മൂവാറ്റുപുഴ: വിദ്യാര്‍ഥികളും ജീവനക്കാരുമടക്കം 1200ല്‍ അധികം പേര് അണിനിരന്ന് 250 അടി ഉയരമുള്ള മാതൃകയില്‍ ക്രിസ്മസ് ട്രീ ഒരുക്കി മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂള്‍ ക്രിസ്മസ് ആഘോഷത്തിന് വേറിട്ട മുഖം നല്കി.
ക്രിസ്മസ് പശ്ചാത്തലത്തിലുള്ള നിറങ്ങള്‍ അണിഞ്ഞെത്തിയ വിദ്യാര്‍ഥികളും ജീവനക്കാരും തോരണങ്ങള്‍ കൈയിലേന്തി സംഗീതത്തിന്റെ അകമ്പടിയോടെ ചുവടുവച്ചപ്പോള്‍ ക്രിസ്മസ് ട്രീയില്‍ നക്ഷത്രങ്ങള്‍ തെളിയുകയും വര്‍ണവിസ്മയം വിടരുകയും ചെയ്തു.
കുട്ടികളുടെ വിവിധ കലാപരിപാടികള്‍, കാരള്‍ ഗാനം, തിരുപ്പിറവി പ്രമേയമാക്കിക്കൊണ്ടുള്ള ദൃശ്യാവിഷ്കാരം എന്നിവയും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പോള്‍ ചൂരത്തൊട്ടി ക്രിസ്മസ് സന്ദേശം നല്കി. വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജെന്സണ് ജോയി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി.
Tags : nattu vishesham Christmas tree