x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​വ.​ഫാ. അ​ല​ക്സാ​ണ്ട​ർ ജെ​യിം​സ് കു​ര്യ​നെ വ​ര​വേ​റ്റ് കോ​ഴ​ഞ്ചേ​രി


Published: February 14, 2026 05:32 PM IST | Updated: February 14, 2026 05:32 PM IST

കോ​ഴ​ഞ്ചേ​രി: മാ​രാ​മ​ൺ ക​ൺ​വെ​ൻ​ഷ​ൻ യു​വ​വേ​ദി​യി​ൽ ശ​നി​യാ​ഴ്ച മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന റ​വ. ഫാ. ​അ​ല​ക്സാ​ണ്ട​ർ ജെ​യിം​സ് കു​ര്യ​ന് കോ​ഴ​ഞ്ചേ​രി​യി​ലെ കോ​ല​ത്ത് ത​റ​വാ​ട്ടി​ൽ ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ൽ​കി ആ​ദ​രി​ച്ചു.

വൈ​റ്റ് ഹൗ​സ് ഫെ​യ്ത്ത് ഓ​ഫീ​സ് ലി​യാ​സ​ൺ, സീ​നി​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഡെ​പ്യൂ​ട്ടി അ​സോ​സി​യേ​റ്റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ, യുഎ​സ് ഗ​വ​ൺ​മെ​ന്റ് (വാ​ഷിം​ഗ്ട​ൺ ഡിസി, യുഎ​സ്എ) എ​ന്നീ പ്ര​മു​ഖ നി​ല​ക​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന റ​വ.ഫാ. ​അ​ല​ക്സാ​ണ്ട​ർ ജെ​യിം​സ് കു​ര്യ​നെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

 

K-Rail Survey

പ്ര​സ്തു​ത സ്നേ​ഹ​സം​ഗ​മ​ത്തി​ൽ ഡോ. ​കെ.എം. ​ചെ​റി​യാ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ന്റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​അ​ല​ക്സാ​ണ്ട​ർ കൂ​ടാ​രം, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്റ് ജെ​യിം​സ് കൂ​ട​ൽ, ഡബ്ല്യുഎംസി ഖ​ത്ത​ർ പ്രൊ​വി​ൻ​സ് വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ് ഷീ​ലാ ഫി​ലി​പ്പോ​സ്, ഫോമാ (യുഎസ്എ) സ്ഥാ​പ​ക നേ​താ​വ് ശ​ശി​ധ​ര​ൻ നാ​യ​ർ, റോ​യ് മു​ത്തൂ​ട്ട്, റി​ട്ട. പോ​ലീ​സ് സൂ​പ്ര​ണ്ട് പി. ​എ​സ്. സു​രേ​ഷ് കു​മാ​ർ, ജി​ല്ലാ കാ​ൻ​സ​ർ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഡോ. ​ശ​ശി​ധ​ര​ൻ പി​ള്ള, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യ് ഫി​ലി​പ്പ്, ബി​ന്ദു പ്ര​സാ​ദ്, റെ​ജി താ​ഴ​മ​ൺ, ബി​ജ​ലി പി. ​ഈ​ശോ, ജി​ജി നെ​ടു​മ​ണ്ണി​ൽ, ജി​ബു ജോ​ൺ, ബാ​ബു ചെ​ന്നാ​ട്ട്, ജോ​ർ​ജ് മാ​ത്യു, മോ​ട്ടി പു​ളി​മൂ​ട്ടി​ൽ, മാ​മ്മ​ൻ കൊ​ണ്ടൂ​ർ കു​ര്യ​ൻ പ്ര​ക്കാ​നം (കാ​ന​ഡ), ഷാ​ജി പു​ളി​മൂ​ട്ടി​ൽ, അ​നി​ൽ തൊ​ള്ളാ​യി​ര​ക്കു​ഴി​യി​ൽ, മോ​ട്ടി ചെ​റി​യാ​ൻ, വി​ജോ പൊ​യ്യാ​നി​ൽ, ജോ​ജി കോ​ല​ത്ത്, രാ​ജ​ൻ ആ​ശാ​ര​ത്ത്, ബാ​ബു ചെ​മ്പോ​ലി​ൽ, സാം​കു​ട്ടി ചെ​റു​ക​ര, പ്രൊ​ഫ. ഫി​ലി​പ്പ് പാ​റെ​പ്പാ​ട്ട്, ലി​ല്ലി ജോ​ർ​ജ്, ശാ​ന്ത​മ്മ ഏ​ബ്ര​ഹാം, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ഗു​ഡ്‌​വി​ൽ അം​ബാ​സ​ഡ​ർ ജോ​സ് കോ​ല​ത്ത്, രാ​ജ​ൻ​കു​ട്ടി കാ​ഞ്ഞി​ര​മ​ണ്ണി​ൽ, ആ​ൽ​വി​ൻ വ​ർ​ഗീ​സ്, റോ​ജി കോ​ശി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ വി​വി​ധ രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​ങ്കെ​ടു​ത്തു.

 

K-Rail Survey

മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത് ജീ​വി​ത​ത്തി​ലെ മ​ഹാ​ഭാ​ഗ്യ​മാ​യി ക​രു​തു​ന്ന​താ​യി റ​വ. ഫാ. ​അ​ല​ക്സാ​ണ്ട​ർ ജെ​യിം​സ് കു​ര്യ​ൻ പ​റ​ഞ്ഞു. ദൈ​വ​ത്തി​ന്‍റെ മ​ഹ​ത്വം എ​പ്പോ​ഴും ദൈ​വ​ത്തി​നു​ത​ന്നെ​യാ​ണെ​ന്നും വി​ന​യ​ത്തോ​ടെ​യും ആ​ത്മാ​ർഥ​മാ​യ സേ​വ​ന​ത്തോ​ടെ​യും മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​ദ്ബോ​ധി​പ്പി​ച്ചു.

സ്നേ​ഹ​വും ആ​ത്മീ​യ​ത​യും നി​റ​ഞ്ഞ സാ​ന്നി​ധ്യ​മാ​യി മാ​റി​യ ഈ ​സം​ഗ​മം കോ​ഴ​ഞ്ചേ​രി പ്ര​ദേ​ശ​ത്തി​ന്റെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം പ​രി​പാ​ടി​യെ കൂ​ടു​ത​ൽ ഗൗ​ര​വ​വ​ത്ക​രി​ച്ചു.

Tags : Rev. Fr. Alexander James Kurien Warm Welcome Kozhencherry USA

Recent News

Up