Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sreenivasan

അ​ച്ഛ​ന്‍റെ വി​ജ​യ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ എ​ന്നും അ​മ്മ​യു​ണ്ടാ​യി​രു​ന്നു; വി​നീ​ത് ശ്രീ​നി​വാ​സ​ൻ

കൊ​ച്ചി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഫി​ലിം​ഫെ​യ​ർ സൗ​ത്ത് അ​വാ​ർ​ഡ്സി​ൽ അ​ന്ത​രി​ച്ച ന​ട​ൻ ശ്രീ​നി​വാ​സ​നെ ആ​ദ​രി​ച്ച​ത് ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് ന​ൽ​കി​യാ​ണ്. താ​ര​ത്തി​ന്‍റെ ഭാ​ര്യ വി​മ​ല​യും മ​ക​ൻ വി​നീ​ത് ശ്രീ​നി​വാ​സ​നും ചേ​ർ​ന്നാ​ണ് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്.

ഇ​പ്പോ​ഴി​താ പു​ര​സ്കാ​രം സ്വീ​ക​രി​ച്ച് വി​നീ​ത് കു​റി​ച്ച വാ​ക്കു​ക​ളാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. അ​ച്ഛ​ന്‍റെ വി​ജ​യ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​പ്പോ​ഴും അ​മ്മ​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഈ ​പു​ര​സ്കാ​രം അ​മ്മ​യ്ക്കു​ള്ള​താ​ണെ​ന്നു​മാ​ണ് വി​നീ​ത് കു​റി​ച്ച​ത്.

വ​ള​രെ​യ​ധി​കം വി​ജ​യി​ച്ച ആ ​മ​നു​ഷ്യ​ന്‍റെ പി​ന്നി​ൽ ഈ ​സ്ത്രീ ഉ​ണ്ടാ​യി​രു​ന്നു. എ​പ്പോ​ഴും ഈ ​സ്ത്രീ​യു​ണ്ടാ​യി​രു​ന്നു. ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് അ​മ്മ​യ്ക്കു​ള്ള​താ​ണ്. വി​നീ​ത് ശ്രീ​നി​വാ​സ​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു.

ശ്രീ​നി​വാ​സ​നും പ്ര​ശ​സ്ത സി​നി​മാ പ്ര​തി​ഭ ശ്രീ​കു​മാ​ര​ൻ ത​മ്പി​ക്കു​മാ​ണ് മ​ല​യാ​ള​ത്തി​ൽ നി​ന്ന് ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. ഭ്ര​മ​യു​ഗ​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മ​മ്മൂ​ട്ടി മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്‌​കാ​രം സ്വ​ന്ത​മാ​ക്കി. 

Movies

എ​വി​ടെ നോ​ക്കി​യാ​ലും കാ​മ​റ​യും മൊ​ബൈ​ലു​ക​ളും, പ്രി​യ​പ്പെ​ട്ട ഒ​രാ​ൾ ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ത്തി​ന്‍റെ സ്വ​കാ​ര്യ​ത​യെ മാ​നി​ക്ക​ണം: സു​പ്രി​യ

ശ്രീ​നി​വാ​സ​ന്‍റെ മ​ര​ണാ​ന​ന്ത​ര​ച​ട​ങ്ങു​ക​ളും വ​രു​ന്ന താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളു​മെ​ല്ലാം വീ​ഡി​യോ​യി​ലും കാ​മ​റ​യി​ലും പ​ക​ർ​ത്താ​ൻ മ​ത്സ​രി​ക്കു​ന്ന​തി​നെ​തി​രെ സു​പ്രി​യ മേ​നോ​ൻ.

പ്രി​യ​പ്പെ​ട്ട ഒ​രാ​ൾ ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ത്തി​ന്‍റെ സ്വ​കാ​ര്യ​ത​യെ മാ​നി​ക്ക​ണ​മെ​ന്നും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കി​ട​യി​ലെ തി​ര​ക്കും മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​വും അ​തി​രു​ക​ട​ക്കു​ന്നു​വെ​ന്നും സു​പ്രി​യ കു​റി​ച്ചു. ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ സു​പ്രി​യ​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം.

ദുഃ​ഖം എ​ന്ന​ത് തി​ക​ച്ചും വ്യ​ക്തി​പ​ര​മാ​യ ഒ​രു വി​കാ​ര​മാ​ണ്. പ്രി​യ​പ്പെ​ട്ട ഒ​രാ​ളു​ടെ വി​യോ​ഗ​ത്തി​ൽ ശാ​ന്ത​മാ​യി ഒ​ന്ന് വി​ല​പി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത വി​ധം ഒ​രു കു​ടും​ബം ശ്വാ​സം​മു​ട്ടു​ന്ന​ത് കാ​ണു​ന്ന​ത് ഏ​റെ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.

എ​വി​ടെ നോ​ക്കി​യാ​ലും കാ​മ​റ​ക​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും മാ​ത്രം. കോ​ണു​ക​ളി​ൽ നി​ന്ന് സെ​ൽ​ഫി എ​ടു​ക്കു​ന്ന​വ​ർ, വി​ലാ​പ​യാ​ത്ര​യി​ലേ​ക്ക് എ​ത്തു​ന്ന സി​നി​മാ താ​ര​ങ്ങ​ളെ ചൂ​ണ്ടി​ക്കാ​ട്ടി സം​സാ​രി​ക്കു​ന്ന​വ​ർ.

എ​ത്തു​ന്ന​വ​രി​ലാ​ക​ട്ടെ പ​ല​രും ത​ങ്ങ​ളു​ടെ പ്രി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ വേ​ർ​പാ​ടി​ൽ ദുഃ​ഖി​ക്കു​ന്ന​വ​രാ​ണ്. മ​രി​ച്ചു​പോ​യ​വ​ർ​ക്കും അ​വ​ർ ബാ​ക്കി​വെ​ച്ചു പോ​യ​വ​ർ​ക്കും കു​റ​ച്ചു​കൂ​ടി മ​ര്യാ​ദ ന​മ്മ​ൾ ന​ൽ​കേ​ണ്ട​ത​ല്ലേ?

ജീ​വി​ത​ത്തി​ന്‍റെ ഓ​രോ നി​മി​ഷ​വും വെ​റു​മൊ​രു കാ​ഴ്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ര​യും വ​ലി​യൊ​രു ദു​ര​ന്ത​ത്തി​ന് ന​ടു​വി​ൽ നി​ൽ​ക്കു​ന്ന ആ ​കു​ടും​ബ​ത്തി​ന്‍റെ വേ​ദ​ന എ​നി​ക്ക് ചി​ന്തി​ക്കാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല. ന​മ്മ​ൾ സ്വ​യം ഒ​ന്ന് ചി​ന്തി​ക്കാ​നും തി​രു​ത്താ​നും ത​യ്യാ​റാ​കേ​ണ്ട​ത​ല്ലേ? എ​ത്ര​ത്തോ​ളം വാ​ർ​ത്താ പ്രാ​ധാ​ന്യം ന​ൽ​ക​ണം എ​ന്ന​തി​നൊ​രു പ​രി​ധി​യി​ല്ലേ?

പ്രി​യ​പ്പെ​ട്ട ഒ​രാ​ളോ​ട് വി​ട​പ​റ​യാ​ൻ ശ്ര​മി​ക്കു​ന്ന ത​ക​ർ​ന്നു​പോ​യ ഒ​രു കു​ടും​ബ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ എ​ല്ലാ​വ​രും കാ​ണു​ന്ന രീ​തി​യി​ൽ ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യു​ക​യും അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ ന​ട​ക്കു​ന്നി​ട​ത്ത് ഇ​ങ്ങ​നെ ത​ടി​ച്ചു​കൂ​ടു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ടോ?’ സു​പ്രി​യ മേ​നോ​ൻ കു​റി​ച്ചു.

Movies

ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ചോ​ദ​നം എ​ന്‍റെ അ​ച്ഛ​നാ​ണ്; ശ്രീ​നി​വാ​സ​ൻ മ​രി​ക്കു​ന്ന​തി​ന് ത​ലേ​ന്ന് ധ്യാ​ൻ ന​ട​ത്തി​യ പ്ര​സം​ഗം

ശ്രീ​നി​വാ​സ​ൻ മ​രി​ക്കു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ തൃ​ശൂ​രി​ൽ ഒ​രു സ്കൂ​ൾ വാ​ർ​ഷി​ക​ത്തി​ലാ​യി​രു​ന്നു. രാ​ത്രി ന​ട​ന്ന വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു താ​രം. ആ ​പ്ര​സം​ഗ​ത്തി​ൽ ധ്യാ​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ സം​സാ​രി​ച്ച​ത് ത​ന്‍റെ പി​താ​വി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു എ​ന്ന​താ​യി​രു​ന്നു അ​തി​ലെ യാ​ദൃ​ശ്ചി​ക​ത.

ത​നി​ക്ക് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ചോ​ദ​നം ത​ന്‍റെ അ​ച്ഛ​നാ​ണ് എ​ന്നാ​ണ് പ​ഴു​വി​ൽ ഗോ​കു​ലം പ​ബ്ലി​ക് സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ ധ്യാ​ൻ പ​റ​ഞ്ഞ​ത്. ത​ന്‍റെ ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ൻ​സ്പി​രേ​ഷ​ൻ ന​ൽ​കി​യ വ്യ​ക്തി അ​ച്ഛ​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ​ജീ​വി​ത​യാ​ത്ര അ​തി​ശ​യി​പ്പി​ക്കു​ന്ന​താ​ണെ​ന്നും ധ്യാ​ൻ വേ​ദി​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ ആ ​വാ​ക്കു​ക​ൾ പ​റ​ഞ്ഞ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ അ​ച്ഛ​ൻ ഈ ​ലോ​ക​ത്തോ​ട് വി​ട​പ​റ​യു​മെ​ന്ന് ധ്യാ​ൻ ക​രു​തി​യി​രു​ന്നി​ല്ല. അ​ച്ഛ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട് പൊ​ട്ടി​ക്ക​ര​ഞ്ഞ ധ്യാ​നി​ന്‍റെ ക​ണ്ട് മ​ല​യാ​ളി​ക​ളു​ടെ ഉ​ള്ളു​ല​ഞ്ഞു.

ഒ​രാ​ളു​ടെ ഓ​ട്ടോ​ബ​യോ​ഗ്ര​ഫി​യാ​ണ്, അ​തി​ൽ കു​റ​ച്ചു സാ​ധ​ന​ങ്ങ​ളൊ​ക്കെ ഞാ​ൻ വാ​യി​ച്ചു. നി​ന​ക്ക് പ്ര​ചോ​ദ​നം കി​ട്ടു​വാ​നു​ള്ള​ത്, ന​മു​ക്ക് ഇ​ന്ന​ത്തെ കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വേ​ണ്ട​ത് പ്ര​ചോ​ദ​ന​മാ​ണ്. ഞാ​ൻ അ​ത് വാ​യി​ച്ച​പ്പോ​ൾ കു​റ​ച്ച് മോ​ട്ടി​വേ​റ്റ​ഡ് ആ​യി.

ന​മു​ക്ക് ന​മ്മു​ടെ ചു​റ്റു​പാ​ടു​ക​ളി​ൽ നി​ന്ന് പ്ര​ചോ​ദ​നം കി​ട്ടും. പ​ക്ഷെ ന​മു​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​ചോ​ദ​നം കി​ട്ടു​ന്ന​ത് ന​മ്മു​ടെ ചു​റ്റു​മു​ള്ള ആ​ൾ​ക്കാ​രി​ൽ നി​ന്നോ ന​മ്മ​ൾ ക​ണ്ട മ​നു​ഷ്യ​ന്മാ​രി​ൽ നി​ന്നോ ഒ​ക്കെ ആ​യി​രി​ക്കും. എ​നി​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ൻ​സ്പി​രേ​ഷ​ൻ കി​ട്ടി​യ​ത് എ​ന്‍റെ അ​ച്ഛ​നി​ൽ നി​ന്നാ​ണ്. എ​ന്‍റെ അ​ച്ഛ​ൻ പ​റ​ഞ്ഞ ക​ഥ​ക​ളി​ൽ അ​ദ്ദേ​ഹം ജീ​വി​ച്ച ജീ​വി​ത​മാ​ണ്.

മ​ല​ബാ​റി​ലെ ത​ല​ശേ​രി പോ​ലെ​യു​ള്ള സ്ഥ​ല​ത്തു​നി​ന്ന് ചെ​ന്നൈ​യി​ൽ വ​ന്ന്, സി​നി​മ​യി​ൽ വ​ന്ന്, അ​വി​ടെ ഒ​രു രീ​തി​യി​ലും ര​ക്ഷ​പെ​ടി​ല്ല എ​ന്ന് മ​ന​സി​ലാ​യി അ​ഭി​ന​യി​ക്കാ​ൻ വ​ന്ന ഒ​രാ​ളാ​ണ്. അ​വി​ടെ നി​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു സ​ഞ്ചാ​ര​മു​ണ്ട്, അ​ത് വ​ള​രെ വ​ലു​താ​ണ്.

അ​ദ്ദേ​ഹ​ത്തി​ന് ഒ​രു പ്രി​വി​ലേ​ജും ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​നി​ക്ക് എ​ല്ലാ പ്രി​വി​ലേ​ജു​ക​ളും ഉ​ണ്ട്, ഞാ​ൻ ശ്രീ​നി​വാ​സ​ന്‍റെ മ​ക​നാ​ണ്, നെ​പ്പോ കി​ഡ് ആ​ണ്. പ​ക്ഷെ ഇ​തൊ​ന്നും ഇ​ല്ലാ​ത്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ യാ​ത്ര എ​ന്നെ ഒ​രു​പാ​ട് പ്ര​ചോ​ദി​പ്പി​ച്ചി​ട്ടു​ണ്ട്. 

അ​ങ്ങ​നെ വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഞാ​ൻ പ​ഠി​ക്കാ​നാ​യി ചെ​ന്നൈ​യി​ലേ​ക്ക് വ​ന്ന​പ്പോ​ൾ, അ​ച്ഛ​ൻ സ്ഥി​ര​മാ​യി ചെ​ന്നൈ​യി​ൽ മീ​റ്റിം​ഗു​ക​ൾ​ക്കും പ്രോ​ഗ്രാ​മു​ക​ൾ​ക്കു​മൊ​ക്കെ പോ​യി​രു​ന്ന​ത് എ​പ്പോ​ഴും ഒ​രു ഹോ​ട്ട​ലി​ലാ​ണ്. അ​ശോ​ക് ന​ഗ​റി​ലെ ഗോ​കു​ലം എ​ന്ന ഹോ​ട്ട​ൽ. ഈ ​ഹോ​ട്ട​ൽ ആ​രു​ടെ​യാ​ണെ​ന്നോ എ​ന്താ​ണെ​ന്നോ എ​നി​ക്ക് അ​റി​യി​ല്ല. 

കോ​ട​മ്പാ​ക്ക​ത്ത് ബ്രി​ഡ്ജ് ക​യ​റു​ന്ന സ​മ​യ​ത്ത് വ​ലി​യ അ​ക്ഷ​ര​ത്തി​ൽ സൈ​ഡി​ൽ എ​ഴു​തി വ​ച്ചി​ട്ടു​ണ്ട് ശ്രീ ​ഗോ​കു​ലം ചി​റ്റ്‌​സ്. അ​ച്ഛ​ൻ ഇ​ട​യ്ക്കി​ടെ ഈ ​ഹോ​ട്ട​ലി​ൽ പോ​കു​ന്ന സ​മ​യ​ത്ത് ഞാ​ൻ ആ​ദ്യ​മാ​യി അ​ച്ഛ​ന്‍റെ വാ​യി​ൽ നി​ന്ന് ഗോ​കു​ലം ഗോ​പാ​ല​ൻ എ​ന്ന പേ​ര് കേ​ട്ടു. അ​ച്ഛ​ൻ അ​ന്ന് പ​റ​ഞ്ഞു ഇ​ദ്ദേ​ഹം ന​മ്മു​ടെ നാ​ട്ടു​കാ​ര​നാ​ണ്, വ​ട​ക​ര​ക്കാ​ര​നാ​ണ് എ​ന്ന്. ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു.

 

Movies

'തി​ര' അ​ട​ങ്ങി 'ക​ഥ' മ​ട​ങ്ങി  

ജീ​വി​ത​ത്തി​ല്‍ എ​ല്ലാ​വ​ര്‍​ക്കും ന​ന്മ മാ​ത്രം ആ​ഗ്ര​ഹി​ച്ച ശ്രീ​നി​വാ​സ​ന് അ​വ​സാ​ന കു​റി​പ്പ് എ​ഴു​തി സം​വി​ധാ​യ​ക​ന്‍ സ​ത്യ​ന്‍ അ​ന്തി​ക്കാ​ട്. മ​ക്ക​ളു​ടെ അ​ഭ്യ​ര്‍​ഥ​ന​പ്ര​കാ​ര​മാ​ണു ശ്രീ​നി​വാ​സ​ന്‍റെ ചി​ത​യി​ല്‍ “എ​ന്നും എ​ല്ലാ​വ​ര്‍​ക്കും ന​ന്മ​ക​ള്‍ മാ​ത്രം വ​ര​ട്ടെ’’ എ​ന്ന കു​റി​പ്പ് സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് വ​ച്ച​ത്.

സി​നി​മ​യി​ല്‍ ത​നി​ക്കു ശ​ക്തി​യാ​യി​രു​ന്ന സു​ഹൃ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ല്‍ വി​ങ്ങി​നി​ന്ന സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​നോ​ട് ശ്രീ​നി​വാ​സ​ന്‍റെ ഇ​ള​യ മ​ക​ന്‍ ധ്യാ​ന്‍, അ​ച്ഛ​ന് അ​വ​സാ​ന​മാ​യി ഒ​രു കു​റി​പ്പെ​ഴു​താ​ന്‍ അ​ഭ്യ​ര്‍​ഥി​ക്കു​ക​യാ​യി​രു​ന്നു. ധ്യാ​നി​ന്‍റെ ആ​ഗ്ര​ഹം സ​ഹോ​ദ​ര​ൻ വി​നീ​ത് ശ്രീ​നി​വാ​സ​നും അം​ഗീ​ക​രി​ച്ച​തോ​ടെ ശ്രീ​നി​വാ​സ​ന്‍റെ മു​റി​യി​ൽ​നി​ന്നും എ​ടു​ത്ത ക​ട​ലാ​സി​ല്‍ സ​ത്യ​ന്‍ “എ​ന്നും എ​ല്ലാ​ര്‍​ക്കും ന​ന്മ​ക​ള്‍ മാ​ത്രം വ​ര​ട്ടെ” എ​ന്ന കു​റി​പ്പെ​ഴു​തി.

മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം ചി​ത​യി​ല്‍ ആ ​സ​ന്ദേ​ശ​വും പേ​ന​യും വ​ച്ചാ​ണ് തീ ​കൊ​ളു​ത്തി​യ​ത്. ശ്രീ​നി​വാ​സ​ന്‍റെ മ​ന​സാ​ണ് താ​ന്‍ ക​ട​ലാ​സി​ല്‍ എ​ഴു​തി​യ​തെ​ന്ന് സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് പ​റ​ഞ്ഞു.

ത​ന്‍റെ സി​നി​മ​യു​ടെ ദി​ശ തി​രി​ച്ച​റി​ഞ്ഞ​ത് ശ്രീ​നി​വാ​സ​നി​ലൂ​ടെ​യാ​ണെ​ന്ന് അ​നു​ശോ​ച​ന​യോ​ഗ​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്‍റെ സി​നി​മ​ക​ളി​ല്‍ ശ്രീ​നി​വാ​സ​ന്‍ എ​ഴു​താ​ത്ത തി​ര​ക്ക​ഥ​ക​ളും അ​ദ്ദേ​ഹ​വു​മാ​യി ച​ര്‍​ച്ച​ചെ​യ്തി​രു​ന്നു. രാ​ഷ്‌​ട്രീ​യം പ്ര​മേ​യ​മാ​ക്കി ഒ​രു സി​നി​മ ചെ​യ്യ​ണ​മെ​ന്ന് ആ​ലോ​ചി​ച്ചി​രു​ന്നു. ന​ട​ന്‍ കൂ​ടി​യാ​യ​തി​നാ​ല്‍ ശ്രീ​നി​വാ​സ​നി​ലെ എ​ഴു​ത്തു​കാ​ര​നെ നാം ​വേ​ണ്ട​വി​ധം ആ​ഘോ​ഷി​ച്ചി​ട്ടി​ല്ല.

ശ്രീ​നി​വാ​സ​നെ കൂ​ടു​ത​ല്‍ വാ​യി​ക്കാ​നും തി​രി​ച്ച​റി​യാ​നും പോ​കു​ന്ന​തേ​യു​ള്ളൂ​വെ​ന്നും സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് പ​റ​ഞ്ഞു. ര​ണ്ടാ​ഴ്ച കൂ​ടു​മ്പോാ​ള്‍ സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് ക​ണ്ട​നാ​ട്ടി​ലെ ശ്രീ​നി​യു​ടെ വീ​ട്ടി​ലെ​ത്തു​മാ​യി​രു​ന്നു.

Movies

കഥപറഞ്ഞു മറഞ്ഞ് ശ്രീനി; ചിരി മാഞ്ഞ് മലയാളം

കൊച്ചി: മ​ല​യാ​ള​ത്തി​ന്‍റെ ശ്രീ​നി​വാ​സ​ന്‍ അ​ര​ങ്ങൊ​ഴി​ഞ്ഞു. പ​ക​രം വ​യ്ക്കാ​നി​ല്ലാ​ത്ത ചി​ന്ത​ക​ള്‍​ക്കും ചി​രി​ക്കും വി​ട. കണ്ടനാട്ടെ വീട്ടുവളപ്പിൽ ആ അതുല്യ കലാകാരന്‍റെ ഭൗതിക ദേഹം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി.

ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്കാര ചടങ്ങിൽ മൂത്തമകൻ വിനീത് ശ്രീനിവാസനാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. ചിതയിൽ തീ കൊളുത്തിയ ശേഷം നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി രണ്ടാമത്തെ മകൻ ധ്യാൻ അച്ഛനെ അഭിവാദ്യം ചെയ്തു.

സർക്കാരിന്‍റെ പ്രതിനിധിയായി മന്ത്രി പി. പ്രസാദ് സംസ്കാര ചടങ്ങിൽ പങ്കെടുത്തു. വിവിധ മേഖലകളിലെ പ്രമുഖരടക്കം നൂറുകണക്കിനാളുകൾ ശ്രീനിവാസനെ യാത്രയാക്കാനെത്തിയിരുന്നു. സംസ്കാര ചടങ്ങുകൾക്കു മുമ്പ്, അദ്ദേഹത്തിന്‍റെ ഉറ്റ സുഹൃത്ത് കൂടിയായ സംവിധായകൻ സത്യൻ അന്തിക്കാട് "എല്ലാവർക്കും നന്മ നേരുന്നു' എന്ന കുറിപ്പും ഒരു പേനയും ചിതയിൽ വച്ചു.

ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേരാണ് എത്തിച്ചേർന്നത്.

46 വ​ര്‍​ഷം നീ​ണ്ടു നി​ന്ന സി​നി​മാ ജീ​വി​ത​ത്തി​നാ​ണ് തി​ര​ശീ​ല വീ​ണി​രി​ക്കു​ന്ന​ത്. മ​ല​യാ​ളി​യു​ടെ സാ​മൂ​ഹ്യ ജീ​വി​ത​വും വ്യ​ക്തി ജീ​വി​ത​വും രാ​ഷ്ട്രീ​യ ജീ​വി​ത​വും ഇ​തു​പോ​ലെ സി​നി​മ​യി​ല്‍ പ​ക​ര്‍​ത്തി​യ തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നും ന​ട​നും വേ​റെ​യു​ണ്ടാ​വി​ല്ല.

ന​ര്‍​മ​ത്തി​ന്‍റെ മേ​മ്പൊ​ടി​യോ​ടെ ശ്രീ​നി​വാ​സ​ന്‍ ത​ന്‍റെ സി​നി​മ​ക​ളി​ല്‍ എ​ത്തി​ച്ച​ത് മ​ല​യാ​ളി​യു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ ആ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ള്‍ ഇ​ന്നും കാ​ലി​ക​പ്ര​സ​ക്ത​മാ​ണ്. ഒ​രു പ്ര​ത്യേ​ക കാ​ല​ഘ​ട്ട​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു കൊ​ണ്ടാ​യി​രു​ന്നി​ല്ല ശ്രീ​നി​യു​ടെ സി​നി​മ​ക​ള്‍, എ​ല്ലാ കാ​ല​ത്തും ച​ര്‍​ച്ച​യാ​കു​ന്ന​താ​ണ്. സാ​മൂ​ഹി​ക പ്ര​തി​ബ​ന്ധ​ത​യു​ള്ള ആ​ക്ഷേ​പ​ഹാ​സ്യ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ് കീ​ഴ​ട​ക്കി​യ ശ്രീ​നി​വാ​സ​ന്‍, സി​നി​മ​യെ ജീ​വി​ത​ത്തോ​ട് ചേ​ര്‍​ത്ത് വാ​യി​ക്കാ​ന്‍ പ​ഠി​പ്പി​ച്ച ക​ലാ​കാ​ര​ന്‍ കൂ​ടി​യാ​ണ്. ആ അതുല്യ പ്രതിഭയ്ക്ക് വിട.

Movies

ഒരിക്കലും മറക്കാനാവാത്ത സംഭാവന, വാക്കാൽ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത നഷ്ടം: പാർവതി തിരുവോത്ത്

കൊച്ചി: നടൻ ശ്രീനിവാസന്‍റെ വിയോഗം മൂലം വാക്കാല്‍ പറഞ്ഞ് അറിയിക്കാന്‍ പറ്റാത്ത നഷ്ടമാണ് ഉണ്ടായതെന്ന് നടി പാർവതി തിരുവോത്ത്. സിനിമയില്‍ മാത്രമല്ല, വ്യക്തി എന്ന നിലയിലും ശ്രീനിവാസന്‍ തന്ന സംഭാവന ഒരിക്കലും നമുക്ക് മറക്കാന്‍ പറ്റാത്തതാണ്. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നുവെന്നും പാര്‍വതി മാധ്യമങ്ങളോട് പറഞ്ഞു.

ശ്രീനിവാസനെ അവസാനമായി കാണാൻ തൃ​പ്പു​ണി​ത്തു​റ കണ്ടനാട്ടെ വീട്ടിലെത്തിയതായിരുന്നു പാർവതി. നടിയെ കൂടാതെ, നടന്മാരായ പൃഥ്വിരാജ്, വിനീത്, ജഗദീഷ്, സംവിധായകന്‍ ഫാസില്‍, രാജസേനന്‍ തുടങ്ങിയവരും ഇന്ന് ശ്രീനിവാസന് അന്തിമോപചാരം അര്‍പ്പിച്ചു.

അതേസമയം, ശ്രീ​നി​വാ​സ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ ആരംഭിച്ചു. ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​ണ് സം​സ്കാ​രം. ഇ​തു​സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

Movies

ശ്രീനിവാസന്‍റേത് ആരെയും ദ്രോഹിക്കാത്ത നർമം: ജഗദീഷ്

കൊച്ചി: മലയാള സിനിമയ്ക്ക് ശ്രീനിവാസന്‍ ഒരുപാട് സംഭാവനകള്‍ തന്നെന്നും അതിനനുസരിച്ച് തിരിച്ചുനല്കാന്‍ നമുക്ക് സാധിച്ചില്ലെന്നും നടൻ ജഗദീഷ്. ആരെയും ദ്രോഹിക്കുന്ന നര്‍മമല്ല ശ്രീനിവാസന്‍റെതെന്നും താരം പറഞ്ഞു. ശ്രീനിവാസനെ അവസാനമായി കാണാൻ തൃ​പ്പു​ണി​ത്തു​റ കണ്ടനാട്ടെ വീട്ടിലെത്തിയതായിരുന്നു ജഗദീഷ്.

കലാസൃഷ്ടികളിലൂടെ തന്‍റെ നിലപാടുകൾ സമൂഹത്തിലെത്തിക്കാൻ അസാമാന്യമായ തന്‍റേടം വേണമെന്നും ശ്രീനിവാസന് സത്യമെന്നും ന്യായമെന്നും തോന്നുന്ന കാര്യങ്ങൾ അദ്ദേഹം ഉറക്കെ പറയാറുണ്ടെന്നും ജഗദീഷ് മാധ്യമങ്ങളോടു പ്രതികരിച്ചു.

ടൗ​ൺ ഹാ​ളി​ലും വീ​ട്ടി​ലു​മാ​യി പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാനെത്തിയിരുന്നു.

അതേസമയം, ശ്രീ​നി​വാ​സ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​ണ് സം​സ്കാ​രം. ഇ​തു​സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

Kerala

കഥപറഞ്ഞു മറഞ്ഞ് ശ്രീനി; ചിരി മാഞ്ഞ് മലയാളം

കൊച്ചി: മ​ല​യാ​ള​ത്തി​ന്‍റെ ശ്രീ​നി​വാ​സ​ന്‍ അ​ര​ങ്ങൊ​ഴി​ഞ്ഞു. പ​ക​രം വ​യ്ക്കാ​നി​ല്ലാ​ത്ത ചി​ന്ത​ക​ള്‍​ക്കും ചി​രി​ക്കും വി​ട. കണ്ടനാട്ടെ വീട്ടുവളപ്പിൽ ആ അതുല്യ കലാകാരന്‍റെ ഭൗതിക ദേഹം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി.

ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്കാര ചടങ്ങിൽ മൂത്തമകൻ വിനീത് ശ്രീനിവാസനാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. ചിതയിൽ തീ കൊളുത്തിയ ശേഷം നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി രണ്ടാമത്തെ മകൻ ധ്യാൻ അച്ഛനെ അഭിവാദ്യം ചെയ്തു.

സർക്കാരിന്‍റെ പ്രതിനിധിയായി മന്ത്രി പി. പ്രസാദ് സംസ്കാര ചടങ്ങിൽ പങ്കെടുത്തു. വിവിധ മേഖലകളിലെ പ്രമുഖരടക്കം നൂറുകണക്കിനാളുകൾ ശ്രീനിവാസനെ യാത്രയാക്കാനെത്തിയിരുന്നു. സംസ്കാര ചടങ്ങുകൾക്കു മുമ്പ്, അദ്ദേഹത്തിന്‍റെ ഉറ്റ സുഹൃത്ത് കൂടിയായ സംവിധായകൻ സത്യൻ അന്തിക്കാട് "എല്ലാവർക്കും നന്മ നേരുന്നു' എന്ന കുറിപ്പും ഒരു പേനയും ചിതയിൽ വച്ചു.

ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേരാണ് എത്തിച്ചേർന്നത്.

46 വ​ര്‍​ഷം നീ​ണ്ടു നി​ന്ന സി​നി​മാ ജീ​വി​ത​ത്തി​നാ​ണ് തി​ര​ശീ​ല വീ​ണി​രി​ക്കു​ന്ന​ത്. മ​ല​യാ​ളി​യു​ടെ സാ​മൂ​ഹ്യ ജീ​വി​ത​വും വ്യ​ക്തി ജീ​വി​ത​വും രാ​ഷ്ട്രീ​യ ജീ​വി​ത​വും ഇ​തു​പോ​ലെ സി​നി​മ​യി​ല്‍ പ​ക​ര്‍​ത്തി​യ തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നും ന​ട​നും വേ​റെ​യു​ണ്ടാ​വി​ല്ല.

ന​ര്‍​മ​ത്തി​ന്‍റെ മേ​മ്പൊ​ടി​യോ​ടെ ശ്രീ​നി​വാ​സ​ന്‍ ത​ന്‍റെ സി​നി​മ​ക​ളി​ല്‍ എ​ത്തി​ച്ച​ത് മ​ല​യാ​ളി​യു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ ആ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ള്‍ ഇ​ന്നും കാ​ലി​ക​പ്ര​സ​ക്ത​മാ​ണ്. ഒ​രു പ്ര​ത്യേ​ക കാ​ല​ഘ​ട്ട​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു കൊ​ണ്ടാ​യി​രു​ന്നി​ല്ല ശ്രീ​നി​യു​ടെ സി​നി​മ​ക​ള്‍, എ​ല്ലാ കാ​ല​ത്തും ച​ര്‍​ച്ച​യാ​കു​ന്ന​താ​ണ്. സാ​മൂ​ഹി​ക പ്ര​തി​ബ​ന്ധ​ത​യു​ള്ള ആ​ക്ഷേ​പ​ഹാ​സ്യ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ് കീ​ഴ​ട​ക്കി​യ ശ്രീ​നി​വാ​സ​ന്‍, സി​നി​മ​യെ ജീ​വി​ത​ത്തോ​ട് ചേ​ര്‍​ത്ത് വാ​യി​ക്കാ​ന്‍ പ​ഠി​പ്പി​ച്ച ക​ലാ​കാ​ര​ന്‍ കൂ​ടി​യാ​ണ്. ആ അതുല്യ പ്രതിഭയ്ക്ക് വിട.

Kerala

ഒരിക്കലും മറക്കാനാവാത്ത സംഭാവന, വാക്കാൽ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത നഷ്ടം: പാർവതി തിരുവോത്ത്

കൊച്ചി: നടൻ ശ്രീനിവാസന്‍റെ വിയോഗം മൂലം വാക്കാല്‍ പറഞ്ഞ് അറിയിക്കാന്‍ പറ്റാത്ത നഷ്ടമാണ് ഉണ്ടായതെന്ന് നടി പാർവതി തിരുവോത്ത്. സിനിമയില്‍ മാത്രമല്ല, വ്യക്തി എന്ന നിലയിലും ശ്രീനിവാസന്‍ തന്ന സംഭാവന ഒരിക്കലും നമുക്ക് മറക്കാന്‍ പറ്റാത്തതാണ്. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നുവെന്നും പാര്‍വതി മാധ്യമങ്ങളോട് പറഞ്ഞു.

ശ്രീനിവാസനെ അവസാനമായി കാണാൻ തൃ​പ്പു​ണി​ത്തു​റ കണ്ടനാട്ടെ വീട്ടിലെത്തിയതായിരുന്നു പാർവതി. നടിയെ കൂടാതെ, നടന്മാരായ പൃഥ്വിരാജ്, വിനീത്, ജഗദീഷ്, സംവിധായകന്‍ ഫാസില്‍, രാജസേനന്‍ തുടങ്ങിയവരും ഇന്ന് ശ്രീനിവാസന് അന്തിമോപചാരം അര്‍പ്പിച്ചു.

അതേസമയം, ശ്രീ​നി​വാ​സ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ ആരംഭിച്ചു. ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​ണ് സം​സ്കാ​രം. ഇ​തു​സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

Kerala

ശ്രീനിവാസന്‍റേത് ആരെയും ദ്രോഹിക്കാത്ത നർമം: ജഗദീഷ്

കൊച്ചി: മലയാള സിനിമയ്ക്ക് ശ്രീനിവാസന്‍ ഒരുപാട് സംഭാവനകള്‍ തന്നെന്നും അതിനനുസരിച്ച് തിരിച്ചുനല്കാന്‍ നമുക്ക് സാധിച്ചില്ലെന്നും നടൻ ജഗദീഷ്. ആരെയും ദ്രോഹിക്കുന്ന നര്‍മമല്ല ശ്രീനിവാസന്‍റെതെന്നും താരം പറഞ്ഞു. ശ്രീനിവാസനെ അവസാനമായി കാണാൻ തൃ​പ്പു​ണി​ത്തു​റ കണ്ടനാട്ടെ വീട്ടിലെത്തിയതായിരുന്നു ജഗദീഷ്.

കലാസൃഷ്ടികളിലൂടെ തന്‍റെ നിലപാടുകൾ സമൂഹത്തിലെത്തിക്കാൻ അസാമാന്യമായ തന്‍റേടം വേണമെന്നും ശ്രീനിവാസന് സത്യമെന്നും ന്യായമെന്നും തോന്നുന്ന കാര്യങ്ങൾ അദ്ദേഹം ഉറക്കെ പറയാറുണ്ടെന്നും ജഗദീഷ് മാധ്യമങ്ങളോടു പ്രതികരിച്ചു.

ടൗ​ൺ ഹാ​ളി​ലും വീ​ട്ടി​ലു​മാ​യി പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാനെത്തിയിരുന്നു.

അതേസമയം, ശ്രീ​നി​വാ​സ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​ണ് സം​സ്കാ​രം. ഇ​തു​സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

Kerala

'ഞാൻ വലിയ ആരാധകൻ': ശ്രീനിവാസനെ അവസാനമായി കാണാനെത്തി സൂര്യ

കൊച്ചി: അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ അവസാനമായി കാണാൻ തെന്നിന്ത്യൻ സൂപ്പർതാരം സൂര്യ എത്തി. എറണാകുളത്ത് പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സൂര്യ ശ്രീനിവാസനെ അവസാനമായി കാണാൻ തൃ​പ്പു​ണി​ത്തു​റ കണ്ടനാട്ടെ വീട്ടിലെത്തിയത്.

ശ്രീനിവാസന്‍റെ വലിയ ആരാധകനായിരുന്നു താനെന്നും അദ്ദേഹത്തിന്‍റെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നുവെന്നും സൂര്യ പറഞ്ഞു. ടൗ​ൺ ഹാ​ളി​ലും വീ​ട്ടി​ലു​മാ​യി പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കുകയാണ്.

അതേസമയം, ശ്രീ​നി​വാ​സ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​ണ് സം​സ്കാ​രം. ഇ​തു​സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

Kerala

മ​ല​യാ​ള​ത്തി​ന്‍റെ ശ്രീ ​മാ​ഞ്ഞു; സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഇ​ന്ന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ന​ട​ൻ ശ്രീ​നി​വാ​സ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ രാ​വി​ലെ 10ന് ​തൃ​പ്പു​ണി​ത്തു​റ ക​ണ്ട​നാ​ട്ടെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. ശ​നി​യാ​ഴ്ച തൃ​പ്പു​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ടൗ​ൺ ഹാ​ളി​ലും വീ​ട്ടി​ലു​മാ​യി പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. ദീ​ർ​ഘ​കാ​ല​മാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി ഉ​ദ​യം​പേ​രൂ​രി​ലെ വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു ശ്രീ​നി​വാ​സ​ൻ.

ശ​നി​യാ​ഴ്ച രാ​വി​ലെ ഡ​യാ​ലി​സി​സി​നാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട ശ്രീ​നി​വാ​സ​നെ തൃ​പ്പു​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​ണ് സം​സ്കാ​രം. ഇ​തു​സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

Kerala

ശ്രീ​നി​വാ​സ​ന് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് സി​നി​മാ ലോ​കം; മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു

കൊ​ച്ചി: മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ട​ൻ ശ്രീ​നി​വാ​സ​ന്‍റെ മൃ​ത​ദേ​ഹം ടൗ​ൺ​ഹാ​ളി​ലെ പൊ​തു​ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ക​ണ്ട​നാ​ട്ടെ വീ​ട്ടി​ലെ​ത്തി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് വീ​ട്ടി​ൽ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​രം ന​ട​ത്തും.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ന്ത്രി സ​ജി ചെ​റി​യാ​ൻ, കോ​ൺ​ഗ്ര​സ് നേ​താ​വ് ദീ​പ്തി മേ​രി വ​ർ​ഗീ​സ്, ഹൈ​ബി ഈ​ഡ​ൻ എം​പി തു​ട​ങ്ങി രാ​ഷ്ട്രീ​യ പ്ര​മു​ഖ​ർ ടൗ​ൺ​ഹാ​ളി​ലെ​ത്തി താ​ര​ത്തി​ന് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. മ​ല​യാ​ള സി​നി​മ​യ്ക്ക് വീ​ണ്ടെ​ടു​ക്കാ​നാ​വാ​ത്ത ന​ഷ്ട​മാ​ണ് ശ്രീ​നി​വാ​സ​ന്‍റെ വേ​ർ​പാ​ടി​ലൂ​ടെ സം​ഭ​വി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ച​ല​ച്ചി​ത്ര​ത്തി​ന്‍റെ സ​മ​സ്‌​ത രം​ഗ​ങ്ങ​ളി​ലും നാ​യ​ക സ്ഥാ​ന​ത്ത് എ​ത്തി​യ പ്ര​തി​ഭ​യാ​ണ് മ​റ​യു​ന്ന​ത്. പ​ച്ച മ​നു​ഷ്യ​ന്‍റെ ജീ​വി​തം വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തി​ക്കു​ന്ന​തി​ലും ചി​രി​യി​ലൂ​ടെ​യും ചി​ന്ത​യി​ലൂ​ടെ​യും പ്രേ​ക്ഷ​ക​നെ താ​ൻ ഇ​ച്ഛി​ക്കു​ന്ന ത​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ലും ഇ​തു​പോ​ലെ വി​ജ​യി​ച്ച ച​ല​ച്ചി​ത്ര​കാ​ര​ന്മാ​ർ വേ​റെ അ​ധി​ക​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

 

 

 

 

NRI

ശ്രീ​നി​വാ​സ​ന്‍റെ നി​ര്യാ​ണം; മ​ല​യാ​ള സി​നി​മ​യ്ക്ക് തീ​രാ​ന​ഷ്‌​ട​മെ​ന്ന് കെ​ഡി​എ​ൻ​എ

കു​വൈ​റ്റ് സി​റ്റി: മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ താ​രം ശ്രീ​നി​വാ​സ​ന്‍റെ നി​ര്യാ​ണം മ​ല​യാ​ള സി​നി​മ​യ്ക്ക് തീ​രാ​ന​ഷ്‌​ട​മെ​ന്ന് കെ​ഡി​എ​ൻ​എ അ​റി​യി​ച്ചു. മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ൽ അ​തു​ല്യ​മാ​യ മു​ദ്ര പ​തി​പ്പി​ച്ച പ്ര​ശ​സ്ത ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​നി​വാ​സ​ന്‍റെ നി​ര്യാ​ണം മ​ല​യാ​ളി സ​മൂ​ഹ​ത്തെ മു​ഴു​വ​ൻ ആ​ഴ​ത്തി​ലു​ള്ള ദുഃ​ഖ​ത്തി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

ക​ലാ​പ​ര​വും സാ​മൂ​ഹി​ക​ബോ​ധ​മു​ള്ള​തു​മാ​യ സി​നി​മ​ക​ളി​ലൂ​ടെ അ​ദ്ദേ​ഹം മ​ല​യാ​ള സി​നി​മ​യ്ക്ക് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ കാ​ലാ​തീ​ത​വും അ​ന​ശ്വ​ര​വു​മാ​ണ്. സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ ജീ​വി​ത യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ, സാ​മൂ​ഹി​ക വൈ​രു​ദ്ധ്യ​ങ്ങ​ൾ, രാ​ഷ്ട്രീ​യ​വും സാം​സ്കാ​രി​ക​വു​മാ​യ ചോ​ദ്യ​ങ്ങ​ൾ എ​ന്നി​വ ഹാ​സ്യ​ത്തി​ന്‍റെ നേ​ർ​ത്ത സ്പ​ർ​ശ​ത്തോ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ ശ്രീ​നി​വാ​സ​ൻ അ​പൂ​ർ​വ പ്ര​തി​ഭ​യാ​യി​രു​ന്നു.

