x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​നോദ്ഘാ​ട​നം ഗം​ഭീ​ര​മാ​യി

പി.​പി. ചെ​റി​യാ​ൻ
Published: February 10, 2026 03:04 PM IST | Updated: February 10, 2026 03:04 PM IST

ഡാ​ള​സ്: ഡാ​ള​സി​ലെ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ 2026ലെ ​പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം വി​ജ​യ​ക​ര​മാ​യി ന​ട​ന്നു. ഗാ​ർ​ലാ​ൻ​ഡി​ലെ ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സാം​സ്കാ​രി​ക - സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

ലി​യ നെ​ബു, അ​ൽ​സ്റ്റാ​ർ മാ​മ്പി​ള്ളി എ​ന്നി​വ​ർ ആ​ല​പി​ച്ച അ​മേ​രി​ക്ക​ൻ, ഇ​ന്ത്യ​ൻ ദേ​ശീ​യ ഗാ​ന​ങ്ങ​ളോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി ബാ​ജി ഓ​ടം​വേ​ലി സ്വാ​ഗ​തം ആ​ശം​സി​ച്ചു.

 

K-Rail Survey

സൊ​സൈ​റ്റി​യു​ടെ 2026ലെ ​ഇ​യ​ർ പ്ലാ​ൻ സെ​ക്ര​ട്ട​റി അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് അ​ന​ശ്വ​ർ മാ​മ്പി​ള്ളി അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തി. സി​നി​മാ സം​വി​ധാ​യ​ക​ൻ ഷാ​ജി എം. ​ഭ​ദ്ര​ദീ​പം കൊ​ളു​ത്തി പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സാ​ഹി​ത്യ​വും ക​ല​യും പ്ര​വാ​സ ജീ​വി​ത​ത്തി​ൽ ചെ​ലു​ത്തു​ന്ന സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ത​ന്റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ സം​സാ​രി​ച്ചു. ദീ​പ ജെ​യ്സ​ൺ ആ​ല​പ്പാ​ട​ൻ ഗാ​നാ​ലാ​പ​നം ന​ട​ത്തി.

 

K-Rail Survey

വാ​യ​ന​യു​ടെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തി​ക്കൊ​ണ്ട് സൊ​സൈ​റ്റി​യു​ടെ സ​ഞ്ച​രി​ക്കു​ന്ന ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം രാ​ജു വ​ർ​ഗീ​സ്‌ നി​ർ​വ​ഹി​ച്ചു. അ​ദ്ദേ​ഹം ലൈ​ബ്ര​റി​യെ​ക്കു​റി​ച്ച് പ്ര​ത്യേ​ക പ്ര​സം​ഗം ന​ട​ത്തു​ക​യും ചെ​യ്തു. ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സി. ​വി. ജോ​ർ​ജ് പു​സ്ത​ക​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.

ച​ട​ങ്ങി​ൽ ഉ​ഷ നാ​യ​ർ അ​വ​ത​രി​പ്പി​ച്ച ക​വി​താ ആ​ലാ​പ​നം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഷി​ജു എ​ബ്ര​ഹാം (കേ​ര​ള അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്), സ​ണ്ണി മാ​ളി​യേ​ക്ക​ൽ (ഐ​പി​സി​എ​ൻ​ടി പ്ര​സി​ഡ​ന്‍റ്), മാ​ത്യു നൈ​നാ​ൻ (ഐ​സി​ഇ​സി പ്ര​സി​ഡ​ന്‍റ്), സാ​മു​വേ​ൽ യോ​ഹ​ന്നാ​ൻ (ലാ​ന പ്ര​സി​ഡ​ന്‍റ്) എ​ന്നി​വ​ർ വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

 

K-Rail Survey

തു​ട​ർ​ന്ന് ജെ​യ്സ​ൺ ആ​ല​പ്പാ​ട​ൻ, അ​ൽ​സ്റ്റാ​ർ മാ​മ്പി​ള്ളി എ​ന്നി​വ​ർ ആ​ല​പി​ച്ച ഗാ​ന​ങ്ങ​ൾ സ​ദ​സി​ന് സം​ഗീ​ത​വി​രു​ന്നാ​യി. പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം "സാ​ഹി​ത്യ​വും സി​നി​മ​യും' എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സാ​ഹി​ത്യ സ​ദ​സാ​യി​രു​ന്നു.

പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ എ​സ്.​എ​ൻ. സ്വാ​മി ഓ​ൺ​ലൈ​നി​ലൂ​ടെ ച​ർ​ച്ച​യി​ൽ പ​ങ്കുചേ​ർ​ന്നു. സം​വി​ധാ​യ​ക​ൻ ഷാ​ജി എം. ​വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി വി​പു​ല​മാ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

 

K-Rail Survey

തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ൽ രാ​ജ​ൻ ചി​റ്റാ​ർ (നി​ർ​മാ​താ​വ്, അ​ഭി​നേ​താ​വ്), ജോ ​കൈ​ത​മ​റ്റം (നി​ർ​മാ​താ​വ്, അ​ഭി​നേ​താ​വ്), ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ (ലാ​ന ട്ര​ഷ​റ​ർ), സ​ന്തോ​ഷ പി​ള്ള (നാ​ട​ക ര​ച​യി​താ​വ്), പി. ​പി. ചെ​റി​യാ​ൻ, സി​ജു വി. ​ജോ​ർ​ജ്, ഫ്രാ​ൻ​സി​സ് തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

ട്ര​ഷ​റ​ർ സാ​റ ചെ​റി​യാ​ൻ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ദ​ർ​ശ​ന മ​ന​യ​ത്ത് പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​യാ​യി മി​ക​വു​റ്റ രീ​തി​യി​ൽ ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ച്ചു.

Tags : Dallas Kerala Literary Society Opening ceremony USA

Recent News

Up