നേമം: നരുവാമൂട് എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് സമ്മേളനവും റാലിയും നടത്തി. ലൂഥറൻ സഭ ബിഷപ്പ് റവ. ഡോ. മോഹനൻ മാനുവേൽ ഉദ്ഘാടനം ചെയ്തു.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ മതേതരത്വ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന രാജ്യത്തിനു ഭൂഷണമല്ല. ക്രിസ്മസിന്റെ സന്ദേശം സർവ മനുഷ്യരെയും ദൈവത്തോടു ചേർക്കുന്നതാണ്.
അശരണരേയും ആലംബഹീനരേയും സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ക്രൈസ്തവർക്കുനേരെ നടക്കുന്ന ആക്രമണങ്ങളെ തടയുന്നതിനും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതിനു ഭരണകർത്താക്കൾ തയ്യാറാകണമെന്ന് ബിഷപ് ആവശ്യപ്പെട്ടു. റവ. എം. യേശുദാസൻ അധ്യക്ഷത വഹിച്ചു. ഫാ. ഷാജ് കുമാർ, റവ. സാം മാത്യു, ഇവാ. ഷൈൻ ജോൺ, വിജിൻ ജോസ്, എം. സെൽവമണി, ജോയി ആർ. തോമസ്, ആർ. ജയരാജ് എന്നിവർ പ്രസംഗിച്ചു. ജോയ് പോൾ സ്വാഗതവും ടി.സി. ബാലു നന്ദിയും പറഞ്ഞു.
Tags : nattu vishesham Christmas celebration