Movies
ശ്രീനിവാസന്റെ മരണാനന്തരചടങ്ങുകളും വരുന്ന താരങ്ങളുടെ ചിത്രങ്ങളുമെല്ലാം വീഡിയോയിലും കാമറയിലും പകർത്താൻ മത്സരിക്കുന്നതിനെതിരെ സുപ്രിയ മേനോൻ.
പ്രിയപ്പെട്ട ഒരാൾ നഷ്ടപ്പെട്ട കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും മരണാനന്തര ചടങ്ങുകൾക്കിടയിലെ തിരക്കും മൊബൈൽ ഫോൺ ഉപയോഗവും അതിരുകടക്കുന്നുവെന്നും സുപ്രിയ കുറിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സുപ്രിയയുടെ രൂക്ഷ വിമർശനം.
ദുഃഖം എന്നത് തികച്ചും വ്യക്തിപരമായ ഒരു വികാരമാണ്. പ്രിയപ്പെട്ട ഒരാളുടെ വിയോഗത്തിൽ ശാന്തമായി ഒന്ന് വിലപിക്കാൻ പോലും കഴിയാത്ത വിധം ഒരു കുടുംബം ശ്വാസംമുട്ടുന്നത് കാണുന്നത് ഏറെ ദൗർഭാഗ്യകരമാണ്.
എവിടെ നോക്കിയാലും കാമറകളും മൊബൈൽ ഫോണുകളും മാത്രം. കോണുകളിൽ നിന്ന് സെൽഫി എടുക്കുന്നവർ, വിലാപയാത്രയിലേക്ക് എത്തുന്ന സിനിമാ താരങ്ങളെ ചൂണ്ടിക്കാട്ടി സംസാരിക്കുന്നവർ.
എത്തുന്നവരിലാകട്ടെ പലരും തങ്ങളുടെ പ്രിയ സഹപ്രവർത്തകന്റെ വേർപാടിൽ ദുഃഖിക്കുന്നവരാണ്. മരിച്ചുപോയവർക്കും അവർ ബാക്കിവെച്ചു പോയവർക്കും കുറച്ചുകൂടി മര്യാദ നമ്മൾ നൽകേണ്ടതല്ലേ?
ജീവിതത്തിന്റെ ഓരോ നിമിഷവും വെറുമൊരു കാഴ്ചയായി മാറിയിരിക്കുകയാണ്. ഇത്രയും വലിയൊരു ദുരന്തത്തിന് നടുവിൽ നിൽക്കുന്ന ആ കുടുംബത്തിന്റെ വേദന എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. നമ്മൾ സ്വയം ഒന്ന് ചിന്തിക്കാനും തിരുത്താനും തയ്യാറാകേണ്ടതല്ലേ? എത്രത്തോളം വാർത്താ പ്രാധാന്യം നൽകണം എന്നതിനൊരു പരിധിയില്ലേ?
പ്രിയപ്പെട്ട ഒരാളോട് വിടപറയാൻ ശ്രമിക്കുന്ന തകർന്നുപോയ ഒരു കുടുംബത്തിന്റെ ദൃശ്യങ്ങൾ എല്ലാവരും കാണുന്ന രീതിയിൽ തത്സമയം സംപ്രേക്ഷണം ചെയ്യുകയും അന്ത്യകർമങ്ങൾ നടക്കുന്നിടത്ത് ഇങ്ങനെ തടിച്ചുകൂടുകയും ചെയ്യേണ്ടതുണ്ടോ?’ സുപ്രിയ മേനോൻ കുറിച്ചു.
Movies
ശ്രീനിവാസൻ മരിക്കുന്നതിന്റെ തലേദിവസം ധ്യാൻ ശ്രീനിവാസൻ തൃശൂരിൽ ഒരു സ്കൂൾ വാർഷികത്തിലായിരുന്നു. രാത്രി നടന്ന വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായിരുന്നു താരം. ആ പ്രസംഗത്തിൽ ധ്യാൻ ഏറ്റവും കൂടുതൽ സംസാരിച്ചത് തന്റെ പിതാവിനെക്കുറിച്ചായിരുന്നു എന്നതായിരുന്നു അതിലെ യാദൃശ്ചികത.
തനിക്ക് ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം തന്റെ അച്ഛനാണ് എന്നാണ് പഴുവിൽ ഗോകുലം പബ്ലിക് സ്കൂൾ വാർഷികാഘോഷത്തിൽ ധ്യാൻ പറഞ്ഞത്. തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇൻസ്പിരേഷൻ നൽകിയ വ്യക്തി അച്ഛനാണെന്നും അദ്ദേഹത്തിന്റെജീവിതയാത്ര അതിശയിപ്പിക്കുന്നതാണെന്നും ധ്യാൻ വേദിയിൽ പറഞ്ഞിരുന്നു.
എന്നാൽ ആ വാക്കുകൾ പറഞ്ഞതിന് തൊട്ടുപിന്നാലെ അച്ഛൻ ഈ ലോകത്തോട് വിടപറയുമെന്ന് ധ്യാൻ കരുതിയിരുന്നില്ല. അച്ഛന്റെ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ ധ്യാനിന്റെ കണ്ട് മലയാളികളുടെ ഉള്ളുലഞ്ഞു.
ഒരാളുടെ ഓട്ടോബയോഗ്രഫിയാണ്, അതിൽ കുറച്ചു സാധനങ്ങളൊക്കെ ഞാൻ വായിച്ചു. നിനക്ക് പ്രചോദനം കിട്ടുവാനുള്ളത്, നമുക്ക് ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ വേണ്ടത് പ്രചോദനമാണ്. ഞാൻ അത് വായിച്ചപ്പോൾ കുറച്ച് മോട്ടിവേറ്റഡ് ആയി.
നമുക്ക് നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് പ്രചോദനം കിട്ടും. പക്ഷെ നമുക്ക് ഏറ്റവും കൂടുതൽ പ്രചോദനം കിട്ടുന്നത് നമ്മുടെ ചുറ്റുമുള്ള ആൾക്കാരിൽ നിന്നോ നമ്മൾ കണ്ട മനുഷ്യന്മാരിൽ നിന്നോ ഒക്കെ ആയിരിക്കും. എനിക്ക് ഏറ്റവും കൂടുതൽ ഇൻസ്പിരേഷൻ കിട്ടിയത് എന്റെ അച്ഛനിൽ നിന്നാണ്. എന്റെ അച്ഛൻ പറഞ്ഞ കഥകളിൽ അദ്ദേഹം ജീവിച്ച ജീവിതമാണ്.
മലബാറിലെ തലശേരി പോലെയുള്ള സ്ഥലത്തുനിന്ന് ചെന്നൈയിൽ വന്ന്, സിനിമയിൽ വന്ന്, അവിടെ ഒരു രീതിയിലും രക്ഷപെടില്ല എന്ന് മനസിലായി അഭിനയിക്കാൻ വന്ന ഒരാളാണ്. അവിടെ നിന്ന് അദ്ദേഹത്തിന്റെ ഒരു സഞ്ചാരമുണ്ട്, അത് വളരെ വലുതാണ്.
അദ്ദേഹത്തിന് ഒരു പ്രിവിലേജും ഉണ്ടായിരുന്നില്ല. എനിക്ക് എല്ലാ പ്രിവിലേജുകളും ഉണ്ട്, ഞാൻ ശ്രീനിവാസന്റെ മകനാണ്, നെപ്പോ കിഡ് ആണ്. പക്ഷെ ഇതൊന്നും ഇല്ലാത്ത അദ്ദേഹത്തിന്റെ യാത്ര എന്നെ ഒരുപാട് പ്രചോദിപ്പിച്ചിട്ടുണ്ട്.
അങ്ങനെ വർഷങ്ങൾക്ക് ശേഷം ഞാൻ പഠിക്കാനായി ചെന്നൈയിലേക്ക് വന്നപ്പോൾ, അച്ഛൻ സ്ഥിരമായി ചെന്നൈയിൽ മീറ്റിംഗുകൾക്കും പ്രോഗ്രാമുകൾക്കുമൊക്കെ പോയിരുന്നത് എപ്പോഴും ഒരു ഹോട്ടലിലാണ്. അശോക് നഗറിലെ ഗോകുലം എന്ന ഹോട്ടൽ. ഈ ഹോട്ടൽ ആരുടെയാണെന്നോ എന്താണെന്നോ എനിക്ക് അറിയില്ല.
കോടമ്പാക്കത്ത് ബ്രിഡ്ജ് കയറുന്ന സമയത്ത് വലിയ അക്ഷരത്തിൽ സൈഡിൽ എഴുതി വച്ചിട്ടുണ്ട് ശ്രീ ഗോകുലം ചിറ്റ്സ്. അച്ഛൻ ഇടയ്ക്കിടെ ഈ ഹോട്ടലിൽ പോകുന്ന സമയത്ത് ഞാൻ ആദ്യമായി അച്ഛന്റെ വായിൽ നിന്ന് ഗോകുലം ഗോപാലൻ എന്ന പേര് കേട്ടു. അച്ഛൻ അന്ന് പറഞ്ഞു ഇദ്ദേഹം നമ്മുടെ നാട്ടുകാരനാണ്, വടകരക്കാരനാണ് എന്ന്. ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
Movies
ജീവിതത്തില്‍ എല്ലാവര്ക്കും നന്മ മാത്രം ആഗ്രഹിച്ച ശ്രീനിവാസന് അവസാന കുറിപ്പ് എഴുതി സംവിധായകന് സത്യന് അന്തിക്കാട്. മക്കളുടെ അഭ്യര്‍ഥനപ്രകാരമാണു ശ്രീനിവാസന്റെ ചിതയില്‍ “എന്നും എല്ലാവര്ക്കും നന്മകള് മാത്രം വരട്ടെ’’ എന്ന കുറിപ്പ് സത്യന് അന്തിക്കാട് വച്ചത്.
സിനിമയില്‍ തനിക്കു ശക്തിയായിരുന്ന സുഹൃത്തിന്റെ വിയോഗത്തില്‍ വിങ്ങിനിന്ന സത്യന് അന്തിക്കാടിനോട് ശ്രീനിവാസന്റെ ഇളയ മകന് ധ്യാന്‍, അച്ഛന് അവസാനമായി ഒരു കുറിപ്പെഴുതാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. ധ്യാനിന്റെ ആഗ്രഹം സഹോദരൻ വിനീത് ശ്രീനിവാസനും അംഗീകരിച്ചതോടെ ശ്രീനിവാസന്റെ മുറിയിൽനിന്നും എടുത്ത കടലാസില്‍ സത്യന് “എന്നും എല്ലാര്ക്കും നന്മകള് മാത്രം വരട്ടെ” എന്ന കുറിപ്പെഴുതി.
മൃതദേഹത്തിനൊപ്പം ചിതയില്‍ ആ സന്ദേശവും പേനയും വച്ചാണ് തീ കൊളുത്തിയത്. ശ്രീനിവാസന്റെ മനസാണ് താന്‍ കടലാസില്‍ എഴുതിയതെന്ന് സത്യന് അന്തിക്കാട് പറഞ്ഞു.
തന്റെ സിനിമയുടെ ദിശ തിരിച്ചറിഞ്ഞത് ശ്രീനിവാസനിലൂടെയാണെന്ന് അനുശോചനയോഗത്തില്‍ അദ്ദേഹം പറഞ്ഞു. തന്റെ സിനിമകളില്‍ ശ്രീനിവാസന് എഴുതാത്ത തിരക്കഥകളും അദ്ദേഹവുമായി ചര്‍ച്ചചെയ്തിരുന്നു. രാഷ്ട്രീയം പ്രമേയമാക്കി ഒരു സിനിമ ചെയ്യണമെന്ന് ആലോചിച്ചിരുന്നു. നടന് കൂടിയായതിനാല്‍ ശ്രീനിവാസനിലെ എഴുത്തുകാരനെ നാം വേണ്ടവിധം ആഘോഷിച്ചിട്ടില്ല.
ശ്രീനിവാസനെ കൂടുതല്‍ വായിക്കാനും തിരിച്ചറിയാനും പോകുന്നതേയുള്ളൂവെന്നും സത്യന് അന്തിക്കാട് പറഞ്ഞു. രണ്ടാഴ്ച കൂടുമ്പോാള് സത്യന് അന്തിക്കാട് കണ്ടനാട്ടിലെ ശ്രീനിയുടെ വീട്ടിലെത്തുമായിരുന്നു.
Movies
കൊച്ചി: മലയാളത്തിന്റെ ശ്രീനിവാസന് അരങ്ങൊഴിഞ്ഞു. പകരം വയ്ക്കാനില്ലാത്ത ചിന്തകള്‍ക്കും ചിരിക്കും വിട. കണ്ടനാട്ടെ വീട്ടുവളപ്പിൽ ആ അതുല്യ കലാകാരന്റെ ഭൗതിക ദേഹം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി.
ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്കാര ചടങ്ങിൽ മൂത്തമകൻ വിനീത് ശ്രീനിവാസനാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. ചിതയിൽ തീ കൊളുത്തിയ ശേഷം നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി രണ്ടാമത്തെ മകൻ ധ്യാൻ അച്ഛനെ അഭിവാദ്യം ചെയ്തു.
സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി പി. പ്രസാദ് സംസ്കാര ചടങ്ങിൽ പങ്കെടുത്തു. വിവിധ മേഖലകളിലെ പ്രമുഖരടക്കം നൂറുകണക്കിനാളുകൾ ശ്രീനിവാസനെ യാത്രയാക്കാനെത്തിയിരുന്നു. സംസ്കാര ചടങ്ങുകൾക്കു മുമ്പ്, അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്ത് കൂടിയായ സംവിധായകൻ സത്യൻ അന്തിക്കാട് "എല്ലാവർക്കും നന്മ നേരുന്നു' എന്ന കുറിപ്പും ഒരു പേനയും ചിതയിൽ വച്ചു.
ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേരാണ് എത്തിച്ചേർന്നത്.
46 വര്‍ഷം നീണ്ടു നിന്ന സിനിമാ ജീവിതത്തിനാണ് തിരശീല വീണിരിക്കുന്നത്. മലയാളിയുടെ സാമൂഹ്യ ജീവിതവും വ്യക്തി ജീവിതവും രാഷ്ട്രീയ ജീവിതവും ഇതുപോലെ സിനിമയില്‍ പകര്‍ത്തിയ തിരക്കഥാകൃത്തും സംവിധായകനും നടനും വേറെയുണ്ടാവില്ല.
നര്‍മത്തിന്റെ മേമ്പൊടിയോടെ ശ്രീനിവാസന് തന്റെ സിനിമകളില്‍ എത്തിച്ചത് മലയാളിയുടെ പ്രശ്നങ്ങള്‍ ആയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ ഇന്നും കാലികപ്രസക്തമാണ്. ഒരു പ്രത്യേക കാലഘട്ടത്തെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നില്ല ശ്രീനിയുടെ സിനിമകള്‍, എല്ലാ കാലത്തും ചര്‍ച്ചയാകുന്നതാണ്. സാമൂഹിക പ്രതിബന്ധതയുള്ള ആക്ഷേപഹാസ്യങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ ശ്രീനിവാസന്, സിനിമയെ ജീവിതത്തോട് ചേര്‍ത്ത് വായിക്കാന്‍ പഠിപ്പിച്ച കലാകാരന് കൂടിയാണ്. ആ അതുല്യ പ്രതിഭയ്ക്ക് വിട.
Movies
കൊച്ചി: നടൻ ശ്രീനിവാസന്റെ വിയോഗം മൂലം വാക്കാല്‍ പറഞ്ഞ് അറിയിക്കാന്‍ പറ്റാത്ത നഷ്ടമാണ് ഉണ്ടായതെന്ന് നടി പാർവതി തിരുവോത്ത്. സിനിമയില്‍ മാത്രമല്ല, വ്യക്തി എന്ന നിലയിലും ശ്രീനിവാസന് തന്ന സംഭാവന ഒരിക്കലും നമുക്ക് മറക്കാന്‍ പറ്റാത്തതാണ്. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നുവെന്നും പാര്‍വതി മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീനിവാസനെ അവസാനമായി കാണാൻ തൃപ്പുണിത്തുറ കണ്ടനാട്ടെ വീട്ടിലെത്തിയതായിരുന്നു പാർവതി. നടിയെ കൂടാതെ, നടന്മാരായ പൃഥ്വിരാജ്, വിനീത്, ജഗദീഷ്, സംവിധായകന് ഫാസില്‍, രാജസേനന് തുടങ്ങിയവരും ഇന്ന് ശ്രീനിവാസന് അന്തിമോപചാരം അര്‍പ്പിച്ചു.
അതേസമയം, ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ രാവിലെ 10ന് വീട്ടുവളപ്പിൽ ആരംഭിച്ചു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.
Movies
കൊച്ചി: മലയാള സിനിമയ്ക്ക് ശ്രീനിവാസന് ഒരുപാട് സംഭാവനകള്‍ തന്നെന്നും അതിനനുസരിച്ച് തിരിച്ചുനല്‍കാന്‍ നമുക്ക് സാധിച്ചില്ലെന്നും നടൻ ജഗദീഷ്. ആരെയും ദ്രോഹിക്കുന്ന നര്‍മമല്ല ശ്രീനിവാസന്റെതെന്നും താരം പറഞ്ഞു. ശ്രീനിവാസനെ അവസാനമായി കാണാൻ തൃപ്പുണിത്തുറ കണ്ടനാട്ടെ വീട്ടിലെത്തിയതായിരുന്നു ജഗദീഷ്.
കലാസൃഷ്ടികളിലൂടെ തന്റെ നിലപാടുകൾ സമൂഹത്തിലെത്തിക്കാൻ അസാമാന്യമായ തന്റേടം വേണമെന്നും ശ്രീനിവാസന് സത്യമെന്നും ന്യായമെന്നും തോന്നുന്ന കാര്യങ്ങൾ അദ്ദേഹം ഉറക്കെ പറയാറുണ്ടെന്നും ജഗദീഷ് മാധ്യമങ്ങളോടു പ്രതികരിച്ചു.
ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
അതേസമയം, ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.
Kerala
കൊച്ചി: മലയാളത്തിന്റെ ശ്രീനിവാസന് അരങ്ങൊഴിഞ്ഞു. പകരം വയ്ക്കാനില്ലാത്ത ചിന്തകള്‍ക്കും ചിരിക്കും വിട. കണ്ടനാട്ടെ വീട്ടുവളപ്പിൽ ആ അതുല്യ കലാകാരന്റെ ഭൗതിക ദേഹം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി.
ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്കാര ചടങ്ങിൽ മൂത്തമകൻ വിനീത് ശ്രീനിവാസനാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. ചിതയിൽ തീ കൊളുത്തിയ ശേഷം നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി രണ്ടാമത്തെ മകൻ ധ്യാൻ അച്ഛനെ അഭിവാദ്യം ചെയ്തു.
സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി പി. പ്രസാദ് സംസ്കാര ചടങ്ങിൽ പങ്കെടുത്തു. വിവിധ മേഖലകളിലെ പ്രമുഖരടക്കം നൂറുകണക്കിനാളുകൾ ശ്രീനിവാസനെ യാത്രയാക്കാനെത്തിയിരുന്നു. സംസ്കാര ചടങ്ങുകൾക്കു മുമ്പ്, അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്ത് കൂടിയായ സംവിധായകൻ സത്യൻ അന്തിക്കാട് "എല്ലാവർക്കും നന്മ നേരുന്നു' എന്ന കുറിപ്പും ഒരു പേനയും ചിതയിൽ വച്ചു.
ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേരാണ് എത്തിച്ചേർന്നത്.
46 വര്‍ഷം നീണ്ടു നിന്ന സിനിമാ ജീവിതത്തിനാണ് തിരശീല വീണിരിക്കുന്നത്. മലയാളിയുടെ സാമൂഹ്യ ജീവിതവും വ്യക്തി ജീവിതവും രാഷ്ട്രീയ ജീവിതവും ഇതുപോലെ സിനിമയില്‍ പകര്‍ത്തിയ തിരക്കഥാകൃത്തും സംവിധായകനും നടനും വേറെയുണ്ടാവില്ല.
നര്‍മത്തിന്റെ മേമ്പൊടിയോടെ ശ്രീനിവാസന് തന്റെ സിനിമകളില്‍ എത്തിച്ചത് മലയാളിയുടെ പ്രശ്നങ്ങള്‍ ആയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ ഇന്നും കാലികപ്രസക്തമാണ്. ഒരു പ്രത്യേക കാലഘട്ടത്തെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നില്ല ശ്രീനിയുടെ സിനിമകള്‍, എല്ലാ കാലത്തും ചര്‍ച്ചയാകുന്നതാണ്. സാമൂഹിക പ്രതിബന്ധതയുള്ള ആക്ഷേപഹാസ്യങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ ശ്രീനിവാസന്, സിനിമയെ ജീവിതത്തോട് ചേര്‍ത്ത് വായിക്കാന്‍ പഠിപ്പിച്ച കലാകാരന് കൂടിയാണ്. ആ അതുല്യ പ്രതിഭയ്ക്ക് വിട.
Kerala
കൊച്ചി: നടൻ ശ്രീനിവാസന്റെ വിയോഗം മൂലം വാക്കാല്‍ പറഞ്ഞ് അറിയിക്കാന്‍ പറ്റാത്ത നഷ്ടമാണ് ഉണ്ടായതെന്ന് നടി പാർവതി തിരുവോത്ത്. സിനിമയില്‍ മാത്രമല്ല, വ്യക്തി എന്ന നിലയിലും ശ്രീനിവാസന് തന്ന സംഭാവന ഒരിക്കലും നമുക്ക് മറക്കാന്‍ പറ്റാത്തതാണ്. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നുവെന്നും പാര്‍വതി മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീനിവാസനെ അവസാനമായി കാണാൻ തൃപ്പുണിത്തുറ കണ്ടനാട്ടെ വീട്ടിലെത്തിയതായിരുന്നു പാർവതി. നടിയെ കൂടാതെ, നടന്മാരായ പൃഥ്വിരാജ്, വിനീത്, ജഗദീഷ്, സംവിധായകന് ഫാസില്‍, രാജസേനന് തുടങ്ങിയവരും ഇന്ന് ശ്രീനിവാസന് അന്തിമോപചാരം അര്‍പ്പിച്ചു.
അതേസമയം, ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ രാവിലെ 10ന് വീട്ടുവളപ്പിൽ ആരംഭിച്ചു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.
Kerala
കൊച്ചി: മലയാള സിനിമയ്ക്ക് ശ്രീനിവാസന് ഒരുപാട് സംഭാവനകള്‍ തന്നെന്നും അതിനനുസരിച്ച് തിരിച്ചുനല്‍കാന്‍ നമുക്ക് സാധിച്ചില്ലെന്നും നടൻ ജഗദീഷ്. ആരെയും ദ്രോഹിക്കുന്ന നര്‍മമല്ല ശ്രീനിവാസന്റെതെന്നും താരം പറഞ്ഞു. ശ്രീനിവാസനെ അവസാനമായി കാണാൻ തൃപ്പുണിത്തുറ കണ്ടനാട്ടെ വീട്ടിലെത്തിയതായിരുന്നു ജഗദീഷ്.
കലാസൃഷ്ടികളിലൂടെ തന്റെ നിലപാടുകൾ സമൂഹത്തിലെത്തിക്കാൻ അസാമാന്യമായ തന്റേടം വേണമെന്നും ശ്രീനിവാസന് സത്യമെന്നും ന്യായമെന്നും തോന്നുന്ന കാര്യങ്ങൾ അദ്ദേഹം ഉറക്കെ പറയാറുണ്ടെന്നും ജഗദീഷ് മാധ്യമങ്ങളോടു പ്രതികരിച്ചു.
ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
അതേസമയം, ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.
Kerala
കൊച്ചി: അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ അവസാനമായി കാണാൻ തെന്നിന്ത്യൻ സൂപ്പർതാരം സൂര്യ എത്തി. എറണാകുളത്ത് പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സൂര്യ ശ്രീനിവാസനെ അവസാനമായി കാണാൻ തൃപ്പുണിത്തുറ കണ്ടനാട്ടെ വീട്ടിലെത്തിയത്.
ശ്രീനിവാസന്റെ വലിയ ആരാധകനായിരുന്നു താനെന്നും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നുവെന്നും സൂര്യ പറഞ്ഞു. ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ അന്ത്യാഞ്ജലി അർപ്പിക്കുകയാണ്.
അതേസമയം, ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.
Kerala
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ നടൻ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ രാവിലെ 10ന് തൃപ്പുണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും. ശനിയാഴ്ച തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം.
ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. ദീർഘകാലമായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു ശ്രീനിവാസൻ.
ശനിയാഴ്ച രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.
Kerala
കൊച്ചി: മലയാളികളുടെ പ്രിയ നടൻ ശ്രീനിവാസന്റെ മൃതദേഹം ടൗൺഹാളിലെ പൊതുദർശനം പൂർത്തിയാക്കി കണ്ടനാട്ടെ വീട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ പത്തിന് വീട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തും.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി സജി ചെറിയാൻ, കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്, ഹൈബി ഈഡൻ എംപി തുടങ്ങി രാഷ്ട്രീയ പ്രമുഖർ ടൗൺഹാളിലെത്തി താരത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേർപാടിലൂടെ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്. പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താൻ ഇച്ഛിക്കുന്ന തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാർ വേറെ അധികമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
NRI
കുവൈറ്റ് സിറ്റി: മലയാളത്തിന്റെ പ്രിയ താരം ശ്രീനിവാസന്റെ നിര്യാണം മലയാള സിനിമയ്ക്ക് തീരാനഷ്ടമെന്ന് കെഡിഎൻഎ അറിയിച്ചു. മലയാള സിനിമയുടെ ചരിത്രത്തിൽ അതുല്യമായ മുദ്ര പതിപ്പിച്ച പ്രശസ്ത നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണം മലയാളി സമൂഹത്തെ മുഴുവൻ ആഴത്തിലുള്ള ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
കലാപരവും സാമൂഹികബോധമുള്ളതുമായ സിനിമകളിലൂടെ അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ കാലാതീതവും അനശ്വരവുമാണ്. സാധാരണ മനുഷ്യരുടെ ജീവിത യാഥാർഥ്യങ്ങൾ, സാമൂഹിക വൈരുദ്ധ്യങ്ങൾ, രാഷ്ട്രീയവും സാംസ്കാരികവുമായ ചോദ്യങ്ങൾ എന്നിവ ഹാസ്യത്തിന്റെ നേർത്ത സ്പർശത്തോടെ അവതരിപ്പിക്കുന്നതിൽ ശ്രീനിവാസൻ അപൂർവ പ്രതിഭയായിരുന്നു.
നടനെന്ന നിലയിലും തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകനെന്ന നിലയിലും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളും സിനിമകളും മലയാള സിനിമയിൽ എക്കാലവും നിലനിൽക്കും. ചിന്തിപ്പിക്കുകയും സാമൂഹിക പ്രതിബദ്ധത പുലർത്തുകയും ചെയ്ത ഒരു കലാകാരന്റെ വേർപാട് സിനിമാ ലോകത്തിനും മലയാളി സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ്.
കോഴിക്കോട് ഡിസ്ട്രിക്ട് എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) ശ്രീനിവാസന്റെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കും ലോകമെമ്പാടുമുള്ള ആരാധകർക്കും കെഡിഎൻഎയുടെ അനുശോചനങ്ങൾ അറിയിക്കുന്നതായും അറിയിച്ചു.
