NRI
ന്യൂയോർക്ക്: ഇന്ത്യയുടെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനുമായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ ഉപരാഷ്ട്രപതിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
രാജ്യത്തെയും അമേരിക്കയിലെയും രാഷ്ട്രീയവും സാമൂഹ്യവുമായ കാര്യങ്ങൾ ചർച്ച ചെയ്യുകയും അഭിപ്രയങ്ങൾ പങ്കുവയ്ക്കുകയും ചയ്തു. ചർച്ച 25 മിനിറ്റോളം നീണ്ടു നിന്നു.
സി.പി. രാധാകൃഷ്ണനെ ഫൊക്കാനയുടെ ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ കലഹരി റിസോർട്ടിൽ നടക്കുന്ന കൺവൻഷനിലേക്കു ക്ഷണിക്കുകയും ആ ക്ഷണം അദ്ദേഹം സ്വീകരിക്കയും ചെയ്തു.
NRI
ഫ്ലോറിഡ: മാത്യു കുര്യൻ എന്ന ഔദ്യോഗിക നാമധേയത്തിൽ അറിയപ്പെടുന്ന ബാബു തണ്ടശേരി 2026 - 2028 കാലയളവിലേക്കുള്ള ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് "ടീം എംപവര്‍' ലീല മാരേട്ട് പാനലിന്റെ ഭാഗമായി മത്സരിക്കുന്നു.
ഫ്ലോറിഡയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ബാബു തണ്ടശേരി സജീവ സാമൂഹ്യ പ്രവർത്തകനാണ്. മലയാളി അസോസിയേഷൻ ഓഫ് ടാമ്പ രൂപീകരണ കാലം മുതൽ സജീവ അംഗമായിരുന്ന അദ്ദേഹം, സംഘടനയുടെ സ്ഥാപക അംഗം, എക്സിക്യൂട്ടീവ് കമ്മിറ്റി, സീനിയർ ഫോറം, ട്രസ്റ്റി ബോർഡ് എന്നിവയിൽ വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഇതിനൊപ്പം, ക്നാനായ കമ്യൂണിറ്റി നാഷണൽ കൗൺസിൽ അംഗം എന്ന നിലയിലും അദ്ദേഹം വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. ഫൊക്കാനയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം 20 വർഷത്തിലേറെയായി നീണ്ടുനിൽക്കുന്നതാണ്.
കഴിഞ്ഞ 20 വർഷങ്ങളായി ഫൊക്കാന കൺവൻഷനുകളിൽ ഡെലിഗേറ്റായി തുടർച്ചയായി പങ്കെടുത്തുകൊണ്ട് സംഘടനയുടെ ദർശനത്തോടും പ്രവർത്തനങ്ങളോടും അടുപ്പം പുലർത്തിയിട്ടുണ്ട്.
ദീർഘകാല സംഘടനാ പരിചയവും സമൂഹ സേവനത്തിലെ സ്ഥിരതയും കൈവശമുള്ള ബാബു തണ്ടശേരി, ടീം എംപവറിന്റെ ദർശനത്തോടൊപ്പം ഫൊക്കാനയെ കൂടുതൽ ശക്തിപ്പെടുത്താൻ കഴിവുള്ള സ്ഥാനാർഥിയാണ്.
NRI
ന്യൂയോർക്ക്: ഫൊക്കാന ഇന്റർനാഷണൽ കൺവൻഷൻ ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെൻസിൽവേനിയയിലെ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ മികച്ച പ്രതികരണമാണ് അംഗങ്ങളിൽ നിന്ന് ലഭിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
കൺവൻഷന് വേണ്ടി റിസർവ് ചെയ്തിരുന്ന റൂമുകൾ എല്ലാം തന്നെ സോൾഡ് ഔട്ടായിയെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. ഇത്തരം സാഹചര്യത്തിൽ ഇനിയും രജിസ്റ്റർ ചെയ്യാൻ എത്തുന്നവർക്ക് കുറച്ചു കൂടി റൂമുകൾ റിസോർട്ടിൽ ലഭ്യമാക്കുവാനുള്ള ശ്രമം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഔട്ട്ഡോർ വാട്ടർ പാർക്കുകളിൽ ഒന്നായ കൽഹാരി റിസോർട്ടിൽ ഇന്റർനാഷണൽ കൺവൻഷൻ അരങ്ങേറുമ്പോൾ ഈ ചരിത്ര സംഗമത്തിന് വേദി പങ്കിടാൻ ഒട്ടനേകം ആളുകൾ തയാറെടുക്കുന്നുണ്ടെന്നതിന്റെ തെളിവായാണ് റൂമുകൾ സോൾഡ് ഔട്ടായതെന്ന് സജിമോൻ ആന്റണി കൂട്ടിച്ചേർത്തു.
42 വർഷത്തെ പ്രവർത്തന പരിചയമുള്ളതും പുരാതനവുമായ അമേരിക്കൻ - കനേഡിയൻ മലയാളികളുടെ സംഘടനയായ ഫൊക്കാന ജനഹൃദയങ്ങളെ തിരിച്ചറിഞ്ഞ് അവരുടെ താത്പര്യാർഥം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതു കൊണ്ടുതന്നെ സംഘടനയിലെ അംഗത്വം ദിനംപ്രതി വർധിക്കുകയാണെന്ന് ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ട്രഷറർ ജോയി ചാക്കപ്പനും പറഞ്ഞു.
യുവജനോത്സവത്തിന്റെ ഗ്രാൻഡ്ഫിനാലെ, പ്രൗഢഗംഭീരമായ അവാർഡ് നൈറ്റ്, സ്റ്റേജ് ഷോകൾ, വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ അങ്ങനെയങ്ങനെ കൺവൻഷനെ വർണാഭമാക്കാൻ ഒട്ടനേകം പരിപാടികളുമായി തയാറെടുക്കുകയാണ് ഫൊക്കാന ഭാരവാഹികൾ.
അതേസമയം, കൽഹാരി റിസോർട്ടിലെ ഏർലി ബേർഡ് രജിസ്ട്രേഷൻ അവസാനിച്ചു. ഇനി മുതൽ രണ്ടുപേർക്ക് 1500 ഡോളറും നാലുപേർ അടങ്ങുന്ന കുടുംബത്തിന് (മാതാപിതാക്കളും രണ്ടു കുട്ടികളും അടങ്ങുന്നത്) 2000 ഡോളറുമാണ്.
കൺവൻഷനായി പ്രവർത്തിക്കുന്ന ഏവർക്കും നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷറർ ജോൺ കല്ലോലിക്കൽ,അഡീഷണൽ ജോയിന്റ് സെക്രട്ടറി അപ്പുക്കുട്ടൻ പിള്ള, അഡീഷണൽ ജോയിന്റ് ട്രഷറർ മില്ലി ഫിലിപ്പ്, വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള, ട്രസ്റ്റി ബോർഡ് ചെയർ ജോജി തോമസ് എന്നിവർ അറിയിച്ചു.
NRI
ന്യൂയോര്‍ക്ക്: പ്രവർത്തന മികവ് മുഖമുദ്രയായ റെജി വര്‍ഗീസിനെ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് നാമനിർദേശം ചെയ്തു.
മൂന്നു പതിറ്റാണ്ടിലേറെയായി അമേരിക്കയിലെ മലയാളി സമൂഹ്യ, സാംസ്കാരിക, സാമുദായിക മേഖലകളിലെ സജീവ സാന്നിധ്യമായ റെജി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മുന്‍നിരയിലുണ്ട്.
സ്റ്റാറ്റന്‍ഐലൻഡ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയ വിവിധ പദവികളില്‍ റെജി വര്‍ഗീസ് തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ട്.
സാമൂഹ്യ പ്രവര്‍ത്തനത്തോടൊപ്പം തന്നെ രാഷ്ട്രീയ രംഗത്തും ആധ്യാത്മിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള റെജി, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ട്രഷറര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്
ഏറ്റവും മനോഹരമായ സ്റ്റാറ്റന്‍ഐലൻഡ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ നിര്‍മാണ വേളയില്‍ ഉടനീളം കര്‍മനിരതമായി പ്രവര്‍ത്തിച്ച ബില്‍ഡിംഗ് കമ്മിറ്റി ട്രഷററായിരുന്നു.
ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ മാസ്റ്റര്‍ ബിരുദധാരിയായ അദ്ദേഹം പല വ്യവസായങ്ങളുടേയും ഉടമയാണ്. ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റിയില്‍ ഉദ്യോഗസ്ഥനായ റെജി കുടുംബ സമേതം സ്റ്റാറ്റന്‍ഐലൻഡില്‍ താമസിക്കുന്നു.
റെജി വര്‍ഗീസിന്റെ സ്ഥാനാർഥിത്വം ഫൊക്കാന എന്ന മഹത്തായ സംഘടനയ്ക്ക് ഒരു മുതൽ കൂട്ടായിരിക്കുമെന്ന് പ്രസിഡന്റ് ജേക്കബ് ജോസഫ്, സെക്രട്ടറി അലക്സ് തോമസ്, ട്രഷറാർ ജോസ് വർഗീസ് എന്നിവർ അഭിപ്രായപ്പെട്ടു.
NRI
ഫിലഡൽഫിയ: ഫിലഡൽഫിയ സ്വദേശിയായ ജോർജ് ഒളിക്കൽ, കഴിഞ്ഞ 33 വർഷത്തിലേറെയായി അമേരിക്കയിലെ മലയാളി ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന് സ്വയം സമർപ്പണം ചെയ്തിട്ടുള്ള പ്രമുഖ നേതാവും സാംസ്കാരിക പ്രവർത്തകനും പ്രഫഷണലുമാണ്.
ലീലാ മാരേട്ട് പാനലിന്റെ ഭാഗമായി ഫോക്കാന ജനറൽ സെക്രട്ടറിയായി അദ്ദേഹം മത്സരിക്കുന്നു. ഫോക്കാന 2026 - 2028 കാലഘട്ടത്തേക്കുള്ള ജനറൽ സെക്രട്ടറി എന്ന ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ജോർജ് ഒലിക്കലിന്റെ തീരുമാനം, അധികാരലോഭമോ വ്യക്തിപരമായ ആഗ്രഹങ്ങളോ മുൻനിർത്തിയുള്ളതല്ലെന്ന് ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.
സമൂഹ സേവനത്തിലൂടെയും സ്ഥിരതയുള്ള പ്രവർത്തനങ്ങളിലൂടെയും ഓർഗാനിക്കായി സമൂഹത്തിലേക്ക് ഉയർന്നുവന്ന ജോർജ് ഒലിക്കലിന്റെ സവിശേഷ വ്യക്തിത്വത്തിനുള്ള അംഗീകാരമാണിതെന്നും അവർ വ്യക്തമാക്കി.
സ്വാർഥ ലാഭേച്ഛകളില്ലാതെ, തന്റെ കഴിവും സമയവും സൃഷ്ടിപരമായ ഊർജവും മലയാളി സമൂഹത്തിന്റെ വളർച്ചയ്ക്കായി സമർപ്പിക്കുമ്പോഴാണ് ഏതൊരു മലയാളി ഫെഡറേഷനും സംഘടനയും സജീവമാകുന്നതെന്ന് ലീലാ മാരേട്ട്.
ആ മാനദണ്ഡങ്ങളിൽ പൊതുസമൂഹം തന്നെ തിരിച്ചറിഞ്ഞ നേതാവാണ് ജോർജ് ഒളിക്കൽ. നാലുവർഷക്കാലം പെൻസിൽവേനിയ മലയാളി അസോസിയേഷൻ (പമ്പ) പ്രസിഡന്റായി പ്രവർത്തിച്ച അദ്ദേഹം, സംഘടനയുടെ വളർച്ചയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
ജോർജ് ഒലിക്കൽ ഒരിക്കലും നേതൃസ്ഥാനങ്ങൾ തേടി പോയിട്ടില്ല മറിച്ച്, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും പ്രതിബദ്ധതയും മൂലം അതൊക്കെ അദ്ദേഹത്തിന്റെ കർമപഥത്തിൽ എത്തിച്ചേരുകയായിരുന്നു.
സമൂഹനേതൃത്വവും സംഘടനാ സേവനവും ദശകങ്ങളായി വിവിധ മലയാളി - ഇന്ത്യൻ - അമേരിക്കൻ സംഘടനകളിൽ സുതാര്യവും ഫലപ്രദവുമായ നേതൃപരിപാടിയാണ് ജോർജ് ഒലിക്കൽ നൽകിവരുന്നത്.
അദ്ദേഹത്തിന്റെ പ്രധാന സേവനങ്ങൾ:
ഈ സമഗ്രമായ സംഘടനാനുഭവവും സമൂഹബന്ധവും ഫോക്കാനയുടെ പ്രവർത്തനങ്ങളെ കൂടുതൽ സജീവവും ഫലപ്രദവുമാക്കാനും യുവതലമുറയ്ക്ക് മലയാളി പാരമ്പര്യം പകർന്നു നൽകാനും ഫെഡറേഷന്റെ ഐക്യവും ജനകീയതയും ശക്തിപ്പെടുത്താനും സഹായകമാവുമെന്ന് നേതൃസംഘം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കാലഘട്ടത്തിന്റെ അനിവാര്യതയായി, ജോർജ് ഒളിക്കൽ ഫോക്കാന - ജനറൽ സെക്രട്ടറിയാകുമ്പോൾ, നോർത്ത് അമേരിക്കയിലെ മലയാളി കമ്മ്യൂണിറ്റിക്ക് ഒരു പുതുവസന്തകാലം പിറക്കുമെന്ന് സമൂഹം പ്രതീക്ഷിക്കുന്നു.
അദ്ദേഹത്തിന്റെ നിരന്തര പരിശ്രമങ്ങളും, സവിശേഷ വ്യക്തിത്വവും ഫോക്കാനയെ മലയാളി ഇതര ഫെഡറേഷനുകളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ സമ്പന്നമായും ഉത്സാഹപൂർണമായും മുന്നോട്ട് നയിക്കും എന്നതിൽ ലില മാരേട്ട് പാനൽ അത്യന്തം ഉത്സാഹത്തിലാണ്.
NRI
ന്യൂയോർക്ക്: ന്യൂയോർക്ക് ട്രൈ-സ്റ്റേറ്റ് മേഖലയിലെ പ്രമുഖ ബിസിനസ് പ്രഫഷണലും സംഗീതപ്രതിഭയുമായ തോമസ് ടി. സക്കറിയ (സുജിത് മൂലയിൽ) 2026-2028 കാലയളവിനുള്ള ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് ലീലാ മാരേട്ടിന്റെ "ടീം എംപവർ' പാനലിലൂടെ അംഗ സ്ഥാനാർഥിയായി മത്സരിക്കുന്നു.
പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ തോമസ്, പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരം നഗരത്തിൽ പൂർത്തിയാക്കിയ ശേഷം മാതാപിതാക്കളുടെ ജോലിയുമായി ബന്ധപ്പെട്ട് കുവൈറ്റിലേക്ക് താമസം മാറി.
1990ലെ ഗൾഫ് യുദ്ധത്തിന് ശേഷം കുടുംബം അമേരിക്കയിലേക്ക് കുടിയേറി, അവിടെ തുടർവിദ്യാഭ്യാസവും പ്രഫഷണൽ പരിശീലനവും നേടി. മൈക്രോസോഫ്റ്റ് സർട്ടിഫൈഡ് സിസ്റ്റംസ് എൻജിനിയർ (എംസിഎസ്ഇ), ഓഡിയോ എൻജിനിയർ യോഗ്യതകൾ നേടിയ അദ്ദേഹം, റിയൽ എസ്റ്റേറ്റ്, ട്രാൻസ്പോർട്ടേഷൻ സർവീസസ്, മ്യൂസിക് പ്രൊഡക്ഷൻ തുടങ്ങിയ മേഖലകളിൽ സംരംഭകനായി സജീവമാണ്.
സ്റ്റാർ ട്രാൻസ്പോർട്ടേഷൻ സർവീസ്, സ്വരസ്ഥാൻ പ്രൊഡക്ഷൻസ്, ന്യൂ മ്യൂസിക് പ്രൊഡക്ഷൻസ് ഇൻക്. എന്നിവയുടെ സ്ഥാപകനാണ്. കർണാടക സംഗീതത്തിൽ ശാസ്ത്രീയ പരിശീലനം നേടിയ ഗായകനായ തോമസ്, വിവിധ ഭാഷകളിൽ ഗാനാലാപനം നടത്തുകയും അമേരിക്കയിലും ഇന്ത്യയിലും സാംസ്കാരിക വേദികളിൽ സജീവ സാന്നിധ്യമാണ്.
സമൂഹസേവനത്തിലും താത്പര്യമുള്ള അദ്ദേഹം, ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജൻ 2025 കമ്മിറ്റിയുടെ ജോയിന്റ് ട്രഷറർ, ന്യൂയോർക്ക് മലയാളി അസോസിയേഷൻ കമ്മിറ്റി അംഗം (2025), കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് - ഓഡിറ്റർ (2026) എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ ലൈസൻസുള്ള ഫിനാൻഷ്യൽ സർവീസസ് പ്രഫഷണലായ തോമസ്, ഇൻഡക്സ് വെൽത്ത് സൊലൂഷൻസ് ഇൻക്. സ്ഥാപകനും വ്യക്തികളുടെയും കുടുംബങ്ങളുടെയും സാമ്പത്തിക ലക്ഷ്യങ്ങൾ സഫലമാക്കുന്നതിൽ പ്രതിബദ്ധനുമാണ്.
അനിയൻ മൂലയിലിന്റെയും ഡോ. തങ്കം മൂലയിലിന്റെയും മകനായ തോമസ്, മൂന്നു സഹോദരങ്ങളിൽ മൂത്തവനാണ്. സഹോദരൻ ബിസിനസുകാരനും സഹോദരി നഴ്സ് പ്രാക്ടീഷനറുമാണ്. ഭാര്യ ദേവികയോടും മകൾ അഞ്ജനയോടും ചേർന്ന് ന്യൂയോർക്കിലെ ഫ്ലോറൽ പാർക്കിലാണ് താമസം.
NRI
ന്യൂയോര്‍ക്ക്: അമേരിക്കയിലും കേരളത്തിലും നിരവധി കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ആന്റണി മാത്യു ഫൊക്കാന നാഷണല്‍ കമ്മറ്റി അംഗമായി മത്സരിക്കുന്നു.
അമേരിക്കയില്‍ ന്യൂയോര്‍ക്ക് പൂജ, ഉത്സവ് (യുണെെറ്റഡ് ടാലന്റ് സേർച്ച് ആൻഡ് വിഷൻ) സ്പോണ്‍സേര്‍ഡ് മ്യൂസിക് പ്രോഗ്രാം എന്നിവയില്‍ പ്രവര്‍ത്തിച്ചു.
