Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Movie

ജെ.​സി. ഡാ​നി​യേ​ൽ ജ​ന്മ​ദി​നാ​ഘോ​ഷ​വും ദേ​ശീ​യ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും 26ന്  

ജെ.​സി. ഡാ​നി​യേ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ (ട്ര​സ്റ്റ്‌ ) ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള സി​നി​മ​യു​ടെ പി​താ​വാ​യ ജെ.​സി ഡാ​നി​യേ​ലി​ന്‍റെ 126-ാം ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ​യും ദേ​ശീ​യ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ ച​ട​ങ്ങി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഈ ​മാ​സം 26ന് ​തൈ​ക്കാ​ട് ഭാ​ര​ത് ഭ​വ​നി​ൽ വ​ച്ച് മ​ന്ത്രി ജി. ​ആ​ർ അ​നി​ൽ നി​ർ​വ​ഹി​ക്കും.

ജെ.​സി ഡാ​നി​യേ​ലി​ന്‍റെ ജ​ന്മ​ദി​ന​മാ​യ ഫെ​ബ്രു​വ​രി 26 ന് ​ജെ.​സി ഡാ​നി​യേ​ൽ ഫൗ​ണ്ടേ​ഷ​ൻ 'സി​നി​മ ദി​ന​മാ​യി' ആ​ഘോ​ഷി​ക്കും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​ർ​ക്കു​ള്ള ജെ.​സി ഡാ​നി​യേ​ൽ ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ൾ മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി സ​മ​ർ​പ്പി​ക്കും.

ന​ട​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ പ്രേം​കു​മാ​ർ ജെ.​സി ഡാ​നി​യേ​ൽ ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്‌​കാ​രം സ്വീ​ക​രി​ക്കും. നെ​യ്യാ​റ്റി​ൻ​ക​ര മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി. ​കെ രാ​ജ​മോ​ഹ​ന​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ദ​രം ഏ​റ്റു​വാ​ങ്ങും. എം​എ​ൽ​എ​മാ​ർ, ക​ലാ​സാം​സ്‌​കാ​രി​ക രം​ഗ​ത്തു​ള്ള​വ​ർ, ജെ. ​സി ഡാ​നി​യേ​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ജെ. ​സി ഡാ​നി​യേ​ൽ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ സോ​ന എ​സ് നാ​യ​ർ, മാ​നേ​ജിം​ഗ് ട്ര​സ്റ്റി സാ​ബു കൃ​ഷ്ണ എ​ന്നി​വ​ർ അ​റി​യി​ച്ചു. പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത​രു​ടെ ക​ലാ​വി​രു​ന്ന്‌ ഉ​ണ്ടാ​യി​രി​ക്കും.

ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ കാ​ല​ടി ഓ​മ​ന, സ​ജി​ൻ ജോ​ൺ, ശ​ര​ത്ച​ന്ദ്ര​ൻ, ഗാ​യ​ക​രാ​യ സു​മേ​ഷ് അ​യി​രൂ​ർ, രാ​ധി​ക അ​ശോ​ക്, മ​ജീ​ഷ്യ​ൻ ഡോ. ​ടി​ജോ വ​ർ​ഗീ​സ്, ഡോ.​പി.​സി ച​ന്ദ്ര​ബോ​സ്, ഡോ. ​എ. കെ ​പ്ര​കാ​ശ​ൻ ഗു​രു​ക്ക​ൾ, താ​ണു​വ​ൻ ആ​ചാ​രി, ആ​ര്യ​നാ​ട് സ​ത്യ​ൻ, ആ​റ്റു​കാ​ൽ ത​മ്പി, ഡോ. ​അ​നീ​ഷ്കു​റി​പ്പ്, അ​ജു.​കെ മ​ധു, കു​മാ​ർ സോ​ള​മ​ൻ, സു​രേ​ഷ് ത​മ്പി, മ​ഞ്ജു​ളാ​ദേ​വി, സു​ജി​ത് കു​മാ​ർ. എം, ​എ​സ്. സു​ഭാ​ഷ്, നി​ര​ഞ്ജ​ന സ​ന്ദീ​പ്, നി​ഖി​ൽ മ​നോ​മി, ഐ​സ​ക് ബി​ജു ജെ​യിം​സ്, ടി.​എ​സ് ശ്രീ​കു​മാ​ർ, ആ​ദി​ത്യ സു​രേ​ഷ്,അ​ലീ​മ​ത്ത് ഷം​ന, എ​ന്നി​വ​ർ പു​ര​സ്കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങും.

National

‘യാദവ് ജി കി ലൗ സ്റ്റോറി’ സിനിമയ്ക്കെതിരേ യാദവർ

സാം​​ഭ​​ൽ: റി​​ലീ​​സ് ചെ​​യ്യാ​​നി​​രി​​ക്കു​​ന്ന ‘യാ​​ദ​​വ് ജി ​​കി ലൗ ​​സ്റ്റോ​​റി’ ഹി​​ന്ദി സി​​നി​​മ​​യ്ക്കെ​​തി​​രേ പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി യാ​​ദ​​വ വി​​ഭാ​​ഗം.

സ​​മു​​ദാ​​യ​​സൗ​​ഹാ​​ർ​​ദം ത​​ക​​ർ​​ക്കു​​ന്ന​​താ​​ണ് സി​​നി​​മ​​യെ​​ന്ന് പ്ര​​തി​​ഷേ​​ധ​​ക്കാ​​ർ പ​​റ​​ഞ്ഞു. ഇ​​ന്ന​​ലെ സാം​​ഭ​​ലി​​ൽ പ്ര​​തി​​ഷേ​​ധ​​ക്കാ​​ർ സി​​നി​​മ​​യു​​ടെ പോ​​സ്റ്റ​​ർ ക​​ത്തി​​ച്ചു. സി​​നി​​മ​​യു​​ടെ റി​​ലീ​​സ് ത​​ട​​യ​​ണ​​മെ​​ന്ന് പ്ര​​തി​​ഷ​​ധ​​ക്കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഈ ​​മാ​​സം 27നു ​​സി​​നി​​മ റി​​ലീ​​സ് ചെ​​യ്യാ​​നാ​​ണ് തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

Kerala

'ദ ​കേ​ര​ള സ്റ്റോ​റി 2'; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി 

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ ച​ല​ച്ചി​ത്രം കേ​ര​ള സ്റ്റോ​റി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. "ദ ​കേ​ര​ള സ്റ്റോ​റി 2' എ​ന്ന ചി​ത്ര​ത്തി​നെ​തി​രെ​യാ​ണ് മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

കേ​ര​ള​ത്തി​നെ​തി​രെ വി​ദ്വേ​ഷം വി​ത​യ്ക്കാ​നും സം​സ്ഥാ​ന​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ പാ​ര​മ്പ​ര്യ​ത്തെ അ​വ​ഹേ​ളി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള ശ്ര​മ​മാ​ണി​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു. ഇ​ത്ത​രം വി​ഷ​സൃ​ഷ്ടി​ക​ൾ​ക്ക് പ്ര​ദ​ർ​ശ​നാ​നു​മ​തി ല​ഭി​ക്കു​ന്ന​ത് ആ​ശ്ച​ര്യ​ക​ര​മാ​ണെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

സി​നി​മ​യു​ടെ ഒ​ന്നാം ഭാ​ഗം കേ​ര​ള വി​രു​ദ്ധ പ്ര​ചാ​ര​ണ​ങ്ങ​ളും വി​ദ്വേ​ഷ​വും നി​റ​ച്ച വ​ർ​ഗീ​യ അ​ജ​ണ്ട​യോ​ടെ​യാ​യി​രു​ന്നു നി​ർ​മി​ച്ച​തെ​ന്ന് ഈ ​നാ​ട് തി​രി​ച്ച​റി​ഞ്ഞ​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചു.

'ബീ​ഫ്' എ​ന്ന പേ​രി​ട്ട​ത് കൊ​ണ്ട് ച​ല​ച്ചി​ത്ര മേ​ള​യി​ലെ ഒ​രു ചി​ത്ര​ത്തി​ന് പ്ര​ദ​ർ​ശ​നാ​നു​മ​തി പോ​ലും നി​ഷേ​ധി​ച്ച കാ​ല​ത്ത്, സ​മൂ​ഹ​ത്തി​ൽ ഭി​ന്ന​ത​യും വി​ദ്വേ​ഷ​വും പ​ട​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ർ​മി​ക്കു​ന്ന വി​ഷ​സൃ​ഷ്ടി​ക​ൾ​ക്ക് എ​ങ്ങ​നെ പ്ര​ദ​ർ​ശ​നാ​നു​മ​തി ല​ഭി​ക്കു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

Kerala

ജയസൂര്യയുടെ 39 ലക്ഷത്തിന്‍റെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചു

കൊച്ചി: സേവ് ബോക്‌സ് ആപ്പ് തട്ടിപ്പു കേസില്‍ നടന്‍ ജയസൂര്യയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇഡി. 39 ലക്ഷത്തിന്‍റെ സ്വത്തുകളാണ് ഇഡി മരവിപ്പിച്ചത്. ആപ്പിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്ന ജയസൂര്യയെ രണ്ടു തവണ കൊച്ചിയിലെ ഓഫീസില്‍ ഇഡി ചോദ്യം ചെയ്തിരുന്നു.

തട്ടിപ്പിലൂടെ സേവ് ബോക്‌സ് നേടിയ കള്ളപ്പണം കൈമാറിയവരുടെ പട്ടികയില്‍ ജയസൂര്യയും ഉള്‍പ്പെട്ടിരുന്നു. ആപ്പുമായി ബന്ധപ്പെട്ട് നടത്തിയ മുഴുവന്‍ സാമ്പത്തിക ഇടപാടുകളുടെയും രേഖകള്‍ ഹാജരാക്കാന്‍ ജയസൂര്യയ്ക്കു സമയം അനുവദിച്ചിരുന്നു. നൂറോളം പേരില്‍നിന്നു കോടികള്‍ തട്ടിയ ആപ്പ് ഉടമയായ തൃശൂര്‍ സ്വദേശി സ്വാതിക് റഹീമിനെ 2023ല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഒരു കോടിയോളം രൂപ ജയസൂര്യയുടെയും ഭാര്യ സരിത ജയസൂര്യയുടെയും പേരിലുളള അക്കൗണ്ടുകളിലേക്കു പല ഘട്ടങ്ങളായി ഈ സ്ഥാപനത്തില്‍നിന്നു വന്നതായി ഇഡി കണ്ടെത്തിയിരുന്നു. ഇതു തട്ടിപ്പുമായി ബന്ധപ്പെട്ട പണമായതിനെത്തുടര്‍ന്നാണ് സ്വത്ത് മരവിപ്പിച്ചത്.

National

പോ​രാ​ടാ​നി​ല്ല; സെ​ൻ​സ​ർ ബോ​ർ​ഡി​നെ​തി​രാ​യ ഹ​ർ​ജി പി​ൻ​വ​ലി​ച്ച് ജ​ന​നാ​യ​ക​ൻ നി​ർ​മാ​താ​ക്ക​ൾ

ചെ​ന്നൈ: വി​ജ​യ് ചി​ത്രം ജ​ന​നാ​യ​ക​ൻ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ൻ​സ​ർ ബോ​ർ​ഡി​നെ​തി​രെ ന​ൽ​കി​യ ഹ​ർ​ജി പി​ൻ​വ​ലി​ച്ച് നി​ർ​മാ​താ​ക്ക​ളാ​യ കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ്. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ജ​സ്റ്റീ​സ് പി.​ടി. ആ​ശ​യ്ക്ക് മു​മ്പാ​കെ​യാ​ണ് നി​ർ​മാ​താ​ക്ക​ൾ ഹ​ർ​ജി പി​ൻ​വ​ലി​ക്കാ​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.

സെ​ൻ​സ​ർ ബോ​ർ​ഡു​മാ​യി ദീ​ർ​ഘ​കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന നി​യ​മ​പോ​രാ​ട്ട​ത്തി​ന് താ​ൽ​പ​ര്യ​മി​ല്ലെ​ന്നും സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം വൈ​കാ​തി​രി​ക്കാ​നാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ന്നും നി​ർ​മാ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

സി​നി​മ റി​വൈ​സിം​ഗ് ക​മ്മി​റ്റി​ക്ക് വി​ടാ​നു​ള്ള സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഫി​ലിം സ​ർ​ട്ടി​ഫി​ക്കേ​ഷ​ന്‍റെ (സി​ബി​എ​ഫ്സി) തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ് കോ​ട​തി​യെ അ​റി​യി​ച്ചു.

നേ​ര​ത്തെ സെ​ൻ​സ​ർ ബോ​ർ​ഡ് നി​ർ​ദ്ദേ​ശി​ച്ച ചി​ല മാ​റ്റ​ങ്ങ​ളി​ൽ വി​യോ​ജി​ച്ചാ​ണ് നി​ർ​മാ​താ​ക്ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സി​നി​മ​യു​ടെ സു​ഗ​മ​മാ​യ റി​ലീ​സി​നാ​യി ബോ​ർ​ഡി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് മാ​റ്റ​ങ്ങ​ൾ വ​രു​ത്തി മു​ന്നോ​ട്ട് പോ​കാ​നാ​ണ് ഇ​പ്പോ​ൾ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

Movies

പ​രാ​തി ന​ൽ​കി​യി​ട്ടും കാ​ര്യ​മു​ണ്ടാ​യി​ല്ല, അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും ഭീ​ഷ​ണി​യും നേ​രി​ട്ട് ന​ടി ര​വീ​ണ ര​വി

ചെ​ന്നൈ സ്വ​ദേ​ശി​ക​ളാ​യ ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളി​ൽ നി​ന്നും നേ​രി​ടേ​ണ്ടി​വ​രു​ന്ന വ്യ​ക്തി​ഹ​ത്യ​ക​ൾ​ക്കെ​തി​രെ ന​ടി​യും ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റു​മാ​യ ര​വീ​ണ ര​വി രം​ഗ​ത്ത്.

ശ​ബ​രീ​ഷ് എ​ന്ന വ്യ​ക്തി​യും അ​യാ​ളു​ടെ ഇ​ര​ട്ട സ​ഹോ​ദ​ര​നും ത​ന്നെ​യും പ്രി​യ​പ്പെ​ട്ട​വ​രെ​യും മെ​സേ​ജു​ക​ളി​ലൂ​ടെ നി​ര​ന്ത​രം വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന് ര​വീ​ണ ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി.

പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും നി​യ​മ​പ​ര​മാ​യ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​ട്ടും ഈ ​പീ​ഡ​നം തു​ട​രു​ക​യാ​ണെ​ന്നും താ​രം പ​റ​യു​ന്നു.

‘‘സു​ഹൃ​ത്തു​ക്ക​ളെ - ഈ ​വ്യ​ക്തി വ​ർ​ഷ​ങ്ങ​ളാ​യി എ​ന്‍റെ ക​സി​നെ​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളെ​യും ഉ​പ​ദ്ര​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ അ​ച്ഛ​ന്‍റെ ജ​ന്മ​ദി​ന പോ​സ്റ്റു​ക​ളി​ൽ പോ​ലും ഇ​യാ​ൾ വ​ന്ന് വ​ള​രെ മോ​ശ​മാ​യ രീ​തി​യി​ൽ ക​മ​ന്‍റു​ക​ൾ ഇ​ട്ടു (ഭാ​ഗ്യ​ത്തി​ന് ഞ​ങ്ങ​ൾ​ക്ക് അ​ത് ഉ​ട​ൻ ത​ന്നെ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നും ഡി​ലീ​റ്റ് ചെ​യ്യാ​നും ക​ഴി​ഞ്ഞു).

പ​ര​സ്യ​മാ​യ ഒ​രു അ​റി​യി​പ്പ്: ഇ​നി​യും മൗ​നം പാ​ലി​ക്കാ​നാ​കി​ല്ല 

ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി എ​ന്നെ​യും എ​ന്‍റെ കു​ടും​ബ​ത്തെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും വേ​ട്ട​യാ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു വ്യ​ക്തി​യി​ൽ നി​ന്ന് പ്രി​യ​പ്പെ​ട്ട​വ​രെ സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഞാ​ൻ ഇ​ന്ന് ഈ ​കു​റി​പ്പ് പ​ങ്കു​വെ​ക്കു​ന്ന​ത്.

 

Movies

സാ​ധാ​ര​ണ​ക്കാ​ര​നാ​യ എ​ന്‍റെ ക​ല്യാ​ണ​ത്തി​ന് ഭാ​മ വ​ന്ന​ല്ലോ: ബി​നീ​ഷ് ബാ​സ്റ്റി​ൻ

ന​ട​നും ടെ​ലി​വി​ഷ​ൻ താ​ര​വു​മാ​യ ബി​നീ​ഷ് ബാ​സ്റ്റി​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​ട​ന്ന​ത്. നി​ര​വ​ധി ടെ​ലി​വി​ഷ​ൻ താ​ര​ങ്ങ​ളാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്. എ​ന്നാ​ൽ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഭാ​മ​യ്ക്ക് പ്ര​ത്യേ​കം ന​ന്ദി പ​റ​ഞ്ഞു ബി​നീ​ഷ്.

