Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : USA

America

മാ​ർ​ത്തോ​മ്മാ യു​വ​ജ​ന സ​ഖ്യം കോ​ൺ​ഫ​റ​ൻ​സ് ഓ​ഗ​സ്റ്റ് 14 മു​ത​ൽ ന്യൂ​യോ​ർ​ക്കി​ൽ

ന്യൂ​യോ​ർ​ക്ക്: 23-ാ മ​ത് നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന മ​ർ​ത്തോ​മ്മാ യു​വ​ജ​ന സ​ഖ്യം കോ​ൺ​ഫ​റ​ൻ​സ് ഓ​ഗ​സ്റ്റ് 14 മു​ത​ൽ 16 വ​രെ ന്യൂ​യോ​ർ​ക്കി​ലെ എ​ല്ലെ​ൻ​വി​ൽ ഹോ​ണേ​ഴ്സ് ഹെ​വ​ൻ റി​സോ​ർ​ട്ടി​ൽ ന​ട​ക്കും.

ന്യൂ​യോ​ർ​ക്ക് ശാ​ലേം മാ​ർ​ത്തോ​മ്മാ യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.

ബൈ​ബി​ൾ പ​ഠ​ന​ങ്ങ​ൾ, പ്ര​ചോ​ദ​നാ​ത്മ​ക പ്ര​സം​ഗ​ങ്ങ​ൾ, ഗൈ​ഡ​ൻ​സ് സെ​ഷ​നു​ക​ൾ, വി​വി​ധ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള പാ​ന​ൽ ച​ർ​ച്ച​ക​ൾ, സെ​മി​നാ​റു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് കോ​ൺ​ഫ​റ​ൻ​സി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന ബി​ഷ​പ്പ് ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ, മാ​ർ​ത്തോ​മ്മാ സ​ഭ​യി​ലെ പ്ര​മു​ഖ പ്ര​ഭാ​ഷ​ക​നാ​യ റ​വ. ഡോ. ​മോ​ത്തി വ​ർ​ക്കി എ​ന്നി​വ​ർ മു​ഖ്യ പ്ര​സം​ഗ​ക​രാ​യി​രി​ക്കും.

NRI

മേയർ വി.വി. രാജേഷുമായി കെഎച്ച്എൻഎയുടെ ഓൺലൈൻ സംവാദം ശനിയാഴ്ച

ഫ്ലോ​റി​ഡ: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ മേ​യ​ർ വി.​വി. രാ​ജേ​ഷു​മാ​യി കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (കെ​എ​ച്ച്എ​ൻ​എ) നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​ൻ സം​വാ​ദം സം​ഘ​ടി​പ്പി​ക്കു​ന്നു. കേ​ര​ള​ത്തി​ന്‍റെ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​നെ​ക്കു​റി​ച്ചും പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്ത സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും നേ​രി​ട്ട് ച​ർ​ച്ച ചെ​യ്യാ​നു​ള്ള അ​പൂ​ർ​വ അ​വ​സ​ര​മാ​യി​രി​ക്കും ഇ​ത്.

"മു​ഖാ​മു​ഖം' എ​ന്ന ഈ ​സം​വാ​ദ പ​ര​മ്പ​ര ശ​നി​യാ​ഴ്ച ഇഎസ്‌ടി സമയം രാ​വി​ലെ 11.30ന് (ഇന്ത്യൻ സമയം രാ​ത്രി 10) ​കേ​ര​ള ഹി​ന്ദൂസ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ൽ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തിന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ, സ്മാ​ർ​ട്ട് സി​റ്റി മി​ഷ​ൻ, പൊ​തു ഗ​താ​ഗ​തം, ടൂ​റി​സം മെ​ച്ച​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ സംവാദത്തിൽ ച​ർ​ച്ച ചെ​യ്യും. പ്ര​ത്യേ​കി​ച്ചും, പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് ന​ഗ​ര വി​ക​സ​ന​ത്തി​ൽ എ​ങ്ങ​നെ സം​ഭാ​വ​ന ന​ൽ​കാ​ൻ ക​ഴി​യും, നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ എ​ന്തെ​ല്ലാം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള സം​ഭാ​ഷ​ണ​വും ഉ​ണ്ടാ​കും.

തി​രു​വ​ന​ന്ത​പു​രം ജ​ന്മ​നാ​ടാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക്, നാ​ട്ടി​ലെ മാ​റ്റ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​നും, ന​ഗ​ര ഭ​ര​ണ​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടാ​നും ഈ ​സം​വാ​ദം അ​വ​സ​ര​മൊ​രു​ക്കു​ന്നു. ത​ത്സ​മ​യ സം​പ്രേ​ഷ​ണ സ​മ​യ​ത്ത് കാ​ഴ്ച​ക്കാ​ർ​ക്ക് ഫേ​സ്ബു​ക്ക് ക​മ​ന്‍റു​ക​ളി​ലൂ​ടെ ചോ​ദ്യ​ങ്ങ​ൾ അ​യ​യ്ക്കാ​നാ​കും.

കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന ഈ ​പ​രി​പാ​ടി​യി​ൽ സം​ഘ​ട​ന​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. സ​ഞ്ജീ​വ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഹ​രി​ലാ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ വ​ന​ജ നാ​യ​ർ, മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ, ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ്, ട്ര​സ്റ്റി ബോ​ർ​ഡ്, ആ​ർവിപിമാ​ർ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ക്കും.

ചോ​ദ്യ​ങ്ങ​ൾ മു​ൻ​കൂ​റാ​യി [email protected] ലേ​ക്കും അ​യ​യ്ക്കാ​വു​ന്ന​താ​ണ്.

NRI

ഫ്ലോ​റി​ഡ​യി​ൽ വീടിന് തീപിടിച്ച് ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം

 

ഫ്ലോ​റി​ഡ: ഓ​ൾ​ഡ് ടൗ​ണി​ലെ ഒ​രു വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​ർ മ​രി​ച്ചു. ദ​മ്പ​തി​ക​ളും കു​ട്ടി​ക​ളു​മാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ചാ​ർ​ളി ജെ​ല്ലി റോ​ൾ പി​ന്ന​ർ ജൂ​ണി​യ​ർ, ഭാ​ര്യ ലോ​റി, നാ​ലു​മ​ക്ക​ൾ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സ​മീ​പ​വാ​സി​ക​ൾ തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും വീ​ട് പൂ​ർ​ണമാ​യും ക​ത്തി ന​ശി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ഡി​ക്സി കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സും ഫ​യ​ർ ഫോ​ഴ്സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

NRI

ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ജ​യ് ഭ​ട്ടാ​ചാ​ര്യ സി​ഡി​സി ത​ല​വ​നാ​യി ചു​മ​ത​ല​യേ​റ്റു

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ പൊ​തു​ജ​നാ​രോ​ഗ്യ ഏ​ജ​ൻ​സി​യാ​യ സെ​ന്‍റ​ർ​സ് ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ​ന്‍റെ ആ​ക്ടിം​ഗ് ഡ​യ​റ​ക്ട​റാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ജ​യ് ഭ​ട്ടാ​ചാ​ര്യ നി​യ​മി​ത​നാ​യി.

നി​ല​വി​ൽ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് (എ​ൻ​ഐ​എ​ച്ച്) മേ​ധാ​വി​യാ​യ അ​ദ്ദേ​ഹം ര​ണ്ട് പ​ദ​വി​ക​ളും ഒ​രേ​സ​മ​യം കൈ​കാ​ര്യം ചെ​യ്യും. കോ​ൽ​ക്ക​ത്ത​യി​ൽ ജ​നി​ച്ച ഭ​ട്ടാ​ചാ​ര്യ സ്റ്റാ​ൻ​ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ​സ​റാ​യി​രു​ന്നു.

വൈ​ദ്യ​ശാ​സ്ത്ര​ത്തി​ലും സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ലും അ​ദ്ദേ​ഹം ബി​രു​ദ​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. കോ​വി​ഡ് കാ​ല​ത്ത് ലോ​ക്ക്ഡൗ​ൺ ന​യ​ങ്ങ​ളെ ശ​ക്ത​മാ​യി വി​മ​ർ​ശി​ച്ച​തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. അ​ന്ന​ത്തെ ഔ​ദ്യോ​ഗി​ക നി​ല​പാ​ടു​ക​ളെ ചോ​ദ്യം ചെ​യ്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ രീ​തി ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു.

ആ​രോ​ഗ്യ സെ​ക്ര​ട്ട​റി റോ​ബ​ർ​ട്ട് എ​ഫ്. കെ​ന്ന​ഡി ജൂ​നി​യ​റു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തെ​ത്തു​ട​ർ​ന്ന് മു​ൻ ഡ​യ​റ​ക്ട​ർ സൂ​സ​ൻ മൊ​ണാ​രെ​സ് പു​റ​ത്താ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​നി​യ​മ​നം. മ​റ്റൊ​രു ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഡോ. ​വി​ന​യ് പ്ര​സാ​ദ് നി​ല​വി​ൽ എ​ഫ്ഡിഎ​യി​ലെ ഉ​ന്ന​ത പ​ദ​വി വ​ഹി​ക്കു​ന്നു​ണ്ട്.

ഏ​ക​ദേ​ശം 9.7 ബി​ല്യ​ൺ ഡോ​ള​ർ ബ​ജ​റ്റു​ള്ള സിഡി​സി, പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ മു​ത​ൽ ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​തി​രോ​ധ ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ന്ന ഏ​ജ​ൻ​സി​യാ​ണ്.

NRI

ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ വി​ഭൂ​തി തി​രു​നാ​ൾ ആ​ച​രി​ച്ചു

 ന്യൂ​യോ​ർ​ക്ക്: ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ 50 നോ​മ്പി​ന് തു​ട​ക്കം കു​റി​ച്ച്‌​കൊ​ണ്ട് വി​ഭൂ​തി തി​രു​നാ​ൾ ആ​ച​രി​ച്ചു. രാ​ത്രി ഏ​ഴി​ന് ആ​രം​ഭി​ച്ച തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​കാ​രി റ​വ.​ഫാ. കു​ര്യാ​ക്കോ​സ് വ​ടാ​ന മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. റ​വ. ഫാ. ​സോ​ജ​ൻ ഐ​ക്ക​ര​കു​ന്നേ​ൽ എം​എ​സ്‌​ടി സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു.

ല​ത്തീ​ൻ ആ​രാ​ധ​ന രീ​തി​യ​നു​സ​രി​ച്ച് ബു​ധ​നാ​ഴ്ച​യാ​ണ് വി​ഭൂ​തി, എ​ന്നാ​ൽ പൗ​ര​സ്ത്യ സ​ഭാ പാ​ര​മ്പ​ര്യ​മ​നു​സ​രി​ച്ച് തി​ങ്ക​ളാ​ഴ്ച​യാ​ണ് വി​ഭൂ​തി​ത്തി​രു​നാ​ൾ ആ​ച​രി​ക്കു​ന്ന​തും നോ​മ്പ് തു​ട​ങ്ങു​ന്ന​തും. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഓ​ശാ​ന ഞാ​യ​റാ​ഴ്ച​യി​ൽ വി​ശ്വാ​സി​ക​ൾ കൈ​ക​ളി​ലേ​ന്തി​യ കു​രു​ത്തോ​ല​ക​ൾ ക​ത്തി​ച്ചാ​ണ് വി​ഭൂ​തി തി​രു​ന്നാ​ളി​നു​ള്ള ഭ​സ്മം ത​യാ​റാ​ക്കു​ന്ന​ത്.

നെ​റ്റി​യി​ൽ അ​ണി​യു​ന്ന ചാ​രം വെ​റു​മൊ​രു അ​ട​യാ​ള​മ​ല്ല, "മ​നു​ഷ്യ​ൻ വെ​റും പൊ​ടി​യാ​ണെ​ന്നും പൊ​ടി​യി​ലേ​ക്കു' ത​ന്നെ മ​ട​ങ്ങു​മെ​ന്നു​മു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ്. വി​ദ്വേ​ഷം വെ​ടി​ഞ്ഞും വി​ന​യ​ത്തി​ന്‍റെ​യും അ​നു​താ​പ​ത്തി​ന്‍റെ​യും മാ​ർ​ഗ​ത്തി​ലൂ​ടെ, ദൈ​വ​ത്തി​ലേ​ക്കു​ള്ള ഒ​രു തി​രി​ച്ചു​പോ​ക്കാ​ണ് അ​മ്പ​തു ദി​വ​സ​ത്തെ നോ​മ്പു കൊ​ണ്ടു​ദേ​ശി​ക്കു​ന്ന​ത്.

 

NRI

ക​ലി​ഫോ​ർ​ണി​യ​യി​ൽ അ​ന്ത​രി​ച്ച ജേ​ക്ക​ബ് എ. ​മാ​ത്യു​വി​ന്‍റെ പൊ​തു​ദ​ർ​ശ​നം തി​ങ്ക​ളാ​ഴ്ച

ക​ലി​ഫോ​ർ​ണി​യ: അ​യ്‌​രൂ​ക്കു​ഴി​യി​ൽ കു​ടും​ബാം​ഗ​മാ​യ ജേ​ക്ക​ബ് എ. ​മാ​ത്യു​വി​ന്‍റെ (രാ​ജു, മേ​ട​യി​ൽ) പൊ​തു​ദ​ർ​ശ​നം തി​ങ്ക​ളാ​ഴ്ച കാ​ലി​ഫോ​ർ​ണി​യ​യി​ൽ ന​ട​ക്കും. 1972-ൽ ​അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ അ​ദ്ദേ​ഹം ക​ലി​ഫോ​ർ​ണി​യ​യി​ലെ ലോ​സ് ആ​ഞ്ച​ൽ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി സ്ഥാ​പ​ക അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു.

സ​ഭ​യി​ലും നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലും സ​ജീ​വ​മാ​യി​രു​ന്ന അ​ദ്ദേ​ഹം ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സ​ഭ​യു​ടെ​യും ഭ​ദ്രാ​സ​ന​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ന്ന​ദ്ധ​സേ​വ​ക​നാ​യി അ​ദ്ദേ​ഹം വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി.

ഭാ​ര്യ: ആ​ലീ​സ് മാ​ത്യു. മ​ക്ക​ൾ: ജ​സ്റ്റി​ൻ മാ​ത്യു, ജാ​സ്മി​ൻ എ​ബ്ര​ഹാം. മ​രു​മ​ക്ക​ൾ: ക്രി​സ്റ്റീ​ന മാ​ത്യു, സാ​ബു എ​ബ്ര​ഹാം.

പൊ​തു​ദ​ർ​ശ​നം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ 10.30 വ​രെ Forest Lawn Funeral Home, 21300 Verde Drive, Covina, CA 91724ൽ. ​തു‌​ട​ർ​ന്ന് രാ​വി​ലെ 10:30 മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ​യു​ള്ള ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം സം​സ്കാ​രം ന​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജ​സ്റ്റി​ൻ മാ​ത്യു: 909 720 3248.

NRI

ലീ​ല മാ​രേ​ട്ടി​ന്‌ ജ​ന്മ​നാ​ടി​ന്‍റെ ആ​ദ​രം

കൊ​ച്ചി: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ ഫൊ​ക്കാ​ന​യു​ടെ 2026-2028 കാ​ല​യ​ള​വി​ലെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ലീ​ല മാ​രേ​ട്ടി​ന്‌ ജ​ന്മ​നാ​ടി​ന്‍റെ ഹൃ​ദ​യം​നി​റ​ഞ്ഞ പി​ന്തു​ണ. എ​റ​ണാ​കു​ളം ഡ​ർ​ബാ​ർ ഹാ​ൾ റോ​ഡി​ലെ ഭാ​ര​ത് ടൂ​റി​സ്റ്റ് ഹോ​മി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്.

കേ​ര​ള​ത്തി​ലെ ഏ​ക പ്ര​വാ​സി പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്തൃ സം​ഘ​ട​ന​യാ​യ എ​ന്‍​ആ​ര്‍​ഐ കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ "പ്ര​വാ​സി പെ​ൻ​ഷ​ൻ ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ' ലീ​ല മാ​രേ​ട്ടി​നെ ആ​ദ​രി​ക്കു​ക​യും തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൂ​ർ​ണ​പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

 

NRI

ഹൂ​സ്റ്റ​ണി​ൽ പൊ​ങ്കാ​ല മ​ഹോ​ത്സ​വം മാ​ർ​ച്ച് ഏ​ഴി​ന്

ടെ​ക്സ​സ്: മാ​ർ​ച്ച് ഏ​ഴി​ന് രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന പൊ​ങ്കാ​ല​യാ​ഘോ​ഷ​ത്തി​നാ​യി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രാ​ങ്ക​ണം ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

ഹൂ​സ്റ്റ​ണി​ലും അ​തി​ന​പ്പു​റ​ത്തു​മു​ള്ള എ​ല്ലാ ഭ​ക്ത​രെ​യും ഈ ​ശു​ഭ മു​ഹൂ​ർ​ത്ത​ത്തി​ൽ പ​ങ്കു​ചേ​രാ​നും ഇ​ത് ശ​രി​ക്കും അ​നു​ഗ്ര​ഹീ​ത​വും വി​ജ​യ​ക​ര​വു​മാ​യ ഒ​രു പ​രി​പാ​ടി​യാ​ക്കാ​നും ക്ഷ​ണി​ക്കു​ന്ന​താ​യി ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ര​ജി​സ്ട്രേ​ഷ​ൻ: സീ​റ്റ് റി​സ​ർ​വേ​ഷ​ൻ ഇ​പ്പോ​ൾ തു​റ​ന്നി​രി​ക്കു​ന്നു. പ​രി​മി​ത​മാ​യ സീ​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. ഈ ​പു​ണ്യ അ​വ​സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഭ​ക്ത​ർ​ക്ക് സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കാ​ൻ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ധാ​രാ​ളം ഭ​ക്ത​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ, നേ​ര​ത്തെ​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. കൂ​ടാ​തെ, നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത ഭ​ക്ത​രെ ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​നാ​യി, പൊ​ങ്കാ​ല ആ​ഘോ​ഷ​ത്തി​ൽ വി​ദൂ​ര​മാ​യി പ​ങ്കെ​ടു​ക്കാ​ൻ ക്ഷേ​ത്രം ഒ​രു ഓ​ൺ​ലൈ​ൻ സൗ​ക​ര്യം വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

സ​മൂ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ ഊ​ർ​ജം ഈ ​പു​ണ്യ ആ​ചാ​ര​ത്തി​ന്‍റെ ആ​ത്മീ​യ അ​നു​ഭ​വം വ​ർ​ധി​പ്പി​ക്കു​മെ​ന്ന​തി​നാ​ൽ, ഭ​ക്തി​യും പ്രാ​ർ​ഥ​ന​യും നി​റ​ഞ്ഞ ഹൃ​ദ​യ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ എ​ല്ലാ പ​ങ്കാ​ളി​ക​ളെ​യും ക്ഷേ​ത്രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

ഭ​ക്ത​ർ​ക്ക് ന​ന്ദി പ്ര​ക​ടി​പ്പി​ക്കാ​നും ദി​വ്യാ​നു​ഗ്ര​ഹ​ങ്ങ​ൾ തേ​ടാ​നും ക്ഷേ​ത്ര സ​മൂ​ഹ​ത്തി​നു​ള്ളി​ൽ സേ​വ​ന​ത്തി​ലും സ്നേ​ഹ​ത്തി​ലും ഏ​ർ​പ്പെ​ടാ​നു​മു​ള്ള ഒ​രു അ​വ​സ​ര​മാ​ണി​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും റി​സ​ർ​വേ​ഷ​നു​ക​ൾ​ക്കും അ​ല്ലെ​ങ്കി​ൽ ഓ​ൺ​ലൈ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക അ​ല്ലെ​ങ്കി​ൽ ക്ഷേ​ത്ര​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ക.

NRI

ഹൂ​സ്റ്റ​ൺ എ​ച്ച്പി​എ​ഫ് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ

ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ പെ​ന്ത​ക്കോ​സ്ത​ൽ ഫെ​ലോ​ഷി​പ്പ് (എ​ച്ച്പി​എ​ഫ്) സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സ്റ്റാ​ഫോ​ർ​ഡി​ലു​ള്ള Living Waters Christian Church-ൽ (845 Staffordshire Rd, Stafford, TX 77477) ​ന​ട​ക്കും.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ൽ ഒ​മ്പ​ത് വ​രെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ന​ട​ക്കും. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ഒ​മ്പ​ത് വ​രെ​യും ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ സം​യു​ക്ത ആ​രാ​ധ​നാ ഉ​ണ്ടാ​യി​രി​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ 12 വ​രെ വ​നി​താ സ​മ്മേ​ള​ന​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

Church of God World Missionsന്‍റെ Asia/Pacific Field Director ആ​യ റ​വ്. ആ​ൻ​ഡ്രൂ ബി​ൻ​ഡ, ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള പാ​സ്റ്റ​ർ റോ​യ് മാ​ർ​ക്കാ​ര, ബ​ഹ്റ​നി​ൽ നി​ന്നു​ള്ള ഡോ. ​സൂ​സ​ൻ തോ​മ​സ് എ​ന്നി​വ​ർ മു​ഖ്യ പ്ര​സം​ഗ​ക​രാ​യി പ​ങ്കെ​ടു​ക്കും. HPF പ്ര​സി​ഡ​ന്‍റ് പാ​സ്റ്റ​ർ മാ​ത്യു കെ. ​ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ആ​രാ​ധ​ന​യ്ക്ക് HPF Choir നേ​തൃ​ത്വം ന​ൽ​കും.

ക​ൺ​വ​ൻ​ഷ​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി പാ​സ്റ്റ​ർ മാ​ത്യു കെ. ​ഫി​ലി​പ്പ് (President), പാ​സ്റ്റ​ർ ബൈ​ജു തോ​മ​സ് (Vice President), ഡോ. ​സാം ചാ​ക്കോ (Secretary), ബ്ര. ​ജ​യ്മോ​ൻ ത​ങ്ക​ച്ച​ൻ (Treasurer), ഡാ​ൻ ചെ​റി​യാ​ൻ (Worship Coordinator), ജോ​ൺ മാ​ത്യു (Mission & Charity), പാ​സ്റ്റ​ർ മാ​ത്യു ജോ​ൺ പൂ​മൂ​ട്ടി​ൽ (Prayer & Care), ഫി​ന്നി രാ​ജു ഹ്യൂ​സ്റ്റ​ൺ (Media), സ്റ്റീ​ഫ​ൻ സാ​മു​വ​ൽ (Hindi Song Coordinator) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഹൂ​സ്റ്റ​ണി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 16 സ​ഭ​ക​ളു​ടെ സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ക്കു​ന്ന ഈ ​ആ​ത്മീ​യ സ​മ്മേ​ള​നം വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ ന​വീ​ക​ര​ണ​ത്തി​നും ഐ​ക്യ​ത്തി​നും വേ​ദി​യാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: Pr. Mathew K. Philip - (281) 736-6008, Dr. Sam Chacko – (609) 498-4823.

NRI

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ സ്ഥാ​ന​മൊ​ഴി​ഞ്ഞ എ​ക്സി​ക്യൂ​ട്ടീ​വി​ന് ഇ​ട​വ​ക​യു​ടെ ആ​ദ​രം

ഷി​ക്കാ​ഗോ: മോ​ർ​ട്ട​ൺ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ സ്ഥാ​ന​മൊ​ഴി​ഞ്ഞ എ​ക്സി​ക്യൂ​ട്ടീ​വി​നെ ആ​ദ​രി​ച്ചു.

ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി ട്ര​സ്റ്റി കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സാ​ബു ക​ട്ട​പ്പു​റം, ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി കൈ​ക്കാ​ര​ന്മാ​രാ​യി സേ​വ​നം അ​നു​ഷ്‌​ഠി​ച്ചി​രു​ന്ന ബി​നു പൂ​ത്തു​റ​യി​ൽ, ജോ​ർ​ജ് മ​റ്റ​ത്തി​പ്പ​റ​മ്പി​ൽ, ലൂ​ക്കോ​സ് പൂ​ഴി​ക്കു​ന്നേ​ൽ, നി​ബി​ൻ വെ​ട്ടി​ക്കാ​ട്ട് എ​ന്നി​വ​രെ​യും പ​ബ്ലി​ക് റി​ലേ​ഷ​ൻ ഓ​ഫീ​സ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ലി​നെ​യും ആ​ണ് ആ​ദ​രി​ച്ച​ത്.

NRI

ട്രം​പി​ന്‍റെ വം​ശീ​യ അ​ധി​ക്ഷേ​പം: രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ബ​രാ​ക് ഒ​ബാ​മ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ​യെ​യും ഭാ​ര്യ മി​ഷേ​ല്‍ ഒ​ബാ​മ​യെ​യും വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന എ​ഐ വീ​ഡി​യോ പ​ങ്കു​വ​ച്ച പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ബ​രാ​ക് ഒ​ബാ​മ.

