ന്യൂയോർക്ക്: റോക്ക്ലാൻഡിലെ സീറോമലബാർ ചർച്ച് ആരാധനയ്ക്ക് പതിറ്റാണ്ടുകളായി നേതൃത്വം നൽകുന്ന അത്മായ പ്രമുഖനും ആഴത്തിലുള്ള വിശ്വാസജീവിതത്താൽ ഉത്തമമാതൃകയുമായിരുന്ന ചാക്കോ ജെയിംസ് കാനാച്ചേരി (74) അന്തരിച്ചു.
പുളിങ്കുന്ന് സ്വദേശിയാണ്. റോക്ക്ലാൻഡ് സൈക്കിയാട്രിക്ക് സെന്ററിൽ ഉദ്യോഗസ്ഥനായാണ് വിരമിച്ചത്. നാട്ടിൽ ഹൈസ്കൂൾ മാത്ത് അധ്യാപകനായിരുന്നു. ഭാര്യ: ആനിയമ്മ ജെയിംസ് കൊച്ചി മഞ്ഞുമ്മൽ വെട്ടുതോട്ടുങ്കൽ കുടുംബാംഗമാണ്.
മക്കൾ: ചാക്കോ ജമി ജെയിംസ്, തോമസ് ജെയിംസ്, ജോസഫ് ജെയിംസ്. മരുമകൾ: മിന്റു ജെയിംസ്. സഹോദരങ്ങൾ: റോസമ്മ ജോസഫ്, ലീലാമ്മ തോമസ്, പരേതനായ ടോമി പി. ചാക്കോ, ചാക്കോ ജോസഫ്, സണ്ണി ജേക്കബ് -ടെക്സസ്.
പൊതുദർശനം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ 5.30 വരെ ഹോളി ഫാമിലി സീറോമലബാർ കാത്തലിക് പള്ളിയിൽ (5 Willow Tree Rd, Monsey, NY 10952). സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ 10ന് ഹോളി ഫാമിലി സീറോമലബാർ കാത്തലിക് പള്ളിയിൽ
തുടർന്ന് സംസ്കാരം എയർമോണ്ടിലെ അസൻഷൻ സെമിത്തേരിയിൽ (650 സാഡിൽ റിവർ റോഡ്, എയർമോണ്ട്, ന്യൂയോർക്ക് 10952).
Tags : Rockland James USA Funeral Details