x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലീ​ല മാ​രേ​ട്ടി​ന്‌ ജ​ന്മ​നാ​ടി​ന്‍റെ ആ​ദ​രം

ജോയിച്ചൻ പുതുക്കുളം
Published: February 19, 2026 10:45 AM IST | Updated: February 19, 2026 10:46 AM IST

കൊ​ച്ചി: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ ഫൊ​ക്കാ​ന​യു​ടെ 2026-2028 കാ​ല​യ​ള​വി​ലെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ലീ​ല മാ​രേ​ട്ടി​ന്‌ ജ​ന്മ​നാ​ടി​ന്‍റെ ഹൃ​ദ​യം​നി​റ​ഞ്ഞ പി​ന്തു​ണ. എ​റ​ണാ​കു​ളം ഡ​ർ​ബാ​ർ ഹാ​ൾ റോ​ഡി​ലെ ഭാ​ര​ത് ടൂ​റി​സ്റ്റ് ഹോ​മി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്.

കേ​ര​ള​ത്തി​ലെ ഏ​ക പ്ര​വാ​സി പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്തൃ സം​ഘ​ട​ന​യാ​യ എ​ന്‍​ആ​ര്‍​ഐ കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ "പ്ര​വാ​സി പെ​ൻ​ഷ​ൻ ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ' ലീ​ല മാ​രേ​ട്ടി​നെ ആ​ദ​രി​ക്കു​ക​യും തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൂ​ർ​ണ​പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

 

K-Rail Survey

എ​ൻ​ആ​ർ​ഐ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​നും പ്ര​വാ​സി പെ​ൻ​ഷ​ൻ ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​ക​നു​മാ​യ ഡോ. ​എ​സ്. അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ക​ൺ​വ​ൻ​ഷ​ൻ കൊ​ച്ചി ന​ഗ​ര​സ​ഭ മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​കെ. അ​ഷ്റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലീ​ല മാ​രേ​ട്ടി​നെ​പ്പോ​ലു​ള്ള​വ​ർ ഫൊ​ക്കാ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലേ​ക്ക് വ​രു​ന്ന​ത് ആ​ഗോ​ള മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് വ​ലി​യ ക​രു​ത്താ​കു​മെ​ന്ന് ച​ട​ങ്ങി​ൽ നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

K-Rail Survey

ന്യൂ​യോ​ർ​ക്കി​ലെ സാ​മൂ​ഹി​ക രം​ഗ​ത്തും വ​നി​താ ശാ​ക്തീ​ക​ര​ണ രം​ഗ​ത്തും ലീ​ല മാ​രേ​ട്ട് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വ​ലി​യ അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ "ടീം ​എം​പ​വ​ർ' പാ​ന​ലി​നാ​ണ് ലീ​ല മാ​രേ​ട്ട് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Tags : Leela Marett Fokana USA

Recent News

Up