ട്രം​പി​ന്‍റെ ഇ​ത്ത​രം പെ​രു​മാ​റ്റ​ങ്ങ​ൾ അ​മേ​രി​ക്ക​ൻ ജ​ന​ത​യെ ആ​ഴ​ത്തി​ൽ അ​സ്വ​സ്ഥ​രാ​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​പ​ണ്ട് കാ​ല​ങ്ങ​ളി​ൽ ഭ​ര​ണാ​ധി​കാ​രി​ക​ൾ പ​ദ​വി​യു​ടെ മ​ര്യാ​ദ​യും മാ​ന്യ​ത​യും കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് ന​ട​ക്കു​ന്ന​ത് അ​ത​ല്ല. ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

യൂ​ട്യൂ​ബ​ർ ബ്രി​യാ​ൻ ടൈ​ല​ർ കോ​വ​നു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഒ​ബാ​മ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്. അ​തേ​സ​മ​യം, വീ​ഡി​യോ വി​വാ​ദ​മാ​യെ​ങ്കി​ലും മാ​പ്പ് പ​റ​യാ​ൻ ട്രം​പ് ത​യാ​റാ​യി​ട്ടി​ല്ല.

ത​നി​ക്ക് തെ​റ്റ് പ​റ്റി​യി​ട്ടി​ല്ല എ​ന്നാ​ണ് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, ഒ​രു ജീ​വ​ന​ക്കാ​ര​ന് പ​റ്റി​യ അ​ബ​ദ്ധ​മാ​ണെ​ന്ന് പ​റ​ഞ്ഞ് വൈ​റ്റ് ഹൗ​സ് വീ​ഡി​യോ പി​ന്നീ​ട് നീ​ക്കം ചെ​യ്തു.

ഒ​ബാ​മയുടെയും മി​ഷേ​ൽ ഒ​ബാ​മയുടെയും മു​ഖ​ങ്ങ​ൾ കു​ര​ങ്ങു​ക​ളു​ടെ ശ​രീ​ര​ത്തി​ൽ ചേ​ർ​ത്തു​വ​ച്ചു​ള്ള വി​ഡി​യോയാണ് ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ൽ അ​ക്കൗ​ണ്ടി​ൽ പോ​സ്റ്റ് ചെ​യ്തത്.

NRI

യു​എ​സി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി മ​രി​ച്ച​നി​ല​യി​ല്‍

ക​ലി​ഫോ​ര്‍​ണി​യ: അ​മേ​രി​ക്ക​യി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ലി​ഫോ​ര്‍​ണി​യ ബെ​ര്‍​ക്ക്‌​ലി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി സാ​കേ​ത് ശ്രീ​നി​വാ​സ​യ്യ (22) ആ​ണ് മ​രി​ച്ച​ത്.

ഈ ​മാ​സം ഒ​ന്പ​തി​നാ​ണ് സാ​കേ​തി​നെ കാ​ണാ​താ​യ​ത്. മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത വി​വ​രം സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ​യി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ് സ്ഥി​രീ​ക​രി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

യു​സി ബെ​ര്‍​ക്ക്‌​ലി​യി​ല്‍, കെ​മി​ക്ക​ല്‍ ആ​ന്‍​ഡ് ബ​യോ​മോ​ളി​ക്യു​ലാ​ര്‍ എ​ൻ​ജി​നി​യ​റിം​ഗി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ചെ​യ്യു​ക​യാ​യി​രു​ന്നു. മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​ണ് സാ​കേ​ത് ശ്രീ​നി​വാ​സ​യ്യ.

റൂം​മേ​റ്റാ​ണ് കാ​ണാ​താ​യ വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്.

NRI

ഫി​ലി​പ്പ് ഫ്രാ​ൻ​സി​സ് പു​ളി​ക്ക​ൽ ന്യൂ​ജ​ഴ്‌​സി​യി​ൽ അ​ന്ത​രി​ച്ചു

ന്യൂ​ജ​ഴ്‌​സി: ഫി​ലി​പ്പ് ഫ്രാ​ൻ​സി​സ് പു​ളി​ക്ക​ൽ (78) ന്യൂ​ജ​ഴ്‌​സി​യി​ലെ എ​മേ​ഴ്‌​സ​ണി​ൽ അ​ന്ത​രി​ച്ചു. പാ​ലാ മെ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി​യാ​ണ്.

ഭാ​ര്യ ലൈ​ലാ​മ്മ ഫി​ലി​പ് കാ​ഞ്ഞി​ര​പ്പ​ള്ളി ക​പ്പാ​ട് നെ​ടു​വ​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ഡെ​ജി, ഡെ​ന്നി (ഇ​രു​വ​രും ന്യൂ​ജ​ഴ്‌​സി), ഡോ​ൺ (ഓ​സ്‌​ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ബി​ന്ദു, റീ​നി, സി​മി.

പൊ​തു​ദ​ർ​ശ​നം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ ഏ​ഴ് വ​രെ റോ​ക്ക്‌​ലാ​ൻ​ഡ് വെ​സ്ലി ഹി​ൽ​സ് ഹോ​ളി ഫാ​മി​ലി സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ (5 Willow Tree Rd, Monsey, NY 10952).

സം​സ്കാ​ര ശു​ശ്രൂ​ഷ ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​ഹോ​ളി ഫാ​മി​ലി സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ.

തു​ട​ർ​ന്ന് സം​സ്കാ​രം എ​യ​ർ​മോ​ണ്ടി​ലെ അ​സ​ൻ​ഷ​ൻ സെ​മി​ത്തേ​രി​യി​ൽ (650 സാ​ഡി​ൽ റി​വ​ർ റോ​ഡ്, എ​യ​ർ​മോ​ണ്ട്, ന്യൂ​യോ​ർ​ക്ക് 10952).

Sports

ടി20 ​ലോ​ക​ക​പ്പ്: ന​മീ​ബി​യ​യ്ക്കെ​തി​രെ യു​എ​സ്എ​യ്ക്ക് ഗം​ഭീ​ര ജ​യം

ചെ​ന്നൈ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ന​മീ​ബി​യ​യ്ക്കെ​തി​രെ യു​എ​സ്എ​യ്ക്ക് ഗം​ഭീ​ര ജ​യം. ചെ​ന്നൈ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 31 റ​ൺ​സി​നാ​ണ് യു​എ​സ്എ വി​ജ​യി​ച്ച​ത്.

യു​എ​സ്എ ഉ​യ​ർ​ത്തി​യ 200 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ന​മീ​ബി​യ​യ്ക്ക് 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 168 റ​ൺ​സ് എ​ടു​ക്കാ​ൻ സാ​ധി​ച്ചു​ള്ളു. 58 റ​ൺ​സെ​ടു​ത്ത ലൗ​റ​ൻ സ്റ്റീ​ൻ​കാം​പും 31 റ​ൺ​സെ​ടു​ത്ത ജെ.​ജെ. സ്മി​ത്തും 28 റ​ൺ​സെ​ടു​ത്ത ജാ​ൻ നി​ക്കോ​ളും പോ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല.

യു​എ​സ്എ​യ്ക്ക് വേ​ണ്ടി ഷാ​ഡ്‌​ലി വാ​ൻ ഷാ​ൽ​ക്ക്‌​വൈ​ക്ക് ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. അ​ലി ഖാ​നും സൗ​ര​ഭ് നേ​ത്രാ​വ​ൽ​ക്ക​റും ശു​ഭം ര​ഞ്ജാ​നെ​യും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത യു​എ​സ്എ 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 199 റ​ൺ​സെ​ടു​ത്ത​ത്. ക്യാ​പ്റ്റ​ൻ മോ​നാം​ഗ് പ​ട്ടേ​ലി​ന്‍റെ​യും സ​ഞ്ജ​യ് കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ​യും വെ​ടി​ക്കെ​ട്ട് അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് യു​എ​സ്എ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

68 റ​ൺ​സെ​ടു​ത്ത സ​ഞ്ജ​യ് ആ​ണ് യു​എ​സ്എ​യു​ടെ ടോ​പ്സ്കോ​റ​ർ. 33 പ​ന്തി​ൽ നാ​ല് ബൗ​ണ്ട​റി​യും ആ​റ് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സ​ഞ്ജ​യ്‌​യു​ടെ ഇ​ന്നിം​ഗ്സ്.

മൊ​നാം​ഗ് 52 റ​ൺ‌​സാ​ണെ​ടു​ത്ത​ത്. മി​ലി​ന്ദ് കു​മാ​ർ 28 റ​ൺ​സു​മെ​ടു​ത്തു. ന​മീ​ബി​യ​യ്ക്ക് വേ​ണ്ടി വി​ല്ലെം മൈ​ബ​ർ​ഗും ക്യാ​പ്റ്റ​ൻ ജെ​റാ​ർ‌​ഡ് ഇ​റാ​സ്മ​സും ര​ണ്ട് വീ​തം വീ​ഴ്ത്തി.

 

Sports

ടി20 ​ലോ​ക​ക​പ്പ്: ന​മീ​ബി​യ​യ്ക്കെ​തി​രെ യു​എ​സ്എ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ

ചെ​ന്നൈ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ന​മീ​ബി​യ​യ്ക്കെ​തി​രെ യു​എ​സ്എ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത യു​എ​സ്എ 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 199 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

ക്യാ​പ്റ്റ​ൻ മോ​നാം​ഗ് പ​ട്ടേ​ലി​ന്‍റെ​യും സ​ഞ്ജ​യ് കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ​യും വെ​ടി​ക്കെ​ട്ട് അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് യു​എ​സ്എ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 68 റ​ൺ​സെ​ടു​ത്ത സ​ഞ്ജ​യ് ആ​ണ് യു​എ​സ്എ​യു​ടെ ടോ​പ്സ്കോ​റ​ർ. 33 പ​ന്തി​ൽ നാ​ല് ബൗ​ണ്ട​റി​യും ആ​റ് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സ​ഞ്ജ​യ്‌​യു​ടെ ഇ​ന്നിം​ഗ്സ്.

മൊ​നാം​ഗ് 52 റ​ൺ‌​സാ​ണെ​ടു​ത്ത​ത്. മി​ലി​ന്ദ് കു​മാ​ർ 28 റ​ൺ​സു​മെ​ടു​ത്തു. ന​മീ​ബി​യ​യ്ക്ക് വേ​ണ്ടി വി​ല്ലെം മൈ​ബ​ർ​ഗും ക്യാ​പ്റ്റ​ൻ ജെ​റാ​ർ‌​ഡ് ഇ​റാ​സ്മ​സും ര​ണ്ട് വീ​തം വീ​ഴ്ത്തി.

Sports

ടി20 ​ലോ​ക​ക​പ്പ്: ന​മീ​ബി​യ​യ്ക്കെ​തി​രെ ടോ​സ് നേ​ടി യു​എ​സ്എ

ചെ​ന്നൈ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ന​മീ​ബി​യ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ യു​എ​സ്എ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മൂ​ന്ന് മു​ത​ൽ ചെ​ന്നൈ​യി​ലാ​ണ് മ​ത്സ​രം.

ര​ണ്ടാം ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് യു​എ​സ്എ ഇ​റ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ 93 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് യു​എ​സ്എ ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​നെ​ത്തു​ന്ന​ത്. ആ​ദ്യ ജ​യ​മാ​ണ് ന​മീ​ബി​യ​യു​ടെ ല​ക്ഷ്യം.

ടീം ​ന​മീ​ബി​യ: ജാ​ൻ ഫ്രൈ​ലി​ൻ​ക്ക്, ലൗ​റ​ൻ സ്റ്റീ​ൻ​കാം​പ്, ജാ​ൻ നി​ക്കോ​ൾ ലോ​ഫ്റ്റി-​ഈ​റ്റ​ൺ, ജെ​റാ​ർ‌​ഡ് ഇ​റാ​സ്മ​സ് (ക്യാ​പ്റ്റ​ൻ), ജെ.​ജെ. സ്മി​ത്ത്, സെ​യ്ൻ ഗ്രീ​ൻ (വി​ക്ക​റ്റ് കീ​പ്പ​ർ), ഡൈ​ല​ൻ‌ ലെ​യ്ച്ച​ർ, റൂ​ബ​ൻ ട്രം​പെ​ൽ​മാ​ൻ, വി​ല്ലെം മൈ​ബ​ർ​ഗ്, ബെ​ർ​നാ​ർ​ഡ് സ്കോ​ൾ​സ്, മാ​ക്സ് ഹെ​യ്ൻ​ഗോ.

ടീം ​യു​എ​സ്എ: മൊ​നാ​ൻ​ക് പ​ട്ടേ​ൽ‌ (ക്യാ​പ്റ്റ​ൻ/​വി​ക്ക​റ്റ് കീ​പ്പ​ർ), ശ​യ​ൻ ജ​ഹാം​ഗി​ർ, സാ​യ്തേ​ജ മു​ക്കാ​മ​ല്ല, സ​ഞ്ജ​യ് കൃ​ഷ്ണ​മൂ​ർ​ത്തി, ശു​ഭം ര​ഞ്ജ​നെ, മി​ലി​ന്ദ് കു​മാ​ർ, ഹ​ർ​മീ​ത് സിം​ഗ്, മു​ഹ​മ്മ​ദ് മൊ​ഹ്സി​ൻ, ഷാ​ഡ്ലി വാ​ൻ ഷാ​ൽ​ക്ക്‌​വൈ​യ്ക്ക്, അ​ലി ഖാ​ൻ, സൗ​ര​ഭ് നേ​ത്രാ​വ​ൽ​ക്ക​ർ.

NRI

റ​വ.​ഫാ. അ​ല​ക്സാ​ണ്ട​ർ ജെ​യിം​സ് കു​ര്യ​നെ വ​ര​വേ​റ്റ് കോ​ഴ​ഞ്ചേ​രി

കോ​ഴ​ഞ്ചേ​രി: മാ​രാ​മ​ൺ ക​ൺ​വെ​ൻ​ഷ​ൻ യു​വ​വേ​ദി​യി​ൽ ശ​നി​യാ​ഴ്ച മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന റ​വ. ഫാ. ​അ​ല​ക്സാ​ണ്ട​ർ ജെ​യിം​സ് കു​ര്യ​ന് കോ​ഴ​ഞ്ചേ​രി​യി​ലെ കോ​ല​ത്ത് ത​റ​വാ​ട്ടി​ൽ ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ൽ​കി ആ​ദ​രി​ച്ചു.

വൈ​റ്റ് ഹൗ​സ് ഫെ​യ്ത്ത് ഓ​ഫീ​സ് ലി​യാ​സ​ൺ, സീ​നി​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഡെ​പ്യൂ​ട്ടി അ​സോ​സി​യേ​റ്റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ, യുഎ​സ് ഗ​വ​ൺ​മെ​ന്റ് (വാ​ഷിം​ഗ്ട​ൺ ഡിസി, യുഎ​സ്എ) എ​ന്നീ പ്ര​മു​ഖ നി​ല​ക​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന റ​വ.ഫാ. ​അ​ല​ക്സാ​ണ്ട​ർ ജെ​യിം​സ് കു​ര്യ​നെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

 

NRI

ഫൊ​ക്കാ​ന​യു​ടെ ന​ന്മ നി​റ​ഞ്ഞ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഒ​രു വ​ർ​ഷം

ന്യൂയോർക്ക്: ന​ന്മ നി​റ​ഞ്ഞ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഒ​രു വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​നം, കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ക​ലാ കാ​യി​ക രം​ഗ​ങ്ങ​ളി​ലെ തി​ള​ങ്ങു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ങ്ങ​നെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ച​രി​ത്ര​ത്തി​ല്‍ മ​ഹ​ത്താ​യ ഒ​രു നേ​ട്ട​മാ​ണ് പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ വ​ര്‍​ഷം ഫൊ​ക്കാ​ന​യ്ക്ക് കൈ​വ​രി​ക്കാ​നാ​യ​ത്.

കാ​ല​ത്തി​ന​നു​സ​രി​ച്ച് ന​മ്മു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ മാ​റു​മ്പോ​ൾ സ്വ​പ്ന​ങ്ങ​ളും ന​മ്മു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​പ്ഡേ​റ്റ് ചെ​യ്തു മു​ന്നോ​ട്ട് പോ​കു​ന്ന ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​നം അ​മേ​രി​ക്ക​യി​ൽ മാ​ത്ര​മ​ല്ല ന​മ്മു​ടെ നാ​ടാ​യ കേ​ര​ള​ത്തി​ലും ശ്ര​ദ്ധ​നേ​ടി​യ വ​ർ​ഷ​മാ​യി​രു​ന്നു 2025.

സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ എ​ന്താ​ണോ ഞ​ങ്ങ​ളി​ൽ നി​ന്നും പ്ര​തീ​ഷി​ച്ച​ത് അ​തി​ന് പ​തി​ൻ​മ​ട​ങ്ങു തി​രി​ച്ചു ന​ൽ​കാ​ൻ സ​ജോ​മോ​ൻ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ സെ​ക്ര​ട്ട​റി, ജോ​യി ചാ​ക്ക​പ്പ​ൻ ട്ര​ഷ​ർ എ​ന്നി​വ​രു​ടെ​യും ക​മ്മി​റ്റി​യു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ക​ഴി​ഞ്ഞു എ​ന്ന​ത്തി​ൽ സ​ന്തോ​ഷ​മു​ണ്ട്. പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ചി​ല​ത് ....

• ഹാ​ൻ​ഡിംഗ് ഓ​വ​ർ: ന്യൂ​ജ​ഴ്സി​യി​ലെ റോ​യ​ൽ ആ​ൽ​ബ​ർ​ട്ട് പാ​ല​സി​ൽ ന​ട​ന്ന ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ അ​ഞ്ഞൂ​റി​ല​ധി​കം ആ​ളു​ക​ളെ സാ​ക്ഷി​യാ​ക്കി ഡോ. ​ബാ​ബു സ്റ്റീ​ഫ​നി​ൽ നി​ന്നും ഡോ. ​സ​ജി​മോ​ൻ ആ​ന്‍റ​ണി പ്ര​വ​ർ​ത്ത​ന അ​നു​വാ​ദം ഏ​റ്റു​വാ​ങ്ങി. ഫൊ​ക്കാ​ന​യു​ടെ ച​രി​ത്ര​ത്തി​ൽ ഇ​ത്ര​യും വ​ലി​യ ഒ​രു പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം മു​മ്പ് ന​ട​ന്നി​ട്ടി​ല്ല.

ഫൊ​ക്കാ​ന​യു​ടെ അ​ഡ്വൈ​സ​റി ബോ​ർ​ഡ് നി​ല​വി​ൽ വ​ന്നു, അ​ത് ഈ ​ക​മ്മി​റ്റി​യു​ടെ വി​ശാ​ല​പ​ര​മാ​യ ഒ​രു ആ​ശ​യം ന​ട​പ്പാ​ക്ക​ൽ ആ​യി​രു​ന്നു. ജോ​ൺ പി. ​ജോ​ൺ (ചെ​യ​ർ), കെ.​ആ​ർ.​കെ. വി​നോ​ദ് (വൈ​സ് ചെ​യ​ർ), കാ​മാ​ന്‍​ഡ​ര്‍ ജോ​ര്‍​ജ് കോ​രു​ത് (സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്

• ഫൊ​ക്കാ​ന ഫൗ​ണ്ടേ​ഷ​ൻ പു​ന​സം​ഘ​ടി​പ്പി​ച്ചു: ഇ​ല​ക്ഷ​ന് വ​രെ ഉ​ണ്ടാ​യി​രു​ന്ന സം​ഘ​ട​ന​യി​ലെ വേ​ർ​തി​രു​വ​ക​ൾ ആ​വി​ശ്യ​മി​ല്ല എ​ന്ന് സ​ജി​മോ​ൻ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള ടീ​മി​ന്‍റെ കൂ​ട്ട​മാ​യ തീ​രു​മാ​നം ന​ട​പ്പാ​കു​ന്ന​താ​യി​രു​ന്നു.

ഡോ. ​മാ​ത്യു വ​ർ​ഗീ​സ് (ചെ​യ​ർ), സു​ധാ ക​ർ​ത്താ (വൈ​സ് ചെ​യ​ർ), ചാ​ക്കോ കു​ര്യ​ൻ (സെ​ക്ര​ട്ട​റി), ഡോ. ​ബ്രി​ജി​ത്ത് ജോ​ർ​ജ്, ഷാ​ജു സാം, ​ജി​ജി ടോം ​എ​ന്നി​വ​രും ഉ​ൾ​പ്പെ​ടെ​യാ​ണ് ഫൗ​ണ്ടേ​ഷ​ൻ ക​മ്മി​റ്റി.

• മ​റ്റ് നി​യ​മ​ന​ങ്ങ​ൾ: ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​നെ ലീ​ഗ​ൽ ചെ​യ​ർ​മാ​നാ​യും സീ​നി​യ​ർ നേ​താ​ക്ക​ളാ​യ ലീ​ല മാ​രേ​ട്ട്, തോ​മ​സ് തോ​മ​സ്, മാ​മ്മ​ൻ സി. ​ജേ​ക്ക​ബ്, ജെ​യ്‌​ബു കു​ള​ങ്ങ​ര എ​ന്നി​വ​രെ ട്ര​സ്റ്റീ ബോ​ർ​ഡി​ലും നി​യ​മി​ച്ചു.

• ഫൊ​ക്കാ​ന സീ​നി​യ​ർ നേ​താ​വാ​യ ജോ​യി ഇ​ട്ട​നെ കേ​ര​ളാ ക​ൺ​വെ​ൻ​ഷ​ൻ ചെ​യ​ർ ആ​യും ആ​ൽ​ബ​ർ​ട്ട് ക​ണ്ണ​മ്പ​ള്ളി​യെ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ക​ൺ​വെ​ൻ​ഷ​ൻ ചെ​യ​ർ ആ​യും നി​യ​മി​ച്ചു.

• ക​ൺ​വ​ൻ​ഷ​ൻ ചു​മ​ത​ല​ക​ൾ: സ്‌​ക​റി​യ പെ​രി​യാ​പ്പു​റം, രാ​ജ​ൻ സാ​മു​വ​ൽ, അ​ല​ക്സ് എ​ബ്ര​ഹാം, ദേ​വ​സി പാ​ലാ​ട്ടി (കോ-​ചെ​യേ​ഴ്സ്), മാ​ത്യു ചെ​റി​യാ​ൻ (കോ​ഓ​ർ​ഡി​നേ​റ്റ​ർ), സ​ജി എം. ​പോ​ത്ത​ൻ (ബി​സി​ന​സ് ഡ​യ​റ​ക്ട​റി ചെ​യ​ർ​മാ​ൻ).

ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലു​ക​ളും ഔ​ദ്യോ​ഗി​ക കൂ​ടി​ക്കാ​ഴ്ച​ക​ളും

• പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച: ഡ​ൽ​ഹി സി​ബി​സി​ഐ ആ​സ്ഥാ​ന​ത്ത് വെ​ച്ച് പ്ര​സി​ഡ​ന്റ് സ​ജി​മോ​ൻ ആ​ന്റ​ണി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ജി, കേ​ന്ദ്ര മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ, ഡോ. ​ബി​സോ​യി സോ​ങ്ക​ർ ശാ​സ്ത്രി എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വീ​സി​നും ഒ​സി​ഐ കാ​ർ​ഡ് പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​മാ​യി നി​വേ​ദ​നം ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​ൻ എ​മ്പ​സി​യു​മാ​യി ബ​ന്ധ​പെ​ട്ട​പ്പോ​ൾ ഡ​യ​റ​ക്റ്റ് ഫ്ലൈ​റ്റ് ഇ​പ്പോ​ഴും ഗ​വ​ൺ​മെ​ന്‍റി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ ഉ​ണ്ട് എ​ന്ന് അ​റി​യു​വാ​ൻ സാ​ധി​ച്ചു.

• ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി ഇ​ന്ത്യ​യു​ടെ ഉ​പ​രാ​ഷ്ട്ര​പ​തി സി. ​പി. രാ​ധാ​കൃ​ഷ്ണ​നു​മാ​യി ഡ​ൽ​ഹി​യി​ൽ ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ വ​സ​തി​യി​ൽ കൂ​ടി​കാ​ഴ്ച ന​ട​ത്തി. രാ​ജ്യ​ത്തെ​യും അ​മേ​രി​ക്ക​യി​ലെ​യും രാ​ഷ്ട്രി​യ​വും സാ​മൂ​ഹ്യ​വു​മാ​യ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക​യും അ​ഭി​പ്ര​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ച​യ്തു.

ച​ർ​ച്ച 25 മി​നി​റ്റോ​ളം നീ​ണ്ടു നി​ന്നു. ബ​ഹു​മാ​ന്യ​നാ​യ ഉ​പ​രാ​ഷ്ട്ര​പ​തി സി. ​പി. രാ​ധാ​കൃ​ഷ്ണ​നെ ഫൊ​ക്കാ​ന​യു​ടെ 2026 ഓ​ഗ​സ്റ്റ് ആ​റ് തീ​യ​തി മു​ത​ൽ ഒ​മ്പ​ത് വ​രെ ക​ല​ഹ​രി റി​സോ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ലേ​ക്കു ക്ഷ​ണി​ക്കു​ക​യും ആ ​ക്ഷ​ണം അ​ദ്ദേ​ഹം അ​നു​ഭാ​വ​പൂ​ർ​വം സ്വീ​ക​രി​ക്ക​യും ചെ​യ്തു. ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഉ​പ​രാ​ഷ്ട്ര​പ​തി സി. ​പി. രാ​ധാ​കൃ​ഷ്ണ​ൻ അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു.

• രാ​ഹു​ൽ ഗാ​ന്ധി സ​ന്ദ​ർ​ശ​നം: ഇ​ന്ത്യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ സ​ന്ദ​ർ​ശി​ക്കു​ക​യും ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യും ചെ​യ്തു.

• ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി രാ​ജ്ഭ​വ​നി​ൽ എ​ത്തി ഗ​വ​ർ​ണ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും അ​ദ്ദേ​ഹ​ത്തെ ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നി​ലേ​ക്കു ക്ഷ​ണി​ക്കു​ക​യും ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​റ്റി വി​വ​രി​ക്കു​ക​യും ചെ​യ്തു.

