x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ​ർ​ച​സ്റ്റ​ർ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി

അരുൺ ജോർജ് വാതപ്പള്ളിൽ
Published: January 10, 2026 04:54 PM IST | Updated: January 10, 2026 04:54 PM IST

ഡോ​ർ​ച​സ്റ്റ​ർ: ഡോ​ർ​ച​സ്റ്റ​റി​ലെ മ​ല​യാ​ളി​ക​ളു​ടെ ഔ​പ​ചാ​രി​ക കൂ​ട്ടാ​യ്മ​യാ​യ ഡോ​ർ​ച​സ്റ്റ​ർ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ക്രി​സ്തു​മ​സ് ആ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി ഡോ​ർ​ച​സ്റ്റ​റി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക പൈ​തൃ​കം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ഒ​ന്നാ​യി മാ​റി.

കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഒ​രു​പോ​ലെ പ​ങ്കെ​ടു​ത്ത വി​വി​ധ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ന് നി​റം പ​ക​ർ​ന്നു. ക്രി​സ്​മ​സ് ഗാ​ന​ങ്ങ​ൾ, സം​ഘ​നൃ​ത്ത​ങ്ങ​ൾ എ​ന്നി​വ വേ​ദി​യെ ആ​വേ​ശ​ഭ​രി​ത​മാ​ക്കി. പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച പ​രി​പാ​ടി​ക​ൾ​ക്ക് പ്രേ​ക്ഷ​ക​രി​ൽ നി​ന്ന് വ​ലി​യ കൈ​യ​ടി ല​ഭി​ച്ചു.

പ​രി​പാ​ടി​യി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ അ​വ​ത​ര​ണ​മാ​യി​രു​ന്നു യേ​ശു​ക്രി​സ്തു​വി​ന്‍റെ ജ​ന​നം ആ​വി​ഷ്ക​രി​ച്ച നേ​റ്റി​വി​റ്റി ഷോ. ​ബൈ​ബി​ളി​ലെ ജ​ന​ന​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യ ഈ ​അ​വ​ത​ര​ണം ക്രി​സ്​മ​സി​ന്‍റെ യ​ഥാ​ർ​ഥ സ​ന്ദേ​ശ​മാ​യ സ്നേ​ഹം, സ​മാ​ധാ​നം, മാ​ന​വി​ക​ത എ​ന്നി​വ ശ​ക്ത​മാ​യി പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ച്ചു.

 

K-Rail Survey

കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച നാ​ടി​വി​റ്റി ഷോ​യി​ലെ വേ​ഷ​ങ്ങ​ൾ, വേ​ദി അ​ല​ങ്കാ​രം, പ​ശ്ചാ​ത്ത​ല സം​ഗീ​തം എ​ന്നി​വ ഏ​റെ പ്ര​ശം​സ​നീ​യ​മാ​യി​രു​ന്നു. സാ​ന്താ​ക്ലോ​സി​ന്‍റെ വ​ര​വും കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ത്തി​ന് കൂ​ടു​ത​ൽ സ​ന്തോ​ഷം പ​ക​ർ​ന്നു.

കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ സ​മ്മാ​ന​വി​ത​ര​ണ​വും വി​നോ​ദ പ​രി​പാ​ടി​ക​ളും കു​ടും​ബ​ങ്ങ​ളെ ഏ​റെ ആ​ക​ർ​ഷി​ച്ചു. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ര​സ്പ​രം ക്രി​സ്​മ​സ് ആ​ശം​സ​ക​ൾ കൈ​മാ​റു​ക​യും സൗ​ഹൃ​ദ​വും സ​ന്തോ​ഷ​വും പ​ങ്കു​വയ്ക്കു​ക​യും ചെ​യ്തു.

വി​ദേ​ശ നാ​ടു​ക​ളി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് പ​ര​സ്പ​ര ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​നും പു​തു​ത​ല​മു​റ​യ്ക്ക് സ്വ​ന്തം സം​സ്കാ​ര​വും ആ​ഘോ​ഷ​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്താ​നും ഇ​ത്ത​രം അ​വ​സ​ര​ങ്ങ​ൾ ഉ​പ​കാ​ര​പ്പെ​ടു​മെ​ന്ന് ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

K-Rail Survey

ച​ട​ങ്ങി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ ഡോ​ർ​ച​സ്റ്റ​ർ ഹോ​ളി ട്രി​നി​റ്റി ച​ർ​ച്ചി​ലെ ഫാ. ബാ​ബു ഫ്രാ​ൻ​സി​സ് സി ​എം ക്രി​സ്​മ​സ് സ​ന്ദേ​ശം ന​ൽ​കു​ക​യും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു.

സൗ​ഹൃ​ദ​വും സ്നേ​ഹ​വും നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ന്ന ഈ ​ക്രി​സ്​മ​സ് ആ​ഘോ​ഷം പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ദീ​ർ​ഘ​കാ​ലം ഓ​ർ​മ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ഒ​രു അ​നു​ഭ​വ​മാ​യി മാ​റി.

Tags : Dorchester Malayali Community Christmas Celebration

Recent News

Up