x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​സ്മ​സ് - പു​തു​വ​ത്സ​രം ആ​ഘോ​ഷം സംഘടിപ്പിച്ച് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ

സു​ജി​ത്ത് ചാ​ക്കോ
Published: January 1, 2026 12:43 PM IST | Updated: January 1, 2026 12:47 PM IST

ഹൂ​സ്റ്റ​ൺ: ​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ (മാ​ഗ്) ക്രി​സ്മ​സും - പു​തു​വ​ത്സ​ര​വും വ​ർ​ണാ​ഭ​മാ​യി ആ​ഘോ​ഷി​ച്ചു. ടെ​ക്സ​സി​ലെ സ്റ്റാ​ഫോ​ർ​ഡി​ലു​ള്ള സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ ആ​ഘോ​ഷ​ങ്ങ​ൾ അ​ര​ങ്ങേ​റി.

ത​ദ​വ​സ​ര​ത്തി​ൽ 2026ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങും ന​ട​ന്നു. ഫോ​ർ​ട്ട്‌ ബ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജ് കെ.​പി. ജോ​ർ​ജ്, സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു, മി​സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്, ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ കെ. ​പ​ട്ടേ​ൽ,ഫോ​ർ​ട്ട് ബ​ൻ​ഡ് കൗ​ണ്ടി ക്യാ​പ്റ്റ​ൻ മ​നോ​ജ് പൂ​പ്പാ​റ​യി​ൽ, വി​വി​ധ സ​ഭാ വി​ഭാ​ഗ​ങ്ങ​ളി​ലെ വൈ​ദി​ക​ർ എ​ന്നി​വ​ർ പ്ര​ധാ​ന ക്ഷ​ണി​താ​ക്ക​ൾ ആ​യി​രു​ന്നു. 

ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ കെ. ​പ​ട്ടേ​ൽ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. സെ​ക്ര​ട്ട​റി രാ​ജേ​ഷ് വ​ർ​ഗീ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. തു​ട​ർ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​സ് കെ. ​ജോ​ൺ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി. ആ​യി​ര​ത്തോ​ളം ആ​ളു​ക​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

 

K-Rail Survey

ആ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് ഹൂ​സ്റ്റ​ണി​ലെ പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​രെ​യും ക​ലാ​കാ​രി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടു.

വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ ഹൂ​സ്റ്റ​ൺ സെന്‍റ് മേ​രീ​സ്‌ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. റ​ജി വി. ​കു​ര്യ​ൻ സ്പോ​ൺ​സ​ർ ചെ​യ്ത എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും നേ​ടി. ര​ണ്ടാം സ്ഥാ​നം സെ​ന്‍റ് പീ​റ്റേ​ഴ്സ് മ​ല​ങ്ക​ര കാ​ത്ത​ലി​ക് ച​ർ​ച്ച് നേ​ടി.

റെ​ജി കോ​ട്ട​യം സ്പോ​ൺ​സ​ർ ചെ​യ്ത എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും ക്യാ​ഷ് അ​വാ​ർ​ഡും സ്വ​ന്ത​മാ​ക്കി. മൂ​ന്നാം സ്ഥാ​നം സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ച​ർ​ച്ച്, ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് എ​ന്നി​വ നേ​ടി. ജോ​ജി ജോ​സ​ഫ് സ്പോ​ൺ​സ​ർ ചെ​യ്ത എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും ക്യാ​ഷ് അ​വാ​ർ​ഡും സ​മ്മാ​ന​മാ​യി ന​ൽ​കി.

2026ലേ​ക്ക് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റോ​യ് മാ​ത്യു​വി​നും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ഭാ​ര​വാ​ഹി​ക​ൾ​ക്കും ട്ര​സ്റ്റീ ബോ​ർ​ഡ്‌ ചെ​യ​ർ​മാ​ൻ ജി​മ്മി കു​ന്ന​ശേ​രി പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ഒ​പ്പം ട്ര​സ്റ്റി ബോ​ർ​ഡി​ലേ​ക്ക് ക്ലാ​ര​മ്മ മാ​ത്യു​സും ജോ​സ് കെ. ​ജോ​ണും പ്ര​തി​ജ്ഞ വാ​ച​കം ചൊ​ല്ലി സ്ഥാ​ന​മേ​റ്റു. 2026 ജ​നു​വ​രി ഒ​ന്ന് മു​ത​ൽ പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​രും.