• കേ​ര​ള സ​ർ​ക്കാ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ന്ത്രി​മാ​രാ​യ കെ. ​എ​ൻ. ബാ​ല​ഗോ​പാ​ൽ, ആ​ർ. രാ​ജ​ൻ, വി.​എ​ൻ. വാ​സ​വ​ൻ, വീ​ണാ ജോ​ർ​ജ്, ഗ​ണേ​ഷ് കു​മാ​ർ, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ തു​ട​ങ്ങി​യ​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വ​രി​ച്ചു.

• അം​ബാ​സ​ഡ​ർ​മാ​ർ: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​നെ ഫൊ​ക്കാ​ന കേ​ര​ള അം​ബാ​സ​ഡ​റാ​യും (ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ന്ത്രി ഇ​ങ്ങ​നെ ഒ​രു പൊ​സി​ഷ​ൻ ഏ​റ്റെ​ടു​ക്കു​ന്ന​ത്) ഷീ​ബ അ​മീ​റി​നെ വി​മ​ൻ​സ് ഫോ​റം കേ​ര​ള അം​ബാ​സ​ഡ​റാ​യും നി​യ​മി​ച്ചു.

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​യി പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, കേ​ര​ള ക​ൺ​വ​ൻ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി ഡോ. ​മാ​ത്യു ലു​ക്ക് മ​ന്നി​യോ​ട്ട്, കേ​ര​ള കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി സു​നി​ൽ പാ​റ​ക്ക​ൽ എ​ന്നി​വ​രെ​യും നി​യ​മി​ച്ചു .

സേ​വ​ന പ​ദ്ധ​തി​ക​ളും വി​പ്ല​വ​ക​ര​മാ​യ നേ​ട്ട​ങ്ങ​ളും

• എ​യ​ർ​പോ​ർ​ട്ട് പ്രി​വി​ലേ​ജ് കാ​ർ​ഡ്: സി​യാ​ലു​മാ​യും (സി​യാ​ൽ) തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ടു​മാ​യും ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടു. ഫൊ​ക്കാ​ന മെ​മ്പ​ർ​മാ​ർ​ക്ക് ഷോ​പ്പിം​ഗി​ൽ 10 ശ​ത​മാ​നം മു​ത​ൽ 15 ശ​ത​മാ​നം വ​രെ ഡി​സ്‌​കൗ​ണ്ട് ല​ഭി​ക്കു​ന്ന ച​രി​ത്ര​പ​ര​മാ​യ നേ​ട്ട​മാ​ണി​ത്.

എ​യ​ർ​പോ​ർ​ട്ടി​ൽ ഷോ​പ്പ് ചെ​യ്‌​ത പ​ല​രും അ​വ​ർ​ക്ക് കി​ട്ടു​ന്ന ഡി​സ്‌​കൗ​ട്ടു​ക​ൾ ഏ​വ​രെ​യും അ​തി​ശ​യി​പ്പി​ക്കു​ന്ന​താ​ണ്. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്കു ഇ​തി​ന്റെ പ്ര​യ​യോ​ജ​നം ല​ഭി​ക്കു​ന്നു​ണ്ട്.

• ഫൊ​ക്കാ​ന ഹെ​ൽ​ത്ത് കാ​ർ​ഡ്: കേ​ര​ള​ത്തി​ലെ 6 പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളാ​യ രാ​ജ​ഗി​രി, പാ​ലാ മെ​ഡ്‌​സി​റ്റി, ബി​ലീ​വേ​ഴ്‌​സ്, ബേ​ബി മെ​മ്മോ​റി​യ​ൽ, കിം​സ്, കാri​ത്താ​സ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് മെ​ഡി​ക്ക​ൽ കാ​ർ​ഡ് പ​ദ്ധ​തി ആ​രം​ഭി​ച്ചു.

ഒ​രു ല​ക്ഷം രൂ​പ​വ​രെ ഡി​സ്‌​കൗ​ണ്ട് കി​ട്ടി​യ പ​ല​രും അ​വ​രു​ടെ സ​ന്തോ​ഷം ന​മ്മ​ളു​മാ​യി പ​ങ്കെ​വാ​ക്കാ​റു​ണ്ട്. ഇ​തെ​ക്കെ മെ​മ്പേ​ഴ്സി​ന് ഫൊ​ക്കാ​ന ഫ്രീ ​ആ​യി ന​ൽ​കു​ന്ന​താ​ണ്. ഫൊ​ക്കാ​ന മെ​മ്പേ​ഴ്‌​സി​ന്റെ ഫാ​മി​ലി​ക്കും എ​ലി​ജി​ബി​ൾ ആ​ണ്, അ​തു​കൊ​ണ്ടു ആ​യി​ര​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നു.

• ഭ​വ​ന നി​ർ​മ്മാ​ണം: ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ ചി​റ്റാ​റി​ൽ ന​ൽ​കി​യ അ​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് ഭ​വ​ന നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. ആ​ർ​ക്കി​റ്റെ​ക്ച​റ​ൽ പ്ലാ​ൻ അ​പ്പ്രൂ​വ് ആ​യി കി​ട്ടാ​ൻ വേ​ണ്ടി കാ​ത്തി​രി​ക്കു​ന്നു, പ്ര​വ​ർ​ത്ത​നം ഉ​ട​നെ തു​ട​ങ്ങും.

•ഫൊ​ക്കാ​ന ഹെ​ൽ​ത്ത് ക്ലി​നി​ക്ക്: ഫൊ​ക്കാ​ന​യു​ടെ ഡ്രീം ​പ്രൊ​ജെ​ക്ടു​ക​ളി​ൽ ഒ​ന്നാ​യ ഫൊ​ക്കാ​ന ഹെ​ൽ​ത്ത് ക്ലി​നി​ക്ക് ഈ ​ക​മ്മി​റ്റി​യു​ടെ ഡ്രീം ​പൊ​ജെ​ക്ടു​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു. നാ​ട്ടി​ൽ നി​ന്നും വ​രു​ന്ന ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യി​ല്ലാ​ത്ത ആ​ളു​ക​ൾ​ക്കും അ​തു​പോ​ലെ അ​മേ​രി​ക്ക​യി​ലു​ള്ള ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യി​ല്ലാ​ത്ത മ​ല​യാ​ളി​ക​ൾ​ക്ക് ബേ​സി​ക് ചി​കി​ത്സ ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ട് ആ​ണ് ഫൊ​ക്കാ​ന ഹെ​ൽ​ത്ത് ക്ലി​നി​ക്ക് നി​ല​വി​ൽ വ​ന്നി​രി​ക്കു​ന്ന​ത്.

ഇ​തി​ന് ന്യൂ​ജ​ഴ്‌​സി​യി​ലും ബോ​സ്റ്റ​ണി​ലെ ഓ​ഫീ​സ്ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി, മ​റ്റു​ള്ള സി​റ്റി​ക​ളി​ലേ​ക്കും ഓ​ഫീ​സു​ക​ൾ തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. അ​മേ​രി​ക്ക​യി​ലെ എ​ല്ലാ മേ​ജ​ർ സി​റ്റി​ക​ളി​ലും ഹെ​ൽ​ത്ത് ക്ലി​നി​ക്ക് തു​ട​ങ്ങു​ക എ​ന്ന​താ​ണ് ഫൊ​ക്കാ​ന​യു​ടെ ല​ക്‌​ഷ്യം.

• 100 അം​ഗ​സം​ഘ​ട​ന​ക​ൾ: ഫൊ​ക്കാ​ന ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി 100 അം​ഗ​സം​ഘ​ട​ന​ക​ൾ എ​ന്ന നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ടു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ ലോ​ഗോ​യും അ​വ​ത​രി​പ്പി​ച്ചു. ലോ​ക​ത്തി​ലേ​ക്കും ഏ​റ്റ​വും വ​ലി​യ​തും പു​രാ​ത​ന​വു​മാ​യ സ​ഘ​ട​ന​യാ​യി ഫൊ​ക്കാ​ന മാ​റി. ഇ​പ്പോ​ഴും വ​ള​രെ അ​ധി​കം സം​ഘ​ട​ന​ക​ൾ മെം​ബെ​ര്ഷി​പ്പി​ന് വേ​ണ്ടി അ​പ്പേ​ഷ​ക​ൾ ന​ൽ​കി കാ​ത്തി​രി​ക്കു​ന്നു.

• ഫൊ​ക്കാ​ന മെ​ൻ​സ് ഫോ​റം: വി​മെ​ൻ​സ് ഫോ​റ​ത്തി​നെ പോ​ലെ​ത്ത​ന്നെ മെ​ൻ​സ് ഫോ​റ​വും ഫൊ​ക്കാ​ന​യി​ൽ ആ​രം​ഭി​ച്ചു ന​ല്ല പ്ര​വ​ത്ത​ന​വു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്നു.

അ​നു​ശോ​ച​ന​ങ്ങ​ളും പ്രാ​ർഥ​നാ​യോ​ഗ​ങ്ങ​ളും

• ടി.​എ​സ്. ചാ​ക്കോ (ചാ​ക്കോ​ച്ചാ​യ​ൻ): ഫൊ​ക്കാ​ന​യു​ടെ നെ​ടും​തൂ​ണാ​യി​രു​ന്ന അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ന് ക​ണ്ണീ​ർ പൂ​ക്ക​ൾ അ​ർ​പ്പി​ക്കു​ക​യും സ​ർ​വ്വ​മ​ത പ്രാ​ർ​ത്ഥ​ന ന​ട​ത്തു​ക​യും ചെ​യ്തു.

• ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബാ​വ: അ​ബൂ​ൻ മാ​ർ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ​യ്ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

• ഡോ. ​എം അ​നി​രു​ദ്ധ​ൻ: ഫൊ​ക്കാ​ന പ്ര​ഥ​മ പ്ര​സി​ഡ​ന്റി​ന്റെ നി​ര്യാ​ണ​ത്തി​ൽ വി​വി​ധ സ​ഭാ​പി​താ​ക്ക​ന്മാ​രെ​യും അ​മേ​രി​ക്ക​യി​ലെ നേ​താ​ക്ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​യി ആ​ല​പ്പാ​ട്ടി​ന്റെ പ്രാ​ർ​ത്ഥ​ന​യോ​ടെ വ​ലി​യ അ​നു​ശോ​ച​ന യോ​ഗം ന​ട​ത്തി.

• ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ: അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി 2025 ഏ​പ്രി​ൽ 27-ന് ​സ​ർ​വ്വ​മ​ത പ്രാ​ർ​ത്ഥ​ന സം​ഘ​ടി​പ്പി​ച്ചു. കേ​ന്ദ സം​സ്ഥാ​ന മ​ന്ത്രി​മാ​രും ഇ​ന്ത്യ​യി​ലെ​യും യൂ​റോ​പ്പി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​രും പ​ങ്കെ​ടു​ത്ത പ്രാ​ർ​ത്ഥ​ന​യോ​ഗം എ​ല്ലാ മ​ത​മേ​ല​ധ്യ​ക്ഷ​ൻ​മാ​ർ പ​ങ്കെ​ടു​ത്ത ഒ​രു വേ​ദി​യാ​യി​രു​ന്നു.

ആ​ദ്യ​മാ​യാ​ണ് ഒ​രു പ്ര​വാ​സി സം​ഘ​ട​ന എ​ല്ലാ മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​രെ​യും ഒ​രേ വേ​ദി​യി​ൽ കൊ​ണ്ടു​വ​രു​ന്ന​ത്.

• വ​യ​നാ​ട് ദു​ര​ന്തം: ഉ​രു​ൾ​പൊ​ട്ട​ൽ ഇ​ര​ക​ൾ​ക്കാ​യി പ്രാ​ർ​ഥ​നാ​യോ​ഗം ന​ട​ത്തി.

കേ​ര​ള ക​ൺ​വ​ൻ​ഷ​ൻ 2025 (കു​മ​ര​കം)

ഓ​ഗ​സ്റ്റ് 1, 2, 3 തീ​യ​തി​ക​ളി​ൽ കു​മ​ര​കം ഗോ​കു​ലം ഗ്രാ​ൻ​ഡ് റി​സോ​ർ​ട്ടി​ൽ ന​ട​ന്ന ക​ൺ​വ​ൻ​ഷ​ൻ ഒ​രു പ്ര​വാ​സി സം​ഘ​ട​ന​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​മാ​യി മാ​റി. ലോ​ക​ത്തു ഒ​രു മ​ല​യാ​ളീ സം​ഘ​ട​ന​യും ന​ട​ത്തി​യി​ട്ടി​ല്ലാ​ത്ത ച​രി​ത്ര ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്തു​വാ​ൻ ക​ഴി​ഞ്ഞു.1000 അ​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

• ഉ​ദ്ഘാ​ട​നം: മ​ന്ത്രി വി.​എ​ൻ വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ,ധ​ന​കാ​ര്യ മ​ന്ത്രി ശ്രീ ​ബാ​ല​ഗോ​പാ​ൽ, ചീ​ഫ് സെ​ക്ര​ട്ട​റി, ചീ​ഫ് വി​പ്പ്, എം​പി​മാ​ർ, പ​തി​ന​ഞ്ചി​ൽ അ​ധി​കം എം​എ​ൽ​എ​മാ​ർ, പ്ര​സി​ദ്ധ സി​നി​മ സം​വി​ധ​യ​കാ​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട് തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

• സാ​ഹി​ത്യം: ജോ​ർ​ജി വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "ഭാ​ഷ​യ്ക്കൊ​രു ഡോ​ള​ർ', അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഫൊ​ക്കാ​ന​യു​ടെ പ്രെ​സ്റ്റീ​ജി​സ് പ്രോ​ഗ്രാം ആ​യ ഭാ​ഷ​യ്ക്കൊ​രു ഡോ​ള​ർ കേ​ര​ള​ത്തി​ലെ യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ന​ട​ത്തു​ന്ന​ത്.

• ചാ​രി​റ്റി: 26 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 50,000 രൂ​പ വീ​തം സ്കോ​ള​ർ​ഷി​പ്പ് വി​മെ​ൻ​സ് ഫോ​റം ചെ​യ​ർ രേ​വ​തി പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​മെ​ൻ​സ് ഫോ​റം സെ​മി​നാ​റി​ൽ ന​ൽ​കി.

• ലൈ​ഫ് ആ​ൻ​ഡ് ലി​മ്പു​മാ​യി സ​ഹ​ക​രി​ച്ചു 44 പേ​ർ​ക്ക് കൃ​ത്രി​മ​ക്കാ​ൽ വി​ത​ര​ണ​വും ന​ട​ത്തി. കാ​ലി​ല്ലാ​തെ വ​ന്ന 44 ആ​ളു​ക​ൾ കാ​ലു​മാ​യാ​ണ് തി​രി​ച്ചു പോ​യ​ത് .

നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് ചി​കി​ത്സ സ​ഹാ​യ​വും ന​ൽ​കി​വ​രു​ന്നു കൂ​ടാ​തെ ഓ​ട്ടോ റി​ക്ഷ ന​ൽ​കി സ​ഹാ​യ​വും ചെ​യ്തു, അ​ങ്ങ​നെ നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​വു​ന്ന സം​ഘ​ട​ന​യാ​യി ഫൊ​ക്കാ​ന മാ​റി.

• സ്വിം ​കേ​ര​ളാ സ്വിം: ​കേ​ര​ള​ത്തി​ലെ ജ​ല​സം​ബ​ന്ധ​മാ​യ മു​ങ്ങി​മ​ര​ണ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​വാ​ൻ ഫൊ​ക്കാ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ കു​ട്ടി​ക​ൾ​ക്കും യു​വ​തി യു​വാ​ക്ക​ൾ​ക്കു​മാ​യി ന​ൽ​കി​വ​രു​ന്ന സൗ​ജ​ന്യ നീ​ന്ത​ൽ പ​രി​ശീ​ല​ന​മാ​യ സ്വിം ​കേ​ര​ളാ സ്വിം.

​കേ​ര​ള ക​ൺ​വെ​ൻ​ഷ​ണ​ന്‍റെ അ​വ​സാ​ന ദി​വ​സം എ​സ്.​പി. മു​ര​ളീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വിം ​കേ​ര​ളാ സ്വിം ​ട്രെ​യി​ൻ ചെ​യ്‌​ത 150 അ​ധി​കം കു​ട്ടി​ക​ളു​ടെ നീ​ന്ത​ൽ പ്ര​ക​ട​നം ന​ട​ന്നു. സ്വിം ​കേ​ര​ളാ സ്വി​മ്മി​ന്‍റെ നാ​ലാം ഘ​ട്ടം പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്‍റെ നീ​ന്ത​ൽ​കു​ള​ത്തി​ൽ ന​ട​ത്തി.

• ഫൊ​ക്കാ​ന സാ​ഹി​ത്യ സെ​മി​നാ​ർ: പ്ര​സി​ദ്ധ സാ​ഹി​ത്യ​കാ​ര​ൻ കെ. ​വി. മോ​ഹ​ൻ കു​മാ​ർ ഐ​എ​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​സി​ദ്ധ സാ​ഹി​ത്യ​കാ​ര​ന്മാ​രെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ സാ​ഹി​ത്യ സ​മ്മേ​ള​നം ഏ​വ​രു​ടെ​യും പ്ര​ശം​സ ഏ​റ്റു​വാ​ങ്ങി​യ ഒ​ന്നാ​യി​രു​ന്നു.

മ​ല​യാ​ള​ത്തെ​യും മ​ല​യാ​ള സാ​ഹി​ത്യ​ത്തെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന​ത് ഫൊ​ക്കാ​ന​യു​ടെ ഒ​രു ല​ക്ഷ്യ​മാ​ണ്. സാ​ഹി​ത്യ സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​മു​ള്ള ര​ച​ന​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

• ഫൊ​ക്കാ​ന മീ​ഡി​യ സെ​മി​നാ​ർ: കേ​ര​ള​ത്തി​ലെ പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ളി​ലെ വ്യ​ക്തി​ക​ളെ ഒ​രു​വേ​ദി​യി​ൽ കൊ​ണ്ടു​വ​ന്നു ച​ർ​ച്ച ന​ട​ത്തി. നി​ർ​മ്മി​ത ബു​ദ്ധി​യു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തെ​ക്കു​റി​ച്ച് ആ​യി​രു​ന്ന ച​ർ​ച്ച.

ഫാ​. മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് (ദീ​പി​ക), അ​നി​ൽ അ​ടൂ​ർ (​ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ്), ജോ​സ് പ​ന​ച്ചി​പ്പു​റം (മ​ല​യാ​ള മ​നോ​ര​മ), പി.​പി. ജെ​യിം​സ് (24 ന്യൂ​സ്), ശ​ര​ത്ച​ന്ദ്ര​ൻ (​കൈ​ര​ളി), ബൈ​ജു കൊ​ട്ടാ​ര​ക്ക​ര (സം​വി​ധാ​യ​ക​ൻ), റോ​മി മാ​ത്യു (മ​നോ​ര​മ), പ്ര​മേ​ഷ് കു​മാ​ർ (മാ​തൃ​ഭൂ​മി), ജോ​ർ​ജ് ജോ​സ​ഫ്( ഇ-​മ​ല​യാ​ളി)​ തു​ട​ങ്ങി​യ​വ​ർ ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.​ ക്രി​സ്റ്റീ​ന ചെ​റി​യാ​ൻ (24 ന്യൂ​സ്) ആ​യി​രു​ന്നു എം​സി .

• ഫൊ​ക്കാ​ന എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ തോ​മാ​സിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ബി​സി​ന​സ് സെ​മി​നാ​ർ ശ്ര​ദ്ധേ​യ​മാ​യി.

ഡ്ര​ഗ്സ്നെ​തി​രേ ഫൊ​ക്കാ​ന​യും കേ​ര​ള ഗ​വ​ൺ​മെന്‍റും ലേ​ബ​ർ ഇ​ന്ത്യ സ്കൂ​ളു​ക​ളു​മാ​യി സം​യു​ക്ത സം​രം​ഭം വ​ള​രെ വി​ജ​യ​മാ​യി​രു​ന്നു. ഫൊ​ക്കാ​ന കേ​ര​ള ക​ൺ​വ​ൻ​ഷ​ൻ ഡ്ര​ഗ്സ്നെ​തി​രെ ഒ​രു വി​ള​ബ​ര​ത്തോ​ടു കൂ​ടി​യാ​ണ് തു​ട​ങ്ങി​യ​ത്.

ക​ൺ​വെ​ൻ​ഷ​ൻ തീം ​ത​ന്നെ ഡ്ര​ഗ്സ്നെ​തി​രെ ആ​യി​രു​ന്നു. യു​വാ​ക്ക​ളി​ൽ ഡ്ര​ഗ്സ്നെ​തി​രെ ഒ​രു അ​വ​ബോ​ധം ഉ​ണ്ടാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു ല​ക്‌​ഷ്യം.

ഫൊ​ക്കാ​ന​യു​ടെ വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി എ​ഡ്യൂ​ക്കേ​ഷ​ണ​ൽ സെ​മി​നാ​റു​ക​ളും മി​ക്ക ആ​ഴ്ച​ക​ളി​ലും ന​ട​ത്തി​വ​രു​ന്നു. ഫൊ​ക്കാ​ന വി​മെ​ൻ​സ് ഫോ​റം ന​ട​ത്തു​ന്ന വെ​ബി​നാ​റു​ക​ൾ നി​ര​വ​ധി​യാ​ണ്.

ഫൊ​ക്കാ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഇ​മി​ഗ്രേ​ഷ​ൻ വെ​ബി​നാ​ർ അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ​രാ​യ ഇ​മി​ഗ്രേ​ഷ​ൻ ലോ​യ​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ​ത് വ​ള​രെ​യ​ധി​കം ഇ​ൻ​ഫൊ​ർ​മേ​റ്റീ​വ് ആ​യി​രു​ന്നു.

ഫൊ​ക്കാ​ന മെ​ഡി​ക്ക​ൽ കാ​ർ​ഡ് ആ​ൻ​ഡ് പ്രി​വി​ലേ​ജ് കാ​ർ​ഡ് ഡി​സ്ട്രി​ബൂ​ഷ​ൻ:

കേ​ര​ള​ത്തി​ലും അ​മേ​രി​ക്ക​യു​ടെ​യും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​യ​ർ​പോ​ർ​ട്ട് പ്രി​വി​ലേ​ജ് കാ​ർ​ഡും മെ​ഡി​ക്ക​ൽ കാ​ർ​ഡും വി​ത​ര​ണം ന​ട​ന്നു.

1.ക​രി​മ്പ​നി, കോ​ട്ട​യം ബ്ലെ​സഡ് സ്‍​ക്രീ​മെ​ന്‍റ് ച​ർ​ച്ചി​ൽ പ്ര​സി​ഡന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ.

2. പാ​ലാ​യി​ൽ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്റ് സ​ന്തോ​ഷ് നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ.

3. ചെ​ങ്ങ​മ​നാ​ട് നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​മ്പ​ർ മ​നോ​ജ് മാ​ത്യു​വി​ന്റെ ലീ​ഡ​ർ​ഷി​പ്പി​ൽ.

4. അ​ടൂ​രി​ൽ വി​മെ​ൻ​സ് ഫോ​റം ചെ​യ​ർ രേ​വ​തി പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ.

5. തി​രു​വ​ല്ല​യി​ൽ മു​ൻ പ്ര​സി​ഡ​ന്റ് ജോ​ർ​ജി വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

6. വെ​സ്റ്റ്ചെ​സ്റ്റ​റി​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

7. ന്യൂ ​ജേ​സി​യി​ൽ പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

8. ക​ണ​ക്ടി​ക്ക​ട്ടി​ൽ ത​ങ്ക​ച്ച​ൻ ജോ​സ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

9. ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി സാ​മു​വ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

10. ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ നാ​ഷ​ണ​ൽ ക​മ്മി​റ്റി മെം​ബ​ർ സു​ധീ​പ് നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

11. ഫി​ലാ​ഡ​ൽ​ഫി​യ പ​മ്പ​യി​ൽ ഫൌ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ സു​ധാ ക​ർ​ത്ത​യും രാ​ജ​ൻ ശാ​മു​വേ​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

12. ഷി​ക്കാ​ഗോ​യി​ൽ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

13. മ​യാ​മി​യി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സിന്‍റെ​യും ട്ര​സ്റ്റീ ബോ​ർ​ഡ് മെം​ബ​ർ മാ​മ്മ​ൻ സി ​ജേ​ക്ക​ബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

14. കാ​ന​ഡ​യി​ൽ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡന്‍റ് ജോ​സ്സി ക​ര​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു. അ​ങ്ങ​നെ പ​തി​നാ​യി​ര​ത്തി​ൽ അ​ധി​കം ആ​ളു​ക​ളി​ൽ മെ​ഡി​ക്ക​ൽ കാ​ർ​ഡും പ്രി​വി​ലേ​ജ് കാ​ർ​ഡും എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞു.