ന​ട​നെ​ന്ന നി​ല​യി​ലും തി​ര​ക്ക​ഥാ​കൃ​ത്തെ​ന്ന നി​ല​യി​ലും സം​വി​ധാ​യ​ക​നെ​ന്ന നി​ല​യി​ലും അ​ദ്ദേ​ഹം സൃ​ഷ്ടി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളും സി​നി​മ​ക​ളും മ​ല​യാ​ള സി​നി​മ​യി​ൽ എ​ക്കാ​ല​വും നി​ല​നി​ൽ​ക്കും. ചി​ന്തി​പ്പി​ക്കു​ക​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത പു​ല​ർ​ത്തു​ക​യും ചെ​യ്ത ഒ​രു ക​ലാ​കാ​രന്‍റെ വേ​ർ​പാ​ട് സി​നി​മാ ലോ​ക​ത്തി​നും മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണ്.

കോ​ഴി​ക്കോ​ട് ഡി​സ്ട്രി​ക്ട് എ​ൻആ​ർഐ അ​സോ​സി​യേ​ഷ​ൻ (കെഡിഎ​ൻഎ) ശ്രീ​നി​വാ​സ​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​ഗാ​ധ​മാ​യ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക​ൾ​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​ർ​ക്കും കെഡിഎ​ൻഎ​യു​ടെ അ​നു​ശോ​ച​ന​ങ്ങ​ൾ അ​റി​യി​ക്കു​ന്നതായും അറിയിച്ചു.

NRI

മ​ല​യാ​ള സി​നി​മ​യ്ക്ക് തീ​രാ​ന​ഷ്‌​ടം; ശ്രീ​നി​വാ​സ​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ കെ​പി​എ അ​നു​ശോ​ചി​ച്ചു

മനാമ: മ​ല​യാ​ള സി​നി​മാ ലോ​ക​ത്തി​ന് അ​മൂ​ല്യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ന​ട​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത്, സം​വി​ധാ​യ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ ഒ​രു​പോ​ലെ തി​ള​ങ്ങി​യ ശ്രീ​നി​വാ​സ​ന്‍റെ വി​യോ​ഗ​വാ​ർ​ത്ത അ​ത്യ​ന്തം ദുഃ​ഖ​ക​ര​മാ​ണെ​ന്നും കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ, ക​ലാ-​സാ​ഹി​ത്യ വി​ഭാ​ഗം സൃ​ഷ്ടി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. 

സ്വ​ത​സി​ദ്ധ​മാ​യ അ​ഭി​ന​യ​ശൈ​ലി​യി​ലൂ​ടെ​യും ആ​ഴ​മു​ള്ള തി​ര​ക്ക​ഥ​ക​ളി​ലൂ​ടെ​യും സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള സി​നി​മ​ക​ളി​ലൂ​ടെ​യും മ​ല​യാ​ള സി​നി​മ​യ്ക്ക് എ​ല്ലാ​മാ​യി​രു​ന്ന ഒ​രു സ​മ്പൂ​ർ​ണ ക​ലാ​കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ൾ ത​ല​മു​റ​ക​ളോ​ളം മ​ല​യാ​ള സി​നി​മാ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ നി​ല​നി​ൽ​ക്കും. മ​ല​യാ​ള സി​നി​മാ ലോ​ക​ത്തി​ന് വി​ല​മ​തി​ക്കാ​നാ​കാ​ത്ത സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ശ്രീ​നി​വാ​സ​ന്‍.

ല​ളി​ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​ത​ത്തെ അ​ഭ്ര​പാ​ളി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ശ്രീ​നി​വാ​സ​ന് ക​ഴി​ഞ്ഞി​രു​ന്നു. അ​തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ ജീ​വി​ത​ത്തെ കു​റി​ച്ചു​ള്ള ചി​ന്ത​ക​ള്‍​ക്ക് ആ​ഴ​ത്തി​ലു​ള്ള സ്വാ​ധീ​നം ചെ​ലു​ത്താ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണം മ​ല​യാ​ള സി​നി​മ​യ്ക്കും ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്തി​നും തീ​രാ​ന​ഷ്ട​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​വി​ന് ശാ​ന്തി നേ​രു​ന്ന​തോ​ടൊ​പ്പം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ആ​രാ​ധ​ക​രു​ടേ​യും ദുഃ​ഖ​ത്തി​ല്‍ പ​ങ്കു ചേ​രു​ന്ന​താ​യും പ്ര​യാ​സ​ക​ര​മാ​യ ഈ ​സാ​ഹ​ച​ര്യം അ​തി​ജീ​വി​ക്കാ​നു​ള്ള ക​രു​ത്ത് ല​ഭി​ക്ക​ട്ടെ​യെ​ന്നും കെപിഎ പു​റ​ത്തി​റ​ക്കി​യ വാ​ര്‍​ത്താ​കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

Movies

ഇ​വ​യെ​ല്ലാം ഒ​രു​പോ​ലെ ചെ​യ്ത ശ്രീ​നി​വാ​സ​ൻ; അ​നു​സ്മ​രി​ച്ച് ക​മ​ൽ​ഹാ​സ​ൻ  

ശ്രീ​നി​വാ​സ​നെ അ​നു​സ്മ​രി​ച്ച് ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ. എ​ല്ലാ ത​ര​ത്തി​ലും മ​ല​യാ​ളി​ക​ളെ പ്ര​ചോ​ദി​പ്പി​ച്ച വ്യ​ക്തി​ത്വ​മാ​ണ് അ​ദ്ദേ​ഹ​മെ​ന്ന് ക​മ​ൽ​ഹാ​സ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു.

''ചി​ല ക​ലാ​കാ​ര​ന്മാ​ർ വി​നോ​ദി​പ്പി​ക്കു​ന്നു, ചി​ല​ർ ഉ​ണ​ർ​ത്തു​ന്നു, മ​റ്റു ചി​ല​ർ ചി​ന്തി​പ്പി​ക്കു​ന്നു. എ​ന്നാ​ൽ ശ്രീ​നി​വാ​സ​ൻ ഇ​വ​യെ​ല്ലാം ഒ​രു​പോ​ലെ ചെ​യ്തു-​സ​ത്യം വി​ളി​ച്ചു​പ​റ​യു​ന്ന ഒ​രു ചി​രി​യി​ലൂ​ടെ​യും, ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​മു​ള്ള ഒ​രു പൊ​ട്ടി​ച്ചി​രി​യി​ലൂ​ടെ​യും.

ആ ​അ​സാ​ധാ​ര​ണ പ്ര​തി​ഭ​യ്ക്ക് എ​ന്‍റെ ആ​ദ​രാ​ഞ്ജ​ലി​ക​ൾ. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ​യും ആ​രാ​ധ​ക​രു​ടെ​യും ദുഃ​ഖ​ത്തി​ൽ ആ​ത്മാ​ർ​ഥ​മാ​യി പ​ങ്കു​ചേ​രു​ന്നു.'' ക​മ​ല്‍​ഹാ​സ​ൻ കു​റി​ച്ചു.

 

Movies

ദൈ​വ​ത്തോ​ടൊ​പ്പം ന​ന്ദി പ​റ​യു​ന്ന വ്യ​ക്തി​യാ​ണ് എ​നി​ക്ക് ശ്രീ​നി​വാ​സ​ൻ: സം​ഗീ​ത  

ദൈ​വ​ത്തോ​ടൊ​പ്പം ന​ന്ദി പ​റ​യു​ന്ന വ്യ​ക്തി​യാ​ണ് ശ്രീ​നി​വാ​സ​നെ​ന്ന് ന​ടി സം​ഗീ​ത. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യൊ​രു അ​നു​ഗ്ര​ഹ​മാ​യും ഭാ​ഗ്യ​മാ​യും ക​രു​തു​ന്നു​വെ​ന്ന് ന​ടി പ​റ​ഞ്ഞു.

മ​ല​യാ​ളി​ക​ൾ ഇ​ന്നും ആ​ഘോ​ഷി​ക്കു​ന്ന ചി​ന്താ​വി​ഷ്ട​യാ​യ ശ്യാ​മ​ള എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സം​ഗീ​ത​യെ മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​ക്കി മാ​റ്റി​യ​ത് ശ്രീ​നി​വാ​സ​നാ​യി​രു​ന്നു.

‘‘ഞാ​ൻ എ​ല്ലാ അ​ഭി​മു​ഖ​ങ്ങ​ളി​ലും ഒ​രു​പാ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്, എ​നി​ക്ക് ഇ​തൊ​രു അ​നു​ഗ്ര​ഹ​മാ​ണ്. അ​ദ്ദേ​ഹം എ​ന്നെ ഈ ​പ​ട​ത്തി​ലേ​ക്ക് കാ​സ്റ്റ് ചെ​യ്ത​ത് വ​ലി​യ ഭാ​ഗ്യ​മാ​യി ഞാ​ൻ കാ​ണു​ന്നു.

എ​നി​ക്ക് അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ ക​ഴി​ഞ്ഞ​തും ചി​ന്താ​വി​ഷ്ട​യാ​യ ശ്യാ​മ​ള എ​ന്ന സി​നി​മ​യി​ൽ ഒ​രു ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തും ഒ​രു ഭാ​ഗ്യ​മാ​ണ്. എ​നി​ക്ക് പ്ര​ഫ​ഷ​ന​ൽ ആ​യി അ​ത്ര വ​ലി​യ സ്വ​പ്നം ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

പ​ക്ഷേ ശ്യാ​മ​ള​യ്ക്കു ശേ​ഷം ആ ​ക​ഥാ​പാ​ത്ര​ത്തെ മ​ല​യാ​ളി​ക​ൾ സ്വീ​ക​രി​ച്ച​തും ആ ​സി​നി​മ​യെ സ്വീ​ക​രി​ച്ച​തും ക​ണ്ട​പ്പോ​ൾ ഞാ​ൻ ത​ന്നെ അ​ത്ഭു​ത​പ്പെ​ട്ടു പോ​യി. വ​ള​രെ മ​ഹ​ത്ത​ര​മാ​യ അ​നു​ഭ​വം ആ​യി​രു​ന്നു അ​ത് ഒ​ട്ടും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല.

അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം വ​ർ​ക്ക് ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത് എ​നി​ക്ക് കി​ട്ടി​യ ഭാ​ഗ്യ​മാ​ണ്. ആ ​ഓ​ർ​മ​ക​ൾ എ​ല്ലാം എ​ന്നോ​ടൊ​പ്പം എ​പ്പോ​ഴും ഉ​ണ്ടാ​കും. ശ്യാ​മ​ള​യി​ൽ വ​ർ​ക്ക് ചെ​യ്യു​മ്പോ​ൾ ഞാ​ൻ അ​തി​ന്‍റെ വി​ല അ​റി​ഞ്ഞി​രു​ന്നി​ല്ല. അ​പ്പോ​ൾ ഞാ​ൻ ഒ​രു​പാ​ട് പ​ട​ങ്ങ​ൾ ചെ​യ്തു​കൊ​ണ്ടി​രു​ന്ന സ​മ​യ​മാ​ണ്, ആ ​സി​നി​മ​ക​ളി​ൽ ഒ​ന്നു​മാ​ത്ര​മാ​യി​രു​ന്നു എ​നി​ക്ക് ശ്യാ​മ​ള.

പ​ക്ഷേ അ​ത് റി​ലീ​സ് ആ​യി ക​ഴി​ഞ്ഞ് എ​നി​ക്ക് കി​ട്ടി​യ സ്വീ​കാ​ര്യ​ത​യും അം​ഗീ​കാ​ര​വും ആ​ണ് സി​നി​മ​യെ​ക്കു​റി​ച്ചും അ​തി​ന്‍റെ വി​ല​യെ കു​റി​ച്ചും എ​ന്നെ  ബോ​ധ​വ​തി ആ​ക്കി​യ​ത്. ശ്രീ​നി സാ​റി​നെ എ​ന്‍റെ വീ​ട്ടി​ലെ എ​ല്ലാ​വ​ർ​ക്കും എ​നി​ക്കും വ​ള​രെ ഇ​ഷ്ട​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റ്റ് സി​നി​മ​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളും അ​ദ്ദേ​ഹം സി​നി​മ​യ്ക്ക് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളും ഒ​ക്കെ വ​ള​രെ വ​ലു​താ​ണ്.

മ​ല​യാ​ള​ത്തി​ൽ എ​നി​ക്ക് ഇ​ത്ര​യും വ​ലി​യ ഒ​രു സ്വീ​കാ​ര്യ​ത കി​ട്ടു​മെ​ന്ന് ഞാ​ൻ ക​രു​തി​യി​രു​ന്ന​ത​ല്ല, അ​തി​ന് കാ​ര​ണം അ​ദ്ദേ​ഹ​മാ​ണ്. എ​നി​ക്ക് ദൈ​വ​ത്തോ​ടും അ​ദ്ദേ​ഹ​ത്തോ​ടും ന​ന്ദി​യു​ണ്ട്. ഇ​ത് ഞാ​ൻ ഒ​രു​പാ​ട് അ​ഭി​മു​ഖ​ങ്ങ​ളി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​ദ്ദേ​ഹം എ​ന്നും എ​ന്‍റെ ജീ​വി​ത​ത്തി​ൽ വ​ലി​യ സ്ഥാ​ന​മു​ള്ള ആ​ളാ​ണ്.

ശ്യാ​മ​ള​യ്ക്കു ശേ​ഷം കു​റെ കാ​ലം ക​ഴി​ഞ്ഞ് ന​ഗ​ര​വാ​രി​ധി ന​ടു​വി​ൽ ഞാ​ൻ എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ വേ​ണ്ടി വി​ളി​ച്ച​പ്പോ​ഴാ​ണ് വീ​ണ്ടും അ​ദ്ദേ​ഹ​ത്തെ കാ​ണു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത്.

ആ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തെ​യും എ​ന്‍റെ കു​ടും​ബ​ത്തെ​ക്കു​റി​ച്ചും ഒ​ക്കെ സം​സാ​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളും സി​നി​മ​ക​ളെ കു​റി​ച്ചും ഒ​ക്കെ വ്യ​ക്തി​പ​ര​മാ​യി ആ​യി​ട്ട് ഞ​ങ്ങ​ൾ ഇ​രു​ന്നു കു​റെ സം​സാ​രി​ച്ചു. ശ്യാ​മ​ള​യെ​ക്കാ​ളും ഈ ​പ​ടം ചെ​യ്യു​മ്പോ​ഴാ​ണ് എ​നി​ക്ക് അ​ദ്ദേ​ഹ​ത്തെ കു​റെ കൂ​ടി കൂ​ടു​ത​ൽ മ​ന​സ്സി​ലാ​യ​തും അ​ദ്ദേ​ഹം എ​ന്‍റെ കു​ടും​ബാം​ഗം എ​ന്നു​ള്ള ഒ​രു ഫീ​ൽ കി​ട്ടി​യ​തും. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം വ്യ​ക്തി​പ​ര​മാ​യി എ​ന്‍റെ ദുഃ​ഖം കൂ​ടി​യാ​ണ്. സം​ഗീ​ത പ​റ​ഞ്ഞു.

NRI

ശ്രീ​നി​വാ​സ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​ർ അ​നു​ശോ​ചി​ച്ചു

ഹൂ​സ്റ്റ​ൺ: ന​ട​ൻ ശ്രീ​നി​വാ​സ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ഐ​പി​സി​എ​ൻ​എ) ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ചാ​പ്റ്റ​റി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് ഏ​വ​രെ​യും വേ​ദ​നി​പ്പി​ച്ച വി​യോ​ഗ​വാ​ർ​ത്ത എ​ത്തി​യ​ത്.

വാ​ർ​ത്ത അ​റി​ഞ്ഞ​യു​ട​ൻ പ്ര​സി​ഡ​ന്‍റ് സൈ​മ​ൺ വ​ള​ച്ചേ​രി​ൽ, സെ​ക്ര​ട്ട​റി മോ​ട്ടി മാ​ത്യു, ഭാ​ര​വാ​ഹി​ക​ളാ​യ ജീ​മോ​ൻ റാ​ന്നി, അ​നി​ൽ ആ​റ​ന്മു​ള, ഫി​ന്നി രാ​ജു, ജോ​യ് തു​മ്പ​മ​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് ചാ​പ്റ്റ​റി​നു​വേ​ണ്ടി സം​യു​ക്ത​മാ​യി അ​നു​ശോ​ച​നം അ​റി​യി​ച്ചു.

മ​ല​യാ​ള സി​നി​മ​യി​ൽ ഹാ​സ്യ​ത്തി​ലൂ​ടെ സാ​മൂ​ഹി​ക വി​മ​ർ​ശ​നം ന​ട​ത്തി​യ വ്യ​ക്തി​യാ​യി​രു​ന്നു ശ്രീ​നി​വാ​സ​ൻ എ​ന്ന് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ അ​നു​സ്മ​രി​ച്ചു.

 

Movies

എ​നി​ക്ക് മ​തി​യാ​യി എ​ന്നു പ​റ​ഞ്ഞു, ഇ​ത്ര​വേ​ഗം പോ​കു​മെ​ന്ന് ഓ​ർ​ത്തി​ല്ല; വി​ങ്ങി​പ്പൊ​ട്ടി സ​ത്യ​ൻ അ​ന്തി​ക്കാ​ട്

ശ്രീ​നി​വാ​സ​നെ ഓ​ർ​ത്ത് വി​ങ്ങി​പ്പൊ​ട്ടി സം​വി​ധാ​യ​ക​നും സ​ന്ത​ത​സ​ഹ​ചാ​രി​യു​മാ​യ സ​ത്യ​ൻ അ​ന്തി​ക്കാ​ട്. വാ​ക്കു​ക​ൾ കി​ട്ടാ​തെ വി​തു​മ്പി​യ സ​ത്യ​ൻ ശ്രീ​നി​യെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ളെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​തി​ങ്ങ​നെ.

ഈ ​നേ​ര​ത്ത് ശ​രി​ക്കും പ​റ​ഞ്ഞാ​ൽ എ​നി​ക്ക് ഒ​ന്നും പ്ര​തി​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. കാ​ര​ണം നി​ങ്ങ​ൾ​ക്ക് എ​ല്ലാ​വ​ർ​ക്കും അ​റി​യാം ശ്രീ​നി​വാ​സ​നും ഞാ​നും ആ​യി​ട്ടു​ള്ള ഒ​രു ആ​ത്മ​ബ​ന്ധം.

ഞാ​ൻ എ​ല്ലാ ര​ണ്ടാ​ഴ്ച കൂ​ടു​മ്പോ​ഴും അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ പോ​കാ​റു​ണ്ടാ​യി​രു​ന്നു. മി​നി​ഞ്ഞാ​ന്നും ഞ​ങ്ങ​ൾ സം​സാ​രി​ച്ചി​രു​ന്നു. അ​തി​നി​ട​യ്ക്ക് അ​ദ്ദേ​ഹം ഒ​ന്ന് വീ​ണു ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു.

ചെ​റി​യ സ​ർ​ജ​റി ഒ​ക്കെ ക​ഴി​ഞ്ഞു. ഞാ​ൻ വി​ളി​ച്ച​പ്പോ​ൾ പ​റ​ഞ്ഞു ഇ​രു​ന്നു തു​ട​ങ്ങി വാ​ക്ക​റി​ൽ ന​ട​ക്കാ​ൻ പ​റ്റും എ​ന്നാ​ണ് വി​ചാ​രി​ക്കു​ന്ന​ത് എ​ന്ന്. ഇ​പ്പോ​ഴും അ​ദ്ദേ​ഹം പോ​കും എ​ന്നൊ​രു തോ​ന്ന​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഞാ​ൻ എ​പ്പോ​ഴും വ​ന്ന് അ​ദ്ദേ​ഹ​ത്തെ ചാ​ർ​ജ് ചെ​യ്യും.

ര​ണ്ടാ​ഴ്ച കൂ​ടു​മ്പോ​ൾ വീ​ട്ടി​ൽ പോ​കും, രാ​വി​ലെ തൊ​ട്ട് വൈ​കു​ന്നേ​രം വ​രെ അ​വി​ടെ ഇ​രി​ക്കും. ഇ​പ്പോ​ഴും അ​ദ്ദേ​ഹ​ത്തി​ന്‍റെ ബു​ദ്ധി​യും ചി​ന്ത​യും ത​ല​ച്ചോ​റും ഒ​ക്കെ വ​ള​രെ ഷാ​ർ​പ്പ് ആ​യി​രു​ന്നു.

ക​ഴി​ഞ്ഞ​പ്രാ​വ​ശ്യം എ​ന്നോ​ട് പ​റ​ഞ്ഞു ‘എ​നി​ക്ക് മ​തി​യാ​യി കു​റ​ച്ചു​നാ​ളാ​യി അ​സു​ഖ​മാ​യി കി​ട​ക്കു​ക​യാ​ണ​ല്ലോ’ ഞാ​ൻ പ​റ​ഞ്ഞു അ​തൊ​ന്നും പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല ന​മു​ക്ക് തി​രി​ച്ചു വ​ര​ണം.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് സ​ന്ദേ​ശം എ​ന്ന സി​നി​മ വീ​ണ്ടും റീ​ലു​ക​ളി​ൽ നി​റ​ഞ്ഞ​പ്പോ​ൾ ഞാ​ൻ അ​ദ്ദേ​ഹ​ത്തോ​ട് അ​ത് പ​റ​ഞ്ഞി​രു​ന്നു. വാ​ക്കു​ക​ൾ മു​ഴു​വു​പ്പി​ക്കാ​നാ​കാ​തെ സ​ത്യ​ൻ അ​ന്തി​ക്കാ​ട് പ​റ​ഞ്ഞു നി​ർ​ത്തി.