ഒ​രു​മി​ച്ചൊ​രു സി​നി​മ പോ​ലും ചെ​യ്തി​ട്ടി​ല്ലെ​ന്നും ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​യി​ലൂ​ടെ ഉ​ണ്ടാ​യ സൗ​ഹൃ​ദ​ത്തി​ന്‍റെ പു​റ​ത്താ​ണ് ത​ന്‍റെ വി​വാ​ഹ​ത്തി​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ച് ഭാ​മ എ​ത്തി​യ​തെ​ന്ന് ബി​നീ​ഷ് പ​റ​ഞ്ഞു.

‘വ​ള​രെ അ​ധി​കം സ​ന്തോ​ഷം. ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് സി​നി​മ ഒ​ന്നും ചെ​യ്തി​ട്ടി​ല്ല. സ്റ്റാ​ർ മാ​ജി​ക്ക് ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് ഒ​രു​മി​ച്ച് ഒ​രു എ​പ്പി​സോ​ഡ് ചെ​യ്തി​ട്ടു​ണ്ട്. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ക​ല്യാ​ണ​ത്തി​ന് ഭാ​മ വ​ന്ന​ല്ലോ.’ ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ട് പോ​യാ​ൽ മ​തി. അ​തി​ന് മു​മ്പ് ഒ​രു ഫോ​ട്ടോ എ​ടു​ത്തോ​ട്ടെ. ബി​നീ​ഷി​ന്‍റെ വാ​ക്കു​ക​ൾ.

ബി​നീ​ഷ് ബാ​സ്റ്റി​ന്‍റെ വ​ധു അ​ടൂ​ര്‍ സ്വ​ദേ​ശി​നി താ​ര​യാ​ണ്. പോ​ക്കി​രി​രാ​ജ, അ​ണ്ണ​ൻ ത​മ്പി, സൗ​ണ്ട് തോ​മ, താ​പ്പാ​ന, ഡാം 999, ​പാ​സ​ഞ്ച​ർ, കൊ​ര​ട്ടി പ​ട്ട​ണം റെ​യി​ൽ​വേ ഗേ​റ്റ്, ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം ക്ലീ​റ്റ​സ്, ഡ​ബി​ൾ ബാ​ര​ൽ, തെ​റി, കാ​ട്ടു​മാ​ക്കാ​ൻ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി സി​നി​മ​ക​ളി​ൽ ബി​നീ​ഷ് ബാ​സ്റ്റി​ൻ അ​ഭി​ന​യി​ച്ചു.

മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴ് സി​നി​മ​യി​ലും തി​ള​ങ്ങി​യ ബി​നീ​ഷ് ടി​വി ഷോ​ക​ളി​ൽ നി​റ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

Movies

വി​വാ​ഹ​ശേ​ഷം കു​ട്ടി​ക​ൾ വേ​ണ്ടെ​ന്ന് ചെ​റു​പ്രാ​യ​ത്തി​ലേ ത​ന്നെ തീ​രു​മാ​നി​ച്ചി​രു​ന്നു: ലെ​ന പ​റ​യു​ന്നു  

ചെ​റി​യ പ്രാ​യ​ത്തി​ൽ ത​ന്നെ ജീ​വി​ത​ത്തെ​ക്കു​റി​ച്ചെ​ടു​ത്ത നി​ർ​ണാ​യ​ക തീ​രു​മാ​ന​ത്തെ കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ് ന​ടി ലെ​ന. വി​വാ​ഹ​ശേ​ഷം കു​ട്ടി​ക​ൾ വേ​ണ്ട എ​ന്ന​താ​യി​രു​ന്നു ചെ​റു​പ്രാ​യ​ത്തി​ലേ എ​ടു​ത്ത തീ​രു​മാ​ന​മെ​ന്ന് താ​രം പ​റ​യു​ന്നു.

വി​വാ​ഹം ക​ഴി​ഞ്ഞാ​ൽ കു​ട്ടി​ക​ൾ എ​ന്ന​ത് ഒ​രു ‘ഡീ​ഫോ​ൾ​ട്ട്’ മോ​ഡി​ൽ സം​ഭ​വി​ക്കേ​ണ്ട ഒ​ന്ന​ല്ലെ​ന്നാ​ണ് ലെ​ന പ​റ​യു​ന്ന​ത്. മ​റി​ച്ച് മാ​താ​പി​താ​ക്ക​ൾ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യും എ​ടു​ക്കേ​ണ്ട ഒ​രു തീ​രു​മാ​ന​മാ​ണെ​ന്നും മി​ക​ച്ചൊ​രു പേ​ര​ന്‍റ് ആ​കാ​ൻ ത​നി​ക്ക് സാ​ധി​ക്കു​മോ എ​ന്ന സ്വ​യം തി​രി​ച്ച​റി​വും സ്വ​ന്തം ബാ​ല്യ​ത്തി​ൽ അ​നു​ഭ​വി​ച്ച ഏ​കാ​ന്ത​ത​യു​മാ​ണ് ഈ ​തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലെ​ന്നും അ​വ​ർ പ​റ​യു​ന്നു.

കു​ട്ടി​ക​ൾ വേ​ണ്ട എ​ന്ന് തീ​രു​മാ​നി​ച്ച ഒ​രാ​ളാ​ണ് ഞാ​ൻ. സ​ർ പ​റ​ഞ്ഞ ലാ​സ്റ്റ് പോ​യി​ന്‍റി​നോ​ട് എ​നി​ക്ക് പൂ​ർ​ണ​മാ​യും യോ​ജി​പ്പു​ണ്ട്. അ​താ​യ​ത് കു​ട്ടി​ക​ൾ ഉ​ണ്ടാ​കു​ന്ന​തി​നു മു​മ്പും കു​ട്ടി​ക​ളെ എ​ങ്ങ​നെ നോ​ക്കും എ​ന്നൊ​ക്കെ​യു​ള്ള ഒ​രു പ്ലാ​ൻ ഉ​ണ്ടാ​യി​രി​ക്ക​ണം.

അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം മാ​താ​പി​താ​ക്ക​ൾ വ​ള​രെ ഗൗ​ര​വ​ക​ര​മാ​യി എ​ടു​ക്കേ​ണ്ട​താ​ണ്. ഇ​തൊ​രു ‘ഡീ​ഫോ​ൾ​ട്ട് മോ​ഡി’​ൽ ക​ല്യാ​ണം ക​ഴി​ഞ്ഞാ​ൽ കു​ട്ടി​ക​ൾ ഉ​ണ്ടാ​വ​ണം, അ​ത് അ​ങ്ങ​നെ പൊ​യ്ക്കോ​ളും, എ​ങ്ങ​നെ​യെ​ങ്കി​ലും പൊ​യ്ക്കോ​ളും എ​ന്നു​ള്ള രീ​തി​യി​ൽ ചി​ന്തി​ക്കു​ന്ന​ത് തെ​റ്റാ​ണെ​ന്ന് വി​ചാ​രി​ക്കു​ന്ന ഒ​രാ​ളാ​ണ്  ഞാ​ൻ. 

വ​ള​രെ ചെ​റി​യ പ്രാ​യ​ത്തി​ൽ കു​ട്ടി​ക​ൾ വേ​ണ്ട എ​ന്ന് തീ​രു​മാ​നി​ച്ച ഒ​രാ​ളാ​ണ്. കാ​ര​ണം എ​നി​ക്ക് ന​ല്ലൊ​രു പേ​ര​ന്‍റ് ആ​വാ​ൻ പ​റ്റു​മെ​ന്ന് തോ​ന്നു​ന്നി​ല്ല എ​ന്നൊ​രു തോ​ന്ന​ൽ വ​ന്നു. അ​ങ്ങ​നെ ഞാ​ൻ വി​ചാ​രി​ച്ചു, കു​റ​ച്ചു കൂ​ടെ പ​ക്വ​ത​യു​ള്ള ഒ​രാ​ളാ​വ​ണം. എ​ന്‍റെ മാ​താ​പി​താ​ക്ക​ൾ എ​ന്നെ വ​ള​ർ​ത്തി​യ​ത് ഏ​റ്റ​വും ന​ല്ല രീ​തി​യി​ൽ അ​ല്ല എ​ന്നു​ള്ള ഒ​രു തോ​ന്ന​ലു​ള്ള ഒ​രു കു​ട്ടി​യാ​യി​രു​ന്നു ഞാ​ൻ.

എ​ന്നെ കു​റെ കൂ​ടി കെ​യ​ർ ചെ​യ്യാ​മാ​യി​രു​ന്നു. ഞാ​ൻ ഭ​യ​ങ്ക​ര​മാ​യി സ്വാ​ത​ന്ത്ര്യ​ത്തി​നു വേ​ണ്ടി യു​ദ്ധം ചെ​യ്ത കു​ട്ടി​യാ​ണ്. അ​പ്പോ അ​വ​ൾ എ​ല്ലാം ത​ന്നെ​ത്താ​ൻ ചെ​യ്യു​ന്നു​ണ്ട്, എ​ന്നാ​ൽ ചെ​യ്തോ​ട്ടെ എ​ന്ന് വി​ചാ​രി​ച്ചു വി​ട്ട​താ​ണു. പി​ന്നീ​ട് എ​ന്‍റെ പ​രാ​തി അ​വ​ർ എ​ന്നെ പി​ന്തു​ണ​ച്ചി​ല്ല, എ​ന്നെ എ​ല്ലാ​ത്തി​നും ഒ​റ്റ​യ്ക്ക് വി​ട്ടു എ​ന്നാ​യി. 

ന​മ്മു​ടെ മ​ന​സി​ൽ ഈ ​ചി​ന്ത​ക​ളൊ​ക്കെ മാ​റി​ക്കൊ​ണ്ടേ ഇ​രി​ക്കും. അ​ങ്ങ​നെ ഞാ​ൻ പേ​ര​ന്‍റ് ആ​വേ​ണ്ട എ​ന്ന് തീ​രു​മാ​നി​ച്ചു. പി​ന്നീ​ട് വി​ചാ​രി​ച്ചു ഞാ​നി​പ്പോ ഒ​രു ക​രി​യ​ർ പ​ഴ്സ​ൻ ആ​ണ്. ക​രി​യ​ർ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞാ​ൽ ഒ​രു തീ​രു​മാ​നം ഉ​ണ്ട്, ഒ​രു ക​രി​യ​ർ ഏ​റ്റെ​ടു​ക്ക​ണോ ഒ​രു ഫാ​മി​ലി എ​ടു​ക്ക​ണോ എ​ന്ന്. ഇ​തൊ​ക്കെ എ​ന്‍റെ പ​ഴ്സ​ന​ൽ ചി​ന്താ​ഗ​തി​ക​ളാ​ണ്.

അ​പ്പോ അ​ച്ഛ​നും അ​മ്മ​യും ക​രി​യ​റി​ന്‍റെ പി​ന്നാ​ലെ പോ​യാ​ൽ അ​വ​രു​ടെ കു​ട്ടി​ക​ളെ ആ​രും നോ​ക്കും? കു​ട്ടി​ക​ളു​ടെ കാ​ര്യം വ​ള​രെ ആ​ലോ​ചി​ച്ച് എ​ടു​ക്കേ​ണ്ട തീ​രു​മാ​നം ത​ന്നെ​യാ​ണ്. ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ ന​ല്ലൊ​രു ത​ല​മു​റ വ​ള​ർ​ന്നു​വ​ര​ണം. ഓ​രോ ത​ല​മു​റ​യും ന​ന്നാ​യി വ​ര​ണ​മെ​ങ്കി​ൽ ആ ​ത​ല​മു​റ​യി​ലെ മാ​താ​പി​താ​ക്ക​ൾ ശ്ര​ദ്ധാ​പൂ​ർ​വം തീ​രു​മാ​നം എ​ടു​ക്ക​ണം.

അ​തോ​ടൊ​പ്പം ത​ന്നെ എ​നി​ക്ക് പ​റ​യാ​നു​ള്ള​ത് ഇ​പ്പോ​ഴ​ത്തെ ത​ല​മു​റ വ​ള​രെ പ​ക്വ​ത​യു​ള്ള ഒ​രു ത​ല​മു​റ​യാ​ണ്. അ​വ​ര്‍ ഒ​രു​പാ​ട് കെ​യ​ർ കി​ട്ടി വ​ള​ർ​ന്നി​ട്ടു​ള്ള ത​ല​മു​റ​യാ​ണ്. ഒ​രു​പ​ക്ഷേ എ​ന്‍റെ​യൊ​ക്കെ ത​ല​മു​റ ത​ല്ലു​കൊ​ണ്ട് വ​ള​ർ​ന്ന​വ​രാ​ണ്. എ​ന്തി​നും ഏ​തി​നും അ​ടി കി​ട്ടും.

നി​ങ്ങ​ളോ​ട് ആ​രെ​ങ്കി​ലും തെ​റ്റ് ചെ​യ്താ​ലും നി​ങ്ങ​ൾ​ക്ക് അ​ടി എ​ന്നു​ള്ള ഒ​രു രീ​തി​യാ​യി​രു​ന്നു. സ്കൂ​ളി​ൽ അ​ടി കൊ​ള്ളു​മാ​യി​രു​ന്നു, ചൂ​ര​ലു​കൊ​ണ്ട് അ​ടി​ക്കു​ക - അ​തൊ​ന്നും ഇ​പ്പോ ഇ​ല്ല. അ​പ്പോ ഒ​രു​പാ​ട് കെ​യ​റും ബ​ഹു​മാ​ന​വും കി​ട്ടി വ​ള​ർ​ന്നി​ട്ടു​ള്ള ഒ​രു ത​ല​മു​റ​യാ​ണ് ഇ​പ്പോ​ഴ​ത്തേ​ത്.  അ​ത് ഒ​രു​പ​ക്ഷേ ന​ല്ല​താ​യി​രി​ക്കാം.

ന​മു​ക്ക് ഓ​രോ ത​ല​മു​റ ക​ഴി​യു​മ്പോ​ഴേ അ​റി​യു​ള്ളൂ. പി​ന്നെ ഇ​പ്പോ​ഴ​ത്തെ ത​ല​മു​റ 'ത​ല തെ​റി​ച്ച​താ​ണെ​ന്ന്' പ​റ​യു​ന്ന ഒ​രു ‘ത​ല​ക്കെ​ട്ട്’ എ​ല്ലാ ത​ല​മു​റ​യും കേ​ട്ടി​ട്ടു​ള്ള​താ​ണ്. അ​പ്പോ അ​ത് വെ​റു​തെ ഒ​രു ക്ലീ​ഷെ സ്റ്റേ​റ്റ്മെ​ന്‍റ് ആ​ണെ​ന്നേ എ​നി​ക്ക് തോ​ന്നി​യി​ട്ടു​ള്ളൂ.’’ ലെ​ന പ​റ​യു​ന്നു.

 

 

Movies

എം.​എ. നി​ഷാ​ദി​ന്‍റെ 'ല​ർ​ക്ക്'; ഫ​സ്റ്റ് ലു​ക്ക്

സൈ​ജു കു​റു​പ്പ്, അ​നു​മോ​ൾ, അ​ജു വ​ർ​ഗീ​സ്, മ​ഞ്ജൂ പി​ള്ള എ​ന്നി​വ​രു​ടെ ക്ലോ​സ് ലു​ക്കോ​ടെ എം.​എ. നി​ഷാ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ല​ർ​ക്ക് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി.

ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ലു​ള്ള നി​ര​വ​ധി ഫി​ലിം ഫെ​സ്റ്റി​വ​ലു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും നി​ര​വ​ധി പു​ര​സ്ക്കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​കു​ക​യും ചെ​യ്തു കൊ​ണ്ടാ​ണ് ല​ർ​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ആ​ർ. ഹ​രി​കു​മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം ത​ന്‍റെ മു​ൻ സി​നി​മ​ക​ളെ പോ​ലെ ത​ന്നെ കാ​ലി​ക​പ്രാ​ധാ​ന്യ​മു​ള​ള വി​ഷ​യ​മാ​യാ​ണ് നി​ഷാ​ദ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​തി​യി​രി​ക്കു​ക എ​ന്ന​ർ​ത്ഥം വ​രു​ന്ന ല​ർ​ക്ക് എ​ന്ന ടൈ​റ്റി​ൽ നേ​ര​ത്തെ ത​ന്നെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു.

വി​ന്ധ്യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ൽ മ​ധ്യ​പ്ര​ദേ​ശ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ൽ ഓ​ഫ് ശ്രീ​ല​ങ്ക സി​ലോ​ൺ, ക​ർ​ണാ​ട​ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ൽ തു​ട​ങ്ങി​യ ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ ഫി​ലിം ഫെ​സ്റ്റു​ക​ളി​ൽ ഒ​ഫീ​ഷ്യ​ൽ സെ​ല​ക്ഷ​ൻ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും കൊ​ൽ​ക്ക​ത്ത ബെ​റ്റ​ർ എ​ർ​ത്ത് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലും, വി​ന്ധ്യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലും അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​വു​ക​യും ചെ​യ്ത ചി​ത്ര​മാ​ണ് ല​ർ​ക്ക്.

കൂ​ടാ​തെ ബെ​റ്റ​ർ എ​ർ​ത്ത് ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലും വി​ന്ധ്യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലും അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​വു​ക​യും ചെ​യ്തു.