മ​റ്റ് പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ

• റീ​ജി​യ​ണ​ൽ ഉ​ദ്ഘാ​ട​ന​ങ്ങ​ൾ: ന്യൂ​യോ​ർ​ക്ക് (ലാ​ജി തോ​മ​സ്), ന്യൂ ​യോ​ർ​ക്ക് (അ​പ്പ് സ്റ്റേ​റ്റ്) (ആ​ന്‍റോ വ​ർ​ക്കി), ന്യൂ​ജഴ്സി (കോ​ശി കു​രു​വി​ള ), പെ​ൻ​സ​ൽ​വേ​നി​യ (ഷാ​ജി ശാ​മു​വേ​ൽ), വാ​ഷിംഗ്ട​ൺ ഡിസി (ബെ​ൻ പോ​ൾ ) , ജോ​ർ​ജി​യ (അ​നി​ൽ പി​ള്ള), ഷി​ക്കാ​ഗോ (സ​ന്തോ​ഷ് നാ​യ​ർ), ഫ്ലോ​റി​ഡ (ലി​ൻ​ഡോ ജോ​ളി), ടെ​ക്സ​സ് (ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു​മാ​ടം), കാ​ന​ഡ (ജോ​സി കാ​ര​ക്കാ​ട്), ബോ​സ്റ്റ​ൺ (ധീ​ര​ജ് പ്ര​സാ​ദ്) തു​ട​ങ്ങി​യ എ​ല്ലാ റീ​ജി​യ​ണു​ക​ളി​ലും ആ​വേ​ശ​ക​ര​മാ​യ ഉ​ദ്ഘാ​ട​ന​ങ്ങ​ൾ ന​ട​ന്നു.

എ​ല്ലാ ഉദ്​ഘാ​ട​ന​ക​ളും ഫൊ​ക്കാ​ന​യു​ടെ ച​രി​ത്ര​ത്തി​ൽ ന​ട​ന്നി​ട്ടി​ല്ലാ​ത്ത വി​ധം ഒ​രു ഫൊ​ക്കാ​ന മി​നി ക​ൺ​വെ​ൻ​ഷ​ൻ ആ​യി​ട്ടു ത​ന്ന​യാ​ണ് ന​ട​ന്ന​ത്.

ന്യൂയോ​ർ​ക്ക് (അ​പ്പ് സ്റ്റേ​റ്റ്) റീ​ജി​യ​ണിന്‍റെ ക​ലാമേ​ള​യും റീ​ജിയ​ണ​ൽ കി​ക്ക്‌ ഓ​ഫും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു. റീ​ജിയണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റോ വ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന​ത്‌ ഒ​രു വ​ൺ​ഡേ ക​ൺ​വ​ൻ​ഷ​ൻ ത​ന്നെ​യാ​യി​രു​ന്നു.

ഡ​ൽ​വേ​യ​റി​ൽ ന​ട​ന്ന ഫൊ​ക്കാ​ന പി​ക്കി​നി​ക്കി​ന് ഒ​രു വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നു, നാ​ഷ​ണ​ൽ ക​മ്മി​റ്റി മെം​ബ​ർ അ​ജി​ത് ചാ​ണ്ടി​യും റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡന്‍റ് ഷാ​ജി ശാ​മു​വേ​ലു​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ണ് ന​ട​ന്ന​ത്.

• വി​മ​ൻ​സ് & യൂ​ത്ത് ഫോ​റം: 250-ലേ​റെ അം​ഗ​ങ്ങ​ളു​ള്ള വി​മ​ൻ​സ് ഫോ​റ​വും, 100 plus അം​ഗ വി​പു​ല​മാ​യ യൂ​ത്ത് ക​മ്മി​റ്റി​യും (ബ്ലെ​സ​ൻ മാ​ത്യു ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ) സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

• അ​ന്താ​രാ​ഷ്ട്ര സാ​ന്നി​ധ്യം: പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി ഇം​ഗ്ല​ണ്ടി​ലെ യു​ക്മ വ​ള്ളം​ക​ളി​യി​ലും (ചീഫ് ഗസ്റ്റ്) കാ​ന​ഡ പാ​ർ​ല​മെന്‍റി​ലെ ഓ​ണാ​ഘോ​ഷ​ത്തി​ലും (ഗസ്റ്റ് സ്പീക്കർ) പ​ങ്കെ​ടു​ത്തു.

• സ്പോ​ർ​ട്സ് ക്ല​ബ് : ഫൊ​ക്കാ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്പോ​ർ​ട്സ് ക്ല​ബ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.​ഇ​ന്റ​ർ​നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് താ​ര​മാ​യ ടി​നു യോ​ഹ​ന്നാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു ക്രി​ക്ക​റ്റ് ക്ല​ബും നി​ല​വി​ൽ വ​ന്നു.

ചാ​രി​റ്റി ക്രി​ക്ക​റ്റ് ബാ​ഷ് (ജൂ​ൺ 21) റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ജി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റ്, ഷി​ക്ക​ഗോ വോ​ളി​ബോ​ൾ ടൂ​ണ​മെ​ന്‍റ് റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന​തും ഫ്ലോ​റി​ഡ​യി​ൽ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ൻ​ഡോ ജോ​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സാ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് വ​മ്പി​ച്ച വി​ജ​യ​മാ​യി​രു​ന്നു.

• ക​ല​ഹാ​രി ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫ് (മേ​യ് 10), മി​ഡ്ടെം ജ​ന​റ​ൽ ബോ​ഡി & ഫൊ​ക്കാ​ന ക്ലി​നി​ക്ക് ഉ​ദ്ഘാ​ട​നം (ന​വം​ബ​ർ 22) എ​ന്നി​വ​യും വി​ജ​യ​ക​ര​മാ​യി ന​ട​ന്നു.

• ഫൊ​ക്കാ​ന​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഫൊ​ക്കാ​ന ക​ൺ​വെ​ൻ​ഷ​ന് വേ​ണ്ടി ബു​ക്ക് ചെ​യ്ത റൂ​മു​ക​ൾ എ​ല്ലാം ഡി​സം​ബ​ർ 31 ന് (​ക​ൺ​വെ​ൻ​ഷ​ന് എട്ട് മാ​സം മു​മ്പ്) സോ​ൾ​ഡ് ഔ​ട്ട് ആ​യി ച​രി​ത്രം തി​രു​ത്തി കു​റി​ച്ചി​രി​ക്കു​ക​യാ​ണ്. ഫൊ​ക്കാ​ന​യു​ടെ ഇന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വെ​ൻ​ഷ​ന് വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ഫൊ​ക്കാ​ന മു​ന്നോ​ട്ട് പോ​കു​ന്നു.

ഫൊ​ക്കാ​ന​യു​ടെ ച​രി​ത്ര​ത്തി​ൽ ഇ​ന്ന് വ​രെ ന​ട​ന്നി​ട്ടി​ല്ല​ത്ത വി​പ്ല​ക​ര​മാ​യ ഒ​രു പ്ര​വ​ർ​ത്ത​ന​മാ​ണ് സ​ജി​മോ​ൻ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന​ത്. ഒ​രു ക​മ്മി​റ്റി അഞ്ച് വ​ർ​ഷം കൊ​ണ്ട് ചെ​യ്തു തീ​ർ​ക്കാ​ത്ത പ്ര​വ​ർ​ത്ത​ന​മാ​ണ് ഈ ​ഒ​രു വ​ർ​ഷം കൊ​ണ്ട് ന​ട​പ്പാ​ക്കി വ​രു​ന്ന​ത്.

സ​ർ​വ മേ​ഖ​ല​ക​ളി​ലും വി​പ്ല​ക​ര​മാ​യ പു​രോ​ഗ​തി​യാ​ണ് ഈ ​സം​ഘ​ട​ന​യി​ൽ ന​ട​പ്പാ​ക്കി വ​രു​ന്ന​ത്. ന​മ്മു​ടെ സം​ഘ​ട​ന മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വയ്ക്കാ​ൻ ക​ഴി​യു​ന്ന​ത് നി​ങ്ങ​ളു​ടെ എ​ല്ലാം സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ കൊ​ണ്ട് കൂ​ടി​യാ​ണ്.

NRI

വോ​ട്ട​ർ​മാ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പൗ​ര​ത്വ രേ​ഖ​യും നി​ർ​ബ​ന്ധ​മാ​ക്കു​ന്ന ബി​ല്‍ അ​മേ​രി​ക്ക​ൻ ജ​ന​പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി

വാ​ഷിം​ഗ്ട​ൺ ഡി​സി: ഫെ​ഡ​റ​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വോ​ട്ട് ചെ​യ്യു​ന്ന​തി​ന് ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പൗ​ര​ത്വ തെ​ളി​വും നി​ർ​ബ​ന്ധ​മാ​ക്കു​ന്ന "സേ​വ് അ​മേ​രി​ക്ക ആ​ക്ട്' അ​മേ​രി​ക്ക​ൻ ജ​ന​പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി.

ബി​ല്ലി​ന് അ​നു​കൂ​ല​മാ​യി 218 വോ​ട്ടു​ക​ളും എ​തി​രാ​യി 213 വോ​ട്ടു​ക​ളും ല​ഭി​ച്ചു. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി കൊ​ണ്ടു​വ​ന്ന ഈ ​ബി​ല്ലി​നെ ഹെ​ൻ​റി ക്യൂ​ല്ല​ർ എ​ന്ന ഒ​രു ഡെ​മോ​ക്രാ​റ്റി​ക് അം​ഗം മാ​ത്ര​മാ​ണ് പി​ന്തു​ണ​ച്ച​ത്.

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​ൻ പൗ​ര​ത്വ രേ​ഖ​യും വോ​ട്ട് ചെ​യ്യാ​ൻ ഫോ​ട്ടോ ഐ​ഡി​യും നി​ർ​ബ​ന്ധ​മാ​ക്കു​ക വ​ഴി തി​ര​ഞ്ഞെ​ടു​പ്പ് സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് റി​പ്പ​ബ്ലി​ക്ക​ൻ​മാ​രു​ടെ വാ​ദം. ഏ​ക​ദേ​ശം 80 ശതമാനം ജ​ന​ങ്ങ​ളും ഈ ​നീ​ക്ക​ത്തെ പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്ന് ബി​ല്ല് അ​വ​ത​രി​പ്പി​ച്ച ചി​പ്പ് റോ​യ് പ​റ​ഞ്ഞു.

∙ ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ നി​ല​പാ​ട് വോ​ട്ടിംഗ് അ​വ​കാ​ശ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണി​തെ​ന്ന് ഡെ​മോ​ക്രാ​റ്റു​ക​ൾ ആ​രോ​പി​ക്കു​ന്നു. ഇ​ത് വോ​ട്ട് ചെ​യ്യു​ന്ന​തി​ൽ നി​ന്ന് സാ​ധാ​ര​ണ​ക്കാ​രെ ത​ട​യു​ന്ന 'ജിം ​ക്രോ കാ​ല​ഘ​ട്ട​ത്തി​ലെ' നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​ണെ​ന്ന് സെ​ന​റ്റി​ലെ മൈ​നോ​റി​റ്റി ലീ​ഡ​ർ ച​ക് ഷു​മ​ർ വി​മ​ർ​ശി​ച്ചു.

ബി​ൽ ഇ​നി സെ​ന​റ്റി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് വ​രും. സെ​ന​റ്റി​ൽ ബി​ൽ പാ​സാ​ക്കി​യെ​ടു​ക്കാ​ൻ റി​പ്പ​ബ്ലി​ക്ക​ൻ​മാ​ർ ക​ടു​ത്ത സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​ണ്ട്.

NRI

സ്റ്റാ​ൻ​ലി ജോ​ർ​ജി​ന് മ​ദ​ർ തെ​രേ​സ പു​ര​സ്കാ​രം

ന്യൂ​ഡ​ൽ​ഹി: സു​വി​ശേ​ഷ​ക​നും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നും യു​എ​സ് റി​പ്പ​ബ്ലി​ക്ക​ൻ സ്ട്രാ​റ്റ​ജി​സ്റ്റു​മാ​യ സ്റ്റാ​ൻ​ലി ജോ​ർ​ജി​ന് മ​ദ​ർ തെ​രേ​സ സ​മാ​ധാ​ന സൗ​ഹാ​ർ​ദ പു​ര​സ്കാ​രം.

ഡ​ൽ​ഹി ശ്രീ​നി​വാ​സ​പു​രി​യി​ൽ ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന എ​ക്കു​മെ​നി​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ കാ​ത്ത​ലി​ക് ബി​ഷ​പ് കോ​ൺ​ഫ​റ​ൻ​സ് ഓ​ഫ് ഇ​ന്ത്യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡ​ൽ​ഹി ആ​ർ​ച്ച്ബി​ഷ​പ് അ​നി​ൽ കൂ​ട്ടോ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

മ​നു​ഷ്യാ​വ​കാ​ശ, മ​ത സ്വാ​ത​ന്ത്യ പ്ര​വ​ർ​ത്ത​ന രം​ഗ​ങ്ങ​ളി​ലെ സം​ഭാ​വ​ന​ക​ൾ​ക്കും ക്രൈ​സ്ത​വ സ​ഭ​ക​ൾ ത​മ്മി​ലു​ള്ള ഐ​ക്യ​ത മു​ൻ​നി​ർ​ത്തി​യു​ള്ള നേ​തൃ​ത്വ​ത്തി​നും ഇ​ട​പെ​ട​ലു​ക​ൾ​ക്കു​മാ​ണ് പു​ര​സ്കാ​രം എ​ന്ന് അ​വാ​ർ​ഡ് നി​ർ​ണ​യ സ​മി​തി ചെ​യ​ർ​മാ​ൻ ഡോ. ​രാ​ജീ​വ് ജോ​സ​ഫ് അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ന്‍ ക്രി​സ്ത്യ​ന്‍ കേ​ന്ദ്ര സം​ഘ​ട​ന​യാ​യ ഫി​യ​ക്കോ​ണ അ​ഡ്വ​ക്ക​സി ഡ​യ​റ​ക്ട​റാ​യും അ​ന്ത​ര്‍​ദേ​ശീ​യ സം​ഘ​ട​ന​യാ​യ "എ​ക്ലീ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍' വൈ​സ് ചെ​യ​ര്‍​മാ​നാ​യും മ​നു​ഷ്യാ​വ​കാ​ശ, മ​ത​സ്വാ​ത​ന്ത്ര്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും നേ​തൃ​ത്വം ന​ല്കു​ന്നു.

ഐ​പി​സി സ​ഭാം​ഗ​മാ​യ സ്റ്റാ​ൻ​ലി ജോ​ർ​ജ് ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും സ​ഭാ, സാ​മൂ​ഹ്യ, രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ൽ നേ​തൃ​ത്വ പ​ര​മാ​യ പ​ങ്കു​വ​ഹി​ക്കു​ന്നു

NRI

ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യു​ടെ തി​രോ​ധാ​നം: തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി യു​എ​സ് പോ​ലീ​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി യു​എ​സ് പോ​ലീ​സ്.

ക​ലി​ഫോ​ർ​ണി​യ ബെ​ർ​ക്ക്‌​ലി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എ​ൻ​ജി​നിയ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യ ക​ർ​ണാ​ട​ക‌ സ്വ​ദേ​ശി സാ​കേ​ത് ശ്രീ​നി​വാ​സ​യ്യ​യെ(22) ആ​ണ് ഈ ​മാ​സം ഒ​ൻ​പ​ത് മു​ത​ൽ കാ​ണാ​താ​യ​ത്.

കോ​ള​ജ് കാ​മ്പ​സി​ൽ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് സാ​കേ​തി​നെ അ​വ​സാ​ന​മാ​യി ക​ണ്ട​ത്. തെ​ര​ച്ചി​ലി​ൽ സാ​കേ​തി​ന്‍റെ പാ​സ്‌​പോ​ർ​ട്ടും ലാ​പ്‌​ടോ​പ്പും അ​ട​ങ്ങി​യ ബാ​ഗു​ക​ൾ റീ​ജി​യ​ണ​ൽ പാ​ർ​ക്കി​ന് സ​മീ​പ​ത്ത് നി​ന്നും കാ​മ്പ​സി​ന് സ​മീ​പ​ത്തു​നി​ന്നു​മാ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

വി​ഷ​യ​ത്തി​ൽ സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. അ​ൻ​സ ത​ടാ​ക​വും ചു​റ്റു​മു​ള്ള ബെ​ർ​ക്ക്‌​ലി ഹി​ൽ​സ് പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് തെ​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്. മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​ണ് സാ​കേ​ത് ശ്രീ​നി​വാ​സ​യ്യ.

Sports

നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നെ എ​റി​ഞ്ഞി​ട്ടു; അ​മേ​രി​ക്ക​യ്ക്ക് കൂ​റ്റ​ൻ ജ​യം

ചെ​ന്നൈ: ടി20 ​ലോ​ക​ക​പ്പി​ൽ നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നെ​തി​രെ അ​മേ​രി​ക്ക​യ്ക്ക് ജ​യം. ചെ​ന്നൈ എം.​എ.​ചി​ദം​ബ​രം സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 93 റ​ൺ​സി​ന്‍റെ ജ​യ​മാ​ണ് അ​മേ​രി​ക്ക സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ർ: അ​മേ​രി​ക്ക 196/6 നെ​ത​ര്‍​ല​ന്‍​ഡ്‌ 103 (15.5).

അ​മേ​രി​ക്ക ഉ​യ​ർ​ത്തി​യ 197 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റു​വീ​ശി​യ നെ​ത​ര്‍​ല​ൻ​ഡ് 15.5 ഓ​വ​റി​ൽ 103 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. നെ​ത​ര്‍​ല​ന്‍​ഡ്‌​സ് നി​ര​യി​ൽ നാ​ല് ബാ​റ്റ്സ്മാ​ൻ​മാ​ർ​ക്ക് മാ​ത്ര​മെ ര​ണ്ട​ക്കം ക​ട​ക്കാ​ൻ ക​ഴി​ഞ്ഞൊ​ള്ളൂ.

23 റ​ൺ​സ് നേ​ടി​യ ബാ​സ് ഡി ​ലീ​ഡാ​ണ് അ​വ​രു​ടെ ടോ​പ് സ്കോ​റ​ർ. അ​മേ​രി​ക്ക​യ്ക്കാ​യി ഹ​ർ​മീ​ത് സിം​ഗ് നാ​ലും ഷാ​ഡ്‌​ലി വാ​ൻ ഷാ​ൽ​ക്വി​ക്ക് മൂ​ന്നും വി​ക്ക​റ്റ് നേ​ടി. ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​മേ​രി​ക്ക​യ്ക്കാ​യി സൈ​തേ​ജ മു​ക്ക​മ​ല്ല (79) അ​ർ​ധ​സെ​ഞ്ചു​റി നേ‌​ടി.

ശു​ഭം ര​ഞ്ജ​നെ (48), മോ​നാ​ങ്ക് പ​ട്ടേ​ൽ (36) എ​ന്നി​വ​ർ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നു​വേ​ണ്ടി ബാ​സ് ഡി ​ലീ​ഡ് മൂ​ന്ന് വി​ക്ക​റ്റ് നേ​ടി.

Sports

മു​ക്ക​മ​ല്ല​യ്ക്ക് അ​ർ​ധ​സെ​ഞ്ചു​റി; അമേരിക്കയ്ക്ക് കൂറ്റൻ സ്കോർ

ചെ​ന്നൈ: ടി20 ​ലോ​ക​ക​പ്പി​ൽ അ​മേ​രി​ക്ക​യ്ക്കെ​തി​രെ നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ന് 197 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം. ടോ​സ് ന​ഷ്‌​ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​മേ​രി​ക്ക നി​ശ്ചി​ത ഓ​വ​റി​ൽ ആ​റു​വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 196 റ​ൺ​സ് നേ​ടി.

അ​ർ​ധ​സെ​ഞ്ചു​റി നേ‌​ടി​യ സൈ​തേ​ജ മു​ക്ക​മ​ല്ല​യു‌​ടെ (79) പ്ര​ക​ട​ന​മാ​ണ് യു​എ​സി​നെ തു​ണ​ച്ച​ത്. ശു​ഭം ര​ഞ്ജ​നെ (48), മോ​നാ​ങ്ക് പ​ട്ടേ​ൽ (36) എ​ന്നി​വ​ർ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നു​വേ​ണ്ടി ബാ​സ് ഡി ​ലീ​ഡ് മൂ​ന്നും ഫ്രെ​ഡ് ക്ലാ​സ​ൻ, കൈ​ൽ ക്ലൈ​ൻ, ലോ​ഗ​ൻ വാ​ൻ ബീ​ക്ക് എ​ന്നി​വ​ർ ഓ​രോ​വി​ക്ക​റ്റ് വീ​ഴ്ത്തി.

NRI

ദീ​പു നാ​യ​ർ കെ​എ​ച്ച്എ​ൻ​എ മി​ഡ്‌​വെ​സ്റ്റ് റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്

ഷി​ക്കാ​ഗോ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹി​ന്ദു​ക്ക​ളു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (കെ​എ​ച്ച്എ​ൻ​എ) മി​ഡ്‌​വെ​സ്റ്റ് റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ദീ​പു നാ​യ​രെ നി​യ​മി​ച്ചു.

മി​ന്ന​സോ​ട്ട, വി​സ്കോ​ൺ​സി​ൻ, ഇ​ലി​നോ​യി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന മി​ഡ്‌​വെ​സ്റ്റ് മേ​ഖ​ല​യി​ൽ കെ​എ​ച്ച്എ​ൻ​എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കു​ക​യും യു​വ​ത​ല​മു​റ​യെ കൂ​ടു​ത​ൽ സ​ജീ​വ​മാ​യി സം​ഘ​ട​ന​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ധാ​ന ദൗ​ത്യം.

ക​ഴി​ഞ്ഞ 13 വ​ർ​ഷ​ങ്ങ​ളാ​യി അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ സം​ഘ​ട​നാ​പാ​ട​വ​വും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും തെ​ളി​യി​ച്ച വ്യ​ക്തി​യാ​ണ് ദീ​പു നാ​യ​ർ. കാ​ലി​ഫോ​ർ​ണി​യ​യി​ൽ ആ​രം​ഭി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പി​ന്നീ​ട് ഷി​ക്കാ​ഗോ​യി​ലേ​ക്ക് വ്യാ​പി​ച്ചു.

ക​ലാ - സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ അ​ദ്ദേ​ഹം, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​മൂ​ഹ ഏ​കോ​പ​ന​ത്തി​ന്‍റെ ശ​ക്ത​മാ​യ വേ​ദി​യാ​യി മാ​റ്റ​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കെ​എ​ച്ച്എ​ൻ​എ​യു​ടെ ചു​മ​ത​ല ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കെ​എ​ച്ച്എ​ൻ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ദ്ഗ​മ​യ ടി​വി​യു​ടെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളാ​യി ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ദീ​പു, ആ​ത്മീ​യ​വും സാം​സ്കാ​രി​ക​വു​മാ​യ ആ​ശ​യ​ങ്ങ​ളെ ആ​ധു​നി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധേ​യ​മാ​യ പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്.

പു​തു​ത​ല​മു​റ​യി​ൽ ആ​ത്മ​വി​ശ്വാ​സ​വും പൈ​തൃ​ക​ബോ​ധ​വും വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ സാ​ങ്കേ​തി​ക വി​ദ്യ​യും മാ​ധ്യ​മ​ങ്ങ​ളും ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ദ​ർ​ശ​നം.

ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദീ​പു നാ​യ​ർ, First American Title എ​ന്ന സ്ഥാ​പ​ന​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു. ഭാ​ര്യ​യോ​ടും മ​ക​ളോ​ടും ഒ​പ്പം ഷി​ക്കാ​ഗോ​യി​ൽ താ​മ​സി​ക്കു​ന്ന അ​ദ്ദേ​ഹം, പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ന്നു.

ദീ​പു നാ​യ​റു​ടെ നി​യ​മ​ന​ത്തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ച കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു: "മാ​റ്റ​ങ്ങ​ളെ സ്വീ​ക​രി​ക്കാ​ൻ ധൈ​ര്യ​മു​ള്ള, ആ​ശ​യ​ങ്ങ​ളെ പ്ര​വ​ർ​ത്തി​യാ​ക്കി മാ​റ്റാ​നു​ള്ള ക​ഴി​വു​ള്ള യു​വ നേ​താ​ക്ക​ളെ​യാ​ണ് കെ​എ​ച്ച്എ​ൻ​എ തേ​ടു​ന്ന​ത്.

ദീ​പു നാ​യ​ർ അ​ത്ത​ര​ത്തി​ലു​ള്ള വ്യ​ക്തി​യാ​ണ്. സാം​സ്കാ​രി​ക ദ​ർ​ശ​ന​വും സാ​ങ്കേ​തി​ക പ​രി​ച​യ​വും ഒ​രു​മി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മി​ഡ്‌​വെ​സ്റ്റ് മേ​ഖ​ല​യി​ൽ കെ​എ​ച്ച്എ​ൻ​എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ വേ​ഗ​ത ല​ഭി​ക്കും.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. സ​ഞ്ജീ​വ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഹ​രി​ലാ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളും ദീ​പു നാ​യ​റു​ടെ പു​തി​യ നേ​തൃ​ത്വ ചു​മ​ത​ല​യ്ക്ക് ഹൃ​ദ​യം​ഗ​മ​മാ​യ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

NRI

അ​മേ​രി​ക്ക​യു​ടെ ഭാ​വി നി​ർ​ണ​യി​ക്കു​ന്ന നേ​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച് ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഡോ. ​നി​ര​വ് ഷാ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പൊ​തു​ജീ​വി​ത​ത്തി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്താ​ൻ പോ​കു​ന്ന 50 വ്യ​ക്തി​ക​ളു​ടെ പ​ട്ടി​ക​യി​ൽ പ്ര​മു​ഖ പൊ​തു​ജ​നാ​രോ​ഗ്യ വി​ദ​ഗ്ധ​ൻ ഡോ. ​നി​ര​വ് ഷാ ​ഇ​ടം​പി​ടി​ച്ചു.

