x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​നി​വാ​സ​ന്‍റെ നിര്യാണത്തിൽ ഫൊ​ക്കാ​ന എം​പ​വ​ര്‍ ടീം ​അ​നു​ശോ​ചി​ച്ചു


Published: December 24, 2025 11:07 AM IST | Updated: December 24, 2025 11:07 AM IST

ന്യൂ​യോ​ര്‍​ക്ക്: മ​ല​യാ​ള സി​നി​മ​യു​ടെ ബ​ഹു​മു​ഖ പ്ര​തി​ഭ​യാ​യി​രു​ന്ന ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ശ്രീ​നി​വാ​സ​ന്‍റെ വി​യോ​ഗ​ത്തി​ൽ ഫൊ​ക്കാ​ന എം​പ​വ​ര്‍ ടീം ​അ​നു​ശോ​ചി​ച്ചു.

ശ്രീ​നി​വാ​സ​ന്‍റെ ജീ​വി​ത​വും ചി​ന്ത​ക​ളും മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും സം​ഘ​ട​ന​ക​ൾ​ക്കും ഇ​ന്നും വ​ഴി​കാ​ട്ടി​യാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യ ലീ​ല മാ​രേ​ട്ട് പ​റ​ഞ്ഞു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ലാ​സൃ​ഷ്ടി​ക​ളേ​ക്കാ​ൾ അ​പ്പു​റം, വ്യ​ക്തി​ജീ​വി​ത​ത്തി​ലൂ​ടെ അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വെ​ച്ച മ​നു​ഷ്യ​ത്വ​വും മ​ത​സൗ​ഹാ​ർ​ദവും ഓ​ർ​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും ലീ​ല മാ​രേ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ശ്രീ​നി​വാ​സ​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ൾ പ​ല​പ്പോ​ഴും സാ​മൂ​ഹി​ക​മാ​യി ഒ​റ്റ​പ്പെ​ട്ട വ്യ​ക്തി​ക​ളു​ടെ ശ​ബ്ദ​മാ​യി മാ​റി​യ​താ​യും അ​വ​ർ കൂട്ടിച്ചേർത്തു.

ഫൊ​ക്കാ​ന പോ​ലു​ള്ള സം​ഘ​ട​ന​ക​ൾ​ക്ക് ശ്രീ​നി​വാ​സ​ന്‍റെ മൂ​ല്യ​ങ്ങ​ൾ പ്രാ​യോ​ഗി​ക​മാ​യി ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യ​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Fokana Team Empower Sreenivasan USA

Recent News

Up