ന്യൂയോര്‍ക്കിലെ ലിംകയുടെ അംഗമായും ഇപ്പോള്‍ ഫ്ലോറിഡയിലെ ഓര്മ ലൈഫ് അംഗമായും പ്രവത്തിച്ചുവരുന്നു.
കേരളത്തില്‍ പൂജ റിക്കാര്‍ഡിംഗ് സ്റ്റുഡിയോ, പൂ ഫിലിം പൊഡക്ഷന്‍, പൂജ ഡ്രാമ സമിതി, പൂജ കലാ സാംസ്കാരിക വേദിയും നടത്തിവരുന്നു.
കൂടാതെ 12 സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
NRI
ജോര്‍ജിയ: ഫൊക്കാന ജോര്‍ജിയ റീജണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജോണ്‍ വര്‍ഗീസ് മത്സരിക്കുന്നു. ലീല മാരോട്ട് പാനലിന്റെ ഭാഗമായിയാണ് അറ്റ്ലാന്റിൽ നിന്ന് ജോൺ വർഗീസ് മത്സരിക്കുന്നത്.
2000 മുതൽ അമേരിക്ക മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായ ജോൺ വർഗീസ്, സാമൂഹ്യവും സാംസ്കാരികവുമായ രംഗങ്ങളിൽ സമർപ്പിത സേവനം നടത്തിയ നേതാവാണ്.
ഇപ്പോൾ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അറ്റ്ലാന്റ റീജൺ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്നു. 2000ൽ അറ്റ്ലാന്റിൽ താമസം ആരംഭിച്ച അദ്ദേഹം സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക അംഗമായി ദീർഘകാലമായി സഭാ പ്രവർത്തനങ്ങളിൽ സജീവമാണ്.
അതോടൊപ്പം, ദീർഘകാലമായി സഭയിൽ എക്സിക്യൂട്ടീവ് അംഗം, സെക്രട്ടറി, ട്രസ്റ്റി, അസോസിയേഷൻ കൗൺസിൽ അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചുവരുന്നു.
അറ്റ്ലാന്റിലെ പ്രമുഖ സംഘടനയായ ഗ്രേറ്റർ അറ്റ്ലാന്റ മലയാളി അസോസിയേഷനിൽ ട്രഷററായിട്ടും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിട്ടും അദ്ദേഹം നിരവധി വർഷങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്.
1989ൽ അമേരിക്കയിലെത്തിയ ജോൺ വർഗീസ്, ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ ജോലി ചെയ്തുകൊണ്ടാണ് തന്റെ തൊഴിൽജീവിതം ആരംഭിച്ചത്.
തുടർന്ന് സംരംഭകനായി വളർന്ന അദ്ദേഹം, കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ന്യൂയോർക്ക് എന്ന സംഘടനയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു.
ഫൊക്കാനയുമായി ബന്ധപ്പെട്ട് അറ്റ്ലാന്റ മേഖല പ്രതിനിധീകരിക്കുന്ന സജീവ അംഗമായ ജോൺ വർഗീസ്, സംഘടനകളുടെ ഐക്യം, കേരളത്തിന്റെ സാംസ്കാരിക പൈതൃക സംരക്ഷണം, യുവജന നേതൃത്വം വികസനം, ഉത്തരവാദിത്തപരമായ സംഘടനാ നിർമാണം എന്നിവയാണ് തന്റെ ദർശനമായി മുന്നോട്ടുവയ്ക്കുന്നത്.
NRI
ന്യൂയോര്‍ക്ക്: മലയാള സിനിമയുടെ ബഹുമുഖ പ്രതിഭയായിരുന്ന നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗത്തിൽ ഫൊക്കാന എംപവര്‍ ടീം അനുശോചിച്ചു.
ശ്രീനിവാസന്റെ ജീവിതവും ചിന്തകളും മലയാളി സമൂഹത്തിനും സംഘടനകൾക്കും ഇന്നും വഴികാട്ടിയാണെന്ന് പ്രസിഡന്റ് സ്ഥാനാർഥിയായ ലീല മാരേട്ട് പറഞ്ഞു.
അദ്ദേഹത്തിന്റെ കലാസൃഷ്ടികളേക്കാൾ അപ്പുറം, വ്യക്തിജീവിതത്തിലൂടെ അദ്ദേഹം മുന്നോട്ടുവെച്ച മനുഷ്യത്വവും മതസൗഹാർദവും ഓർക്കപ്പെടേണ്ടതാണെന്നും ലീല മാരേട്ട് അഭിപ്രായപ്പെട്ടു.
ശ്രീനിവാസന്റെ കഥാപാത്രങ്ങൾ പലപ്പോഴും സാമൂഹികമായി ഒറ്റപ്പെട്ട വ്യക്തികളുടെ ശബ്ദമായി മാറിയതായും അവർ കൂട്ടിച്ചേർത്തു.
ഫൊക്കാന പോലുള്ള സംഘടനകൾക്ക് ശ്രീനിവാസന്റെ മൂല്യങ്ങൾ പ്രായോഗികമായി ഉൾക്കൊള്ളാൻ കഴിയണമെന്നും അവർ ആവശ്യപ്പെട്ടു.
NRI
ബോസ്റ്റൺ: മേരി ജോസഫ് ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ലീല മാരേട്ട് "ടീം എംപവര്‍' പാനലില്‍ മത്സരിക്കുന്നു. ന്യൂ ഇംഗ്ലണ്ട് മലയാളി അസോസിയേഷന്റെ സജീവ അംഗമാണ് മേരി ജോസഫ്.
കഴിഞ്ഞ കുറേ വർഷങ്ങളായി ട്രഷറർ, ആർട്സ് ചെയർ, വെബ് അഡ്മിൻ, പബ്ലിക് റിലേഷൻസ് എന്നീ സ്ഥാനങ്ങൾ വഹിച്ച അവർ സംഘടനയുടെ ഡയറക്ടർ ബോർഡിൽ അംഗമായിരുന്നു.
2011-2012 കാലയളവിൽ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 2023-2025 കാലയളവിൽ ഫൊക്കാന ന്യൂ ഇംഗ്ലണ്ട് മേഖല വനിതാ കമ്മിറ്റിയുടെ ഭാഗമായിരുന്നു.
25 വർഷത്തിലേറെയായി ന്യൂ ഇംഗ്ലണ്ട് നിവാസിയായ അവർ കുടുംബത്തോടൊപ്പം ന്യൂ ഹാംഷെയറിൽ താമസിക്കുന്നു.
NRI
ബാൾട്ടിമോർ: ഫൊക്കാന ദേശീയ കൺവൻഷനോടനുബന്ധിച്ചുള്ള സംഘടനാ തെരഞ്ഞെടുപ്പിൽ ബാൾട്ടിമോറിലെ കൈരളിയെ പ്രതിനിധീകരിച്ച് ബിജോ വിതയത്തിൽ ഇന്റഗ്രിറ്റി പാനലിന്റെ ഭാഗമായി നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.
2006 മുതൽ ഫൊക്കാനായുമായി സജീവമായി പ്രവർത്തിച്ചുവരുന്ന സംഘടനാ പ്രവർത്തകനാണ് ബിജോ വിതയത്തിൽ. 2008-2010 കാലയളവിൽ ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, സംഘടനയുടെ വിവിധ പ്രവർത്തനങ്ങളിൽ കാര്യക്ഷമമായ പങ്കാളിത്തം വഹിച്ചു.
നിലവിൽ ഫൊക്കാന കൺവൻഷൻ കൺവീനറായും അദ്ദേഹം പ്രവർത്തിക്കുന്നു. ബാൾട്ടിമോറിലെ കൈരളിയിൽ രണ്ടു പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ബിജോ, കൈരളി വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സംഘടനാ പ്രവർത്തനങ്ങളിൽ നേടിയ ദീർഘകാല അനുഭവവും നേതൃത്വ കഴിവുകളും വീണ്ടും ഫൊക്കാനായുടെ ദേശീയ തലത്തിൽ പ്രയോജനപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചു. വീണ്ടും മത്സരിക്കാനുള്ള അവസരം ലഭിച്ചതിൽ സംഘടനാ നേതൃത്വത്തിനും ഇന്റഗ്രിറ്റി പാനലിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ബിജോ വിതയത്തിലിന്റെ മികച്ച പ്രവർത്തന പാരമ്പര്യം ഫൊക്കാനയ്ക്ക് ശക്തി പകരുമെന്ന് സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ, ട്രഷറർ സ്ഥാനാർഥി ആന്റോ വർക്കി, ലിൻഡോ ജോളി (എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ്), ജോസി കാരക്കാട്ട് (വൈസ് പ്രസിഡന്റ്), സോണി അമ്പൂക്കൻ (അസോസിയേറ്റ് സെക്രട്ടറി), അപ്പുക്കുട്ടൻ പിള്ള (അസോ. ട്രഷറർ), അജു ഉമ്മൻ (അഡീ. അസോ. സെക്രട്ടറി), ഗ്രേസ് ജോസഫ് (അഡീ. അസോ. ട്രഷറർ), ഷൈനി രാജു (വിമൻസ് ഫോറം ചെയർ) എന്നിവർ ചൂണ്ടിക്കാട്ടി.
NRI
ന്യൂയോർക്ക്: അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാനയുടെ ഇന്റർനാഷണൽ കൺവൻഷൻ ഓഗസ്റ്റ് 6, 7, 8, 9 തീയതികളിൽ പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടിൽ നടക്കും.
എല്ലാവരെയും കൺവൻഷനിൽ ഭാഗമാകുവാൻ ക്ഷണിക്കുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ആൻഡ് ഔട്ട് ഡോർ വാട്ടർ പാർക്കാണ് കാലാഹാരി റിസോർട്ട്.
പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹിതമായ പോക്കനോസ് മൗണ്ടൻസിലാണ് ഈ റിസോർട്ട്. ഫൈവ് സ്റ്റാർ റീസോർട്ടിലെ താമസം, ഭക്ഷണം, വാട്ടർ പാർക് എൻട്രി, മാസ്മറിസ് പ്രോഗ്രാംസ്, സ്റ്റേജ് ഷോ, അവാർഡ് നൈറ്റ്, യുവജനോത്സവം ഗ്രാൻ ഫിനാലെ തുടങ്ങിയ അനേകം പരിപാടികൾ കൺവൻഷന്റെ ഭാഗമായി നടക്കും.
രജിസ്ട്രേഷൻ രണ്ടു പേർക്ക് 1200 ഡോളറും നാലു പേർ അടങ്ങുന്ന കുടുംബത്തിന് (അച്ഛനമ്മമാർ രണ്ടു കുട്ടികൾ) 1500 ഡോളറുമാണ്. നാലായിരം ഡോളർ ചെലവുള്ള ഫാമിലി രജിസ്ട്രേഷനാണ് 1500 ഡോളറിന് നൽകുന്നത്.
കലഹരിയിലെ ഓഗസ്റ്റിലെ ബേസിക് റൂം റേറ്റ് 690 മുതൽ 755 വരെയാണ് അതിൽ ഫുഡ് ഉൾപ്പെടുന്നില്ല. അതാണ് മൂന്ന് രാത്രിക്കും നാല് പകലിനും ഡോളർ 1500ന് നൽകുന്നത്.
ഡിസംബർ 31 വരെ മാത്രമേ ഈ റേറ്റിൽ രജിസ്ട്രേഷൻ റേറ്റ് നൽകുകയുള്ളൂ. അതിന് ശേഷം പുതിയ റേറ്റ് ആയിരിക്കും.
താഴെകാണുന്ന ലിങ്കിൽ കൂടെയോ അല്ലെങ്കിൽ fokanaonline.org എന്ന വെബ്സൈറ്റിൽ നിന്നോ രജിസ്റ്റർ ചെയ്യാം.
NRI
ഫ്ലോറിഡ: ഫ്ലോറിഡയിൽ നിന്ന് സാജ് കാവിന്റെ അരികത്ത് ഫോക്കാന 2026-28 കാലഘട്ടത്തെ നാഷനൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.
മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയിൽ രണ്ടുവർഷം ബോർഡ് ഓഫ് ഡയറക്ടറായി സേവനമനുഷ്ഠിച്ച സാജ്, 2022-2024 കാലഘട്ടത്തിൽ ഒരു പ്രമുഖ നോർത്ത് അമേരിക്കൻ മലയാളി ഫെഡറേഷനിലെ റീജണൽ കൾച്ചറൽ സെക്രട്ടറി ആയി പ്രവർത്തിച്ചുകൊണ്ട് സൺഷൈൻ റീജിയണനു വേണ്ടി ബെസ്റ്റ് റീജൺ അവാർഡ് നേടുന്നതിൽ നിർണായക പങ്ക് വഹിച്ചു.
നിലവിലെ ഫോക്കാന സൺഷൈൻ റീജിയൺ ആർവിപി ലിന്റോ ജോളിയുമായി അടുത്ത സൗഹൃദം പുലർത്തുന്ന സാജിന്, ചരിത്രപരമായി മാറ്റങ്ങൾ പ്രതിഫലിച്ച ഫോക്കാന ഫ്ലോറിഡ റീജണൽ ഇന്നോഗ്രേഷന്റെ വിജയത്തിനു വേണ്ടി ലിന്റോ ജോളിയോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.
ഐടി പ്രഫഷനലായ സാജ്, കഴിഞ്ഞ 15 വർഷമായി അമേരിക്കയിൽ താമസിക്കുന്നു. സംവാദങ്ങൾ സംഘടിപ്പിക്കുകയും അവയിൽ പങ്കെടുത്ത് സമൂഹ സേവനത്തിനായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ സാജ് കാവിന്റെ അരികത്ത്, ഫോക്കാന മെൻസ് ഫോറം കോചെയർ ആയി സേവനം അനുഷ്ഠിക്കുന്നു.
NRI
ന്യൂയോർക്ക്: ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിൽ വിവിധ സിറ്റികളിൽ സ്വന്തമായി ക്ലിനിക്കുള്ള ഡോക്ടർമാരുടെ സേവനം അഭ്യർഥിച്ച് ഫൊക്കാന.
ഫൊക്കാനയുടെ ഡ്രീം പ്രൊജക്ടുകളിൽ ഒന്നായ ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ പ്രവർത്തനം ന്യൂജഴ്സിയിലും ബോസ്റ്റണിലും തുടങ്ങിയതിന് പിന്നാലെ അത് അമേരിക്കയിലെ മേജർ സിറ്റികളിലേക്കു വ്യാപിപ്പിക്കുവാൻ തയാർ എടുക്കുകയാണ് ഫൊക്കാന.
അമേരിക്കയിൽ സ്വന്തമായി ഡോക്ടർസ് ഓഫീസുള്ളവരും പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരോ അല്ലെങ്കിൽ ഡോക്ടർമാരുടെ ഗ്രൂപ്പിന്റെയോ സേവനമാണ് ഹെൽത്ത് ക്ലിനിക്കിന് ആവിശ്യമുള്ളത്.
സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഫൊക്കാനയുടെ ഈ ഭരണസമിതി വാഗ്ദാനം ചെയ്ത പദ്ധതികളിൽ ഒന്നാണ് ഫൊക്കാന ഹെൽത്ത് ക്ലിനിക്ക്. അമേരിക്കയിലെ ഹെൽത്ത് ഇൻഷുറൻസ് എലിജിബിലിറ്റി ഇല്ലാത്ത മലയാളികൾക്ക് ബേസിക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
അമേരിക്കയിൽ വിസിറ്റിംഗ് വിസയിലുള്ളവരും മെഡി കെയർ, മെഡിക്കെയിട്, ഒബാമ കെയർ തുടങ്ങിയ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത നൂറു കണക്കിന് ഫാമിലികളും വാർദ്ധക്യമായവരും അമേരിക്കയിൽ ഉണ്ട്, അങ്ങനെയുള്ള ആളുകൾക്ക് വേണ്ടി ആണ് ഫൊക്കാനയുടെ ഹെൽത്ത് ക്ലിനിക്ക് പ്ലാൻ ചെയ്യുന്നത്.
സാധാരണ ആശുപത്രികളിൽ നിന്ന് വ്യത്യസ്തമായി രോഗികളെ അഡ്മിറ്റ് ചെയ്യാതെ ഔട്ട് പേഷ്യന്റായി പ്രാഥമിക പരിചരണം മാത്രം നൽകുന്ന ആരോഗ്യ കേന്ദ്രങ്ങൾ അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കാനുള്ള നടപിടികൾ പുരോഗമിക്കുകയാണ്. മെഡിക്കൽ പ്രഫഷണലുകളുടെ നേതൃത്വത്തിൽ ആവശ്യമായ പ്രാഥമിക മെഡിക്കൽ സേവനങ്ങൾ മാത്രം ലഭ്യമാക്കാനാണ് ഫൊക്കാന ശ്രമിക്കുന്നത്.
ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി മികച്ച ഡോക്ടർമാരും അനുബന്ധ മെഡിക്കൽ പ്രഫഷണലുകളും ഫർമസ്യൂട്ടിക്കൽ മേഘലയിലെ പ്രഫഷണലുകളും ലാബ് മേഘലയിൽ പ്രവർത്തിക്കുന്നവരും ഉൾപ്പെടുന്ന ഒരു ടീം ആണ് ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്.
കൺസൾട്ടന്റായി അനുഭവപരിചയമുള്ളവരും സ്വന്തമായി ഡോക്ടർ ഓഫീസുള്ളതായ ഡോക്ടർമാരോ അല്ലെങ്കിൽ ഡോക്ടേഴ്സ് ഗ്രൂപ്പോ ഫൊക്കാന ഹെൽത്ത് ക്ലിനിക്കുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുമായി ബന്ധപ്പെടുക (862 438 2361, email:[email protected]).
NRI
ടൊറന്റോ: നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ സംഘടനയായ ഫൊക്കാനയുടെ യുവ കമ്മിറ്റിയിലേക്ക് കാനഡ ചാപ്റ്ററിന്റെ പ്രതിനിധിയായി അനിത ജോർജ് മത്സരിക്കുന്നു.
ലീല മരേട്ടിന്റെ പാനലിൽ മത്സരിക്കുന്ന അനിത, പ്രവാസ മലയാളി യുവാക്കളുടെ ആശങ്കകളും ആഗ്രഹങ്ങളും കൂടുതൽ ശക്തമായി സംഘടനയുടെ മധ്യത്തിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.