Kerala

എ​ന്തി​നും ച​ങ്കൂ​റ്റ​മു​ള്ള ക​ലാ​കാ​ര​ൻ, സ​മൂ​ഹ​ത്തി​ലെ പു​ഴു​ക്കു​ത്തു​ക​ൾ​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച ശ്രീ​നി​വാ​സ​ൻ: വി​ന​യ​ൻ

കൊ​ച്ചി: സ​മൂ​ഹ​ത്തി​ലെ പു​ഴു​ക്കു​ത്തു​ക​ൾ​ക്കും സ​മൂ​ഹ​ത്തി​ൽ മേ​നി ന​ട​ക്കു​ന്ന പൊ​യ്മു​ഖ​ങ്ങ​ൾ​ക്കെ​തി​രെ​യും ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച ക​ലാ​കാ​ര​നാ​ണ് ശ്രീ​നി​വാ​സ​ൻ എ​ന്ന് സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ. ടൗ​ൺ ഹാ​ളി​ൽ ശ്രീ​നി​വാ​സ​നെ അ​വ​സാ​ന​മാ​യി ക​ണ്ട ശേ​ഷ​മാ​ണ് വി​ന​യ​ൻ പ്ര​തി​ക​രി​ച്ച​ത്.

മ​ല​യാ​ള സി​നി​മ​യി​ലെ അ​തു​ല്യ ക​ലാ​കാ​ര​നാ​ണ് ശ്രീ​നി​വാ​സ​ൻ. ചി​രി​പ്പി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ചി​ന്തി​പ്പി​ക്കു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ൾ മ​ല​യാ​ള​വും മ​ല​യാ​ള സി​നി​മ​യും ഉ​ള്ളി​ട​ത്തോ​ളം കാ​ലം ഓ​ർ​മി​ക്ക​പ്പെ​ടും. ത​നി​ക്ക് പ​റ​യാ​നു​ള്ള​ത് നി​ർ​ഭ​യം പ​റ​യു​ക​യും എ​ന്തി​നും ച​ങ്കൂ​റ്റ​വു​മു​ള്ള ക​ലാ​കാ​ര​ൻ കൂ​ടി​യാ​യി​രു​ന്നു ശ്രീ​നി​വാ​സ​ൻ. 1995ൽ ​ഞാ​ൻ ശി​പാ​യി ല​ഹ​ള എ​ന്ന സി​നി​മ ചെ​യ്യു​മ്പോ​ൾ മു​ത​ലാ​ണ് ഞ​ങ്ങ​ളു​ടെ സൗ​ഹൃ​ദം തു​ട​ങ്ങു​ന്ന​ത്.

കു​റേ ചി​ത്ര​ങ്ങ​ൾ ഒ​രു​മി​ച്ച് ചെ​യ്യാ​ൻ ക​ഴി​ഞ്ഞു. ശ്രീ​നി​വാ​സ​ൻ ത​ന്‍റെ സി​നി​മ സ​മൂ​ഹ​ത്തി​ലെ പു​ഴു​ക്കു​ത്തു​ക​ൾ​ക്കും സ​മൂ​ഹ​ത്തി​ൽ മേ​നി ന​ട​ക്കു​ന്ന ചി​ല പൊ​യ്മു​ഖ​ങ്ങ​ൾ​ക്കെ​തി​രെ​യും ഇ​ങ്ങ​നെ പ്ര​തി​ക​രി​ച്ച മ​റ്റൊ​രാ​ൾ ഉ​ണ്ടാ​വി​ല്ല. അ​തു​കൊ​ണ്ടാ​ണ് ശ്രീ​നി​വാ​സ​ന്‍റെ വി​ട​വ് വ​ലി​യൊ​രു അ​ന്ത​ര​മാ​യി മ​ല​യാ​ള സി​നി​മ​യി​ലും സാ​മൂ​ഹി​ക രം​ഗ​ത്തും നി​ല​നി​ൽ​ക്കാ​ൻ പോ​കു​ന്ന​തെ​ന്നും വി​ന​യ​ൻ പ​റ​ഞ്ഞു.

Kerala

പ്രി​യ ശ്രീ​നി​യെ അ​വ​സാ​ന​മാ​യി ക​ണ്ട് മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും താ​ര​ങ്ങ​ളും

കൊ​ച്ചി: മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ശ്രീ​നി​യെ അ​വ​സാ​ന​മാ​യി കാ​ണാ​നെ​ത്തി സ​ഹ​പ്ര​വ​ർ​ത്ത​ക​രും പ്രി​യ താ​ര​ത്തി​ന്‍റെ ആ​രാ​ധ​ക​രും. ഉ​ച്ച​യ്ക്ക് 12.54 ഓ​ടെ​യാ​ണ് താ​ര​ത്തി​ന്‍റെ മൃ​ത​ദേ​ഹം വ​ഹി​ച്ച ആം​ബു​ല​ൻ​സ് ടൗ​ൺ ഹാ​ളി​ൽ എ​ത്തി​യ​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ന്ത്രി സ​ജി ചെ​റി​യാ​ൻ, കോ​ൺ​ഗ്ര​സ് നേ​താ​വ് ദീ​പ്തി മേ​രി വ​ർ​ഗീ​സ് തു​ട​ങ്ങി​യ രാ​ഷ്ട്രീ​യ പ്ര​മു​ഖ​ർ താ​ര​ത്തി​ന് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചെ​ത്തി.

മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ഹ​രി​ശ്രീ അ​ശോ​ക​ൻ, ദി​ലീ​പ്, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ടി​നി ടോം, ​ഹ​ക്കീം ഷാ, ​നീ​ന കു​റു​പ്പ്, ര​മേ​ഷ് പി​ഷാ​ര​ടി, പൊ​ന്ന​മ്മ ബാ​ബു, അ​ൻ​സി​ബ തു​ട​ങ്ങി​യ താ​ര​ങ്ങ​ളും സം​വി​ധാ​യ​ക​രാ​യ ജോ​ഷി, എം. ​പ​ദ്മ​കു​മാ​ർ, ജോ​ണി ആ​ന്‍റ​ണി, നി​ർ​മാ​താ​ക്ക​ളാ​യ ര​ഞ്ജി​ത്ത്, ജി. ​സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​നെ​ത്തി.

അ​തേ​സ​മ​യം, രാ​വി​ലെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ലേ​ക്ക് പോ​കു​ന്ന വ​ഴി ന​ട​ന്‍റെ ആ​രോ​ഗ്യം മോ​ശ​മാ​യി. തു​ട​ർ​ന്ന് തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ത​ന്നെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ​സം​സ്കാ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​എ​റ​ണാ​കു​ളം ക​ണ്ട​നാ​ട്ടെ വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ത്തും.

Kerala

സ​മൂ​ഹ​ത്തി​ന്‍റെ നേ​ർ​ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു​കാ​ട്ടി​യ അ​പൂ​ർ​വ പ്ര​തി​ഭ: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: ശ്രീ​നി​വാ​സ​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ട് സ​മൂ​ഹ​ത്തി​ന്‍റെ നേ​ർ​ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു​കാ​ട്ടി​യ അ​പൂ​ർ​വ്വ പ്ര​തി​ഭ​യാ​യി​രു​ന്നു ശ്രീ​നി​വാ​സ​ൻ എ​ന്ന് രാ​ജീ​വ് ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു.

"സ​ന്ദേ​ശ​ത്തി​ലെ മൂ​ർ​ച്ച​യേ​റി​യ രാ​ഷ്ട്രീ​യ പ​രി​ഹാ​സ​ങ്ങ​ൾ മു​ത​ൽ വ​ര​വേ​ൽ​പ്പി​ലെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​ത​സ​മ​ര​ങ്ങ​ൾ വ​രെ, അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ൾ കേ​ര​ളീ​യ ജീ​വി​ത​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​ക​ളാ​യി​രു​ന്നു; പ​ല​പ്പോ​ഴും രാ​ഷ്ട്രീ​യ​ത്തി​ലെ​യും സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ലെ​യും ഇ​ര​ട്ട​ത്താ​പ്പു​ക​ളെ​യും അ​വ തു​റ​ന്നു​കാ​ട്ടി.'-​രാ​ജീ​വ് കു​റി​ച്ചു. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പ് ഇ​ത്ര​ത്തോ​ളം തൊ​ട്ട​റി​ഞ്ഞ മ​റ്റൊ​രു ച​ല​ച്ചി​ത്ര​കാ​ര​ൻ മ​ല​യാ​ള​ത്തി​ലു​ണ്ടാ​വി​ല്ലെ​ന്നും രാ​ജീ​വ് കു​റി​ച്ചു.

ന​മ്മെ ര​സി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല, സ്വ​ന്തം വീ​ഴ്ച​ക​ളെ നോ​ക്കി ചി​രി​ക്കാ​ൻ ന​മ്മെ പ​ഠി​പ്പി​ക്കു​ക കൂ​ടി ചെ​യ്തു അ​ദ്ദേ​ഹം. ന​ന്ദി ശ്രീ​നി​യേ​ട്ടാ... നി​ങ്ങ​ൾ പ​ക​ർ​ന്നു ത​ന്ന ഓ​രോ ചി​രി​ക്കും ചി​ന്ത​യ്ക്കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​രു​ടെ​യും ദുഃ​ഖ​ത്തി​ൽ ഞാ​നും പ​ങ്കു​ചേ​രു​ന്നു.'-​രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ കു​റി​ച്ചു.

Kerala

മ​ല​യാ​ള സി​നി​മ​യ്ക്ക് വീ​ണ്ടെ​ടു​ക്കാ​നാ​വാ​ത്ത ന​ഷ്ട​മാ​ണ് ശ്രീ​നി​വാ​സ​ന്‍റെ വേ​ർ​പാ​ട്: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള സി​നി​മ​യ്ക്ക് വീ​ണ്ടെ​ടു​ക്കാ​നാ​വാ​ത്ത ന​ഷ്ട​മാ​ണ് ശ്രീ​നി​വാ​സ​ന്‍റെ വേ​ർ​പാ​ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ച​ല​ച്ചി​ത്ര​ത്തി​ന്‍റെ സ​മ​സ്ത രം​ഗ​ങ്ങ​ളി​ലും നാ​യ​ക സ്ഥാ​ന​ത്ത് എ​ത്തി​യ പ്ര​തി​ഭ​യാ​ണ് മ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ച്ച മ​നു​ഷ്യ​ന്‍റെ ജീ​വി​തം വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തി​ക്കു​ന്ന​തി​ലും ചി​രി​യി​ലൂ​ടെ​യും ചി​ന്ത​യി​ലൂ​ടെ​യും പ്രേ​ക്ഷ​ക​നെ താ​ൻ ഇ​ച്ഛി​ക്കു​ന്ന ബോ​ധ ത​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ലും ഇ​തു​പോ​ലെ വി​ജ​യി​ച്ച ച​ല​ച്ചി​ത്ര​കാ​ര​ന്മാ​ർ വേ​റെ അ​ധി​ക​മി​ല്ല. സി​നി​മ​യി​ൽ നി​ല​നി​ന്നു പോ​ന്ന പ​ല മാ​മൂ​ലു​ക​ളെ​യും ത​ക​ർ​ത്തു​കൊ​ണ്ടാ​ണ് ശ്രീ​നി​വാ​സ​ൻ ചു​വ​ടു​വ​ച്ച​ത്.

താ​ൻ പ്ര​കാ​ശി​പ്പി​ക്കു​ന്ന ആ​ശ​യം ക​ടു​ത്ത വി​മ​ർ​ശ​ന​ത്തി​ന് വി​ധേ​യ​മാ​കു​മെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ സ​ര​സ​മാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു.
ക​ടു​ത്ത വി​യോ​ജി​പ്പു​ള്ള​വ​രും ശ്രീ​നി​വാ​സ​നി​ലെ പ്ര​തി​ഭ​യെ ആ​ദ​രി​ച്ചു.

മ​ല​യാ​ള ച​ല​ച്ചി​ത്ര രം​ഗ​ത്തെ ആ​സ്വാ​ദ​ന ത​ല​ത്തെ ഭാ​വാ​ത്മ​ക​മാ​വി​ധം മാ​റ്റു​ന്ന​തി​ന് ശ്രീ​നി​വാ​സ​ൻ പ്ര​യ​ത്നി​ച്ചു. ത​ന്‍റെ സാ​മൂ​ഹ്യ കാ​ഴ്ച​പ്പാ​ടു​ക​ളെ ആ​ക്ഷേ​പ​ഹാ​സ്യ​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ വി​ജ​യി​ച്ച ച​ല​ച്ചി​ത്ര​കാ​ര​ൻ കൂ​ടി​യാ​ണ് ശ്രീ​നി​വാ​സ​ൻ.

ക​ഥ, തി​ര​ക്ക​ഥ, സം​വി​ധാ​നം തു​ട​ങ്ങി അ​ഭി​ന​യം വ​രെ​യു​ള്ള മേ​ഖ​ല​ക​ളി​ലാ​യി വ്യാ​പ​രി​ക്കു​ക​യും പ്ര​വ​ർ​ത്തി​ച്ച മേ​ഖ​ല​ക​ളി​ലെ​ല്ലാം അ​സാ​ധാ​ര​ണ​മാം​വി​ധം സ്വ​ന്തം വ്യ​ക്തി​ത്വം സ്ഥാ​പി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു ശ്രീ​നി​വാ​സ​ൻ. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​ട്ടേ​റെ സി​നി​മ​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ മ​ല​യാ​ളി​യു​ടെ മ​ന​സി​ൽ എ​ക്കാ​ല​വും മാ​യാ​തെ നി​ൽ​ക്കും.

എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ്യ​ക്തി​പ​ര​മാ​യി കൂ​ടി ഒ​രു ന​ഷ്ട​മാ​ണ് ശ്രീ​നി​വാ​സ​ന്‍റെ വി​യോ​ഗം ഉ​ണ്ടാ​ക്കു​ന്ന​ത്. ഒ​രു അ​ഭി​മു​ഖ​ത്തി​നാ​യി ഞ​ങ്ങ​ൾ ഒ​രു​മി​ച്ചി​രു​ന്ന​തും ന​ർ​മ​മ​ധു​ര​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ അ​ദ്ദേ​ഹം മ​ന​സി​ൽ സ്ഥാ​നം ഉ​റ​പ്പി​ച്ച​തും ഓ​ർ​മി​ക്കു​ന്നു. വ്യ​ക്തി​പ​ര​മാ​യി ഹൃ​ദ്യ​മാ​യ അ​ടു​പ്പം സൂ​ക്ഷി​ച്ചി​രു​ന്ന ശ്രീ​നി​വാ​സ​ൻ സ്നേ​ഹ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും പ്ര​തീ​കം കൂ​ടി​യാ​യി അ​നു​ഭ​വ​പ്പെ​ട്ടി​ട്ടു​ണ്ട്.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പാ​ട്യ​ത്ത് ജ​നി​ച്ചു​വ​ള​ർ​ന്ന് സി​നി​മ​യോ​ടു​ള്ള അ​ഭി​നി​വേ​ശം സ്വ​പ്ര​യ​ത്ന​ത്തി​ലൂ​ടെ പ്രാ​യോ​ഗി​ക ത​ല​ത്തി​ൽ എ​ത്തി​ച്ച ശ്രീ​നി​വാ​സ​ന്‍റെ ജീ​വി​തം പ​രി​ശ്ര​മ​ശാ​ലി​ക​ൾ​ക്കു​ള്ള പാ​ഠ​പു​സ്ത​ക​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ശ്രീനിയുടെ കൂട്ടുകാരൻ രജനികാന്തും ദാരിദ്ര്യം പിടിച്ച മുഖവും!

ചെ​ന്നൈ​യി​ൽ ഫി​ലിം ചേം​ബ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ അ​ഭി​ന​യ പ​ഠ​നം ന​ട​ൻ ശ്രീ​നി​വാ​സ​ന്‍റെ പ്ര​തി​ഭ​യെ മി​നു​ക്കി​യെ​ടു​ത്ത കാ​ലം കൂ​ടി​യാ​ണ്. ഇ​തി​നെ​ക്കു​റി​ച്ചു ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞി​രു​ന്ന​ത് ഇ​ങ്ങ​നെ: അ​ഭി​ന​യം പ​ഠി​ക്ക​ണം എ​ന്ന​തി​നെ​ക്കാ​ൾ അ​ഭി​ന​യം എ​ങ്ങ​നെ പ​ഠി​പ്പി​ക്കാം എ​ന്ന​റി​യാ​നാ​ണ് ആ​ഗ്ര​ഹി​ച്ച​ത്.

പൂ​ന ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ​ഠി​ക്ക​ണ​മെ​ന്ന ആ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി പൂ​ന​യി​ൽ എ​യ​ർ​ഫോ​ഴ്സി​ൽ ജോ​ലി ചെ​യ്യു​ന്ന അ​മ്മാ​വ​ന്‍റെ മ​ക​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു. അ​തു ന​ട​ന്നി​ല്ല. ആ ​സ​മ​യ​ത്താ​ണു വീ​ടി​ന​ടു​ത്തു​ള്ള പ്ര​ഭാ​ക​ര​ൻ ചെ​ന്നൈ​യി​ൽ ഫി​ലിം ചേം​ബ​ർ ന​ട​ത്തു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ​ഠി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​രം അ​റി​ഞ്ഞ​ത്. നാ​ട്ടി​ൽ പ്ര​ഭാ​ക​ര​ൻ സാ​ർ നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ച്ച​തെ​ല്ലാം ഓ​ർ​മ​യു​ണ്ട്. സാ​റി​ന് എ​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളു​മ​ട​ങ്ങി​യ വി​ശ​ദ​മാ​യ ക​ത്ത​യ​ച്ചു.

എ​ന്നാ​ൽ, അ​ദ്ദേ​ഹം നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണു മ​റു​പ​ടി അ​യ​ച്ച​ത്. അ​പ്പോ​ൾ എ​ന്‍റെ ന​യം വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടു തി​രി​ച്ചു ക​ത്ത​യ​ച്ചു. അ​ദ്ദേ​ഹ​ത്തി​ന് എ​ന്‍റെ ആ​ത്മാ​ർ​ഥ​ത ബോ​ധ്യ​പ്പെ​ട്ടു. ആ​പ്ലി​ക്കേ​ഷ​ൻ അ​യ​യ്ക്കാ​ൻ പ​റ​ഞ്ഞു. ഫോ​ട്ടോ വ​ച്ചാ​ണ് ആ​പ്ലി​ക്കേ​ഷ​ൻ. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി വ​ന്നു. ഈ ​ഫോ​ട്ടോ ക​ണ്ടാ​ൽ ഒ​രു വി​ധ​ത്തി​ലും ഇ​വി​ടെ അ​ഡ്മി​ഷ​ൻ കി​ട്ടു​മെ​ന്നു തോ​ന്നു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു ക​ത്തി​ൽ.

ഞാ​ൻ മ​റു​പ​ടി അ​യ​ച്ചു, സ​ർ, പ്രേം ​ന​സീ​ർ ഭം​ഗി​യു​ള്ള ആ​ളാ​ണ്. അ​ദ്ദേ​ഹം അ​ഭി​ന​യി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വേ​ല​ക്കാ​ര​നാ​യി അ​ഭി​ന​യി​ക്കു​ന്ന​യാ​ൾ​ക്കും അ​ത്ര ഭം​ഗി​യും സൗ​ന്ദ​ര്യ​വും വേ​ണം എ​ന്നു പ​റ​യു​ന്ന​തു ശ​രി​യാ​ണോ? അ​വ​സാ​നം ഞാ​ൻ മ​ദി​രാ​ശി ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ​ത്തി.

അവർ ചിരിച്ചു, ഞാൻ പിന്മാറിയില്ല

രാ​മു കാ​ര്യാ​ട്ട്, വി​ൻ​സ​ന്‍റ് മാ​ഷ്, പി. ​ഭാ​സ്ക​ര​ൻ, സേ​തു​മാ​ധ​വ​ൻ തു​ട​ങ്ങി​യ പ്ര​ഗ​ല്ഭ​രാ​ണ് ഇ​ന്‍റ​ർ​വ്യൂ ബോ​ർ​ഡി​ൽ. എ​ന്നെ ക​ണ്ട​തും അ​വ​ർ ചി​രി​ക്കാ​ൻ തു​ട​ങ്ങി. പ്ര​ഭാ​ക​ര​ൻ സാ​റും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പ്രി​ൻ​സി​പ്പ​ലും ഇ​ന്‍റ​ർ​വ്യൂ​വി​നു​ണ്ട്. എ​ന്നെ അ​വ​രെ​ല്ലാം ചേ​ർ​ന്ന് ഉ​പ​ദേ​ശി​ച്ചു.

ഞാ​ൻ അ​വ​രോ​ട് പ​റ​ഞ്ഞു: "സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നാ​യി ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട ആ​ള​ല്ല. കു​റെ നാ​ട​ക​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്. എ​ഴു​തി​യി​ട്ടു​ണ്ട്. എ​ന്‍റെ ല​ക്ഷ്യം അ​ഭി​ന​യം പ​ഠി​ക്കു​ക എ​ന്ന​താ​ണ്. ആ ​അ​റി​വ് എ​ന്‍റെ നാ​ട​ക​പ്ര​വ​ർ​ത്ത​ന​ത്തി​നു കൂ​ടു​ത​ൽ ശ​ക്തി പ​ക​രും. അ​തു​കൊ​ണ്ടു പ​ഠി​ക്കാ​ൻ അ​വ​സ​രം ത​ര​ണം'.