എ​ലൈ​റ്റ് ഗ്രൂ​പ്പ്‌ ഓ​ഫ് ക​മ്പ​നീ​സ്, ബ്രി​ക്ക് സ്ട്രീ​റ്റ് & കോ, ​സെ​ൻ​സ് അ​ഡ്വ​ഞ്ച​ർ ടൂ​ർ​സ്, അ​രു​ൺ കു​മാ​ർ ടി.​വി, മ​നോ​ജ്‌ ര​ത്‌​നാ​ക​ര​ൻ എ​ന്നി​വ​രാ​ണ് കേ​ര​ള ടാ​ക്കി​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സ​ഹ നി​ർ​മാ​താ​ക്ക​ൾ.

സൈ​ജു കു​റു​പ്പ്, അ​ജു വ​ർഗീ​സ്, ടി.​ജി. ര​വി, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, എം.​എ. നി​ഷാ​ദ്, ജാ​ഫ​ർ ഇ​ടു​ക്കി, സു​ധീ​ർ ക​ര​മ​ന, പ്ര​ശാ​ന്ത് മു​ര​ളി, വി​ജ​യ് മേ​നോ​ൻ, സ​ജി സോ​മ​ൻ, ബി​ജു സോ​പാ​നം, സോ​ഹ​ൻ സീ​നു​ലാ​ൽ, വി​നോ​ദ് കെ​ടാ​മം​ഗ​ലം, കു​മാ​ർ സു​നി​ൽ, രെ​ജു ശി​വ​ദാ​സ്, ബി​ജു കാ​സിം, ഫി​റോ​സ് അ​ബ്ദു​ള​ള, അ​ച്ഛ​ൽ മോ​ഹ​ൻ​ദാ​സ്, കൃ​ഷ്ണ​രാ​ജ്, ഷാ​ക്കി​ർ വ​ർ​ക്ക​ല, അ​ഖി​ൽ ന​മ്പ്യാ​ർ, ഡോ. ​സ​ജീ​ഷ്, റ​ഹീം മാ​ർ​ബ​ൺ, അ​നു​മോ​ൾ, മ​ഞ്ജു പി​ള​ള, മു​ത്തു​മ​ണി, സ​രി​ത കു​ക്കു, സ​ന്ധ്യാ മ​നോ​ജ്, സ്മി​നു സി​ജോ, ര​മ്യാ പ​ണി​ക്ക​ർ, ബി​ന്ദു പ്ര​ദീ​പ്, നീ​താ മ​നോ​ജ്, ഷീ​ജാ വ​ക്ക​പ്പാ​ടി, അ​ന​ന്ത ല​ക്ഷ്മി, ബീ​നാ സ​ജി കു​മാ​ർ, ഭ​ദ്ര തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്നു.

തി​ര​ക്ക​ഥ സം​ഭാ​ഷ​ണം - ജു​ബി​ൻ ജേ​ക്ക​ബ്, ഛായാ​ഗ്ര​ഹ​ണം - ര​ജീ​ഷ് രാ​മ​ൻ, എ​ഡി​റ്റിം​ഗ് - വി​പി​ൻ മ​ണ്ണൂ​ർ, പ​ശ്ചാ​ത്ത​ല സം​ഗീ​തം - പ്ര​കാ​ശ് അ​ല​ക്സ്, ഓ​ഡി​യോ​ഗ്രാ​ഫി - ഗ​ണേ​ശ് മാ​രാ​ർ, സം​ഗീ​തം - മി​നീ​ഷ് ത​മ്പാ​ൻ, ഗാ​ന​ര​ച​ന - മ​നു മ​ഞ്ജി​ത്ത്, പാ​ടി​യ​വ​ർ - സു​ധീ​പ് കു​മാ​ർ, ന​സീ​ർ മി​ന്ന​ലെ, എം.​എ. നി​ഷാ​ദ്, സൗ​ണ്ട് ഡി​സൈ​ൻ - ജു​ബി​ൻ രാ​ജ്, ക​ലാ​സം​വി​ധാ​നം - ത്യാ​ഗു ത​വ​നൂ​ർ, മേ​ക്ക​പ്പ്- സ​ജി കാ​ട്ടാ​ക്ക​ട, കോ​സ്റ്റ്യും - ഇ​ർ​ഷാ​ദ് ചെ​റു​കു​ന്ന്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ഷെ​മീ​ർ പാ​യി​പ്പാ​ട്, ഫി​നാ​ൻ​സ് ക​ണ്ട്രോ​ള​ർ - നി​യാ​സ് എ​ഫ്.​കെ, ഗ്രാ​ഫി​ക്സ് - ഷി​റോ​യി ഫി​ലിം സ്റ്റു​ഡി​യോ, വി​ത​ര​ണം - മാ​ൻ മീ​ഡി​യ, സ്റ്റു​ഡി​യോ - ചി​ത്രാ​ഞ്ജ​ലി, ഡോ​ൾ​ബി അ​റ്റ്മോ​സ് - ഏ​രീ​സ് വി​സ്മ​യ, സ്റ്റി​ൽ​സ്- അ​ജി മ​സ്ക​റ്റ്, ഡി​സൈ​ൻ - യെ​ല്ലോ​ടൂ​ത്ത്. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ, മു​രു​ക​ൻ. എ​സ്. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Movies

ക​രു​ത്തു​റ്റ ക​ഥാ​പാ​ത്ര​വു​മാ​യി ഭാ​വ​ന; അ​നോ​മി ട്രെ​യി​ല​ർ  

ഭാ​വ​ന അ​ഭി​ന​യി​ക്കു​ന്ന തൊ​ണ്ണൂ​റാ​മ​ത് ചി​ത്രം ‘അ​നോ​മി’​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ഫോ​റ​ൻ​സി​ക് അ​ന​ലി​സ്റ്റാ​യ സാ​റ എ​ന്ന ക​രു​ത്തു​റ്റ ക​ഥാ​പാ​ത്ര​മാ​യാ​ണ് ഭാ​വ​ന ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്. ട്രെ​യി​ല​റി​ൽ ഉ​ട​നീ​ളം ഭാ​വ​ന​യു​ടെ അ​സാ​മാ​ന്യ സ്ക്രീ​ൻ പ്ര​സ​ൻ​സും സ്വാ​ഗും ദൃ​ശ്യ​മാ​ണ്.

ഒ​രു ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് ത്രി​ല്ല​റി​ന് വേ​ണ്ട എ​ല്ലാ നി​ഗൂ​ഢ​ത​ക​ളും ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളും ട്രെ​യി​ല​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഭാ​വ​ന​യ്ക്കൊ​പ്പം ന​ട​ൻ റ​ഹ്മാ​നും മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.

ന​വാ​ഗ​ത​നാ​യ റി​യാ​സ് മാ​രാ​ത്ത് ആ​ണ് അ​നോ​മി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഒ​രു സാ​ധാ​ര​ണ കു​റ്റാ​ന്വേ​ഷ​ണ സി​നി​മ എ​ന്ന​തി​ലു​പ​രി, പാ​ര​ല​ൽ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളെ ഏ​റ്റ​വും ക്രി​യേ​റ്റീ​വാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ സി​നി​മ കൂ​ടി​യാ​യി​രി​ക്കും ‘അ​നോ​മി’.

 

Kerala

സജി ചെറിയാന്‍റെ ഉറപ്പ് ബജറ്റില്‍ ഇല്ല; ഇടഞ്ഞ് പ്രൊഡ്യൂസേഴ്‌സ് അസോ.

കൊച്ചി: മലയാള സിനിമയുടെ ആവശ്യങ്ങള്‍ സംസ്ഥാന ബജറ്റില്‍ പരിഗണിക്കാത്തതിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനു പ്രതിഷേധം. ഇരട്ട നികുതി ഒഴിവാക്കാല്‍ അടക്കമുള്ള കാര്യങ്ങളാണ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്. ജനുവരി 21ന് നടത്തിയ സൂചന പണിമുടക്കിനെ തുടര്‍ന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ചര്‍ച്ചയ്ക്കു വിളിക്കുകയും കാര്യങ്ങള്‍ പരിഗണിക്കാമെന്നു പറയുകയും ചെയ്തിരുന്നു. ബജറ്റില്‍ ഉള്‍പ്പെടുത്താമെന്നു പറഞ്ഞെങ്കിലും പ്രഖ്യാപനങ്ങള്‍ ഉണ്ടാവത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.

വാക്ക് പാലിച്ചില്ല

21ന് മലയാള സിനിമ സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. മന്ത്രി സജി ചെറിയാന്‍ ഞങ്ങളെ ചര്‍ച്ചയ്ക്ക് വിളിക്കുകയും കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നു ഉറപ്പു നൽകുകയും ചെയ്തു. ഇതുകൊണ്ടാണ് ഞങ്ങള്‍ സമരം പിന്‍വലിച്ചത്. വിനോദ നികുതിയായി ഈടാക്കുന്നത് ഇരട്ടി നികുതിയാണ്. അത് എടുത്തു കളയണമെന്നായിരുന്നു ഞങ്ങളുടെ ഡിമാൻഡ്. ഈ കാര്യം മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും ധരിപ്പിക്കാമെന്നും വേണ്ട ഇളവുകള്‍ നല്‍കാമെന്നും മന്ത്രി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഇന്നത്തെ ബജറ്റില്‍ ആ ഉറപ്പു കാണാനില്ല - പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ പ്രസിഡന്‍റും തങ്ങളും ധനകാര്യമന്ത്രിയെ പോയി കാണുകയും കേരള ഫിലിം ചേംബറില്‍നിന്നു കത്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ബജറ്റില്‍ സിനിമ വ്യവസായത്തെ സംബന്ധിച്ചു കാതലായ ഒരു സഹായവും ഉണ്ടായിട്ടില്ല. ഇരട്ട നികുതി പിടിച്ചുപറിയാണ്. കഴിഞ്ഞ ഒൻപതു വര്‍ഷമായി ഇടതുപക്ഷ സര്‍ക്കാരിനോട് ഇരട്ട നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നു. ഈ ബജറ്റിലും അതില്‍ പ്രഖ്യാപനങ്ങളൊന്നുമില്ല.

നികുതിയോടു നികുതി

ഇന്ത്യയില്‍ ഒരു പ്രോഡക്ടിനും ഇല്ലാത്ത നികുതിയാണ് മലയാള സിനിമയ്ക്ക് ഇടാക്കുന്നത്. ഏകദേശം 47 ശതമാനം ടാക്‌സ് നല്‍കണം. സിനിമ നിര്‍മിക്കാന്‍ ഒരു കോടി രൂപയുമായി ഒരു നിര്‍മാതാവ് ഇറങ്ങിയാല്‍ അപ്പോള്‍തന്നെ 18 ലക്ഷം രൂപ ജിഎസ്ടിക്കായി സംഘടിപ്പിക്കണം. തിയേറ്ററില്‍ നാലു കോടി രൂപ നേടിയാല്‍ മാത്രമേ ഈ ഒരു കോടി 18 ലക്ഷം രൂപ തിരിച്ചു കിട്ടുകയുള്ളു. സിനിമ ടിക്കറ്റിനും 18 ശതമാനം ജിഎസ്ടി വാങ്ങും. അതിന്‍റെ കൂടെ 8.5 ശതമാനം അഡീഷണല്‍. പിന്നെ ക്ഷേമനിധി, കെഎസ്എഫ്ഡിസി, ചലച്ചത്ര അക്കാദമി എന്നിങ്ങനെയുള്ള വിഹിതങ്ങള്‍ എല്ലാം കൂട്ടി മൂന്നു ശതമാനം വേറെയും. മറ്റൊരു പ്രോഡക്ടിനും ഇത്രയും നികുതിയില്ല - അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

National

വി​ജ​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി; ‘ജ​ന​നാ​യ​ക​ൻ‘ റി​ലീ​സ് വൈ​കും

ചെ​ന്നൈ: വി​ജ​യ് ചി​ത്രം ജ​ന​നാ​യ​ക​ന് വീ​ണ്ടും തി​രി​ച്ച​ടി. ചി​ത്ര​ത്തി​ന് ഉ​ട​ൻ "യു​എ' സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്ന സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് റ​ദ്ദാ​ക്കി. സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ സെ​ൻ​സ​ർ ബോ​ർ​ഡ് ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് വി​ധി.

സി​നി​മ​യ്ക്ക് എ​തി​രാ​യ പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ൾ, സെ​ൻ​സ​ർ ബോ​ർ​ഡി​ന് ത​ങ്ങ​ളു​ടെ ഭാ​ഗം വി​ശ​ദീ​ക​രി​ക്കാ​നു​ള്ള മ​തി​യാ​യ അ​വ​സ​രം ന​ൽ​കേ​ണ്ട​താ​യി​രു​ന്നു എ​ന്ന് കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്വാ​ഭാ​വി​ക നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കേ​സ് വീ​ണ്ടും സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് അ​യ​ച്ചു. ചീ​ഫ് ജ​സ്റ്റി​സ് മ​നീ​ന്ദ്ര മോ​ഹ​ൻ ശ്രീ​വാ​സ്ത​വ, ജ​സ്റ്റി​സ് ജി. ​അ​രു​ൾ മു​രു​ക​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി.

ചി​ത്ര​ത്തി​ന് 'യു​എ' സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ പ​രി​ശോ​ധ​നാ സ​മി​തി ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സ​മി​തി​യി​ലെ ഒ​രം​ഗ​ത്തി​ന്‍റെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സി​ബി​എ​ഫ്സി ചെ​യ​ർ​മാ​ൻ ചി​ത്രം പു​നഃ​പ​രി​ശോ​ധ​ന​യ്ക്കാ​യി റി​വൈ​സിം​ഗ് ക​മ്മി​റ്റി​ക്ക് അ​യ​ച്ചു. ഇ​തി​നെ​തി​രെ നി​ർ​മാ​താ​ക്ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ചെ​യ​ർ​മാ​ന്‍റെ ന​ട​പ​ടി തെ​റ്റാ​ണെ​ന്നും ഉ​ട​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്നും സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വു​മി​ട്ടു. എ​ന്നാ​ൽ, സെ​ൻ​സ​ർ ബോ​ർ​ഡ് ന​ൽ​കി​യ അ​പ്പീ​ൽ പ​രി​ഗ​ണി​ച്ച ഡി​വി​ഷ​ൻ ബെ​ഞ്ച് ഈ ​ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യു​ക​യാ​യി​രു​ന്നു.

നി​ർ​മാ​താ​ക്ക​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഈ ​ന​ട​പ​ടി​യി​ൽ ഇ​ട​പെ​ടാ​ൻ കോ​ട​തി വി​സ​മ്മ​തി​ച്ചു. വി​ഷ​യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കാ​ൻ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ ഡി​വി​ഷ​ൻ ബെ​ഞ്ചി​നോ​ട് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ഈ ​ന​ട​പ​ടി.

Movies

എ​ന്‍റെ അ​നു​ഭ​വം സി​നി​മ​യാ​കു​ന്നു, പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത് മ​ഹാ​ന​ട​ൻ; കൂ​ട്ടി​ക്ക​ൽ ജ​യ​ച​ന്ദ്ര​ൻ

ത​ന്‍റെ ജീ​വി​ത​ക​ഥ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​ക്കാ​നൊ​രു​ങ്ങി കൂ​ട്ടി​ക്ക​ൽ ജ​യ​ച​ന്ദ്ര​ൻ. താ​ൻ ക​ണ്ട​തും അ​നു​ഭ​വി​ച്ച​തു​മാ​യ പൊ​ള്ളു​ന്ന യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു പു​സ്ത​ക​വും തു​ട​ർ​ന്ന് അ​തി​നെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന ബി​ഗ് ബ​ജ​റ്റ് ച​ല​ച്ചി​ത്ര​വു​മാ​ണ് താ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഞാ​ൻ ക​ണ്ട​തും, അ​നു​ഭ​വി​ച്ച​തു​മാ​യ എ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി ഒ​രു പു​സ്ത​ക​വും, തു​ട​ർ​ന്ന് ഒ​രു ച​ല​ച്ചി​ത്ര​വും ഞ​ങ്ങ​ൾ ഒ​രു​ക്കു​ക​യാ​ണ്! ആ​ദ്യം പു​സ്ത​കം. തു​ട​ർ​ന്ന് അ​തി​നെ ആ​സ്പ​ദ​മാ​ക്കി സി​നി​മ. അ​ത് ഒ​രു​ക്കു​ന്ന​ത് നി​ങ്ങ​ൾ ക​ണ്ട പ്ര​ഗ​ത്ഭ​നാ​യ ഒ​രു സം​വി​ധാ​യ​ക​നാ​യി​രി​ക്കും! പ്ര​ധാ​ന വേ​ഷ​ത്തി​നാ​യി ച​മ​യ​മി​ടു​ന്ന​ത് എ​തി​രി​ല്ലാ​ത്ത ഒ​രു മ​ഹാ​ന​ട​നാ​യി​രി​ക്കും! അ​തി​ലേ​ക്കു​ള്ള ആ​ദ്യ ച​ർ​ച്ച ക​ഴി​ഞ്ഞു! 