"ദി ​വാ​ഷിം​ഗ്ട​ൺ പോ​സ്റ്റ്' ആ​ണ് ഈ ​പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. മെ​യി​ൻ സം​സ്ഥാ​ന​ത്തെ ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ദ്ദേ​ഹം. ഡെ​മോ​ക്രാ​റ്റി​ക് പ്രൈ​മ​റി സ​ർ​വേ​ക​ളി​ൽ അ​ദ്ദേ​ഹം മു​ൻ​പ​ന്തി​യി​ലാ​ണ്.

ശാ​സ്ത്രം, ആ​രോ​ഗ്യം, ബി​സി​ന​സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ രാ​ജ്യ​ത്തെ സ്വാ​ധീ​നി​ക്കു​ന്ന വ്യ​ക്തി​ക​ളെ​യാ​ണ് ഈ ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. കോ​വി​ഡ്-19 കാ​ല​ത്ത് മെ​യി​ൻ സി​ഡി​സി ഡ​യ​റ​ക്ട​റാ​യി മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച​തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്.

പി​ന്നീ​ട് ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം അ​ദ്ദേ​ഹ​ത്തെ യു​എ​സ് സി​ഡി​സി​യു​ടെ പ്രി​ൻ​സി​പ്പാ​ൾ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ചു. ന്യൂ​യോ​ർ​ക്ക് സി​റ്റി മേ​യ​ർ സൊ​ഹ്‌​റാ​ൻ മം​ദാ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​രും ഈ ​പ​ട്ടി​ക​യി​ൽ ഡോ. ​ഷാ​യ്‌​ക്കൊ​പ്പം ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.

NRI

ഒ​ക്‌​ല​ഹോ​മ​യി​ൽ ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി

 

ഒ​ക്‌​ല​ഹോ​മ സി​റ്റി: അ​മേ​രി​ക്ക​യി​ലെ ഒ​ക്‌​ല​ഹോ​മ സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി. ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട 45 വ​യ​സു​കാ​ര​നാ​യ കെ​ൻ​ഡ്രി​ക് എ. ​സിം​പ്സ​ണെ​യാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ മാ​ര​ക​മാ​യ വി​ഷ​മി​ശ്രി​തം കു​ത്തി​വ​ച്ച് വ​ധി​ച്ച​ത്.

2005ലെ ​ക​ത്രീ​ന ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്ന് ന്യൂ ​ഓ​ർ​ലി​യ​ൻ​സി​ൽ നി​ന്നും അ​ഭ​യാ​ർ​ഥി​യാ​യി ഒ​ക്‌ലഹോ​മ​യി​ൽ എ​ത്തി​യ വ്യ​ക്തി​യാ​ണ് സിം​പ്സ​ൺ. 2006-ൽ ​ഒ​ക്‌​ല​ഹോ​മ സി​റ്റി​യി​ലെ ഒ​രു ക്ല​ബി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഗ്ലെ​ൻ പാ​മ​ർ (20), ആന്‍റ​ണി ജോ​ൺ​സ് (19) എ​ന്നി​വ​രെ വെ​ടി​വച്ചു കൊ​ന്നത്.

യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന് നേ​രെ സിം​പ്സ​ൺ അ​സാ​ൾ​ട്ട് റൈ​ഫി​ൾ ഉ​പ​യോ​ഗി​ച്ച് 20 റൗ​ണ്ട് വെ​ടി​യു​തി​ർ​ത്തു. ക​ഴി​ഞ്ഞ മാ​സം സിം​പ്സ​ൺ സ​മ​ർ​പ്പി​ച്ച ദ​യാ​ഹ​ർ​ജി പാ ​ത​ള്ളി​യി​രു​ന്നു (വോ​ട്ട്: 3-2).

മരിച്ചവ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് നീ​തി ല​ഭി​ച്ചു​വെ​ന്ന് ഒ​ക്‌​ല​ഹോ​മ അ​റ്റോ​ർ​ണി ജ​ന​റ​ൽ ജെന്‍റ​ന​ർ ഡ്ര​മ്മ​ണ്ട് പ്ര​തി​ക​രി​ച്ചു. താ​ൻ ചെ​യ്ത തെ​റ്റി​ന് സിം​പ്സ​ൺ മാ​പ്പ​പേ​ക്ഷി​ച്ചി​രു​ന്നു. സ​മാ​ധാ​ന​പ​ര​മാ​യാ​ണ് അ​ദ്ദേ​ഹം മ​ര​ണം വ​രി​ച്ച​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് പ​റ​ഞ്ഞു.

NRI

ന്യൂ​യോ​ർ​ക്കി​ൽ ന​ഴ്സു​മാ​രു​ടെ സ​മ​രം തു​ട​രു​ന്നു; ക​രാ​ർ ത​ള്ളി ഒ​രു വി​ഭാ​ഗം

ന്യൂ​യോ​ർ​ക്ക്: ഒ​രു മാ​സ​മാ​യി തു​ട​രു​ന്ന ന​ഴ്സു​മാ​രു​ടെ സ​മ​ര​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ലെ ര​ണ്ട് പ്ര​മു​ഖ ആ​ശു​പ​ത്രി ശൃം​ഖ​ല​ക​ളി​ൽ ഒ​ത്തു​തീ​ർ​പ്പാ​യെ​ങ്കി​ലും "ന്യൂ​യോ​ർ​ക്ക്-​പ്രെ​സ്ബൈ​റ്റീ​രി​യ​ൻ' ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​ർ സ​മ​രം തു​ട​രാ​ൻ തീ​രു​മാ​നി​ച്ചു.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു​വെ​ച്ച പു​തി​യ ക​രാ​ർ വോ​ട്ടി​നി​ട്ട് ത​ള്ളി​യ​തോ​ടെ​യാ​ണി​ത്. മൗ​ണ്ട് സി​നാ​യ്, മോ​ണ്ടി​ഫി​യോ​ർ ആ​ശു​പ​ത്രി​ക​ളി​ലെ പ​തി​നാ​യി​ര​ത്തോ​ളം ന​ഴ്സു​മാ​ർ പു​തി​യ ക​രാ​ർ അം​ഗീ​ക​രി​ച്ചു. ഇ​വ​ർ വ​രും ദി​വ​സ​ങ്ങ​ളി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കും.

ന്യൂ​യോ​ർ​ക്ക്-​പ്രെ​സ്ബൈ​റ്റീ​രി​യ​നി​ലെ ഏ​ക​ദേ​ശം 4,200 ന​ഴ്സു​മാ​രാ​ണ് ക​രാ​റി​നെ​തി​രേ വോ​ട്ട് ചെ​യ്ത​ത്. ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ത്ത​തും ജോ​ലി​ഭാ​ര​വും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം.

ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന​യാ​യ NYSNAയു​ടെ നേ​തൃ​ത്വം ക​രാ​ർ അം​ഗീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും ന​ഴ്സു​മാ​രു​ടെ പ്രാ​ദേ​ശി​ക ക​മ്മി​റ്റി ഇ​തി​നെ എ​തി​ർ​ത്തു. ന​ഴ്സു​മാ​രു​ടെ ക്ഷേ​മ​ത്തി​ന് കൂ​ടു​ത​ൽ ഉ​റ​പ്പു​ക​ൾ വേ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

നാ​ല് ആ​ഴ്ച​യാ​യി കൊ​ടും ത​ണു​പ്പി​ലും തു​ട​രു​ന്ന ഈ ​സ​മ​രം ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ന​ഴ്സിം​ഗ് സ​മ​ര​ങ്ങ​ളി​ലൊ​ന്നാ​ണ്. ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് മൂ​ലം രോ​ഗീ​പ​രി​ച​ര​ണം ത​ട​സ​പ്പെ​ടു​ന്നു എ​ന്ന​താ​യി​രു​ന്നു സ​മ​ര​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം.

NRI

ജെ​യിം​സ് കാ​നാ​ച്ചേ​രി റോ​ക്ക്‌​ലാ​ൻ​ഡി​ൽ അ​ന്ത​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: റോ​ക്ക്‌​ലാ​ൻ​ഡി​ലെ സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച് ആ​രാ​ധ​ന​യ്ക്ക് പ​തി​റ്റാ​ണ്ടു​ക​ളാ​യി നേ​തൃ​ത്വം ന​ൽ​കു​ന്ന അ​ത്മാ​യ പ്ര​മു​ഖ​നും ആ​ഴ​ത്തി​ലു​ള്ള വി​ശ്വാ​സ​ജീ​വി​ത​ത്താ​ൽ ഉ​ത്ത​മ​മാ​തൃ​ക​യു​മാ​യി​രു​ന്ന ചാ​ക്കോ ജെ​യിം​സ് കാ​നാ​ച്ചേ​രി (74) അ​ന്ത​രി​ച്ചു.

പു​ളി​ങ്കു​ന്ന് സ്വ​ദേ​ശി​യാ​ണ്. റോ​ക്ക്‌​ലാ​ൻ​ഡ് സൈ​ക്കി​യാ​ട്രി​ക്ക് സെ​ന്‍റ​റി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യാ​ണ് വി​ര​മി​ച്ച​ത്. നാ​ട്ടി​ൽ ഹൈ​സ്‌​കൂ​ൾ മാ​ത്ത് അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ഭാ​ര്യ: ആ​നി​യ​മ്മ ജെ​യിം​സ് കൊ​ച്ചി മ​ഞ്ഞു​മ്മ​ൽ വെ​ട്ടു​തോ​ട്ടു​ങ്ക​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: ചാ​ക്കോ ജ​മി ജെ​യിം​സ്, തോ​മ​സ് ജെ​യിം​സ്, ജോ​സ​ഫ് ജെ​യിം​സ്. മ​രു​മ​ക​ൾ: മി​ന്‍റു ജെ​യിം​സ്. സ​ഹോ​ദ​ര​ങ്ങ​ൾ: റോ​സ​മ്മ ജോ​സ​ഫ്, ലീ​ലാ​മ്മ തോ​മ​സ്, പ​രേ​ത​നാ​യ ടോ​മി പി. ​ചാ​ക്കോ, ചാ​ക്കോ ജോ​സ​ഫ്, സ​ണ്ണി ജേ​ക്ക​ബ് -ടെ​ക്സ​സ്.

പൊ​തു​ദ​ർ​ശ​നം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ 5.30 വ​രെ ഹോ​ളി ഫാ​മി​ലി സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് പ​ള്ളി​യി​ൽ (5 Willow Tree Rd, Monsey, NY 10952). സം​സ്കാ​ര ശു​ശ്രൂ​ഷ ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന് ​ഹോ​ളി ഫാ​മി​ലി സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് പ​ള്ളി​യി​ൽ

തു​ട​ർ​ന്ന് സം​സ്കാ​രം എ​യ​ർ​മോ​ണ്ടി​ലെ അ​സ​ൻ​ഷ​ൻ സെ​മി​ത്തേ​രി​യി​ൽ (650 സാ​ഡി​ൽ റി​വ​ർ റോ​ഡ്, എ​യ​ർ​മോ​ണ്ട്, ന്യൂ​യോ​ർ​ക്ക് 10952).

NRI

ഫ്ലോ​റി​ഡ​യി​ൽ ഇ​ര​ട്ട വെ​ടി​വ​യ്പ്; ഏ​ഴ് മ​ര​ണം

മ​യാ​മി: അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ​യി​ലു​ണ്ടാ​യ ഇ​ര​ട്ട വെ​ടി​വ​യ്പി​ൽ അ​ക്ര​മി ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​ർ മ​രി​ച്ചു. സാ​രാ​സോ​ട്ട, ഫോ​ർ​ട്ട് ലോ​ഡ​ർ​ഡേ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ഈ ​കൊ​ല​പാ​ത​ക​ങ്ങ​ൾ ത​മ്മി​ൽ ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സാ​രാ​സോ​ട്ട​യി​ലെ ഒ​രു വീ​ട്ടി​ൽ വെ​ടി​വ​യ്പ് ന​ട​ന്ന​ത്. ഇ​വി​ടെ അ​ക്ര​മി​യ​ട​ക്കം അ​ഞ്ച് പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ന് തൊ​ട്ടു​മു​മ്പ് ഫോ​ർ​ട്ട് ലോ​ഡ​ർ​ഡേ​ലി​ലെ മ​റ്റൊ​രു വീ​ട്ടി​ൽ ര​ണ്ട് പേ​രെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഫോ​ർ​ട്ട് ലോ​ഡ​ർ​ഡേ​ൽ സ്വ​ദേ​ശി​യാ​യ റ​സ്സ​ൽ കോ​ട്ട് (51) ആ​ണ് വെ​ടി​വ​യ്പ് ന​ട​ത്തി​യ​ത്. ഇ​യാ​ൾ പി​ന്നീ​ട് സ്വ​യം വെ​ടി​വ​ച്ച് മ​രി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സാ​രാ​സോ​ട്ട​യി​ൽ മ​രി​ച്ച​വ​രി​ൽ ദ​മ്പ​തി​ക​ളാ​യ അ​ന​റ്റോ​ലി ഐ​ഫി (61), ഫ്ലോ​റി​റ്റ സ്റ്റോ​ലി​യ​ർ (66) എ​ന്നി​വ​രും ഉ​ൾ​പ്പെ​ടു​ന്നു. അ​ന​റ്റോ​ലി​യെ വീ​ടി​ന് പു​റ​ത്താ​ണ് വെ​ടി​യേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഫോ​ർ​ട്ട് ലോ​ഡ​ർ​ഡേ​ലി​ൽ മ​രി​ച്ച സ്ത്രീ​യും അ​ക്ര​മി​യും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന മു​ൻ​പ് ഉ​ണ്ടാ​യി​രു​ന്ന അ​ടു​പ്പ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു.

ഇ​വ​ർ​ക്ക് സാ​രാ​സോ​ട്ട​യി​ലെ കു​ടും​ബ​വു​മാ​യു​ള്ള ബ​ന്ധ​മാ​ണ് അ​ക്ര​മി​യെ അ​വി​ടെ എ​ത്തി​ച്ച​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി തു​ട​രു​ക​യാ​ണ്.

NRI

മാ​ർ​ത്തോ​മ്മാ സ​ഭാ കൗ​ൺ​സി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി ആ​ൻ​ഡ്രൂ​സ് അ​ഞ്ചേ​രി മ​ത്സ​രി​ക്കു​ന്നു

ഡാ​ള​​സ്: മാ​ർ​ത്തോ​മ്മാ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ പ്ര​മു​ഖ ഇ​ട​വ​ക​ക​ളി​ൽ ഒ​ന്നാ​യ ഡാ​ല​സ് മാ​ർ​ത്തോ​മാ ച​ർ​ച്ച് - ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് ഇ​ട​വ​ക​യി​ൽ നി​ന്ന് സ​ഭാ പ്ര​തി​നി​ധി മ​ണ്ഡ​ലാം​ഗ​മാ​യി എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ൻ​ഡ്രൂ​സ് അ​ഞ്ചേ​രി മാ​ർ​ത്തോമ്മാ സ​ഭാ കൗ​ൺ​സി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു.

അ​റി​യ​പ്പെ​ടു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും ക​വി​യും ഗാ​ന​ര​ച​യി​താ​വും സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യ അ​ദ്ദേ​ഹം മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗ​മാ​യും മു​ൻ​പ് സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

1982-ൽ ​ഡാള​സി​ലെ ആ​ദ്യ ഗാ​യ​ക സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ആ​ൻ​ഡ്രൂ​സ് പി​ന്നീ​ട് ഡാളസ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് ഇ​ട​വ​ക​യു​ടെ ക്വ​യ​ർ ഡ​യ​റ​ക്ട​റാ​യി ദീ​ർ​ഘ​കാ​ലം അ​നു​ഗ്ര​ഹീ​ത​മാ​യ ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്.

കോ​ട്ട​യം ജി​ല്ല​യി​ലെ അ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ ആ​ൻ​ഡ്രൂ​സ്, മു​ൻ​പ് കോ​ൽ​ക്ക​ത്ത മാ​ർ​ത്തോമ്മാ ഇ​ട​വ​ക​യി​ലും സ​ജീ​വ അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ചി​രി​പ്പി​ക്ക​യും ചി​ന്തി​പ്പി​ക്ക​യും ചെ​യ്യു​ന്ന നി​ര​വ​ധി ക​വി​ത​ക​ളും ലേ​ഖ​ന​ങ്ങ​ളും ആ​നു​കാ​ലി​ക​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം സാ​ഹി​ത്യ​രം​ഗ​ത്തും ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​ണ്.

അ​ഖി​ല കേ​ര​ള ബാ​ല​ജ​ന​സ​ഖ്യ​ത്തി​ലൂ​ടെ വ​ള​ർ​ന്നു​വ​ന്ന അ​ദ്ദേ​ഹം, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന പു​തു​പ്പ​ള്ളി യൂ​ണി​യ​നി​ൽ നി​ന്ന് ബാ​ല​ജ​ന​സ​ഖ്യ​ത്തി​ന്‍റെ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​മാ​യും ന​ന്നേ ചെ​റു​പ്പ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

സ​ഭ​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ പ​ങ്കാ​ളി​ത്തം പു​ല​ർ​ത്തു​ന്ന ആ​ൻ​ഡ്രൂ​സ് സേ​വ​ന മ​നോ​ഭാ​വ​ത്താ​ലും നേ​തൃ​പ​ക്ഷ​ത്തി​ലു​ള്ള ക​ഴി​വാ​ലും ശ്ര​ദ്ധേ​യ​നാ​ണ്. അ​മേ​രി​ക്ക​യി​ലെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം, ജോ​ലി​യി​ൽ നി​ന്ന് വി​ര​മി​ച്ച​തി​നു​ശേ​ഷം കൊ​ച്ചു മ​ക്ക​ളു​മാ​യി സ​മ​യം ചി​ല​വി​ടു​ന്ന​തോ​ടൊ​പ്പം കു​ടും​ബ​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​ത് ത​ന്‍റെ ഹോ​ബി​യാ​യും തു​ട​രു​ക​യും ചെ​യ്തു വ​രു​ന്നു.

ആ​ൻ​ഡ്രൂ​സ് അ​ഞ്ചേ​രി​യു​ടെ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​യ സേ​വ​നം മാ​ർ​ത്തോ​മ്മാ സ​ഭ​യ്ക്കെ​ന്നും ഒ​രു മു​ത​ൽ​കൂ​ട്ട് ത​ന്നെ​യാ​ണ്.

NRI

യുവതിയുടെയും മക്കളുടെയും തിരോധാനം: തൊഴിലുടമ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

അ​ല​ബാ​മ: അ​മ്മ​യെ​യും ര​ണ്ട് മ​ക്ക​ളെ​യും അ​ല​ബാ​മ​യി​ൽ നി​ന്ന് കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ തൊ​ഴി​ലു​ട​മ ഉൾപ്പെടെ രണ്ടുപേർ അ​റ​സ്റ്റി​ൽ. ഓ​റേ​ലി​യ ചോ​ക് കാ​കി​നെ​യും (40) മ​ക്ക​ളാ​യ നി​യൂ​ർ​ക്ക (17), ആ​ന്ത​ണി (2) എ​ന്നി​വ​രെ​യു​മാ​ണ് കാ​ണാ​താ​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​റേ​ലി​യ​യു​ടെ തൊ​ഴി​ലു​ട​മ​യാ​യ സി​ൽ​വേ​രി​യോ ഗാ​ർ​ഷ്യ (60), ജു​വാ​ൻ കാ​ർ​ലോ​സ് ഗ്വേ​ര (31) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ജു​വാ​ന്‍റെ മേ​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്.

യു​വ​തി​യു​ടെ വീ​ട്ടി​ൽ ര​ക്ത​ക്ക​റ​യും മ​ൽ​പി​ടു​ത്തം ന​ട​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​വ​രെ ബ​ല​മാ​യി ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​ണെ​ന്നാ​ണ് നി​ഗ​മ​നം.

കു​ടും​ബ​ത്തി​ന്‍റെ കു​ടി​യേ​റ്റ രേ​ഖ​ക​ൾ സം​ബ​ന്ധി​ച്ച് പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ന്നും എ​ന്നാ​ൽ ഇ​വ​രെ ക​ണ്ടെ​ത്തു​ക​യെ​ന്ന​താ​ണ് ത​ങ്ങ​ളു​ടെ മു​ൻ​ഗ​ണ​ന​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

NRI

ഫൊ​ക്കാ​ന തെ​ര​ഞ്ഞെ‌​ടു​പ്പ്: വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് ലീ​ല മാ​രേ​ട്ടും ടീം ​എം​പ​വ​റും

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന തെ​ര​ഞ്ഞെ‌​ടു​പ്പി​ൽ വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് ടീം ​എം​പ​വ​റും. 2026 - 2028 കാ​ല​യ​ള​വി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ‌​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ലീ​ല മാ​രേ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടീം ​എം​പ​വ​ർ മ​ത്സ​രി​ക്കു​ന്ന​ത്.

ഓ​രോ അം​ഗ​ത്തി​ന്‍റെ​യും ശ​ബ്‌​ദ​ത്തി​ന് വി​ല​ക​ൽ​പ്പി​ക്കു​ന്ന ശ​ക്ത​മാ​യ ഒ​രു സം​ഘ​ട​ന​യാ​ണ് മി​ക​ച്ച സേ​വ​ന പാ​ര​മ്പ​ര്യ​വും നേ​തൃ​പാ​ട​വ​വും കൈ​മു​ത​ലാ​യു​ള്ള ലീ​ല മാ​രേ​ട്ടി​ന്‍റെ ല​ക്ഷ്യം. സ്ത്രീ​ക​ളെ​യും യു​വാ​ക്ക​ളെ​യും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ​യും നേ​തൃ​നി​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നും അ​വ​രെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും ടീം ​മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു.

പു​തു​മ​യു​ള്ള ആ​ശ​യ​ങ്ങ​ളും മാ​റ്റ​ങ്ങ​ളും ഫൊ​ക്കാ​ന​യി​ൽ കൊ​ണ്ടു​വ​രു​ക​യെ​ന്ന​താ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് ടീം ​എം​പ​വ​ർ അ​റി​യി​ച്ചു.

NRI

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ഒ​രു​ക്കു​ന്ന "സ​സ്നേ​ഹം വാ​ല​ന്‍റെെ​ൻ' ശ​നി​യാ​ഴ്ച

ഡാ​ള​സ്: പ്ര​ണ​യ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സം​ഗീ​ത​ത്തി​ന്‍റെ​യും മ​നോ​ഹ​ര​മാ​യ ഒ​രു സാ​യാ​ഹ്നം ഒ​രു​ക്കാ​ൻ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ഒ​രു​ങ്ങു​ന്നു. "സ​സ്നേ​ഹം വാ​ല​ന്‍റെെ​ൻ' എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​സം​ഗീ​ത വി​രു​ന്ന് വാ​ല​ന്‍റെെ​ൻ​സ് ദി​ന​മാ​യ ശ​നി​യാ​ഴ്ച ന​ട​ക്കും.

സം​ഗീ​ത​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി പ്ര​ത്യേ​കം ഒ​രു​ക്കി​യി​രി​ക്കു​ന്ന ഈ ​പ​രി​പാ​ടി​യി​ൽ ഗാ​യ​ക​ർ​ക്കും സം​ഗീ​ത പ്രേ​മി​ക​ൾ​ക്കും ഒ​രു​പോ​ലെ പ​ങ്കു​ചേ​രാ​വു​ന്ന​താ​ണ്. ത​ത്സ​മ​യ വാ​ദ്യ​സം​ഗീ​ത​വും പ്ര​ശ​സ്ത​മാ​യ ഗാ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു അ​നു​ഭ​വ​മാ​ണ് സം​ഘാ​ട​ക​ർ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30 മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ ക​രോ​ൾ​ട്ട​ൺ സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് (2707 Dove Creek Lane, Carrollton, TX 75006) പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.

ഈ ​സം​ഗീ​ത സാ​യാ​ഹ്ന​ത്തി​ന്‍റെ ആ​ർ​ട്ട് ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ജി​ജി പി. ​സ്ക​റി​യ​യാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നു​മാ​യി 469 494 1035 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഡാ​ള​സി​ലെ എ​ല്ലാ മ​ല​യാ​ളി സം​ഗീ​ത പ്രേ​മി​ക​ളെ​യും ഈ ​പ്ര​ണ​യ​നി​മി​ഷ​ങ്ങ​ൾ പ​ങ്കി​ടു​വാ​ൻ ക്ഷ​ണി​ക്കു​ന്ന​താ​യി കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

NRI

റൊ​ണാ​ൾ​ഡ് ഹീ​ത്തി​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി

ഫ്ലോ​റി​ഡ: 37 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ​ത്തെ കൊ​ല​പാ​ത​ക കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട റൊ​ണാ​ൾ​ഡ് ഹീ​ത്തി​ന്‍റെ (65) വ​ധ​ശി​ക്ഷ ഫ്ലോ​റി​ഡ​യി​ൽ ന​ട​പ്പി​ലാ​ക്കി. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 6.12നാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

ഗെ​യ്‌​നെ​സ്‌​വി​ല്ലി​ൽ വ​ച്ച് സെ​യി​ൽ​സ്മാ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് റൊ​ണാ​ൾ​ഡ് ഹീ​ത്തി​ന് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. ഈ ​വ​ർ​ഷം ഫ്ലോ​റി​ഡ​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ആ​ദ്യ​ത്തെ വ​ധ​ശി​ക്ഷ​യാ​ണി​ത്.