NRI
മനാമ: മലയാള സിനിമാ ലോകത്തിന് അമൂല്യമായ സംഭാവനകൾ നൽകിയ നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ ഒരുപോലെ തിളങ്ങിയ ശ്രീനിവാസന്റെ വിയോഗവാർത്ത അത്യന്തം ദുഃഖകരമാണെന്നും കൊല്ലം പ്രവാസി അസോസിയേഷന്റെ അനുശോചനം രേഖപ്പെടുത്തുന്നതായും പ്രസിഡന്റ് അനോജ് മാസ്റ്റർ, ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, കലാ-സാഹിത്യ വിഭാഗം സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.
സ്വതസിദ്ധമായ അഭിനയശൈലിയിലൂടെയും ആഴമുള്ള തിരക്കഥകളിലൂടെയും സാമൂഹിക പ്രസക്തിയുള്ള സിനിമകളിലൂടെയും മലയാള സിനിമയ്ക്ക് എല്ലാമായിരുന്ന ഒരു സമ്പൂർണ കലാകാരനായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ സംഭാവനകൾ തലമുറകളോളം മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ നിലനിൽക്കും. മലയാള സിനിമാ ലോകത്തിന് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു ശ്രീനിവാസന്.
ലളിതമായ കഥാപാത്രങ്ങളിലൂടെ സാധാരണക്കാരന്റെ ജീവിതത്തെ അഭ്രപാളിയില്‍ എത്തിക്കാന്‍ ശ്രീനിവാസന് കഴിഞ്ഞിരുന്നു. അതിലൂടെ പ്രേക്ഷകരുടെ മനസിൽ ജീവിതത്തെ കുറിച്ചുള്ള ചിന്തകള്‍ക്ക് ആഴത്തിലുള്ള സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
അദ്ദേഹത്തിന്റെ നിര്യാണം മലയാള സിനിമയ്ക്കും കലാസാംസ്കാരിക രംഗത്തിനും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നതോടൊപ്പം കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ആരാധകരുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും പ്രയാസകരമായ ഈ സാഹചര്യം അതിജീവിക്കാനുള്ള കരുത്ത് ലഭിക്കട്ടെയെന്നും കെപിഎ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
Movies
ശ്രീനിവാസനെ അനുസ്മരിച്ച് നടൻ കമൽഹാസൻ. എല്ലാ തരത്തിലും മലയാളികളെ പ്രചോദിപ്പിച്ച വ്യക്തിത്വമാണ് അദ്ദേഹമെന്ന് കമൽഹാസൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
''ചില കലാകാരന്മാർ വിനോദിപ്പിക്കുന്നു, ചിലർ ഉണർത്തുന്നു, മറ്റു ചിലർ ചിന്തിപ്പിക്കുന്നു. എന്നാൽ ശ്രീനിവാസൻ ഇവയെല്ലാം ഒരുപോലെ ചെയ്തു-സത്യം വിളിച്ചുപറയുന്ന ഒരു ചിരിയിലൂടെയും, ഉത്തരവാദിത്തബോധമുള്ള ഒരു പൊട്ടിച്ചിരിയിലൂടെയും.
ആ അസാധാരണ പ്രതിഭയ്ക്ക് എന്റെ ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ആരാധകരുടെയും ദുഃഖത്തിൽ ആത്മാർഥമായി പങ്കുചേരുന്നു.'' കമല്ഹാസൻ കുറിച്ചു.
Movies
ദൈവത്തോടൊപ്പം നന്ദി പറയുന്ന വ്യക്തിയാണ് ശ്രീനിവാസനെന്ന് നടി സംഗീത. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു അനുഗ്രഹമായും ഭാഗ്യമായും കരുതുന്നുവെന്ന് നടി പറഞ്ഞു.
മലയാളികൾ ഇന്നും ആഘോഷിക്കുന്ന ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ സംഗീതയെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത് ശ്രീനിവാസനായിരുന്നു.
‘‘ഞാൻ എല്ലാ അഭിമുഖങ്ങളിലും ഒരുപാട് പറഞ്ഞിട്ടുണ്ട്, എനിക്ക് ഇതൊരു അനുഗ്രഹമാണ്. അദ്ദേഹം എന്നെ ഈ പടത്തിലേക്ക് കാസ്റ്റ് ചെയ്തത് വലിയ ഭാഗ്യമായി ഞാൻ കാണുന്നു.
എനിക്ക് അദ്ദേഹത്തെ കാണാൻ കഴിഞ്ഞതും ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതും ഒരു ഭാഗ്യമാണ്. എനിക്ക് പ്രഫഷനൽ ആയി അത്ര വലിയ സ്വപ്നം ഒന്നും ഉണ്ടായിരുന്നില്ല.
പക്ഷേ ശ്യാമളയ്ക്കു ശേഷം ആ കഥാപാത്രത്തെ മലയാളികൾ സ്വീകരിച്ചതും ആ സിനിമയെ സ്വീകരിച്ചതും കണ്ടപ്പോൾ ഞാൻ തന്നെ അത്ഭുതപ്പെട്ടു പോയി. വളരെ മഹത്തരമായ അനുഭവം ആയിരുന്നു അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് എനിക്ക് കിട്ടിയ ഭാഗ്യമാണ്. ആ ഓർമകൾ എല്ലാം എന്നോടൊപ്പം എപ്പോഴും ഉണ്ടാകും. ശ്യാമളയിൽ വർക്ക് ചെയ്യുമ്പോൾ ഞാൻ അതിന്റെ വില അറിഞ്ഞിരുന്നില്ല. അപ്പോൾ ഞാൻ ഒരുപാട് പടങ്ങൾ ചെയ്തുകൊണ്ടിരുന്ന സമയമാണ്, ആ സിനിമകളിൽ ഒന്നുമാത്രമായിരുന്നു എനിക്ക് ശ്യാമള.
പക്ഷേ അത് റിലീസ് ആയി കഴിഞ്ഞ് എനിക്ക് കിട്ടിയ സ്വീകാര്യതയും അംഗീകാരവും ആണ് സിനിമയെക്കുറിച്ചും അതിന്റെ വിലയെ കുറിച്ചും എന്നെ ബോധവതി ആക്കിയത്. ശ്രീനി സാറിനെ എന്റെ വീട്ടിലെ എല്ലാവർക്കും എനിക്കും വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ മറ്റ് സിനിമകളിലെ കഥാപാത്രങ്ങളും അദ്ദേഹം സിനിമയ്ക്ക് നൽകിയ സംഭാവനകളും ഒക്കെ വളരെ വലുതാണ്.
മലയാളത്തിൽ എനിക്ക് ഇത്രയും വലിയ ഒരു സ്വീകാര്യത കിട്ടുമെന്ന് ഞാൻ കരുതിയിരുന്നതല്ല, അതിന് കാരണം അദ്ദേഹമാണ്. എനിക്ക് ദൈവത്തോടും അദ്ദേഹത്തോടും നന്ദിയുണ്ട്. ഇത് ഞാൻ ഒരുപാട് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹം എന്നും എന്റെ ജീവിതത്തിൽ വലിയ സ്ഥാനമുള്ള ആളാണ്.
ശ്യാമളയ്ക്കു ശേഷം കുറെ കാലം കഴിഞ്ഞ് നഗരവാരിധി നടുവിൽ ഞാൻ എന്ന സിനിമയിൽ അഭിനയിക്കാൻ വേണ്ടി വിളിച്ചപ്പോഴാണ് വീണ്ടും അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്യുന്നത്.
ആ സിനിമയിൽ അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തെയും എന്റെ കുടുംബത്തെക്കുറിച്ചും ഒക്കെ സംസാരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങളും സിനിമകളെ കുറിച്ചും ഒക്കെ വ്യക്തിപരമായി ആയിട്ട് ഞങ്ങൾ ഇരുന്നു കുറെ സംസാരിച്ചു. ശ്യാമളയെക്കാളും ഈ പടം ചെയ്യുമ്പോഴാണ് എനിക്ക് അദ്ദേഹത്തെ കുറെ കൂടി കൂടുതൽ മനസ്സിലായതും അദ്ദേഹം എന്റെ കുടുംബാംഗം എന്നുള്ള ഒരു ഫീൽ കിട്ടിയതും. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി എന്റെ ദുഃഖം കൂടിയാണ്. സംഗീത പറഞ്ഞു.
NRI
ഹൂസ്റ്റൺ: നടൻ ശ്രീനിവാസന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ഹൂസ്റ്റൺ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. ചാപ്റ്ററിന്റെ വാർഷിക പൊതുയോഗത്തിന് ശേഷമാണ് ഏവരെയും വേദനിപ്പിച്ച വിയോഗവാർത്ത എത്തിയത്.
വാർത്ത അറിഞ്ഞയുടൻ പ്രസിഡന്റ് സൈമൺ വളച്ചേരിൽ, സെക്രട്ടറി മോട്ടി മാത്യു, ഭാരവാഹികളായ ജീമോൻ റാന്നി, അനിൽ ആറന്മുള, ഫിന്നി രാജു, ജോയ് തുമ്പമൺ എന്നിവർ ചേർന്ന് ചാപ്റ്ററിനുവേണ്ടി സംയുക്തമായി അനുശോചനം അറിയിച്ചു.
മലയാള സിനിമയിൽ ഹാസ്യത്തിലൂടെ സാമൂഹിക വിമർശനം നടത്തിയ വ്യക്തിയായിരുന്നു ശ്രീനിവാസൻ എന്ന് അനുശോചന സന്ദേശത്തിൽ ഭാരവാഹികൾ അനുസ്മരിച്ചു.
Movies
ശ്രീനിവാസനെ ഓർത്ത് വിങ്ങിപ്പൊട്ടി സംവിധായകനും സന്തതസഹചാരിയുമായ സത്യൻ അന്തിക്കാട്. വാക്കുകൾ കിട്ടാതെ വിതുമ്പിയ സത്യൻ ശ്രീനിയെക്കുറിച്ചുള്ള ഓർമകളെക്കുറിച്ച് പറഞ്ഞതിങ്ങനെ.
‘ഈ നേരത്ത് ശരിക്കും പറഞ്ഞാൽ എനിക്ക് ഒന്നും പ്രതികരിക്കാൻ കഴിയാത്ത സാഹചര്യമാണ്. കാരണം നിങ്ങൾക്ക് എല്ലാവർക്കും അറിയാം ശ്രീനിവാസനും ഞാനും ആയിട്ടുള്ള ഒരു ആത്മബന്ധം.
ഞാൻ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും അദ്ദേഹത്തെ കാണാൻ പോകാറുണ്ടായിരുന്നു. മിനിഞ്ഞാന്നും ഞങ്ങൾ സംസാരിച്ചിരുന്നു. അതിനിടയ്ക്ക് അദ്ദേഹം ഒന്ന് വീണു നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.
ചെറിയ സർജറി ഒക്കെ കഴിഞ്ഞു. ഞാൻ വിളിച്ചപ്പോൾ പറഞ്ഞു ഇരുന്നു തുടങ്ങി വാക്കറിൽ നടക്കാൻ പറ്റും എന്നാണ് വിചാരിക്കുന്നത് എന്ന്. ഇപ്പോഴും അദ്ദേഹം പോകും എന്നൊരു തോന്നൽ ഉണ്ടായിരുന്നില്ല. ഞാൻ എപ്പോഴും വന്ന് അദ്ദേഹത്തെ ചാർജ് ചെയ്യും.
രണ്ടാഴ്ച കൂടുമ്പോൾ വീട്ടിൽ പോകും, രാവിലെ തൊട്ട് വൈകുന്നേരം വരെ അവിടെ ഇരിക്കും. ഇപ്പോഴും അദ്ദേഹത്തിന്റെ ബുദ്ധിയും ചിന്തയും തലച്ചോറും ഒക്കെ വളരെ ഷാർപ്പ് ആയിരുന്നു.
കഴിഞ്ഞപ്രാവശ്യം എന്നോട് പറഞ്ഞു ‘എനിക്ക് മതിയായി കുറച്ചുനാളായി അസുഖമായി കിടക്കുകയാണല്ലോ’ ഞാൻ പറഞ്ഞു അതൊന്നും പറഞ്ഞിട്ട് കാര്യമില്ല നമുക്ക് തിരിച്ചു വരണം.
ഈ തെരഞ്ഞെടുപ്പ് കാലത്ത് സന്ദേശം എന്ന സിനിമ വീണ്ടും റീലുകളിൽ നിറഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തോട് അത് പറഞ്ഞിരുന്നു. വാക്കുകൾ മുഴുവുപ്പിക്കാനാകാതെ സത്യൻ അന്തിക്കാട് പറഞ്ഞു നിർത്തി.
Kerala
കൊച്ചി: സമൂഹത്തിലെ പുഴുക്കുത്തുകൾക്കും സമൂഹത്തിൽ മേനി നടക്കുന്ന പൊയ്മുഖങ്ങൾക്കെതിരെയും ശക്തമായി പ്രതികരിച്ച കലാകാരനാണ് ശ്രീനിവാസൻ എന്ന് സംവിധായകൻ വിനയൻ. ടൗൺ ഹാളിൽ ശ്രീനിവാസനെ അവസാനമായി കണ്ട ശേഷമാണ് വിനയൻ പ്രതികരിച്ചത്.
മലയാള സിനിമയിലെ അതുല്യ കലാകാരനാണ് ശ്രീനിവാസൻ. ചിരിപ്പിക്കുന്നതിനേക്കാൾ കൂടുതൽ ചിന്തിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ മൂല്യങ്ങൾ മലയാളവും മലയാള സിനിമയും ഉള്ളിടത്തോളം കാലം ഓർമിക്കപ്പെടും. തനിക്ക് പറയാനുള്ളത് നിർഭയം പറയുകയും എന്തിനും ചങ്കൂറ്റവുമുള്ള കലാകാരൻ കൂടിയായിരുന്നു ശ്രീനിവാസൻ. 1995ൽ ഞാൻ ശിപായി ലഹള എന്ന സിനിമ ചെയ്യുമ്പോൾ മുതലാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നത്.