ഇ​നി​യാ​ണ് പ്ര​ധാ​ന കാ​ര്യം; ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നു​ള്ള ഒ​രു ക​ലാ​കാ​ര​ന്‍റെ മോ​ഹം എ​നി​ക്ക​റി​യാം! അ​തു​കൊ​ണ്ട് ത​ന്നെ അ​തി​പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ നി​ങ്ങ​ളെ ഏ​ൽ​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം!

ഞ​ങ്ങ​ളു​ടെ കൂ​ട്ടം അ​തി​നാ​യി നി​ങ്ങ​ളെ പൊ​തു മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഉ​ട​ൻ സ​മീ​പി​ക്കും. കു​റ​ഞ്ഞ​ത് ഒ​രു​വ​ർ​ഷം എ​ടു​ത്തേ ന​ടീ​ന​ട​ന്മാ​രെ തി​ര​ഞ്ഞെ​ടു​ക്കൂ! ആ​യി​രം സി​നി​മ എ​ടു​ക്കാ​ൻ ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല! സ​ത്യ​മു​ള്ള ഒ​രേ​യൊ​രു സി​നി​മ! അ​തി​ന് തു​ട​ക്കം കു​റി​ക്കു​ന്നൂ! വി​ല​യേ​റി​യ അ​ഭി​പ്രാ​യ​ങ്ങ​ൾ അ​റി​യി​ക്കു​ക.’’ കൂ​ട്ടി​ക്ക​ൽ ജ​യ​ച​ന്ദ്ര​ൻ കു​റി​ച്ചു .

മി​മി​ക്രി​യി​ലൂ​ടെ​യും ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​നാ​യ കൂ​ട്ടി​ക്ക​ൽ ജ​യ​ച​ന്ദ്ര​ൻ അ​ടു​ത്ത കാ​ല​ത്താ​യി അ​തീ​വ ഗു​രു​ത​ര​മാ​യ ക്രി​മി​ന​ൽ കേ​സു​ക​ളി​ലൂ​ടെ​യാ​ണ് വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത്. 

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ പോ​ക്സോ വ​കു​പ്പു​ക​ൾ പ്ര​കാ​രം ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Movies

മാ​ളി​ക​പ്പു​റം ക​ണ്ട് മു​ൻ കാ​മു​കി വി​ളി​ച്ചു, ആ ​ഉ​ത്ത​രം ന​ൽ​കി​യ​തോ​ടെ ഫോ​ൺ ക​ട്ട് ചെ​യ്ത് പോ​യി: അ​ഭി​ലാ​ഷ് പി​ള്ള

മാ​ളി​ക​പ്പു​റം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ തി​ര​ക്ക​ഥാ​കൃ​ത്താ​ണ് അ​ഭി​ലാ​ഷ് പി​ള്ള. 2022-ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം വ​ൻ ഹി​റ്റാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​ന് ശേ​ഷം സം​ഭ​വി​ച്ച ര​സ​ക​ര​മാ​യ ഒ​രു അ​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് അ​ഭി​ലാ​ഷ്.

മാ​ളി​ക​പ്പു​റം ക​ണ്ട​തി​ന് ശേ​ഷം ത​ന്‍റെ മു​ൻ കാ​മു​കി സി​നി​മ​യി​ൽ ഒ​രു അ​വ​സ​രം ചോ​ദി​ച്ച് വി​ളി​ച്ചു​വെ​ന്നും താ​ൻ ന​ൽ​കി​യ മ​റു​പ​ടി കേ​ട്ട് അ​വ​ർ ഫോ​ൺ ക​ട്ട് ചെ​യ്ത് പോ​യെ​ന്നും അ​ഭി​ലാ​ഷ് പി​ള്ള പ​റ​യു​ന്നു. ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ഈ ​ക​ഥ പ​റ​ഞ്ഞ​ത്.

കോ​ളേ​ജി​ൽ പ​ഠി​ച്ചി​രു​ന്ന സ​മ​യ​ത്ത് ഒ​രാ​ളെ വ​ള​രെ സീ​രി​യ​സാ​യി ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നു. അ​യാ​ളും തി​രി​ച്ച് അ​തേ​പോ​ലെ ത​ന്നെ ആ ​ഇ​ഷ്ടം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യി​രു​ന്നു​വെ​ങ്കി​ൽ ഞാ​ൻ ആ ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കു​മാ​യി​രു​ന്നു.

പ​ക്ഷേ ഒ​രു സ​മ​യ​ത്ത് തേ​പ്പെ​ന്ന് ഒ​ന്നും ഞാ​ൻ പ​റ​യു​ന്നി​ല്ല. ഓ​രോ​രു​ത്ത​രു​ടെ മാ​ന​സി​കാ​വ​സ്ഥ​യാ​ണ്. ചി​ല​പ്പോ​ൾ അ​വ​ർ​ക്ക് അ​ത് വ​ർ​ക്കാ​കാ​ത്ത​തു​കൊ​ണ്ടാ​കും പ്ര​ണ​യം ത​ക​ർ​ന്നു. അ​തി​ന്‍റെ കോ​മ​ഡി എ​ന്താ​ണെ​ന്ന് വെ​ച്ചാ​ൽ ആ ​ദേ​ഷ്യ​ത്തി​ന് ആ ​പെ​ൺ​കു​ട്ടി​യു​ടെ റൂം​മേ​റ്റി​നെ ത​ന്നെ പ്ര​ണ​യി​ച്ച് ഞാ​ൻ ക​ല്യാ​ണം ക​ഴി​ച്ചു.

ആ​റ് വ​ർ​ഷ​ത്തോ​ളം പ്ര​ണ​യി​ച്ച ശേ​ഷ​മാ​ണ് ക​ല്യാ​ണം ക​ഴി​ച്ച​ത്. വേ​റൊ​രു ര​സ​ക​ര​മാ​യ സം​ഭ​വ​വു​മു​ണ്ടാ​യി. മാ​ളി​ക​പ്പു​റം സി​നി​മ ഞാ​ൻ ചെ​യ്ത് ക​ഴി​ഞ്ഞ​പ്പോ​ൾ ആ ​പെ​ൺ​കു​ട്ടി എ​നി​ക്ക് മെ​സേ​ജ് അ​യ​ച്ചു. വേ​റൊ​രു സ്ഥ​ല​ത്താ​ണി​പ്പോ​ൾ ഇ​ന്ത‍്യ​യി​ലി​ല്ല. എ​ന്‍റെ ന​മ്പ​ർ ആ ​കു​ട്ടി വാ​ങ്ങി വി​ളി​ച്ചു.

മാ​ളി​ക​പ്പു​റം ക​ണ്ടു​വെ​ന്നും വ​ള​രെ ന​ന്നാ​യി​ട്ടു​ണ്ടെ​ന്നും ഭ​യ​ങ്ക​ര അ​ടി​പൊ​ളി സി​നി​മാ​ക്കാ​ര​നാ​യ​ല്ലേ എ​ന്നു​മൊ​ക്കെ പ​റ​ഞ്ഞു. ശേ​ഷം അ​ടു​ത്ത പ​ട​ത്തി​ൽ‌ അ​ഭി​ന​യി​ക്കാ​ൻ ഒ​രു വേ​ഷം ത​രു​മോ​യെ​ന്ന് ചോ​ദി​ച്ചു. അ​പ്പോ​ൾ ഞാ​ൻ പ​റ​ഞ്ഞു എ​ന്‍റെ ജീ​വി​ത​ത്തി​ൽ ‍ഞാ​ൻ ഒ​രു വേ​ഷം മാ​റ്റി​വെ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു അ​തി​പ്പോ​ൾ ന​ന്നാ​യി​ട്ട് എ​ന്‍റെ വീ​ട്ടി​ലൊ​രാ​ൾ ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഞാ​ൻ പ​റ​ഞ്ഞു. എ​ന്‍റെ മ​റു​പ​ടി കേ​ട്ട​തും അ​വ​ൾ വേ​ഗം കോ​ൾ ക​ട്ട് ചെ​യ്ത് പോ​യി, അ​ഭി​ലാ​ഷ് പി​ള്ള പ​റ​ഞ്ഞു.

 

Kerala

പോറ്റി പോയ ക്ഷീണം തീർക്കാൻ നടി ഭാവനയെ മത്സരരംഗത്തിറക്കാൻ സിപിഎം ശ്രമം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ "സർപ്രൈസ്' സ്ഥാനാർഥികളെ അവതരിപ്പിക്കാനുള്ള ശ്രമം ഊർജിതമായി. നടി ഭാ​വ​ന​യെ തെര​ഞ്ഞെ​ടു​പ്പ് ഗോ​ദയിലി​റ​ക്കാ​ൻ പാ​ർ​ട്ടി ഉ​ന്ന​ത​ത​ല​ത്തി​ൽ ആ​ലോ​ച​ന​ക​ൾ സ​ജീ​വ​മാ​ണെന്നാണ് വിവരം. സ്ത്രീ ​വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ലും യു​വാ​ക്ക​ൾ​ക്കി​ട​യി​ലും ഭാ​വ​ന​യ്ക്കു​ള്ള വ​ലി​യ ജ​ന​പ്രീ​തി വോ​ട്ടാ​യി മാ​റ്റാ​നാ​വു​മെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

രാഷ്‌ട്രീ​യ​ത്തി​ന​തീ​ത​മാ​യ വ​ലി​യൊ​രു സൗഹൃ​ദവ​ല​യ​വും പി​ന്തു​ണ​യും ഭാ​വ​ന​യ്ക്കു​ണ്ട്. ഇ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ ഗു​ണം ചെ​യ്യു​മെ​ന്നു പാ​ർ​ട്ടി വി​ല​യി​രു​ത്തു​ന്നു. മു​തി​ർ​ന്ന നേ​താ​വ് അയിഷക് പോ​റ്റി പാ​ർ​ട്ടി വി​ട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​തു സിപി​എ​മ്മിനു ക്ഷീണമായിരുന്നു. ഇ​തിനു മ​റു​പ​ടി​യാ​യി ഒ​രു "ബി​ഗ് സ​ർ​പ്രൈ​സ്' സ്ഥാ​നാ​ർ​ഥിയെ അ​വ​ത​രി​പ്പി​ക്കാ​നാ​ണു സി​പി​എം ശ്ര​മം. സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ന്ന ഭാ​വ​ന​യ്ക്ക് ഇ​ട​തു​പ​ക്ഷ നി​ല​പാ​ടു​ക​ളോ​ട് അ​നു​ഭാ​വ​മു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ ക്രി​സ്മ​സ് വി​രു​ന്നി​ൽ ഭാ​വ​ന പ​ങ്കെ​ടു​ത്ത​ത് നേ​ര​ത്തെ വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു.

നി​ല​വി​ലെ എം​എ​ൽ​എ​മാ​രാ​യ താ​ര​ങ്ങ​ളെ മാ​റ്റി നി​ർ​ത്തി പു​തി​യ മു​ഖ​ങ്ങ​ളെ പ​രീ​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഭാ​വ​ന​യു​ടെ പേ​ര് ചർച്ചയാകുന്നത്. ‌ഭാ​വ​ന​യു​ടെ നി​ല​പാ​ട് അ​റി​ഞ്ഞ ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും. നടി സമ്മതം അറിയിച്ചാൽ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ മ​ണ്ഡ​ലം ത​ന്നെ താ​ര​ത്തി​നാ​യി ന​ൽ​കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

Movies

ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള സി​നി​മ; എ​ക്കോ​യെ പ്ര​ശം​സി​ച്ച് ധ​നു​ഷ്

എ​ക്കോ​യെ പ്ര​ശം​സി​ച്ച് ന​ട​ൻ ധ​നു​ഷ്. ചി​ത്രം ഒ​രു മാ​സ്റ്റ​ർ​പീ​സാ​ണെ​ന്നാ​ണ് ധ​നു​ഷ് പ​റ​ഞ്ഞ​ത്. ചി​ത്ര​ത്തെ പ്ര​ശം​സി​ച്ച​തി​നൊ​പ്പം അ​തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ ബി​യാ​ന മോ​മി​നെ​യും താ​രം അ​ഭി​ന​ന്ദി​ച്ചു.

മ​ല​യാ​ള സി​നി​മ​യാ​യ എ​ക്കോ ഒ​രു മാ​സ്റ്റ​ർ​പീ​സ് ആ​ണ്. ന​ടി ബി​യാ​ന മോ​മി​ൻ എ​ല്ലാ ഉ​ന്ന​ത ബ​ഹു​മ​തി​ക​ൾ​ക്കും അ​ർ​ഹ​യാ​ണ്. ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള പ്ര​ക​ട​നം. എ​ന്നാ​യി​രു​ന്നു ധ​നു​ഷി​ന്‍റെ പോ​സ്റ്റ്. ധ​നു​ഷി​ന് ന​ന്ദി​യു​മാ​യി ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​മെ​ത്തി. ഇ​ത് ഞ​ങ്ങ​ൾ​ക്ക് വ​ള​രെ സ​ന്തോ​ഷം ന​ൽ​കു​ന്നു​വെ​ന്ന് എ​ക്കോ ടീം ​ന​ന്ദി പ​റ​ഞ്ഞു​പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി

 

Movies

ആ​ഘോ​ഷ​ത്തി​ന് ഒ​രു​ങ്ങി​ക്കോ​ളു...​പാ​പ്പ​നും പി​ള്ളേ​രും മാ​ർ​ച്ച് 19ന് ​എ​ത്തും

ജ​യ​സൂ​ര്യ നാ​യ​ക​നാ​കു​ന്ന "ആ​ട്' പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യി. സി​നി​മ​യി​ലെ താ​ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യെ​ന്ന് അ​റി​യി​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തീ​യ​തി​യും അ​റി​യി​ച്ചി​ട്ടു​ണ്ട്.

127 ദി​വ​സ​ത്തെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യെ​ന്നും 2026 മാ​ർ​ച്ച് 19ന് ​തീ​യ​റ്റ​റി​ൽ കാ​ണാ​മെ​ന്നും താ​ര​ങ്ങ​ൾ അ​റി​യി​ച്ചു. മി​ഥു​ൻ മാ​നു​വ​ൽ ആ​ണ് സി​നി​മ​യു​ടെ സം​വി​ധാ​നം. ആ​ട് ഒ​രു ഭീ​ക​ര ജീ​വി​യാ​ണ്, ആ​ട് 2 എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ആ​ട് 3 എ​ത്തു​ന്ന​ത്

ടൈം ​ട്രാ​വ​ൽ ഉ​ൾ​പ്പെ​ടെ പ്ര​മേ​യ​മാ​കു​ന്ന ആ​ട് 3 നി​ർ​മി​ക്കു​ന്ന​ത് വി​ജ​യ് ബാ​ബു​വി​ന്‍റെ ഫ്രൈ​ഡേ ഫി​ലിം ഹൗ​സും വേ​ണു കു​ന്ന​പ്പി​ള്ളി​യു​ടെ കാ​വ്യാ ഫി​ലിം ക​മ്പ​നി​യും ചേ​ർ​ന്നാ​ണ്.

ജ​യ​സൂ​ര്യ​യ്‌​ക്കൊ​പ്പം വി​നാ​യ​ക​ൻ, വി​ജ​യ് ബാ​ബു, സൈ​ജു കു​റു​പ്പ്, സ​ണ്ണി വെ​യ്ൻ, ഇ​ന്ദ്ര​ൻ​സ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ വ​മ്പ​ൻ താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ൽ ഒ​ന്നി​ക്കു​ന്നു. ഷാ​ൻ റ​ഹ്‌​മാ​ൻ സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ കാ​മ​റ കൈ​കാ​ര്യം ചെ​യ്ത​ത് അ​ഖി​ൽ ജോ​ർ​ജാ​ണ്.

National

'ജ​ന​നാ​യ​ക​ൻ' പൊ​ങ്ക​ലി​നെ​ത്തി​ല്ല; റി​ലീ​സ് ഉ​ത്ത​ര​വ് താൽക്കാലിമായി സ്റ്റേ ​ചെ​യ്ത് ഡിവിഷൻ ബെഞ്ച്

ചെ​ന്നൈ: ടി​വി​കെ അ​ധ്യ​ക്ഷ​നും ന​ട​നു​മാ​യ വി​ജ​യ്‌​യു​ടെ സി​നി​മ ക​രി​യ​റി​ലെ അ​വ​സാ​ന ചി​ത്ര​മാ​യ ജ​ന​നാ​യ​ക​ൻ പൊ​ങ്ക​ലി​ന് റീ​ലി​സി​നെ​ത്തി​ല്ല. ചി​ത്രം റീ​ലീ​സ് ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി​യ സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് ഡി​വി​ഷ​ൻ ബെ​ഞ്ച് താ​ൽ​ക്കാ​ലി​ക​മാ​യി സ്റ്റേ ​ചെ​യ്തു.