ടൊറന്റോ സർവകലാശാലയിൽ നിന്ന് സൈക്കോളജി ബിരുദം നേടിയ അനിത ജോർജ്, കാനഡയിലെ പ്രൊവിൻഷ്യൽ ഗവൺമെന്റിൽ കേസ് മാനേജറായി സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ്.
സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് കരുത്ത് പകരാനും അവരുടെ ജീവിതത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാനും വേണ്ടി പ്രവർത്തിച്ചിട്ടുള്ളത് അവരുടെ നേതൃപരമായ പ്രതിബദ്ധതയുടെ തെളിവായി മലയാളി സമൂഹം വിലയിരുത്തുന്നു.
സാമൂഹ്യ സേവന മനോഭാവവും യുവതലമുറയുടെ പങ്കാളിത്തം വർധിപ്പിക്കാനുള്ള വ്യക്തമായ ദൗത്യബോധവും ചേരുമ്പോൾ, അനിതയെ ഫൊക്കാന യുവ കമ്മിറ്റിയിൽ ഒരു സ്വാധീനമുള്ള ശബ്ദമായി മലയാളികൾ കണക്കാക്കുന്നു.
കേരളവും പ്രവാസവും തമ്മിൽ ബന്ധം കൂടുതൽ ശക്തമാക്കാനും, യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുമുള്ള ആലോചനകളുമായി അവർ മുന്നോട്ട് പോകുമ്പോൾ, സമൂഹത്തിന്റെ ശക്തമായ പിന്തുണയാണ് അവരെ തേടിയെത്തുന്നതെന്ന് വ്യക്തമാകുന്നു.
ലീല മാരേട്ട് പാനലിന്റെ ഭാഗമായിട്ടുള്ള അനിതയുടെ മത്സരപ്രവേശനം, യുവജന നേതൃത്വം സ്ത്രീകൾ ഏറ്റെടുക്കുന്ന ഒരു പുതിയ പ്രവണതയ്ക്കും ഉദാഹരണമായിത്തീരുകയാണെന്ന് കരുതപ്പെടുന്നു.
NRI
വാഷിംഗ്ടൺ ഡിസി: ലീലാ മാരേറ്റിന്റെ നേതൃത്വത്തിലുള്ള ടീം എംപവർ പാനലിൽ നിന്ന് 2026 - 2028 ഫൊക്കാന തെരഞ്ഞെടുപ്പിനായി സുബി ബാബു ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി മത്സരിക്കുന്നു. 2025ലെ മിസ് സൗത്ത് ഏഷ്യ വേൾഡ് മത്സരത്തിൽ റണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടു.
രാജ്യത്ത് പ്രതിഭകൾക്ക് ഇപ്പോഴും അനേകം തൊഴിലവസരം സുബി അമേരിക്കയിലെ ഒരു പ്രമുഖ ബാങ്കിംഗ് സ്ഥാപനത്തിന്റെ സൈബർ സെക്യൂരിറ്റി വിഭാഗത്തിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റായി ജോലി ചെയ്യുന്നു.
തൊഴിൽജീവിതത്തോടൊപ്പം തന്നെ ഇന്ത്യൻ ടെലിവിഷൻ മീഡിയ രംഗത്തും സുബി സുപരിചിതയാണ്. നിരവധി ബോട്ടിക്, ആഭരണ ബ്രാൻഡുകളുടെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമാണ് സുബി.
അമേരിക്കയിലെ വിവിധ ചാരിറ്റബിൾ സംഘടനകളിൽ സജീവ അംഗമാണ്. നിലവിൽ ഫൊക്കാന വുമൺ ഫോറത്തിന്റെ നാഷണൽ വുമൺ ഫോറം സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. അറ്റ്ലാന്റയിലെ പ്രമുഖ മലയാളി സംഘടനയായഗ്രേറ്റർ അറ്റ്ലാന്റ മലയാളി അസോസിയേഷന്റെ മുൻ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
നിരവധി പ്രാദേശികവും ദേശീയവുമായ ചാരിറ്റബിൾ സംഘടനകളെ സഹായിക്കുന്നതിൽ സുബി എപ്പോഴും മുൻനിരയിലുണ്ട്. 2024ൽ വാഷിംഗ്ടൺ ഡിസിയിൽ നടന്ന ഫൊക്കാന മലയാളി മങ്ക മത്സരത്തിൽ ഒന്നാം റണ്ണറപ്പ് സ്വന്തമാക്കി.
2019-ൽ ലൊസാഞ്ചലസിൽ നടന്നഐടി ടെകീസ് മത്സരത്തിൽ കിരീടം ചൂടിയിട്ടുമുണ്ട്. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഔദ്യോഗിക അംഗം കൂടിയാണ് സുബി. ഭർത്താവ് തോമസ് രാജനൊപ്പം രണ്ട് മക്കളോടൊപ്പം ജോർജിയയിലെ കമ്മിങ് നഗരത്തിലാണ് താമസം.
കേരളത്തിൽ ജനിച്ച് വളർന്ന സുബി 13 വർഷം മുമ്പാണ് അമേരിക്കയിലേക്ക് താമസം മാറിയത്. ഭരതനാട്യവും ബോളിവുഡ് നൃത്തരൂപവും അഭ്യസിച്ചിട്ടുണ്ട്.
NRI
ഷിക്കാഗോ: ഫൊക്കാന മിഡ് വെസ്റ്റ് റീജിയണിന്റെ ആഭിമുഖ്യത്തിൽ കൈരളി ലയൺസ് ക്ലബിന്റെ സഹകരണത്തോടു കൂടി നടത്തിയ ഷിക്കാഗോ വോളിബോൾ ടൂർണമെന്റ് വൻ വിജയമായി. നൈൽസിലുള്ള 8800 ഡബ്ല്യു കാത്തി ലെയ്നിലുള്ള ഫെൽഡ്മാൻ കോർട്ടിൽ നടന്ന മത്സരം ഒന്നിന് ആരംഭിച്ചു.
ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ മാത്യു കടമറ്റം ഏവരെയും സ്വാഗതം ചെയ്തു. കൈരളി ലയൺസ് ക്ലബിന്റെ മുൻ പ്രസിഡന്റ് സിബി കബിലമറ്റത്തിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ കോഓർഡിനേറ്റർ റിന്റു ഫിലിപ്പ് മത്സരത്തിന്റെ നിയമവശങ്ങൾ വിവരിച്ചു.
പ്രതികൂല കാലാവസ്ഥയായിട്ടും ധാരാളം പേർ ടൂർണമെന്റിൽ പങ്കെടുത്തു. സമാപന സമ്മേളനം ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഉദ്ഘാടനം ചെയ്തു. റീജിയണൽ വൈസ് പ്രസിഡന്റ് സന്തോഷ് നായർ അധ്യക്ഷനായിരുന്നു.
NRI
ഫിലഡൽഫിയ: ഫിലഡല്‍ഫിയയിലെ സാമൂഹിക, സാംസ്കാരിക, സംഘടനാ രംഗത്ത് സജീവമായ റോണി വര്‍ഗീസ് 2026 - 2028 വര്‍ഷത്തെ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.
ഫിലഡല്‍ഫിയയിലെ സാമൂഹ്യ രംഗത്ത് 20 വര്‍ഷമായി സജീവമായ റോണി കോട്ടയം അസോസിയേഷന്, പമ്പ അസോസിയേഷന് എന്നിവടങ്ങളിലെ പ്രവര്‍ത്തനങ്ങളിലൂടെ തന്റെ സാന്നിധ്യം അറിയിച്ച വ്യക്തിയാണ്.
ഫിലാഡല്‍ഫിയയിലെ മലയാളി സംഘടനയുടെ പൊതുവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയര്മാന്, സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുള്ള റോണി വര്‍ഗീസ് ഫിലഡല്‍ഫിയയിലെ അറിയപ്പെടുന്ന ബിസിനസ് സംരംഭകന് കൂടിയാണ്.
മികച്ച സംഘാടകന്‍, സംരംഭകന്, സാമൂഹ്യ - ജീവകാരുണ്യ പ്രവര്ത്തകന് എന്നീ നിലകളില്‍ തന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുന്ന റോണി വര്‍ഗീസ് ഫൊക്കാനയ്ക്ക് മുതല്‍ക്കൂട്ടാവുകയും ഫൊക്കാനയുടെ ഭാവി വാഗ്ദാനമാവുകയും ചെയ്യുമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥി ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.
NRI
ന്യൂയോർക്ക്: ഫൊക്കാനയുടെ 2024 - 2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് കേരള സമാജം ഓഫ് ന്യൂയോർക്കിന്റെ മുൻ സെക്രട്ടറിയും ഇപ്പോഴത്തെ നാഷണൽ കമ്മിറ്റി അംഗവുമായ മേരി ഫിലിപ്പ് മത്സരിക്കുന്നു.
ന്യൂയോർക്കിൽ നിന്നുള്ള ഈ പ്രമുഖ വനിതാ നേതാവ് ഫൊക്കാനയുടെ സജീവ പ്രവർത്തകയും നാഷണൽ കമ്മിറ്റി അംഗം, റീജണൽ സെക്രട്ടറി, ട്രഷറർ, വിമൻസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, വിമൻസ് ഫോറം റീജണൽ വൈസ് പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഫിലിപ്പോസ് ഫിലിപ്പ് നേതൃത്വം നൽകുന്ന ഇൻടിഗ്രിറ്റി ടീമിന്റെ ഭാഗമായാണ് മേരി മത്സരിക്കുന്നത്. മികച്ച സാമൂഹ്യ പ്രവർത്തക, പ്രസംഗിക, മത-സാംസ്കാരിക പ്രവർത്തക, സംഘടനാ പ്രവർത്തക തുടങ്ങി നിരവധി മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭയാണ് മേരി ഫിലിപ്പ്.
ഫൊക്കാനയുടെ വിവിധ കൺവൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗവുമായിരുന്നു. ഒരു ചാരിറ്റി പ്രവർത്തക കൂടിയായ മേരി ഫിലിപ്പ് ന്യൂയോർക്ക് മലയാളി സമൂഹത്തിൽ ഏവർക്കും സുപരിചിതയാണ്.
കേരള സമാജം ഓഫ് ന്യൂയോർക്കിന്റെ 50-ാം വർഷത്തെ സെക്രട്ടറിയായി നല്ല പ്രവർത്തനം കാഴ്ചവയ്ക്കാൻ മേരിഫിലിപ്പിന് കഴിഞ്ഞു. ഈ അസോസിയേഷന്റെ പല ഭാരവാഹിത്വങ്ങളും വഹിച്ചിട്ടുള്ള മേരി, ഇന്ത്യൻ നഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ത്യൻ കാത്തലിക്ക് അസോസിയേഷന്റെ മുൻ പ്രസിഡന്റ്, ട്രസ്റ്റി ബോർഡ് അംഗം, ട്രസ്റ്റി ചെയർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള മേരി ഡബ്ല്യുഎംസിയുടെ ഇലക്ഷൻ ചെയറായും പ്രവർത്തിക്കുന്നു.
നസോ കൗണ്ടിയുടെ പല അവാർഡുകളും നേടിയിട്ടുള്ള മേരി ഫിലിപ്പ്, കേരളാ കൾച്ചറൽ അസോസിയേഷൻ കഴിഞ്ഞ വർഷം നൽകിയ ബെസ്റ്റ് കമ്യൂണിറ്റി അവാർഡ് നേടുകയുണ്ടായി. ഫ്ലോറൽ പാർക്ക് മർച്ചന്റ് അസോസിയേഷന്റെ കുറെ വർഷങ്ങളായി സെക്രട്ടറിയായി പ്രവർത്തിക്കുന്നു.
ന്യൂയോർക്കിലെ ക്വീൻസിൽ താമസിക്കുന്ന മേരിയുടെ ഭർത്താവ് ഫിലിപ്പ് കുര്യൻ, മക്കളായ അർപ്പണ ഫിലിപ്പ്, അർച്ചന ഫിലിപ്പ് എന്നിവരും ന്യൂയോർക്കിൽ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകരാണ്.
NRI
ന്യൂയോർക്ക്: ഫൊക്കാന പ്രസിഡന്റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്പ് നയിക്കുന്ന ടീം ഇന്റഗ്രിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും ആവേശോജ്വലമായി. ലോകപ്രശസ്ത മാന്ത്രികനും ചാരിറ്റി പ്രവർത്തകനുമായ പ്രഫ. ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി പങ്കെടുത്തത് പരിപാടിക്ക് ഭംഗിയും ആകർഷണവും കൂട്ടി.
അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ ആശംസകൾ ടീമംഗങ്ങൾക്ക് പുതിയ ഊർജം പകർന്നു. റോക്ക് ലാൻഡിൽ ചേർന്ന പ്രചാരണയോഗത്തിൽ ജനറൽ സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ, ട്രഷറർ സ്ഥാനാർഥിയായി മത്സരിക്കുന്ന ആന്റോ വാർക്കി, വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജോസി കാരക്കാട്ട്, അസോസിയേറ്റ് ട്രഷറർ സ്ഥാനാർഥി അപ്പുക്കുട്ടൻ പിള്ള, അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി സ്ഥാനാർഥി അജി ഉമ്മൻ തുടങ്ങിയവർ പങ്കെടുത്തു.
വനിതാ ഫോറം ചെയർ ഷൈനി രാജു, ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളി എന്നിവരും പങ്കെടുത്തു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി ലിൻഡോ ജോളിയും അഡീഷനൽ അസോസിയേറ്റ് ട്രഷറർ സ്ഥാനാർഥി ഗ്രേസ് മറിയാ ജോസഫും പ്രത്യേകം ആശംസകൾ അറിയിച്ചു.
ആർവിപിമാരും നാഷണൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടുന്ന സമ്പൂർണ സ്ഥാനാർഥിപ്പട്ടിക ഉടനെ പ്രസിദ്ധീകരിക്കുമെന്ന് ഫിലിപ്പോസ് ഫിലിപ്പ് വ്യക്തമാക്കി. നിരവധി അസോസിയേഷനുകളിൽ നിന്ന് സ്ഥാനാർഥിത്വ അഭ്യർഥനകൾ ലഭിക്കുന്ന സാഹചര്യത്തിൽ ഓരോരുത്തരെയും ശ്രദ്ധാപൂർവം പരിശോധിക്കുന്ന പ്രക്രിയയിലാണ് എക്സിക്യൂട്ടീവ് കമ്മിറ്റി.
NRI
ബോസ്റ്റൺ: സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായ ശിവ പ്രകാശ് ഫൊക്കാന ന്യൂഇംഗ്ലണ്ട് റീജിയണല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ലീലാ മാരേട്ട് നയിക്കുന്ന പാനലില്‍ മത്സരിക്കുന്നു. ന്യൂഇംഗ്ലണ്ട് റീജിയണില്‍ ബോസ്റ്റണ്‍, കണക്ടിക്കട്ട് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ്.
ബോസ്റ്റണിലെ മലയാളി സമൂഹമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രകാശ് 2015 കാലയളവില്‍ കെയിന്‍ (കേരള അസോസിയേഷന് ഓഫ് ന്യൂഇംഗ്ലണ്ടിന്റെ) പ്രസിഡന്റായി സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ നിരവധി വര്‍ഷങ്ങളില്‍ സംഘടനയുടെ ട്രഷറര്‍, സെക്രട്ടറി, ബോര്‍ഡ് മെമ്പര്‍ എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്.
കഴിഞ്ഞ ആറ് വര്‍ഷമായി ബോസ്റ്റണിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വെറ്ററന്‍ അഫയേഴ്സില് ശിവ പ്രകാശ് ബയോമെഡിക്കല്‍ എന്‍ജിനിയറിംഗ് മാനേജരായി ജോലി ചെയ്യുന്നു. ഭാര്യയും രണ്ട് മക്കളുമായി ബോസ്റ്റണിലെ നാട്ടിക് ടൗണില്‍ താമസിക്കുന്നു. തൃശൂര്‍ ജില്ലയിലെ കുന്നംകുളം സ്വദേശിയാണ് ശിവപ്രകാശ്.
NRI
കലിഫോര്‍ണിയ: സാമൂഹ്യ പ്രവര്‍ത്തകനും സംഘാടകനുമായ റോയ് മണ്ണിക്കരോട്ട് 2026- 2028 കാലയളവില്‍ ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി മെമ്പര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു. അഖില കേരള ബാലജനസഖ്യത്തിലൂടെയാണ് റോയ് സംഘടനാ രംഗത്തേക്ക് വരുന്നത്.
ബാലജനസഖ്യത്തിന്റെ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും ഓള് ഇന്ത്യാ കാത്തലിക് യൂണിവേഴ്സിറ്റി ഫെഡറേഷന് സംസ്ഥാന കോഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു. യുസിഎല്‍എയില്‍ നിന്ന് ഫിലിം സ്റ്റഡീസ് പൂര്‍ത്തിയാക്കിയ റോയ് മണ്ണിക്കരോട്ട് അക്കാദമി അവാര്‍ഡ്സ്, അമേരിക്കന്‍ ഐഡല്‍ തുടങ്ങിയ നിരവധി ടിവി ഷോകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ എന്‍ജിനീയറായിരുന്നു.
ചലച്ചിത്ര നിര്‍മാതാവും ഡിസ്ട്രിബ്യൂട്ടറുമായ അദ്ദേഹം ഏഷ്യാനെറ്റ് ഹെല്‍ത്ത് കെയര്‍ എക്സലന്‍സ് അവാര്‍ഡ് നിര്‍മാതാവും ഷോ ഡയറക്ടറും ആയിരുന്നു. മോര്‍ട്ട്ഗേജ് ബാങ്കറായി പ്രവര്‍ത്തിക്കുന്ന റോയ് ബാങ്ക് ഓഫ് അമേരിക്ക, യെസ് ബാങ്ക് തുടങ്ങിയ മുഖ്യ ബാങ്കിംഗ് കോര്‍പറേഷനുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നാഷണല്‍ അസോസിയേഷന് ഓഫ് ഡിഫോള്‍ട്ട് പ്രഫഷണല്‍സിന്റെ ബോര്‍ഡ് മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. റെഡ് ലാന്‍ഡ് റോട്ടറി ഇന്റര്‍നാഷണലിന്റെ പ്രോഗ്രാം ചെയര്മാന് ആയിരുന്നു. സൗത്ത് ഏഷ്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന് ഓഫ് അമേരിക്കയിലും അമേരിക്കന്‍ ഫോറിന് പ്രസ് അസോസിയേഷനിലും ലോസ് ആഞ്ചലസ് പ്രസ് ക്ലബിലും അംഗമാണ്.
