x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് മാ​ഗ്

ജീ​മോ​ൻ റാ​ന്നി, ജി​ൻ​സ് മാ​ത്യു 
Published: February 4, 2026 05:53 PM IST | Updated: February 4, 2026 05:53 PM IST

ഹൂ​സ്റ്റ​ൺ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ (മാ​ഗ്) ആ​സ്ഥാ​ന മ​ന്ദി​ര​മാ​യ കേ​ര​ള ഹൗ​സി​ൽ ഇ​ന്ത്യ​യു​ടെ 77-ാം റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ കേ​ര​ള ഹൗ​സി​ൽ എ​ത്തി ചേ​ർ​ന്ന നൂ​റ് ക​ണ​ക്കി​ന് മാ​ഗ് അം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജ് കെ.​പി. ജോ​ർ​ജ്, സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു, ജ​ഡ്ജ് ജൂ​ലി മാ​ത്യു, അ​സോ​സി​യേ​റ്റ് ജ​ഡ്ജ് ജെ​റ്റി ഏ​ബ്ര​ഹാം എ​ന്നി​വ​ർ ചേ​ർ​ന്ന് അ​മേ​രി​ക്ക​ൻ പ​താ​ക ഉ​യ​ർ​ത്തി.

അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് വി​ളി​ച്ച "ബോ​ലൊ ഭാ​ര​ത് മാ​താ കി ​ജ​യ്' മു​ദ്രാ വാ​ക്യ​ത്തോ​ടെ മാ​ഗ് പ്ര​സി​ഡ​ന്‍റ് റോ​യി മാ​ത്യു ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് മാ​ഗ് ഹാ​ളി​ൽ ചേ​ർ​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​ക​ളെ​യും അ​ർ​ജ്ജു​ന അ​വാ​ർ​ഡ് ജേ​താ​വും പ്ര​ശ​സ്ത നീ​ന്ത​ൽ താ​ര​വു​മാ​യ വി​ൽ​സ​ൺ ചെ​റി​യാ​ൻ റി​പ്പ​ബ്ലി​ക്ക് ദി​ന സ​ന്ദേ​ശം ന​ൽ​കി.

 

K-Rail Survey

43 വ​ർ​ഷ​ത്തെ ത​ന്‍റെ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ജീ​വി​ത​ത്തി​ൽ റി​പ്പ​ബ്ലി​ക് - സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ൾ ഏ​റ്റ​വും പ്രാ​ധാ​ന്യ​ത്തോ​ടെ കൊ​ണ്ടാ​ടി​യ സ​ന്ദ​ർ​ഭ​ങ്ങ​ളും സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് വീ​ര ച​ര​മം പ്രാ​പി​ച്ച ധീ​ര ദേ​ശാ​ഭി​മാ​നി​ക​ളെ​യും അ​ദ്ദേ​ഹം സ്‌​മ​രി​ച്ചു.

മാ​ഗ് പ്ര​സി​ഡ​ന്‍റ് റോ​യി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജ് കെ.​പി. ജോ​ർ​ജ് ,സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യ, ജ​ഡ്‌​ജ് ജൂ​ലി മാ​ത്യു, അ​സോ​സി​യേ​റ്റ് ജ​ഡ്ജ് ജെ​റ്റി ഏ​ബ്ര​ഹാം, ഫോ​മാ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നി​ൽ, ഐ​പി​സി​എ​ൻ​എ ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ജീ​മോ​ൻ റാ​ന്നി, മാ​ഗ് ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​ജി ജോ​സ​ഫ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

 

K-Rail Survey

മാ​ഗ് സെ​ക്ര​ട്ട​റി വി​നോ​ദ് ചെ​റി​യാ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സു​നി​ൽ ത​ങ്ക​പ്പ​ൻ കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു.​പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​നി​ല സ​ന്ദീ​പ് എം​സി​യാ​യി പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു. മാ​ഗ് ബി​ഒ​ഡി അം​ഗ​ങ്ങ​ൾ ഒ​ത്ത് ചേ​ർ​ന്ന് ആ​ല​പി​ച്ച ദേ​ശ​ഭ​ക്തി ഗാ​നം ഹാ​ളി​ൽ നി​റ​ഞ്ഞി​രു​ന്ന കാ​ണി​ക​ളി​ൽ ദേ​ശ സ്നേ​ഹ​ത്തി​ന്‍റെ അ​ല​ക​ൾ ഉ​ണ​ർ​ത്തി.

ക്രി​സ്റ്റ​ൽ ടെ​ന്നീ​സ​ണും ഗീ​താ​ഞ്ജ​ലി​യും ഒ​ന്നി​ച്ചു​ള്ള പേ​ട്രി​യോ​ട്ടി​ക്ക് ഡാ​ൻ​സ് കാ​ണി​ക​ളി​ൽ വി​സ്മ​യം ഉ​ള​വാ​ക്കി. ഹൂ​സ്റ്റ​ണി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളെ ളു​ടെ പ്ര​തി​നി​ധീ​ക​രി​ച്ച്‌ ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളും മാ​ഗി​ന്‍റെ മു​ൻ​കാ​ല ഭാ​ര​വാ​ഹി​ക​ളും അ​ട​ങ്ങു​ന്ന വ​ൻ​ജ​നാ​വ​ലി പ​ങ്കെ​ടു​ത്തു.

 

K-Rail Survey

വൈ​സ് പ്ര​സി​ഡന്‍റ് ഷി​നു ഏ​ബ്ര​ഹാം,ജോ​യിന്‍റ് സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ആ​റ്റു​പു​റം, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജീ​വ​ൻ സൈ​മ​ൺ, പിആ​ർഒ സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ, ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് അംഗങ്ങളായ ജി​ൻ​സ് മാ​ത്യു, സാ​ജ​ൻ ജോ​ൺ, ബ​നീ​ജ്ഞ ചെ​റു, ബി​ജു ശി​വ​ൻ, ഡെ​ന്നീ​സ് മാ​ത്യു, അ​മ്പി​ളി ആ​ന്‍റണി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ച​ട​ങ്ങി​ന് ശേ​ഷം ല​ഘുഭ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രു​ന്നു. 

Tags : MAGH Republic Day Celebration USA

Recent News

Up