ചി​ത്ര​ത്തി​ന് യു/ ​എ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചു​കൊ​ണ്ടു​ള്ള സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വാ​ണ് ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക​മാ​യി സ്‌​റ്റേ ചെ​യ്ത​ത്. കേ​സ് 21-ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ഷ​യ​ത്തി​ൽ നി​ർ​മാ​താ​ക്ക​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Movies

ബോ​ക്‌​സ് ഓ​ഫീ​സ് വേ​ട്ട തു​ട​ങ്ങി പ്ര​ഭാ​സ്; നാ​ടെ​ങ്ങും രാ​ജാ സാ​ബ് ത​രം​ഗം

ആ​രാ​ധ​ക​ര്‍ ഏ​റെ നാ​ളാ​യി കാ​ത്തി​രു​ന്ന പാ​ന്‍ ഇ​ന്ത്യ​ന്‍ ഹൊ​റ​ര്‍-​കോ​മ​ഡി ചി​ത്രം ദി ​രാ​ജാ സാ​ബ്- തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​മ്പോ​ള്‍ ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ പ്ര​വ​ച​നാ​തീ​ത​മാ​യ കു​തി​പ്പാ​ണ് ദൃ​ശ്യ​മാ​കു​ന്ന​ത്. റി​ലീ​സി​ന് മു​മ്പു​ത​ന്നെ അ​ഡ്വാ​ന്‍​സ് ബു​ക്കിം​ഗി​ലൂ​ടെ കോ​ടി​ക​ള്‍ കൊ​യ്ത് റി​ക്കാ​ര്‍​ഡു​ക​ള്‍ തി​രു​ത്തു​ക​യാ​ണ് ചി​ത്രം.

റി​ലീ​സ് മു​മ്പ് ഇ​ന്ത്യ​യൊ​ട്ടാ​കെ അ​ഞ്ച് കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ അ​ഡ്വാ​ന്‍​സ് ബു​ക്കിം​ഗാ​ണ് ചി​ത്രം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. സി​നി​മാ ട്രാ​ക്ക​റാ​യ സാ​ക്‌​നി​ല്‍​കി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം തെ​ലു​ങ്ക് പ​തി​പ്പി​ല്‍ നി​ന്ന് മാ​ത്രം 2.38 കോ​ടി രൂ​പ (84,894 ടി​ക്ക​റ്റു​ക​ള്‍) ചി​ത്രം നേ​ടി​യി​ട്ടു​ണ്ട്.

ഹി​ന്ദി ബെ​ല്‍​റ്റി​ലും പ്ര​ഭാ​സ് ത​രം​ഗം പ്ര​ക​ട​മാ​ണ്. ഡോ​ള്‍​ബി സി​നി ഫോ​ര്‍​മാ​റ്റി​ല​ട​ക്കം 1.12 കോ​ടി രൂ​പ​യാ​ണ് ഹി​ന്ദി പ​തി​പ്പ് നേ​ടി​യ​ത്. ബ്ലോ​ക്ക് സീ​റ്റു​ക​ള്‍ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ല്‍ ഗ്രോ​സ് ക​ള​ക്ഷ​ന്‍ പ​ത്ത് കോ​ടി​ക്ക് മു​ക​ളി​ല്‍ പോ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

പ്രീ​മി​യ​ര്‍ ഷോ​യ്ക്ക് 1000 രൂ​പ

ആ​ന്ധ്രാ​സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ ന​ട​ക്കു​ന്ന പെ​യ്ഡ് പ്രീ​മി​യ​ര്‍ ഷോ​ക​ള്‍​ക്ക് 1000 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. എ​ന്നി​ട്ടും ടി​ക്ക​റ്റു​ക​ള്‍ മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ വി​റ്റു​തീ​രു​ന്ന​ത് പ്ര​ഭാ​സ് എ​ന്ന താ​ര​ത്തി​ന്‍റെ ജ​ന​പ്രീ​തി​ക്ക് തെ​ളി​വാ​ണ്.

സാ​ധാ​ര​ണ സ്‌​ക്രീ​നു​ക​ളി​ല്‍ നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ച​തോ​ടെ സിം​ഗി​ള്‍ സ്‌​ക്രീ​നു​ക​ളി​ല്‍ ടി​ക്ക​റ്റ് വി​ല 297 രൂ​പ​യാ​യി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. വ​ന്‍​കി​ട സി​നി​മ​ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന ഈ ​പ​രി​ഗ​ണ​ന ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ദി​ന ക​ള​ക്ഷ​നി​ല്‍ വ​ലി​യ പ്ര​തി​ഫ​ല​ന​മു​ണ്ടാ​ക്കും.

വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം പ്ര​ഭാ​സി​ന്‍റെ സ്‌​റ്റൈ​ലി​ഷ് ലു​ക്കും കോ​മ​ഡി ടൈ​മിം​ഗും കാ​ണാ​മെ​ന്ന​താ​ണ് രാ​ജാ സാ​ബി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം. പീ​പ്പി​ള്‍ മീ​ഡി​യ ഫാ​ക്ട​റി​യു​ടെ ബാ​ന​റി​ല്‍ മാ​രു​തി സം​വി​ധാ​നം ചെ​യ്ത് ടി.​ജി. വി​ശ്വ​പ്ര​സാ​ദ് നി​ര്‍​മി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ ബോ​ളി​വു​ഡ് താ​രം സ​ഞ്ജ​യ് ദ​ത്ത്, ബോ​മ​ന്‍ ഇ​റാ​നി എ​ന്നി​വ​ര്‍ നി​ര്‍​ണാ​യ​ക വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്നു.

മാ​ള​വി​ക മോ​ഹ​ന​ന്‍, നി​ധി അ​ഗ​ര്‍​വാ​ള്‍ എ​ന്നി​വ​രാ​ണ് നാ​യി​ക​മാ​ര്‍. എ​സ്. ത​മ​ന്റെ സം​ഗീ​ത​വും കാ​ര്‍​ത്തി​ക് പ​ള​നി​യു​ടെ ദൃ​ശ്യ​ഭം​ഗി​യും കൂ​ടി​യാ​കു​മ്പോ​ള്‍ ചി​ത്രം ഒ​രു ദൃ​ശ്യ​വി​രു​ന്നാ​കു​മെ​ന്നു​റ​പ്പാ​ണ്.

ആ​ക്ഷ​ന്‍ ചി​ത്ര​ങ്ങ​ളി​ല്‍ നി​ന്ന് മാ​റി ഹൊ​റ​ര്‍-​കോ​മ​ഡി പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ഭാ​സ് എ​ത്തു​മ്പോ​ള്‍ ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ പു​തി​യ ച​രി​ത്രം കു​റി​ക്കു​മോ എ​ന്നാ​ണ് ഇ​നി അ​റി​യേ​ണ്ട​ത്.

Movies

ത​ലൈ​വ​ർ എ​പ്പോ​ൾ വ​രു​ന്നോ അ​പ്പോ​ൾ തി​യ​റ്റ​റി​ലേ​യ്ക്ക്; ജ​ന​നാ​യ​ക​ന് പി​ന്തു​ണ​യു​മാ​യി സം​വി​ധാ​യ​ക​ൻ

റി​ലീ​സ് മാ​റ്റി​വ​ച്ച ജ​ന​നാ​യ​ക​ൻ ചി​ത്ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി സം​വി​ധാ​യ​ക​ൻ അ​ജ​യ് ജ്ഞാ​ന​മു​ത്തു. ത​ലൈ​വ​ർ എ​പ്പോ​ൾ വ​രു​ന്നോ അ​പ്പോ​ൾ തി​യ​റ്റ​റി​ലേ​യ്ക്ക് പോ​കു​മെ​ന്നും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ പ​രി​ശ്ര​മ​മാ​ണ് ഒ​രു സി​നി​മ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡി​മോ​ണ്ടി കോ​ള​നി, കോ​ബ്ര തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നെ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ​നാ​ണ് അ​ജ​യ്.

"പൂ​ർ​ണ​മാ​യ അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം.. ഏ​തൊ​രു സി​നി​മ​യും ഒ​രാ​ളു​ടേ​ത് മാ​ത്ര​മ​ല്ല, നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ പ​രി​ശ്ര​മ​ങ്ങ​ളും പ​ണ​വു​മാ​ണ് ഒ​രു സി​നി​മ തി​യേ​റ്റ​റു​ക​ളി​ൽ എ​ത്താ​ൻ ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്.

ടീ​മി​ന് എ​ല്ലാ പി​ന്തു​ണ​യും. ഇ​ത് ദ​ള​പ​തി​യു​ടെ സി​നി​മ​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ട​വാ​ങ്ങ​ൽ ചി​ത്ര​വു​മാ​ണ്, അ​ത് എ​പ്പോ​ൾ റി​ലീ​സ് ചെ​യ്താ​ലും ന​മ്മ​ൾ മു​മ്പ​ത്തേ​ക്കാ​ൾ ആ​ഘോ​ഷി​ക്കും!! ത​ലൈ​വ​രു​ടെ എ​പ്പോ​ൾ വ​രു​ന്നോ, അ​പ്പോ​ൾ തി​യേ​റ്റ​റി​ലേ​ക്ക് പോ​കും" അ​ജ​യ് ജ്ഞാ​ന​മു​ത്തു കു​റി​ച്ചു.

#PongalPostponed #JanaNayagan എ​ന്നീ ഹാ​ഷ്ടാ​ഗു​ക​ളും അ​ദ്ദേ​ഹം ഒ​പ്പം ചേ​ർ​ത്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം സി​നി​മ​യു​ടെ റി​ലീ​സ് വെ​ള്ളി​യാ​ഴ്ച ഉ​ണ്ടാ​കി​ല്ല. റി​ലീ​സ് മാ​റ്റി​വെ​ച്ച​താ​യി കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടു​ണ്ട്. പു​തി​യ തീ​യ​തി ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും നി​ർ​മാ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

ചി​ത്ര​ത്തി​ന് സെ​ൻ​സ​ർ​ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് തീ​രു​മാ​നം. സെ​ൻ​സ​ർ​ബോ​ർ​ഡി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ സ​മാ​പി​ച്ചി​രു​ന്നു. വാ​ദം കേ​ട്ട കോ​ട​തി വി​ധി പ​റ​യാ​ൻ മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് റി​ലീ​സ് മാ​റ്റി​ക്കൊ​ണ്ടു​ള്ള നി​ർ​മാ​താ​ക്ക​ളു​ടെ ന​ട​പ​ടി. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ല​ഭി​ച്ച പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ചി​ത്രം റി​വൈ​സിം​ഗ് ക​മ്മി​റ്റി​ക്ക് വി​ടാ​ൻ സെ​ൻ​സ​ർ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​ന്യാ​യ​മാ​യി സെ​ൻ​സ​ർ ബോ​ർ​ഡ് അ​നു​മ​തി വൈ​കി​പ്പി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് നി​ർ​മാ​താ​ക്ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ച്ച്. വി​നോ​ദാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

Movies

ആ​ദ്യ​മാ​യി പോ​ലീ​സ് വേ​ഷ​ത്തി​ൽ; പ്ര​ഥ​മ​ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ർ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

മി​ക​വാ​ർ​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്ത് മ​ല​യാ​ള സി​നി​മ​യി​ൽ ത​ന്‍റേ​താ​യ കൈ​യ്യൊ​പ്പ് പ​തി​ച്ച പാ​ർ​വ​തി തി​രു​വോ​ത്ത് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​ഥ​മ​ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം കൂ​ത്താ​ട്ടു​കു​ള​ത്ത് ആ​രം​ഭി​ച്ചു.

ഷ​ഹ​ദാ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഏ​റെ ശ്ര​ദ്ധേ​യ​മാ​യ പ്ര​കാ​ശ​ൻ പ​റ​ക്ക​ട്ടെ, അ​നു​രാ​ഗം എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ഷ​ഹ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.11 ഐ​ക്ക​ൺ​സ് ഫി​ലിം പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ർ​ജു​ൻ സെ​ൽ​വ​യാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ജെ​ബി മേ​ത്ത​ർ എം​പി​യും, പാ​ർ​വ​തി തി​രു​വോ​ത്തും ആ​ദ്യ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു.​എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - മ​നോ​ജ് കു​മാ​ർ സ്വി​ച്ചോ​ൺ​ക​ർ​മ​വും സി​ദ്ധാ​ർ​ഥ് ഭ​ര​ത​നും പാ​ർ​വ​തി​യും ചേ​ർ​ന്ന് ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി.

അ​ഭി​നേ​താ​ക്ക​ളാ​യ വി​ന​യ് ഫോ​ർ​ട്ട്, മാ​ത്യു തോ​മ​സ്, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, ജ​യ​ശ്രീ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ റോ​ജി ജോ​ൺ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പൂ​ജാ ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷം ക​ലാ​സം​വി​ധാ​യ​ക​ൻ മു​കേ​ഷ് മോ​ഹ​ൻ ഒ​രു​ക്കി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ സെ​റ്റി​ൽ ചി​ത്രീ​ക​ര​ണ​വും ആ​രം​ഭി​ച്ചു.

Movies

ക​ള​ങ്കാ​വ​ൽ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കി​ട്ട് പ്ര​വ​ർ​ത്ത​ക​ർ

മ​മ്മൂ​ട്ടി​യു​ടെ വി​ല്ല​ൻ ക​ഥാ​പാ​ത്രം, വി​നാ​യ​ക​ന്‍റെ നാ​യ​ക വേ​ഷം - ര​ണ്ടു പേ​രു​ടെ​യും ഷൂ​ട്ടിം​ഗ് വി​ശേ​ഷ​ങ്ങ​ൾ പ്രേ​ക്ഷ​ക​ർ​ക്കു​മു​ന്നി​ൽ സം​വി​ധാ​യ​ക​നും തി​ര​ക​ഥാ​കൃ​ത്തും തു​റ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ അ​റി​യാ​നാ​യ​ത് സി​നി​മ​യു​ടെ വി​ജ​യ​ത്തി​ന്‍റെ ര​ഹ​സ്യം.

പ്രേം​ന​സീ​ർ മൂ​വി​ക്ല​ബ്ബ് ഏ​ര്യ​സ് പ്ല​ക്സ് തി​യ​റ്റ​റി​ൽ ഒ​രു​ക്കി​യ ക​ള​ങ്കാ​വ​ൽ സി​നി​മ​യു​ടെ സം​വാ​ദം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​താ​യി​രു​ന്നു. സം​വി​ധാ​യ​ക​ൻ ജി​തി​ൻ കെ. ​ജോ​സ്, തി​ര​ക​ഥാ​കൃ​ത്ത് ജി​ഷ്ണു ശ്രീ​കു​മാ​ർ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച 15 ഓ​ളം താ​ര​ങ്ങ​ൾ ഒ​ന്നി​ച്ച​പ്പോ​ൾ പ്രേ​ക്ഷ​ക​രു​ടെ ചോ​ദ്യ​ങ്ങ​ളും അ​വ​യ്ക്കു​ള്ള മ​റു​പ​ടി​ക​ളും സി​നി​മ​ക്കു​ള്ളി​ലെ വി​ജ​യ ര​ഹ​സ്യ​ങ്ങ​ൾ​ക്ക് തു​റ​ന്ന വേ​ദി​യാ​യി മാ​റി.

ന​ട​ൻ വ​ഞ്ചി​യൂ​ർ പ്ര​വീ​ൺ കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച സം​വാ​ദം സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി ഉ​ൽ​ഘാ​ട​നം ചെ​യ്തു. ത​ല​സ്ഥാ​ന​ത്ത് ഇ​ത്ത​രം വേ​ദി​ക​ൾ ഒ​രു സി​നി​മ​ക്ക് ആ​വ​ശ്യ​മാ​ണെ​ന്നും ഏ​തെ​ങ്കി​ലു​മൊ​രു പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ പേ​രി​ൽ ഒ​രു സി​നി​മ​യെ​യും നി​രാ​ക​രി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു നാ​യ​ക ന​ട​ൻ എ​ന്ന​തി​ലു​പ​രി ഒ​രു വി​ല്ല​ൻ വേ​ഷം ഗം​ഭീ​ര​മാ​ക്കാ​ൻ മ​മ്മൂ​ട്ടി​യെ​ന്ന ന​ട​നും അ​തോ​ടൊ​പ്പം 20 നാ​യി​ക​മാ​ർ​ക്കും സാ​ധി​ച്ചു​മെ​ന്ന് ന​ട​ൻ അ​ല​ൻ​സി​യ​ർ ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി പ​ര​ഞ്ഞു. ഫി​ലിം പി​ആ​ർ​ഒ അ​ജ​യ് തു​ണ്ട​ത്തി​ൽ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

സം​വി​ധാ​യ​ക​രാ​യ ബാ​ലു കി​രി​യ​ത്ത്, ജോ​ളി​മ​സ്, സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ തെ​ക്ക​ൻ സ്റ്റാ​ർ ബാ​ദു​ഷ, ഡോ. ​വാ​ഴ​മു​ട്ടം ച​ന്ദ്ര​ബാ​ബു, എം.​എ​ച്ച്. സു​ലൈ​മാ​ൻ, ഡോ. ​ഷാ​ന​വാ​സ്, വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ, അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

റൂം ​സ​ർ​വീ​സ് എ​ന്നു പ​റ​ഞ്ഞ് അ​പ​രി​ചി​ത​ർ, എ​ങ്ങ​നെ ഓടാതിരിക്കും; പ്ര​തി​ക​രി​ച്ച് ഷൈ​ൻ ടോം ​ചാ​ക്കോ

കൊ​ച്ചി: ഹോ​ട്ട​ലി​ൽ​നി​ന്ന് ഇ​റ​ങ്ങി ഓ​ടി​യ സം​ഭ​വ​ത്തി​ൽ താ​ന്‍ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്ന വി​വ​രം ഇ​പ്പോ​ൾ ദീ​പി​ക ഒാ​ൺ​ലൈ​നി​ൽ​നി​ന്നു വി​ളി​ക്കു​മ്പോ​ഴാ​ണ് അ​റി​യു​ന്ന​തെ​ന്ന് ന​ട​ൻ ഷൈ​ൻ ടോം ​ചാ​ക്കോ.