കുറേ ചിത്രങ്ങൾ ഒരുമിച്ച് ചെയ്യാൻ കഴിഞ്ഞു. ശ്രീനിവാസൻ തന്റെ സിനിമ സമൂഹത്തിലെ പുഴുക്കുത്തുകൾക്കും സമൂഹത്തിൽ മേനി നടക്കുന്ന ചില പൊയ്മുഖങ്ങൾക്കെതിരെയും ഇങ്ങനെ പ്രതികരിച്ച മറ്റൊരാൾ ഉണ്ടാവില്ല. അതുകൊണ്ടാണ് ശ്രീനിവാസന്റെ വിടവ് വലിയൊരു അന്തരമായി മലയാള സിനിമയിലും സാമൂഹിക രംഗത്തും നിലനിൽക്കാൻ പോകുന്നതെന്നും വിനയൻ പറഞ്ഞു.
Kerala
കൊച്ചി: മലയാളത്തിന്റെ പ്രിയ ശ്രീനിയെ അവസാനമായി കാണാനെത്തി സഹപ്രവർത്തകരും പ്രിയ താരത്തിന്റെ ആരാധകരും. ഉച്ചയ്ക്ക് 12.54 ഓടെയാണ് താരത്തിന്റെ മൃതദേഹം വഹിച്ച ആംബുലൻസ് ടൗൺ ഹാളിൽ എത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി സജി ചെറിയാൻ, കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് തുടങ്ങിയ രാഷ്ട്രീയ പ്രമുഖർ താരത്തിന് അന്ത്യാഞ്ജലി അർപ്പിച്ചെത്തി.
മമ്മൂട്ടി, മോഹൻലാൽ, ഹരിശ്രീ അശോകൻ, ദിലീപ്, സന്തോഷ് കീഴാറ്റൂർ, ടിനി ടോം, ഹക്കീം ഷാ, നീന കുറുപ്പ്, രമേഷ് പിഷാരടി, പൊന്നമ്മ ബാബു, അൻസിബ തുടങ്ങിയ താരങ്ങളും സംവിധായകരായ ജോഷി, എം. പദ്മകുമാർ, ജോണി ആന്റണി, നിർമാതാക്കളായ രഞ്ജിത്ത്, ജി. സുരേഷ് കുമാർ എന്നിവർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി.
അതേസമയം, രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി നടന്റെ ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് എറണാകുളം കണ്ടനാട്ടെ വീട്ടുവളപ്പില്‍ നടത്തും.
Kerala
കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാസന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മൃതദേഹം എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ചപ്പോഴാണ് മുഖ്യമന്ത്രിയെത്തി അന്തിമോപചാരം അർപ്പിച്ചത്.
ഉച്ചയ്ക്ക് ആരംഭിച്ച പൊതുദർശനം വൈകുന്നേരം മൂന്നുവരെ നീളും. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് കണ്ടനാട്ടെ വീട്ടുവളപ്പിലാണ്.
മമ്മൂട്ടി, മോഹൻലാൽ തുടങ്ങി നിരവധി ചലച്ചിത്ര പ്രവർത്തകരും ടൗൺ ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു.
Kerala
തിരുവനന്തപുരം: ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ട് സമൂഹത്തിന്റെ നേർചിത്രങ്ങൾ വരച്ചുകാട്ടിയ അപൂർവ്വ പ്രതിഭയായിരുന്നു ശ്രീനിവാസൻ എന്ന് രാജീവ് ഫെയ്സ്ബുക്കിൽ കുറിച്ചു.
"സന്ദേശത്തിലെ മൂർച്ചയേറിയ രാഷ്ട്രീയ പരിഹാസങ്ങൾ മുതൽ വരവേൽപ്പിലെ സാധാരണക്കാരന്റെ ജീവിതസമരങ്ങൾ വരെ, അദ്ദേഹത്തിന്റെ സിനിമകൾ കേരളീയ ജീവിതത്തിന്റെ നേർക്കാഴ്ചകളായിരുന്നു; പലപ്പോഴും രാഷ്ട്രീയത്തിലെയും സാമൂഹിക ജീവിതത്തിലെയും ഇരട്ടത്താപ്പുകളെയും അവ തുറന്നുകാട്ടി.'-രാജീവ് കുറിച്ചു. സാധാരണക്കാരന്റെ ഹൃദയമിടിപ്പ് ഇത്രത്തോളം തൊട്ടറിഞ്ഞ മറ്റൊരു ചലച്ചിത്രകാരൻ മലയാളത്തിലുണ്ടാവില്ലെന്നും രാജീവ് കുറിച്ചു.
നമ്മെ രസിപ്പിക്കുക മാത്രമല്ല, സ്വന്തം വീഴ്ചകളെ നോക്കി ചിരിക്കാൻ നമ്മെ പഠിപ്പിക്കുക കൂടി ചെയ്തു അദ്ദേഹം. നന്ദി ശ്രീനിയേട്ടാ... നിങ്ങൾ പകർന്നു തന്ന ഓരോ ചിരിക്കും ചിന്തയ്ക്കും. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ലോകമെമ്പാടുമുള്ള ആരാധകരുടെയും ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.'-രാജീവ് ചന്ദ്രശേഖർ കുറിച്ചു.
Kerala
തിരുവനന്തപുരം: മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേർപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താൻ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാർ വേറെ അധികമില്ല. സിനിമയിൽ നിലനിന്നു പോന്ന പല മാമൂലുകളെയും തകർത്തുകൊണ്ടാണ് ശ്രീനിവാസൻ ചുവടുവച്ചത്.
താൻ പ്രകാശിപ്പിക്കുന്ന ആശയം കടുത്ത വിമർശനത്തിന് വിധേയമാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ സരസമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
കടുത്ത വിയോജിപ്പുള്ളവരും ശ്രീനിവാസനിലെ പ്രതിഭയെ ആദരിച്ചു.
മലയാള ചലച്ചിത്ര രംഗത്തെ ആസ്വാദന തലത്തെ ഭാവാത്മകമാവിധം മാറ്റുന്നതിന് ശ്രീനിവാസൻ പ്രയത്നിച്ചു. തന്റെ സാമൂഹ്യ കാഴ്ചപ്പാടുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതിൽ വിജയിച്ച ചലച്ചിത്രകാരൻ കൂടിയാണ് ശ്രീനിവാസൻ.
കഥ, തിരക്കഥ, സംവിധാനം തുടങ്ങി അഭിനയം വരെയുള്ള മേഖലകളിലായി വ്യാപരിക്കുകയും പ്രവർത്തിച്ച മേഖലകളിലെല്ലാം അസാധാരണമാംവിധം സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കുകയും ചെയ്തു ശ്രീനിവാസൻ. അദ്ദേഹത്തിന്റെ ഒട്ടേറെ സിനിമകളിലെ കഥാപാത്രങ്ങൾ മലയാളിയുടെ മനസിൽ എക്കാലവും മായാതെ നിൽക്കും.
എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി കൂടി ഒരു നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗം ഉണ്ടാക്കുന്നത്. ഒരു അഭിമുഖത്തിനായി ഞങ്ങൾ ഒരുമിച്ചിരുന്നതും നർമമധുരമായ സംഭാഷണങ്ങളിലൂടെ അദ്ദേഹം മനസിൽ സ്ഥാനം ഉറപ്പിച്ചതും ഓർമിക്കുന്നു. വ്യക്തിപരമായി ഹൃദ്യമായ അടുപ്പം സൂക്ഷിച്ചിരുന്ന ശ്രീനിവാസൻ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകം കൂടിയായി അനുഭവപ്പെട്ടിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ പാട്യത്ത് ജനിച്ചുവളർന്ന് സിനിമയോടുള്ള അഭിനിവേശം സ്വപ്രയത്നത്തിലൂടെ പ്രായോഗിക തലത്തിൽ എത്തിച്ച ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികൾക്കുള്ള പാഠപുസ്തകമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
ചെന്നൈയിൽ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിലെ അഭിനയ പഠനം നടൻ ശ്രീനിവാസന്റെ പ്രതിഭയെ മിനുക്കിയെടുത്ത കാലം കൂടിയാണ്. ഇതിനെക്കുറിച്ചു ശ്രീനിവാസൻ പറഞ്ഞിരുന്നത് ഇങ്ങനെ: അഭിനയം പഠിക്കണം എന്നതിനെക്കാൾ അഭിനയം എങ്ങനെ പഠിപ്പിക്കാം എന്നറിയാനാണ് ആഗ്രഹിച്ചത്.
പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കണമെന്ന ആലോചനയുടെ ഭാഗമായി പൂനയിൽ എയർഫോഴ്സിൽ ജോലി ചെയ്യുന്ന അമ്മാവന്റെ മകനുമായി ബന്ധപ്പെട്ടു. അതു നടന്നില്ല. ആ സമയത്താണു വീടിനടുത്തുള്ള പ്രഭാകരൻ ചെന്നൈയിൽ ഫിലിം ചേംബർ നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിക്കുന്നുണ്ടെന്ന വിവരം അറിഞ്ഞത്. നാട്ടിൽ പ്രഭാകരൻ സാർ നാടകത്തിൽ അഭിനയിച്ചതെല്ലാം ഓർമയുണ്ട്. സാറിന് എന്റെ വിശദാംശങ്ങളും ആഗ്രഹങ്ങളുമടങ്ങിയ വിശദമായ കത്തയച്ചു.
എന്നാൽ, അദ്ദേഹം നിരുത്സാഹപ്പെടുത്തുന്ന രീതിയിലാണു മറുപടി അയച്ചത്. അപ്പോൾ എന്റെ നയം വ്യക്തമാക്കിക്കൊണ്ടു തിരിച്ചു കത്തയച്ചു. അദ്ദേഹത്തിന് എന്റെ ആത്മാർഥത ബോധ്യപ്പെട്ടു. ആപ്ലിക്കേഷൻ അയയ്ക്കാൻ പറഞ്ഞു. ഫോട്ടോ വച്ചാണ് ആപ്ലിക്കേഷൻ. അദ്ദേഹത്തിന്റെ മറുപടി വന്നു. ഈ ഫോട്ടോ കണ്ടാൽ ഒരു വിധത്തിലും ഇവിടെ അഡ്മിഷൻ കിട്ടുമെന്നു തോന്നുന്നില്ല എന്നായിരുന്നു കത്തിൽ.
ഞാൻ മറുപടി അയച്ചു, സർ, പ്രേം നസീർ ഭംഗിയുള്ള ആളാണ്. അദ്ദേഹം അഭിനയിക്കുന്ന കഥാപാത്രത്തിന്റെ വേലക്കാരനായി അഭിനയിക്കുന്നയാൾക്കും അത്ര ഭംഗിയും സൗന്ദര്യവും വേണം എന്നു പറയുന്നതു ശരിയാണോ? അവസാനം ഞാൻ മദിരാശി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെത്തി.
അവർ ചിരിച്ചു, ഞാൻ പിന്മാറിയില്ല
രാമു കാര്യാട്ട്, വിൻസന്റ് മാഷ്, പി. ഭാസ്കരൻ, സേതുമാധവൻ തുടങ്ങിയ പ്രഗല്ഭരാണ് ഇന്റർവ്യൂ ബോർഡിൽ. എന്നെ കണ്ടതും അവർ ചിരിക്കാൻ തുടങ്ങി. പ്രഭാകരൻ സാറും ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രിൻസിപ്പലും ഇന്റർവ്യൂവിനുണ്ട്. എന്നെ അവരെല്ലാം ചേർന്ന് ഉപദേശിച്ചു.
ഞാൻ അവരോട് പറഞ്ഞു: "സിനിമയിൽ അഭിനയിക്കാനായി ഇറങ്ങിപ്പുറപ്പെട്ട ആളല്ല. കുറെ നാടകങ്ങൾ ചെയ്തിട്ടുണ്ട്. എഴുതിയിട്ടുണ്ട്. എന്റെ ലക്ഷ്യം അഭിനയം പഠിക്കുക എന്നതാണ്. ആ അറിവ് എന്റെ നാടകപ്രവർത്തനത്തിനു കൂടുതൽ ശക്തി പകരും. അതുകൊണ്ടു പഠിക്കാൻ അവസരം തരണം'.
എന്റെ സംസാരത്തിലെ ആത്മാർഥത അവർക്കു ബോധ്യപ്പെട്ടു. എന്നെ സെലക്ട് ചെയ്തു. പിറ്റേന്ന് രാമു കാര്യാട്ട് ഷൂട്ട് ചെയ്ത സ്ക്രീൻ ടെസ്റ്റിൽ സെലക്ട് ചെയ്യപ്പെടുകയും ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒന്നാം റാങ്കോടെയാണു പടിയിറങ്ങിയത്.
അവസരം തേടി രജനീകാന്ത്
സൗത്ത് ഇന്ത്യയിലെ പ്രൊഡ്യൂസർമാർ നേതൃത്വം കൊടുക്കുന്ന സിനിമാ പ്രവർത്തകരുടെ സംഘടനയാണ് ഫിലിം ചേംബർ. അവരാണ് ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി മുതൽ മുടക്കിയിരിക്കുന്നത്. അവിടെ രജനീകാന്ത് എന്റെ സീനിയറായി പഠിച്ചിരുന്നു. കോഴ്സ് കഴിഞ്ഞ് രജനികാന്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെംബർമാരായ സിനിമാ പ്രവർത്തകരുടെ പിന്നാലെ ചാൻസ് തേടി നിരവധിത്തവണ നടന്നു. ആരും അയാൾക്ക് അവസരം കൊടുത്തില്ല.
ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയ ആളാണ് എന്നൊക്കെ അവർക്കറിയാം. മാർക്കറ്റുള്ള നടന്മാരെയാണ് അവർക്കു വേണ്ടത്. അവസാനം കെ. ബാലചന്ദർ, രജനീകാന്തിന് ഒരവസരം കൊടുത്തു. പടം റിലീസായി, പിറ്റേന്നു മുതൽ രജനി സ്റ്റാറാണ്. അപൂർവരാഗങ്ങളായിരുന്നു ആ സിനിമ. വളരെ പെട്ടെന്നു രജനീകാന്ത് സൂപ്പർ സ്റ്റാറായി മാറി. ഞാനപ്പോഴും ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്നു.
ഒരിക്കൽ, ഇൻസ്റ്റിറ്റ്യൂട്ടിലെ ഫംഗ്ഷനിൽ അതിഥിയായി രജനി വന്നു. അയാൾ ചാൻസിനായി പിറകേ നടന്ന ചേംബറിന്റെ മെംബർമാരെല്ലാം അവിടെ ഉണ്ട്. അന്ന്, മലയാളത്തിലെ ഒരു പ്രൊഡ്യൂസറാണ് ചേംബറിന്റെ പ്രസിഡന്റ്. അദ്ദേഹം രജനീകാന്തിന്റെ പിന്നാലെ ഡേറ്റ അഭ്യർഥിച്ചു നടന്നു. മൂത്രമൊഴിക്കാൻ പോലും സമ്മതിക്കാതെ രജനിയുടെ പിന്നാലെ അദ്ദേഹം നടന്നതിന്റെ മൂകസാക്ഷിയാണു ഞാൻ.
രജനിയാണെങ്കിൽ അയാളെ ഒട്ടും മൈൻഡ് ചെയ്യുന്നില്ല. വളരെ മോശപ്പെട്ട പ്രതികരണമാണ് രജനി അയാളോടു പ്രകടിപ്പിച്ചത്. രജനികാന്ത് മോശപ്പെട്ട മനുഷ്യനല്ല, നല്ല വ്യക്തിയാണ്. ഇതിലും കൈപ്പുള്ള അനുഭവം മുൻപ് ചാൻസ് തേടി നടന്നപ്പോൾ രജനിക്കുമുണ്ടായിട്ടുണ്ടാകാം. അതിന്റെ പ്രതികരണമാകാം അവിടെ കാണിച്ചത്.
പി.എ. ബക്കർ, സംഘഗാനം
ചെന്നൈയിലെ പഠനം കഴിഞ്ഞയുടൻ ഞാൻ പി.എ. ബക്കർ സാറിന്റെ മണിമുഴക്കം എന്ന സിനിമയിൽ അഭിനയിച്ചു. ഹരിയാണു നായകൻ. ചെറിയൊരു വേഷമാണു ഞാൻ ചെയ്തത്. അതിനു ശേഷം അദ്ദേഹത്തിന്റെ സംഘഗാനം എന്ന സിനിമയിൽ നായക കഥാപാത്രം അവതരിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിൽ സീനിയറായി പഠിച്ച ഒരാളാണ് ബക്കർ സാറിനെ അസിസ്റ്റ് ചെയ്യുന്നത്. അദ്ദേഹമാണ് സിനിമയിൽ നായകൻ ഞാനാണെന്നു പറഞ്ഞത്.
കേട്ടതും എനിക്കത്ഭുതമാണു തോന്നിയത്. എന്നെ തെരഞ്ഞെടുക്കാൻ കാരണം എന്തെന്നു ഞാൻ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി കേട്ടു ഞാൻ ചിരിച്ചു. ഈ കഥാപാത്രത്തിനു വേണ്ട ദാരിദ്യ്രം പിടിച്ച മുഖം ശ്രീനിയുടേതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്!
Kerala
കൊച്ചി: അന്തരിച്ച ശ്രീനിവാസന്റെ സംസ്കാരം ഞായറാഴ്ച. ഉദയംപേരൂരിലെ വീട്ടുവളപ്പിൽ ഞായറാഴ്ച രാവിലെ പത്തിനാണ് സംസ്കാരം. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് എറണാകുളം ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിനുവയ്ക്കും.
ഇന്ന് രാവിലെയാണ് ശ്രീനിവാസൻ അന്തരിച്ചത്. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
Movies
അനശ്വരനടൻ ശ്രീനിവാസന് അനുശോചനവുമായി നടൻ ദിലീപ്. ജീവിതത്തിലും മലയാള സിനിമയിലും ശ്രീനിവാസന്റെ സാന്നിധ്യം ഇല്ലാത്ത ശൂന്യത വളരെ വലുതായിരിക്കുമെന്ന് ദിലീപ് കുറിച്ചു.
പ്രിയപ്പെട്ട ശ്രീനിയേട്ടന് വിട, സ്നേഹത്തോടെ ഉപദേശിക്കാനും, പരിഭവം തോന്നാത്തവിധം വഴക്ക് പറയാനും ഇനി ശ്രീനിയേട്ടൻ ഇല്ല. എന്നും ഹൃദയത്തോട് ചേർത്ത് നിർത്തിയ ഒരാൾ ഇനി ഇല്ല എന്നറിയുമ്പോൾ വാക്കുകൾ മുറിയുന്നു.
സ്വന്തം പ്രവർത്തന മേഖലയിൽ ഇത്രയേറെ മികവ് തെളിയിച്ച മറ്റൊരാൾ ഉണ്ടോ എന്ന് തന്നെ സംശയം. എന്റെ ജീവിതത്തിലും, മലയാള സിനിമയിലും ശ്രീനിയേട്ടന്റെ സാന്നിധ്യം ഇല്ലാത്ത ശൂന്യത വളരെ വലുതായിരിക്കും. ആദരാഞ്ജലികൾ. ദിലീപ് കുറിച്ചു.
ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ശ്രീനിവാസന്റെ അന്ത്യം സംഭവിച്ചത്.
National
ചെന്നൈ: അടുത്ത സുഹൃത്തിന്റെ വിയോഗം ഞെട്ടിക്കുന്നതെന്ന് നടൻ രജനീകാന്ത്. വളരെ നല്ല മനുഷ്യനായിരുന്നു ശ്രീനിവാസനെന്ന് അദ്ദേഹം പറഞ്ഞു.
ഫിലിം ഇൻസ്റ്റിറ്റ്യുട്ടിൽ ഒന്നിച്ചു പഠിച്ചതും രജനീകന്ത് അനുസ്മരിച്ചു. ശ്രീനിവാസൻ അതിഗംഭീര നടനാണെന്നും രജനീകാന്ത് കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയാണ് ശ്രീനിവാസൻ അന്തരിച്ചത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
Kerala
കൊച്ചി: നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എല്ലാമായിരുന്നു ശ്രീനിവാസനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശ്രീനിവാസൻ മുൻകൂടി പറഞ്ഞ കാര്യങ്ങൾ ഇന്നലെ മാധ്യമങ്ങളെ കണ്ടപ്പോൾ താൻ പറഞ്ഞിരുന്നു.
ശ്രീനിക്ക് ഇന്നലെ ഒരു സല്യൂട്ട് നൽകുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. അദ്ദേഹത്തെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. അപ്പോഴാണ് മരണ വാർത്ത അറിഞ്ഞതെന്നും സതീശൻ പറഞ്ഞു.
Movies
മലയാളത്തിന്റെ ശ്രീനിവാസന് അരങ്ങൊഴിഞ്ഞു. പകരം വയ്ക്കാനില്ലാത്ത ചിന്തകള്‍ക്കും ചിരിക്കും വിട. 46 വര്‍ഷം നീണ്ടു നിന്ന സിനിമാ ജീവിതത്തിനാണ് തിരശീല വീണിരിക്കുന്നത്. മലയാളിയുടെ സാമൂഹ്യ ജീവിതവും വ്യക്തി ജീവിതവും രാഷ്ട്രീയ ജീവിതവും ഇതുപോലെ സിനിമയില്‍ പകര്‍ത്തിയ തിരക്കഥാകൃത്തും സംവിധായകനും നടനും വേറെയുണ്ടാവില്ല.
സിനിമ വെറും വിനോദമല്ല സമൂഹത്തോട് സംസാരിക്കുന്ന ആയുധമാക്കിയ പ്രതിഭയാണ് ശ്രീനിവാസന്. കേവലം തമാശകള്‍ ആയിരുന്നില്ല ശ്രീനിവാസന്റെ സിനിമകളില്‍ ഉണ്ടായിരുന്നത്, അവ സമൂഹത്തിന് നേരെ പിടിച്ച കണ്ണാടിയായിരുന്നു.
നടനായി മലയാള സിനിമയിലേക്ക് എത്തി, പേനെയെടുത്ത് തിരക്കഥാകൃത്ത് ആയി, രണ്ടു സിനിമകള്‍ സംവിധാനം ചെയ്തും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയും നിര്‍മ്മാതാവായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു ശ്രീനിവാസന്. 225ല്‍ അധികം സിനിമകളാണ് ശ്രീനിവാസന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്. പല സാധാരണ സാമൂഹ്യ പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങള്‍ കൊണ്ടും സന്ദര്‍ഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന് സിനിമകളുടെ പ്രത്യേകതയാണ്.
1956ല്‍ തലശേരിയില്‍ പാട്യത്താണ് ശ്രീനിവാസന്റെ ജനനം. കൂത്തുപറമ്പ്, കതിരൂര്‍ സ്കൂളുകളില്‍ പഠനം പൂര്‍ത്തിയാക്കിയ ശ്രീനി, മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ് കോളേജില്‍ നിന്നും എക്കണോമിക്സിലാണ് ബിരുദം നേടുന്നത്. ചെന്നൈയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമ പഠിച്ചിറങ്ങിയ ശ്രീനിവാസന് അഭിനേതാവായാണ് സിനിമയിലേക്ക് എത്തുന്നത്.
1976ല്‍ മണിമുഴക്കം എന്ന ചിത്രത്തില്‍ വയറന്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് നടനായുള്ള ശ്രീനിവാസന്റെ തുടക്കം. 1979ല്‍ പുറത്തിറങ്ങിയ സംഘഗാനം എന്ന സിനിമയിലാണ് മുഖ്യ കഥാപാത്രമായി ശ്രീനിവാസന് മുഖം കാണിക്കുന്നത്. തുടര്‍ന്ന് നര്‍മ്മരസമുള്ള എന്നാല്‍ അതിലേറെ ചിന്തിപ്പിക്കുന്നതുമായ ഒട്ടേറെ മുഖങ്ങളായി ശ്രീനിവാസന് മലയാള സിനിമയില്‍ ജീവിച്ചു.
1984ല്‍ ആണ് ശ്രീനിവാസന്റെ തൂലികയില്‍ നിന്നും ഓടരുതമ്മാവാ ആളറിയാം എന്ന സിനിമ എത്തിയത്. തിരക്കഥ, സംഭാഷണം: ശ്രീനിവാസന് എന്ന് ആദ്യമായി ടൈറ്റിലില്‍ തെളിഞ്ഞു. ഓടരുതമ്മാവാ ആളറിയാം എന്ന സിനിമ ബോക്സ് ഓഫീസില്‍ ഹിറ്റ് ആയി മാറുകയും ചെയ്തു. കെ.ജി ജോര്‍ജിനെ എന്ന പോലെ തന്റെ സിനിമകളില്‍ എന്നും വഴിമാറി ചിന്തിച്ച എഴുത്തുകാരനാണ് ശ്രീനിവാസന്. അങ്ങനെയാണ് 56ല്‍ അധികം സിനിമകള്‍ ശ്രീനിയുടെ തൂലികയില്‍ നിന്നും എത്തിയത്. പ്രിയദര്ശന്, സത്യന് അന്തിക്കാട്, സിബി മലയില്‍ തുടങ്ങിയ സംവിധായകര്‍ക്കെല്ലാം വേണ്ടി അദ്ദേഹം തിരക്കഥകള്‍ ഒരുക്കുകയും എല്ലാം ഹിറ്റുകളായി മാറുകയും ചെയ്തു.
ഇതിനിടെ തന്നെ സംവിധായകനായും ശ്രീനിവാസന് എത്തി. സംവിധാനം, തിരക്കഥ: ശ്രീനിവാസന് എന്ന് ആദ്യമായി സ്ക്രീനില്‍ തെളിഞ്ഞത് 1989ല്‍ ആണ്. വടക്കുനോക്കിയന്ത്രം ആണ് ശ്രീനിവാസന്റെ സംവിധാനത്തില്‍ എത്തിയ ആദ്യ ചിത്രം. 1998ല്‍ ആണ് അദ്ദേഹം വീണ്ടുമൊരു സിനിമ സംവിധാനം ചെയ്യുന്നത്. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ നിരവധി അവാര്‍ഡുകളും അദ്ദേഹം സ്വന്തമാക്കി.
ശ്രീനിവാസന്റെ തിരക്കഥയില്‍ എത്തിയ സന്ദേശം എന്ന സിനിമ ഇന്നും കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകാറുണ്ട്. രാഷ്ട്രീയക്കാരെ ഇത്രത്തോളം പരിഹസിച്ച മറ്റൊരു സിനിമയില്ല. നാടോടിക്കാറ്റ് തൊഴിലില്ലാത്ത യുവാക്കളുടെ സ്വപ്നങ്ങളും കഷ്ടപ്പാടും ഹാസ്യത്തിലൂടെ അവതരിപ്പിച്ചു. ഞാന്‍ പ്രകാശന് ആണ് ശ്രീനിവാസന്റെ തൂലികയില്‍ നിന്നും എത്തിയ അവസാനത്തെ തിരക്കഥ. 2018ല്‍ സത്യന് അന്തിക്കാടിന്റെ സംവിധാനത്തില്‍ എത്തിയ സിനിമയാണിത്. ഈ വര്‍ഷം പുറത്തിറങ്ങിയ നാന്‍സി റാണി ആണ് ശ്രീനിവാസന് ഒടുവില്‍ അഭിനയിച്ച ചിത്രം. വിവാദങ്ങളെ തുടര്‍ന്ന് ജൂണ്‍ 18ന് ഡയറക്ട് യൂട്യൂബ് റിലീസ് ആയാണ് സിനിമ എത്തിയത്.