ബഹുമുഖ പ്രതിഭയും അമേരിക്കന്‍ മലയാളി സമൂഹം അംഗീകരിക്കുന്ന റോയ് ജോര്‍ജ് മണ്ണിക്കരോട്ട് ശ്രദ്ധേയനായ സംഘാടകനും കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ഒപ്പംനിന്ന് പ്രവര്‍ത്തിക്കുവാന്‍ കഴിവുമുള്ള വ്യക്തിയാണ്. ഇപ്പോള്‍ കാലിഫോര്‍ണിയ റീജിണല്‍ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്നു.
NRI
ഒട്ടാവ: ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് കാനഡയിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ അനീഷ് കുമാര്‍ മത്സരിക്കുന്നു. കേരള കള്‍ച്ചറല്‍ അസോസിയേഷന് ഓഫ് ഒന്റാരിയോയുടെ പ്രസിഡന്റാണ് അനീഷ് കുമാര്‍. അസോസിയേഷന്റെ ബോര്‍ഡ് അംഗമായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2019 - 20 കാലയളലില്‍ "എംടാക്' കാനഡയുടെ അംഗമായും 2021 - 22 കാലയളവില്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. "എംടാക്' സെക്രട്ടറിയായിരിക്കുമ്പോള്‍ തന്നെ തിരുവനന്തപുരം ജില്ലയില്‍ ഒരു നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുന്നതിന് നേതൃത്വം നല്‍കിയത് ഉള്‍പ്പടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുവാന് സംഘടന വഴിയും വ്യക്തിപരമായും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.
കണ്ണൂര്‍ സ്വദേശിയായ അനീഷ് കുമാര്‍ വിദ്യാഭ്യാസ കാലം മുതല്‍ രാഷ്ട്രീയ രംഗത്തും യുവജന നേതൃരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടുതല്‍ യുവജനങ്ങള്‍ ഫൊക്കാനയിലേക്ക് വരുവാന്‍ ഇത്തരം സ്ഥാനാര്‍ഥിത്വവും അനീഷിന്റെ സംഘടനാ മികവും ഗുണം ചെയ്യുമെന്ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.
കാനഡയില്‍ നിന്നുള്ള യുവ നേതാവും ഗുഡ്ഷെപ്പേര്‍ഡ് ട്രാന്‍സ്പോര്‍ട്ട് കമ്പനി ഉടമ കൂടിയായ അനീഷ് കുമാര്‍ ബിസിനസ് രംഗത്തും സാമൂഹിക രംഗത്തും സജീവമാണ്.
NRI
നഴ്സിംഗ് മേഖലയിലെ വിലയേറിയ സംഭാവനകളുടെ പേരിലും മലയാളി സംഘടനകളിലെ സ്ഥിര സാന്നിധ്യം എന്ന നിലയ്ക്കും സമൂഹസേവനത്തിലൂടെയുമാണ് ശോശാമ്മ ആൻഡ്രൂസ് അമേരിക്കൻ മലയാളി സമൂഹത്തിന് സുപരിചതയായത്. അടുത്ത ടേമിലെ ഫൊക്കാന നാഷണൽ കമ്മിറ്റി സ്ഥാനാർഥിയായി രംഗത്തെത്തുന്ന ശോശാമ്മ, തന്റെ സമ്പന്നമായ അനുഭവവും പ്രവർത്തനപാരമ്പര്യവും കൊണ്ട് ശ്രദ്ധേയയാണ്.
1974ൽ അമേരിക്കയിലെത്തിയ ശോശാമ്മയുടെ ജീവിതം നിഷ്ഠയുടെയും അധ്വാനത്തിന്റെയും കഥയാണ്. റാന്നി സെന്റ് തോമസ് ഹൈസ്കൂളിൽ നിന്ന് എസ്എസ്എൽസിയും മൗലാനാ ആസാദ് മെഡിക്കൽ കോളേജിൽ നിന്ന് ജനറൽ നഴ്സിങും മിഡ്വൈഫറിയിൽ ഡിപ്ലോമയും പൂർത്തിയാക്കിയ ശേഷം ഇർവിൻ/ജി.ബി. പന്ത് ഹോസ്പിറ്റൽ ( ന്യൂഡൽഹി) എന്നിവിടങ്ങളിൽ നഴ്സായി സേവനത്തിന്റെ പുതു അധ്യായം തുറന്നു.
ബ്രൂക്ക്ലിനിലെ സെന്റ് ജോസഫ് കോളേജിൽ നിന്ന് ഹെൽത്ത് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയതിനെത്തുടർന്ന് 1975 മുതൽ 1990 വരെ ന്യൂ ഹൈഡ് പാർക്കിലെ പാർക്കർ ജ്യൂയിഷ് ആശുപത്രിയിൽ ഹെഡ് നഴ്സായി പ്രവർത്തിച്ചു. പിന്നീട് ക്വീൻസ് വില്ലേജിലെ ക്രീഡ്മോർ സൈക്യാട്രിക് സെന്ററിൽ സ്റ്റാഫ് നഴ്സായി തുടങ്ങി നഴ്സ് അഡ്മിനിസ്ട്രേറ്റർ പദവിവരെ ഉയർന്ന് 2010ൽ വിരമിച്ചു.
അമേരിക്കയിലെ വിവിധ മലയാളി സംഘടനകളിലും നഴ്സിങ് അസോസിയേഷനുകളിലും പ്രവർത്തിച്ച ശോശാമ്മ, ഇവിടുത്തെ ശക്തമായ സ്ത്രീ ശബ്ദമാണ്.
സംഘടനകളിലെ പ്രവർത്തനപരിചയം:
മറ്റ് പ്രവർത്തനങ്ങൾ
വൈസ് പ്രസിഡന്റ് കേരള റിസേർച്ച് ആൻഡ് മാർക്കറ്റിംഗ് സർവീസ് ഇങ്ക്അസോസിയേറ്റ് എഡിറ്റർ ലിറ്റററി മാർക്കറ്റ് റിവ്യൂഎക്സിക്യൂട്ടീവ് ഡയറക്ടർ കുന്നുപറമ്പിൽ ഫൗണ്ടേഷൻ∙
ലഭിച്ചിട്ടുള്ള ബഹുമതികളും അംഗീകാരങ്ങളും
നഴ്സിങ് രംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലും നൽകിയ അസാധാരണ സേവനങ്ങൾക്ക് ശോശാമ്മ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്.1996, 2010 ഔട്സ്റ്റാൻഡിംഗ് സർവീസ് അവാർഡുകൾ, ക്രീഡ്മൂർ സൈക്യാട്രിക് സെന്റർ2018 ഫൊക്കാന വിമൻസ് ഫോറം റോക്ലാൻഡ് കൗണ്ടി ലെജിസ്ളേച്ചറിന്റെ അംഗീകാരം2009-2010 നൈനയുടെ സർട്ടിഫിക്കറ്റ്2011, 2013, 2017 ഐനാനിയുടെ സർവീസ് അവാർഡുകൾ2015 ഐനാനി എക്സിക്യൂട്ടീവ് ബോർഡിന്റെ അംഗീകാരം2021 ഡെയ്സി അവാർഡ് ഫോർ നഴ്സസ് അഡ്വാൻസിംഗ് ഹെൽത്ത് ഇക്വിറ്റി2021 കർഷകശ്രീ അവാർഡ്2010 പിഇഎഫ് സർവീസ് അവാർഡ്2012 ഐനാനി പ്രസിഡന്റ് സർവീസ് അവാർഡ്2009 ഐനാനി സെക്രട്ടറി സർവീസ് അവാർഡ്നഴ്സിംഗിലെ പ്രഫഷണലിസവും സമൂഹസേവനത്തിലെ സമർപ്പണവും ഒത്തിണങ്ങുന്ന ശോശാമ്മ ആൻഡ്രൂസ്, അമേരിക്കൻ മലയാളി സമൂഹത്തിന് വലിയൊരു മാതൃകയാണ്.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2026 - 2028 കാലയളവിലേക്ക് പെന്‍സില്‍വേനിയയില്‍ നിന്ന് നാഷണല്‍ കമ്മിറ്റിയിലേക്ക് അഭിലാഷ് ജോണ്‍ മത്സരിക്കുന്നു. ലീലാ മാരേട്ട് നേതൃത്വം നല്കുന്ന ടീം എംപവര്‍ പാനലിലാണ് അഭിലാഷ് മത്സരിക്കുന്നത്.
അമേരിക്കയില്‍ എത്തുന്നതിനു മുമ്പ് സാമൂഹ്യ സാംസ്കാരിക രംഗത്ത് സജിവമായ അഭിലാഷ് ജോണ്‍ തിരുവനന്തപുരം ലോ കോളജില്‍ നിയമ ബിരുദവും കേരള യൂണിവേഴ്സിറ്റി കാമ്പസില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന നേതാവാണ് അഭിലാഷ് ജോണ്‍.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയം നേടിയാണ് പൊതുപ്രവര്‍ത്തന രംഗത്ത് അദ്ദേഹം സജീവമായത്. കൊല്ലം കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു. കൊല്ലം ലൈബ്രറി കൗണ്‍സില്‍ പ്രതിനിധി, അഭിഭാഷക സംഘടനയുടെ അമരക്കാരൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
2010 മുതല്‍ ഫിലാഡല്‍ഫിയയില്‍ സ്ഥിരതാമസമാക്കിയ അഭിലാഷ് ജോണ്‍ നിലവില്‍ പെന്‍സില്‍വേനിയ, ന്യൂജഴ്സി, ഡെലവെയര്‍ എന്നീ സംസ്ഥാനങ്ങളിലെ പതിനഞ്ചില്‍പ്പരം മലയാളി സംഘടനകളെ ഒരു കുടക്കീഴില് അണിനിരത്തുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ചെയര്മാന് കൂടിയാണ്.
അഭിലാഷ് ജോണിനെപ്പോലെ കഴിവും ആര്‍ജവവുമുള്ള ചെറുപ്പക്കാര്‍ ഫൊക്കാനയ്ക്ക് ഒരു മുതല്‍ക്കൂട്ടാണെന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥി ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.
NRI
ന്യൂജഴ്സി: ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ഉദ്ഘാടനം പ്രശസ്ത ജീവകാരുണ്യ പ്രവർത്തകനും മജിഷ്യനുമായ ഗോപിനാഥ് മുതുകാട് നിർവഹിച്ചു.
നാട്ടിൽ നിന്ന് വരുന്ന ബന്ധുക്കൾക്ക് മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്ത സാഹചര്യത്തിൽ അവർക്ക് പ്രയോജനപ്പെടണമെന്ന് ഉദ്ദേശത്തോടെയാണ് ഹെൽത്ത് ക്ലിനിക്ക് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു.
NRI
ടെക്സസ്: ഫൊക്കാന ടെക്സസ് റീജണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിനോയ് കുര്യൻ മത്സരിക്കുന്നു. ലീല മാരേട്ട് നയിക്കുന്ന പാനലിന് കീഴിലാണ് വിനോയ് കുര്യൻ മത്സരിക്കുന്നത്.
കേരളത്തിന്റെയും അമേരിക്കയുടെയും സാമൂഹിക - സാംസ്കാരിക മണ്ഡലങ്ങളിൽ ദീർഘകാല പ്രവർത്തനപരിചയമുള്ള വ്യക്തിത്വമാണ് വിനോയ്. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ വിനോയ് മഹാരാഷ്ട്രയിൽ നിന്നും കംപ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ഡിഗ്രി നേടിയ ശേഷമാണ് കരിയർ ആരംഭിച്ചത്.
അമേരിക്കയിലെത്തിയ ശേഷവും മലയാളി സംഘടനകളുമായി കൈകോർത്ത് സജീവ സാന്നിധ്യമായി. മൂന്നു ദശാബ്ദം നീളുന്ന ഐടി രംഗത്തെ അനുഭവസമ്പത്തും അമേരിക്കയിലെ നിരവധിയായ മൾട്ടിനാഷനൽ കമ്പനികളിൽ പ്രവർത്തിച്ചിട്ടുള്ള പ്രവർത്തിപരിചയവും നേതൃക്ഷമതയും സാങ്കേതിക പരിജ്ഞാനവും അദ്ദേഹത്തിന്റം സ്വീകാര്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്.
ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോമലബാർ പള്ളി അംഗമാണ്. നാല് വികാരിമാരുടെ കാലഘട്ടത്തിൽ പള്ളിക്കമ്മിറ്റി അംഗം, രണ്ടു തവണ പള്ളി കൗൺസിൽ സെക്രട്ടറി, ഓക്ലഹോമയിൽ നടന്ന ആദ്യ ഇന്റർ പാരിഷ് സ്പോർട്സ് ഫെസ്റ്റിവലിന്റെ ഹൂസ്റ്റൺ കോഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പള്ളിയുടെ ഇരുപതാം വാർഷികാഘോഷമായ "20/20 പ്രോജക്ട്' വിജയകരമായി നടത്തിയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേരളത്തിൽ 20 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകി. ഹൂസ്റ്റണിലെ മലയാളി സംഘടനകളിൽ കരുത്തുറ്റ സാന്നിധ്യമാണ് വിനോയ്.
മാഗിൽ ലൈഫ് ടൈം അംഗവും ഒരുമയിലെ സജീവപ്രവർത്തകനുമാണ്. 2017 - 2019ൽ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചു. കേരള പ്രളയബാധിതർക്കായി ഗോഫണ്ട് മുഖേന ഫണ്ട് ശേഖരിച്ച് അഞ്ച് കുടുംബങ്ങൾക്ക് വ്യക്തിപരമായി സഹായം കൈമാറി.
ഹാർവേ ചുഴലിക്കാറ്റ് ദുരിതബാധിതർക്ക് സഹായങ്ങൾ നൽകാനും അദ്ദേഹം നേതൃത്വം നൽകി.
NRI
ന്യൂയോർക്ക്: ഫൊക്കാനയുടെ കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിക്കാൻ സഹായിച്ച് ഓരോ അംഗങ്ങൾക്കും നന്ദിയും കടപ്പാടും അറിയിക്കുന്നതിനായി ഈ താങ്ക്സ് ഗിവിംഗ് സമയം തെരഞ്ഞെടുക്കുകയാണ് എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
സമാനതകൾ ഇല്ലാത്ത ഒരു പ്രവർത്തനവുമായാണ് മുന്നോട്ട് പോകുന്നത്. ജോലി തിരക്കുകൾക്ക് ഇടയിലും കുടുംബത്തിന്റെ ആവശ്യം പോലെ സംഘടനയെ ചേർത്തുപിടിക്കുന്ന എല്ലാവർക്കും നന്ദി പറയുന്നതായി സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ അറിയിച്ചു.
അംഗങ്ങൾ നൽകുന്ന സഹായ സഹകരണം സംഘടനയ്ക്ക് ഊർജം നൽകുന്നു. ഓരോ ചെറിയ സഹായങ്ങൾക്കും ഏവരുടെയും സ്നേഹത്തിനും മുൻപിൽ കൈകൾ കൂപ്പുന്നു എന്ന് ട്രഷർ ജോയി ചാക്കപ്പൻ അഭിപ്രായപ്പെട്ടു.
NRI
ന്യൂയോർക്ക്: ഫൊക്കാനയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മിഡ് ടേം ജനറൽ ബോഡി മീറ്റിംഗ് സംഘടിപ്പിച്ചു. പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചക്കപ്പൻ, ട്രസ്റ്റി ബോർഡ് ചെയർ ജോജി തോമസ് എന്നിവർ സംഘടനയുടെ പ്രവർത്തനത്തെ പറ്റി സംസാരിച്ചു.
കഴിഞ്ഞ ഒരു വർഷത്തെ ഫൊക്കാനയുടെ പ്രവർത്തനം വിലയിരുത്തുന്നതിന് വേണ്ടിയും സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും വേണ്ടിയാണ് മിഡ് ടേം ജനറൽ ബോഡി വിളിച്ചതെന്ന് പ്രസിഡന്റ് സജിമോൻ അറിയിച്ചു.
ഫൊക്കാനയുടെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ പോകുന്നു. ഭരണസമിതിയുടെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റുകളോ കുറ്റങ്ങളോ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കേണ്ടത് നിങ്ങളാണ്. അതിനുവേണ്ടിയാണ് ജനറൽ ബോഡി കൂടിയതെന്ന് ട്രസ്റ്റി ബോർഡ് ചെയർ ജോജി തോമസ് അഭിപ്രായപ്പെട്ടു.
ഫൊക്കാനയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ യോഗം വിശദീകരിച്ചു. മെഡിക്കൽ കാർഡ്, പ്രിവിലേജ് കാർഡ് എന്നീ രണ്ട് കാർഡുകളും സംഘടന അവതരിപ്പിച്ചു. ഓരോ മെഡിക്കൽ കാർഡിലൂടെയും 10,000 മുതൽ 75,000 രൂപ വരെ ഇളവ് ലഭിക്കുന്നു.
NRI
ഹൂസ്റ്റൺ: മലയാളി അസോസിയേഷ ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) 2026ലേക്കുള്ള തെരഞ്ഞെടുപ്പിൽ, റോയ് മാത്യു നയിക്കുന്ന "ടീം യുണൈറ്റഡ്' പാനലിൽ നിന്ന് ട്രസ്റ്റി ബോർഡിലേക്ക് ക്ലാരമ്മ മാത്യൂസ് ജനവിധി തേടുന്നു.
മാഗിന്റെ ചരിത്രത്തിൽ ട്രസ്റ്റി ബോർഡിലേക്ക് മത്സരിക്കുന്ന ആദ്യ വനിത എന്ന സവിശേഷതയുമായാണ് ക്ലാരമ്മ മാത്യൂസ് രംഗത്തെത്തുന്നത്. ഹൂസ്റ്റണിലെ സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമാണ് ക്ലാരമ്മ.
ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ, മാഗ് എന്നീ സംഘടനകളിൽ വിവിധ നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഇവർ ഹെൽത്ത് ഫെയറുകൾ, വനിതാ ശാക്തീകരണ പരിപാടികൾ, കമ്യൂണിറ്റി ഫണ്ട് റൈസിംഗ് എന്നിവയിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.
കോവിഡ് കാലഘട്ടത്തിൽ ആശുപത്രികളിലേക്ക് മാസ്കുകൾ തയ്ച്ചു നൽകിയും, 2018-ലെ കേരള പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയായും തന്റെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്.