എ​ന്‍റെ സം​സാ​ര​ത്തി​ലെ ആ​ത്മാ​ർ​ഥ​ത അ​വ​ർ​ക്കു ബോ​ധ്യ​പ്പെ​ട്ടു. എ​ന്നെ സെ​ല​ക്ട് ചെ​യ്തു. പി​റ്റേ​ന്ന് രാ​മു കാ​ര്യാ​ട്ട് ഷൂ​ട്ട് ചെ​യ്ത സ്ക്രീ​ൻ ടെ​സ്റ്റി​ൽ സെ​ല​ക്ട് ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്ന് ഒ​ന്നാം റാ​ങ്കോ​ടെ​യാ​ണു പ​ടി​യി​റ​ങ്ങി​യ​ത്.

അവസരം തേടി രജനീകാന്ത്

സൗ​ത്ത് ഇ​ന്ത്യ​യി​ലെ പ്രൊ​ഡ്യൂ​സ​ർ​മാ​ർ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന സി​നി​മാ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​ണ് ഫി​ലിം ചേം​ബ​ർ. അ​വ​രാ​ണ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നു വേ​ണ്ടി മു​ത​ൽ മു​ട​ക്കി​യി​രി​ക്കു​ന്ന​ത്. അ​വി​ടെ ര​ജ​നീ​കാ​ന്ത് എ​ന്‍റെ സീ​നി​യ​റാ​യി പ​ഠി​ച്ചി​രു​ന്നു. കോ​ഴ്സ് ക​ഴി​ഞ്ഞ് ര​ജ​നി​കാ​ന്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ മെം​ബ​ർ​മാ​രാ​യ സി​നി​മാ പ്ര​വ​ർ​ത്ത​ക​രു​ടെ പി​ന്നാ​ലെ ചാ​ൻ​സ് തേ​ടി നി​ര​വ​ധി​ത്ത​വ​ണ ന​ട​ന്നു. ആ​രും അ​യാ​ൾ​ക്ക് അ​വ​സ​രം കൊ​ടു​ത്തി​ല്ല.

ഇ​ൻ​സ്റ്റി​റ്റ്യൂട്ടിൽ പ​ഠി​ച്ചി​റ​ങ്ങി​യ ആ​ളാ​ണ് എ​ന്നൊ​ക്കെ അ​വ​ർ​ക്ക​റി​യാം. മാ​ർ​ക്ക​റ്റു​ള്ള ന​ട​ന്മാ​രെ​യാ​ണ് അ​വ​ർ​ക്കു വേ​ണ്ട​ത്. അ​വ​സാ​നം കെ. ​ബാ​ല​ച​ന്ദ​ർ, ര​ജ​നീ​കാ​ന്തി​ന് ഒ​ര​വ​സ​രം കൊ​ടു​ത്തു. പ​ടം റി​ലീ​സാ​യി, പി​റ്റേ​ന്നു മു​ത​ൽ ര​ജ​നി സ്റ്റാ​റാ​ണ്. അ​പൂ​ർ​വ​രാ​ഗ​ങ്ങ​ളാ​യി​രു​ന്നു ആ ​സി​നി​മ. വ​ള​രെ പെ​ട്ടെ​ന്നു ര​ജ​നീ​കാ​ന്ത് സൂ​പ്പ​ർ സ്റ്റാ​റാ​യി മാ​റി. ഞാ​ന​പ്പോ​ഴും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ​ഠി​ക്കു​ന്നു.

ഒ​രി​ക്ക​ൽ, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഫം​ഗ്ഷ​നി​ൽ അ​തി​ഥി​യാ​യി ര​ജ​നി വ​ന്നു. അ​യാ​ൾ ചാ​ൻ​സി​നാ​യി പി​റ​കേ ന​ട​ന്ന ചേം​ബ​റി​ന്‍റെ മെം​ബ​ർ​മാ​രെ​ല്ലാം അ​വി​ടെ ഉ​ണ്ട്. അ​ന്ന്, മ​ല​യാ​ള​ത്തി​ലെ ഒ​രു പ്രൊ​ഡ്യൂ​സ​റാ​ണ് ചേം​ബ​റി​ന്‍റെ പ്ര​സി​ഡ​ന്‍റ്. അ​ദ്ദേ​ഹം ര​ജ​നീ​കാ​ന്തി​ന്‍റെ പി​ന്നാ​ലെ ഡേ​റ്റ അ​ഭ്യ​ർ​ഥി​ച്ചു ന​ട​ന്നു. മൂ​ത്ര​മൊ​ഴി​ക്കാ​ൻ പോ​ലും സ​മ്മ​തി​ക്കാ​തെ ര​ജ​നി​യു​ടെ പി​ന്നാ​ലെ അ​ദ്ദേ​ഹം ന​ട​ന്ന​തി​ന്‍റെ മൂ​ക​സാ​ക്ഷി​യാ​ണു ഞാ​ൻ.

ര​ജ​നി​യാ​ണെ​ങ്കി​ൽ അ​യാ​ളെ ഒ​ട്ടും മൈ​ൻ​ഡ് ചെ​യ്യു​ന്നി​ല്ല. വ​ള​രെ മോ​ശ​പ്പെ​ട്ട പ്ര​തി​ക​ര​ണ​മാ​ണ് ര​ജ​നി അ​യാ​ളോ​ടു പ്ര​ക​ടി​പ്പി​ച്ച​ത്. ര​ജ​നി​കാ​ന്ത് മോ​ശ​പ്പെ​ട്ട മ​നു​ഷ്യ​ന​ല്ല, ന​ല്ല വ്യ​ക്തി​യാ​ണ്. ഇ​തി​ലും കൈ​പ്പു​ള്ള അ​നു​ഭ​വം മു​ൻ​പ് ചാ​ൻ​സ് തേ​ടി ന​ട​ന്ന​പ്പോ​ൾ ര​ജ​നി​ക്കു​മു​ണ്ടാ​യി​ട്ടു​ണ്ടാ​കാം. അ​തി​ന്‍റെ പ്ര​തി​ക​ര​ണ​മാ​കാം അ​വി​ടെ കാ​ണി​ച്ച​ത്.

പി.എ. ബക്കർ, സംഘഗാനം

ചെ​ന്നൈ​യി​ലെ പ​ഠ​നം ക​ഴി​ഞ്ഞ​യു​ട​ൻ ഞാ​ൻ പി.​എ. ബ​ക്ക​ർ സാ​റി​ന്‍റെ മ​ണി​മു​ഴ​ക്കം എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു. ഹ​രി​യാ​ണു നാ​യ​ക​ൻ. ചെ​റി​യൊ​രു വേ​ഷ​മാ​ണു ഞാ​ൻ ചെ​യ്ത​ത്. അ​തി​നു ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഘ​ഗാ​നം എ​ന്ന സി​നി​മ​യി​ൽ നാ​യ​ക ക​ഥാ​പാ​ത്രം അ​വ​ത​രി​പ്പി​ച്ചു. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ സീ​നി​യ​റാ​യി പ​ഠി​ച്ച ഒ​രാ​ളാ​ണ് ബ​ക്ക​ർ സാ​റി​നെ അ​സി​സ്റ്റ് ചെ​യ്യു​ന്ന​ത്. അ​ദ്ദേ​ഹ​മാ​ണ് സി​നി​മ​യി​ൽ നാ​യ​ക​ൻ ഞാ​നാ​ണെ​ന്നു പ​റ​ഞ്ഞ​ത്.

കേ​ട്ട​തും എ​നി​ക്ക​ത്ഭു​ത​മാ​ണു തോ​ന്നി​യ​ത്. എ​ന്നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണം എ​ന്തെ​ന്നു ഞാ​ൻ ചോ​ദി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി കേ​ട്ടു ഞാ​ൻ ചി​രി​ച്ചു. ഈ ​ക​ഥാ​പാ​ത്ര​ത്തി​നു വേ​ണ്ട ദാ​രി​ദ്യ്രം പി​ടി​ച്ച മു​ഖം ശ്രീ​നി​യു​ടേ​താ​ണെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്!

Kerala

ശ്രീ​നി​വാ​സ​ന്‍റെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച

കൊ​ച്ചി: അ​ന്ത​രി​ച്ച ശ്രീ​നി​വാ​സ​ന്‍റെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച. ഉ​ദ​യം​പേ​രൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​ണ് സം​സ്കാ​രം. ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് എ​റ​ണാ​കു​ളം ടൗ​ൺ ഹാ​ളി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​യ്ക്കും.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ശ്രീ​നി​വാ​സ​ൻ അ​ന്ത​രി​ച്ച​ത്. തൃ​പ്പൂ​ണി​ത്തു​റ​യി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഡ​യാ​ലി​സി​സി​നാ​യി രാ​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ലേ​ക്ക് പോ​കു​ന്ന വ​ഴി ആ​രോ​ഗ്യം മോ​ശ​മാ​യി. തു​ട​ർ​ന്ന് തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ത​ന്നെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന സ​മ​യ​ത്ത് ഭാ​ര്യ വി​മ​ല​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Movies

ഉ​പ​ദേ​ശി​ക്കാ​നും, പ​രി​ഭ​വം തോ​ന്നാ​ത്ത​വി​ധം വ​ഴ​ക്കു പ​റ​യാ​നും ശ്രീ​നി​യേ​ട്ട​ൻ ഇ​നി ഇ​ല്ല: ദി​ലീ​പ്

അ​ന​ശ്വ​ര​ന​ട​ൻ ശ്രീ​നി​വാ​സ​ന് അ​നു​ശോ​ച​ന​വു​മാ​യി ന​ട​ൻ ദി​ലീ​പ്. ജീ​വി​ത​ത്തി​ലും മ​ല​യാ​ള സി​നി​മ​യി​ലും ശ്രീ​നി​വാ​സ‍​ന്‍റെ സാ​ന്നി​ധ്യം ഇ​ല്ലാ​ത്ത ശൂ​ന്യ​ത വ​ള​രെ വ​ലു​താ​യി​രി​ക്കു​മെ​ന്ന് ദി​ലീ​പ് കു​റി​ച്ചു.

പ്രി​യ​പ്പെ​ട്ട ശ്രീ​നി​യേ​ട്ട​ന് വി​ട, സ്നേ​ഹ​ത്തോ​ടെ ഉ​പ​ദേ​ശി​ക്കാ​നും, പ​രി​ഭ​വം തോ​ന്നാ​ത്ത​വി​ധം വ​ഴ​ക്ക് പ​റ​യാ​നും ഇ​നി ശ്രീ​നി​യേ​ട്ട​ൻ ഇ​ല്ല. എ​ന്നും ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്ത് നി​ർ​ത്തി​യ ഒ​രാ​ൾ ഇ​നി ഇ​ല്ല എ​ന്ന​റി​യു​മ്പോ​ൾ വാ​ക്കു​ക​ൾ മു​റി​യു​ന്നു.

സ്വ​ന്തം പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ ഇ​ത്ര​യേ​റെ മി​ക​വ് തെ​ളി​യി​ച്ച മ​റ്റൊ​രാ​ൾ ഉ​ണ്ടോ എ​ന്ന് ത​ന്നെ സം​ശ​യം. എ​ന്‍റെ ജീ​വി​ത​ത്തി​ലും, മ​ല​യാ​ള സി​നി​മ​യി​ലും ശ്രീ​നി​യേ​ട്ട​ന്‍റെ സാ​ന്നി​ധ്യം ഇ​ല്ലാ​ത്ത ശൂ​ന്യ​ത വ​ള​രെ വ​ലു​താ​യി​രി​ക്കും. ആ​ദ​രാ​ഞ്ജ​ലി​ക​ൾ. ദി​ലീ​പ് കു​റി​ച്ചു.

ഡ​യാ​ലി​സി​സി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്നാ​ണ് ശ്രീ​നി​വാ​സ​ന്‍റെ അ​ന്ത്യം സം​ഭ​വി​ച്ച​ത്.

 

 

National

അ​ടു​ത്ത സു​ഹൃ​ത്തി​ന്‍റെ വി​യോ​ഗം ഞെ​ട്ടി​ക്കു​ന്ന​തെ​ന്ന് ര​ജ​നീ​കാ​ന്ത്

ചെ​ന്നൈ: അ​ടു​ത്ത സു​ഹൃ​ത്തി​ന്‍റെ വി​യോ​ഗം ഞെ​ട്ടി​ക്കു​ന്ന​തെ​ന്ന് ന​ട​ൻ ര​ജ​നീ​കാ​ന്ത്. വ​ള​രെ ന​ല്ല മ​നു​ഷ്യ​നാ​യി​രു​ന്നു ശ്രീ​നി​വാ​സ​നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യു​ട്ടി​ൽ ഒ​ന്നി​ച്ചു പ​ഠി​ച്ച​തും ര​ജ​നീ​ക​ന്ത് അ​നു​സ്മ​രി​ച്ചു. ശ്രീ​നി​വാ​സ​ൻ അ​തി​ഗം​ഭീ​ര ന​ട​നാ​ണെ​ന്നും ര​ജ​നീ​കാ​ന്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ശ്രീ​നി​വാ​സ​ൻ അ​ന്ത​രി​ച്ച​ത്. തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഏ​റെ നാ​ളാ​യി രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

Kerala

ന​ട​ൻ, സം​വി​ധാ​യ​ക​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത് എ​ല്ലാ​മാ​യി​രു​ന്നു ശ്രീ​നി​വാ​സ​ൻ: പ്ര​തി​പ​ക്ഷ നേ​താ​വ്

കൊ​ച്ചി: ന​ട​ൻ, സം​വി​ധാ​യ​ക​ൻ, തി​ര​ക്ക​ഥാകൃ​ത്ത് എ​ല്ലാ​മാ​യി​രു​ന്നു ശ്രീ​നി​വാ​സ​നെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ശ്രീ​നി​വാ​സ​ൻ മു​ൻ​കൂ​ടി പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ഇ​ന്ന​ലെ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​പ്പോ​ൾ താ​ൻ പ​റ​ഞ്ഞി​രു​ന്നു.

ശ്രീ​നി​ക്ക് ഇ​ന്ന​ലെ ഒ​രു സ​ല്യൂ​ട്ട് ന​ൽ​കു​ക​യും ചെ​യ്തു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കൊ​ച്ചി​യി​ൽ തി​രി​ച്ചെ​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തെ കാ​ണ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നു. അ​പ്പോ​ഴാ​ണ് മ​ര​ണ വാ​ർ​ത്ത അ​റി​ഞ്ഞ​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

Movies

ശ്രീ​നി​യാ​യി​രു​ന്നു താ​രം..; ന​ര്‍​മ്മ​ത്തി​ല്‍ ചാ​ലി​ച്ച ജീ​വി​ത​സ​ത്യം

മ​ല​യാ​ള​ത്തി​ന്‍റെ ശ്രീ​നി​വാ​സ​ന്‍ അ​ര​ങ്ങൊ​ഴി​ഞ്ഞു. പ​ക​രം വ​യ്ക്കാ​നി​ല്ലാ​ത്ത ചി​ന്ത​ക​ള്‍​ക്കും ചി​രി​ക്കും വി​ട. 46 വ​ര്‍​ഷം നീ​ണ്ടു നി​ന്ന സി​നി​മാ ജീ​വി​ത​ത്തി​നാ​ണ് തി​ര​ശീ​ല വീ​ണി​രി​ക്കു​ന്ന​ത്. മ​ല​യാ​ളി​യു​ടെ സാ​മൂ​ഹ്യ ജീ​വി​ത​വും വ്യ​ക്തി ജീ​വി​ത​വും രാ​ഷ്ട്രീ​യ ജീ​വി​ത​വും ഇ​തു​പോ​ലെ സി​നി​മ​യി​ല്‍ പ​ക​ര്‍​ത്തി​യ തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നും ന​ട​നും വേ​റെ​യു​ണ്ടാ​വി​ല്ല.

സി​നി​മ വെ​റും വി​നോ​ദ​മ​ല്ല സ​മൂ​ഹ​ത്തോ​ട് സം​സാ​രി​ക്കു​ന്ന ആ​യു​ധ​മാ​ക്കി​യ പ്ര​തി​ഭ​യാ​ണ് ശ്രീ​നി​വാ​സ​ന്‍. കേ​വ​ലം ത​മാ​ശ​ക​ള്‍ ആ​യി​രു​ന്നി​ല്ല ശ്രീ​നി​വാ​സ​ന്‍റെ സി​നി​മ​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്, അ​വ സ​മൂ​ഹ​ത്തി​ന് നേ​രെ പി​ടി​ച്ച ക​ണ്ണാ​ടി​യാ​യി​രു​ന്നു.

ന​ട​നാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് എ​ത്തി, പേ​നെ​യെ​ടു​ത്ത് തി​ര​ക്ക​ഥാ​കൃ​ത്ത് ആ​യി, ര​ണ്ടു സി​നി​മ​ക​ള്‍ സം​വി​ധാ​നം ചെ​യ്തും ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ആ​യും നി​ര്‍​മ്മാ​താ​വാ​യും മ​ല​യാ​ള സി​നി​മ​യി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ക​യാ​യി​രു​ന്നു ശ്രീ​നി​വാ​സ​ന്‍. 225ല്‍ ​അ​ധി​കം സി​നി​മ​ക​ളാ​ണ് ശ്രീ​നി​വാ​സ​ന്‍റേ​താ​യി പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ള്ള​ത്. പ​ല സാ​ധാ​ര​ണ സാ​മൂ​ഹ്യ പ്ര​ശ്‌​ന​ങ്ങ​ളും കു​റി​ക്ക് കൊ​ള്ളു​ന്ന സം​ഭാ​ഷ​ണ​ങ്ങ​ള്‍ കൊ​ണ്ടും സ​ന്ദ​ര്‍​ഭ​പ്രാ​ധാ​ന്യം കൊ​ണ്ടും അ​വി​സ്മ​ര​ണീ​യ​മാ​ക്കു​ക എ​ന്ന​ത് ശ്രീ​നി​വാ​സ​ന്‍ സി​നി​മ​ക​ളു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

1956ല്‍ ​ത​ല​ശേ​രി​യി​ല്‍ പാ​ട്യ​ത്താ​ണ് ശ്രീ​നി​വാ​സ​ന്‍റെ ജ​ന​നം. കൂ​ത്തു​പ​റ​മ്പ്, ക​തി​രൂ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ ശ്രീ​നി, മ​ട്ട​ന്നൂ​ര്‍ പി​ആ​ര്‍​എ​ന്‍​എ​സ്എ​സ് കോ​ളേ​ജി​ല്‍ നി​ന്നും എ​ക്ക​ണോ​മി​ക്‌​സി​ലാ​ണ് ബി​രു​ദം നേ​ടു​ന്ന​ത്. ചെ​ന്നൈ​യി​ലെ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്നും സി​നി​മ പ​ഠി​ച്ചി​റ​ങ്ങി​യ ശ്രീ​നി​വാ​സ​ന്‍ അ​ഭി​നേ​താ​വാ​യാ​ണ് സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.

1976ല്‍ ​മ​ണി​മു​ഴ​ക്കം എ​ന്ന ചി​ത്ര​ത്തി​ല്‍ വ​യ​റ​ന്‍ മൈ​ക്കി​ള്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു കൊ​ണ്ടാ​ണ് ന​ട​നാ​യു​ള്ള ശ്രീ​നി​വാ​സ​ന്‍റെ തു​ട​ക്കം. 1979ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സം​ഘ​ഗാ​നം എ​ന്ന സി​നി​മ​യി​ലാ​ണ് മു​ഖ്യ ക​ഥാ​പാ​ത്ര​മാ​യി ശ്രീ​നി​വാ​സ​ന്‍ മു​ഖം കാ​ണി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് ന​ര്‍​മ്മ​ര​സ​മു​ള്ള എ​ന്നാ​ല്‍ അ​തി​ലേ​റെ ചി​ന്തി​പ്പി​ക്കു​ന്ന​തു​മാ​യ ഒ​ട്ടേ​റെ മു​ഖ​ങ്ങ​ളാ​യി ശ്രീ​നി​വാ​സ​ന്‍ മ​ല​യാ​ള സി​നി​മ​യി​ല്‍ ജീ​വി​ച്ചു.