നര്‍മ്മത്തിന്റെ മേമ്പൊടിയോടെ ശ്രീനിവാസന് തന്റെ സിനിമകളില്‍ എത്തിച്ചത് മലയാളിയുടെ പ്രശ്നങ്ങള്‍ ആയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ ഇന്നും കാലികപ്രസക്തമാണ്. ഒരു പ്രത്യേക കാലഘട്ടത്തെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നില്ല ശ്രീനിയുടെ സിനിമകള്‍, എല്ലാ കാലത്തും ചര്‍ച്ചയാകുന്നതാണ്. സാമൂഹിക പ്രതിബന്ധതയുള്ള ആക്ഷേപഹാസ്യങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ ശ്രീനിവാസന്, സിനിമയെ ജീവിതത്തോട് ചേര്‍ത്ത് വായിക്കാന്‍ പഠിപ്പിച്ച കലാകാരന് കൂടിയാണ്.
Movies
മുൻകൂട്ടി നിശ്ചയിച്ച ചില പരിപാടികളിൽ പങ്കെടുക്കാനായി ചെന്നൈയിലേയ്ക്ക് പോകാൻ കൊച്ചി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിനീത് അച്ഛന്റെ മരണവാർത്ത അറിഞ്ഞത്.
ഉടൻ തന്നെ വിമാനയാത്ര റദ്ദാക്കി നടൻ ആശുപത്രിയിലേയ്ക്ക് തിരിക്കുകയായിരുന്നു. 9.30ടെ ആശുപത്രിയിലെത്തിയ വിനീതിനെ ചേർത്തു പിടിച്ച് അമ്മ വിമല പൊട്ടിക്കരഞ്ഞു.
ഡയാലിസിസിനായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഉണ്ടായ ദേഹാസ്വാസ്ഥ്യമാണ് ശ്രീനിവാസനെ മരണത്തിലേക്ക് നയിച്ചത്. രാവിലെ 8.30-ഓടെയായിരുന്നു അന്ത്യം.
Kerala
പ്രണയത്തെക്കുറിച്ചും കല്യാണത്തെക്കുറിച്ചും നടൻ ശ്രീനിവാസൻ പറഞ്ഞതിങ്ങനെ...
ഞാനും വിമലയും വിവാഹത്തിനുമുമ്പേ പരിചയക്കാരായിരുന്നു. പ്രണയം എന്നു വിശേഷിപ്പിക്കാൻ മാത്രമുള്ള ഒരടുപ്പമായിരുന്നു അതെന്നു പറയാൻ കഴിയില്ല. പ്രണയമെന്നും വേണമെങ്കിൽ വിളിക്കാം. പ്രതീക്ഷകളൊന്നുമില്ലാത്ത, നാളെയെങ്ങനെയാകുമെന്നു മുൻധാരണയില്ലാത്ത അന്നത്തെ ജീവിതത്തിൽ കല്യാണത്തെക്കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ലായിരുന്നു.
അച്ഛന്റെ കേസുകൾ വീടു പോലും നഷ്ടപ്പെടുത്തി. കൂത്തുപറന്പിൽ വാടകവീട്ടിലായിരുന്നു താമസം. ഞങ്ങളുടെ നാട്ടിൽ വാടകയ്ക്കു താമസിക്കുക എന്നതു ഒരു കുറവു തന്നെയാണ്. അത്തരം നിരവധി കുറവുകൾക്കുള്ളിൽ നിൽക്കുന്പോഴാണ് വിമല എന്നെ മാത്രം മതിയെന്നു പറഞ്ഞ് ഒറ്റക്കാലിൽ നിൽക്കുന്നത്.
വീട്ടുകാർ കൊണ്ടുവരുന്ന ആലോചനകളെല്ലാം മുടക്കി വിമല എനിക്കായി കാത്തിരിക്കുകയാണെന്നു മനസിലാക്കിയപ്പോൾ ഞാനവൾക്ക് ജനുവരി 12നു നമ്മുടെ വിവാഹമാണു തയാറായിരിക്കണം എന്നു പറഞ്ഞൊരു കത്തയച്ചു.
രജിസ്റ്റർ കല്യാണം
കല്ല്യാണം രജിസ്ട്രാഫീസിൽ വച്ചു നടത്താനാണ് പ്ലാനിട്ടത്. കല്യാണത്തിനു തലേന്നാണു നാട്ടിലെത്തിയത്. കാര്യങ്ങൾ ഏർപ്പാടാക്കിയ സുഹൃത്തു പറഞ്ഞു, 12-ാം തീയതി കല്യാണം നടക്കില്ല. അന്നു വസ്തു രജിസ്ട്രേഷന്റെ ബഹളമാണെന്ന്. അങ്ങനെ, 13-ാം തീയതി കല്യാണം എന്നു തീരുമാനിച്ചു.
ഇക്കാര്യം വിമലയെ എങ്ങനെ അറിയിക്കണമെന്ന് ആലോചിക്കുന്പേഴാണു വീട്ടിലേക്കു വിമല കയറിവരുന്നത്. വിമല എന്നോട് ഒരാഗ്രഹം പറഞ്ഞു. വിമലയുടെ വീട്ടുകാർക്കു കല്യാണത്തിൽ എതിർപ്പുണ്ടാകാൻ സാധ്യതയില്ല. ആരെയെങ്കിലും കല്യാണം കഴിച്ചാൽ മതി എന്ന ചിന്തയായിരുന്നു വീട്ടുകാർക്ക്. അതുകൊണ്ടു നേരിട്ടു വീട്ടിൽ പോയി കാര്യങ്ങൾ അവതരിപ്പിക്കണം.
ആർഭാടരഹിതമായ കല്യാണം അതാണെന്റെ ആഗ്രഹമെന്നു ഞാനും അറിയിച്ചു. വിമലയുടെ വീട്ടിൽ പോയി കാര്യങ്ങൾ പറഞ്ഞാൽ അവർ നല്ല രീതിയിൽ കല്യാണം നടത്താൻ തുനിഞ്ഞിറങ്ങും. അതോടെ ചെലവുകൾ വർധിക്കും. കൈയിൽ നാനൂറു രൂപയോളം മാത്രം. അതുകൊണ്ടു ബുദ്ധിപൂർവം മുന്നോട്ടുനീങ്ങി.
പക്ഷേ, അമ്മയുടെ മുന്നിൽ കുടുങ്ങി. അന്നത്തെ അവസ്ഥയിൽ പൊതുവെ ദുഃഖിതയായ അമ്മ, കല്യാണം എവിടെവച്ചായാലും താലി വേണം എന്ന ഉപാധി മുന്നോട്ടുവച്ചു. താലികെട്ടിയേ മതിയാവൂ. അമ്മയുടെ സങ്കൽപ്പത്തിൽ സ്വർണത്തിന്റെ താലി തന്നെയാണുള്ളത്. ആകെ പുലിവാലായി.
മമ്മൂട്ടിയുടെ നിർബന്ധം
കണ്ണൂരിൽ അതിരാത്രം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. മമ്മൂട്ടി അതിൽ അഭിനയിക്കുന്നുണ്ട്. അവസാനം മമ്മൂട്ടിയെ സഹായത്തിനായി കാണാൻ തീരുമാനിച്ചു. കാര്യങ്ങളെല്ലാം മമ്മൂട്ടിയോടു പറഞ്ഞു. രണ്ടായിരം രൂപയും വാങ്ങിച്ചു. തീർച്ചയായും കല്യാണത്തിനു വരുമെന്ന് മമ്മൂട്ടി ശഠിച്ചു. വീണ്ടും പുലിവാലായി.
കാരണം, മമ്മൂട്ടി അന്നു സ്റ്റാറാണ്. അദ്ദേഹം വന്നാൽ ആരെയും ക്ഷണിക്കാതെ നടത്തുന്ന കല്യാണം ബഹളമയമാവും. കാര്യങ്ങൾ മമ്മൂട്ടിയെ ബോധ്യപ്പെടുത്തി. മമ്മൂട്ടി കല്യാണത്തിനു വന്നില്ല. അങ്ങനെ അമ്മയുടെ താലിയെന്ന സങ്കൽപ്പം യാഥാർഥ്യമായി.
വിമലയുടെ ന്യായമായ മറ്റൊരാഗ്രഹവും ആ പണം കൊണ്ടു നിറവേറി. കല്യാണസമയത്തെ സാരിയും ബ്ലൗസുമടക്കമുള്ള വസ്ത്രങ്ങളെല്ലാം ഞാൻ വാങ്ങി നൽകണമെന്നതായിരുന്നു അത്. അങ്ങനെ ജനുവരി 13ന് കതിരൂർ രജിസ്ട്രാഫീസിൽ വച്ച് ഞങ്ങളുടെ കല്യാണം നടന്നു.
Kerala
ആലപ്പുഴ: ശ്രീനിവാസനെ അനുശോചിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. മലയാള സിനിമയിലെ വിസ്മയകരമായ ഒരു പ്രതിഭയെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
"നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ അരനൂറ്റാണ്ടോളം മലയാള ചലച്ചിത്ര ലോകത്തെ വിസ്മയിപ്പിച്ച അദ്ദേഹം, ഒരു ബഹുമുഖ പ്രതിഭ എന്ന വാക്കിന് അർഥിപൂർണമായ ഉദാഹരണമായിരുന്നു. സാധാരണക്കാരന്റെ ജീവിതാനുഭവങ്ങളെ ഇത്രത്തോളം തന്മയത്വത്തോടെയും ലളിതമായും വെള്ളിത്തിരയിൽ എത്തിച്ച മറ്റൊരു കലാകാരൻ നമുക്കിടയിലില്ല.'-സജി ചെറിയാൻ കുറിച്ചു.
"മലയാള സിനിമയുടെ ഗതി മാറ്റിയ ഒട്ടനവധി ചിത്രങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്നു. 'നാടോടിക്കാറ്റ്', 'വരവേൽപ്പ്', 'മിഥുനം', 'പട്ടണപ്രവേശം' തുടങ്ങിയ സിനിമകൾ ഇന്നും പ്രേക്ഷകമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നത് അവ കൈകാര്യം ചെയ്ത മനുഷ്യാവസ്ഥകളുടെ തീക്ഷ്ണത കൊണ്ടാണ്. സംവിധായകൻ എന്ന നിലയിൽ 'വടക്കുനോക്കിയന്ത്രം', 'ചിന്താവിഷ്ടയായ ശ്യാമള' എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ കലാപരമായ ഔന്നിത്യം ഉയർത്താനും അദ്ദേഹത്തിന് സാധിച്ചു.'-മന്ത്രി കുറിച്ചു.
"ഓരോ മലയാളിയുടെയും സ്വീകരണമുറിയിലെ ഒരംഗത്തെപ്പോലെ അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും.
ഹാസ്യത്തെ വെറും ചിരിക്കപ്പുറം ചിന്തയ്ക്കുള്ള വഴിമരുന്നായി ഉപയോഗിച്ച അദ്ദേഹം, മലയാളിയുടെ സാമൂഹിക ബോധത്തെ സ്വാധീനിച്ച കലാകാരൻ കൂടിയായിരുന്നു ശ്രീനിവാസൻ.'-സജി ചെറിയാൻ അനുസ്മരിച്ചു.
"ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അത് ഒട്ടും ചോരാതെ കലയാക്കി മാറ്റുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. പ്രിയ കലാകാരന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും സിനിമാ പ്രേമികളുടെയും വേദനയിൽ ആദരവോടെ ഞാനും പങ്കുചേരുന്നു.'-സജി ചെറിയാൻ കുറിച്ചു.
Kerala
കൊച്ചി: ശ്രീനിവാസന്റെ വിയോഗം അപ്രതീക്ഷിതമെന്നും ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും നടി ഉര്‍വശി. ഏറ്റവും അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശ്രീനിവാസൻ. മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ എന്താണ് പറയേണ്ടതെന്ന് അറിയാത്ത അത്രയും വേദനയാണ്.
ശ്രീനിയേട്ടന്റെ കുറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എപ്പോഴും ഞാൻ നന്നായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അതുപോലെ ശ്രീനിയേട്ടന് ആരോഗ്യത്തോടെ ദീര്‍ഘായുസോടെ ഇരിക്കണമെന്ന് അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു.
ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ല. ഒരുപാട് കാര്യങ്ങള്‍ മലയാള സിനിമക്ക് സമ്മാനിച്ച പ്രതിഭയാണ് ശ്രീനിവാസൻ. വലിയൊരു കലാകാരനായിരുന്നു അദ്ദേഹം. ഓര്‍ക്കാൻ ഒരുപാട് കഥകളും കഥാപാത്രങ്ങളും സമ്മാനിച്ചു. എന്റെ സിനിമാ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം അദ്ദേഹം സമ്മാനിച്ചതാണെന്നും ഒരിക്കലും അദ്ദേഹത്തെ മറക്കാനാകില്ലെന്നും ഉര്‍വശി അനുസ്മരിച്ചു.