2021ൽ ഓടക്കാലി ട്രസ്റ്റ് ഹബ്ബിലെ സ്ത്രീകൾക്ക് ആവശ്യമായ സഹായങ്ങൾ നൽകാനും ആദിവാസി മേഖലകളിൽ വിദ്യാഭ്യാസ സഹായങ്ങളും മറ്റ് അവശ്യ സാധനങ്ങളും എത്തിക്കാനും ഇവർ മുൻകൈ എടുത്തു.
കൂടാതെ, 2024ൽ ഇരുന്നൂറിലധികം സ്ത്രീകൾക്കായി ബ്രെസ്റ്റ് കാൻസർ ബോധവത്കരണ പരിപാടി ഏകോപിപ്പിക്കുന്നതിലും മുഖ്യ പങ്കുവഹിച്ചു.
റോയ് മാത്യു പ്രസിഡന്റായി മത്സരിക്കുന്ന പാനലിൽ വിനോദ് ചെറിയാൻ, സന്തോഷ് ആറ്റുപുറം, ഡോ. സുബിൻ ബാലകൃഷ്ണൻ, അനില സന്ദീപ് തുടങ്ങിയ സ്ഥാനാർഥികൾ അണിനിരക്കുന്നു.
"നേരാണ് പാത, നന്മയാണ് ലക്ഷ്യം' എന്ന മുദ്രാവാക്യവുമായി എത്തുന്ന ടീം യുണൈറ്റഡിന്റെ തെരഞ്ഞെടുപ്പ് ഡിസംബർ 13ന് സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ നടക്കും.
NRI
വാഷിംഗ്ടൺ ഡിസി: ഫൊക്കാനയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള (2026-2028) ഭരണസമിതിയിൽ വാഷിംഗ്ടൺ ഡിസിയിലെ സാമൂഹ്യ - സാംസ്കാരിക - രാഷ്ട്രീയ - സാമുദായിക മേഖലകളിൽ നിറസാന്നിധ്യമായ നിജോ പുത്തൻപുരയ്ക്കൽ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.
പ്രസിഡന്റ് സ്ഥാനാര്‍ഥി ലീലാ മാരേട്ടിന്റെ പാനലിലാണ് നിജോ മത്സരിക്കുന്നത്. വാഷിംഗ്ടൺ ഡിസിയിലെയും മേരിലാൻഡിലെയും എല്ലാ മലയാളി അസോസിയേഷനുകളുടെയും സജീവ പ്രവർത്തകനും മലയാളികൾക്കിടയിൽ ഏവർക്കും സുപരിചതനുമായ യുവ നേതാവാണ് നിജോ.
ഫൊക്കാന വാഷിംഗ്ടൺ ഡിസി റീജിയൺ മീഡിയ & പബ്ലിസിറ്റി കൺവീനർ, കൈരളി ഓഫ് ബാൾട്ടിമോറിന്റെ (കെഒബി) പബ്ലിക് റിലേഷൻസ് & സോഷ്യൽ മീഡിയ കമ്മിറ്റി അംഗം, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വാഷിംഗ്ടൺ ഡിസി ചാപ്റ്ററിന്റെ നാഷനൽ കമ്മിറ്റി അംഗം, പ്രവാസി മലയാളി ഫെഡറേഷൻ (പിഎംഎഫ്), നോർത്ത് അമേരിക്ക റീജിയൺ കമ്യൂണിറ്റി ഫോറം ചെയർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
പഠന കാലയളവിൽ നാഷണൽ സർവീസ് സ്കീം ക്യാംപ് സംഘാടകൻ, വെെഎംസിഎ യൂത്ത് കോഓർഡിനേറ്റർ എന്നീ നിലയിൽ പ്രവർത്തിച്ച് സംഘടനാ രംഗത്തേക്ക് ചുവടുറപ്പിച്ച നിജോ പിന്നീട് കോൺഗ്രസിന്റെ പ്രവർത്തകനായി സ്കൂൾ-കോളജ് തലങ്ങളിൽ സംഘടന പ്രവർത്തനം നടത്തി നേതൃത്വ നിരയിൽ പ്രവർത്തിച്ചു.
NRI
ഒട്ടാവ: കാനഡയിലെ സാമൂഹിക - സംഘടനാ നേതാവായ മാത്യു ജോണ്‍ ഫൊക്കാനയുടെ 2026 - 28 തെരഞ്ഞെടുപ്പില്‍ ബ്രിട്ടിഷ് കൊളംബിയ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ലീലാ മാരേട്ട് പാനലില്‍ മത്സരിക്കുന്നു.
കഴിഞ്ഞ 40 വര്‍ഷമായി വിവിധ സംഘടനകളില്‍ എക്സിക്യൂട്ടീവ് പദവികള്‍ വഹിച്ചുവരുന്ന അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധത തികച്ചും മാതൃകാപരമാണ്.
സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ മാത്യു തന്റെ പ്രഫഷണല്‍ തിരക്കുകള്‍ക്കിടയിലും മത-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന വ്യക്തിയാണ്.
വിവിധ നേതൃപദവികള്‍ അലങ്കരിച്ച ജോണ്‍ മാത്യു സെയില്‍സ് കണ്‍സള്‍ട്ടന്റായി 35 വര്‍ഷം ജോലി ചെയ്തു. നാട്ടില്‍ സെന്റ് മേരീസ് കോളജ് അധ്യാപകനായിരുന്നു.
കേരള കള്‍ച്ചറല്‍ അസോസിയേഷന് ഓഫ് ബ്രിട്ടിഷ് കൊളംബിയയുടെ പ്രസിഡന്റായി ഒമ്പത് വര്‍ഷം സേവനം ചെയ്തു. 40 വര്‍ഷമായി ഡയറക്ടര്‍ ഓഫ് സെന്റര്‍ ഫോര്‍ ഗ്ലോബല്‍ മിഷനില്‍ സേവനം അനുഷ്ഠിച്ചു.
ചര്‍ച്ച് ബോര്‍ഡ് അംഗമായും അനേക വര്‍ഷങ്ങള്‍ ജോലി ചെയ്തു. 1985ല്‍ കാനഡയില്‍ കുടിയേറിയ ജോണ്‍ മാത്യു ടീം എംപവറില്‍ ഒരു ശക്തിതന്നെയാണെന്ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ഥി ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.
NRI
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) 2026ലേക്കുള്ള തെരഞ്ഞെടുപ്പിൽ റോയ് മാത്യു നയിക്കുന്ന ടീം യുണൈറ്റഡ് പാനലിൽ നിന്ന് പ്രമുഖ സാമൂഹ്യപ്രവർത്തകയും ഐടി വിദഗ്ധയുമായ ബനീജ ചെറു ജനവിധി തേടുന്നു.
മെമോറിയൽ ഹെർമൻ ഹെൽത്ത് സിസ്റ്റത്തിൽ ഐടി ക്ലിനിക്കൽ സൊല്യൂഷൻസ് സീനിയർ മാനേജറായി പ്രവർത്തിക്കുന്ന ബനീജയ്ക്ക് നേതൃരംഗത്ത് 25 വർഷത്തിലധികം പ്രവർത്തന പാരമ്പര്യമുണ്ട്. ഔദ്യോഗിക തിരക്കുകൾക്കിടയിലും ആത്മീയ - സാമൂഹ്യ സേവന രംഗങ്ങളിൽ ഇവർ സജീവമാണ്.
ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോമലബാർ കത്തോലിക്കാ പള്ളിയിലെ സജീവ അംഗവും സൺഡേ സ്കൂൾ അധ്യാപികയുമായ ബനീജ, ദീർഘകാലം പാരിഷ് കൗൺസിൽ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സീറോമലബാർ കത്തോലിക്കാ സഭ (എസ്എംസിസി) ഷിക്കാഗോ രൂപതയുടെ നാഷണൽ കമ്മിറ്റി അംഗം കൂടിയാണിവർ. തൃശൂർ അസോസിയേഷൻ, എച്ച്എംസി എന്നിവയിൽ അംഗമായ ബനീജ, ഹൂസ്റ്റൺ ഫുഡ് ബാങ്ക് ഉൾപ്പെടെയുള്ള വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വോളന്റിയറായും പ്രവർത്തിക്കുന്നു.
റോയ് മാത്യു (പ്രസിഡന്റ്), ക്ലാരമ്മ മാത്യൂസ് (ട്രസ്റ്റി ബോർഡ്) എന്നിവർ നേതൃത്വം നൽകുന്ന പാനലിൽ വിനോദ് ചെറിയാൻ, സന്തോഷ് ആറ്റുപുറം, അനില സന്ദീപ്, ഡോ. സുബിൻ ബാലകൃഷ്ണൻ തുടങ്ങിയവർ അണിനിരക്കുന്നു.
2025 ഡിസംബർ 13ന് സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ (2411 5th St, Stafford, TX 77477) വച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
NRI
ഫിലഡൽഫിയ: ഫൊക്കാനയുടെ 2026 -2028 നാഷണൽ കമ്മിറ്റിയിലേക്ക് മാത്യു ചെറിയാൻ (മോൻസി) മത്സരിക്കുന്നു. മികച്ച സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ, സംഘടനാ പ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് പെൻസിൽവേനിയ മലയാളികളുടെ അഭിമാനമായ മാത്യു ചെറിയാൻ.
കഴിഞ്ഞ ഫൊക്കാന കൺവൻഷനിലും നിറസാനിധ്യമായിരുന്നു മാത്യു ചെറിയാൻ 2023ൽ ഫിലഡൽഫിയയിൽ നടന്ന ഫൊക്കാന റീജിയണൽ കൺവൻഷന് നേതൃത്വം നൽകിയവരിൽ ഒരാൾ കൂടിയാണ്.
ഫൊക്കാനയുടെ നിരവധി പരിപാടികളിൽ സജീവസാന്നിധ്യമായി കഴിവ് തെളിയിച്ച അദ്ദേഹം ഫൊക്കാനയുടെ പെൻസിൽവേനിയ റീജിയണിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും കൂടുതൽ സംഘടനകളെ ഫൊക്കാനയുടെ ഭാഗമാകുന്നതിലും നിർണായക പങ്കുവഹിക്കുന്ന വ്യക്തികൂടിയാണ്.
ഫിലഡൽഫിയായിലെ വിവിധ മലയാളി അസോസിയേഷനുകളുമായും സഹകരിച്ച് പ്രവർത്തിക്കുന്ന മാത്യു ചെറിയാൻ, പെൻസിൽവേനിയ മലയാളി അസോസിയേഷന്റെ (പിഎംഎ) രൂപീകരണത്തിൽ മുഖ്യപങ്കുവഹിച്ച വ്യക്തിയാണ്.
പിഎംഎയുടെ മുൻ പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിന്റെ പ്രവർത്തന മികവാണ് പിഎംഎ ഇന്ന് ഈ റീജിയണിലെ അറിയപ്പെടുന്ന ഒരു സംഘടനയായി മാറ്റി എടുക്കുവാനും കഴിഞ്ഞത്.
ഫൊക്കാനയുടെ ഇപ്പോഴത്തെ കമ്മിറ്റിയിൽ കൺവെൻഷൻ കോഓർഡിനേറ്ററായി പ്രവർത്തിക്കുന്ന മാത്യു ചെറിയാൻ, ഫൊക്കാനയുടെ ഈ വർഷത്തെ പ്രവത്തനങ്ങൾക്ക് തന്റേതായ രിതിയിൽ വളരെ അധികം പിന്തുണ നൽകുന്ന വ്യക്തി കൂടിയാണ്.
പെൻസിൽവേനിയ മലയാളികളുടെ ഏതു കാര്യങ്ങൾക്കും കൃത്യമായ ഇടപെടലുകൾ നടത്തുകയും പെൻസിൽവേനിയ ഏരിയയിലെ എല്ലാ മലയാളികളുമായും വളരെ അധികം സുഹൃത്തുബന്ധം കാത്തു സൂക്ഷിക്കുന്ന മോൻസി തന്റെ പ്രവർത്തന രീതിയിലൂടെ അമേരിക്കൻ മലയാളികൾക്ക് ഇടയിൽ സുപരിചിതനുമാണ്.
1985ൽ അമേരിക്കയിലേക്ക് കുടിയേറിയ മാത്യു ചെറിയാൻ സ്കൂൾ കോളേജ് വിദ്യാഭ്യാസം ഫിലഡൽഫിയയിൽ നിന്നും പൂർത്തീകരിച്ചു. ഹെൽത്ത് സയൻസിൽ ബിരുദം നേടിയതിനുശേഷം ബിസിനസ് രംഗത്തേക്ക് തിരിഞ്ഞ് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
ഇൻഫ്രാസ്ട്രക്ച്ചർ യൂട്ടിലെറ്റ്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻസ് നാഷണൽ വെെഡ് എന്ന സ്ഥാപനം നടത്തി ബിസിനസ് രംഗത്തും തിളങ്ങി നിൽക്കുന്നു. ഇപ്പോൾ കുടുംബമായി കിംഗോ പ്രഷിയായിൽ താമസിക്കുന്നു.
അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയാണ് മാത്യു ചെറിയാൻ, അദ്ദേഹത്തിന്റെ സംഘടനാ മികവും നേതൃപാടവവും ഫൊക്കാനയുടെ 2026 -2028 ലെ പ്രവർത്തനങ്ങൾക്ക് മുതൽ കുട്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ലെന്ന് പ്രസിഡന്റ് സ്ഥാനാർഥി ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.
NRI
വാഷിംഗ്ടൺ ഡിസി: ഫൊക്കാനയുടെ 2026-28 ഭരണസമിതിയിൽ വിമൻസ് ഫോറം ചെയർപേഴ്സൺ ആയി സാമുഹ്യ പ്രവർത്തകയും കലാകാരിയുമായ സരൂപാ അനിൽ മത്സരിക്കുന്നു. ലീല മാരേട്ട് നേതൃത്വം നൽകുന്ന ടീമിന്റെ ഭാഗമായാണ് മത്സരിക്കുന്നത്.
വാഷിംഗ്ടൺ ഡിസി ഏരിയയിൽ നിന്നുള്ള പ്രമുഖ വനിതാ സംഘടനാ നേതാവും കലാകാരിയുമായ സരൂപാ അനില്‍ ഫൊക്കാന വിമെൻസ് ഫോറം കോ ചെയർ ആയി വളരെ അധികം പ്രവർത്തനങ്ങൾ നടത്തിയ ശേഷമാണ് വിമെൻസ് ഫോറം ചെയർപേഴ്സൺ ആയി മത്സരിക്കുന്നത്.
മികച്ച പ്രസംഗിക, ടിവി. അവതാരിക, പ്രോഗ്രാം അവതാരിക , മോഹിനിയാട്ടം നർത്തകി , സംഘടനാ പ്രവർത്തക, മതസാംസ്കാരിക പ്രവർത്തക, കഠ പ്രൊഫഷണൽ തുടങ്ങി നിരവധിയായ മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് വാഷിംഗ്ടൺ ഡിസിക്കാരുടെ അഭിമാനമായ സാരൂപ അനിൽ .
കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റൻ വാഷിംഗ്ട്ടണിലൂടെ ഫൊക്കാനയുടെ പ്രവർത്തങ്ങളിൽ സജീവമായിരുന്ന സരൂപാ അനിൽ ഫൊക്കാനയുടെ മിക്കവാറുമുള്ള എല്ലാ കൺവെൻഷനുകളുടെയും കലസാംസ്കാരിക വേദികളിൽ നിറ സജീവ സാന്നിധ്യമായിരുന്നു.
സരൂപാ അനിലിന്റെ വിവിധ മേഖലകളിലെ പ്രവർത്തി പരിചയവും അറിവും ടീം എംപവറിനു ഒരു മുതൽകൂട്ടാകുമെന്നു പ്രസിഡന്റ് സ്ഥാനാർഥി ലീലാ മാറേറ്റും ട്രഷറർ സ്ഥാനാർഥി രേവതി പിള്ളയും അഭിപ്രായപ്പെട്ടു.
NRI
ന്യൂ ഇംഗ്ലണ്ട്: കേരള അസോസിയേഷൻ ഓഫ് കണക്ടിക്കട്ടിന്റെ ഡയറക്ടർ ബോർഡ് അംഗമായ അജു ഏബ്രഹാം ന്യൂ ഇംഗ്ലണ്ട് റീജിയണിൽ നിന്ന് ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു.
തൊടുപുഴ സ്വദേശിയായ അജു എബ്രഹാം പ്രമുഖ ഐടി സ്ഥാപനമായ ഇൻഫോസിസിലാണ് കരിയർ ആരംഭിച്ചത്. ഒരു വ്യാഴവട്ടം മുമ്പ് അമേരിക്കയിലെത്തി. അതിന് ശേഷം ഐടി, കൺസൾട്ടിംഗ് മേഖലകളിൽ അദ്ദേഹം ഉയർന്ന നിലകളിലേക്ക് മുന്നേറി. ഇപ്പോൾ പ്രമുഖ ഐടി കമ്പനിയിൽ ഡയറക്ടറും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൺസൾട്ടിംഗ് നോർത്ത് അമേരിക്ക മേധാവിയായുമാണ്.
കണക്ടിക്കട്ടിലെ മലയാളി സംഘടനകളിലും അജു സജീവമാണ്. ഫൊക്കാനയുമായി അടുത്ത ബന്ധം പുലർത്തുകയും വിവിധ യോഗങ്ങളിലും പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു. ഈസ്റ്റ് കോസ്റ്റിലെ വൈവിധ്യമാർന്ന മലയാളി സംഘടനകളുമായും നേതാക്കളുമായും ശക്തമായ ബന്ധങ്ങൾ അദ്ദേഹമുണ്ടാക്കിയിട്ടുണ്ട്.
തൊഴിൽ ജീവിതത്തിനു പുറമെ, മലയാളി സമൂഹത്തോടുള്ള ബന്ധവും സാംസ്കാരിക പ്രവർത്തനങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും ഏറെ ദൃഢതയാർന്നതാണ്. അമേരിക്കയിലെ ശ്രദ്ധേയമായ ഹാർലി ഡേവിഡ്സൺ മലയാളി റൈഡേഴ്സ് കമ്യൂണിറ്റിയായ ഗോഡ്സ് ഓൺ റെഡേഴ്സിന്റെസ്ഥാപക അംഗമാണ്.
ഇത് അദ്ദേഹത്തെ വിവിധ സംസ്ഥാനങ്ങളിലെ ബൈക്കർമാരുമായും കൂട്ടായ്മകളുമായും ശക്തമായി ബന്ധിപ്പിക്കുന്നു. കല, സിനിമ, രാഷ്ട്രീയം, സാമൂഹ്യ പ്രവർത്തനങ്ങൾ തുടങ്ങിയ രംഗങ്ങളിലെ വ്യക്തികളുമായി അജുവിന് അടുത്ത ബന്ധം നിലനിൽക്കുന്നു. കൂടാതെ അദ്ദേഹം തന്റെ പല മേഖലകളിലുമുള്ള സംരംഭകത്വ പ്രവർത്തനങ്ങളിലൂടെയും അറിയപ്പെടുന്ന ആളുമാണ്.