1984ല്‍ ​ആ​ണ് ശ്രീ​നി​വാ​സ​ന്‍റെ തൂ​ലി​ക​യി​ല്‍ നി​ന്നും ഓ​ട​രു​ത​മ്മാ​വാ ആ​ള​റി​യാം എ​ന്ന സി​നി​മ എ​ത്തി​യ​ത്. തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം: ശ്രീ​നി​വാ​സ​ന്‍ എ​ന്ന് ആ​ദ്യ​മാ​യി ടൈ​റ്റി​ലി​ല്‍ തെ​ളി​ഞ്ഞു. ഓ​ട​രു​ത​മ്മാ​വാ ആ​ള​റി​യാം എ​ന്ന സി​നി​മ ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ ഹി​റ്റ് ആ​യി മാ​റു​ക​യും ചെ​യ്തു. കെ.​ജി ജോ​ര്‍​ജി​നെ എ​ന്ന പോ​ലെ ത​ന്‍റെ സി​നി​മ​ക​ളി​ല്‍ എ​ന്നും വ​ഴി​മാ​റി ചി​ന്തി​ച്ച എ​ഴു​ത്തു​കാ​ര​നാ​ണ് ശ്രീ​നി​വാ​സ​ന്‍. അ​ങ്ങ​നെ​യാ​ണ് 56ല്‍ ​അ​ധി​കം സി​നി​മ​ക​ള്‍ ശ്രീ​നി​യു​ടെ തൂ​ലി​ക​യി​ല്‍ നി​ന്നും എ​ത്തി​യ​ത്. പ്രി​യ​ദ​ര്‍​ശ​ന്‍, സ​ത്യ​ന്‍ അ​ന്തി​ക്കാ​ട്, സി​ബി മ​ല​യി​ല്‍ തു​ട​ങ്ങി​യ സം​വി​ധാ​യ​ക​ര്‍​ക്കെ​ല്ലാം വേ​ണ്ടി അ​ദ്ദേ​ഹം തി​ര​ക്ക​ഥ​ക​ള്‍ ഒ​രു​ക്കു​ക​യും എ​ല്ലാം ഹി​റ്റു​ക​ളാ​യി മാ​റു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ ത​ന്നെ സം​വി​ധാ​യ​ക​നാ​യും ശ്രീ​നി​വാ​സ​ന്‍ എ​ത്തി. സം​വി​ധാ​നം, തി​ര​ക്ക​ഥ: ശ്രീ​നി​വാ​സ​ന്‍ എ​ന്ന് ആ​ദ്യ​മാ​യി സ്‌​ക്രീ​നി​ല്‍ തെ​ളി​ഞ്ഞ​ത് 1989ല്‍ ​ആ​ണ്. വ​ട​ക്കു​നോ​ക്കി​യ​ന്ത്രം ആ​ണ് ശ്രീ​നി​വാ​സ​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ എ​ത്തി​യ ആ​ദ്യ ചി​ത്രം. 1998ല്‍ ​ആ​ണ് അ​ദ്ദേ​ഹം വീ​ണ്ടു​മൊ​രു സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ന്താ​വി​ഷ്ട​യാ​യ ശ്യാ​മ​ള എ​ന്ന സി​നി​മ​യി​ലൂ​ടെ നി​ര​വ​ധി അ​വാ​ര്‍​ഡു​ക​ളും അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി.

ശ്രീ​നി​വാ​സ​ന്‍റെ തി​ര​ക്ക​ഥ​യി​ല്‍ എ​ത്തി​യ സ​ന്ദേ​ശം എ​ന്ന സി​നി​മ ഇ​ന്നും കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​ത്തി​ല്‍ ച​ര്‍​ച്ച​യാ​കാ​റു​ണ്ട്. രാ​ഷ്ട്രീ​യ​ക്കാ​രെ ഇ​ത്ര​ത്തോ​ളം പ​രി​ഹ​സി​ച്ച മ​റ്റൊ​രു സി​നി​മ​യി​ല്ല. നാ​ടോ​ടി​ക്കാ​റ്റ് തൊ​ഴി​ലി​ല്ലാ​ത്ത യു​വാ​ക്ക​ളു​ടെ സ്വ​പ്‌​ന​ങ്ങ​ളും ക​ഷ്ട​പ്പാ​ടും ഹാ​സ്യ​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ചു. ഞാ​ന്‍ പ്ര​കാ​ശ​ന്‍ ആ​ണ് ശ്രീ​നി​വാ​സ​ന്‍റെ തൂ​ലി​ക​യി​ല്‍ നി​ന്നും എ​ത്തി​യ അ​വ​സാ​ന​ത്തെ തി​ര​ക്ക​ഥ. 2018ല്‍ ​സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ എ​ത്തി​യ സി​നി​മ​യാ​ണി​ത്. ഈ ​വ​ര്‍​ഷം പു​റ​ത്തി​റ​ങ്ങി​യ നാ​ന്‍​സി റാ​ണി ആ​ണ് ശ്രീ​നി​വാ​സ​ന്‍ ഒ​ടു​വി​ല്‍ അ​ഭി​ന​യി​ച്ച ചി​ത്രം. വി​വാ​ദ​ങ്ങ​ളെ തു​ട​ര്‍​ന്ന് ജൂ​ണ്‍ 18ന് ​ഡ​യ​റ​ക്ട് യൂ​ട്യൂ​ബ് റി​ലീ​സ് ആ​യാ​ണ് സി​നി​മ എ​ത്തി​യ​ത്.

ന​ര്‍​മ്മ​ത്തി​ന്‍റെ മേ​മ്പൊ​ടി​യോ​ടെ ശ്രീ​നി​വാ​സ​ന്‍ ത​ന്‍റെ സി​നി​മ​ക​ളി​ല്‍ എ​ത്തി​ച്ച​ത് മ​ല​യാ​ളി​യു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ ആ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ള്‍ ഇ​ന്നും കാ​ലി​ക​പ്ര​സ​ക്ത​മാ​ണ്. ഒ​രു പ്ര​ത്യേ​ക കാ​ല​ഘ​ട്ട​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു കൊ​ണ്ടാ​യി​രു​ന്നി​ല്ല ശ്രീ​നി​യു​ടെ സി​നി​മ​ക​ള്‍, എ​ല്ലാ കാ​ല​ത്തും ച​ര്‍​ച്ച​യാ​കു​ന്ന​താ​ണ്. സാ​മൂ​ഹി​ക പ്ര​തി​ബ​ന്ധ​ത​യു​ള്ള ആ​ക്ഷേ​പ​ഹാ​സ്യ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ് കീ​ഴ​ട​ക്കി​യ ശ്രീ​നി​വാ​സ​ന്‍, സി​നി​മ​യെ ജീ​വി​ത​ത്തോ​ട് ചേ​ര്‍​ത്ത് വാ​യി​ക്കാ​ന്‍ പ​ഠി​പ്പി​ച്ച ക​ലാ​കാ​ര​ന്‍ കൂ​ടി​യാ​ണ്.

Movies

അ​ച്ഛ​ന്‍റെ വി​യോ​ഗ​വാ​ർ​ത്ത വി​നീ​ത് അ​റി​ഞ്ഞ​ത് ചെ​ന്നൈ​യി​ലേ​യ്ക്ക് പോ​കാ​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ൾ

മു​ൻ​കൂ​ട്ടി നി​ശ്ചയി​ച്ച ചി​ല പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ചെ​ന്നൈ​യി​ലേ​യ്ക്ക് പോ​കാ​ൻ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് വി​നീ​ത് അ​ച്ഛ​ന്‍റെ മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ​ത്.

ഉ​ട​ൻ ത​ന്നെ വി​മാ​ന​യാ​ത്ര റ​ദ്ദാ​ക്കി ന​ട​ൻ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് തി​രി​ക്കു​ക​യാ​യി​രു​ന്നു. 9.30ടെ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ വി​നീ​തി​നെ ചേ​ർ​ത്തു പി​ടി​ച്ച് അ​മ്മ വി​മ​ല പൊ​ട്ടി​ക്ക​ര​ഞ്ഞു.

ഡ​യാ​ലി​സി​സി​നാ​യി തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ ദേ​ഹാ​സ്വാ​സ്ഥ്യ​മാ​ണ് ശ്രീ​നി​വാ​സ​നെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. രാ​വി​ലെ 8.30-ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം.

 

Kerala

ക​ല്യാ​ണ​ത്തി​നു വ​രു​മെ​ന്നു മ​മ്മൂ​ട്ടി വാ​ശി​പി​ടി​ച്ചു, ശ്രീ​നി വെ​ട്ടി​ലാ​യി

പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചും ക​ല്യാ​ണ​ത്തെ​ക്കു​റി​ച്ചും ന​ട​ൻ ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞ​തി​ങ്ങ​നെ...

ഞാ​നും വി​മ​ല​യും വി​വാ​ഹ​ത്തി​നു​മു​മ്പേ പ​രി​ച​യ​ക്കാ​രാ​യി​രു​ന്നു. പ്ര​ണ​യം എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​ൻ മാ​ത്ര​മു​ള്ള ഒ​ര​ടു​പ്പ​മാ​യി​രു​ന്നു അ​തെ​ന്നു പ​റ​യാ​ൻ ക​ഴി​യി​ല്ല. പ്ര​ണ​യ​മെ​ന്നും വേ​ണ​മെ​ങ്കി​ൽ വി​ളി​ക്കാം. പ്ര​തീ​ക്ഷ​ക​ളൊ​ന്നു​മി​ല്ലാ​ത്ത, നാ​ളെ​യെ​ങ്ങ​നെ​യാ​കു​മെ​ന്നു മു​ൻ​ധാ​ര​ണ​യി​ല്ലാ​ത്ത അ​ന്ന​ത്തെ ജീ​വി​ത​ത്തി​ൽ ക​ല്യാ​ണ​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ പോ​ലും ക​ഴി​യി​ല്ലാ​യി​രു​ന്നു.

അ​ച്ഛ​ന്‍റെ കേ​സു​ക​ൾ വീ​ടു പോ​ലും ന​ഷ്ട​പ്പെ​ടു​ത്തി. കൂ​ത്തു​പ​റ​ന്പി​ൽ വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. ഞ​ങ്ങ​ളു​ടെ നാ​ട്ടി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ക എ​ന്ന​തു ഒ​രു കു​റ​വു ത​ന്നെ​യാ​ണ്. അ​ത്ത​രം നി​ര​വ​ധി കു​റ​വു​ക​ൾ​ക്കു​ള്ളി​ൽ നി​ൽ​ക്കു​ന്പോ​ഴാ​ണ് വി​മ​ല എ​ന്നെ മാ​ത്രം മ​തി​യെ​ന്നു പ​റ​ഞ്ഞ് ഒ​റ്റ​ക്കാ​ലി​ൽ നി​ൽ​ക്കു​ന്ന​ത്.

വീ​ട്ടു​കാ​ർ കൊ​ണ്ടു​വ​രു​ന്ന ആ​ലോ​ച​ന​ക​ളെ​ല്ലാം മു​ട​ക്കി വി​മ​ല എ​നി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ​പ്പോ​ൾ ഞാ​ന​വ​ൾ​ക്ക് ജ​നു​വ​രി 12നു ​ന​മ്മു​ടെ വി​വാ​ഹ​മാ​ണു ത​യാ​റാ​യി​രി​ക്ക​ണം എ​ന്നു പ​റ​ഞ്ഞൊ​രു ക​ത്ത​യ​ച്ചു.

ര​ജി​സ്റ്റ​ർ ക​ല്യാ​ണം

ക​ല്ല്യാ​ണം ര​ജി​സ്ട്രാ​ഫീ​സി​ൽ വ​ച്ചു ന​ട​ത്താ​നാ​ണ് പ്ലാ​നി​ട്ട​ത്. ക​ല്യാ​ണ​ത്തി​നു ത​ലേ​ന്നാ​ണു നാ​ട്ടി​ലെ​ത്തി​യ​ത്. കാ​ര്യ​ങ്ങ​ൾ ഏ​ർ​പ്പാ​ടാ​ക്കി​യ സു​ഹൃ​ത്തു പ​റ​ഞ്ഞു, 12-ാം തീ​യ​തി ക​ല്യാ​ണം ന​ട​ക്കി​ല്ല. അ​ന്നു വ​സ്തു ര​ജി​സ്ട്രേ​ഷ​ന്‍റെ ബ​ഹ​ള​മാ​ണെ​ന്ന്. അ​ങ്ങ​നെ, 13-ാം തീ​യ​തി ക​ല്യാ​ണം എ​ന്നു തീ​രു​മാ​നി​ച്ചു.

ഇ​ക്കാ​ര്യം വി​മ​ല​യെ എ​ങ്ങ​നെ അ​റി​യി​ക്ക​ണ​മെ​ന്ന് ആ​ലോ​ചി​ക്കു​ന്പേ​ഴാ​ണു വീ​ട്ടി​ലേ​ക്കു വി​മ​ല ക​യ​റി​വ​രു​ന്ന​ത്. വി​മ​ല എ​ന്നോ​ട് ഒ​രാ​ഗ്ര​ഹം പ​റ​ഞ്ഞു. വി​മ​ല​യു​ടെ വീ​ട്ടു​കാ​ർ​ക്കു ക​ല്യാ​ണ​ത്തി​ൽ എ​തി​ർ​പ്പു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ല. ആ​രെ​യെ​ങ്കി​ലും ക​ല്യാ​ണം ക​ഴി​ച്ചാ​ൽ മ​തി എ​ന്ന ചി​ന്ത​യാ​യി​രു​ന്നു വീ​ട്ടു​കാ​ർ​ക്ക്. അ​തു​കൊ​ണ്ടു നേ​രി​ട്ടു വീ​ട്ടി​ൽ പോ​യി കാ​ര്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്ക​ണം.

ആ​ർ​ഭാ​ട​ര​ഹി​ത​മാ​യ ക​ല്യാ​ണം അ​താ​ണെ​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നു ഞാ​നും അ​റി​യി​ച്ചു. വി​മ​ല​യു​ടെ വീ​ട്ടി​ൽ പോ​യി കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞാ​ൽ അ​വ​ർ ന​ല്ല രീ​തി​യി​ൽ ക​ല്യാ​ണം ന​ട​ത്താ​ൻ തു​നി​ഞ്ഞി​റ​ങ്ങും. അ​തോ​ടെ ചെ​ല​വു​ക​ൾ വ​ർ​ധി​ക്കും. കൈ​യി​ൽ നാ​നൂ​റു രൂ​പ​യോ​ളം മാ​ത്രം. അ​തു​കൊ​ണ്ടു ബു​ദ്ധി​പൂ​ർ​വം മു​ന്നോ​ട്ടു​നീ​ങ്ങി.

പ​ക്ഷേ, അ​മ്മ​യു​ടെ മു​ന്നി​ൽ കു​ടു​ങ്ങി. അ​ന്ന​ത്തെ അ​വ​സ്ഥ​യി​ൽ പൊ​തു​വെ ദുഃ​ഖി​ത​യാ​യ അ​മ്മ, ക​ല്യാ​ണം എ​വി​ടെ​വ​ച്ചാ​യാ​ലും താ​ലി വേ​ണം എ​ന്ന ഉ​പാ​ധി മു​ന്നോ​ട്ടു​വ​ച്ചു. താ​ലി​കെ​ട്ടി​യേ മ​തി​യാ​വൂ. അ​മ്മ​യു​ടെ സ​ങ്ക​ൽ​പ്പ​ത്തി​ൽ സ്വ​ർ​ണ​ത്തി​ന്‍റെ താ​ലി ത​ന്നെ​യാ​ണു​ള്ള​ത്. ആ​കെ പു​ലി​വാ​ലാ​യി.

മ​മ്മൂ​ട്ടി​യു​ടെ നി​ർ​ബ​ന്ധം

ക​ണ്ണൂ​രി​ൽ അ​തി​രാ​ത്രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ക​യാ​ണ്. മ​മ്മൂ​ട്ടി അ​തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. അ​വ​സാ​നം മ​മ്മൂ​ട്ടി​യെ സ​ഹാ​യ​ത്തി​നാ​യി കാ​ണാ​ൻ തീ​രു​മാ​നി​ച്ചു. കാ​ര്യ​ങ്ങ​ളെ​ല്ലാം മ​മ്മൂ​ട്ടി​യോ​ടു പ​റ​ഞ്ഞു. ര​ണ്ടാ​യി​രം രൂ​പ​യും വാ​ങ്ങി​ച്ചു. തീ​ർ​ച്ച​യാ​യും ക​ല്യാ​ണ​ത്തി​നു വ​രു​മെ​ന്ന് മ​മ്മൂ​ട്ടി ശ​ഠി​ച്ചു. വീ​ണ്ടും പു​ലി​വാ​ലാ​യി.

കാ​ര​ണം, മ​മ്മൂ​ട്ടി അ​ന്നു സ്റ്റാ​റാ​ണ്. അ​ദ്ദേ​ഹം വ​ന്നാ​ൽ ആ​രെ​യും ക്ഷ​ണി​ക്കാ​തെ ന​ട​ത്തു​ന്ന ക​ല്യാ​ണം ബ​ഹ​ള​മ​യ​മാ​വും. കാ​ര്യ​ങ്ങ​ൾ മ​മ്മൂ​ട്ടി​യെ ബോ​ധ്യ​പ്പെ​ടു​ത്തി. മ​മ്മൂ​ട്ടി ക​ല്യാ​ണ​ത്തി​നു വ​ന്നി​ല്ല. അ​ങ്ങ​നെ അ​മ്മ​യു​ടെ താ​ലി​യെ​ന്ന സ​ങ്ക​ൽ​പ്പം യാ​ഥാ​ർ​ഥ്യ​മാ​യി.

വി​മ​ല​യു​ടെ ന്യാ​യ​മാ​യ മ​റ്റൊ​രാ​ഗ്ര​ഹ​വും ആ ​പ​ണം കൊ​ണ്ടു നി​റ​വേ​റി. ക​ല്യാ​ണ​സ​മ​യ​ത്തെ സാ​രി​യും ബ്ലൗ​സു​മ​ട​ക്ക​മു​ള്ള വ​സ്ത്ര​ങ്ങ​ളെ​ല്ലാം ഞാ​ൻ വാ​ങ്ങി ന​ൽ​ക​ണ​മെ​ന്ന​താ​യി​രു​ന്നു അ​ത്. അ​ങ്ങ​നെ ജ​നു​വ​രി 13ന് ​ക​തി​രൂ​ർ ര​ജി​സ്ട്രാ​ഫീ​സി​ൽ വ​ച്ച് ഞ​ങ്ങ​ളു​ടെ ക​ല്യാ​ണം ന​ട​ന്നു.

Kerala

ശ്രീ​നി​വാ​സ​ന്‍റെ വി​യോ​ഗ​ത്തി​ലൂ​ടെ ന​ഷ്ട​മാ​യ​ത് മ​ല​യാ​ള സി​നി​മ​യി​ലെ വി​സ്മ​യ​ക​ര​മാ​യ പ്ര​തി​ഭ​യെ: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

ആ​ല​പ്പു​ഴ: ശ്രീ​നി​വാ​സ​നെ അ​നു​ശോ​ചി​ച്ച് സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. മ​ല​യാ​ള സി​നി​മ​യി​ലെ വി​സ്മ​യ​ക​ര​മാ​യ ഒ​രു പ്ര​തി​ഭ​യെ​യാ​ണ് ശ്രീ​നി​വാ​സ​ന്‍റെ വി​യോ​ഗ​ത്തി​ലൂ​ടെ കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു.

"ന​ട​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത്, സം​വി​ധാ​യ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ അ​ര​നൂ​റ്റാ​ണ്ടോ​ളം മ​ല​യാ​ള ച​ല​ച്ചി​ത്ര ലോ​ക​ത്തെ വി​സ്മ​യി​പ്പി​ച്ച അ​ദ്ദേ​ഹം, ഒ​രു ബ​ഹു​മു​ഖ പ്ര​തി​ഭ എ​ന്ന വാ​ക്കി​ന് അ​ർ​ഥി​പൂ​ർ​ണ​മാ​യ ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളെ ഇ​ത്ര​ത്തോ​ളം ത​ന്മ​യ​ത്വ​ത്തോ​ടെ​യും ല​ളി​ത​മാ​യും വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തി​ച്ച മ​റ്റൊ​രു ക​ലാ​കാ​ര​ൻ ന​മു​ക്കി​ട​യി​ലി​ല്ല.'-​സ​ജി ചെ​റി​യാ​ൻ കു​റി​ച്ചു.

"മ​ല​യാ​ള സി​നി​മ​യു​ടെ ഗ​തി മാ​റ്റി​യ ഒ​ട്ട​ന​വ​ധി ചി​ത്ര​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്റെ തൂ​ലി​ക​യി​ൽ നി​ന്നും പി​റ​ന്നു. 'നാ​ടോ​ടി​ക്കാ​റ്റ്', 'വ​ര​വേ​ൽ​പ്പ്', 'മി​ഥു​നം', 'പ​ട്ട​ണ​പ്ര​വേ​ശം' തു​ട​ങ്ങി​യ സി​നി​മ​ക​ൾ ഇ​ന്നും പ്രേ​ക്ഷ​ക​മ​ന​സ്സു​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത് അ​വ കൈ​കാ​ര്യം ചെ​യ്ത മ​നു​ഷ്യാ​വ​സ്ഥ​ക​ളു​ടെ തീ​ക്ഷ്ണ​ത കൊ​ണ്ടാ​ണ്. സം​വി​ധാ​യ​ക​ൻ എ​ന്ന നി​ല​യി​ൽ 'വ​ട​ക്കു​നോ​ക്കി​യ​ന്ത്രം', 'ചി​ന്താ​വി​ഷ്ട​യാ​യ ശ്യാ​മ​ള' എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യു​ടെ ക​ലാ​പ​ര​മാ​യ ഔ​ന്നി​ത്യം ഉ​യ​ർ​ത്താ​നും അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു.'-​മ​ന്ത്രി കു​റി​ച്ചു.

"ഓ​രോ മ​ല​യാ​ളി​യു​ടെ​യും സ്വീ​ക​ര​ണ​മു​റി​യി​ലെ ഒ​രം​ഗ​ത്തെ​പ്പോ​ലെ അ​ത്ര​മേ​ൽ പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച ഓ​രോ ക​ഥാ​പാ​ത്ര​ങ്ങ​ളും.
ഹാ​സ്യ​ത്തെ വെ​റും ചി​രി​ക്ക​പ്പു​റം ചി​ന്ത​യ്ക്കു​ള്ള വ​ഴി​മ​രു​ന്നാ​യി ഉ​പ​യോ​ഗി​ച്ച അ​ദ്ദേ​ഹം, മ​ല​യാ​ളി​യു​ടെ സാ​മൂ​ഹി​ക ബോ​ധ​ത്തെ സ്വാ​ധീ​നി​ച്ച ക​ലാ​കാ​ര​ൻ കൂ​ടി​യാ​യി​രു​ന്നു ശ്രീ​നി​വാ​സ​ൻ.'-​സ​ജി ചെ​റി​യാ​ൻ അ​നു​സ്മ​രി​ച്ചു.