ശി​ക്ഷ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ഹീ​ത്തി​ന്‍റെ അ​പേ​ക്ഷ യു​എ​സ് സു​പ്രീം കോ​ട​തി ത​ള്ളി​യി​രു​ന്നു. 1989ൽ ​ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നാ​യി ഗെ​യ്‌​നെ​സ്‌​വി​ല്ലി​ലെ​ത്തി​യ മൈ​ക്ക​ൽ ഷെ​റി​ഡ​ൻ (30) എ​ന്ന​യാ​ളെ റൊ​ണാ​ൾ​ഡ് ഹീ​ത്തും സ​ഹോ​ദ​ര​ൻ കെ​ന്ന​ത്തും ചേ​ർ​ന്ന് കൊ​ള്ള​യ​ടി​ക്കു​ക​യും വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

റൊ​ണാ​ൾ​ഡ് ഹീ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സ​ഹോ​ദ​ര​ൻ കെ​ന്ന​ത്ത് ഷെ​റി​ഡ​നെ വെ​ടി​വ​ച്ച​ത്. കെ​ന്ന​ത്തി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ് ല​ഭി​ച്ച​പ്പോ​ൾ, കൊ​ല​പാ​ത​ക​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നാ​യ റൊ​ണാ​ൾ​ഡി​ന് വ​ധ​ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ന് മു​ൻ​പും റൊ​ണാ​ൾ​ഡ് ഹീ​ത്ത് കൊ​ല​പാ​ത​ക കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. 1977ൽ ​കൗ​മാ​ര​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് 30 വ​ർ​ഷം ശി​ക്ഷ ല​ഭി​ച്ചെ​ങ്കി​ലും പ​ത്ത് വ​ർ​ഷ​ത്തി​ന് ശേ​ഷം ഇ​യാ​ൾ ജ​യി​ൽ മോ​ചി​ത​നാ​യി​രു​ന്നു. പു​റ​ത്തി​റ​ങ്ങി ആ​റ് മാ​സ​ത്തി​നു​ള്ളി​ലാ​ണ് ഇ​യാ​ൾ മൈ​ക്ക​ൽ ഷെ​റി​ഡ​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

വ​ധ​ശി​ക്ഷ​യ്ക്ക് സാ​ക്ഷി​യാ​കാ​ൻ മൈ​ക്ക​ലി​ന്‍റെ സ​ഹോ​ദ​ര​ൻ ടോം ​ഷെ​റി​ഡ​ൺ ന്യൂ​യോ​ർ​ക്കി​ൽ നി​ന്നും ഫ്ലോ​റി​ഡ​യി​ൽ എ​ത്തി​യി​രു​ന്നു. റൊ​ണാ​ൾ​ഡി​ന് അ​ന്ന് അ​ർ​ഹ​മാ​യ ശി​ക്ഷ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ ത​ന്‍റെ സ​ഹോ​ദ​ര​ൻ ഇ​ന്ന് ജീ​വ​നോ​ടെ ഇ​രി​ക്കു​മാ​യി​രു​ന്നു എ​ന്നും ടോം ​പ​റ​ഞ്ഞു.

NRI

ഒ​ക്‌ലഹോ​മ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു

ഒ​ക‌്​ല​ഹോ​മ: ഒ​ക‌്​ല​ഹോ​മ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (ഒ​എം​എ) 2026ലേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു. ഒ​ക‌്​ല​ഹോ​മ​യി​ലു​ട​നീ​ള​മു​ള്ള മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ഐ​ക്യ​ത്തി​ന്‍റെ​യും സേ​വ​ന​ത്തി​ന്‍റെ​യും സാം​സ്കാ​രി​ക ആ​ഘോ​ഷ​ത്തി​ന്‍റെ​യും പു​തി​യ അ​ധ്യാ​യ​മാ​യി 2026ലേ​ക്കു​ള്ള പു​തി​യ നേ​തൃ​ത്വ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​താ​യി ഒ​എം​എ അ​റി​യി​ച്ചു.

പു​തി​യ നേ​തൃ​ത്വ​ത്തി​ന്‍റെ ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത് പ്ര​സി​ഡ​ന്‍റ് എ​യ്ഞ്ച​ലാ ഉ​മ്മ​നാ​ണ്. സെ​ക്ര​ട്ട​റി​യാ​യി ജോ​ഷ്ന ഫി​ലി​പ്പോ​സും ട്ര​ഷ​റ​റാ​യി അ​നി​ൽ പി​ള്ള​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി മ​ൻ​സൂ​ർ മു​സ്ത​ഫ, ഷി​ബു ജേ​ക്ക​ബ്, മി​ഷാ​ൽ മ​ൻ​സൂ​ർ, നാ​ൻ​സി ജേ​ക്ക​ബ്, സ​നു എ​ബ്ര​ഹാം, ഷി​ജി ജോ​യി​ക്കു​ട്ടി, അ​ജി​ത് എ​ബ്ര​ഹാം, എ​ലി​സ​ബ​ത്ത് സ്റ്റീ​ഫ​ൻ, കു​ര്യ​ൻ സ​ക്ക​റി​യ, ന​വീ​ൻ നാ​യ​ർ, സാ​ൻ​ജോ ബാ​ബു, ഷേ​ർ​ലി സൈ​ല​സ്, സൂ​സ​ൻ ജേ​ക്ക​ബ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ‌​ടു​ത്തു.

ച​ട​ങ്ങി​ൽ സം​സാ​രി​ച്ച ഒ​എം​എ നേ​തൃ​ത്വം, കൂ​ട്ടാ​യ്മ​യു​ടെ​യും പ​ങ്കി​ട്ട ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന്‍റെ​യും പ്രാ​ധാ​ന്യ​ത്തെ ഊ​ന്നി​പ്പ​റ​ഞ്ഞു. സം​ഘ​ട​ന​യു​ടെ യ​ഥാ​ർ​ഥ ശ​ക്തി അ​തി​ന്‍റെ അം​ഗ​ങ്ങ​ളി​ലാ​ണെ​ന്നും അ​വ​രു​ടെ സ്വ​ത്വം, ഭാ​ഷ, സാം​സ്കാ​രി​ക പൈ​തൃ​കം എ​ന്നി​വ​യി​ൽ അ​വ​ർ പു​ല​ർ​ത്തു​ന്ന കൂ​ട്ടാ​യ്മ അ​ഭി​മാ​ന​മാ​ണെ​ന്നും പ്ര​സ്താ​വി​ച്ചു.

എ​ല്ലാ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളെ​യും പു​തി​യ ക​മ്മി​റ്റി​യെ പി​ന്തു​ണ​യ്ക്കാ​നും 2026ൽ ​ഉ​ട​നീ​ളം വ​രാ​നി​രി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കാ​നും ക്ഷ​ണി​ക്കു​ന്ന​താ​യി നേതൃത്വം അ​റി​യി​ച്ചു.

Sports

അ​മേ​രി​ക്ക കീ​ഴ​ട​ങ്ങി; പാ​ക്കി​സ്ഥാ​ന് ര​ണ്ടാം ജ​യം

കൊ​ളം​ബോ: ടി20 ​ലോ​ക​ക​പ്പി​ല്‍ അ​മേ​രി​ക്ക​യ്ക്കെ​തി​രെ പാ​ക്കി​സ്ഥാ​ന് ജ​യം. കൊ​ളം​ബോ സിം​ഹ​ളീ​സ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 32 റ​ണ്‍​സി​ന്‍റെ ജ​യ​മാ​ണ് പാ​ക്കി​സ്ഥാ​ന്‍ സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ർ: പാ​ക്കി​സ്ഥാ​ൻ 190/9 യു​എ​സ്എ 158/8.

191 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ അ​മേ​രി​ക്ക​യ്ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​ത്. ഒ​ന്നാം വി​ക്ക​റ്റി​ല്‍ ഷ​യാ​ന്‍ ജ​ഹാ​ന്‍​ഗി​ര്‍ - ആ​ന്‍​ഡ്രീ​സ് ഗൗ​സ് (13) സ​ഖ്യം 42 റ​ണ്‍​സ് ചേ​ര്‍​ത്തി​രു​ന്നു. എ​ന്നാ​ല്‍ അ​ഞ്ചാം ഓ​വ​റി​ല്‍ കൂ​ട്ടു​കെ​ട്ട് പൊ​ളി​ഞ്ഞു. ഗൗ​സി​നെ മു​ഹ​മ്മ​ദ് ന​വാ​സ് പു​റ​ത്താ​ക്കി.

തു​ട​ര്‍​ന്നെ​ത്തി​യ ക്യാ​പ്റ്റ​ന്‍ മൊ​നാ​ങ്ക് പ​ട്ടേ​ലി​ന് മൂ​ന്ന് റ​ണ്‍​സെ​ടു​ക്കാ​ന്‍ മാ​ത്രാ​ണ് സാ​ധി​ച്ച​ത്. പി​ന്നാ​ലെ ജ​ഹാ​ന്‍​ഗി​റും (49) മ​ട​ങ്ങി. മി​ലി​ന്ദ് കു​മാ​ര്‍ (29) ശു​ഭം ര​ഞ്ജാ​ന (51) എ​ന്നി​വ​ർ പൊ​രു​തി​യെ​ങ്കി​ലും തോ​ല്‍​വി ഭാ​രം കു​റ​യ്ക്കാ​ന്‍ മാ​ത്ര​മാ​ണ് സാ​ധി​ച്ച​ത്. നാ​ലു​പേ​ർ​ക്ക് മാ​ത്ര​മാ​ണ് അ​മേ​രി​ക്ക​ൻ നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ക്കാ​ൻ ക​ഴി​ഞ്ഞൊ​ള്ളൂ.

പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ഉ​സ്മാ​ന്‍ താ​രി​ഖ് മൂ​ന്നും ഷ​ദാ​ബ് ഖാ​ന്‍ ര​ണ്ടും വി​ക്ക​റ്റ് നേ​ടി. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ പാ​ക്കി​സ്ഥാ​ന്‍ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 190 റ​ണ്‍​സ് നേ​ടി​യ​ത്. സ​ഹി​ബ്‌​സാ​ദ ഫ​ര്‍​ഹാ​ന്‍ (73) അ​ര്‍​ധ സെ​ഞ്ചു​റി നേ​ടി. യു​എ​സ്എ​യ്ക്ക് വേ​ണ്ടി ഷാ​ഡ്‌​ലി വാ​ന്‍ ഷാ​ല്‍​ക്വി​ക്ക് നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ തോ​ൽ​പ്പി​ച്ച പാ​ക്കി​സ്ഥാ​ന്‍റെ ര​ണ്ടാം ജ​യ​മാ​ണി​ത്. സ​ഹി​ബ്‌​സാ​ദ ഫ​ര്‍​ഹാ​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

Sports

ടി20 ​ലോ​ക​ക​പ്പ്; യു​എ​സ്എ​യ്ക്ക് 191 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

കൊ​ളം​ബോ: ട്വ​ന്‍റി 20 ലോ​കക​പ്പി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ അ​മേ​രി​ക്ക​യ്ക്ക് കൂ​റ്റ​ൻ വി​ജ​യ ല​ക്ഷ്യം. ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ ഒ​മ്പ​തു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 190 റ​ൺ​സ് നേ​ടി.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ സാ​ഹി​ബ്‌​സാ​ദ ഫ​ർ​ഹാ​ന്‍റെ (73) പ്ര​ക​ട​ന​മാ​ണ് പാ​ക് പ​ട​യെ കൂ​റ്റ​ൻ സ്കോ​റി​ലേ​ക്കെ​ത്തി​ച്ച​ത്. ബാ​ബ​ർ അ​സം (46), ഷ​ദാ​ബ് ഖാ​ൻ (30) എ​ന്നി​വ​ർ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. യു​എ​സ്എ​യ്ക്ക് വേ​ണ്ടി ഷാ​ഡ്‌​ലി വാ​ന്‍ ഷാ​ല്‍​ക്വി​ക്ക് നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി.

നേ​ര​ത്തെ ഇ​ന്ത്യ​യ്‌​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലും ഷാ​ല്‍​ക്വി​ക്ക് നാ​ല് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ തോ​ൽ​പ്പി​ച്ച പാ​ക്കി​സ്ഥാ​ൻ ര​ണ്ടാം ജ​യം തേ​ടി​യാ​ണ് ക​ള​ത്തി​ലി​റ​ങ്ങിയത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യോ​ട് തോ​റ്റ അ​മേ​രി​ക്ക​യ്ക്ക് ജ​യം അ​നി​വാ​ര്യ​മാ​ണ്.

Sports

ട്വ​ന്‍റി-20 ലോ​ക​ക​പ്പ്: അ​മേ​രി​ക്ക​യ്ക്ക് ടോ​സ്; പാ​ക്കി​സ്ഥാ​ന് ബാ​റ്റിം​ഗ്

കൊ​ളം​ബോ: ട്വ​ന്‍റി-20 ലോ​ക​പ്പി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ ടോ​സ് നേ​ടി​യ അ​മേ​രി​ക്ക ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ തോ​ൽ​പ്പി​ച്ച പാ​ക്കി​സ്ഥാ​ൻ ര​ണ്ടാം ജ​യം തേ​ടി​യാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യോ​ട് തോ​റ്റ അ​മേ​രി​ക്ക​യ്ക്ക് ഇ​ന്ന് ജ​യം അ​നി​വാ​ര്യ​മാ​ണ്.

പേ​സ​ർ സ​ൽ​മാ​ൻ മി​ർ​സ​യെ ഒ​ഴി​വാ​ക്കി സ്പി​ന്ന​ർ ഉ​സ്മാ​ൻ താ​രി​ഖി​നെ പാ​ക്കി​സ്ഥാ​ൻ അ​ന്തി​മ ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ഇ​ന്ത്യ​യ്ക്കെ​തി​രേ ക​ളി​ച്ച ടീ​മി​ൽ നി​ന്നും ര​ണ്ട് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് അ​മേ​രി​ക്ക ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

NRI

കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​നോദ്ഘാ​ട​നം ഗം​ഭീ​ര​മാ​യി

ഡാ​ള​സ്: ഡാ​ള​സി​ലെ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ 2026ലെ ​പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം വി​ജ​യ​ക​ര​മാ​യി ന​ട​ന്നു. ഗാ​ർ​ലാ​ൻ​ഡി​ലെ ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സാം​സ്കാ​രി​ക - സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

ലി​യ നെ​ബു, അ​ൽ​സ്റ്റാ​ർ മാ​മ്പി​ള്ളി എ​ന്നി​വ​ർ ആ​ല​പി​ച്ച അ​മേ​രി​ക്ക​ൻ, ഇ​ന്ത്യ​ൻ ദേ​ശീ​യ ഗാ​ന​ങ്ങ​ളോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി ബാ​ജി ഓ​ടം​വേ​ലി സ്വാ​ഗ​തം ആ​ശം​സി​ച്ചു.

 

NRI

തീ​വ്ര​വാ​ദി​യാ​ണെ​ന്നാ​ണ് ക​രു​തി​യ​ത്; വി​ചി​ത്ര വാ​ദ​വു​മാ​യി അ​യ​ൽ​വാ​സി​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി

വി​സ്‌​കോ​ൻ​സെ​ൺ: അ​മേ​രി​ക്ക​യി​ലെ വി​സ്‌​കോ​ൻ​സെ​ണി​ൽ അ​യ​ൽ​വാ​സി​യെ വെ​ടി​വ​ച്ചു​കൊ​ന്ന യു​വാ​വ് പി​ടി​യി​ൽ. ഡൊ​മി​നി​ക് നോ​സാ​സെ​ക് (31) ആ​ണ് അ​യ​ൽ​വാ​സി​യാ​യ ആ​ഞ്ച​ലോ നെ​ൽ​സ​ണെ (50) കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ്ര​തി ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി ഓ​ഫീ​സി​ലെ​ത്തി സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നോ​ട് വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു. "ഞാ​നൊ​രു തീ​വ്ര​വാ​ദി​യെ കൊ​ന്നു, അ​യാ​ളു​ടെ ത​ല​യ്ക്കാ​ണ് വെ​ടി​വ​ച്ച​ത്' എ​ന്നാ​യി​രു​ന്നു ഇ​യാ​ൾ പ​റ​ഞ്ഞ​ത്.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം വീ​ട്ടി​ൽ പോ​യി എ​ന്ത് ചെ​യ്തു എ​ന്ന ചോ​ദ്യ​ത്തി​ന്, ത​ന്‍റെ നി​കു​തി കാ​ര്യ​ങ്ങ​ൾ നോ​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്ര​തി പൊ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്. കൊ​ല്ല​പ്പെ​ട്ട ആ​ഞ്ച​ലോ​യു​ടെ കെെ​യി​ൽ ആ​യു​ധ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

ത​നി​ക്ക് മു​ൻ​പ് മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളും വി​ഷാ​ദ​രോ​ഗ​വും ഉ​ണ്ടാ​യി​രു​ന്ന​താ​യി പ്ര​തി പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

NRI

ഷി​ക്കാ​ഗോ രൂ​പ​ത മി​ഷ​ൻ ലീ​ഗ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് (സി​എം​എ​ൽ) ഷി​ക്കാ​ഗോ രൂ​പ​താ ത​ല​ത്തി​ൽ അം​ഗ​ങ്ങ​ൾ​ക്കാ​യി വൊ​ക്കേ​ഷ​ൻ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ഫാ. ​ജെ​റി മാ​ത്യു ക്ലാ​സു​ക​ൾ ന​യി​ച്ചു.

മി​ഷ​ൻ ലീ​ഗ് രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ, രൂ​പ​താ പ്ര​സി​ഡ​ന്‍റ് സി​ജോ​യ് സി​റി​യ​ക് പ​റ​പ്പ​ള്ളി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി​സ​ൻ തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ളി​ൽ നി​ന്നാ​യി ഇ​രു​ന്നൂ​റോ​ളം കു​ട്ടി​ക​ൾ ഓ​ൺ​ലൈ​നി​ലൂ​ടെ ന​ട​ത്തി​യ ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കു​ചേ​ർ​ന്നു.

Sports

ആ​ദ്യം വി​റ​ച്ചു, പി​ന്നീ​ട് വി​റ​പ്പി​ച്ചു; ഇ​ന്ത്യ​യ്ക്ക് ജ​യ​ത്തു​ട​ക്കം

മും​ബൈ: ടി20 ​ലോ​ക​ക​പ്പി​ൽ അ​മേ​രി​ക്ക​യ്ക്കെ​തി​രെ ഇ​ന്ത്യ​യ്ക്ക് ജ​യ​ത്തു​ട​ക്കം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ 29 റ​ൺ​സി​ന്‍റെ ജ​യ​മാ​ണ് നീ​ല​പ്പ​ട സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 162 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന യു​എ​സ്എ​യ്ക്ക് എ​ട്ടു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 132 റ​ൺ​സ് നേ​ടാ​നെ ക​ഴി​ഞ്ഞൊ​ള്ളൂ.

സ്കോ​ർ: ഇ​ന്ത്യ 161/9 യു​എ​സ്എ 132/8. ഇ​ന്ത്യ​യ്ക്കാ​യി മു​ഹ​മ്മ​ദ് സി​റാ​ജ് മൂ​ന്ന്, അ​ർ​ഷ്ദീ​പ് സിം​ഗ്, അ​ക്ഷ​ർ പ​ട്ടേ​ൽ എ​ന്നി​വ​ർ ര​ണ്ടും വ​രു​ൺ ച​ക്ര​വ​ർ​ത്തി ഒ​രു വി​ക്ക​റ്റു​മെ​ടു​ത്തു. 162 റ​ൺ​സ് ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റെ​ടു​ത്ത യു​എ​സി​ൻ്റെ തു​ട​ക്ക​വും ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു.

3.2 ഓ​വ​റി​ൽ 13 റ​ൺ​സി​നി​ടെ അ​വ​ർ​ക്ക് ആ​ൻ​ഡ്രി​സ് ഗ​സ് (ആ​റ്), ക്യാ​പ്റ്റ​ൻ മൊ​ണാ​ങ്ക് പ​ട്ടേ​ൽ (0), സാ​യ്തേ​ജ മു​ക്കാ​മ​ല്ല (ര​ണ്ട്) എ​ന്നി​വ​രെ ന​ഷ്‌​ട​മാ​യി. എ​ന്നാ​ൽ നാ​ലാം വി​ക്ക​റ്റി​ൽ 58 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യ മി​ലി​ന്ദ് കു​മാ​ർ - സ​ഞ്ജ​യ് കൃ​ഷ്‌​ണ​മൂ​ർ​ത്തി സ​ഖ്യം സ്കോ​ർ 71ൽ ​എ​ത്തി​ച്ചു.

12-ാം ഓ​വ​റി​ൽ മി​ലി​ന്ദി​നെ മ​ട​ക്കി വ​രു​ൺ ച​ക്ര​വ​ർ​ത്തി ഈ ​സ​ഖ്യം പൊ​ളി​ച്ചു. 34 പ​ന്തി​ൽ നി​ന്ന് ഒ​രു സി​ക്‌​സും മൂ​ന്ന് ഫോ​റു​മ​ട​ക്കം 34 റ​ൺ​സാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ സ​മ്പാ​ദ്യം. പി​ന്നാ​ലെ 27 റ​ൺ​സ് ചേ​ർ​ക്കു​ന്ന​തി​നി​ടെ സ​ഞ്ജ​യു​ടെ വി​ക്ക​റ്റും അ​വ​ർ​ക്ക് ന​ഷ്ട​മാ​യി. 31 പ​ന്തി​ൽ നി​ന്ന് 37 റ​ൺ​സെ​ടു​ത്ത താ​ര​ത്തെ അ​ക്ഷ​ർ പ​ട്ടേ​ലാ​ണ് വീ​ഴ്ത്തി​യ​ത്.

തൊ​ട്ട​ടു​ത്ത പ​ന്തി​ൽ ഹ​ർ​മീ​ത് സി​ങ്ങി​നെ​യും (0) അ​ക്ഷ​ർ പു​റ​ത്താ​ക്കി. 22 പ​ന്തി​ൽ നി​ന്ന് 37 റ​ൺ​സു​മാ​യി ശു​ഭം ര​ഞ്ജാ​നെ പൊ​രു​തി നോ​ക്കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ​യെ തു​ട​ക്ക​ത്തി​ൽ ത​ന്നെ യു​എ​സ്എ ബൗ​ള​ർ​മാ​ർ ഞെ​ട്ടി​ച്ചു. ര​ണ്ടാ ഓ​വ​റി​ലെ ര​ണ്ടാം പ​ന്തി​ൽ ഓ​പ്പ​ണ​ർ അ​ഭി​ഷേ​ക് ശ​ർ​മ​യെ ഗോ​ൾ​ഡ് ഡ​ക്കാ​യി അ​ലി ഖാ​ൻ മ​ട​ക്കു​ക​യാ​യി​രു​ന്നു.

ഒ​ര​റ്റ​ത്ത് വി​ക്ക​റ്റു​ക​ൾ വീ​ഴു​മ്പോ​ഴും പി​ടി​ച്ചു​നി​ന്ന ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ ഇ​ന്നി‌‌ം​ഗ്സാ​ണ് ഇ​ന്ത്യ​ൻ ടീ​മി​നെ മാ​ന്യ​മാ​യ സ്‌​കോ​റി​ലെ​ത്തി​ച്ച​ത്. 49 പ​ന്തു​ക​ൾ നേ​രി​ട്ട സൂ​ര്യ നാ​ല് സി​ക്സും 10 ഫോ​റു​മ​ട​ക്കം 84 റ​ൺ​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്നു. യു​എ​സി​നാ​യി പേ​സ​ർ ഷാ​ഡ്‌​ലി വാ​ൻ ഷാ​ൽ​ക്വി​ക്ക് നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി.

NRI

നാ​ല് വ​യ​സു​കാ​രി കാ​റി​നു​ള്ളി​ൽ മ​രി​ച്ച​സം​ഭ​വം; പി​താ​വി​നെ​തി​രേ കൊ​ല​ക്കു​റ്റം

ഗ്രീ​ൻ​സ്‌​ബോ​റോ: നാ​ല് വ​യ​സു​കാ​രി​യാ​യ മ​ക​ളെ കാ​റി​നു​ള്ളി​ലെ ക​ടു​ത്ത ചൂ​ടി​ൽ ത​നി​ച്ച് ഉ​പേ​ക്ഷി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ പി​താ​വി​നെ​തി​രേ പോ​ലീ​സ് ഒ​ന്നാം ഡി​ഗ്രി കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി.

നോ​ർ​ത്ത് ക​രോ​ലി​ന​യി​ലെ ഗ്രീ​ൻ​സ്‌​ബോ​റോ സ്വ​ദേ​ശി​യാ​യ ഷൈ​ഹൈം ഡീ​യോ​ൺ മൂ​ർ (30) ആ​ണ് ഈ ​ക്രൂ​ര​ത​യ്ക്ക് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ സെ​പ്തം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ക​ടു​ത്ത ചൂ​ടു​ള്ള സ​മ​യ​ത്ത് കു​ട്ടി​യെ ദീ​ർ​ഘ​നേ​രം കാ​റി​നു​ള്ളി​ൽ ശ്ര​ദ്ധി​ക്കാ​തെ വി​ട്ട​താ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും സെ​പ്റ്റം​ബ​ർ 24ന് ​മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യം കു​ട്ടി​ക​ളോ​ടു​ള്ള ക്രൂ​ര​ത​യ്ക്കും അ​ശ്ര​ദ്ധ​യ്ക്കും ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് 2.5 ല​ക്ഷം ഡോ​ള​റി​ന്‍റെ ബോ​ണ്ടി​ൽ ഇ​യാ​ൾ ജ​യി​ലി​ലാ​യി​രു​ന്നു.