ടെക്ക് രംഗത്തും സാമൂഹിക സേവന രംഗത്തും ശ്രദ്ധേയനായ അജു ഏബ്രഹാം നേതൃത്വം എക്കാലത്തും ഫൊക്കാനയ്ക്ക് നേട്ടമായിരിക്കുമെന്ന് ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ, ട്രഷറർ സ്ഥാനാർഥി ആന്റോ വർക്കി എന്നിവർ അഭിപ്രായപ്പെട്ടു.
NRI
ഒട്ടാവ: കാനഡയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ തിളങ്ങി നില്ക്കുന്ന ബിജു ജോര്‍ജ് ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.
ഇന്ത്യന്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റുകൂടിയായ ബിജു ജോര്‍ജിന്റെ നേതൃത്വത്തിലാണ് കാനഡ പാര്‍ലമെന്റില്‍ ഓണം ആഘോഷിക്കുന്നത്.
കാനഡയുടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് മലയാളികളെ കൊണ്ടുവരുവാന്‍ ബിജു ജോര്‍ജിന് കഴിയും എന്ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ഥി ലീലാ മാരേട്ട് പറഞ്ഞു.
പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശിയായ ബിജു ജോര്‍ജ് നല്ല എഴുത്തുകാരനും കവിയും കൂടിയാണ്. റസ്റ്ററന്റ് ബിസിനസിലും റിയല്‍ എസ്റ്റേറ്റ് രംഗത്തും പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം നിരവധി സിനിമകളും നിര്‍മിച്ചിട്ടുണ്ട്.
കുട്ടിക്കാലം മുതല്‍ രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 18-ാം വയസില്‍ കേരളം വിട്ടതാണ്. ഭാര്യ ബീനയും ഏക മകള്‍ അനിതയും ആയി ഒട്ടാവയില്‍ താമസിക്കുന്നു.
ഇപ്പോള്‍ ബിജു ജോര്‍ജ് ഫൊക്കാന പൊളിറ്റിക്കല്‍ ഫോറം വൈസ് ചെയര്‍പേഴ്സൺ ആണ്. ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ഥി ലീലാ മാരേട്ടിന്റെ ടീമിലാണ് ബിജു മത്സരിക്കുന്നത്.
NRI
ന്യൂയോർക്ക്: ഫൊക്കാന മെൻസ് ക്ലബിന്റെ ഉദ്ഘാടനം പ്രമുഖ മജീഷ്യനും സാമൂഹിക പ്രവർത്തകനുമായ പ്രഫ. ഗോപിനാഥ് മുതുകാട് ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ സെന്റ് ജോർജ് സീറോമലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ (408 Getty Avenue, Paterson, NJ 07503) ഉദ്ഘാടനം ചെയ്യുന്നതാണെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
ഫൊക്കാനയിലുള്ള യുവജനങ്ങളുടെ സമഗ്രമായ വികസനത്തിനും ക്ഷേമത്തിനും സഹായകമാകുന്ന പദ്ധതികൾക്ക് രൂപം നലകി നടപ്പിലാക്കുകയും അവരുടെ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫൊക്കാന മെൻസ് ക്ലബ് രൂപീകരിക്കുന്നത്.
മെൻസ് ഫോറം ഭാരവാഹികളായി ചെയർ ലിജോ ജോൺ, വൈസ് ചെയെർസ് ആയ കൃഷ്ണരാജ് മോഹൻ, കോചെയർ ജിൻസ് മാത്യു, കോഓർഡിനേറ്റേഴ്സായ സുബിൻ മാത്യു, ഫോബി പോൾ എന്നിവരെ നിയമിച്ചു.
NRI
ന്യൂ ഇംഗ്ലണ്ട്: സംഘടനാ രംഗത്തും സാമൂഹിക മേഖലയിലും ശക്തമായ പ്രവർത്തനമികവ് കൈമുതലായുള്ള ഫോബി പോൾ ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയൺ ആർവിപി സ്ഥാനത്തേക്ക് ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു
ഐടി പ്രഫഷണലായ ഫോബി പോൾ കേരള അസോസിയേഷൻ ഓഫ് കണക്ടിക്കട്ടിന്റെ പ്രസിഡന്റായി (2023) മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുകയുണ്ടായി. ആക്ടിംഗ് ബിഒഡിയായും (2024-25) പ്രവർത്തിക്കുന്നു.
കുരുത്തുറ്റ നേതൃത്വം മുഖമുദ്രയായ ഫോബി പോളിന്റെ നേതൃത്വം എക്കാലത്തും ഫൊക്കാനയ്ക്ക് നേട്ടമായിരിക്കുമെന്ന് ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ, ട്രഷറർ സ്ഥാനാർഥി ആന്റോ വർക്കി എന്നിവർ അഭിപ്രായപ്പെട്ടു.
NRI
ഷിക്കാഗോ: സാമൂഹിക-സാംസ്കാരിക രംഗത്ത് ശ്രദ്ധേയനായ യുവനേതാവ് മാറ്റ് വിലങ്ങാട്ടുശേരിൽ ഫൊക്കാന മിഡ്വെസ്റ്റ് റീജിയൺ ആർവിപി സ്ഥാനത്തേക്ക് ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു.
മെഡിക്കൽ ഇമേജിംഗ് മേഖലയിൽ 25 വർഷത്തിലേറെ സമർപ്പിത സേവനത്തിനുടമയാണ് മാറ്റ് വിലങ്ങാട്ടുശേരിൽ. ആറു വർഷമായി ഒരു പ്രമുഖ ആരോഗ്യ സംരക്ഷണ കേന്ദ്രത്തിൽ മാനേജരായി പ്രവർത്തിക്കുന്നു.
സാമൂഹിക സംഘടനകളിൽ സുതാര്യത, നീതി, പുരോഗതി എന്നിവ ഉറപ്പാക്കാൻ മാറ്റ് എക്കാലവും ശ്രമിച്ചിട്ടുണ്ട്. ഷിക്കാഗോ മലയാളി സമൂഹത്തിലെ സാംസ്കാരിക, സാമൂഹിക, കമ്യൂണിറ്റി പരിപാടികളിൽ സജീവ നേതൃത്വം നൽകുന്ന വ്യക്തിയാണ്.
മുമ്പ് രണ്ട് തവണ കെസിഎസ് ലെജിസ്ലേറ്റീവ് ബോർഡ് ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്, നിലവിൽ വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ 25 വർഷമായി മലയാളി റേഡിയോഗ്രാഫർ അസോസിയേഷന്റെ സജീവ അംഗമാണ്.
സംഘടനയുടെ വൈസ് പ്രസിഡന്റായും സെക്രട്ടറിയായും പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫൊക്കാനയെ അടുത്ത തലത്തിലേക്കുയർത്താൻ മാറ്റ് വിലങ്ങാട്ടുശേരിലിനു കഴിയുമെന്ന് ഫിലിപ്പോസ് ഫിലിപ്പും ടീം ഇന്റഗ്രിറ്റി പാനലിൽ സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ, ട്രഷറർ സ്ഥാനാർഥി ആന്റോ വർക്കി എന്നിവരും അഭിപ്രായപ്പെട്ടു.
NRI
ഷിക്കാഗോ: വ്യവസായ പ്രമുഖനും സാമൂഹിക പ്രവര്‍ത്തകനുമായ ജോജോ മാത്യു ഫൊക്കാന ഷിക്കാഗോ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.
കാല് നൂറ്റാണ്ടില്‍ അധികമായി ഇല്ലിനോയി സ്റ്റേറ്റ് സോഷ്യല്‍ വര്‍ക്കര്‍ ആയി ജോലി ചെയ്യുകയും ഷിക്കാഗോ മലയാളികള്‍ക്കിടയില്‍ സുപരിചിതനും സാമൂഹിക പ്രവര്‍ത്തകനും വ്യവസായ പ്രമുഖനുമാണ് ജോജോ മാത്യു.
ഉമ എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകനും ക്നാനായ കുടുംബയോഗ പ്രസിഡന്റും ക്നാനായ അസോസിയേഷന് ബോര്‍ഡ് മെമ്പറുമായും ജോജോ മാത്യു ചെയ്ത സുദീര്‍ഘമായ പ്രവര്‍ത്തനങ്ങള്‍ മറക്കാനാകുന്നതല്ല.
ഷിക്കാഗോ മലയാളികള്‍ക്ക് മാത്രമല്ല ലോകം എമ്പാടുമുള്ള മലയാളികള്‍ക്ക് ഏതൊരു ആവശ്യത്തിനും സഹായഹസ്തവുമായി വരുന്ന ജോജോ മാത്യുവിന്റെ സേവനങ്ങള്‍ എണ്ണമറ്റതാണെന്ന് പറയാതിരിക്കാന്‍ സാധിക്കില്ല.
പ്രസിഡന്റ് സ്ഥാനാര്‍ഥി ലീലാ മാരേട്ടിന്റെ പാനലിലാണ് ജോജോ മാത്യു മത്സരിക്കുന്നത്.
NRI
ന്യൂയോർക്ക്: സംഘടനാ രംഗത്തും ടെക്നോളജി രംഗത്തും ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച സോണി അമ്പൂക്കൻ ഫൊക്കാന അസോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഫിലിപ്പോസ് ഫിലിപ്പിന്റെ "ടീം ഇന്റഗ്രിറ്റി' പാനലിൽ മത്സരിക്കുന്നു.
ലോക കേരള സഭയിലെ അംഗം കൂടിയായ സോണി അമ്പൂക്കൻ കേരള അസോസിയേഷൻ ഓഫ് കണക്ടിക്കറ്റിന്റെ(കെഎസിടി) പ്രവർത്തകനാണ്. ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗവും അഡിഷണൽ അസോസിയേറ്റ് ട്രഷററുമായിരുന്നു.
ഫൊക്കാന മലയാളം അക്കാഡമി കമ്മിറ്റി അംഗവും "അക്ഷര ജ്വാല' പരിപാടിയുടെ കോഓര്‍ഡിനേറ്റര്‍മാരിൽ ഒരാളുമായും പ്രവർത്തിച്ചു. എന്റെ മലയാളം പദ്ധതിയുടെ പ്രചരണത്തിൽ ഫൊക്കാനയെ ഒന്നാം സ്ഥാനത്തെത്തിച്ചതിന് സോണി അമ്പൂക്കന് മികച്ച ഏകോപനത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു
കെഎസിടിയുടെ 2018-2020 കാലയളവിലെ പ്രസിഡന്റായിരുന്നു അദ്ദേഹം. ഇംഗ്ലീഷിലും മലയാളത്തിലും മികച്ച പ്രാസംഗികൻ കൂടിയായ സോണി അമ്പൂക്കൻ ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണലിന്റെ ഡിസ്ട്രിക്റ്റ് 51ന്റെ ഗവർണർ പദവിയും വഹിച്ചിരുന്നു. ഹാർട്ട് ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണൽ ലൈഫ് സ്പീഡ് ക്ലബ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു
തൃശൂരിലെ പ്രശസ്തമായ അമ്പൂക്കൻ കുടുംബാംഗമായ സോണി മാളക്കടുത്ത് പുത്തൻചിറ സ്വദേശിയാണ്. തൃശൂർ എൻജിനിയറിംഗ് കോളജിൽ നിന്ന് ബിടെക് ബിരുദം നേടിയ സോണി എൻഐടി സൂററ്റ്കലിൽ നിന്നും എംടെക്ക് നേടി.
അമേരിക്കയിലെ വിവിധ നഗരങ്ങളിൽ ഐടി മാനേജ്മെന്റ് - ലീഡർഷിപ്പ് തലങ്ങളിൽ ദീർഘകാലമായി തിളങ്ങി വരുന്ന മികച്ച ഐടി പ്രഫഷണൽ ആണ്. 2008 മുതൽ കണക്കറ്റിൽ സ്ഥിരതാമസമാക്കി. ഇതിനിടെ യൂണിവേഴ്സിറ്റി ഓഫ് ഹാർട്ട്ഫോഡിൽ നിന്ന് എംബിഎ, എംഐടി സ്ലോൺ മാനേജ്മെന്റിൽ നിന്ന് എക്സിക്യൂട്ടീവ് എഡ്യൂക്കേഷൻ എന്നീ ബിരുദങ്ങളും കരസ്ഥമാക്കി.
വിവിധ രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച സോണി അമ്പൂക്കന്റെ നേതൃത്വം എക്കാലത്തും ഫൊക്കാനക് മുതൽക്കൂട്ടാകുമെന്ന് ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ, ട്രഷറർ സ്ഥാനാർഥി ആന്റോ വർക്കി എന്നിവർ അഭിപ്രായപ്പെട്ടു.
NRI
ഫിലാഡൽഫിയ: അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിഡൽഫിയ (മാപ്പ്) ലിബിൻ കുര്യനെ ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി നാമനിർദേശം ചെയ്തു
സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമാണ് ലിബിൻ കുര്യൻ. പഠിക്കുന്ന കാലത്ത് തന്നെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ഉന്നതമായ പല പദവികളും അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.
അമേരിക്കയിൽ എത്തിയ ശേഷം മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ സ്പോർട്സ് കോഓർഡിനേറ്റർ, ചാരിറ്റി കോഓർഡിനേറ്റർ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
NRI
ഷിക്കാഗോ: ഷിക്കാഗോയില്‍ നിന്നുള്ള പ്രമുഖ വനിതാ സംഘടനാ നേതാവും ഫിസിയോ തെറാപ്പി ഡോക്ടറുമായ ബ്രീജിറ്റ് ജോര്‍ജ് ഫൊക്കാനയുടെ 2026- 28 ഭരണസമിതിയില്‍ അസോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു.
ലീലാ മാരേട്ട് പ്രസിഡന്റായി മത്സരിക്കുന്ന ടീമില്‍ നിന്നാണ് ഡോ. ബ്രിജിറ്റും മത്സരിക്കുന്നത്. മികച്ച പ്രാസംഗിക, ടിവി അവതാരക, പ്രോഗ്രാം അവതാരക, സംഘടനാ പ്രവര്‍ത്തക, ഗായിക, മത - സാംസ്കാരിക പ്രവര്‍ത്തക, അതുര സേവന സംഘടനാ പ്രവര്‍ത്തക തുടങ്ങിയ നിലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ്.
2022- 24 കാലയളവില്‍ ഫൊക്കന വിമന്‍സ് ഫോറത്തിന്റെ ചെയര്‍പഴ്സണായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ നേതാവായ ഡോ. ബ്രിജിറ്റ് അസോസിയേഷന് ബോര്‍ഡ് മെമ്പര്‍, വിമന്‍സ് ഫോറം കോഓര്‍ഡിനേറ്റര്‍, യൂത്ത് ഫെസ്റ്റിവല്‍ കോഓര്‍ഡിനേറ്റര്‍ എന്നീ തലങ്ങളിലും പ്രവര്‍ത്തിച്ചു.
2012ല്‍ ഹൂസ്റ്റണില്‍ നടന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ മലയാളി മങ്കയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഫൊക്കാന ഓര്‍ലാൻഡോ കണ്വന്ഷന് കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍, മലയാളി മങ്ക കോഓര്‍ഡിനേറ്റര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
NRI
ന്യൂയോര്‍ക്ക്: റെജി വര്‍ഗീസ് ഫൊക്കാന ന്യൂയോര്‍ക്ക് മെട്രോ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഫിലിപ്പോസ് ഫിലിപ്പ് നേതൃത്വം നൽകുന്ന ടീം ഇന്റഗ്രിറ്റി പാനലിൽ മത്സരിക്കുന്നു.
മൂന്നു പതിറ്റാണ്ടിലേറെയായി അമേരിക്കയിലെ മലയാളി സമൂഹ്യ, സാംസ്കാരിക, സാമുദായിക മേഖലകളിലെ സജീവ സാന്നിധ്യമായ റെജി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മുന്‍നിരയിലുണ്ട്.
സ്റ്റാറ്റന്‍ഐലൻഡ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയ വിവിധ പദവികളില്‍ റെജി വര്‍ഗീസ് തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ട്.
സാമൂഹ്യ പ്രവര്‍ത്തനത്തോടൊപ്പം തന്നെ രാഷ്ട്രീയ രംഗത്തും ആധ്യാത്മിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള റെജി, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ട്രഷറര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഏറ്റവും മനോഹരമായ സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ നിര്‍മാണ വേളയില്‍ ഉടനീളം കര്‍മനിരതമായി പ്രവര്‍ത്തിച്ച ബില്‍ഡിംഗ് കമ്മിറ്റി ട്രഷററായിരുന്നു.
ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ മാസ്റ്റര്‍ ബിരുദധാരിയായ അദ്ദേഹം പല വ്യവസായങ്ങളുടേയും ഉടമയാണ്. ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റിയില്‍ ഉദ്യോഗസ്ഥനായ റെജി കുടുംബ സമേതം സ്റ്റാറ്റന്‍ഐലന്റില്‍ താമസിക്കുന്നു.
റെജി വര്‍ഗീസിന്റെ സ്ഥാനാർഥിത്വം ഫൊക്കാന എന്ന മഹത്തായ സംഘടനയ്ക്ക് മുതല്‍ക്കൂട്ടായിരിക്കുമെന്ന് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.
NRI
ടെക്സസ്: ഫൊക്കാനയുടെ 2026- 28 കാലയളവില്‍ ലീലാ മാരേട്ട് നയിക്കുന്ന പാനലില്‍ ടെക്സസില്‍ നിന്നും റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഫാന്‍സിമോള്‍ പള്ളാത്തുമഠം മത്സരിക്കുന്നു. പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകയും സംരംഭകയും ആരോഗ്യപരിപാലന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഫാന്‍സിമോള്‍ ഇപ്പോള്‍ ടെക്സസ് റീജിയൺ പ്രസിഡന്റാണ്.
പുണെ എഎഫ്എംസിയില്‍ നിന്നും ബിഎസ്എന്‍ ബിരുദം കരസ്ഥമാക്കിയശേഷം ഫാന്‍സിമോള്‍ എംബിഎയും എടുത്ത് ഹെല്‍ത്ത് കെയര്‍ രംഗത്ത് പ്രവർത്തിച്ചു. അമേരിക്കയില്‍ എത്തിയശേഷം ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്ട്രേഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രവര്‍ത്തന മേഖല വിപുലീകരിക്കുകയും ചെയ്തു.
