റോഷന് ആന്‍ഡ്രൂസ്-മോഹന്‍ലാല്‍-ശ്രീനിവാസന് കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഉദയനാണ് താരം 21 വര്‍ഷത്തിനുശേഷം 4K ദൃശ്യ മികവോടെ റീ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ ട്രെയിലർ പുറത്തുവിട്ടു.
ഫെബ്രുവരി ആറിന് സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തും. സിനിമയുടെ ട്രെയിലർ കാണുമ്പോൾ ശ്രീനിവാസനെ ഓർമ വരുന്നുവെന്നാണ് ആരാധകർ കുറിക്കുന്നത്. അദ്ദേഹത്തിന്റെ വേഷത്തിന് മികച്ച കൈയടിയായിരുന്നു അന്ന് ലഭിച്ചിരുന്നത്.
ഉദയനാണ് താരം സിനിമക്കുള്ളിലെ സിനിമയെ കുറിച്ച് പറയുന്ന മികച്ച ചിത്രങ്ങളിലൊന്നാണ്. റിലീസ് വേളയില്‍ ബോക്സ് ഓഫീസില്‍ മികച്ച വിജയവും ഏറെ പ്രേക്ഷക പ്രശംസയും നേടിയ ചിത്രം വീണ്ടും റിലീസിന് എത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്.