ന്യൂഡൽഹി: സുവിശേഷകനും മനുഷ്യാവകാശ പ്രവർത്തകനും യുഎസ് റിപ്പബ്ലിക്കൻ സ്ട്രാറ്റജിസ്റ്റുമായ സ്റ്റാൻലി ജോർജിന് മദർ തെരേസ സമാധാന സൗഹാർദ പുരസ്കാരം.
ഡൽഹി ശ്രീനിവാസപുരിയിൽ ഞായറാഴ്ച നടക്കുന്ന എക്കുമെനിക്കൽ സമ്മേളനത്തിൽ കാത്തലിക് ബിഷപ് കോൺഫറൻസ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ ഡൽഹി ആർച്ച്ബിഷപ് അനിൽ കൂട്ടോ പുരസ്കാരം സമ്മാനിക്കും.
മനുഷ്യാവകാശ, മത സ്വാതന്ത്യ പ്രവർത്തന രംഗങ്ങളിലെ സംഭാവനകൾക്കും ക്രൈസ്തവ സഭകൾ തമ്മിലുള്ള ഐക്യത മുൻനിർത്തിയുള്ള നേതൃത്വത്തിനും ഇടപെടലുകൾക്കുമാണ് പുരസ്കാരം എന്ന് അവാർഡ് നിർണയ സമിതി ചെയർമാൻ ഡോ. രാജീവ് ജോസഫ് അറിയിച്ചു.
അമേരിക്കയിലെ ഇന്ത്യന്‍ ക്രിസ്ത്യന്‍ കേന്ദ്ര സംഘടനയായ ഫിയക്കോണ അഡ്വക്കസി ഡയറക്ടറായും അന്തര്‍ദേശീയ സംഘടനയായ "എക്ലീസിയ യുണൈറ്റഡ് ഇന്റര്‍നാഷണല്‍' വൈസ് ചെയര്‍മാനായും മനുഷ്യാവകാശ, മതസ്വാതന്ത്ര്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്നു.
ഐപിസി സഭാംഗമായ സ്റ്റാൻലി ജോർജ് ഇന്ത്യയിലും വിദേശത്തും സഭാ, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിൽ നേതൃത്വ പരമായ പങ്കുവഹിക്കുന്നു
Tags : Stanley George Mother Teresa Award USA