മൂന്നു വ്യത്യസ്തങ്ങളായ ലബോറട്ടറികളുടെ സ്ഥാപകയും സിഇഒയായും പ്രവര്‍ത്തിക്കുന്ന അവര്‍ ഹെല്‍ത്ത് കെയര്‍ കമ്പനികള്‍ക്കും ഹെല്‍ത്ത് കെയര്‍ പ്രഫഷണല്‍സിനായി കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചു.
മലയാളി സമൂഹത്തിനും ഇന്ത്യന്‍ സമൂഹത്തിനാകമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു.
NRI
ഫ്ലോറിഡ: ചലച്ചിത്ര നടനും വൈമാനികനുമായ ക്യാപ്റ്റന്‍ അഖില്‍ വിജയ് ഫ്ലോറിഡയില്‍ നിന്നും ഫൊക്കാനയുടെ യൂത്ത് പ്രതിനിധിയായി മത്സരിക്കുന്നു. ഫ്ലോറിഡ കൈരളി ആര്‍ട്സ് ക്ലബ് അംഗമായ അഖില്‍ ഡെല്‍റ്റ എയര്‍ലൈന്‍സില്‍ പൈലറ്റായി ജോലി ചെയ്യുന്നു.
ഫ്ലോറിഡയിലെ സാമൂഹ്യ സാംസ്കാരിക മേഖലയില്‍ സജീവസാന്നിധ്യമായ അദ്ദേഹം മലയാള ചലച്ചിത്ര രംഗത്തെ ഉദിച്ചുയരുന്ന ഒരു താരംകൂടിയാണ്. 2019-ല്‍ കര്ണ്ണന് നെപ്പോളിയന് ഭഗത് സിംഗ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.
ആലീസ് ഇന്‍ പാഞ്ചാലിനാട്. മൂണ്‍വാക്ക് തുടങ്ങിയ സിനിമകളിലും അഭിനയിച്ച അഖിലിന് സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ട്. മുഖ്യധാരാ മാധ്യമങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അഖിലിന്റെ മറ്റൊരു മേഖല മോഡലിംഗ് ആണ്. ഡേറ്റോണ ബീച്ചിലെ പ്രമുഖ സംഘടനയായ മാസിന്റെ പ്രതിനിധി കൂടിയാണ്.
അഖിലിനെപ്പോലെ ചുറുചുറുക്കുള്ള ചെറുപ്പക്കാരനെ യൂത്ത് പ്രതിനിധിയായി ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ഥി ലീലാ മാരേട്ട് പറഞ്ഞു. അഖില്‍ വിജയ് ലീല മാരേട്ട് നേതൃത്വം നല്കുന്ന ടീമിലാണ് മത്സരിക്കുന്നത്.
NRI
ഫിലഡല്‍ഫിയ: ലീലാ മാരേട്ട് നേതൃത്വം നല്കുന്ന ടീമിന്റെ ഭാഗമായി യൂത്ത് പ്രതിനിധിയായി കലാ-സാംസ്കാരിക പ്രവര്‍ത്തകയായ ഫെയ്ത്ത് മറിയ എല്‍ദോ മത്സരിക്കുന്നു. ഫിലഡല്‍ഫിയയിലെ പ്രമുഖ മലയാളി സംഘടനയായ "മാപ്പ്' പ്രവര്‍ത്തകയാണ് ഫെയ്ത്ത് മറിയ എല്‍ദോ.
ഫിലഡല്‍ഫിയയിലെ വിവിധ മലയാളി അസോസിയേഷനുകളുടെ വേദികളിലൂടെ വളര്‍ന്നുവരുന്ന യുവ കലാകാരിയായ ഫെയ്ത്ത് ബിസിനസ് അനലിസ്റ്റിക്സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.
സ്റ്റുഡന്റ് ലീഡറിന്റെ റോളില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ വൈവിധ്യമാര്‍ന്ന മൂല്യങ്ങള്‍ പുതിയ കുട്ടികളിലേക്കും സഹപാഠികളിലേക്കും പകര്‍ന്നു നല്‍കുന്നതിലും കോളജിലെ വിവിധ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ഒരു സ്റ്റുഡന്റ് ലീഡര്‍ എന്ന നിലയില്‍ സുപരിചിതയാണ്.
നര്‍ത്തകി, പാട്ടുകാരി, സംഘാടക, സന്നദ്ധ പ്രവര്‍ത്തക, സ്റ്റുഡന്റ് ലീഡര്‍, പ്രാസംഗിക തുടങ്ങി നിരവധി മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ഫെയ്ത്ത്.
ഡ്രെക്സല്‍ യൂണിവേഴ്സിറ്റിയില്‍ ബിസിനസ് അനലിസ്റ്റിക്സ് ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുന്ന ഫെയ്ത്ത് ഫൊക്കാനയിലെ യൂത്തിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും കൂടുതല്‍ യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിനും നിലവിലെ യൂത്ത് പ്രതിനിധി എന്ന നിലയില്‍ തന്റെ കഴിവ് തെളിയിക്കുന്നു.
NRI
ടൊറന്റോ: ഫൊക്കാനയുടെ 2026 - 2028 ഭരണസമിതിയിൽ കാനഡയിൽ നിന്ന് ആർവിപിയായി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ പ്രമുഖ അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയുമായ ലത മേനോൻ മത്സരിക്കുന്നു.
കാനഡ മലയാളി സമൂഹത്തിൽ നിറസാന്നിധ്യമായ ലത മേനോൻ ബ്രാംറ്റൺ മലയാളി അസോസിയേഷന്റെ സെക്രട്ടറിയായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കാനഡ മലയാളികളുടെ എല്ലാ ആവശ്യങ്ങൾക്കും മുമ്പിൽ നിന്നു പ്രവർത്തിക്കുന്ന ലത മേനോന് സാമൂഹ്യ രാഷ്ട്രീയ സാമുദായിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നൽകുവാൻ കഴിഞ്ഞിട്ടുണ്ട്.
കേരള ലോകകേരള സഭയിൽ അംഗമായ ലത മേനോൻ കേരള സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം ന്യൂയോർക്കിൽ നടന്ന ലോക കേരളസഭയിലും പങ്കെടുത്തിരുന്നു.
ലത ലോ പ്രഫഷണൽ കോർപറേഷന്റെ സ്ഥാപകയാണ്. ഇന്ത്യയിലെയും അമേരിക്കൻ നാടുകളിലെയും സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ലത ഐസിഡബ്ല്യു എന്ന സംഘടനയുടെ സഹസ്ഥാപക കൂടിയാണ്.
പ്രഫഷണലായ ആയിരത്തിൽ അധികം സ്ത്രീകൾ അംഗങ്ങളായ സംഘടനയാണിത്. എംപവർ, എൻഗേജ്, എൻകറേജ്, എന്റർപ്രൈസ് എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം. കർണാടകയിൽ വിമൻസ് ഡേയ്ക്ക് 125 പേരെ തെരഞ്ഞെടുത്ത് ആദരിച്ചപ്പോൾ അതിൽ ഒരാളായിരുന്നു ലത മേനോൻ.
ബാരിസ്റ്ററും സോളിസിറ്ററും സജീവ കമ്യൂണിറ്റി പ്രവർത്തകയുമായ ലത ഒന്റാറിയോയിലെയും കാനഡയിലേക്ക് കുടിയേറുന്നതിനു മുമ്പ് മഹാരാഷ്ട്ര, കർണാടക, കേരളം എന്നിവിടങ്ങളിളെയും അഭിഭാഷകയായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്.
ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ലോയിൽ ഉപരി പഠനം പൂർത്തിയാക്കി. ബംഗളൂരുവിൽ വളർന്ന ലത മേനോന്റെ ഭർത്താവ് ജയ്മോഹൻ മേനോൻ. മക്കൾ: ഡോ. ത്രിശാല മേനോൻ, അർജുൻ മേനോൻ.
ലതയുടെ സ്ഥാനാർഥിത്വം ഫൊക്കാനയ്ക്കും മലയാളി സമൂഹത്തിനും വലിയ നേട്ടമായിരിക്കുമെന്ന് ഫിലിപ്പോസ് ഫിലിപ്പ്, സന്തോഷ് നായർ എന്നിവർ അഭിപ്രായപ്പെട്ടു.
NRI
ടൊറന്റോ: കാനഡ മലയാളി ജോസി കാരക്കാട്ട് ഫൊക്കാനയുടെ 2026 - 2028 ഭരണസമിതിയിൽ വൈസ് പ്രസിഡന്റായി ഫിലിപ്പോസ് ഫിലിപ്പ് നേതൃത്വം കൊടുക്കുന്ന പാനലിൽ മത്സരിക്കുന്നു.
ഇപ്പോഴത്തെ ആർവിപിയായ ജോസി കാനഡയിൽ ഫൊക്കാനയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും കൂടുതൽ സംഘടനകളെ സംഘടനയുടെ ഭാഗമാക്കുന്നതിലും വലിയ പങ്കുവഹിക്കുന്നു.
കാനഡ മലയാളി സമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക സാമുദായിക മണ്ഡലങ്ങളിൽ കരുത്തുറ്റ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജോസി കാരക്കാട്ട് ഫൊക്കാനയുടെ നിരവധി പരിപാടികൾക്ക് നേതൃത്വം നൽകി.
ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗമായി രണ്ട് ടെം പ്രവർത്തിച്ചു. 2016ൽ കാനഡയിൽ നടന്ന ഫൊക്കാന കൺവൻഷന്റെ ഗ്രാൻഡ് സ്പോൺസറുമായിരുന്നു.
ടൊറന്റോ മലയാളി സമാജത്തിന്റെ (ടിഎംഎസ്) ട്രസ്റ്റി ബോർഡ് ചെയർമാനായി പ്രവർത്തിച്ച ജോസി കാരക്കാട്ട്, അസോസിയേഷന്റെ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചു. സ്കൂൾ ജനറൽ സെക്രട്ടറിയായി തുടങ്ങിയ ജോസി കോളജ് തലങ്ങളിൽ എൻസിസി നേതാവായും തിളങ്ങി.
സെന്റ് തോമസ് സീറോമലബാർ ചർച്ച് ടൊറണ്ടോയുടെ യുവജന സംഘടന ഉൾപ്പെടെ വിവിധ കമ്മിറ്റികളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ചർച്ചിന്റെ പാരീഷ് കമ്മിറ്റി അംഗം, ട്രഷറർ, ബിൽഡിംഗ് കമ്മിറ്റി ചെയർ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ച ജോസി അറിയപ്പെടുന്ന ഒരു ചാരിറ്റി പ്രവർത്തകൻ കൂടിയാണ്.
പ്രമുഖ റിയൽട്ടർ കൂടിയായ ജോസി ലൈസൻസിഡ് ഇൻകം ടാക്സ് ഈ ഫൈലർ കൂടിയാണ്. ഭാര്യ ലിസി കാരക്കാട്ട്. മക്കൾ: ജിസ്മി കാരക്കാട്ട്, ജോമി കാരക്കാട്ട്, ജൂലി കാരക്കാട്ട്.
വിവിധ കർമരംഗങ്ങളിൽ മികവ് തെളിയിച്ച ജോസിയുടെ പ്രവർത്തനം സംഘടനയ്ക്ക് മുതൽകൂട്ടാവുമെന്നു ഫിലിപ്പോസ് ഫിലിപ്പ് ചൂണ്ടിക്കാട്ടി.
NRI
ന്യൂയോർക്ക്: ആൽബനി മലയാളി സമൂഹത്തിൽ ഒരു ദശകത്തിലേറെയായി സജീവ സാന്നിധ്യമായ അഭിലാഷ് പുളിക്കത്തൊടി ഫൊക്കാന അപ്പ്സ്റ്റെറ്റ് റീജിയൺ ആർവിപിയായി ഫിലിപ്പോസ് ഫിലിപ്പ് നേതൃത്വം നൽകുന്ന ടീം ഇന്റഗ്രിറ്റി പാനലിൽ മത്സരിക്കുന്നു.
സംഘടനാ പ്രവർത്തനത്തിലും സാമൂഹ്യസേവനത്തിലും ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുള്ള വ്യക്തിയാണ് അഭിലാഷ് പുളിക്കത്തൊടി. കഴിഞ്ഞ നാല് വർഷമായി അദ്ദേഹം ആൽബനി കാപ്പിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷൻ ട്രസ്റ്റി ബോർഡിൽ അംഗമായി പ്രവർത്തിക്കുന്നു.
2018-19ൽ സെക്രട്ടറിയായും 2016-17, 2020-21 വർഷങ്ങളിൽ എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ച അദ്ദേഹം, കമ്യൂണിറ്റി പ്രവർത്തനങ്ങളെ കൂടുതൽ സജീവമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഇന്ത്യയിലെ ചാരിറ്റി പ്രവർത്തനങ്ങളിലും അഭിലാഷ് സജീവമാണ്.
ബംഗളൂരുവിലെ പ്രശസ്ത എൻജിഒയായ പരിക്രമയുമായി ചേർന്ന് പിന്നാക്ക സാഹചര്യങ്ങളിലുള്ള ഇരുപതിലധികം കുട്ടികളെ ഒന്നാം ക്ലാസ് മുതൽ ഹൈസ്കൂൾ വരെ ഗുണമേന്മയുള്ള സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുന്ന പദ്ധതിക്ക് അദ്ദേഹം നേതൃത്വം നൽകി.
തൊഴിൽരംഗത്ത് ഒരു മുൻനിര മൾട്ടിനാഷണൽ ഐടി കമ്പനിയിലെ വൈസ് പ്രസിഡന്റാണ്. പതിനായിരത്തിലധികം ജീവനക്കാരുള്ള കോർപ്പറേറ്റ് ക്ലബിന്റെ പ്രസിഡന്റായും പ്രവർത്തിച്ച അദ്ദേഹം രൂപപ്പെടുത്തിയ "കോർപ്പറേറ്റ് ഒളിമ്പ്യാഡ്' ആശയം കമ്പനി വിജയകരമായി നടപ്പാക്കി.
2010-ൽ ലഭിച്ച "ബെസ്റ്റ് എമ്പ്ലോയർ' അവാർഡിൽ ഈ പദ്ധതിക്ക് വലിയ പങ്ക് ഉണ്ടായി. പ്രഫഷണൽ രംഗത്തിനപ്പുറം കലയും സാങ്കേതികതയും അഭിലാഷിന്റെ പ്രിയ മേഖലകളാണ്. മികച്ച ഫോട്ടോഗ്രാഫറും വീഡിയോ എഡിറ്ററുമാണ് അദ്ദേഹം.
അഭിലാഷിന്റെ നേതൃത്വം ഫൊക്കാനയ്ക്ക് മുതൽക്കൂട്ടായിരിക്കുമെന്ന് പ്രസിഡന്റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.
NRI
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫൊക്കാനയെ (ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) മുന്നോട്ടുള്ള കുതിപ്പിനു കരുത്തുപകരുകയും പുതിയ പദ്ധതികളും കൂടുതൽ ജനപങ്കാളിത്തവുമായി സംഘടനയെ പുതിയ തലത്തിൽ എത്തിക്കുമെന്നും ഉറപ്പുനൽകി ഫിലിപ്പോസ് ഫിലിപ്പ് നേതൃത്വം നൽകുന്ന ’ടീം ഇന്റഗ്രിറ്റി തെരഞ്ഞെടുപ്പ് ഗോദയിൽ.
സമൂഹത്തിലും സംഘടനയിലും മികച്ച പ്രവർത്തനം കാഴ്ചവച്ച പ്രമുഖരാണ് ടീം ഇന്റഗ്രിറ്റിയിലൂടെ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നത്.
പുതിയ കർമ്മ പദ്ധതികളുമായി രംഗത്തു വന്ന സ്ഥാനാർഥികൾ
ഫിലിപ്പോസ് ഫിലിപ്പ് (പ്രസിഡന്റ് സ്ഥാനാർഥി), സന്തോഷ് നായർ (ജനറൽ സെക്രട്ടറി സ്ഥാനാർഥി), ലിൻഡോ ജോളി (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി), ആന്റോ വർക്കി (ട്രഷറർ സ്ഥാനാർഥി), ഡോ. ഷൈനി രാജു (വിമൻസ് ഫോറം ചെയർ സ്ഥാനാർഥി), ഫിലിപ്പോസ് ഫിലിപ്പ് (പ്രസിഡന്റ് സ്ഥാനാർഥി).
ഫൊക്കാന ലീഗൽ കോഓർഡിനേറ്റർ എന്ന നിലയിൽ 2018 മുതൽ സംഘടനയ്ക്കെതിരേയുള്ള ഏഴ് വ്യവഹാരങ്ങളിലും ഫൊക്കാനയെ വിജയകരമായി പ്രതിരോധിക്കുകയും എതിർ കക്ഷികൾ സമർപ്പിച്ച ഹർജികൾക്കെതിരേ വിജയം നേടുകയും ചെയ്തിട്ടുണ്ട്.
വിദ്യാഭ്യാസ കാലഘട്ടം മുതൽ തന്നെ കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ സംഘാടന ശേഷി തെളിയിച്ച വ്യക്തിയാണ് ജനറൽ സെക്രട്ടറി സ്ഥാനാർഥിയായ സന്തോഷ് നായർ (ഷിക്കാഗോ).
നിലവിൽ ഫൊക്കാന ആർവിപിയായ അദ്ദേഹം, ഫൊക്കാനയുടെ വോളിബോൾ ടൂർണമെന്റ്, സ്റ്റാർ സിംഗർ പ്രോഗ്രാം, സ്പെല്ലിംഗ് ബീ എന്നിവ സംഘടിപ്പിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ കോർ കമ്മിറ്റി അംഗവും ഷിക്കാഗോ ബ്രദേഴ്സ് ക്ലബ് പ്രസിഡന്റുമാണ് അദ്ദേഹം.
ഫൊക്കാനയുടെ ഫ്ലോറിഡ ആർവിപിയായ ലിൻഡോ ജോളി (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി), സംഘടനാ രംഗത്തും വ്യക്തിപരമായും വലിയ നേട്ടങ്ങൾക്ക് ഉടമയാണ്.
പ്രഫഷണൽ പൈലറ്റ് പരിശീലന സ്കൂൾ ഉൾപ്പെടെ നിരവധി ബിസിനസ് സംരംഭങ്ങളിലൂടെ നിരവധി മലയാളികൾക്ക് ലിൻഡോ ജോളി തൊഴിൽ നൽകുന്നു. ചാരിറ്റി രംഗത്തും കായിക ഇവന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിലും ലിൻഡോ മുന്നിലാണ്.