അ​ന്നു താ​ന്‍ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ല്‍ മു​റി​യി​ല്‍ റൂം ​സ​ര്‍​വീ​സ് എ​ന്നു പ​റ​ഞ്ഞു ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​ല്ലാ​ത്ത ചി​ല​ര്‍ വ​ന്ന​തു​കൊ​ണ്ടാ​ണ് താ​ന്‍ ഇ​റ​ങ്ങി ഓ​ടി​യ​ത്- ഹോ​ട്ട​ൽ മു​റി​യി​ൽ​നി​ന്ന് ഇ​റ​ങ്ങി ഓടി​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ചു ഷൈ​ന്‍ ടോം ​ചാ​ക്കോ പ​റ​ഞ്ഞു.

"ഞാ​ന്‍ ഹോ​ട്ട​ലി​ല്‍​നി​ന്ന് ഓ​ടി​പ്പോ​യ കേ​സി​നു ല​ഹ​രി​യു​മാ​യി ബ​ന്ധ​മി​ല്ല. അ​ന്ന് അ​വ​ര്‍ ബ്ല​ഡ് ഒ​ക്കെ എ​ടു​ത്തി​രു​ന്നു. അ​തി​നു ശേ​ഷ​മാ​ണ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ എ​ന്നെ കൊ​ണ്ടു​പോ​യ​ത്. അ​തൊ​ക്കെ അ​വി​ടെ ക​ഴി​ഞ്ഞ​താ​ണ്. അ​തി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം വ​ന്ന​ത് ഇ​ന്നാ​ണ് എ​ന്ന​ല്ലേ ഉ​ള്ളെ​ന്നും ന​ട​ൻ പ​റ​ഞ്ഞു.

അ​ന്നു ഹോ​ട്ട​ലി​ല്‍​നി​ന്ന് ഇ​റ​ങ്ങി ഓ​ടാ​നു​ള്ള കാ​ര​ണ​മെ​ന്തെ​ന്ന ചോ​ദ്യ​ത്തോ​ടും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. "ന​മ്മ​ളു​ടെ പി​ന്നാ​ലെ ആ​രെ​ങ്കി​ലും വ​ന്നാ​ല്‍ ന​മ്മ​ള്‍ ഇ​റ​ങ്ങി ഓ​ടി​ല്ലേ. രാ​ത്രി പ​തി​നൊ​ന്ന്-​പ​തി​നൊ​ന്ന​ര സ​മ​യ​ത്താ​ണ് എ​ന്‍റെ ഹോ​ട്ട​ല്‍ റൂ​മി​ല്‍ ര​ണ്ടു​മൂ​ന്നു പേ​ര് യൂ​ണി​ഫോം ഒ​ന്നു​മി​ടാ​തെ റൂം ​സ​ര്‍​വീ​സ് എ​ന്നു പ​റ​ഞ്ഞു​വ​ന്ന​ത്. ഈ ​അ​പ​രി​ചി​ത​രെ ക​ണ്ടാ​ൽ ഞാ​ന്‍ എ​ന്താ വി​ചാ​രി​ക്കു​ക? പോ​ലീ​സ് ആ​ണെ​ന്ന് എ​ങ്ങ​നെ മ​ന​സി​ലാ​ക്കും. ഞാ​ൻ ഉ​ട​നെ റി​സ​പ്ഷ​നി​ല്‍ വി​ളി​ച്ചു. അ​വി​ടെ​യു​ള്ള​വ​ര്‍​ക്കും അ​റി​യി​ല്ല. റൂം ​സ​ര്‍​വീ​സ് ഞാ​ന്‍ പ​റ​ഞ്ഞി​ട്ടി​ല്ല എ​ന്നു പ​റ​ഞ്ഞി​ട്ടും അ​വ​ര്‍ പോ​കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. അ​വ​ര്‍ അ​വി​ടെ​നി​ന്നു പ​രു​ങ്ങി ക​ളി​ക്കു​ക​യാ​ണ്. അ​ങ്ങ​നെ ആ​ശ​ങ്ക തോ​ന്നി ഇ​റ​ങ്ങി ഓ​ടി​യ​താ​ണ്'.

അ​തേ​സ​മ​യം, ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത് ന​ട​നും സു​ഹൃ​ത്തും ല​ഹ​രി ഉ​പ​യോ​ഗി​ച്ചു എ​ന്നാ​യി​രു​ന്നു പോ​ലീ​സ് കേ​സ്. ഡാ​ന്‍​സാ​ഫ് സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യ്ക്കി​ടെ ഷൈ​ന്‍ ടോം ​ചാ​ക്കോ ഹോ​ട്ട​ലി​ല്‍​നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. കേ​സി​ല്‍ ന​ട​നെ മ​ണി​ക്കൂ​റു​ക​ളോ​ളം പി​ന്നീ​ട് ചോ​ദ്യം ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, ന​ട​ന്‍ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ക്കാ​നാ​യി​ല്ല. ഷൈ​ൻ ടോം ​ചാ​ക്കോ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി തെ​ളി​വി​ല്ലെ​ന്ന ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദീ​പി​ക ഓ​ൺ​ലൈ​ൻ പ്ര​തി​ക​ര​ണം തേ​ടി​യ​ത്.

Movies

ഇ​വ​യെ​ല്ലാം ഒ​രു​പോ​ലെ ചെ​യ്ത ശ്രീ​നി​വാ​സ​ൻ; അ​നു​സ്മ​രി​ച്ച് ക​മ​ൽ​ഹാ​സ​ൻ  

ശ്രീ​നി​വാ​സ​നെ അ​നു​സ്മ​രി​ച്ച് ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ. എ​ല്ലാ ത​ര​ത്തി​ലും മ​ല​യാ​ളി​ക​ളെ പ്ര​ചോ​ദി​പ്പി​ച്ച വ്യ​ക്തി​ത്വ​മാ​ണ് അ​ദ്ദേ​ഹ​മെ​ന്ന് ക​മ​ൽ​ഹാ​സ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു.

''ചി​ല ക​ലാ​കാ​ര​ന്മാ​ർ വി​നോ​ദി​പ്പി​ക്കു​ന്നു, ചി​ല​ർ ഉ​ണ​ർ​ത്തു​ന്നു, മ​റ്റു ചി​ല​ർ ചി​ന്തി​പ്പി​ക്കു​ന്നു. എ​ന്നാ​ൽ ശ്രീ​നി​വാ​സ​ൻ ഇ​വ​യെ​ല്ലാം ഒ​രു​പോ​ലെ ചെ​യ്തു-​സ​ത്യം വി​ളി​ച്ചു​പ​റ​യു​ന്ന ഒ​രു ചി​രി​യി​ലൂ​ടെ​യും, ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​മു​ള്ള ഒ​രു പൊ​ട്ടി​ച്ചി​രി​യി​ലൂ​ടെ​യും.

ആ ​അ​സാ​ധാ​ര​ണ പ്ര​തി​ഭ​യ്ക്ക് എ​ന്‍റെ ആ​ദ​രാ​ഞ്ജ​ലി​ക​ൾ. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ​യും ആ​രാ​ധ​ക​രു​ടെ​യും ദുഃ​ഖ​ത്തി​ൽ ആ​ത്മാ​ർ​ഥ​മാ​യി പ​ങ്കു​ചേ​രു​ന്നു.'' ക​മ​ല്‍​ഹാ​സ​ൻ കു​റി​ച്ചു.

 

Kerala

ശ്രീനിയുടെ കൂട്ടുകാരൻ രജനികാന്തും ദാരിദ്ര്യം പിടിച്ച മുഖവും!

ചെ​ന്നൈ​യി​ൽ ഫി​ലിം ചേം​ബ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ അ​ഭി​ന​യ പ​ഠ​നം ന​ട​ൻ ശ്രീ​നി​വാ​സ​ന്‍റെ പ്ര​തി​ഭ​യെ മി​നു​ക്കി​യെ​ടു​ത്ത കാ​ലം കൂ​ടി​യാ​ണ്. ഇ​തി​നെ​ക്കു​റി​ച്ചു ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞി​രു​ന്ന​ത് ഇ​ങ്ങ​നെ: അ​ഭി​ന​യം പ​ഠി​ക്ക​ണം എ​ന്ന​തി​നെ​ക്കാ​ൾ അ​ഭി​ന​യം എ​ങ്ങ​നെ പ​ഠി​പ്പി​ക്കാം എ​ന്ന​റി​യാ​നാ​ണ് ആ​ഗ്ര​ഹി​ച്ച​ത്.

പൂ​ന ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ​ഠി​ക്ക​ണ​മെ​ന്ന ആ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി പൂ​ന​യി​ൽ എ​യ​ർ​ഫോ​ഴ്സി​ൽ ജോ​ലി ചെ​യ്യു​ന്ന അ​മ്മാ​വ​ന്‍റെ മ​ക​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു. അ​തു ന​ട​ന്നി​ല്ല. ആ ​സ​മ​യ​ത്താ​ണു വീ​ടി​ന​ടു​ത്തു​ള്ള പ്ര​ഭാ​ക​ര​ൻ ചെ​ന്നൈ​യി​ൽ ഫി​ലിം ചേം​ബ​ർ ന​ട​ത്തു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ​ഠി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​രം അ​റി​ഞ്ഞ​ത്. നാ​ട്ടി​ൽ പ്ര​ഭാ​ക​ര​ൻ സാ​ർ നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ച്ച​തെ​ല്ലാം ഓ​ർ​മ​യു​ണ്ട്. സാ​റി​ന് എ​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളു​മ​ട​ങ്ങി​യ വി​ശ​ദ​മാ​യ ക​ത്ത​യ​ച്ചു.

എ​ന്നാ​ൽ, അ​ദ്ദേ​ഹം നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണു മ​റു​പ​ടി അ​യ​ച്ച​ത്. അ​പ്പോ​ൾ എ​ന്‍റെ ന​യം വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടു തി​രി​ച്ചു ക​ത്ത​യ​ച്ചു. അ​ദ്ദേ​ഹ​ത്തി​ന് എ​ന്‍റെ ആ​ത്മാ​ർ​ഥ​ത ബോ​ധ്യ​പ്പെ​ട്ടു. ആ​പ്ലി​ക്കേ​ഷ​ൻ അ​യ​യ്ക്കാ​ൻ പ​റ​ഞ്ഞു. ഫോ​ട്ടോ വ​ച്ചാ​ണ് ആ​പ്ലി​ക്കേ​ഷ​ൻ. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി വ​ന്നു. ഈ ​ഫോ​ട്ടോ ക​ണ്ടാ​ൽ ഒ​രു വി​ധ​ത്തി​ലും ഇ​വി​ടെ അ​ഡ്മി​ഷ​ൻ കി​ട്ടു​മെ​ന്നു തോ​ന്നു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു ക​ത്തി​ൽ.

ഞാ​ൻ മ​റു​പ​ടി അ​യ​ച്ചു, സ​ർ, പ്രേം ​ന​സീ​ർ ഭം​ഗി​യു​ള്ള ആ​ളാ​ണ്. അ​ദ്ദേ​ഹം അ​ഭി​ന​യി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വേ​ല​ക്കാ​ര​നാ​യി അ​ഭി​ന​യി​ക്കു​ന്ന​യാ​ൾ​ക്കും അ​ത്ര ഭം​ഗി​യും സൗ​ന്ദ​ര്യ​വും വേ​ണം എ​ന്നു പ​റ​യു​ന്ന​തു ശ​രി​യാ​ണോ? അ​വ​സാ​നം ഞാ​ൻ മ​ദി​രാ​ശി ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ​ത്തി.

അവർ ചിരിച്ചു, ഞാൻ പിന്മാറിയില്ല

രാ​മു കാ​ര്യാ​ട്ട്, വി​ൻ​സ​ന്‍റ് മാ​ഷ്, പി. ​ഭാ​സ്ക​ര​ൻ, സേ​തു​മാ​ധ​വ​ൻ തു​ട​ങ്ങി​യ പ്ര​ഗ​ല്ഭ​രാ​ണ് ഇ​ന്‍റ​ർ​വ്യൂ ബോ​ർ​ഡി​ൽ. എ​ന്നെ ക​ണ്ട​തും അ​വ​ർ ചി​രി​ക്കാ​ൻ തു​ട​ങ്ങി. പ്ര​ഭാ​ക​ര​ൻ സാ​റും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പ്രി​ൻ​സി​പ്പ​ലും ഇ​ന്‍റ​ർ​വ്യൂ​വി​നു​ണ്ട്. എ​ന്നെ അ​വ​രെ​ല്ലാം ചേ​ർ​ന്ന് ഉ​പ​ദേ​ശി​ച്ചു.

ഞാ​ൻ അ​വ​രോ​ട് പ​റ​ഞ്ഞു: "സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നാ​യി ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട ആ​ള​ല്ല. കു​റെ നാ​ട​ക​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്. എ​ഴു​തി​യി​ട്ടു​ണ്ട്. എ​ന്‍റെ ല​ക്ഷ്യം അ​ഭി​ന​യം പ​ഠി​ക്കു​ക എ​ന്ന​താ​ണ്. ആ ​അ​റി​വ് എ​ന്‍റെ നാ​ട​ക​പ്ര​വ​ർ​ത്ത​ന​ത്തി​നു കൂ​ടു​ത​ൽ ശ​ക്തി പ​ക​രും. അ​തു​കൊ​ണ്ടു പ​ഠി​ക്കാ​ൻ അ​വ​സ​രം ത​ര​ണം'.

എ​ന്‍റെ സം​സാ​ര​ത്തി​ലെ ആ​ത്മാ​ർ​ഥ​ത അ​വ​ർ​ക്കു ബോ​ധ്യ​പ്പെ​ട്ടു. എ​ന്നെ സെ​ല​ക്ട് ചെ​യ്തു. പി​റ്റേ​ന്ന് രാ​മു കാ​ര്യാ​ട്ട് ഷൂ​ട്ട് ചെ​യ്ത സ്ക്രീ​ൻ ടെ​സ്റ്റി​ൽ സെ​ല​ക്ട് ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്ന് ഒ​ന്നാം റാ​ങ്കോ​ടെ​യാ​ണു പ​ടി​യി​റ​ങ്ങി​യ​ത്.

അവസരം തേടി രജനീകാന്ത്

സൗ​ത്ത് ഇ​ന്ത്യ​യി​ലെ പ്രൊ​ഡ്യൂ​സ​ർ​മാ​ർ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന സി​നി​മാ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​ണ് ഫി​ലിം ചേം​ബ​ർ. അ​വ​രാ​ണ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നു വേ​ണ്ടി മു​ത​ൽ മു​ട​ക്കി​യി​രി​ക്കു​ന്ന​ത്. അ​വി​ടെ ര​ജ​നീ​കാ​ന്ത് എ​ന്‍റെ സീ​നി​യ​റാ​യി പ​ഠി​ച്ചി​രു​ന്നു. കോ​ഴ്സ് ക​ഴി​ഞ്ഞ് ര​ജ​നി​കാ​ന്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ മെം​ബ​ർ​മാ​രാ​യ സി​നി​മാ പ്ര​വ​ർ​ത്ത​ക​രു​ടെ പി​ന്നാ​ലെ ചാ​ൻ​സ് തേ​ടി നി​ര​വ​ധി​ത്ത​വ​ണ ന​ട​ന്നു. ആ​രും അ​യാ​ൾ​ക്ക് അ​വ​സ​രം കൊ​ടു​ത്തി​ല്ല.

ഇ​ൻ​സ്റ്റി​റ്റ്യൂട്ടിൽ പ​ഠി​ച്ചി​റ​ങ്ങി​യ ആ​ളാ​ണ് എ​ന്നൊ​ക്കെ അ​വ​ർ​ക്ക​റി​യാം. മാ​ർ​ക്ക​റ്റു​ള്ള ന​ട​ന്മാ​രെ​യാ​ണ് അ​വ​ർ​ക്കു വേ​ണ്ട​ത്. അ​വ​സാ​നം കെ. ​ബാ​ല​ച​ന്ദ​ർ, ര​ജ​നീ​കാ​ന്തി​ന് ഒ​ര​വ​സ​രം കൊ​ടു​ത്തു. പ​ടം റി​ലീ​സാ​യി, പി​റ്റേ​ന്നു മു​ത​ൽ ര​ജ​നി സ്റ്റാ​റാ​ണ്. അ​പൂ​ർ​വ​രാ​ഗ​ങ്ങ​ളാ​യി​രു​ന്നു ആ ​സി​നി​മ. വ​ള​രെ പെ​ട്ടെ​ന്നു ര​ജ​നീ​കാ​ന്ത് സൂ​പ്പ​ർ സ്റ്റാ​റാ​യി മാ​റി. ഞാ​ന​പ്പോ​ഴും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ​ഠി​ക്കു​ന്നു.