Kerala
ജനപ്രിയസിനിമ എന്നപേരിൽ പുറത്തിറങ്ങുന്ന ചില സിനിമകൾ മൂല്യബോധത്തെത്തന്നെ തകർത്തുകളയുന്നുണ്ട്. അത്തരം സിനിമാധാരണകളെ പൊളിച്ചെഴുതാനും അപനിർമിക്കാനും ശ്രമിച്ച ചലച്ചിത്രകാരനായിരുന്നു ശ്രീനിവാസൻ. സിനിമയുമായി ബന്ധപ്പെടുന്ന കലാകാരന്മാർ സമൂഹത്തിലെ പ്രശ്നങ്ങളോടും രാഷ്ട്രീയത്തോടുമൊക്കെ പുറംതിരിഞ്ഞു നിൽക്കണമെന്ന അഭിപ്രായകാരനുമല്ല ശ്രീനിവാസൻ. സിനിമയ്ക്കകത്തും പുറത്തുമുള്ള അപ്രിയ സത്യങ്ങൾ വിളിച്ചുപറയുന്ന, സിനിമാലോകത്തെ വ്യത്യസ്തനായ ശ്രീനിവാസൻ തന്റെ ജീവിതത്തിന്റെ ആദ്യകാലത്തെക്കുറിച്ചു പറഞ്ഞ വാക്കുകൾ ദീപിക ഒാൺലൈൻ പുനഃപ്രസിദ്ധീകരിക്കുന്നു.
ഒന്നു തിരിഞ്ഞുനോക്കിയാൽ
മറ്റുള്ളവരുടേതു പോലെ സാധാരണ ബാല്യമായിരുന്നു എന്റേതും. കണ്ണൂർ ജില്ലയിലെ പാട്യം തീർത്തും സാധാരണമായ ഗ്രാമമാണ്. മധ്യവർഗവും അതിനു താഴെ തട്ടിലുമുള്ളവരാണു ഭൂരിഭാഗവും. മലബാറുകാർ അനുഭവിക്കുന്ന അവസരമില്ലായ്മ, വിദ്യാഭ്യാസ വ്യവസ്ഥയുടെ പരിമിതി ഇവയൊക്കെ എന്നെയും ബാധിച്ചിരുന്നു. അധ്യാപകനായിട്ടുപോലും അച്ഛൻ അദ്ദേഹത്തിന്റെ ഇഷ്ടത്തിനനുസരിച്ച് എന്നെ വളർത്താനാണു ശ്രമിച്ചത്. സ്വന്തം ഇഷ്ടങ്ങളുമായി മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോഴൊക്കെ അദ്ദേഹം കടിഞ്ഞാണിട്ടു നിർത്താൻ ശ്രമിച്ചു. അച്ഛൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു. സ്വാഭാവികമായും നാടിന്റെയും വീടിന്റെയും സ്വാധീനം എന്നെയും കമ്യൂണിസ്റ്റ് അനുഭാവിയാക്കി.
കുട്ടിക്കാലത്തുതന്നെ സ്പോർട്സിലും എഴുത്തിലുമൊക്കെ കമ്പമുണ്ടായി. അതിനു പ്രധാന കാരണം വായനയാണ്. അഞ്ചാം ക്ലാസിൽ പഠിക്കുന്പോൾ ഡിറ്റക്ടീവ് നോവലിലാണു വായന ആരംഭിച്ചത്. വീട്ടിലുള്ളവർ പഠനമായാണു വായനയെ കണ്ടത്. വൈകാതെ അച്ഛൻ പിടിച്ചു. അച്ഛനെന്നെ ഉപദേശിച്ചു. എസ്.കെ. പൊറ്റെക്കാട്ടിന്റെ യാത്രാവിവരണങ്ങൾ വായിക്കണം. അതു ഞാൻ അനുസരിച്ചു. ബഷീർ, തകഴി, ഉറൂബ്, എം.ടി, വിലാസിനി, ഒ.വി. വിജയൻ... തുടങ്ങിയവരുടെ പുസ്തകങ്ങൾ, റഷ്യൻ ക്ലാസിക്കുകളുടെയും ബംഗാളി സാഹിത്യത്തിന്റെയും പരിഭാഷകൾ തുടങ്ങി കൈയിൽ കിട്ടിയ പുസ്തകങ്ങളെല്ലാം വായിച്ചു. വീട്ടിലെ പ്രശ്നങ്ങൾക്കുള്ള ആശ്വാസമായാണ് അന്നു വായനയെ കണ്ടത്.
ദേഷ്യക്കാരനായ അച്ഛൻ
വലിയ ദേഷ്യക്കാരനായിരുന്നു അച്ഛൻ. സങ്കൽപ്പത്തിലെ മക്കളെ സൃഷ്ടിക്കാനുള്ള പോംവഴിയായി അച്ഛൻ കണ്ടിരുന്നത് അടിയാണെന്നു തോന്നിയിട്ടുണ്ട്. അച്ഛന്റെ ക്ലാസിലെ കുട്ടികൾക്ക് അദ്ദേഹം നല്ല അധ്യാപകനാണ്. പുത്തൻ കാഴ്ചപ്പാടുകളും അനുഭവങ്ങളുമുണ്ടാക്കുള്ള അന്തരീക്ഷം വീട്ടിലുണ്ടായിരുന്നില്ല. മധ്യസ്ഥതകളും കേസുകളും മറ്റു പ്രശ്നങ്ങളുമായി അച്ഛൻ അദ്ദേഹത്തിന്റേതായ ലോകത്താണു ജീവിച്ചത്. അച്ഛൻ തികഞ്ഞ കമ്യൂണിസ്റ്റായിരുന്നു. ഒരിക്കൽ അച്ഛന്റെ കൂടെ തോട്ടുവരന്പിലൂടെ നടന്നുപോവുകയാണ്. പുല്ലഞ്ചേരി ഇല്ലത്തെ നമ്പൂതിരി എതിരേ നടന്നുവരുന്നു. അച്ഛനെ കണ്ടപ്പോൾ നന്പൂതിരി ആ വഴിയിൽനിന്നു മാറി, പാടവരന്പിലേക്കിറങ്ങി അകന്നുനടക്കാൻ തുടങ്ങി. അപ്പോൾ അച്ഛൻ, നന്പൂതിരി കേൾക്കാനായി ഉറക്കെ വിളിച്ചു പറഞ്ഞു: "അങ്ങനെ വേണം, ഞങ്ങൾ കുറേ മാറി നടന്നതല്ലേ, ഇനി നിങ്ങളായിക്കോ.' ജന്മിമാരായ നന്പൂതിരിമാർ കാണിച്ച ക്രൂരതയോടും അടിച്ചമർത്തൽ മനോഭാവത്തോടുമുള്ള വെറുപ്പും അമർഷവും പ്രതിഷേധവും അന്നെനിക്കു തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി അച്ഛന്റെ അധ്യാപക ജാലി നഷ്ടപ്പെട്ടു. പിന്നീട് കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ ജോലി തിരിച്ചുകിട്ടി.
ആ ആറു പേരിൽ ഞാനും
സ്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ എന്റെ കലാപരമായ കഴിവുകൾ സ്കൂളിലും നാട്ടിലുമൊക്കെ അംഗീകരിക്കപ്പെട്ടു. പഠനത്തിൽ വളരെ മോശമാണെന്ന മിക്കവരുടെയും ധാരണ തകർത്തുകൊണ്ട് നാൽപ്പതു പേരുള്ള ക്ലാസിൽ, എസ്എസ്എൽസി ജയിച്ച ആറു പേരിൽ ഞാനുമുണ്ടായിരുന്നു. കോളജ് വിദ്യാഭ്യാസം മട്ടന്നൂർ പഴശിരാജ എൻഎസ്എസിൽ. കൂത്തുപറന്പിൽനിന്നു മട്ടന്നൂരിലേക്കുള്ള യാത്രാപ്പടി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ താമസം മട്ടന്നൂരിലെ അമ്മയുടെ വീട്ടിലേക്കു മാറ്റി.
പ്രീഡിഗ്രി പഠനകാലത്ത് കോളേജ് നാടകങ്ങളിൽ അഭിനയിച്ചിരുന്നു. വൈരൂപ്യങ്ങൾ എന്ന നാടകമാണ് ആദ്യമായി അവതരിപ്പിച്ചത്. സലാം കാരശേരിയുടെ രചന. നാടകാഭിനയത്തിൽ മുൻ പരിചയമുള്ള എന്നെ നാടകം സംവിധാനം ചെയ്ത അധ്യാപകൻ സി.ജി. നായർ തെരഞ്ഞെടുത്തു. ആ വർഷത്തെ മികച്ച നടനുള്ള സമ്മാനം എനിക്കു കിട്ടി. അതിനിടയിൽ പ്രീഡിഗ്രി പരീക്ഷ. എണ്‍പതോളം പേരിൽനിന്നു ജയിച്ച എട്ടു പേരിൽ ഞാനുമുണ്ടായിരുന്നു. ക്ലാസിൽ കയറാതെ ഞാൻ ജയിച്ചത് അധ്യാപകർക്കു പോലും അത്ഭുതമായി.
പ്രീഡിഗ്രി ജയിച്ചതോടെ വീട്ടുകാർക്ക് എന്നോടുള്ള സമീപനത്തിൽ മാറ്റം വന്നു. മട്ടന്നൂർ കോളജിലെ അഞ്ചു വർഷം ജീവിതത്തിലെ സുപ്രധാന കാലഘട്ടമായിരുന്നു. അഭിനയവാസനയോട് അച്ഛന് ആദ്യം മുതലേ പുച്ഛമായിരുന്നു. നാടകം കളി നശിക്കാനുള്ള വഴിയാണെന്നാണ് അച്ഛന്റെ പക്ഷം. എന്നാൽ, അച്ഛനെ ഞെട്ടിച്ച സംഭവം ആയിടയ്ക്കുണ്ടായി. എനിക്ക് യൂണിവേഴ്സിറ്റി സോണൽ മത്സരത്തിൽ മികച്ച നടനുള്ള സമ്മാനം കിട്ടി. പത്രങ്ങളിൽ ഒന്നാം പേജിൽതന്നെ ചിത്രവും വാർത്തയും വന്നു. അച്ഛൻ അത്ഭുതത്തോടെയാണു വാർത്ത കണ്ടത്. കോളജ് പഠനത്തിനു ശേഷമാണ് ചെന്നൈയിൽ അഭിനയം പഠിക്കാൻ പോയത്.
Kerala
കൊച്ചി: ശ്രീനിയുമായി ഒരുപാട് ബന്ധങ്ങൾ ഉണ്ടെന്ന് മോഹൻ ലാൽ. ആക്ടർ എന്ന രീതിയിലല്ല ഞങ്ങൾ തമ്മിലുള്ള ബന്ധമെന്നും പറഞ്ഞു.
ആ കുടുംബവുമായി വലിയ ബന്ധമുണ്ട്. സിനിമയെയും ജീവിതതെയും പ്രത്യേകമായി കണ്ടിരുന്ന വ്യക്തിയാണ് ശ്രീനി.
പ്രത്യേക സൗഹൃദം കാത്തു സൂക്ഷിക്കുന്ന ആളാണ്. നഷ്ടപ്പെടുക എന്നുപറയുന്നത് സങ്കടകരമാണെന്നും മോഹൻലാൽ പറഞ്ഞു.
Movies
മാനുഷിക പ്രതിസന്ധികളുടെ ആഴം നിര്‍ണയിക്കുന്ന സാമൂഹ്യപ്രതിബദ്ധതയുളള സിനിമകള്‍ ഒരുക്കിയ തിരക്കഥാകൃത്താണ് ശ്രീനിവാസന്. ഓരോ സിനിമകളും സമൂഹിക പ്രസക്തിയുള്ളവയായിരുന്നു.
തിരക്കഥ എന്ന സൗന്ദര്യത്തെ ഘടനാപരവും വ്യക്തമായ കാഴ്ചപ്പാടോയും അവതരിപ്പിച്ച ശ്രീനിവാസന്റെ എഴുത്തിന്റെ മൂർച്ചയാണ് മലയാളസിനിമ കണ്ടത്. സാമ്പത്തികമായിരുന്നു ആദ്യം ശ്രീനിയെ പ്രലോഭിപ്പിച്ചത്. അതിനിടയ്ക്ക് പേരുള്ളതും ഇല്ലാത്തതുമായ പല തിരക്കഥകളും എഴുതി നൽകി.
തിരക്കഥാരചന എന്ന അണ്ഡകടാഹത്തിലേക്ക് എന്നെ ബലമായി തളളിയിട്ട ഭീകരനാണ് പ്രിയദര്‍ശനെന്ന് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. ശ്രീനിക്ക് തിരക്കഥയെഴുത്ത് നല്ല വശമുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രിയദർശൻ തന്റെ പുതിയ ചിത്രത്തിലേയ്ക്ക് തിരക്കഥയെഴുതാൻ അദ്ദേഹത്തെ നിർബന്ധിച്ചു. പകരം നൽകിയതാകാട്ടെ ആ സിനിമയിൽ നല്ലൊരു വേഷവും. അഭിനയം ഇഷ്ടമായിരുന്ന ശ്രീനി ആ വാക്കുകളിൽ വീണു. അങ്ങനെ പേന കൈയിലെടുത്തു.
അങ്ങനെ പ്രിയദർശൻ സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ശ്രീനിവാസൻ ഒരുക്കി. ഓടരുതമ്മാവാ ആളറിയാം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. ലിസി അഭിനയിച്ച ആദ്യ ചിത്രവും ഇതായിരുന്നു.
പിന്നീട് മുത്താരംകുന്ന് പിഒ, ബോയിംഗ് ബോയിംഗ്, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് , സന്മനസുളളവര്ക്ക് സമാധാനം, നാടോടിക്കാറ്റ്, വരവേല്‍പ്പ്, സന്ദേശം, മിഥുനം, വെളളാനകളുടെ നാട് തുടങ്ങി സൂപ്പർഹിറ്റ് ചിത്രങ്ങൾ പിറവിയെടുത്തു.