എ​ന്നാ​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ച്ച​തോ​ടെ ഫെ​ബ്രു​വ​രി മൂ​ന്നി​ന്, ഡി​റ്റ​ക്ടീ​വു​ക​ൾ പി​താ​വി​നെ​തി​രേ "ഫ​സ്റ്റ് ഡി​ഗ്രി മ​ർ​ഡ​ർ' (ഒ​ന്നാം ഡി​ഗ്രി കൊ​ല​പാ​ത​കം) ഉ​ൾ​പ്പെ​ടെ​യു​ള്ള അ​തീ​വ ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

മ​നഃ​പൂ​ർ​വം ശാ​രീ​രി​ക പ​രി​ക്കേ​ൽ​പ്പി​ച്ച് എ​ന്ന കു​റ്റ​വും ഇ​യാ​ൾ​ക്കെ​തി​രേ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ ജാ​മ്യ​മി​ല്ലാ​തെ ഗി​ൽ​ഫോ​ർ​ഡ് കൗ​ണ്ടി ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ് പ്ര​തി.

കു​ട്ടി​ക​ളെ വാ​ഹ​ന​ങ്ങ​ളി​ൽ ത​നി​ച്ച് ഇ​രു​ത്തു​ന്ന​തി​ലെ അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് വീ​ണ്ടും ലോ​ക​ത്തി​ന് മു​ന്നി​ൽ ഒ​രു മു​ന്ന​റി​യി​പ്പാ​യി ഈ ​സം​ഭ​വം മാ​റി​യി​രി​ക്കു​ക​യാ​ണ്.

NRI

50 വർഷത്തിലേറായി അ​മേ​രി​ക്ക​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മു​ൻ സൈ​നി​ക​നെ ജ​മൈ​ക്ക​യി​ലേ​ക്ക് നാ​ടു​ക​ട​ത്തി പി ​പി ചെ​റി​യാ​ൻ

ജോ​ർ​ജി​യ: അ​ഞ്ച് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി അ​മേ​രി​ക്ക​യി​ൽ താ​മ​സി​ക്കു​ന്ന യു​എ​സ് മു​ൻ സൈ​നി​ക​ൻ ഗോ​ഡ്ഫ്രി വേ​ഡി​നെ ജ​മൈ​ക്ക​യി​ലേ​ക്ക് നാ​ടു​ക​ട​ത്തി.

ഇ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്കെ​തി​രേ കു​ടും​ബ​വും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രും ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടു. ജ​മൈ​ക്ക​യി​ൽ ജ​നി​ച്ച ഗോ​ഡ്ഫ്രി 1970ക​ളി​ലാ​ണ് അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്.

തു​ട​ർ​ന്ന് യു​എ​സ് ആ​ർ​മി​യി​ൽ ചേ​ർ​ന്ന് സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 2014ൽ ​ഒ​രു ഇ​മി​ഗ്രേ​ഷ​ൻ കോ​ട​തി, ഹാ​ജ​രാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ നാ​ടു​ക​ട​ത്താ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

എ​ന്നാ​ൽ ത​നി​ക്ക് അ​ത്ത​ര​മൊ​രു നോ​ട്ടി​സ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഗോ​ഡ്ഫ്രി പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​രു ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ടി​ക്ക​പ്പെ​ട്ട​പ്പോ​ഴാ​ണ് പ​ഴ​യ ഉ​ത്ത​ര​വി​ന്‍റെ പേ​രി​ൽ ഇ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഗോ​ഡ്ഫ്രി​ക്ക് മു​ൻ​പ് ചി​ല ക്രി​മി​ന​ൽ കേ​സു​ക​ൾ (ഗാ​ർ​ഹി​ക പീ​ഡ​നം ഉ​ൾ​പ്പെ​ടെ) ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് രാ​ജ്യ​ത്ത് തു​ട​രാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്നു​മാ​ണ് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം.​

ത​ന്‍റെ പി​താ​വ് ഒ​രു കു​റ്റ​വാ​ളി​യ​ല്ലെ​ന്നും നീ​തി​ക്കാ​യി കോ​ട​തി​യി​ൽ ഒ​രു അ​വ​സ​രം ചോ​ദി​ച്ചി​ട്ടും സ​ർ​ക്കാ​ർ അ​ത് നി​ഷേ​ധി​ച്ചെ​ന്നും മ​ക​ൾ ക്രി​സ്റ്റ്യ​ൻ വേ​ഡ് പ​റ​ഞ്ഞു.

NRI

ഇ​ന്ത്യ - യു​എ​സ് വ്യാ​പാ​ര ക​രാ​ർ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ; ജ​യ​ശ​ങ്ക​റി​ന്‍റെ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​യി

 

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന്‍റെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ വ്യാ​പാ​ര ക​രാ​ർ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഉ​ട​ൻ ത​ന്നെ ഇ​ത് പൂ​ർ​ത്തി​യാ​കു​മെ​ന്നും ഇ​ത് ഇ​ന്ത്യ-​യു​എ​സ് ബ​ന്ധ​ത്തി​ൽ പു​തി​യൊ​രു അ​ധ്യാ​യം തു​റ​ക്കു​മെ​ന്നും എ​സ്. ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു.

യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ വി​ളി​ച്ചു​ചേ​ർ​ത്ത ക്രി​ട്ടി​ക്ക​ൽ മി​ന​റ​ൽ​സ് മി​നി​സ്റ്റീ​രി​യ​ലി​ലും പ​ങ്കെ​ടു​ത്ത അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം അ​വ​സാ​നി​പ്പി​ച്ച​പ്പോ​ഴാ​ണ് ജ​യ​ശ​ങ്ക​ർ ഈ ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ, ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്കോ​ട്ട് ബെ​സെ​ന്‍റ് എ​ന്നി​വ​രു​മാ​യി അ​ദ്ദേ​ഹം ച​ർ​ച്ച​ക​ൾ ന​ട​ത്തി. ഖ​ന​നം, പ്ര​തി​രോ​ധം, ഊ​ർ​ജം എ​ന്നീ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​ന​മാ​യി.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം വ​ലി​യ മു​ന്നേ​റ്റ​ത്തി​ലാ​ണെ​ന്ന് സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

NRI

ആ​ഷ്‌​ലി ബ്രാ​ഡ്‌​ഫോ​ർ​ഡ് വൈ​സോ​ക്കി ജു​ഡീ​ഷ്യ​ൽ ഡി​സ്ട്രി​ക്റ്റ് കോ​ട​തി ജ​ഡ്ജി

ഡാ​ള​സ്: ടെ​ക്സ​സി​ലെ 254-ാമ​ത് ജു​ഡീ​ഷ്യ​ൽ ഡി​സ്ട്രി​ക്റ്റ് കോ​ട​തി​യു​ടെ ജ​ഡ്ജി​യാ​യി പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക ആ​ഷ്‌​ലി ബ്രാ​ഡ്‌​ഫോ​ർ​ഡ് വൈ​സോ​ക്കി​യെ നി​യ​മി​ച്ച് ഗ​വ​ർ​ണ​ർ ഗ്രെ​ഗ് അ​ബ്ബോ​ട്ട്. ദീ​ർ​ഘ​കാ​ല​മാ​യി നി​യ​മ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ഷ്‌​ലി​യു​ടെ വൈ​ദ​ഗ്ധ്യം കോ​ട​തി​ക്ക് വ​ലി​യ ക​രു​ത്താ​കു​മെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

ഡാ​ള​സി​ലെ പ്ര​മു​ഖ നി​യ​മ​സ്ഥാ​പ​ന​മാ​യ ഫോ​ക്സ് റോ​ത്ത്‌​ചൈ​ൽ​ഡി​ൽ അ​ഭി​ഭാ​ഷ​ക​യാ​യി​രു​ന്ന ആ​ഷ്‌​ലി, അ​മേ​രി​ക്ക​ൻ ബാ​ർ അ​സോ​സി​യേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ സം​ഘ​ട​ന​ക​ളി​ൽ അം​ഗ​മാ​ണ്. ടെ​ക്സ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ബി​രു​ദ​വും ടെ​ക്സ​സ് ടെ​ക് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് എം​ബി​എ​യും നി​യ​മ​ബി​രു​ദ​വും നേ​ടി​യി​ട്ടു​ണ്ട്.

ആ​ലീ​സ് ഐ​എ​സ്ഡി സ്കൂ​ളു​ക​ളി​ലാ​യി​രു​ന്നു പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം. സെ​ന​റ്റി​ന്‍റെ സ്ഥി​രീ​ക​ര​ണ​ത്തി​ന് വി​ധേ​യ​മാ​യ ഈ ​നി​യ​മ​നം 2026 ഡി​സം​ബ​ർ 31 വ​രെ​യോ അ​ല്ലെ​ങ്കി​ൽ പു​തി​യ പി​ൻ​ഗാ​മി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത് വ​രെ​യോ ആ​യി​രി​ക്കും.

കു​ടും​ബ​നി​യ​മ​ങ്ങ​ളി​ൽ പ്ര​ത്യേ​ക വൈ​ദ​ഗ്ധ്യ​മു​ള്ള ആ​ഷ്‌​ലി​യു​ടെ ക​ട​ന്നു​വ​ര​വ് ഡി​സ്ട്രി​ക്റ്റ് കോ​ട​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

NRI

മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ ച​രി​ത്ര​യാ​ത്ര​യെ ആ​സ്പ​ദ​മാ​ക്കി​യ പു​സ്ത​ക പ്ര​കാ​ശ​നം 11ന്

ഡാ​ള​സ്: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ ച​രി​ത്ര​യാ​ത്ര​യെ ആ​സ്പ​ദ​മാ​ക്കി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി അ​റ്റോ​ർ​ണി ലാ​ൽ വ​ർ​ഗീ​സ് ര​ചി​ച്ച "A Faith Journey: Milestones in the History of the Malankara Mar Thoma Syrian Church' എ​ന്ന ഗ്ര​ന്ഥം ഈ മാസം 11ന് ​രാ​വി​ലെ ഒ​മ്പ​തി​ന് മാ​രാ​മ​ൺ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ വ​ച്ച് മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നാ​യ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പൊ​ലീ​ത്ത ഔ​പ​ചാ​രി​ക​മാ​യി പ്ര​കാ​ശ​നം ചെ​യ്യും.

ഈ ​സ​മ്മേ​ള​നം തി​രു​വ​ന്ത​പു​രം - കൊ​ല്ലം ഭ​ദ്രാ​സ​നാ​ധി​പ​നും ശാ​ന്തി​ഗി​രി ആ​ശ്ര​മ​ത്തി​ന്‍റെ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ഐ​സ​ക്ക് മാ​ർ പീ​ല​ക്സി​നോ​സ്, കോ​ട്ട​യം - കൊ​ച്ചി ഭ​ദ്രാ​സ​നാ​ധി​പ​നും ശാ​ന്തി​ഗി​രി ആ​ശ്ര​മ​ത്തി​ന്‍റെ ട്ര​സ്റ്റി​യും ബോ​ർ​ഡ് അം​ഗ​വു​മാ​യ തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ്, വ​ട​ക്കേ അ​മേ​രി​ക്ക ഭ​ദ്രാ​സ​നാ​ധി​പ​നാ​യ ഡോ. ​ഏ​ബ്രാ​ഹാം മാ​ർ പൗ​ലോ​സ് എ​ന്നി​വ​രു​ടേ​യും മാ​ർ​ത്തോ​മ്മാ സ​ഭ​യി​ലെ മ​റ്റ് എ​പ്പി​സ്കോ​പ്പ​ന്മാ​രു​ടേ​യും സാ​ന്നി​ധ്യ​ത്തി​ൽ, വി​വി​ധ ഭ​ദ്രാ​സ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​രും അ​ല്മാ​യ പ്ര​തി​നി​ധി​ക​ളും കൂ​ടാ​തെ പ്ര​വാ​സി മാ​ർ​ത്തോ​മ്മാ സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ളും പ​ങ്കു​ചേ​രു​ന്ന വി​ശേ​ഷാ​വ​സ​ര​മാ​യി​രി​ക്കും.

ഈ ​പു​സ്ത​ക​ത്തി​ന്‍റെ വി​ൽ​പ്പ​ന​യി​ൽ നി​ന്നു​ള്ള മു​ഴു​വ​ൻ വ​രു​മാ​ന​വും, അ​ന്ത​രി​ച്ച സ​ഖ​റി​യാ​സ് തി​രു​മേ​നി​യു​ടെ സ്മ​ര​ണാ​ർ​ഥം, ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പൊ​ലീ​ത്ത നി​ർ​ദേ​ശി​ച്ച പ്ര​കാ​രം ശാ​ന്തി​ഗി​രി എ​ൻ​ഡൗ​മെ​ന്‍റി​ലേ​ക്കാ​ണ് സ​മ​ർ​പ്പി​ക്കു​ന്ന​ത്.

ഈ ​എ​ൻ​ഡൗ​മെ​ന്‍റ്, ആ​ലു​വ എ​ട​ത്ത​ല​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ശാ​ന്തി​ഗി​രി ആ​ശ്ര​മ​ത്തി​ന്‍റെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ്രാ​ദേ​ശി​ക സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പു​ക​ൾ ന​ൽ​കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്.

NRI

കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന സാ​ഹി​ത്യ സ​ദ​സ് ഞാ​യ​റാ​ഴ്ച

ഡാ​ള​സ്: കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​നോ​ടു അ​നു​ബ​ന്ധി​ച്ചു പ്ര​വാ​സ ലോ​ക​ത്തെ എ​ഴു​ത്തു​കാ​രും സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക നാ​യ​ക​രും ഒ​ന്നി​ച്ചു എ​ത്തു​ന്ന സാ​ഹി​ത്യ സ​ദ​സ് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മൂന്നിന് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.

മു​ഖ്യാ​തി​ഥി പ്ര​ശ​സ്ത സി​നി​മ സം​വി​ധാ​യ​ക​ൻ ഷാ​ജി​യേം പ്ര​വ​ർ​ത്ത​നോ​ൽ​ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ്ര​ശ​സ്ത സി​നി​മ തി​ര​ക്ക​ഥാ​കൃ​ത്ത് എ​സ്.എ​ൻ. സ്വാ​മി​യു​ടെ സാ​ന്നി​ധ്യം (സൂം ​വ​ഴി) ഉ​ണ്ടാ​യി​രി​ക്കും.

ഈ ​സം​ഘ​ട​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം സാ​ഹി​ത്യ രം​ഗ​ത്ത് സ​ർ​ഗാ​ത്മ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ന്‍റെ പു​രോ​ഗ​മ​ന​പ​ര​മാ​യ സ​മീ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ കെഎ​ൽഎ​സ് നേ​തൃ​ത്വം എ​പ്പോ​ഴും ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ട്.

അ​തു​കൊ​ണ്ട് ത​ന്നെ എ​ല്ലാ മാ​നു​ഷി​ക​മൂ​ല്യ​ങ്ങ​ളും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന എ​ല്ലാ സം​ഘ​ട​ന നേ​താ​ക്ക​ളും ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് പ്ര​സി​ഡ​ന്‍റ് ഷി​ജു എ​ബ്ര​ഹാം, ഇ​ന്ത്യ പ്രെ​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ, ഇ​ന്ത്യ ക​ൾക്ച്വർ ​ആ​ൻഡ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് നൈ​നാ​ൻ മാ​ത്യു, ലി​റ്റ​റെ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ലാ​നാ) പ്ര​സി​ഡന്‍റ് സാ​മൂ​വ​ൽ യോ​ഹ​ന്നാ​ൻ, സാ​ഹി​ത്യ​ക്കാ​ര​ൻ ജോ​സ​ഫ് ന​മ്പി മ​ഠം (ഹൂസ്റ്റ​ൺ) സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക രാ​ഷ്ട്രീ​യ രം​ഗ​ത്തെ നി​റ സാ​ന്നി​ധ്യം പി.​സി മാ​ത്യു 

എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ അ​ഭി​വാ​ദ്യം ചെ​യ്തു സം​സാ​രി​ക്കും. പ്ര​സ്തു​ത പ​രി​പാ​ടി സാ​ഹി​ത്യ - ക​ലാ പ്ര​തി​ഭ​ക​ളു​ടെ ഒ​രു സം​ഗ​മ​മാ​യി​രി​ക്കു​മെ​ന്നും എ​ല്ലാ സാ​ഹി​ത്യ പ്രേ​മി​ക​ളെ​യും സാ​ദ​രം ക്ഷ​ണി​ക്കു​ന്ന​താ​യും കെ ​എ​ൽ എ​സ് ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കു​ക​യു​ണ്ടാ​യി.

കൂ​ടാ​തെ സ​ഞ്ച​രി​ക്കു​ന്ന വാ​യ​ന​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം സാ​ഹി​ത്യ സ്നേ​ഹി​യും എ​ഴു​ത്തു​ക്കാ​ര​നു​മാ​യ രാ​ജു വ​ർ​ഗീ​സ് കെഎ​ൽഎ​സ് മു​തി​ർ​ന്ന അം​ഗ​വും എ​ഴു​ത്ത​ക്കാ​ര​നു​മാ​യ സി.വി. ജോ​ർ​ജി​നു ന​ൽ​കി നി​ർ​വ​ഹി​ക്കും.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സാ​ഹി​ത്യ സ​ദ​സ്, "സാ​ഹി​ത്യ​വും സി​നി​മ​യും എ​ന്ന വി​ഷ​യ​ത്തി​ൽ സം​വി​ധാ​യാ​ക​ൻ ഷാ​ജി​യേം, സി​നി​മ നി​ർ​മ്മാ​ത​ക്ക​ളാ​യ രാ​ജ​ൻ തോ​മ​സ് ചി​റ്റാ​ർ, ജോ ​കൈ​ത മ​റ്റം, ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, സ​ന്തോ​ഷ്‌ പി​ള്ള, സ​ണ്ണി മാ​ളി​യേ​ക്ക​ൽ, പി. ​പി ചെ​റി​യാ​ൻ, ജോ​ജോ കോ​ട്ട​ക്ക​ൽ, സി​ജു വി ​ജോ​ർ​ജ്, ജി​ജി പി ​സ്ക​റി​യ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.

പു​തി​യ പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ലേ​ക്കു​ള്ള പ്ര​സി​ഡ​ണ്ടാ​യി അ​ന​ശ്വ​രം മാ​മ്പി​ള്ളി​യെ​യും,  സെ​ക്ര​ട്ട​റി​യാ​യി ബാ​ജി ഓ​ടം​വേ​ലി യെ​യും ട്ര​ഷ​റ​റാ​യി സാ​റ ചെ​റി​യാ​നെ​യും തെ​രെ​ഞ്ഞെ​ടു​ത്തി​രു​ന്നു.

തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: പി.പി. ചെ​റി​യാ​ൻ (വൈ​സ് പ്ര​സി​ഡന്‍റ്), ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ദ​ർ​ശ​ന മ​ന​യ​ത്ത്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സി.വി. ജോ​ർ​ജ്, സാ​മൂ​വ​ൽ യോ​ഹ​ന്നാ​ൻ, ഷാ​ജു ജോ​ൺ, സി​ജു വി. ​ജോ​ർ​ജ് എ​ന്നി​വ​രാ​ണ്. സാ​ഹി​ത്യ പ്രേ​മി​ക​ൾ​ക്ക് കെഎൽഎസിൽ ​അം​ഗ​മാ​കാ​ൻ അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ക​മ്മി​റ്റി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ബാ​ജി ഓ​ടം വേ​ലി (സെ​ക്ര​ട്ട​റി ) - 915 613 6566 എ​ന്ന ന​മ്പ​രി​ൽ നി​ന്നും ല​ഭി​ക്കും.

NRI

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് കാ​ൻ​ജ്

 

ന്യൂ​ജ​ഴ്‌​സി: പു​തു​വ​ർ​ഷ​ത്തി​ലെ ആ​ദ്യ പ​രി​പാ​ടി ഗം​ഭീ​ര​മാ​ക്കി കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി. കാ​ൻ​ജ് സം​ഘ​ടി​പ്പി​ച്ച പു​തു​വ​ത്സ​ര - റി​പ്പ​ബ്ലി​ക് ദി​ന സം​യു​ക്ത ആ​ഘോ​ഷം ന്യൂ​ജ​ഴ്‌​സി​യി​ലെ ക​ടു​ത്ത ശൈ​ത്യ​വും മ​ഞ്ഞു​വീ​ഴ്ച​യും അ​വ​ഗ​ണി​ച്ച് ​എ​ത്തി​യ വ​മ്പി​ച്ച ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

ഇ​ന്ത്യ​യു​ടെ​യും അ​മേ​രി​ക്ക​യു​ടെ​യും ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ചു​കൊ​ണ്ട് ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ പു​തു​വ​ർ​ഷ​വും റി​പ്പ​ബ്ലി​ക് ദി​ന​വും ഒ​രു​മി​ച്ച് ആ​ഘോ​ഷി​ച്ചു.

ഇ​തോ​ടൊ​പ്പം 2026ലെ ​കാ​ൻ​ജി​ന്‍റെ പു​തി​യ നേ​തൃ​ത്വ​ത്തെ​യും ഭാ​ര​വാ​ഹി​ക​ളെ​യും സ​ദ​സി​ന് ഔ​ദ്യോ​ഗി​ക​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തി.

 

NRI

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ സംഘടിപ്പിച്ച "സാ​ന്‍റാ​സ് ആ​ഫ്റ്റ​ർ പാ​ർ​ട്ടി' ഗംഭീരമായി

ടാ​മ്പ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​മേ​രി​ക്ക റീ​ജി​യ​ണും ഫ്ലോ​റി​ഡ പ്രൈം ​പ്രൊ​വി​ൻ​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പു​തു​വ​ത്സ​ര സൗ​ഹൃ​ദ - സാം​സ്കാ​രി​ക സം​ഗ​മം "സാ​ന്‍റാ​സ് ആ​ഫ്റ്റ​ർ പാ​ർ​ട്ടി 2026‌' ടാ​മ്പ​യി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ന്നു.

വാ​ൽ​റി​ക്കോ​യി​ലെ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി.​മ ല​യാ​ള സി​നി​മ​യി​ലെ ആ​ക്ഷ​ൻ ഹീ​റോ ബാ​ബു ആ​ന്‍റ​ണി മു​ഖ്യാ​തി​ഥി​യാ​യി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ആ​ഗോ​ള പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​ഷി​ബു (ചെ​യ​ർ​മാ​ൻ), ബ്ലെ​സ​ൺ (അ​മേ​രി​ക്ക മേ​ഖ​ല പ്ര​സി​ഡ​ന്‍റ്), മ​ഞ്ജു സു​രേ​ഷ് (അ​മേ​രി​ക്ക മേ​ഖ​ല സെ​ക്ര​ട്ട​റി), രാ​ജു മൈ​ല​പ്ര (അ​മേ​രി​ക്ക മേ​ഖ​ല മീ​ഡി​യ) എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

 

NRI

ജേ​ക്ക​ബ് മാ​ത്യു ലോ​സ് ആ​ഞ്ച​ൽ​സി​ൽ അ​ന്ത​രി​ച്ചു

ലോ​സ് ആ​ഞ്ച​ൽ​സ്: റാ​ന്നി ക​ണ്ട​ൻ​പേ​രൂ​ർ അ​യി​രൂ​ർ​കു​ഴി​യി​ൽ പ​രേ​ത​നാ​യ മാ​ത്യു​വി​ന്‍റെ മ​ക​ൻ ജേ​ക്ക​ബ് മാ​ത്യു (74) ലോ​സ് ആ​ഞ്ച​ൽ​സി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ: ആ​ലി​സ് മാ​ത്യു അ​യി​രൂ​ർ ചെ​റു​ക​ര കോ​ള​ക്കോ​ട്ട് കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: ജ​സ്റ്റി​ൻ മാ​ത്യു, ജാ​സ്‌​മി​ൻ മാ​ത്യു. ലോ​സ് ഏ​ഞ്ച​ൽ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ന്‍റെ വി​വി​ധ ഇ​ട​വ​ക ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​ട്ടു​ള്ള പ​രേ​ത​ൻ ഇ​ട​വ​ക​യു​ടെ പ്ര​ഥ​മ രൂ​പീ​ക​ര​ണ​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട പ​ങ്കു​വ​ഹി​ച്ച​വ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഫെ​ബ്രു​വ​രി 23ന് 12​ന് കോ​വി​ന​യി​ലു​ള്ള ഫോ​റെ​സ്റ്റ് ലോ​ൺ ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ ന​ട​ത്ത​പ്പെ​ടും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ ​ചെ​റു​ക​ര - 516 503 0184.