"ജീ​വി​ത​ത്തെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും അ​ത് ഒ​ട്ടും ചോ​രാ​തെ ക​ല​യാ​ക്കി മാ​റ്റു​ക​യും ചെ​യ്ത അ​ദ്ദേ​ഹ​ത്തി​ന്റെ വി​യോ​ഗം മ​ല​യാ​ള ച​ല​ച്ചി​ത്ര ലോ​ക​ത്തി​ന് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണ്. പ്രി​യ ക​ലാ​കാ​ര​ന്റെ വി​യോ​ഗ​ത്തി​ൽ ദുഃ​ഖി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സി​നി​മാ പ്രേ​മി​ക​ളു​ടെ​യും വേ​ദ​ന​യി​ൽ ആ​ദ​ര​വോ​ടെ ഞാ​നും പ​ങ്കു​ചേ​രു​ന്നു.'-​സ​ജി ചെ​റി​യാ​ൻ കു​റി​ച്ചു.

Kerala

മ​ല​യാ​ള സി​നി​മ​ക്ക് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ സ​മ്മാ​നി​ച്ച പ്ര​തി​ഭ​യാ​ണ് ശ്രീ​നി​വാ​സ​ൻ: ഉർവശി

കൊച്ചി: ശ്രീ​നി​വാ​സ​ന്‍റെ വി​യോ​ഗം അ​പ്ര​തീ​ക്ഷി​ത​മെ​ന്നും ഈ ​വി​ട​വാ​ങ്ങ​ൽ ഒ​ട്ടും പ്ര​തീ​ക്ഷി​ച്ചി​ല്ലെ​ന്നും ന​ടി ഉ​ര്‍​വ​ശി. ഏ​റ്റ​വും അ​ധി​കം സ്നേ​ഹി​ക്കു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന വ്യ​ക്തി​യാ​ണ് ശ്രീ​നി​വാ​സ​ൻ. മ​ര​ണ​വാ​ര്‍​ത്ത അ​റി​ഞ്ഞ​പ്പോ​ള്‍ ​എ​ന്താ​ണ് പ​റ​യേ​ണ്ട​തെ​ന്ന് അ​റി​യാ​ത്ത അ​ത്ര​യും വേ​ദ​ന​യാ​ണ്.

ശ്രീ​നി​യേ​ട്ട​ന്‍റെ കു​റെ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. എ​പ്പോ​ഴും ഞാ​ൻ ന​ന്നാ​യി​രി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​തു​പോ​ലെ ശ്രീ​നി​യേ​ട്ട​ന് ആ​രോ​ഗ്യ​ത്തോ​ടെ ദീ​ര്‍​ഘാ​യു​സോ​ടെ ഇ​രി​ക്ക​ണ​മെ​ന്ന് അ​ങ്ങേ​യ​റ്റം ആ​ഗ്ര​ഹി​ച്ചി​രു​ന്നു.

ഈ ​വി​ട​വാ​ങ്ങ​ൽ ഒ​ട്ടും പ്ര​തീ​ക്ഷി​ച്ചി​ല്ല. ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ മ​ല​യാ​ള സി​നി​മ​ക്ക് സ​മ്മാ​നി​ച്ച പ്ര​തി​ഭ​യാ​ണ് ശ്രീ​നി​വാ​സ​ൻ.​ വ​ലി​യൊ​രു ക​ലാ​കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​ര്‍​ക്കാ​ൻ ഒ​രു​പാ​ട് ക​ഥ​ക​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും സ​മ്മാ​നി​ച്ചു. എ​ന്‍റെ സി​നി​മാ ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം അ​ദ്ദേ​ഹം സ​മ്മാ​നി​ച്ച​താ​ണെ​ന്നും ഒ​രി​ക്ക​ലും അ​ദ്ദേ​ഹ​ത്തെ മ​റ​ക്കാ​നാ​കി​ല്ലെ​ന്നും ഉ​ര്‍​വ​ശി അ​നു​സ്മ​രി​ച്ചു.

Kerala

ദേഷ്യക്കാരനായ അച്ഛൻ; വായനക്കാരനായ ശ്രീനി

ജനപ്രിയസിനിമ എന്നപേരിൽ പുറത്തിറങ്ങുന്ന ചില സിനിമകൾ മൂല്യബോധത്തെത്തന്നെ തകർത്തുകളയുന്നുണ്ട്. അത്തരം സിനിമാധാരണകളെ പൊളിച്ചെഴുതാനും അപനിർമിക്കാനും ശ്രമിച്ച ചലച്ചിത്രകാരനായിരുന്നു ശ്രീനിവാസൻ. സിനിമയുമായി ബന്ധപ്പെടുന്ന കലാകാരന്മാർ സമൂഹത്തിലെ പ്രശ്നങ്ങളോടും രാഷ്‌ട്രീയത്തോടുമൊക്കെ പുറംതിരിഞ്ഞു നിൽക്കണമെന്ന അഭിപ്രായകാരനുമല്ല ശ്രീനിവാസൻ. സിനിമയ്ക്കകത്തും പുറത്തുമുള്ള അപ്രിയ സത്യങ്ങൾ വിളിച്ചുപറയുന്ന, സിനിമാലോകത്തെ വ്യത്യസ്തനായ ശ്രീനിവാസൻ തന്‍റെ ജീവിതത്തിന്‍റെ ആദ്യകാലത്തെക്കുറിച്ചു പറഞ്ഞ  വാക്കുകൾ ദീപിക ഒാൺലൈൻ പുനഃപ്രസിദ്ധീകരിക്കുന്നു.

ഒന്നു തിരിഞ്ഞുനോക്കിയാൽ

മറ്റുള്ളവരുടേതു പോലെ സാധാരണ ബാല്യമായിരുന്നു എന്‍റേതും. കണ്ണൂർ ജില്ലയിലെ പാട്യം തീർത്തും സാധാരണമായ ഗ്രാമമാണ്. മധ്യവർഗവും അതിനു താഴെ തട്ടിലുമുള്ളവരാണു ഭൂരിഭാഗവും. മലബാറുകാർ അനുഭവിക്കുന്ന അവസരമില്ലായ്മ, വിദ്യാഭ്യാസ വ്യവസ്ഥയുടെ പരിമിതി ഇവയൊക്കെ എന്നെയും ബാധിച്ചിരുന്നു. അധ്യാപകനായിട്ടുപോലും അച്ഛൻ അദ്ദേഹത്തിന്‍റെ ഇഷ്ടത്തിനനുസരിച്ച് എന്നെ വളർത്താനാണു ശ്രമിച്ചത്. സ്വന്തം ഇഷ്ടങ്ങളുമായി മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോഴൊക്കെ അദ്ദേഹം കടിഞ്ഞാണിട്ടു നിർത്താൻ ശ്രമിച്ചു. അച്ഛൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു. സ്വാഭാവികമായും നാടിന്‍റെയും വീടിന്‍റെയും സ്വാധീനം എന്നെയും കമ്യൂണിസ്റ്റ് അനുഭാവിയാക്കി.
കുട്ടിക്കാലത്തുതന്നെ സ്പോർട്സിലും എഴുത്തിലുമൊക്കെ കമ്പമുണ്ടായി. അതിനു പ്രധാന കാരണം വായനയാണ്. അഞ്ചാം ക്ലാസിൽ പഠിക്കുന്പോൾ ഡിറ്റക്ടീവ് നോവലിലാണു വായന ആരംഭിച്ചത്. വീട്ടിലുള്ളവർ പഠനമായാണു വായനയെ കണ്ടത്. വൈകാതെ അച്ഛൻ പിടിച്ചു. അച്ഛനെന്നെ ഉപദേശിച്ചു. എസ്.കെ. പൊറ്റെക്കാട്ടിന്‍റെ യാത്രാവിവരണങ്ങൾ വായിക്കണം. അതു ഞാൻ അനുസരിച്ചു. ബഷീർ, തകഴി, ഉറൂബ്, എം.ടി, വിലാസിനി, ഒ.വി. വിജയൻ... തുടങ്ങിയവരുടെ പുസ്തകങ്ങൾ, റഷ്യൻ ക്ലാസിക്കുകളുടെയും ബംഗാളി സാഹിത്യത്തിന്‍റെയും പരിഭാഷകൾ തുടങ്ങി കൈയിൽ കിട്ടിയ പുസ്തകങ്ങളെല്ലാം വായിച്ചു. വീട്ടിലെ പ്രശ്നങ്ങൾക്കുള്ള ആശ്വാസമായാണ് അന്നു വായനയെ കണ്ടത്.

ദേഷ്യക്കാരനായ അച്ഛൻ

വലിയ ദേഷ്യക്കാരനായിരുന്നു അച്ഛൻ. സങ്കൽപ്പത്തിലെ മക്കളെ സൃഷ്ടിക്കാനുള്ള പോംവഴിയായി അച്ഛൻ കണ്ടിരുന്നത് അടിയാണെന്നു തോന്നിയിട്ടുണ്ട്. അച്ഛന്‍റെ ക്ലാസിലെ കുട്ടികൾക്ക് അദ്ദേഹം നല്ല അധ്യാപകനാണ്. പുത്തൻ കാഴ്ചപ്പാടുകളും അനുഭവങ്ങളുമുണ്ടാക്കുള്ള അന്തരീക്ഷം വീട്ടിലുണ്ടായിരുന്നില്ല. മധ്യസ്ഥതകളും കേസുകളും മറ്റു പ്രശ്നങ്ങളുമായി അച്ഛൻ അദ്ദേഹത്തിന്‍റേതായ ലോകത്താണു ജീവിച്ചത്. അച്ഛൻ തികഞ്ഞ കമ്യൂണിസ്റ്റായിരുന്നു. ഒരിക്കൽ അച്ഛന്‍റെ കൂടെ തോട്ടുവരന്പിലൂടെ നടന്നുപോവുകയാണ്. പുല്ലഞ്ചേരി ഇല്ലത്തെ നമ്പൂതിരി എതിരേ നടന്നുവരുന്നു. അച്ഛനെ കണ്ടപ്പോൾ നന്പൂതിരി ആ വഴിയിൽനിന്നു മാറി, പാടവരന്പിലേക്കിറങ്ങി അകന്നുനടക്കാൻ തുടങ്ങി. അപ്പോൾ അച്ഛൻ, നന്പൂതിരി കേൾക്കാനായി ഉറക്കെ വിളിച്ചു പറഞ്ഞു: "അങ്ങനെ വേണം, ഞങ്ങൾ കുറേ മാറി നടന്നതല്ലേ, ഇനി നിങ്ങളായിക്കോ.' ജന്മിമാരായ നന്പൂതിരിമാർ കാണിച്ച ക്രൂരതയോടും അടിച്ചമർത്തൽ മനോഭാവത്തോടുമുള്ള വെറുപ്പും അമർഷവും പ്രതിഷേധവും അന്നെനിക്കു തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. രാഷ്‌ട്രീയ പ്രവർത്തനത്തിന്‍റെ ഭാഗമായി അച്ഛന്‍റെ അധ്യാപക ജാലി നഷ്ടപ്പെട്ടു. പിന്നീട് കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ ജോലി തിരിച്ചുകിട്ടി.

ആ ആറു പേരിൽ ഞാനും

സ്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ എന്‍റെ കലാപരമായ കഴിവുകൾ സ്കൂളിലും നാട്ടിലുമൊക്കെ അംഗീകരിക്കപ്പെട്ടു. പഠനത്തിൽ വളരെ മോശമാണെന്ന മിക്കവരുടെയും ധാരണ തകർത്തുകൊണ്ട് നാൽപ്പതു പേരുള്ള ക്ലാസിൽ, എസ്എസ്എൽസി ജയിച്ച ആറു പേരിൽ ഞാനുമുണ്ടായിരുന്നു. കോളജ് വിദ്യാഭ്യാസം മട്ടന്നൂർ പഴശിരാജ എൻഎസ്എസിൽ. കൂത്തുപറന്പിൽനിന്നു മട്ടന്നൂരിലേക്കുള്ള യാത്രാപ്പടി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ താമസം മട്ടന്നൂരിലെ അമ്മയുടെ വീട്ടിലേക്കു മാറ്റി.
പ്രീഡിഗ്രി പഠനകാലത്ത് കോളേജ് നാടകങ്ങളിൽ അഭിനയിച്ചിരുന്നു. വൈരൂപ്യങ്ങൾ എന്ന നാടകമാണ് ആദ്യമായി അവതരിപ്പിച്ചത്. സലാം കാരശേരിയുടെ രചന. നാടകാഭിനയത്തിൽ മുൻ പരിചയമുള്ള എന്നെ നാടകം സംവിധാനം ചെയ്ത അധ്യാപകൻ സി.ജി. നായർ തെരഞ്ഞെടുത്തു. ആ വർഷത്തെ മികച്ച നടനുള്ള സമ്മാനം എനിക്കു കിട്ടി. അതിനിടയിൽ പ്രീഡിഗ്രി പരീക്ഷ. എണ്‍പതോളം പേരിൽനിന്നു ജയിച്ച എട്ടു പേരിൽ ഞാനുമുണ്ടായിരുന്നു. ക്ലാസിൽ കയറാതെ ഞാൻ ജയിച്ചത് അധ്യാപകർക്കു പോലും അത്ഭുതമായി.

പ്രീഡിഗ്രി ജയിച്ചതോടെ വീട്ടുകാർക്ക് എന്നോടുള്ള സമീപനത്തിൽ മാറ്റം വന്നു. മട്ടന്നൂർ കോളജിലെ അഞ്ചു വർഷം ജീവിതത്തിലെ സുപ്രധാന കാലഘട്ടമായിരുന്നു. അഭിനയവാസനയോട് അച്ഛന് ആദ്യം മുതലേ പുച്ഛമായിരുന്നു. നാടകം കളി നശിക്കാനുള്ള വഴിയാണെന്നാണ് അച്ഛന്‍റെ പക്ഷം. എന്നാൽ, അച്ഛനെ ഞെട്ടിച്ച സംഭവം ആയിടയ്ക്കുണ്ടായി. എനിക്ക് യൂണിവേഴ്സിറ്റി സോണൽ മത്സരത്തിൽ മികച്ച നടനുള്ള സമ്മാനം കിട്ടി. പത്രങ്ങളിൽ ഒന്നാം പേജിൽതന്നെ ചിത്രവും വാർത്തയും വന്നു. അച്ഛൻ അത്ഭുതത്തോടെയാണു വാർത്ത കണ്ടത്. കോളജ് പഠനത്തിനു ശേഷമാണ് ചെന്നൈയിൽ അഭിനയം പഠിക്കാൻ പോയത്.

Movies

എ​തി​ർ​വാ​ക്കു​ക​ളി​ല്ലാ​ത്ത തി​ര​ക്ക​ഥാ​കൃ​ത്ത്, സാ​ധാ​ര​ണ​ക്കാ​രു​ടെ ഇ​ട​യി​ലേ​യ്ക്ക് എ​ത്തി​യ ശ്രീ​നി​യു​ടെ ക​ഥ​ക​ൾ

മാ​നു​ഷി​ക പ്ര​തി​സ​ന്ധി​ക​ളു​ടെ ആ​ഴം നി​ര്‍​ണ​യി​ക്കു​ന്ന സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യു​ള​ള സി​നി​മ​ക​ള്‍ ഒ​രു​ക്കി​യ തി​ര​ക്ക​ഥാ​കൃ​ത്താ​ണ് ശ്രീ​നി​വാ​സ​ന്‍. ഓ​രോ സി​നി​മ​ക​ളും സ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള​വ​യാ​യി​രു​ന്നു.

തി​ര​ക്ക​ഥ എ​ന്ന സൗ​ന്ദ​ര്യ​ത്തെ ഘ​ട​നാ​പ​ര​വും വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടോ​യും അ​വ​ത​രി​പ്പി​ച്ച ശ്രീ​നി​വാ​സ​ന്‍റെ എ​ഴു​ത്തി​ന്‍റെ മൂ​ർ​ച്ച​യാ​ണ് മ​ല​യാ​ള​സി​നി​മ ക​ണ്ട​ത്. സാ​മ്പ​ത്തി​ക​മാ​യി​രു​ന്നു ആ​ദ്യം ശ്രീ​നി​യെ പ്ര​ലോ​ഭി​പ്പി​ച്ച​ത്. അ​തി​നി​ട​യ്ക്ക് പേ​രു​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ പ​ല തി​ര​ക്ക​ഥ​ക​ളും എ​ഴു​തി ന​ൽ​കി.

തി​ര​ക്ക​ഥാ​ര​ച​ന എ​ന്ന അ​ണ്ഡ​ക​ടാ​ഹ​ത്തി​ലേ​ക്ക് എ​ന്നെ ബ​ല​മാ​യി ത​ള​ളി​യി​ട്ട ഭീ​ക​ര​നാ​ണ് പ്രി​യ​ദ​ര്‍​ശ​നെ​ന്ന് ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്. ശ്രീ​നി​ക്ക് തി​ര​ക്ക​ഥ​യെ​ഴു​ത്ത് ന​ല്ല വ​ശ​മു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ പ്രി​യ​ദ​ർ​ശ​ൻ ത​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ലേ​യ്ക്ക് തി​ര​ക്ക​ഥ​യെ​ഴു​താ​ൻ അ​ദ്ദേ​ഹ​ത്തെ നി​ർ​ബ​ന്ധി​ച്ചു. പ​ക​രം ന​ൽ​കി​യ​താ​കാ​ട്ടെ ആ ​സി​നി​മ​യി​ൽ ന​ല്ലൊ​രു വേ​ഷ​വും. അ​ഭി​ന​യം ഇ​ഷ്ട​മാ​യി​രു​ന്ന ശ്രീ​നി ആ ​വാ​ക്കു​ക​ളി​ൽ വീ​ണു. അ​ങ്ങ​നെ പേ​ന കൈ​യി​ലെ​ടു​ത്തു.

അ​ങ്ങ​നെ പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്ത ഓ​ട​രു​ത​മ്മാ​വാ ആ​ള​റി​യാം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും ശ്രീ​നി​വാ​സ​ൻ ഒ​രു​ക്കി. ഓ​ട​രു​ത​മ്മാ​വാ ആ​ള​റി​യാം ബോ​ക്‌​സ് ഓ​ഫീ​സി​ൽ വ​ൻ വി​ജ​യ​മാ​യി​രു​ന്നു. ലി​സി അ​ഭി​ന​യി​ച്ച ആ​ദ്യ ചി​ത്ര​വും ഇ​താ​യി​രു​ന്നു.

പി​ന്നീ​ട് മു​ത്താ​രം​കു​ന്ന് പി​ഒ, ബോ​യിം​ഗ് ബോ​യിം​ഗ്, ഗാ​ന്ധി​ന​ഗ​ര്‍ സെ​ക്ക​ന്‍​ഡ് സ്ട്രീ​റ്റ് , സ​ന്‍​മ​ന​സു​ള​ള​വ​ര്‍​ക്ക് സ​മാ​ധാ​നം, നാ​ടോ​ടി​ക്കാ​റ്റ്, വ​ര​വേ​ല്‍​പ്പ്, സ​ന്ദേ​ശം, മി​ഥു​നം, വെ​ള​ളാ​ന​ക​ളു​ടെ നാ​ട് തു​ട​ങ്ങി സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ൾ പി​റ​വി​യെ​ടു​ത്തു.

സം​വി​ധാ​യ​ക​ന്‍ എ​ന്ന നി​ല​യി​ലേ​ക്ക് മാ​റി​യ​പ്പോ​ഴും തി​ര​ക്ക​ഥ​യാ​യി​രു​ന്നു ശ്രീ​നി​യു​ടെ പ്ര​ധാ​ന ആ​യു​ധം. വ​ട​ക്കു​നോ​ക്കി​യ​ന്ത്ര​വും ചി​ന്താ​വി​ഷ്ട​യാ​യ ശ്യാ​മ​ള​യും കാ​ത​ലു​ള​ള ഇ​തി​വൃ​ത്തം ഉ​ള്‍​ക്കൊ​ള​ളു​ന്ന ര​ച​ന​ക​ളാ​യി​രു​ന്നു.

പ​ല​പ്പോ​ഴും ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ നി​ന്നും നേ​രി​ട്ട് സ്ര്കീ​നി​ലേ​യ്ക്ക് ക​ട​ന്നു​വ​ന്ന ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു ശ്രീ​നി​യു​ടേ​ത്. അ​തി​രു​ക​ൾ കൃ​ത്യ​മാ​യി തി​ട്ട​പ്പെ​ടു​ത്തി​യ തി​ര​ക്ക​ഥ​ക​ൾ. അ​തി​ൽ പ്രേ​ക്ഷ​ക​ർ എ​ത്ര​ത്തോ​ളം ചി​രി​ക്കു​മെ​ന്ന് ശ്രീ​നി​ക്ക് കൃ​ത്യ​മാ​യ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു.