ഒ​രി​ക്ക​ൽ, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഫം​ഗ്ഷ​നി​ൽ അ​തി​ഥി​യാ​യി ര​ജ​നി വ​ന്നു. അ​യാ​ൾ ചാ​ൻ​സി​നാ​യി പി​റ​കേ ന​ട​ന്ന ചേം​ബ​റി​ന്‍റെ മെം​ബ​ർ​മാ​രെ​ല്ലാം അ​വി​ടെ ഉ​ണ്ട്. അ​ന്ന്, മ​ല​യാ​ള​ത്തി​ലെ ഒ​രു പ്രൊ​ഡ്യൂ​സ​റാ​ണ് ചേം​ബ​റി​ന്‍റെ പ്ര​സി​ഡ​ന്‍റ്. അ​ദ്ദേ​ഹം ര​ജ​നീ​കാ​ന്തി​ന്‍റെ പി​ന്നാ​ലെ ഡേ​റ്റ അ​ഭ്യ​ർ​ഥി​ച്ചു ന​ട​ന്നു. മൂ​ത്ര​മൊ​ഴി​ക്കാ​ൻ പോ​ലും സ​മ്മ​തി​ക്കാ​തെ ര​ജ​നി​യു​ടെ പി​ന്നാ​ലെ അ​ദ്ദേ​ഹം ന​ട​ന്ന​തി​ന്‍റെ മൂ​ക​സാ​ക്ഷി​യാ​ണു ഞാ​ൻ.

ര​ജ​നി​യാ​ണെ​ങ്കി​ൽ അ​യാ​ളെ ഒ​ട്ടും മൈ​ൻ​ഡ് ചെ​യ്യു​ന്നി​ല്ല. വ​ള​രെ മോ​ശ​പ്പെ​ട്ട പ്ര​തി​ക​ര​ണ​മാ​ണ് ര​ജ​നി അ​യാ​ളോ​ടു പ്ര​ക​ടി​പ്പി​ച്ച​ത്. ര​ജ​നി​കാ​ന്ത് മോ​ശ​പ്പെ​ട്ട മ​നു​ഷ്യ​ന​ല്ല, ന​ല്ല വ്യ​ക്തി​യാ​ണ്. ഇ​തി​ലും കൈ​പ്പു​ള്ള അ​നു​ഭ​വം മു​ൻ​പ് ചാ​ൻ​സ് തേ​ടി ന​ട​ന്ന​പ്പോ​ൾ ര​ജ​നി​ക്കു​മു​ണ്ടാ​യി​ട്ടു​ണ്ടാ​കാം. അ​തി​ന്‍റെ പ്ര​തി​ക​ര​ണ​മാ​കാം അ​വി​ടെ കാ​ണി​ച്ച​ത്.

പി.എ. ബക്കർ, സംഘഗാനം

ചെ​ന്നൈ​യി​ലെ പ​ഠ​നം ക​ഴി​ഞ്ഞ​യു​ട​ൻ ഞാ​ൻ പി.​എ. ബ​ക്ക​ർ സാ​റി​ന്‍റെ മ​ണി​മു​ഴ​ക്കം എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു. ഹ​രി​യാ​ണു നാ​യ​ക​ൻ. ചെ​റി​യൊ​രു വേ​ഷ​മാ​ണു ഞാ​ൻ ചെ​യ്ത​ത്. അ​തി​നു ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഘ​ഗാ​നം എ​ന്ന സി​നി​മ​യി​ൽ നാ​യ​ക ക​ഥാ​പാ​ത്രം അ​വ​ത​രി​പ്പി​ച്ചു. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ സീ​നി​യ​റാ​യി പ​ഠി​ച്ച ഒ​രാ​ളാ​ണ് ബ​ക്ക​ർ സാ​റി​നെ അ​സി​സ്റ്റ് ചെ​യ്യു​ന്ന​ത്. അ​ദ്ദേ​ഹ​മാ​ണ് സി​നി​മ​യി​ൽ നാ​യ​ക​ൻ ഞാ​നാ​ണെ​ന്നു പ​റ​ഞ്ഞ​ത്.

കേ​ട്ട​തും എ​നി​ക്ക​ത്ഭു​ത​മാ​ണു തോ​ന്നി​യ​ത്. എ​ന്നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണം എ​ന്തെ​ന്നു ഞാ​ൻ ചോ​ദി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി കേ​ട്ടു ഞാ​ൻ ചി​രി​ച്ചു. ഈ ​ക​ഥാ​പാ​ത്ര​ത്തി​നു വേ​ണ്ട ദാ​രി​ദ്യ്രം പി​ടി​ച്ച മു​ഖം ശ്രീ​നി​യു​ടേ​താ​ണെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്!

Movies

ശ്രീ​നി​യാ​യി​രു​ന്നു താ​രം..; ന​ര്‍​മ്മ​ത്തി​ല്‍ ചാ​ലി​ച്ച ജീ​വി​ത​സ​ത്യം

മ​ല​യാ​ള​ത്തി​ന്‍റെ ശ്രീ​നി​വാ​സ​ന്‍ അ​ര​ങ്ങൊ​ഴി​ഞ്ഞു. പ​ക​രം വ​യ്ക്കാ​നി​ല്ലാ​ത്ത ചി​ന്ത​ക​ള്‍​ക്കും ചി​രി​ക്കും വി​ട. 46 വ​ര്‍​ഷം നീ​ണ്ടു നി​ന്ന സി​നി​മാ ജീ​വി​ത​ത്തി​നാ​ണ് തി​ര​ശീ​ല വീ​ണി​രി​ക്കു​ന്ന​ത്. മ​ല​യാ​ളി​യു​ടെ സാ​മൂ​ഹ്യ ജീ​വി​ത​വും വ്യ​ക്തി ജീ​വി​ത​വും രാ​ഷ്ട്രീ​യ ജീ​വി​ത​വും ഇ​തു​പോ​ലെ സി​നി​മ​യി​ല്‍ പ​ക​ര്‍​ത്തി​യ തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നും ന​ട​നും വേ​റെ​യു​ണ്ടാ​വി​ല്ല.

സി​നി​മ വെ​റും വി​നോ​ദ​മ​ല്ല സ​മൂ​ഹ​ത്തോ​ട് സം​സാ​രി​ക്കു​ന്ന ആ​യു​ധ​മാ​ക്കി​യ പ്ര​തി​ഭ​യാ​ണ് ശ്രീ​നി​വാ​സ​ന്‍. കേ​വ​ലം ത​മാ​ശ​ക​ള്‍ ആ​യി​രു​ന്നി​ല്ല ശ്രീ​നി​വാ​സ​ന്‍റെ സി​നി​മ​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്, അ​വ സ​മൂ​ഹ​ത്തി​ന് നേ​രെ പി​ടി​ച്ച ക​ണ്ണാ​ടി​യാ​യി​രു​ന്നു.

ന​ട​നാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് എ​ത്തി, പേ​നെ​യെ​ടു​ത്ത് തി​ര​ക്ക​ഥാ​കൃ​ത്ത് ആ​യി, ര​ണ്ടു സി​നി​മ​ക​ള്‍ സം​വി​ധാ​നം ചെ​യ്തും ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ആ​യും നി​ര്‍​മ്മാ​താ​വാ​യും മ​ല​യാ​ള സി​നി​മ​യി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ക​യാ​യി​രു​ന്നു ശ്രീ​നി​വാ​സ​ന്‍. 225ല്‍ ​അ​ധി​കം സി​നി​മ​ക​ളാ​ണ് ശ്രീ​നി​വാ​സ​ന്‍റേ​താ​യി പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ള്ള​ത്. പ​ല സാ​ധാ​ര​ണ സാ​മൂ​ഹ്യ പ്ര​ശ്‌​ന​ങ്ങ​ളും കു​റി​ക്ക് കൊ​ള്ളു​ന്ന സം​ഭാ​ഷ​ണ​ങ്ങ​ള്‍ കൊ​ണ്ടും സ​ന്ദ​ര്‍​ഭ​പ്രാ​ധാ​ന്യം കൊ​ണ്ടും അ​വി​സ്മ​ര​ണീ​യ​മാ​ക്കു​ക എ​ന്ന​ത് ശ്രീ​നി​വാ​സ​ന്‍ സി​നി​മ​ക​ളു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

1956ല്‍ ​ത​ല​ശേ​രി​യി​ല്‍ പാ​ട്യ​ത്താ​ണ് ശ്രീ​നി​വാ​സ​ന്‍റെ ജ​ന​നം. കൂ​ത്തു​പ​റ​മ്പ്, ക​തി​രൂ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ ശ്രീ​നി, മ​ട്ട​ന്നൂ​ര്‍ പി​ആ​ര്‍​എ​ന്‍​എ​സ്എ​സ് കോ​ളേ​ജി​ല്‍ നി​ന്നും എ​ക്ക​ണോ​മി​ക്‌​സി​ലാ​ണ് ബി​രു​ദം നേ​ടു​ന്ന​ത്. ചെ​ന്നൈ​യി​ലെ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്നും സി​നി​മ പ​ഠി​ച്ചി​റ​ങ്ങി​യ ശ്രീ​നി​വാ​സ​ന്‍ അ​ഭി​നേ​താ​വാ​യാ​ണ് സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.

1976ല്‍ ​മ​ണി​മു​ഴ​ക്കം എ​ന്ന ചി​ത്ര​ത്തി​ല്‍ വ​യ​റ​ന്‍ മൈ​ക്കി​ള്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു കൊ​ണ്ടാ​ണ് ന​ട​നാ​യു​ള്ള ശ്രീ​നി​വാ​സ​ന്‍റെ തു​ട​ക്കം. 1979ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സം​ഘ​ഗാ​നം എ​ന്ന സി​നി​മ​യി​ലാ​ണ് മു​ഖ്യ ക​ഥാ​പാ​ത്ര​മാ​യി ശ്രീ​നി​വാ​സ​ന്‍ മു​ഖം കാ​ണി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് ന​ര്‍​മ്മ​ര​സ​മു​ള്ള എ​ന്നാ​ല്‍ അ​തി​ലേ​റെ ചി​ന്തി​പ്പി​ക്കു​ന്ന​തു​മാ​യ ഒ​ട്ടേ​റെ മു​ഖ​ങ്ങ​ളാ​യി ശ്രീ​നി​വാ​സ​ന്‍ മ​ല​യാ​ള സി​നി​മ​യി​ല്‍ ജീ​വി​ച്ചു.

1984ല്‍ ​ആ​ണ് ശ്രീ​നി​വാ​സ​ന്‍റെ തൂ​ലി​ക​യി​ല്‍ നി​ന്നും ഓ​ട​രു​ത​മ്മാ​വാ ആ​ള​റി​യാം എ​ന്ന സി​നി​മ എ​ത്തി​യ​ത്. തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം: ശ്രീ​നി​വാ​സ​ന്‍ എ​ന്ന് ആ​ദ്യ​മാ​യി ടൈ​റ്റി​ലി​ല്‍ തെ​ളി​ഞ്ഞു. ഓ​ട​രു​ത​മ്മാ​വാ ആ​ള​റി​യാം എ​ന്ന സി​നി​മ ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ ഹി​റ്റ് ആ​യി മാ​റു​ക​യും ചെ​യ്തു. കെ.​ജി ജോ​ര്‍​ജി​നെ എ​ന്ന പോ​ലെ ത​ന്‍റെ സി​നി​മ​ക​ളി​ല്‍ എ​ന്നും വ​ഴി​മാ​റി ചി​ന്തി​ച്ച എ​ഴു​ത്തു​കാ​ര​നാ​ണ് ശ്രീ​നി​വാ​സ​ന്‍. അ​ങ്ങ​നെ​യാ​ണ് 56ല്‍ ​അ​ധി​കം സി​നി​മ​ക​ള്‍ ശ്രീ​നി​യു​ടെ തൂ​ലി​ക​യി​ല്‍ നി​ന്നും എ​ത്തി​യ​ത്. പ്രി​യ​ദ​ര്‍​ശ​ന്‍, സ​ത്യ​ന്‍ അ​ന്തി​ക്കാ​ട്, സി​ബി മ​ല​യി​ല്‍ തു​ട​ങ്ങി​യ സം​വി​ധാ​യ​ക​ര്‍​ക്കെ​ല്ലാം വേ​ണ്ടി അ​ദ്ദേ​ഹം തി​ര​ക്ക​ഥ​ക​ള്‍ ഒ​രു​ക്കു​ക​യും എ​ല്ലാം ഹി​റ്റു​ക​ളാ​യി മാ​റു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ ത​ന്നെ സം​വി​ധാ​യ​ക​നാ​യും ശ്രീ​നി​വാ​സ​ന്‍ എ​ത്തി. സം​വി​ധാ​നം, തി​ര​ക്ക​ഥ: ശ്രീ​നി​വാ​സ​ന്‍ എ​ന്ന് ആ​ദ്യ​മാ​യി സ്‌​ക്രീ​നി​ല്‍ തെ​ളി​ഞ്ഞ​ത് 1989ല്‍ ​ആ​ണ്. വ​ട​ക്കു​നോ​ക്കി​യ​ന്ത്രം ആ​ണ് ശ്രീ​നി​വാ​സ​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ എ​ത്തി​യ ആ​ദ്യ ചി​ത്രം. 1998ല്‍ ​ആ​ണ് അ​ദ്ദേ​ഹം വീ​ണ്ടു​മൊ​രു സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ന്താ​വി​ഷ്ട​യാ​യ ശ്യാ​മ​ള എ​ന്ന സി​നി​മ​യി​ലൂ​ടെ നി​ര​വ​ധി അ​വാ​ര്‍​ഡു​ക​ളും അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി.

ശ്രീ​നി​വാ​സ​ന്‍റെ തി​ര​ക്ക​ഥ​യി​ല്‍ എ​ത്തി​യ സ​ന്ദേ​ശം എ​ന്ന സി​നി​മ ഇ​ന്നും കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​ത്തി​ല്‍ ച​ര്‍​ച്ച​യാ​കാ​റു​ണ്ട്. രാ​ഷ്ട്രീ​യ​ക്കാ​രെ ഇ​ത്ര​ത്തോ​ളം പ​രി​ഹ​സി​ച്ച മ​റ്റൊ​രു സി​നി​മ​യി​ല്ല. നാ​ടോ​ടി​ക്കാ​റ്റ് തൊ​ഴി​ലി​ല്ലാ​ത്ത യു​വാ​ക്ക​ളു​ടെ സ്വ​പ്‌​ന​ങ്ങ​ളും ക​ഷ്ട​പ്പാ​ടും ഹാ​സ്യ​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ചു. ഞാ​ന്‍ പ്ര​കാ​ശ​ന്‍ ആ​ണ് ശ്രീ​നി​വാ​സ​ന്‍റെ തൂ​ലി​ക​യി​ല്‍ നി​ന്നും എ​ത്തി​യ അ​വ​സാ​ന​ത്തെ തി​ര​ക്ക​ഥ. 2018ല്‍ ​സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ എ​ത്തി​യ സി​നി​മ​യാ​ണി​ത്. ഈ ​വ​ര്‍​ഷം പു​റ​ത്തി​റ​ങ്ങി​യ നാ​ന്‍​സി റാ​ണി ആ​ണ് ശ്രീ​നി​വാ​സ​ന്‍ ഒ​ടു​വി​ല്‍ അ​ഭി​ന​യി​ച്ച ചി​ത്രം. വി​വാ​ദ​ങ്ങ​ളെ തു​ട​ര്‍​ന്ന് ജൂ​ണ്‍ 18ന് ​ഡ​യ​റ​ക്ട് യൂ​ട്യൂ​ബ് റി​ലീ​സ് ആ​യാ​ണ് സി​നി​മ എ​ത്തി​യ​ത്.

ന​ര്‍​മ്മ​ത്തി​ന്‍റെ മേ​മ്പൊ​ടി​യോ​ടെ ശ്രീ​നി​വാ​സ​ന്‍ ത​ന്‍റെ സി​നി​മ​ക​ളി​ല്‍ എ​ത്തി​ച്ച​ത് മ​ല​യാ​ളി​യു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ ആ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ള്‍ ഇ​ന്നും കാ​ലി​ക​പ്ര​സ​ക്ത​മാ​ണ്. ഒ​രു പ്ര​ത്യേ​ക കാ​ല​ഘ​ട്ട​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു കൊ​ണ്ടാ​യി​രു​ന്നി​ല്ല ശ്രീ​നി​യു​ടെ സി​നി​മ​ക​ള്‍, എ​ല്ലാ കാ​ല​ത്തും ച​ര്‍​ച്ച​യാ​കു​ന്ന​താ​ണ്. സാ​മൂ​ഹി​ക പ്ര​തി​ബ​ന്ധ​ത​യു​ള്ള ആ​ക്ഷേ​പ​ഹാ​സ്യ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ് കീ​ഴ​ട​ക്കി​യ ശ്രീ​നി​വാ​സ​ന്‍, സി​നി​മ​യെ ജീ​വി​ത​ത്തോ​ട് ചേ​ര്‍​ത്ത് വാ​യി​ക്കാ​ന്‍ പ​ഠി​പ്പി​ച്ച ക​ലാ​കാ​ര​ന്‍ കൂ​ടി​യാ​ണ്.