International

ആ​ക്ര​മ​ണ​ത്തി​ന് സ​ജ്ജം; പ​ട​ക്ക​പ്പ​ലി​ലെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വി​ട്ട് അ​മേ​രി​ക്ക

ടെ​ഹ്റാ​ൻ: ഇ​റാ​നു​മാ​യി ഏ​തു സ​മ​യ​ത്തും യു​ദ്ധ​ത്തി​ന് സ​ജ്ജ​മാ​ണെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി അ​മേ​രി​ക്ക. യു​എ​സ് പ​ട​ക്ക​പ്പ​ൽ ഏ​ബ്ര​ഹാം ലി​ങ്ക​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വി​ട്ടാ​ണ് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

കൃ​ത്യ​സ​മ​യ​ത്ത് ആ​ക്ര​മ​ണം ന​ട​ത്താ​നും തി​രി​ച്ചെ​ത്താ​നും സ​ജ്ജ​മെ​ന്നാ​ണ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് ഇ​റ​ക്കി​യ കു​റി​പ്പി​ൽ പ​റ​യു​ന്നു. ഇ​തി​ന് ശേ​ഷി​യു​ള്ള​വ​രാ​ണ് ക​പ്പ​ലി​ലു​ള്ള​വ​രെ​ന്നും സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് വ്യ​ക്ത​മാ​ക്കി.

ആ​ണ​വ പ​ദ്ധ​തി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള പു​തി​യ ക​രാ​റി​ന് ഇ​റാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ സൈ​നി​ക ശ​ക്തി ഉ​പ​യോ​ഗി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം ച​ർ​ച്ച​ക​ൾ​ക്കാ​യി അ​മേ​രി​ക്ക​ൻ സം​ഘം ദോ​ഹ​യി​ലെ​ത്തി.

വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി യു​എ​സ് മി​ഡി​ൽ ഈ​സ്റ്റ് പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫ്, ജെ​റ​ദ് കു​ഷ്ന​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ദോ​ഹ​യി​ലെ​ത്തി​യ​ത്.

NRI

"വെളുപ്പിക്കാനുള്ള ശ്രമമോ'; "മെ​ലാ​നി​യ'യെ കൈയൊഴിഞ്ഞ് പ്രേക്ഷകർ

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​ഥ​മ വ​നി​ത മെ​ലാ​നി​യ ട്രം​പി​ന്‍റെ ച​ല​ച്ചി​ത്ര ക​മ്പ​നി മ്യൂ​സ് റി​ലീ​സ് ചെ​യ്ത ഡോ​ക്യൂഫി​ക്ഷ​ൻ ഫി​ലിം മെ​ലാ​നി​യ​യ്ക്ക് ആ​ദ്യ ആ​ഴ്ച​യി​ൽ എ​ട്ട് ശ​ത​മാ​നം പ്രേ​ക്ഷ​ക പി​ന്തു​ണ മാ​ത്ര​മേ നേ​ടാ​ൻ ക​ഴി​ഞ്ഞു​ള്ളൂവെന്ന് റി​പ്പോ​ർ​ട്ടു​ക​ൾ.

ചി​ത്ര​ത്തി​ന് വേ​ണ്ടി മു​ട​ക്കി​യ​ത് 40 മി​ല്യ​ൺ ഡോ​ള​റും പ​ര​സ്യ​ത്തി​നും മ​റ്റു​മാ​യി 35 മി​ല്യ​ൺ ഡോ​ള​ർ വേ​റെ​യും ചെ​ല​വ​ഴി​ച്ചി​രു​ന്നു. മു​ത​ൽ മു​ട​ക്കു തി​രി​കെ നേ​ടി​യേ​ക്കും എ​ന്നാ​ണ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്.

മെ​ലാ​നി​യ നേ​രി​ട്ട് ചി​ത്രീ​ക​ര​ണ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടി​ല്ല. എ​ന്നാ​ൽ അ​വ​രു​ടെ വ്യ​ക്തി​ത്വം ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ ധാ​രാ​ളം രം​ഗ​ങ്ങ​ൾ ചേ​ർ​ത്തി​ട്ടു​ണ്ട്. വി​വേ​ക​പൂ​ർ​വ​മാ​യ ചി​ത്ര​സം​യോ​ജ​നം ന​ട​ത്തി​യി​ട്ടി​ല്ല എ​ന്ന് നി​രൂ​പ​ക​ർ അ​ഭി​പ്ര​യ​പെ​ടു​ന്നു.

ചി​ല​ർ ഇ​ത് മെ​ലാ​നി​യ​യെ പ​രി​ശു​ദ്ധ​യാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് വ​രെ വി​മ​ർ​ശി​ച്ചു. എ​ന്നാ​ൽ മ​റ്റു ചി​ല​ർ പ്ര​ഥ​മ വ​നി​ത​യോ​ടു​ള്ള ആ​രാ​ധ​ന മ​റ​ച്ചുവ​യ്ക്കാ​തെ ചി​ത്ര​ത്തെ ആ​വോ​ളം പ്ര​കീ​ർ​ത്തി​ച്ചു. വ​ലി​യ ആ​ൾ ആ​ര​വ​ങ്ങ​ളി​ല്ലാ​തെ​യാ​ണ് ജ​നു​വ​രി 30നു ​ചി​ത്രം തീ​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​യ​ത്.

വ​ള​രെ അ​ധി​കം വി​വാ​ദ​ങ്ങ​ളും ഇ​ട​ക്കാ​ല തെര​ഞ്ഞെ​ടു​പ്പി​ന്‍റെ കാ​ത്തി​രി​പ്പി​നും ഇ​ട​യി​ൽ തു​ട​ർ​ന്നു​ള്ള ആ​ഴ്ച​ക​ളി​ൽ ചി​ത്രം സാ​മ്പ​ത്തി​ക വി​ജ​യം ആ​കു​മോ എ​ന്ന് പ​റ​യാ​നാ​വി​ല്ല. മു​ത​ൽ മു​ട​ക്കും നേ​രി​യ ലാ​ഭ​വും പ​ല​ത​രം ശ്രോ​ത​സു​ക​ളി​ലൂ​ടെ തി​രി​ച്ചു പി​ടി​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്നു വ​രാമെന്നാണ് വിലയിരുത്തൽ. 

NRI

അ​ഞ്ച് വ​യ​സു​കാ​രി​യെ ചീ​ങ്ക​ണ്ണി​ക​ൾ​ക്ക് എ​റി​ഞ്ഞു​കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം

ഫ്ലോ​റി​ഡ: പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് അ​മേ​രി​ക്ക​യെ ന​ടു​ക്കി​യ ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​യാ​യ ഹാ​രെ​ൽ ബ്രാ​ഡി​ക്ക് (76) മ​ര​ണം വ​രെ ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. അ​ഞ്ച് വ​യ​സു​കാ​രി​യാ​യ ക്വാ​ട്ടി​ഷ കാ​ൻ​ഡി മെ​യ്‌​കോ​ക്കി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ചീ​ങ്ക​ണ്ണി​ക​ൾ നി​റ​ഞ്ഞ ച​തു​പ്പു​നി​ല​ത്തി​ൽ ഉ​പേ​ക്ഷി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ഈ ​വി​ധി.

1998ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഷാ​ൻ​ഡെ​ല്ലെ മെ​യ്‌​കോ​ക്കി​നെ​യും മ​ക​ൾ ക്വാ​ട്ടി​ഷ​യെ​യും ബ്രാ​ഡി ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ഷാ​ൻ​ഡെ​ല്ലെ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് ബോ​ധ​ര​ഹി​ത​യാ​ക്കി വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ച്ചു.

പി​ന്നീ​ട് പെ​ൺ​കു​ട്ടി​യെ ഫ്ലോ​റി​ഡ​യി​ലെ എ​വ​ർ​ഗ്ലേ​ഡ്‌​സ് എ​ന്ന ച​തു​പ്പു​നി​ല​ത്തി​ൽ കൊ​ണ്ടു​പോ​യി ഉ​പേ​ക്ഷി​ച്ചു. ര​ണ്ടു ദി​വ​സ​ത്തി​ന് ശേ​ഷം ക​ണ്ടെ​ത്തി​യ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ൽ ചീ​ങ്ക​ണ്ണി​ക​ൾ ക​ടി​ച്ചു കീ​റി​യ നി​ല​യി​ലു​ള്ള പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

ത​ല​യോ​ട്ടി​യി​ൽ ചീ​ങ്ക​ണ്ണി​യു​ടെ പ​ല്ലു​ക​ൾ ആ​ഴ്ന്നി​റ​ങ്ങി​യ​താ​യും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 2007ൽ ​ഇ​യാ​ൾ​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഫ്ലോ​റി​ഡ​യി​ലെ നി​യ​മ​പ​രി​ഷ്കാ​രം അ​നു​സ​രി​ച്ച് വ​ധ​ശി​ക്ഷ​യ്ക്ക് ജൂ​റി​യു​ടെ ഏ​ക​ക​ണ്ഠ​മാ​യ തീ​രു​മാ​നം വേ​ണ​മെ​ന്ന വ​ന്ന​തോ​ടെ കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.

പു​ന​ർ​വി​ചാ​ര​ണ​യി​ൽ ജൂ​റി വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കി പ​ക​രം ജീ​വ​പ​ര്യ​ന്തം ത​ട​വ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. മ​ക​ളെ ന​ഷ്ട​പ്പെ​ട്ട ആ ​രാ​ത്രി​യെ​ക്കു​റി​ച്ച് കു​ട്ടി​യു​ടെ അ​മ്മ കോ​ട​തി​യി​ൽ വി​കാ​രാ​ധീ​ന​യാ​യി സം​സാ​രി​ച്ചു. പ്ര​തി​ക്ക് ഇ​ള​വ് ന​ൽ​ക​ണ​മെ​ന്ന അ​ഭി​ഭാ​ഷ​ക​രു​ടെ വാ​ദം ത​ള്ളി​ക്കൊ​ണ്ടാ​ണ് മ​ര​ണം വ​രെ ത​ട​വ് അ​നു​ഭ​വി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

NRI

കെ​എ​ച്ച്എ​ൻ​എ സൗ​ത്ത്‌​വെ​സ്റ്റ് റീ​ജി​യ​ൺ - അ​രി​സോ​ണ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഡോ. ​ര​ശ്മി മേ​നോ​ൻ

അ​രി​സോ​ണ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹി​ന്ദു​ക്ക​ളു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത അ​മേ​രി​ക്ക​യു​ടെ (കെ​എ​ച്ച്എ​ൻ​എ) സൗ​ത്ത്‌​വെ​സ്റ്റ് റീ​ജി​യ​ൺ - അ​രി​സോ​ണ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഡോ. ​ര​ശ്മി മേ​നോ​നെ നി​യ​മി​ച്ചു.

അ​രി​സോ​ണ ഉ​ൾ​പ്പെ​ടു​ന്ന സൗ​ത്ത്‌​വെ​സ്റ്റ് മേ​ഖ​ല​യി​ൽ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക​യും സാം​സ്കാ​രി​ക - സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്യു​ന്ന​താ​ണ് ഡോ. ​ര​ശ്മി​യു​ടെ പ്ര​ധാ​ന ചു​മ​ത​ല.

ക​ലാ​രം​ഗ​ത്തോ​ടും സാം​സ്കാ​രി​ക പൈ​തൃ​ക സം​ര​ക്ഷ​ണ​ത്തോ​ടും ആ​ജീ​വ​നാ​ന്ത അ​ഭി​നി​വേ​ശ​മു​ള്ള വ്യ​ക്തി​യാ​ണ് ഡോ. ​ര​ശ്മി മേ​നോ​ൻ. ശാ​സ്ത്രീ​യ നൃ​ത്ത​ങ്ങ​ളോ​ടു​ള്ള ആ​ഴ​മു​ള്ള താ​ത്പ​ര്യ​ത്തി​ലൂ​ടെ ക​ല​യും സം​സ്കാ​ര​വും സ​മൂ​ഹ ജീ​വി​ത​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ൽ ര​ശ്‌​മി ശ്ര​ദ്ധേ​യ​മാ​യ പ​ങ്കു​വ​ഹി​ച്ചു വ​രു​ന്നു.

ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി അ​രി​സോ​ണ​യി​ലെ (വാ​ലി റീ​ജി​യ​ൺ) സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്ത് സ​ജീ​വ​മാ​യ ഡോ. ​ര​ശ്മി, വി​ദ്യാ​ഭ്യാ​സം, ക​ല, സാ​മൂ​ഹി​ക സേ​വ​നം എ​ന്നി​വ ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി ലാ​ഭ​ര​ഹി​ത സം​ഘ​ട​ന​ക​ളു​ടെ ബോ​ർ​ഡ് അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

പു​തു​ത​ല​മു​റ​യി​ൽ സാം​സ്കാ​രി​ക ബോ​ധ​വും പൈ​തൃ​ക അ​ഭി​മാ​ന​വും വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന​താ​ണ് ഡോ. ​ര​ശ്മി​യു​ടെ പ്ര​ധാ​ന ദൗ​ത്യം. ക​ല​യും സ​മൂ​ഹ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മു​ഖേ​ന യു​വ​ത​ല​മു​റ​യ്ക്ക് അ​വ​രു​ടെ വേ​രു​ക​ളു​മാ​യി ശ​ക്ത​മാ​യ ബ​ന്ധം സ്ഥാ​പി​ക്കാ​നാ​വു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

ക​ല, സം​സ്കാ​രം, സാ​മൂ​ഹി​ക സേ​വ​നം എ​ന്നി​വ​യെ ഒ​രു​മി​പ്പി​ച്ച് സ​മൂ​ഹ​ത്തി​ന് ദി​ശാ​ബോ​ധം ന​ൽ​കു​ന്ന നേ​താ​വാ​ണ് ഡോ. ​ര​ശ്മി മേ​നോ​ൻ. സൗ​ത്ത്‌​വെ​സ്റ്റ് മേ​ഖ​ല​യി​ൽ കെ​എ​ച്ച്എ​ൻ​എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നും​യു​വ​ത​ല​മു​റ​യെ സം​ഘ​ട​ന​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നും ര​ശ്മി​യു​ടെ നേ​തൃ​ത്വ​ത്തി​ന് വ​ലി​യ പ​ങ്ക് വ​ഹി​ക്കാ​നാ​കും എ​ന്ന് പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. സ​ഞ്ജീ​വ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഹ​രി​ലാ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ഡ​യ​റ​ക്ട​ർ ബോ​ർ​ഡും വ​ന​ജ നാ​യ​ർ ചെ​യ​റാ​യു​ള്ള ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളും ഡോ. ​ര​ശ്മി മേ​നോ​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

NRI

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് മാ​ഗ്

ഹൂ​സ്റ്റ​ൺ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ (മാ​ഗ്) ആ​സ്ഥാ​ന മ​ന്ദി​ര​മാ​യ കേ​ര​ള ഹൗ​സി​ൽ ഇ​ന്ത്യ​യു​ടെ 77-ാം റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ കേ​ര​ള ഹൗ​സി​ൽ എ​ത്തി ചേ​ർ​ന്ന നൂ​റ് ക​ണ​ക്കി​ന് മാ​ഗ് അം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജ് കെ.​പി. ജോ​ർ​ജ്, സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു, ജ​ഡ്ജ് ജൂ​ലി മാ​ത്യു, അ​സോ​സി​യേ​റ്റ് ജ​ഡ്ജ് ജെ​റ്റി ഏ​ബ്ര​ഹാം എ​ന്നി​വ​ർ ചേ​ർ​ന്ന് അ​മേ​രി​ക്ക​ൻ പ​താ​ക ഉ​യ​ർ​ത്തി.

അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് വി​ളി​ച്ച "ബോ​ലൊ ഭാ​ര​ത് മാ​താ കി ​ജ​യ്' മു​ദ്രാ വാ​ക്യ​ത്തോ​ടെ മാ​ഗ് പ്ര​സി​ഡ​ന്‍റ് റോ​യി മാ​ത്യു ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് മാ​ഗ് ഹാ​ളി​ൽ ചേ​ർ​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​ക​ളെ​യും അ​ർ​ജ്ജു​ന അ​വാ​ർ​ഡ് ജേ​താ​വും പ്ര​ശ​സ്ത നീ​ന്ത​ൽ താ​ര​വു​മാ​യ വി​ൽ​സ​ൺ ചെ​റി​യാ​ൻ റി​പ്പ​ബ്ലി​ക്ക് ദി​ന സ​ന്ദേ​ശം ന​ൽ​കി.

 

NRI

ഷി​ക്കാ​ഗോ രൂ​പ​ത സി​ൽ​വ​ർ ജൂ​ബി​ലി ക​ൺ​വ​ൻ​ഷ​ൻ: ജ​യ​റാ​മും സ്റ്റീ​ഫ​ൻ ദേ​വ​സി​യും പ​ങ്കെ​ടു​ക്കും

ന്യൂ​യോ​ർ​ക്ക്: ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നാ​ലു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​ന്‍റെ സ​ന്ധ്യ​ക​ളെ ആ​സ്വാ​ദ്യ​ക​ര​മാ​ക്കാ​ൻ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു.

ക​ൺ​വ​ൻ​ഷ​ൻ തു​ട​ങ്ങു​ന്ന ജൂ​ലൈ ഒ​ൻ​പ​തി​ന് രാ​ത്രി ന​ട​ൻ ജ​യ​റാ​മും (ഗെ​സ്റ്റ് ഓ​ഫ് ഓ​ണ​ർ) സം​ഗീ​ത​ജ്ഞ​ൻ സ്റ്റീ​ഫ​ൻ ദേ​വ​സി​യും ചേ​ർ​ന്നൊ​രു​ക്കു​ന്ന താ​ള​വി​സ്മ​യം ഉ​ണ്ടാ​യി​രി​ക്കും. താ​ള​വി​സ്മ​യ​ത്തി​ൽ, വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള നൂ​റി​ലേ​റെ വ​രു​ന്ന ചെ​ണ്ട ക​ലാ​കാ​ര​ന്മാ​രു​ൾ​പ്പെ​ട്ട സി​റോ ബീ​റ്റ്സ്, ജ​യ​റാ​മി​നൊ​പ്പം ചെ​ണ്ട​യി​ൽ താ​ള​മി​ടു​മ്പോ​ൾ, സ്റ്റീ​ഫ​ൻ ദേ​വ​സ്സി കീ​ബോ​ർ​ഡി​ലും സം​ഗീ​ത​ത്തി​ന്‍റെ മാ​സ്മ​രി​ക​ത സൃ​ഷ്ടി​ക്കും.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ന​ട​ക്കു​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​നു മു​ൻ​പും സി​റോ ബീ​റ്റ്സ് ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ​ചെ​ണ്ട​മേ​ളം ഉ​ണ്ടാ​യി​രി​ക്കും. ഷി​ക്കാ​ഗോ രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു​മു​ള്ള ചെ​ണ്ട ടീ​മു​ക​ൾ​ക്കും ഈ ​വാ​ദ്യ​മേ​ള​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കും.

അ​തു​പോ​ലെ, രൂ​പ​ത​യു​ടെ ഭാ​ഗ​മാ​യ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ലൈ 10ന് ​വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന മാ​ർ​ഗം​ക​ളി​യി​ൽ, രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മു​ള്ള വ​നി​ത​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

കൂ​ടാ​തെ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ത്തു​ന്ന പാ​രി​ഷ് ഫെ​സ്റ്റി​ൽ എ​ല്ലാ ഇ​ട​വ​ക​ക​ൾ​ക്കും വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​രൂ​പ​ങ്ങ​ളി​ലൂ​ടെ അ​വ​രു​ടെ വി​ശ്വാ​സ​വും ക​ഴി​വു​ക​ളും വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​വു​മു​ണ്ടാ​യി​രി​ക്കും.

ഇ​തി​നു​പു​റ​മെ, കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും വി​വി​ധ സ്പോ​ർ​ട്സ്, ഗെ​യിം​സ്, ഡാ​ൻ​സ് പ്രോ​ഗ്രാ​മു​ക​ളി​ലും പ​ങ്കാ​ളി​ക​ളാ​വാ​ൻ സാ​ധി​ക്കും.

താ​ള​വി​സ്മ​യ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ഴെ പ​റ​യു​ന്ന​വ​രെ ബ​ന്ധ​പ്പെ​ടു​ക: ജോ​സ്‌​മ​ൻ ക​രേ​ട​ൻ - 954 558 2245, സ്ക​റി​യാ​കു​ട്ടി തോ​മ​സ് - 847 910 6487. മെ​ഗാ മാ​ർ​ഗം​ക​ളി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ: റോ​സ് വ​ട​ക​ര - 708 662 0774, ഷീ​ബ ഷാ​ബു - 630 730 622.

പാ​രി​ഷ് ഫെ​സ്റ്റി​നെ​പ്പ​റ്റി കൂ​ടു​ത​ൽ അ​റി​യു​വാ​ൻ: ജൂ​ഡി തോ​മ​സ്: 317 490 5839. ക​ൺ​വ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച പൊ​തു​വാ​യ അ​ന്വേ​ഷ​ങ്ങ​ൾ​ക്ക്: ബി​ജി സി ​മാ​ണി (ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ): 847 650 1398. ബീ​ന വ​ള്ളി​ക്ക​ളം (സെ​ക്ര​ട്ട​റി): 773 507 5334.

ഷി​ക്കാ​ഗോ​യി​ലെ പ്ര​ശ​സ്ത​മാ​യ മ​ക്കോ​ർ​മി​ക് പ്ലേ​സ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ (McCormick Place) ജൂ​ലൈ 9, 10, 11, 12 (വ്യാ​ഴം, വെ​ള്ളി, ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ലാ​ണ് സീ​റോ​മ​ല​ബാ​ർ യു​എ​സ്എ ക​ൺ​വെ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്.

ഇ​തോ​ടൊ​പ്പം രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക​ജൂ​ബി​ലി​യും ആ​ഘോ​ഷി​ക്കു​ന്നു. ക​ൺ​വ​ൻ​ഷ​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​ല്ല നി​ല​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ഇ​ട​വ​ക​ളി​ൽ നി​ന്നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ക​ൺ​വ​ൻ​ഷ​നി​ലും അ​തോ​ടൊ​പ്പ​മു​ള്ള ആ​ത്മീ​യ, സാം​സ്കാ​രി​ക, പൈ​തൃ​ക കൂ​ട്ടാ​യ്മ​ക​ളി​ലും പ​ങ്കാ​ളി​ക​ളാ​വാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും രൂ​പ​താ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് ആ​ഹ്വാ​നം ചെ​യ്തു.

NRI

അ​ബ്‌​ദു​ൾ പു​ന്ന​യൂ​ർ​ക്കു​ള​ത്തി​ന്‍റെ പ​റ​ക്കും പ​ക്ഷി​യെ പ്ര​ണ​യി​ക്കു​ന്ന​വ​ർ പ്ര​കാ​ശ​നം ചെ​യ്തു

തൃ​ശൂ​ർ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​ര​ൻ അ​ബ്‌​ദു​ൾ പു​ന്ന​യൂ​ർ​ക്കു​ള​ത്തി​ന്‍റെ പ്ര​ഥ​മ നോ​വ​ൽ "പ​റ​ക്കും പ​ക്ഷി​യെ പ്ര​ണ​യി​ക്കു​ന്ന​വ​ർ' ഡോ. ​എം.​എ​ൻ. കാ​ര​ശേ​രി പ്ര​കാ​ശ​നം ചെ​യ്തു. ക​മ​ലാ​സു​ര​യ്യ സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഡോ. ​ഖ​ദീ​ജാ​മും​താ​സ് പു​സ്ത​കം ഏ​റ്റു​വാ​ങ്ങി.

ടി. ​മോ​ഹ​ൻ ബാ​ബു പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. ഉ​മ്മ​ർ അ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഴു​ത്തു​കാ​ര​നും ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യു​മാ​യ സു​രേ​ന്ദ്ര​ൻ മ​ങ്ങാ​ട്ട് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

 

NRI

ജോ​ർ​ജി​യ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​യേ​റ്റ് മ​രി​ച്ചു

അ​റ്റ്‌​ലാ​ന്‍റാ: ജോ​ർ​ജി​യ​യി​ലെ ഗ്വി​ന​റ്റ് കൗ​ണ്ടി​യി​ൽ ഡ്യൂ​ട്ടി​ക്കി​ടെ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. നേപ്പാൾ വംശജനായ പ്ര​ദീ​പ് ത​മാം​ഗ് (25) ആ​ണ് മ​രി​ച്ച​ത്.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ ഡേ​വി​ഡ് റീ​ഡി​ന് വെ​ടി​യേ​റ്റെ​ങ്കി​ലും അ​ദ്ദേ​ഹം അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ക​ദേ​ശം 7.30ഓ​ടെ ഗ്വി​ന​റ്റ് കൗ​ണ്ടി​യി​ലെ സ്റ്റോ​ൺ മൗ​ണ്ട​ൻ ഭാ​ഗ​ത്തു​ള്ള ഹോ​ളി​ഡേ ഇ​ൻ എ​ക്‌​സ്പ്ര​സ് ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ക്രെ​ഡി​റ്റ് കാ​ർ​ഡ് ത​ട്ടി​പ്പ് പ​രാ​തി അ​ന്വേ​ഷി​ക്കാ​നാ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ഹോ​ട്ട​ലി​ലെ​ത്തി​യ​ത്. 35 വ​യ​സു​കാ​ര​നാ​യ കെ​വി​ൻ ആ​ൻ​ഡ്രൂ​സ് എ​ന്ന​യാ​ളാ​ണ് വെ​ടി​വ​ച്ച​ത്. പ്ര​തി​യെ പോലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഹോ​ട്ട​ൽ മു​റി​യി​ലെ​ത്തി​യ പോ​ലീ​സുകാ​രെ പ്ര​തി അ​ക​ത്തേ​ക്ക് ക്ഷ​ണി​ക്കു​ക​യും സം​സാ​രി​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് കൈ​ത്തോ​ക്കെ​ടു​ത്ത് വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ചീ​ഫ് അ​റി​യി​ച്ചു.

Latest News

Up