സംവിധായകന് എന്ന നിലയിലേക്ക് മാറിയപ്പോഴും തിരക്കഥയായിരുന്നു ശ്രീനിയുടെ പ്രധാന ആയുധം. വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും കാതലുളള ഇതിവൃത്തം ഉള്‍ക്കൊളളുന്ന രചനകളായിരുന്നു.
പലപ്പോഴും നമ്മുടെ ജീവിതത്തിൽ നിന്നും നേരിട്ട് സ്ര്കീനിലേയ്ക്ക് കടന്നുവന്ന ചിത്രങ്ങളായിരുന്നു ശ്രീനിയുടേത്. അതിരുകൾ കൃത്യമായി തിട്ടപ്പെടുത്തിയ തിരക്കഥകൾ. അതിൽ പ്രേക്ഷകർ എത്രത്തോളം ചിരിക്കുമെന്ന് ശ്രീനിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു.
Kerala
കൊച്ചി: മാനുഷിക പ്രതിസന്ധികളുടെ ആഴം നിര്‍ണയിക്കുന്ന സാമൂഹ്യപ്രതിബദ്ധതയുളള സിനിമകള്‍ ഒരുക്കിയ തിരക്കഥാകൃത്താണ് ശ്രീനിവാസന്. ഓരോ സിനിമകളും സമൂഹിക പ്രസക്തിയുള്ളവയായിരുന്നു.
തിരക്കഥ എന്ന സൗന്ദര്യത്തെ ഘടനാപരവും വ്യക്തമായ കാഴ്ചപ്പാടോയും അവതരിപ്പിച്ച ശ്രീനിവാസന്റെ എഴുത്തിന്റെ മൂർച്ചയാണ് മലയാളസിനിമ കണ്ടത്. സാമ്പത്തികമായിരുന്നു ആദ്യം ശ്രീനിയെ പ്രലോഭിപ്പിച്ചത്. അതിനിടയ്ക്ക് പേരുള്ളതും ഇല്ലാത്തതുമായ പല തിരക്കഥകളും എഴുതി നൽകി.
തിരക്കഥാരചന എന്ന അണ്ഡകടാഹത്തിലേക്ക് എന്നെ ബലമായി തളളിയിട്ട ഭീകരനാണ് പ്രിയദര്‍ശനെന്ന് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. ശ്രീനിക്ക് തിരക്കഥയെഴുത്ത് നല്ല വശമുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രിയദർശൻ തന്റെ പുതിയ ചിത്രത്തിലേയ്ക്ക് തിരക്കഥയെഴുതാൻ അദ്ദേഹത്തെ നിർബന്ധിച്ചു. പകരം നൽകിയതാകാട്ടെ ആ സിനിമയിൽ നല്ലൊരു വേഷവും. അഭിനയം ഇഷ്ടമായിരുന്ന ശ്രീനി ആ വാക്കുകളിൽ വീണു. അങ്ങനെ പേന കൈയിലെടുത്തു.
അങ്ങനെ പ്രിയദർശൻ സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ശ്രീനിവാസൻ ഒരുക്കി. ഓടരുതമ്മാവാ ആളറിയാം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. ലിസി അഭിനയിച്ച ആദ്യ ചിത്രവും ഇതായിരുന്നു.
പിന്നീട് മുത്താരംകുന്ന് പിഒ, ബോയിംഗ് ബോയിംഗ്, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് , സന്മനസുളളവര്ക്ക് സമാധാനം, നാടോടിക്കാറ്റ്, വരവേല്‍പ്പ്, സന്ദേശം, മിഥുനം, വെളളാനകളുടെ നാട് തുടങ്ങി സൂപ്പർഹിറ്റ് ചിത്രങ്ങൾ പിറവിയെടുത്തു.
സംവിധായകന് എന്ന നിലയിലേക്ക് മാറിയപ്പോഴും തിരക്കഥയായിരുന്നു ശ്രീനിയുടെ പ്രധാന ആയുധം. വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും കാതലുളള ഇതിവൃത്തം ഉള്‍ക്കൊളളുന്ന രചനകളായിരുന്നു.
പലപ്പോഴും നമ്മുടെ ജീവിതത്തിൽ നിന്നും നേരിട്ട് സ്ര്കീനിലേയ്ക്ക് കടന്നുവന്ന ചിത്രങ്ങളായിരുന്നു ശ്രീനിയുടേത്. അതിരുകൾ കൃത്യമായി തിട്ടപ്പെടുത്തിയ തിരക്കഥകൾ. അതിൽ പ്രേക്ഷകർ എത്രത്തോളം ചിരിക്കുമെന്ന് ശ്രീനിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു.
Kerala
മലയാള സിനിമയിലെ മികച്ച സാമൂഹ്യവിമർശകനായിരുന്നു ശ്രീനിവാസൻ. അദ്ദേഹത്തിന്റെ തൂലികയുടെ ചൂട് അറിയാത്തവർ ചുരുക്കം. രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിൽനിന്നാണ് വരവെങ്കിലും കക്ഷിരാഷ്ട്രീയം നോക്കാതെ അദ്ദേഹം എല്ലാവരെയും റോസ്റ്റ് ചെയ്തു. അതിൽത്തന്നെ മലയാള സിനിമയിലെ ക്ലാസിക് രാഷ്ട്രീയ സിനിമ എന്നു പറയാവുന്നത് സന്ദേശം എന്ന സിനിമയാണ്. രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളെയും മൂല്യച്യുതികളെയും നിശിതമായി വിമർശിക്കുന്ന സിനിമയായിരുന്നു സന്ദേശം.
ആ സിനിമയിലെ വിമർശനവും സന്ദേശവും ഇപ്പോഴും രാഷ്ട്രീയത്തിൽ വൈറൽ ആണെന്നുള്ളതാണ് ഏറ്റവും കൗതുകകരമായ കാര്യം. സിനിമയിലെ തെരഞ്ഞെടുപ്പ് അവലോകനങ്ങളും രാഷ്ട്രീയ പ്രവർത്തകർ തമ്മിലുള്ളഏറ്റുമുട്ടലുകളും പോരുകളുമൊക്കെ തന്മയത്വത്തോടെയാണ് ശ്രീനി അവതരിപ്പിച്ചത്. ഇന്നും ഒാരോ തെരഞ്ഞെടുപ്പ് കഴിയുന്പോഴും കേരളത്തിൽ പ്രചരിക്കുന്നതാണ് കമ്യൂണിസ്റ്റ് പാർട്ടി യോഗത്തിൽ തെരഞ്ഞെടുപ്പിനെക്കുറിച്ചു വിലയിരുത്തുന്ന രംഗം. ആക്ഷേപഹാസ്യത്തിന്റെ ഇത്രയും മനോഹരമായ ആവിഷ്കരണം മലയാള സിനിമയിൽ വേറെയില്ലെന്നു പറയാം.
കമ്യൂണിസ്റ്റ് പശ്ചാത്തലത്തിൽനിന്നു വന്നെങ്കിലും കമ്യൂണിസ്റ്റുകാർ നിശിതമായ വിമർശനമാണ് ശ്രീനിവാസന്റെ തൂലികയിൽനിന്ന് ഏറ്റുവാങ്ങിയത്. അത് അവരും ആസ്വദിച്ചു എന്നതാണ് ശ്രീനിവാസൻ ടച്ചി്ന്റെ പ്രത്യേകത. വിമർശനം ഒരിക്കലും അധിക്ഷേപത്തിലേക്കു പോകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. തിരക്കഥ ഒരുക്കുക മാത്രമല്ല അഭിനയ മികവുകൊണ്ടും ആ സിനിമയെ ഒരു ശ്രീനിവാസൻ ചിത്രമാക്കി ഈ പ്രതിഭ മാറ്റി. സന്ദേശം സിനിമയിലെ ഡയലോഗുകൾ പലതും ഒരു പഴഞ്ചൊല്ലുകൾ പോലെ ഇപ്പോൾ മലയാളികൾക്കു സുപരിചിതമാണ്. അതുപോലെതന്നെ മികച്ച സാമൂഹ്യവിർശനമായിരുന്നു ചിന്താവിഷ്ടയായ ശ്യാമള.
സ്വന്തം തട്ടകമായ സിനിമയിൽ ഉള്ളവരെയും അദ്ദേഹത്തിന്റെ തൂലിക വെറുതെ വിട്ടില്ല. സിനിമയ്ക്കുള്ളിൽ പോരിനെയും തെറ്റായ പ്രവണതകളെയുമൊന്നും അദ്ദേഹം കണ്ടില്ലെന്നു നടിച്ചില്ല. കടുത്ത സ്വയം വിമർശനം തന്നെ ഇതിനായി ശ്രീനി ഒരുക്കി. ജനം കൈയടിച്ച് ആസ്വദിച്ച സിനിമകളായിരുന്നു ഉദയനാണ് താരം. അതിലെ ശ്രീനിവാസന്റെ കഥാപാത്രം സരോജ് കുമാർ ഏറെ ചർച്ച ചെയ്യപ്പെട്ടു.
Movies
മലയാളസിനിമയുടെ അഭിരുചികൾ മാറിയെങ്കിലും ശ്രീനിവാസന്റെ സിനിമകൾ ആസ്വദിക്കുന്നതിൽ മലയാളികൾക്ക് മടുപ്പുണ്ടായിട്ടില്ല. കാരണം ശ്രീനി എഴുതുന്നതെല്ലാം അത്രമേൽ ചിരിക്കാനും ചിന്തിക്കാനുമുള്ളതായിരുന്നു. അത് അഭിനയത്തിലൂടെയും തിരക്കഥയിലൂടെയും സംവിധാനത്തിലൂടെയും മാറ്റമില്ലാതെ കൃത്യമായ അളവോടെ ചേരുവകൾ ചേർത്ത് ശ്രീനി മലയാളത്തിനായി നൽകി.
ശ്രീനിവാസൻ അഭിസംബോധന ചെയ്തത് ഒരു പ്രത്യേക കാലഘട്ടത്തെ ആയിരുന്നില്ല, മറിച്ച് എല്ലാ കാലഘട്ടത്തെയും ശ്രീനി വ്യക്തവും കൃത്യവുമായി അവതരിപ്പിച്ചു. കാലാതീതമായി മനസിൽ തട്ടി നിൽക്കുന്ന കഥാപാത്രങ്ങളും കഥകളും സന്ദേശങ്ങളും പല സിനിമകളിലൂടെയും നൽകി.
Kerala
കൊച്ചി: മലയാളസിനിമയെ വേറിട്ട വഴികളിലൂടെ നടത്തിയ ശ്രീനിവാസൻ. ഒറ്റവാക്കിൽ ഈ മഹാപ്രതിഭയെ അങ്ങനെ വിശേഷിപ്പിക്കാം. സാധാരണക്കാരുടെ ഇടയിലേയ്ക്ക് നർമത്തിന്റെ ഭാവത്തിൽ ആഴത്തിൽ ഇറങ്ങിച്ചെന്ന ശ്രീനി എല്ലാവരുടെയും ചുണ്ടിൽ പൊട്ടിച്ചിരി വിടർത്തി.
സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടെ വെള്ളിത്തിരയിലെത്തിച്ചു.
അസാധാരണ പോരാട്ടവീര്യവും എപ്പോഴും കാണുമ്പോൾ തമാശകൾ പറഞ്ഞുള്ള ആ ചിരിയും രോഗാതുരനായപ്പോളും അദ്ദേഹത്തെ തളർത്തിയില്ല.
അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1976-ൽ പി. എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേയ്ക്കെത്തുന്നത്. അദ്ദേഹത്തിന് അഭിനയപാഠങ്ങൾ പഠിപ്പിച്ചത് അന്നത്തെ വൈസ് പ്രിൻസിപ്പൾ ആയിരുന്ന എ. പ്രഭാകരൻ ആയിരുന്നു. പിന്നീട് അദ്ദേഹം തന്നെ ശ്രീനിവാസന് തന്റെ തന്നെ മേള എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കൊടുക്കുകയും ചെയ്തു.
ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോർജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിക്കുവേണ്ടിയും ഒരു മുത്തശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.
പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. കുറച്ചു ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി 1984ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന പ്രിയദര്ശന് ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറി.
1991 ൽ പുറത്തിറങ്ങിയ സന്ദേശം സിനിമയുടെ രാഷ്ട്രീയം ഇന്നും കേരളത്തിൽ ചർച്ച ചെയ്യപ്പെടുന്നതാണ്.
Kerala
കൊച്ചി: നടൻ ശ്രീനിവാസൻ (69) അന്തരിച്ചു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
ചലച്ചിത്ര രംഗത്ത് നടനും തിരക്കഥാകൃത്തും സംവിധായകനുമായി വ്യക്തിമുദ്ര പതിപ്പിച്ച ശ്രീനിവാസൻ 1956 ഏപ്രിൽ നാലിന് കൂത്തുപറമ്പ് പാട്യത്താണ് ജനിച്ചത്. നർമത്തിനു പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചു.
ശ്രീനിവാസന്റെ ഭൂരിഭാഗം വേഷങ്ങളും സിനിമകളും കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നവയാണ്. പല സാധാരണ സാമൂഹിക പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടും അതിന്റെ സന്ദർഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്.
1976ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷമായിരുന്നു സിനിമ പ്രവേശനം.
ഗാന്ധിനഗർ സെക്കന്റ് സ്ടീറ്റ്, നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, കിളിച്ചുണ്ടൻമാമ്പഴം, ഉദയനാണ് താരം, കഥ പറയുമ്പോൾ, അറബിക്കഥ, ആത്മകഥ തുടങ്ങി നിരവധി ചിത്രങ്ങളാണ് ശ്രീനിവാസൻ പൊന്നാക്കിമാറ്റിയിരിക്കുന്നത്.
ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പൂച്ചയ്ക്കൊരു മൂക്കുത്തിയാണ് ശ്രീനി ആദ്യം തിരക്കഥ എഴുതിയ ചിത്രം.
ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്), ധ്യാൻ ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്).