Kerala

എ​തി​ർ​വാ​ക്കു​ക​ളി​ല്ലാ​ത്ത തി​ര​ക്ക​ഥാ​കൃ​ത്ത്, സാ​ധാ​ര​ണ​ക്കാ​രു​ടെ ഇ​ട​യി​ലേ​യ്ക്ക് എ​ത്തി​യ ശ്രീ​നി​യു​ടെ ക​ഥ​ക​ൾ

കൊച്ചി: മാ​നു​ഷി​ക പ്ര​തി​സ​ന്ധി​ക​ളു​ടെ ആ​ഴം നി​ര്‍​ണ​യി​ക്കു​ന്ന സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യു​ള​ള സി​നി​മ​ക​ള്‍ ഒ​രു​ക്കി​യ തി​ര​ക്ക​ഥാ​കൃ​ത്താ​ണ് ശ്രീ​നി​വാ​സ​ന്‍. ഓ​രോ സി​നി​മ​ക​ളും സ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള​വ​യാ​യി​രു​ന്നു.

തി​ര​ക്ക​ഥ എ​ന്ന സൗ​ന്ദ​ര്യ​ത്തെ ഘ​ട​നാ​പ​ര​വും വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടോ​യും അ​വ​ത​രി​പ്പി​ച്ച ശ്രീ​നി​വാ​സ​ന്‍റെ എ​ഴു​ത്തി​ന്‍റെ മൂ​ർ​ച്ച​യാ​ണ് മ​ല​യാ​ള​സി​നി​മ ക​ണ്ട​ത്. സാ​മ്പ​ത്തി​ക​മാ​യി​രു​ന്നു ആ​ദ്യം ശ്രീ​നി​യെ പ്ര​ലോ​ഭി​പ്പി​ച്ച​ത്. അ​തി​നി​ട​യ്ക്ക് പേ​രു​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ പ​ല തി​ര​ക്ക​ഥ​ക​ളും എ​ഴു​തി ന​ൽ​കി.

തി​ര​ക്ക​ഥാ​ര​ച​ന എ​ന്ന അ​ണ്ഡ​ക​ടാ​ഹ​ത്തി​ലേ​ക്ക് എ​ന്നെ ബ​ല​മാ​യി ത​ള​ളി​യി​ട്ട ഭീ​ക​ര​നാ​ണ് പ്രി​യ​ദ​ര്‍​ശ​നെ​ന്ന് ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്. ശ്രീ​നി​ക്ക് തി​ര​ക്ക​ഥ​യെ​ഴു​ത്ത് ന​ല്ല വ​ശ​മു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ പ്രി​യ​ദ​ർ​ശ​ൻ ത​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ലേ​യ്ക്ക് തി​ര​ക്ക​ഥ​യെ​ഴു​താ​ൻ അ​ദ്ദേ​ഹ​ത്തെ നി​ർ​ബ​ന്ധി​ച്ചു. പ​ക​രം ന​ൽ​കി​യ​താ​കാ​ട്ടെ ആ ​സി​നി​മ​യി​ൽ ന​ല്ലൊ​രു വേ​ഷ​വും. അ​ഭി​ന​യം ഇ​ഷ്ട​മാ​യി​രു​ന്ന ശ്രീ​നി ആ ​വാ​ക്കു​ക​ളി​ൽ വീ​ണു. അ​ങ്ങ​നെ പേ​ന കൈ​യി​ലെ​ടു​ത്തു.

അ​ങ്ങ​നെ പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്ത ഓ​ട​രു​ത​മ്മാ​വാ ആ​ള​റി​യാം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും ശ്രീ​നി​വാ​സ​ൻ ഒ​രു​ക്കി. ഓ​ട​രു​ത​മ്മാ​വാ ആ​ള​റി​യാം ബോ​ക്‌​സ് ഓ​ഫീ​സി​ൽ വ​ൻ വി​ജ​യ​മാ​യി​രു​ന്നു. ലി​സി അ​ഭി​ന​യി​ച്ച ആ​ദ്യ ചി​ത്ര​വും ഇ​താ​യി​രു​ന്നു.

പി​ന്നീ​ട് മു​ത്താ​രം​കു​ന്ന് പി​ഒ, ബോ​യിം​ഗ് ബോ​യിം​ഗ്, ഗാ​ന്ധി​ന​ഗ​ര്‍ സെ​ക്ക​ന്‍​ഡ് സ്ട്രീ​റ്റ് , സ​ന്‍​മ​ന​സു​ള​ള​വ​ര്‍​ക്ക് സ​മാ​ധാ​നം, നാ​ടോ​ടി​ക്കാ​റ്റ്, വ​ര​വേ​ല്‍​പ്പ്, സ​ന്ദേ​ശം, മി​ഥു​നം, വെ​ള​ളാ​ന​ക​ളു​ടെ നാ​ട് തു​ട​ങ്ങി സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ൾ പി​റ​വി​യെ​ടു​ത്തു.

സം​വി​ധാ​യ​ക​ന്‍ എ​ന്ന നി​ല​യി​ലേ​ക്ക് മാ​റി​യ​പ്പോ​ഴും തി​ര​ക്ക​ഥ​യാ​യി​രു​ന്നു ശ്രീ​നി​യു​ടെ പ്ര​ധാ​ന ആ​യു​ധം. വ​ട​ക്കു​നോ​ക്കി​യ​ന്ത്ര​വും ചി​ന്താ​വി​ഷ്ട​യാ​യ ശ്യാ​മ​ള​യും കാ​ത​ലു​ള​ള ഇ​തി​വൃ​ത്തം ഉ​ള്‍​ക്കൊ​ള​ളു​ന്ന ര​ച​ന​ക​ളാ​യി​രു​ന്നു.

പ​ല​പ്പോ​ഴും ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ നി​ന്നും നേ​രി​ട്ട് സ്ര്കീ​നി​ലേ​യ്ക്ക് ക​ട​ന്നു​വ​ന്ന ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു ശ്രീ​നി​യു​ടേ​ത്. അ​തി​രു​ക​ൾ കൃ​ത്യ​മാ​യി തി​ട്ട​പ്പെ​ടു​ത്തി​യ തി​ര​ക്ക​ഥ​ക​ൾ. അ​തി​ൽ പ്രേ​ക്ഷ​ക​ർ എ​ത്ര​ത്തോ​ളം ചി​രി​ക്കു​മെ​ന്ന് ശ്രീ​നി​ക്ക് കൃ​ത്യ​മാ​യ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു.

Kerala

കുറിക്കുകൊള്ളുന്ന സാമൂഹ്യവിമർശനം; ശ്രീനിയുടെ തൂലികയുടെ ചൂടറിഞ്ഞ രാഷ്‌ട്രീയക്കാർ

മലയാള സിനിമയിലെ മികച്ച സാമൂഹ്യവിമർശകനായിരുന്നു ശ്രീനിവാസൻ. അദ്ദേഹത്തിന്‍റെ തൂലികയുടെ ചൂട് അറിയാത്തവർ ചുരുക്കം. രാഷ്‌ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിൽനിന്നാണ് വരവെങ്കിലും കക്ഷിരാഷ്‌ട്രീയം നോക്കാതെ അദ്ദേഹം എല്ലാവരെയും റോസ്റ്റ് ചെയ്തു. അതിൽത്തന്നെ മലയാള സിനിമയിലെ ക്ലാസിക് രാഷ്‌ട്രീയ സിനിമ എന്നു പറയാവുന്നത് സന്ദേശം എന്ന സിനിമയാണ്. രാഷ്‌ട്രീയത്തിലെ പുഴുക്കുത്തുകളെയും മൂല്യച്യുതികളെയും നിശിതമായി വിമർശിക്കുന്ന സിനിമയായിരുന്നു സന്ദേശം.

ആ സിനിമയിലെ വിമർശനവും സന്ദേശവും ഇപ്പോഴും രാഷ്‌ട്രീയത്തിൽ വൈറൽ ആണെന്നുള്ളതാണ് ഏറ്റവും കൗതുകകരമായ കാര്യം. സിനിമയിലെ തെരഞ്ഞെടുപ്പ് അവലോകനങ്ങളും രാഷ്‌ട്രീയ പ്രവർത്തകർ തമ്മിലുള്ളഏറ്റുമുട്ടലുകളും പോരുകളുമൊക്കെ തന്മയത്വത്തോടെയാണ് ശ്രീനി അവതരിപ്പിച്ചത്. ഇന്നും ഒാരോ തെരഞ്ഞെടുപ്പ് കഴിയുന്പോഴും കേരളത്തിൽ പ്രചരിക്കുന്നതാണ് കമ്യൂണിസ്റ്റ് പാർട്ടി യോഗത്തിൽ തെരഞ്ഞെടുപ്പിനെക്കുറിച്ചു വിലയിരുത്തുന്ന രംഗം. ആക്ഷേപഹാസ്യത്തിന്‍റെ ഇത്രയും മനോഹരമായ ആവിഷ്കരണം മലയാള സിനിമയിൽ വേറെയില്ലെന്നു പറയാം.

കമ്യൂണിസ്റ്റ് പശ്ചാത്തലത്തിൽനിന്നു വന്നെങ്കിലും കമ്യൂണിസ്റ്റുകാർ നിശിതമായ വിമർശനമാണ് ശ്രീനിവാസന്‍റെ തൂലികയിൽനിന്ന് ഏറ്റുവാങ്ങിയത്. അത് അവരും ആസ്വദിച്ചു എന്നതാണ് ശ്രീനിവാസൻ ടച്ചി്ന്‍റെ പ്രത്യേകത. വിമർശനം ഒരിക്കലും അധിക്ഷേപത്തിലേക്കു പോകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.  തിരക്കഥ ഒരുക്കുക മാത്രമല്ല അഭിനയ മികവുകൊണ്ടും ആ സിനിമയെ ഒരു ശ്രീനിവാസൻ ചിത്രമാക്കി ഈ പ്രതിഭ മാറ്റി. സന്ദേശം സിനിമയിലെ ഡയലോഗുകൾ പലതും ഒരു പഴഞ്ചൊല്ലുകൾ പോലെ ഇപ്പോൾ മലയാളികൾക്കു സുപരിചിതമാണ്. അതുപോലെതന്നെ മികച്ച സാമൂഹ്യവിർശനമായിരുന്നു ചിന്താവിഷ്ടയായ ശ്യാമള.
സ്വന്തം തട്ടകമായ സിനിമയിൽ ഉള്ളവരെയും അദ്ദേഹത്തിന്‍റെ തൂലിക വെറുതെ വിട്ടില്ല. സിനിമയ്ക്കുള്ളിൽ പോരിനെയും തെറ്റായ പ്രവണതകളെയുമൊന്നും അദ്ദേഹം കണ്ടില്ലെന്നു നടിച്ചില്ല. കടുത്ത സ്വയം വിമർശനം തന്നെ ഇതിനായി ശ്രീനി ഒരുക്കി. ജനം കൈയടിച്ച് ആസ്വദിച്ച സിനിമകളായിരുന്നു ഉദയനാണ് താരം. അതിലെ ശ്രീനിവാസന്‍റെ കഥാപാത്രം സരോജ് കുമാർ ഏറെ ചർച്ച ചെയ്യപ്പെട്ടു. 

Movies

'പോ​ള​ണ്ടി​നെ​ക്കു​റി​ച്ച് ഒ​ര​ക്ഷ​രം മി​ണ്ട​രു​ത്', കാ​ല​ത്തി​ന മു​ന്നേ മ​ല​യാ​ളി​യെ മ​ന​സി​ലാ​ക്കി​യ ശ്രീ​നി

മ​ല​യാ​ള​സി​നി​മ​യു​ടെ അ​ഭി​രു​ചി​ക​ൾ മാ​റി​യെ​ങ്കി​ലും ശ്രീ​നി​വാ​സ​ന്‍റെ സി​നി​മ​ക​ൾ ആ​സ്വ​ദി​ക്കു​ന്ന​തി​ൽ മ​ല​യാ​ളി​ക​ൾ​ക്ക് മ​ടു​പ്പു​ണ്ടാ​യി​ട്ടി​ല്ല. കാ​ര​ണം ശ്രീ​നി എ​ഴു​തു​ന്ന​തെ​ല്ലാം അ​ത്ര​മേ​ൽ ചി​രി​ക്കാ​നും ചി​ന്തി​ക്കാ​നു​മു​ള്ള​താ​യി​രു​ന്നു. അ​ത് അ​ഭി​ന​യ​ത്തി​ലൂ​ടെ​യും തി​ര​ക്ക​ഥ​യി​ലൂ​ടെ​യും സം​വി​ധാ​ന​ത്തി​ലൂ​ടെ​യും മാ​റ്റ​മി​ല്ലാ​തെ കൃ​ത്യ​മാ​യ അ​ള​വോ​ടെ ചേ​രു​വ​ക​ൾ ചേ​ർ​ത്ത് ശ്രീ​നി മ​ല​യാ​ള​ത്തി​നാ​യി ന​ൽ​കി.

ശ്രീ​നി​വാ​സ​ൻ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത് ഒ​രു പ്ര​ത്യേ​ക കാ​ല​ഘ​ട്ട​ത്തെ ആ​യി​രു​ന്നി​ല്ല, മ​റി​ച്ച് എ​ല്ലാ കാ​ല​ഘ​ട്ട​ത്തെ​യും ശ്രീ​നി വ്യ​ക്ത​വും കൃ​ത്യ​വു​മാ​യി അ​വ​ത​രി​പ്പി​ച്ചു. കാ​ലാ​തീ​ത​മാ​യി മ​ന​സി​ൽ ത​ട്ടി നി​ൽ​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളും ക​ഥ​ക​ളും സ​ന്ദേ​ശ​ങ്ങ​ളും പ​ല സി​നി​മ​ക​ളി​ലൂ​ടെ​യും ന​ൽ​കി.

Kerala

ന​ർ​മ​ത്തി​ന്‍റെ ശ്രീ​നി, മ​ല​യാ​ളി​ക​ളു​ടെ​യും

കൊച്ചി: മ​ല​യാ​ള​സി​നി​മ​യെ വേ​റി​ട്ട വ​ഴി​ക​ളി​ലൂ​ടെ ന​ട​ത്തി​യ ശ്രീ​നി​വാ​സ​ൻ. ഒ​റ്റ​വാ​ക്കി​ൽ ഈ ​മ​ഹാ​പ്ര​തി​ഭ​യെ അ​ങ്ങ​നെ വി​ശേ​ഷി​പ്പി​ക്കാം. സാ​ധാ​ര​ണ​ക്കാ​രു​ടെ ഇ​ട​യി​ലേ​യ്ക്ക് ന​ർ​മ​ത്തി​ന്‍റെ ഭാ​വ​ത്തി​ൽ ആ​ഴ​ത്തി​ൽ ഇ​റ​ങ്ങി​ച്ചെ​ന്ന ശ്രീ​നി എ​ല്ലാ​വ​രു​ടെ​യും ചു​ണ്ടി​ൽ പൊ​ട്ടി​ച്ചി​രി വി​ട​ർ​ത്തി.

സ്വ​ന്തം സി​നി​മ​ക​ളി​ലു​ടെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ ന​ർ​മ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​ച്ചു.

അ​സാ​ധാ​ര​ണ പോ​രാ​ട്ട​വീ​ര്യ​വും എ​പ്പോ​ഴും കാ​ണു​മ്പോ​ൾ ത​മാ​ശ​ക​ൾ പ​റ​ഞ്ഞു​ള്ള ആ ​ചി​രി​യും രോ​ഗാ​തു​ര​നാ​യ​പ്പോ​ളും അ​ദ്ദേ​ഹ​ത്തെ ത​ള​ർ​ത്തി​യി​ല്ല.

അ​ഭി​ന​യ ഡി​പ്ലോ​മ ക​ഴി​ഞ്ഞ​തി​നു ശേ​ഷം 1976-ൽ ​പി. എ. ​ബ​ക്ക​ർ സം‌​വി​ധാ​നം ചെ​യ്ത മ​ണി​മു​ഴ​ക്കം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ രം​ഗ​ത്തേ​യ്ക്കെ​ത്തു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന് അ​ഭി​ന​യ​പാ​ഠ​ങ്ങ​ൾ പ​ഠി​പ്പി​ച്ച​ത് അ​ന്ന​ത്തെ വൈ​സ് പ്രി​ൻ​സി​പ്പ​ൾ ആ​യി​രു​ന്ന എ. ​പ്ര​ഭാ​ക​ര​ൻ ആ​യി​രു​ന്നു. പി​ന്നീ​ട് അ​ദ്ദേ​ഹം ത​ന്നെ ശ്രീ​നി​വാ​സ​ന് ത​ന്‍റെ ത​ന്നെ മേ​ള എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം കൊ​ടു​ക്കു​ക​യും ചെ​യ്തു.

ഒ​രു മി​ക​ച്ച ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റു​കൂ​ടി​യാ​യ ശ്രീ​നി​വാ​സ​ൻ വി​ധി​ച്ച​തും കൊ​തി​ച്ച​തും, വി​ൽ​ക്കാ​നു​ണ്ട് സ്വ​പ്ന​ങ്ങ​ൾ, ഒ​രു മാ​ട​പ്പി​റാ​വി​ന്‍റെ ക​ഥ, കെ.​ജി. ജോ​ർ​ജി​ന്‍റെ മേ​ള എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ മ​മ്മൂ​ട്ടി​ക്കു​വേ​ണ്ടി​യും ഒ​രു മു​ത്ത​ശി​ക്ക​ഥ എ​ന്ന ചി​ത്ര​ത്തി​ൽ ത​മി​ഴ് ന​ട​ൻ ത്യാ​ഗ​രാ​ജ​നു​വേ​ണ്ടി​യും ശ​ബ്ദം ന​ൽ​കി​യി​ട്ടു​ണ്ട്.

പ​ല്ലാ​ങ്കു​ഴ​ൽ എ​ന്ന ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച സാം​ബ​ശി​വ​നു ശ​ബ്ദം ന​ൽ​കി​യ​തും ശ്രീ​നി​വാ​സ​നാ​യി​രു​ന്നു. കു​റ​ച്ചു ചെ​റി​യ വേ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ശ്രീ​നി 1984ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറി.

1991 ൽ ​പു​റ​ത്തി​റ​ങ്ങി​യ സ​ന്ദേ​ശം സിനിമയുടെ രാ​ഷ്ട്രീ​യം ഇ​ന്നും കേ​ര​ളത്തിൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​താ​ണ്. 

Kerala

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊ​ച്ചി: ന​ട​ൻ ശ്രീ​നി​വാ​സ​ൻ (69) അ​ന്ത​രി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. ഏ​റെ നാ​ളാ​യി രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ച​ല​ച്ചി​ത്ര രം​ഗ​ത്ത് ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തും സം‌​വി​ധാ​യ​ക​നു​മാ​യി വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ശ്രീ​നി​വാ​സ​ൻ 1956 ഏ​പ്രി​ൽ നാ​ലി​ന് കൂ​ത്തു​പ​റ​മ്പ് പാ​ട്യ​ത്താ​ണ് ജ​നി​ച്ച​ത്. ന​ർ​മ​ത്തി​നു പു​തി​യ ഭാ​വം ന​ൽ​കി​യ ശ്രീ​നി സ്വ​ന്തം സി​നി​മ​ക​ളി​ലു​ടെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ ന​ർ​മ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടേ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​ച്ചു.

ശ്രീ​നി​വാ​സ​ന്‍റെ ഭൂ​രി​ഭാ​ഗം വേ​ഷ​ങ്ങ​ളും സി​നി​മ​ക​ളും കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളെ ഹാ​സ്യ​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​യാ​ണ്‌. പ​ല സാ​ധാ​ര​ണ സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളും കു​റി​ക്ക് കൊ​ള്ളു​ന്ന സം​ഭാ​ഷ​ണ​ങ്ങ​ൾ കൊ​ണ്ടും അ​തി​ന്‍റെ സ​ന്ദ​ർ​ഭ​പ്രാ​ധാ​ന്യം കൊ​ണ്ടും അ​വി​സ്മ​ര​ണീ​യ​മാ​ക്കു​ക എ​ന്ന​ത് ശ്രീ​നി​വാ​സ​ന്‍റെ സി​നി​മ​ക​ളു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

1976ൽ ​പി.​എ. ബ​ക്ക​ർ സം‌​വി​ധാ​നം ചെ​യ്ത മ​ണി​മു​ഴ​ക്കം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ശ്രീ​നി​വാ​സ​ൻ സി​നി​മാ​രം‌​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. അ​ഭി​ന​യ ഡി​പ്ലോ​മ ക​ഴി​ഞ്ഞ​തി​നു ശേ​ഷ​മാ​യി​രു​ന്നു സി​നി​മ പ്ര​വേ​ശ​നം.

ഗാ​ന്ധി​ന​ഗ​ർ സെ​ക്ക​ന്റ് സ്ടീ​റ്റ്, നാ​ടോ​ടി​ക്കാ​റ്റ്, വ​ട​ക്കു​നോ​ക്കി​യ​ന്ത്രം, ചി​ന്താ​വി​ഷ്ട​യാ​യ ശ്യാ​മ​ള, കി​ളി​ച്ചു​ണ്ട​ൻ​മാ​മ്പ​ഴം, ഉ​ദ​യ​നാ​ണ് താ​രം, ക​ഥ പ​റ​യു​മ്പോ​ൾ, അ​റ​ബി​ക്ക​ഥ, ആ​ത്മ​ക​ഥ തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളാ​ണ് ശ്രീ​നി​വാ​സ​ൻ പൊ​ന്നാ​ക്കി​മാ​റ്റി​യി​രി​ക്കു​ന്ന​ത്.

ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പൂച്ചയ്ക്കൊരു മൂക്കുത്തിയാണ് ശ്രീനി ആദ്യം തിരക്കഥ എഴുതിയ ചിത്രം.

 ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്), ധ്യാൻ ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്).

Latest News

Up