x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

21 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ഉ​ദ​യ​നാ​ണ് താ​രം റി-​റി​ലീ​സി​നൊ​രു​ങ്ങു​ന്നു; ട്രെ​യി​ല​ർ


Published: February 2, 2026 10:56 AM IST | Updated: February 2, 2026 10:56 AM IST

റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ്-​മോ​ഹ​ന്‍​ലാ​ല്‍-​ശ്രീ​നി​വാ​സ​ന്‍ കൂ​ട്ടു​കെ​ട്ടി​ലി​റ​ങ്ങി​യ സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം ഉ​ദ​യ​നാ​ണ് താ​രം 21 വ​ര്‍​ഷ​ത്തി​നു​ശേ​ഷം 4K ദൃ​ശ്യ മി​ക​വോ​ടെ റീ ​റി​ലീ​സി​ന് ഒ​രു​ങ്ങു​ക​യാ​ണ്. സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു.

ഫെ​ബ്രു​വ​രി ആ​റി​ന് സി​നി​മ വീ​ണ്ടും ബി​ഗ് സ്ക്രീ​നി​ലേ​ക്ക് എ​ത്തും. സി​നി​മ​യു​ടെ ട്രെ​യി​ല​ർ കാ​ണു​മ്പോ​ൾ ശ്രീ​നി​വാ​സ​നെ ഓ​ർ​മ വ​രു​ന്നു​വെ​ന്നാ​ണ് ആ​രാ​ധ​ക​ർ കു​റി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ഷ​ത്തി​ന് മി​ക​ച്ച കൈ​യ​ടി​യാ​യി​രു​ന്നു അ​ന്ന് ല​ഭി​ച്ചി​രു​ന്ന​ത്.

ഉ​ദ​യ​നാ​ണ് താ​രം സി​നി​മ​ക്കു​ള്ളി​ലെ സി​നി​മ​യെ കു​റി​ച്ച് പ​റ​യു​ന്ന മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ്. റി​ലീ​സ് വേ​ള​യി​ല്‍ ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ മി​ക​ച്ച വി​ജ​യ​വും ഏ​റെ പ്രേ​ക്ഷ​ക പ്ര​ശം​സ​യും നേ​ടി​യ ചി​ത്രം വീ​ണ്ടും റി​ലീ​സി​ന് എ​ത്തു​മ്പോ​ള്‍ ആ​രാ​ധ​ക​രും ആ​വേ​ശ​ത്തി​ലാ​ണ്.

 

കാ​ള്‍​ട്ട​ണ്‍ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ സി. ​ക​രു​ണാ​ക​ര​നാ​ണ് ചി​ത്രം നി​ര്‍​മി​ച്ച​ത്. ഉ​ദ​യ​ഭാ​നു​വാ​യി മോ​ഹ​ന്‍​ലാ​ലും സ​രോ​ജ്കു​മാ​ര്‍ എ​ന്ന രാ​ജ​പ്പ​നാ​യി ശ്രീ​നി​വാ​സ​നും ത​ക​ര്‍​ത്ത​ഭി​ന​യി​ച്ച ചി​ത്ര​ത്തി​ല്‍ മീ​ന​യാ​യി​രു​ന്നു നാ​യി​ക. ശ്രീ​നി​വാ​സ​നാ​ണ് സി​നി​മ​യു​ടെ ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി​യ​ത്.

ജ​ഗ​തി ശ്രീ​കു​മാ​ര്‍ പ​ച്ചാ​ളം ഭാ​സി​യാ​യു​ള്ള ത​ക​ര്‍​പ്പ​ന്‍ പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച സി​നി​മ​യി​ല്‍ മു​കേ​ഷ്, സ​ലിം​കു​മാ​ര്‍, ഇ​ന്ദ്ര​ന്‍​സ്, ഭാ​വ​ന എ​ന്നി​വ​രും വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. ഛായാ​ഗ്രാ​ഹ​ണം നി​ര്‍​വ​ഹി​ച്ച​ത് എ​സ്. കു​മാ​റാ​ണ്. ദീ​പ​ക് ദേ​വി​ന്‍റേ​താ​ണ് സം​ഗീ​തം.

ഗാ​ന​ര​ച​ന കൈ​ത​പ്രം നി​ര്‍​വ​ഹി​ച്ച​പ്പോ​ള്‍ പ​ശ്ചാ​ത്ത​ല സം​ഗീ​തം ഔ​സേ​പ്പ​ച്ച​നും നി​ര്‍​വ​ഹി​ച്ചു. എ. ​കെ സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന്യൂ ​സൂ​ര്യ ഫി​ലിം​സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. 4k റി​മാ​സ്റ്റ​റിം​ഗ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ഹൈ ​സ്റ്റു​ഡി​യോ​സ് ആ​ണ്. പി​ആ​ർ​ഓ: പി. ​ശി​വ​പ്ര​സാ​ദ്

Tags : udayananu tharam mohanlal meena sreenivasan

Recent News

Up