ഫൊക്കാന ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ആന്റോ വർക്കി (ന്യൂയോർക്ക്), ഫൊക്കാനയുടെ ന്യൂയോർക്ക് റീജിയണൽ വൈസ് പ്രസിഡന്റ്, വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സീറോമലബാർ കാത്തലിക് കോൺഗ്രസ് ബ്രോങ്ക്സ് ചാപ്റ്റർ പ്രസിഡന്റ്, ഇന്ത്യൻ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ മുൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
വിമൻസ് ഫോറം ചെയർ സ്ഥാനാർഥിയായ ഡോ. ഷൈനി രാജു (ന്യൂജഴ്സി), ന്യൂജഴ്സിയിലെ പ്രമുഖ സംഘടനയായ മഞ്ചിന്റെ മുൻ പ്രസിഡന്റാണ്. അവതാരക, സംഘടനാ പ്രവർത്തക, അധ്യാപിക, ഹെൽത്ത് കെയർ പ്രഫഷനൽ എന്നീ നിലകളിൽ ശ്രദ്ധേയയായ ഡോ. ഷൈനി, ഗണിതശാസ്ത്രത്തിൽ പിഎച്ച്ഡി. നേടിയിട്ടുണ്ട്.
സ്സെക്സ് കൗണ്ടി കോളജിൽ റേഡിയോളജി വിഭാഗത്തിൽ ക്ലിനിക്കൽ കോഓർഡിനേറ്റർ കൂടിയാണ് ഡോ. ഷൈനി.
NRI
ന്യൂയോർക്ക്: ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിലെ അസോസിയേറ്റ് ട്രഷറർ സ്ഥാനത്തേക്ക് പ്രശസ്ത സാമൂഹിക - സാംസ്കാരിക പ്രവർത്തകനായ അപ്പുക്കുട്ടൻ പിള്ള മത്സരിക്കുന്നു. നിലവിൽ ഫൊക്കാന അസോസിയേറ്റ് ജോയിന്റ് സെക്രട്ടറിയാണ്.
ഓണാഘോഷത്തിന് 50 വർഷമായി മാവേലിയെ അവതരിപ്പിച്ച് ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ച അപ്പുക്കുട്ടൻ ഫൊക്കാനയുടെ പ്രഥമ കണ്‍വന്‍ഷനിലെ സംഘാടകരില്‍ ഒരാളായിരുന്നുവന്നതും ചരിത്രം. കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ജോയിന്റ് ട്രഷററായും പ്രവർത്തിക്കുന്നു.
പ്രസിഡന്റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ് നേതൃത്വം നൽകുന്ന പാനലിലാണ് അപ്പുക്കുട്ടൻ പിള്ള സ്ഥാനാർഥിയാവുന്നത്. ചാരിറ്റി അടക്കം വ്യത്യസ്ത രംഗങ്ങളിൽ പ്രവർത്തിച്ച വലിയ അനുഭവ സമ്പത്തിന്റെ ഉടമയാണ് അപ്പുക്കുട്ടൻ പിള്ള.
മലയാളത്തില്‍ മുല്ലമൊട്ടും മുന്തിരിച്ചാറും, സ്വർണം, കാഞ്ചിപുരത്തെ കല്യാണം എന്നീ സിനിമകൾ നിർമിച്ചിട്ടുണ്ട്. ഗണേഷ് നായരുടെ സംവിധാനത്തിൽ അമേരിക്കയിൽ ചിത്രീകരിച്ച അവർക്കൊപ്പം എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തു.
എൻ.എൻ. പിള്ളയുടെ ഗറില്ലാ എന്ന നാടകം കൊളംബിയ ഓഡിറ്റോറിയത്തിൽ അരങ്ങേറിയപ്പോള്‍ അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. കെഎച്ച്എൻഎയ്ക്കായി മന്നത്ത് പത്മനാഭന്റെ ജീവചരിത്രം നാടകമാക്കിയപ്പോൾ അതിൽ അഭിനയിച്ചു.
ഫ്രണ്ട്സ് ഓഫ് കേരള എന്ന പേരിൽ ചെണ്ട ഗ്രൂപ്പുണ്ട്. തൊഴിലിൽനിന്ന് വിരമിച്ചവരെയും കലയിൽ താത്പര്യമുള്ള കുട്ടികളെയും പരിശീലിപ്പിക്കുന്നു.
യുഎസ് പോസ്റ്റൽ ഡിപ്പാർട്മെന്റിൽ 32 വർഷം ജോലി ചെയ്ത ശേഷമാണ് വിരമിച്ചത്. കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ന്യൂയോർക്കിൽ 48 വർഷമായി സജീവമാണ്. അതിന്റെ സ്ഥാപകഅംഗവുമാണ്.
മലയാളി അസോസിയേഷൻ, പയനീർ ക്ലബ്, വേൾഡ് മലയാളി കൗൺസിൽ, നാട്ടിലെ ആറ്റുകാൽ യുവകേസരി ക്ലബ് തുടങ്ങി നിരവധി സംഘടനകളിൽ സജീവമാണ്. ഇതുകൂടാതെ ഇവന്റ് മാനേജ്മെന്റ് നടത്തുന്നുണ്ട്. പ്രതിഭ ആർട്സ് ഓഫ് ന്യൂയോർക്ക് എന്നൊരു ഗ്രൂപ്പുമുണ്ട്.
NRI
പെന്‍സില്‍വേനിയ: ലീലാ മാരേട്ട് നേതൃത്വം നല്കുന്ന ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ 2026 - 28 ഭരണസമിതിയില്‍ പെന്‍സില്‍വേനിയ റീജിയണല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് അജിത് ചാണ്ടി മത്സരിക്കുന്നു. പ്രമുഖ മലയാളി സംഘടനയായ ഡെലവെയര്‍ വാലി മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റുകൂടിയാണ് ഇദ്ദേഹം.
ഡെലവെയറിലെ മലയാളികളുടെ ഏതു കാര്യങ്ങള്‍ക്കും കൃത്യമായ ഇടപെടലുകള്‍ നടത്തുന്ന വ്യക്തിയാണ് അജിത്. 2012-ല്‍ ഡെലവെയര്‍ മലയാളി അസോസിയേഷന് രൂപീകരിക്കാന്‍ മുമ്പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ച അജിത് അസോസിയേഷന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുള്ള വ്യക്തികൂടിയാണ്.
ഡെലവെയര്‍ ഏരിയയിലെ എല്ലാ മലയാളികളുമായും വളരെയധികം നല്ല സുഹൃദ് ബന്ധം കാത്തുസൂക്ഷിക്കുന്ന അജിത് തന്റെ പ്രവര്‍ത്തന രീതിയിലൂടെ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനുമാണ്.
ഈ കാലയളവിലെ ഫൊക്കാന കമ്മിറ്റിയിലെ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ആയി സ്തുത്യര്‍ഹ സേവനം അനുഷ്ഠിക്കുന്നു. കെഎസ്യുവിന്റെ പ്രവര്‍ത്തകനായി സ്കൂള്‍ - കോളജ് തലങ്ങളില്‍ സംഘടനാ പ്രവര്‍ത്തനം നടത്തി നേതൃനിരയില്‍ പ്രവര്‍ത്തിച്ച് കോളജ് യൂണിയന് കൗണ്‍സിലര്‍, കെഎസ്യുവിന്റെ താലൂക്ക്, ജില്ലാ ഭാരവാഹിയായും പ്രവര്‍ത്തിച്ചു.
ഹോട്ടല്‍ മാനേജ്മെന്റില്‍ ഡിഗ്രിയുള്ള അദ്ദേഹം ബഹറിനില്‍ ഹോട്ടല്‍ കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ച ശേഷം 2006ലാണ് അമേരിക്കയില്‍ എത്തുന്നത്. ഒരു ചാരിറ്റി പ്രവര്ത്തകന് കൂടിയായ അജിത് പല ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുള്ള വ്യക്തിയാണ്.
ഏതു വിഭാഗങ്ങളിലായാലും സഹായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ കരങ്ങള്‍ ഉണ്ടാകും. പെന്‍സില്‍വേനിയ റീജിയണല്‍ പ്രസിഡന്റ് എന്ന നിലയില്‍ ഫൊക്കാനയ്ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് പ്രസിഡന്റായി മത്സരിക്കുന്ന ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.
NRI
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഏറ്റവും പഴക്കമുള്ളതും അസോസിയേഷനുകളുടെ ഏറ്റവും വലിയ സംഘടനയുമായ ഫൊക്കാനയുടെ 2026-2028 ഭരണ സമിതിയിൽ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ കഴിഞ്ഞ 30-ൽ പരം വർഷമായി താമസിക്കുന്നതും സാമൂഹിക കലാ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ നിറ സാന്നിധ്യവുമായ ലാജി തോമസ് മത്സരിക്കുന്നു.
ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമ) പ്രസിഡന്റ് ബിബിൻ മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ അസോസിയേഷന്റെ സ്ഥാപക നേതാക്കളിൽ പ്രധാനി കൂടിയായ ലാജി തോമസിനെ സംഘടനയിൽ നിന്നും വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി നാമനിർദേശം ചെയ്യുകയും അസോസിയേഷൻ ഒന്നടങ്കം പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഫൊക്കാനയുടെ നിലവിൽ ന്യൂയോർക്ക് മെട്രോ റീജിയണൽ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്ന ലാജി തോമസ് 2022-24 വർഷത്തെ നാഷണൽ കമ്മിറ്റി അംഗമായും ഫൊക്കാനയുടെ ന്യൂസ് ലെറ്ററായ ഫൊക്കാന ടുഡേ എഡിറ്റോറിയൽ അംഗവും 2022-ൽ നടന്ന ഫ്ലോറിഡ കൺവൻഷൻ കമ്മിറ്റിയിൽ പ്രവർത്തിക്കുകയും 2022, 2024 വർഷത്തെ കൺവൻഷൻ സുവനീർ എഡിറ്റോറിയൽ ബോർഡ് അംഗവുമായിരുന്നു.
ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ (നൈമ) രണ്ട് വർഷക്കാലം പ്രസിഡന്റായിയിരുന്ന ലാജി തോമസ് സംഘടനയുടെ വൈസ് പ്രസിഡന്റ്, കൾച്ചറൽ പ്രോഗ്രാം കൺവീനർ, കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 2024-25 വർഷത്തെ ബോർഡ് ചെയർമാൻ കൂടിയാണ്.
NRI
ഫിലാഡൽഫിയ: വ്യത്യസ്ത രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച സന്തോഷ് എബ്രഹാം ഫൊക്കാനയുടെ പെൻസിൽവേനിയ റീജിയൺ ആർവിപി സ്ഥാനത്തേക്ക് മത്സരിക്കുന്നു
മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ ചാരിറ്റി കോഓർഡിനേറ്റർ, ഫൊക്കാന ന്യൂസ് ടീം മെമ്പർ എന്നീ നിലകളിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച സന്തോഷ് എബ്രഹാം സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമാണ്.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള യുഎസ്എയുടെ വൈസ് പ്രസിഡന്റുമായിരുന്നു. തിരുവല്ല മാർത്തോമ്മാ കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന സന്തോഷ് മാർത്തോമാ സഭ കൗൺസിൽ മെമ്പർ, മാർത്തോമ്മാ യുവജനസഖ്യം ഭദ്രാസന സെക്രട്ടറി എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു.
ഫൊക്കാന പ്രസിഡന്റായി മത്സരിക്കുന്ന ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുമെന്ന് സന്തോഷ് എബ്രഹാം അറിയിച്ചു.
NRI
ന്യൂയോർക്ക്: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ (ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) മിഡ്ടേം ജനറല്‍ ബോഡി മീറ്റിംഗ് ഈ മാസം 22ന് നടക്കും.
ഉച്ചയ്ക്ക് 12 മുതൽ സെന്റ് ജോർജ് സീറോമലബാർ ചർച്ച് ഓഡിറ്റോറിയത്തിലാണ് (408 Getty Avenue, Paterson, NJ 07503) മീറ്റിംഗ് നടത്തുന്നത് എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ അറിയിച്ചു.
മീറ്റിംഗിൽ ഫൊക്കാന അംഗസംഘടനകളുടെ എല്ലാ പ്രതിനിധികളും പങ്കെടുക്കണം എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചാക്കപ്പൻ, എക്സി. വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ്, വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള, ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ്, നാഷണൽ കമ്മിറ്റി അംഗങ്ങൾ, ട്രസ്റ്റീ ബോർഡ് അംഗങ്ങൾ എന്നിവർ അറിയിച്ചു.
NRI
ഒർലാൻഡോ: സാമൂഹിക സാംസ്കാരിക രംഗത്തും ചാരിറ്റി രംഗത്തും വേറിട്ട പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന രാജീവ് വി. കുമാരൻ ഫൊക്കാനയുടെ ഫ്ലോറിഡ റീജിയൺ ആർവിപിയായി മത്സരിക്കുന്നു.
ഫിലിപ്പോസ് ഫിലിപ് പ്രസിഡന്റായുള്ള പാനലിൽ മത്സരിക്കുന്ന രാജീവ് കുമാരൻ, മൂന്ന് തവണ ഒർലാൻഡോ റീജിയണൽ മലയാളം അസോസിയേഷന്റെ (ഓർമ) പ്രസിഡന്റായിരുന്നു.
നിലവിൽ ഓർമ ഉപദേശക സമിതി അംഗമാണ്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഫ്ലോറിഡ റീജിയണൽ വൈസ് പ്രസിഡന്റും 2018 മുതൽ ഫൊക്കാന ദേശീയ കമ്മിറ്റി അംഗവുമാണ്.
NRI
ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വിജയാഘോഷം സെപ്റ്റംബർ 26ന് സന്തൂർ കുട്ടനാടൻ റസ്റ്റോറന്റിൽ നടത്തി. ഈ ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം ടിനു യോഹന്നാൻ, യുഎസ് ക്രിക്കറ്റ് ബോർഡ് ഈസ്റ്റ് സോൺ ചെയർമാൻ ജോർജ് സാമുവൽ, ന്യൂയോർക്ക് റീജിയണൽ വൈസ് പ്രസിഡന്റ് ലാജി തോമസ്, സെക്രട്ടറി ഡോൺ തോമസ്, ട്രഷറർ മാത്യു തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
ചാരിറ്റി ക്രിക്കറ്റ് ടൂർണമെന്റിന്റെ വൻവിജയം ആഘോഷിക്കാനും അതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ആദരിക്കാനുമായിരുന്നു ഈ പരിപാടി നടത്തിയത്. ചടങ്ങിനിടെ ഫൊക്കാന മെഡിക്കൽ കാർഡും പ്രിവിലേജ് കാർഡും വിതരണം ചെയ്തു.
ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ ഏവരെയും സ്വാഗതം ചെയ്തു. ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ ക്രിക്കറ്റ് ടൂർണമെന്റ് ഫൊക്കാന എല്ലാ റീജിയണൽ തലത്തിൽ നടത്തപ്പെടുമെന്നും കൂടാതെ നാഷണൽ ലെവലിൽ സ്പോർട്സ് അക്കാദമിക്ക് തുടക്കം കുറിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.
NRI
ഫ്ലോറിഡ: ഫൊക്കാനയുടെ ഫ്ലോറിഡ റീജിയണിന്റെ റീജിയണല്‍ വൈസ് പ്രസിഡന്റായി സേവന അനുഷ്ഠിക്കുന്ന ലിന്റോ ജോളി ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി മത്സരിക്കുന്നു. 2023ലാണ് ലിന്റോ ജോളി ഫ്ലോറിഡയില്‍ എത്തിയത്.
ചെറുപ്പം മുതല്‍ ഒരു പൈലറ്റാകുക എന്ന ആഗ്രഹത്തില്‍ അമേരിക്കന്‍ നിലവാരത്തിലുള്ള ഒരു പ്രഫഷണല്‍ പരിശീലനത്തിനുള്ള ഒരു സ്കൂള്‍ ആരംഭിക്കുകയും നിരവധി ചെറുപ്പക്കാരെ വൈമാനികരാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.
നിരവധി ബിസിനസ് സംരംഭങ്ങളും ഇതൊടൊപ്പം ലിന്റോ നടത്തുന്നുണ്ട്. ഹൈ എന്‍ഡ് ബിസിനസുകാരനായ ഇദ്ദേഹത്തിന് നിരവധി ഗ്യാസ് സ്റ്റേഷനുകളും നിലവിലുണ്ട്. ഇത്തരം സംരംഭങ്ങളിലൂടെ നിരവധി മലയാളി സമൂഹത്തിനും കുടുംബങ്ങള്‍ക്കും നിരവധി തൊഴിലവസങ്ങളും നല്‍കുന്നുണ്ട്.
നല്ലൊരു കലാആസ്വാദകന് കൂടിയായ ലിന്റോ പ്രവാസി ചാനലിന്റെ ബോര്‍ഡ് അംഗം കൂടിയാണ്. മലയാള സമൂഹത്തെ ഫൊക്കാനയുടെ പിന്നില്‍ അണിനിരത്തുവാന്‍ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു.
ഫുട്ബോള്‍, ക്രിക്കറ്റ് ടീമുകള്‍ രൂപീകരിച്ച് യുവാക്കളുടെ സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിച്ചു. സാംസ്കാരികവും കായികവുമായ ഇവന്റുകള്‍ സംഘടിപ്പിക്കുകയും സ്പോണ്സര് ചെയ്യുകയും അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതില്‍ എന്നും മുമ്പിലാണ് ലിന്റോ.
തന്റെ സഹായം തേടിയെത്തുന്ന എല്ലാ അസോസിയേഷനുകള്‍ക്കും വേണ്ട പിന്തുണ നല്‍കിയിട്ടുണ്ട്. പ്രാദേശികവും അമേരിക്കയിലുടനീളവും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലിന്റ നേതൃത്വം നല്‍കുന്നുണ്ട്.
ഇപ്പോള്‍ ഫൊക്കാനയുടെ ഫ്ലോറിഡ റീജിയണിന്റെ റീജിയണല്‍ വൈസ് പ്രസിഡന്റായി അദ്ദേഹം ഫ്ലോറിഡ റീജിയിയണില് 500 പേരെ സംഘടിപ്പിച്ച് ചരിത്രം കുറിച്ച് റീജിയിണിന്റെ ഉദ്ഘാടനം നടത്തുകയുണ്ടായി.
ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ലീലാ മാരേട്ടിന്റെ പാനലില്‍ ലിന്റോ ജോളി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി മത്സരിക്കുന്നു.