 

K-Rail Survey

പു​തി​യ വ​ർ​ഷ​ത്തി​ൽ ട്ര​സ്റ്റീ ബോ​ർ​ഡി​ൽ നി​ന്ന് പി​രി​യു​ന്ന ചെ​യ​ർ​മാ​ൻ ജി​മ്മി കു​ന്ന​ശേ​രി, അം​ഗം അ​നി​ൽ​കു​മാ​ർ ആ​റ​ന്മു​ള, ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് അം​ഗ​ങ്ങ​ളാ​യ മാ​ത്യൂ​സ് ചാ​ണ്ട​പി​ള്ള, ക്രി​സ്റ്റ​ഫ​ർ ജോ​ർ​ജ്, സു​നി​ൽ ത​ങ്ക​പ്പ​ൻ, രേ​ഷ്മ വി​നോ​ദ്, മി​ഖാ​യേ​ൽ ജോ​യ്, അ​ല​ക്സ് മാ​ത്യു, ജോ​ൺ ഡ​ബ്ലി​യു വ​ർ​ഗീ​സ്, ജോ​സ​ഫ് കു​നാ​ത​ൻ, ബി​ജോ​യ് തോ​മ​സ്, വി​ഘ്നേ​ഷ് ശി​വ​ൻ, പ്ര​ബി​ത്മോ​ൻ വെ​ള്ളി​യാ​ൻ, റീ​നു വ​ർ​ഗീ​സ് എ​ന്നി​വ​ർ​ക്കും ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ​മാ​രാ​യ മാ​ർ​ട്ടി​ൻ ജോ​ൺ, ബാ​ബു തോ​മ​സ്, പ്രി​ൻ​സ് പോ​ൾ എ​ന്നി​വ​ർ​ക്കും ഫെ​സി​ലി​റ്റി മാ​നേ​ജ​ർ മോ​ൻ​സി കു​റി​യാ​ക്കോ​സി​നും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ക്രി​സ്മ​സ് കേ​ക്കും ഡി​ന്ന​റും ഒ​രു​ക്കി​യി​രു​ന്നു. 2025ൽ ​മു​പ്പ​ത്തി​ര​ണ്ടോ​ളം സാ​മൂ​ഹി​ക സാം​സ്കാ​രി​ക ക​ലാ പ്ര​സ​ക്തി​ക​ളു​ള്ള പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ത്. ബോ​ർ​ഡി​ന്‍റെ വ​ലി​യ പ​രി​ശ്ര​മ​ങ്ങ​ൾ അ​തി​ന്‍റെ പി​ന്നി​ലു​ണ്ട്. വി​ശേ​ഷാ​ൽ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ രേ​ഷ്മ വി​നോ​ദ് പ്ര​ത്യേ​ക അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു.

K-Rail Survey

സാ​മ്പ​ത്തി​ക ചെ​ല​വ് പ​രി​ഹ​രി​ക്കു​വാ​ൻ സ്പോ​ൺ​സേ​ർ​സ് വ​ലി​യ​പ​ങ്കാ​ണ് വ​ഹി​ച്ച​ത്. ഈ ​വ​ർ​ഷ​ത്തെ പ​രി​പാ​ടി​ക​ൾ വി​ജ​യ​പ്ര​ദ​മാ​ക്കു​വാ​ൻ സ​ഹാ​യി​ച്ച എ​ല്ലാ​വ​ർ​ക്കും ട്രെ​ഷ​റ​ർ സു​ജി​ത്ത് ചാ​ക്കോ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags : MAGH Christmas NewYear USA

Recent News

Up