x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​തി​ർ​വാ​ക്കു​ക​ളി​ല്ലാ​ത്ത തി​ര​ക്ക​ഥാ​കൃ​ത്ത്, സാ​ധാ​ര​ണ​ക്കാ​രു​ടെ ഇ​ട​യി​ലേ​യ്ക്ക് എ​ത്തി​യ ശ്രീ​നി​യു​ടെ ക​ഥ​ക​ൾ


Published: December 20, 2025 10:15 AM IST | Updated: December 20, 2025 10:31 AM IST

കൊച്ചി: മാ​നു​ഷി​ക പ്ര​തി​സ​ന്ധി​ക​ളു​ടെ ആ​ഴം നി​ര്‍​ണ​യി​ക്കു​ന്ന സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യു​ള​ള സി​നി​മ​ക​ള്‍ ഒ​രു​ക്കി​യ തി​ര​ക്ക​ഥാ​കൃ​ത്താ​ണ് ശ്രീ​നി​വാ​സ​ന്‍. ഓ​രോ സി​നി​മ​ക​ളും സ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള​വ​യാ​യി​രു​ന്നു.

തി​ര​ക്ക​ഥ എ​ന്ന സൗ​ന്ദ​ര്യ​ത്തെ ഘ​ട​നാ​പ​ര​വും വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടോ​യും അ​വ​ത​രി​പ്പി​ച്ച ശ്രീ​നി​വാ​സ​ന്‍റെ എ​ഴു​ത്തി​ന്‍റെ മൂ​ർ​ച്ച​യാ​ണ് മ​ല​യാ​ള​സി​നി​മ ക​ണ്ട​ത്. സാ​മ്പ​ത്തി​ക​മാ​യി​രു​ന്നു ആ​ദ്യം ശ്രീ​നി​യെ പ്ര​ലോ​ഭി​പ്പി​ച്ച​ത്. അ​തി​നി​ട​യ്ക്ക് പേ​രു​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ പ​ല തി​ര​ക്ക​ഥ​ക​ളും എ​ഴു​തി ന​ൽ​കി.

തി​ര​ക്ക​ഥാ​ര​ച​ന എ​ന്ന അ​ണ്ഡ​ക​ടാ​ഹ​ത്തി​ലേ​ക്ക് എ​ന്നെ ബ​ല​മാ​യി ത​ള​ളി​യി​ട്ട ഭീ​ക​ര​നാ​ണ് പ്രി​യ​ദ​ര്‍​ശ​നെ​ന്ന് ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്. ശ്രീ​നി​ക്ക് തി​ര​ക്ക​ഥ​യെ​ഴു​ത്ത് ന​ല്ല വ​ശ​മു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ പ്രി​യ​ദ​ർ​ശ​ൻ ത​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ലേ​യ്ക്ക് തി​ര​ക്ക​ഥ​യെ​ഴു​താ​ൻ അ​ദ്ദേ​ഹ​ത്തെ നി​ർ​ബ​ന്ധി​ച്ചു. പ​ക​രം ന​ൽ​കി​യ​താ​കാ​ട്ടെ ആ ​സി​നി​മ​യി​ൽ ന​ല്ലൊ​രു വേ​ഷ​വും. അ​ഭി​ന​യം ഇ​ഷ്ട​മാ​യി​രു​ന്ന ശ്രീ​നി ആ ​വാ​ക്കു​ക​ളി​ൽ വീ​ണു. അ​ങ്ങ​നെ പേ​ന കൈ​യി​ലെ​ടു​ത്തു.

അ​ങ്ങ​നെ പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്ത ഓ​ട​രു​ത​മ്മാ​വാ ആ​ള​റി​യാം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും ശ്രീ​നി​വാ​സ​ൻ ഒ​രു​ക്കി. ഓ​ട​രു​ത​മ്മാ​വാ ആ​ള​റി​യാം ബോ​ക്‌​സ് ഓ​ഫീ​സി​ൽ വ​ൻ വി​ജ​യ​മാ​യി​രു​ന്നു. ലി​സി അ​ഭി​ന​യി​ച്ച ആ​ദ്യ ചി​ത്ര​വും ഇ​താ​യി​രു​ന്നു.

പി​ന്നീ​ട് മു​ത്താ​രം​കു​ന്ന് പി​ഒ, ബോ​യിം​ഗ് ബോ​യിം​ഗ്, ഗാ​ന്ധി​ന​ഗ​ര്‍ സെ​ക്ക​ന്‍​ഡ് സ്ട്രീ​റ്റ് , സ​ന്‍​മ​ന​സു​ള​ള​വ​ര്‍​ക്ക് സ​മാ​ധാ​നം, നാ​ടോ​ടി​ക്കാ​റ്റ്, വ​ര​വേ​ല്‍​പ്പ്, സ​ന്ദേ​ശം, മി​ഥു​നം, വെ​ള​ളാ​ന​ക​ളു​ടെ നാ​ട് തു​ട​ങ്ങി സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ൾ പി​റ​വി​യെ​ടു​ത്തു.

സം​വി​ധാ​യ​ക​ന്‍ എ​ന്ന നി​ല​യി​ലേ​ക്ക് മാ​റി​യ​പ്പോ​ഴും തി​ര​ക്ക​ഥ​യാ​യി​രു​ന്നു ശ്രീ​നി​യു​ടെ പ്ര​ധാ​ന ആ​യു​ധം. വ​ട​ക്കു​നോ​ക്കി​യ​ന്ത്ര​വും ചി​ന്താ​വി​ഷ്ട​യാ​യ ശ്യാ​മ​ള​യും കാ​ത​ലു​ള​ള ഇ​തി​വൃ​ത്തം ഉ​ള്‍​ക്കൊ​ള​ളു​ന്ന ര​ച​ന​ക​ളാ​യി​രു​ന്നു.

പ​ല​പ്പോ​ഴും ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ നി​ന്നും നേ​രി​ട്ട് സ്ര്കീ​നി​ലേ​യ്ക്ക് ക​ട​ന്നു​വ​ന്ന ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു ശ്രീ​നി​യു​ടേ​ത്. അ​തി​രു​ക​ൾ കൃ​ത്യ​മാ​യി തി​ട്ട​പ്പെ​ടു​ത്തി​യ തി​ര​ക്ക​ഥ​ക​ൾ. അ​തി​ൽ പ്രേ​ക്ഷ​ക​ർ എ​ത്ര​ത്തോ​ളം ചി​രി​ക്കു​മെ​ന്ന് ശ്രീ​നി​ക്ക് കൃ​ത്യ​മാ​യ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു.

Tags : sreenivasan story movie malayalam

Recent News

Up