Kerala

ക​ല്യാ​ണ​ത്തി​നു വ​രു​മെ​ന്നു മ​മ്മൂ​ട്ടി വാ​ശി​പി​ടി​ച്ചു, ശ്രീ​നി വെ​ട്ടി​ലാ​യി

പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചും ക​ല്യാ​ണ​ത്തെ​ക്കു​റി​ച്ചും ന​ട​ൻ ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞ​തി​ങ്ങ​നെ...

ഞാ​നും വി​മ​ല​യും വി​വാ​ഹ​ത്തി​നു​മു​മ്പേ പ​രി​ച​യ​ക്കാ​രാ​യി​രു​ന്നു. പ്ര​ണ​യം എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​ൻ മാ​ത്ര​മു​ള്ള ഒ​ര​ടു​പ്പ​മാ​യി​രു​ന്നു അ​തെ​ന്നു പ​റ​യാ​ൻ ക​ഴി​യി​ല്ല. പ്ര​ണ​യ​മെ​ന്നും വേ​ണ​മെ​ങ്കി​ൽ വി​ളി​ക്കാം. പ്ര​തീ​ക്ഷ​ക​ളൊ​ന്നു​മി​ല്ലാ​ത്ത, നാ​ളെ​യെ​ങ്ങ​നെ​യാ​കു​മെ​ന്നു മു​ൻ​ധാ​ര​ണ​യി​ല്ലാ​ത്ത അ​ന്ന​ത്തെ ജീ​വി​ത​ത്തി​ൽ ക​ല്യാ​ണ​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ പോ​ലും ക​ഴി​യി​ല്ലാ​യി​രു​ന്നു.

അ​ച്ഛ​ന്‍റെ കേ​സു​ക​ൾ വീ​ടു പോ​ലും ന​ഷ്ട​പ്പെ​ടു​ത്തി. കൂ​ത്തു​പ​റ​ന്പി​ൽ വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. ഞ​ങ്ങ​ളു​ടെ നാ​ട്ടി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ക എ​ന്ന​തു ഒ​രു കു​റ​വു ത​ന്നെ​യാ​ണ്. അ​ത്ത​രം നി​ര​വ​ധി കു​റ​വു​ക​ൾ​ക്കു​ള്ളി​ൽ നി​ൽ​ക്കു​ന്പോ​ഴാ​ണ് വി​മ​ല എ​ന്നെ മാ​ത്രം മ​തി​യെ​ന്നു പ​റ​ഞ്ഞ് ഒ​റ്റ​ക്കാ​ലി​ൽ നി​ൽ​ക്കു​ന്ന​ത്.

വീ​ട്ടു​കാ​ർ കൊ​ണ്ടു​വ​രു​ന്ന ആ​ലോ​ച​ന​ക​ളെ​ല്ലാം മു​ട​ക്കി വി​മ​ല എ​നി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ​പ്പോ​ൾ ഞാ​ന​വ​ൾ​ക്ക് ജ​നു​വ​രി 12നു ​ന​മ്മു​ടെ വി​വാ​ഹ​മാ​ണു ത​യാ​റാ​യി​രി​ക്ക​ണം എ​ന്നു പ​റ​ഞ്ഞൊ​രു ക​ത്ത​യ​ച്ചു.

ര​ജി​സ്റ്റ​ർ ക​ല്യാ​ണം

ക​ല്ല്യാ​ണം ര​ജി​സ്ട്രാ​ഫീ​സി​ൽ വ​ച്ചു ന​ട​ത്താ​നാ​ണ് പ്ലാ​നി​ട്ട​ത്. ക​ല്യാ​ണ​ത്തി​നു ത​ലേ​ന്നാ​ണു നാ​ട്ടി​ലെ​ത്തി​യ​ത്. കാ​ര്യ​ങ്ങ​ൾ ഏ​ർ​പ്പാ​ടാ​ക്കി​യ സു​ഹൃ​ത്തു പ​റ​ഞ്ഞു, 12-ാം തീ​യ​തി ക​ല്യാ​ണം ന​ട​ക്കി​ല്ല. അ​ന്നു വ​സ്തു ര​ജി​സ്ട്രേ​ഷ​ന്‍റെ ബ​ഹ​ള​മാ​ണെ​ന്ന്. അ​ങ്ങ​നെ, 13-ാം തീ​യ​തി ക​ല്യാ​ണം എ​ന്നു തീ​രു​മാ​നി​ച്ചു.

ഇ​ക്കാ​ര്യം വി​മ​ല​യെ എ​ങ്ങ​നെ അ​റി​യി​ക്ക​ണ​മെ​ന്ന് ആ​ലോ​ചി​ക്കു​ന്പേ​ഴാ​ണു വീ​ട്ടി​ലേ​ക്കു വി​മ​ല ക​യ​റി​വ​രു​ന്ന​ത്. വി​മ​ല എ​ന്നോ​ട് ഒ​രാ​ഗ്ര​ഹം പ​റ​ഞ്ഞു. വി​മ​ല​യു​ടെ വീ​ട്ടു​കാ​ർ​ക്കു ക​ല്യാ​ണ​ത്തി​ൽ എ​തി​ർ​പ്പു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ല. ആ​രെ​യെ​ങ്കി​ലും ക​ല്യാ​ണം ക​ഴി​ച്ചാ​ൽ മ​തി എ​ന്ന ചി​ന്ത​യാ​യി​രു​ന്നു വീ​ട്ടു​കാ​ർ​ക്ക്. അ​തു​കൊ​ണ്ടു നേ​രി​ട്ടു വീ​ട്ടി​ൽ പോ​യി കാ​ര്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്ക​ണം.

ആ​ർ​ഭാ​ട​ര​ഹി​ത​മാ​യ ക​ല്യാ​ണം അ​താ​ണെ​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നു ഞാ​നും അ​റി​യി​ച്ചു. വി​മ​ല​യു​ടെ വീ​ട്ടി​ൽ പോ​യി കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞാ​ൽ അ​വ​ർ ന​ല്ല രീ​തി​യി​ൽ ക​ല്യാ​ണം ന​ട​ത്താ​ൻ തു​നി​ഞ്ഞി​റ​ങ്ങും. അ​തോ​ടെ ചെ​ല​വു​ക​ൾ വ​ർ​ധി​ക്കും. കൈ​യി​ൽ നാ​നൂ​റു രൂ​പ​യോ​ളം മാ​ത്രം. അ​തു​കൊ​ണ്ടു ബു​ദ്ധി​പൂ​ർ​വം മു​ന്നോ​ട്ടു​നീ​ങ്ങി.

പ​ക്ഷേ, അ​മ്മ​യു​ടെ മു​ന്നി​ൽ കു​ടു​ങ്ങി. അ​ന്ന​ത്തെ അ​വ​സ്ഥ​യി​ൽ പൊ​തു​വെ ദുഃ​ഖി​ത​യാ​യ അ​മ്മ, ക​ല്യാ​ണം എ​വി​ടെ​വ​ച്ചാ​യാ​ലും താ​ലി വേ​ണം എ​ന്ന ഉ​പാ​ധി മു​ന്നോ​ട്ടു​വ​ച്ചു. താ​ലി​കെ​ട്ടി​യേ മ​തി​യാ​വൂ. അ​മ്മ​യു​ടെ സ​ങ്ക​ൽ​പ്പ​ത്തി​ൽ സ്വ​ർ​ണ​ത്തി​ന്‍റെ താ​ലി ത​ന്നെ​യാ​ണു​ള്ള​ത്. ആ​കെ പു​ലി​വാ​ലാ​യി.

മ​മ്മൂ​ട്ടി​യു​ടെ നി​ർ​ബ​ന്ധം

ക​ണ്ണൂ​രി​ൽ അ​തി​രാ​ത്രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ക​യാ​ണ്. മ​മ്മൂ​ട്ടി അ​തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. അ​വ​സാ​നം മ​മ്മൂ​ട്ടി​യെ സ​ഹാ​യ​ത്തി​നാ​യി കാ​ണാ​ൻ തീ​രു​മാ​നി​ച്ചു. കാ​ര്യ​ങ്ങ​ളെ​ല്ലാം മ​മ്മൂ​ട്ടി​യോ​ടു പ​റ​ഞ്ഞു. ര​ണ്ടാ​യി​രം രൂ​പ​യും വാ​ങ്ങി​ച്ചു. തീ​ർ​ച്ച​യാ​യും ക​ല്യാ​ണ​ത്തി​നു വ​രു​മെ​ന്ന് മ​മ്മൂ​ട്ടി ശ​ഠി​ച്ചു. വീ​ണ്ടും പു​ലി​വാ​ലാ​യി.

കാ​ര​ണം, മ​മ്മൂ​ട്ടി അ​ന്നു സ്റ്റാ​റാ​ണ്. അ​ദ്ദേ​ഹം വ​ന്നാ​ൽ ആ​രെ​യും ക്ഷ​ണി​ക്കാ​തെ ന​ട​ത്തു​ന്ന ക​ല്യാ​ണം ബ​ഹ​ള​മ​യ​മാ​വും. കാ​ര്യ​ങ്ങ​ൾ മ​മ്മൂ​ട്ടി​യെ ബോ​ധ്യ​പ്പെ​ടു​ത്തി. മ​മ്മൂ​ട്ടി ക​ല്യാ​ണ​ത്തി​നു വ​ന്നി​ല്ല. അ​ങ്ങ​നെ അ​മ്മ​യു​ടെ താ​ലി​യെ​ന്ന സ​ങ്ക​ൽ​പ്പം യാ​ഥാ​ർ​ഥ്യ​മാ​യി.

വി​മ​ല​യു​ടെ ന്യാ​യ​മാ​യ മ​റ്റൊ​രാ​ഗ്ര​ഹ​വും ആ ​പ​ണം കൊ​ണ്ടു നി​റ​വേ​റി. ക​ല്യാ​ണ​സ​മ​യ​ത്തെ സാ​രി​യും ബ്ലൗ​സു​മ​ട​ക്ക​മു​ള്ള വ​സ്ത്ര​ങ്ങ​ളെ​ല്ലാം ഞാ​ൻ വാ​ങ്ങി ന​ൽ​ക​ണ​മെ​ന്ന​താ​യി​രു​ന്നു അ​ത്. അ​ങ്ങ​നെ ജ​നു​വ​രി 13ന് ​ക​തി​രൂ​ർ ര​ജി​സ്ട്രാ​ഫീ​സി​ൽ വ​ച്ച് ഞ​ങ്ങ​ളു​ടെ ക​ല്യാ​ണം ന​ട​ന്നു.

Kerala

ദേഷ്യക്കാരനായ അച്ഛൻ; വായനക്കാരനായ ശ്രീനി

ജനപ്രിയസിനിമ എന്നപേരിൽ പുറത്തിറങ്ങുന്ന ചില സിനിമകൾ മൂല്യബോധത്തെത്തന്നെ തകർത്തുകളയുന്നുണ്ട്. അത്തരം സിനിമാധാരണകളെ പൊളിച്ചെഴുതാനും അപനിർമിക്കാനും ശ്രമിച്ച ചലച്ചിത്രകാരനായിരുന്നു ശ്രീനിവാസൻ. സിനിമയുമായി ബന്ധപ്പെടുന്ന കലാകാരന്മാർ സമൂഹത്തിലെ പ്രശ്നങ്ങളോടും രാഷ്‌ട്രീയത്തോടുമൊക്കെ പുറംതിരിഞ്ഞു നിൽക്കണമെന്ന അഭിപ്രായകാരനുമല്ല ശ്രീനിവാസൻ. സിനിമയ്ക്കകത്തും പുറത്തുമുള്ള അപ്രിയ സത്യങ്ങൾ വിളിച്ചുപറയുന്ന, സിനിമാലോകത്തെ വ്യത്യസ്തനായ ശ്രീനിവാസൻ തന്‍റെ ജീവിതത്തിന്‍റെ ആദ്യകാലത്തെക്കുറിച്ചു പറഞ്ഞ  വാക്കുകൾ ദീപിക ഒാൺലൈൻ പുനഃപ്രസിദ്ധീകരിക്കുന്നു.

ഒന്നു തിരിഞ്ഞുനോക്കിയാൽ

മറ്റുള്ളവരുടേതു പോലെ സാധാരണ ബാല്യമായിരുന്നു എന്‍റേതും. കണ്ണൂർ ജില്ലയിലെ പാട്യം തീർത്തും സാധാരണമായ ഗ്രാമമാണ്. മധ്യവർഗവും അതിനു താഴെ തട്ടിലുമുള്ളവരാണു ഭൂരിഭാഗവും. മലബാറുകാർ അനുഭവിക്കുന്ന അവസരമില്ലായ്മ, വിദ്യാഭ്യാസ വ്യവസ്ഥയുടെ പരിമിതി ഇവയൊക്കെ എന്നെയും ബാധിച്ചിരുന്നു. അധ്യാപകനായിട്ടുപോലും അച്ഛൻ അദ്ദേഹത്തിന്‍റെ ഇഷ്ടത്തിനനുസരിച്ച് എന്നെ വളർത്താനാണു ശ്രമിച്ചത്. സ്വന്തം ഇഷ്ടങ്ങളുമായി മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോഴൊക്കെ അദ്ദേഹം കടിഞ്ഞാണിട്ടു നിർത്താൻ ശ്രമിച്ചു. അച്ഛൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു. സ്വാഭാവികമായും നാടിന്‍റെയും വീടിന്‍റെയും സ്വാധീനം എന്നെയും കമ്യൂണിസ്റ്റ് അനുഭാവിയാക്കി.
കുട്ടിക്കാലത്തുതന്നെ സ്പോർട്സിലും എഴുത്തിലുമൊക്കെ കമ്പമുണ്ടായി. അതിനു പ്രധാന കാരണം വായനയാണ്. അഞ്ചാം ക്ലാസിൽ പഠിക്കുന്പോൾ ഡിറ്റക്ടീവ് നോവലിലാണു വായന ആരംഭിച്ചത്. വീട്ടിലുള്ളവർ പഠനമായാണു വായനയെ കണ്ടത്. വൈകാതെ അച്ഛൻ പിടിച്ചു. അച്ഛനെന്നെ ഉപദേശിച്ചു. എസ്.കെ. പൊറ്റെക്കാട്ടിന്‍റെ യാത്രാവിവരണങ്ങൾ വായിക്കണം. അതു ഞാൻ അനുസരിച്ചു. ബഷീർ, തകഴി, ഉറൂബ്, എം.ടി, വിലാസിനി, ഒ.വി. വിജയൻ... തുടങ്ങിയവരുടെ പുസ്തകങ്ങൾ, റഷ്യൻ ക്ലാസിക്കുകളുടെയും ബംഗാളി സാഹിത്യത്തിന്‍റെയും പരിഭാഷകൾ തുടങ്ങി കൈയിൽ കിട്ടിയ പുസ്തകങ്ങളെല്ലാം വായിച്ചു. വീട്ടിലെ പ്രശ്നങ്ങൾക്കുള്ള ആശ്വാസമായാണ് അന്നു വായനയെ കണ്ടത്.

ദേഷ്യക്കാരനായ അച്ഛൻ

വലിയ ദേഷ്യക്കാരനായിരുന്നു അച്ഛൻ. സങ്കൽപ്പത്തിലെ മക്കളെ സൃഷ്ടിക്കാനുള്ള പോംവഴിയായി അച്ഛൻ കണ്ടിരുന്നത് അടിയാണെന്നു തോന്നിയിട്ടുണ്ട്. അച്ഛന്‍റെ ക്ലാസിലെ കുട്ടികൾക്ക് അദ്ദേഹം നല്ല അധ്യാപകനാണ്. പുത്തൻ കാഴ്ചപ്പാടുകളും അനുഭവങ്ങളുമുണ്ടാക്കുള്ള അന്തരീക്ഷം വീട്ടിലുണ്ടായിരുന്നില്ല. മധ്യസ്ഥതകളും കേസുകളും മറ്റു പ്രശ്നങ്ങളുമായി അച്ഛൻ അദ്ദേഹത്തിന്‍റേതായ ലോകത്താണു ജീവിച്ചത്. അച്ഛൻ തികഞ്ഞ കമ്യൂണിസ്റ്റായിരുന്നു. ഒരിക്കൽ അച്ഛന്‍റെ കൂടെ തോട്ടുവരന്പിലൂടെ നടന്നുപോവുകയാണ്. പുല്ലഞ്ചേരി ഇല്ലത്തെ നമ്പൂതിരി എതിരേ നടന്നുവരുന്നു. അച്ഛനെ കണ്ടപ്പോൾ നന്പൂതിരി ആ വഴിയിൽനിന്നു മാറി, പാടവരന്പിലേക്കിറങ്ങി അകന്നുനടക്കാൻ തുടങ്ങി. അപ്പോൾ അച്ഛൻ, നന്പൂതിരി കേൾക്കാനായി ഉറക്കെ വിളിച്ചു പറഞ്ഞു: "അങ്ങനെ വേണം, ഞങ്ങൾ കുറേ മാറി നടന്നതല്ലേ, ഇനി നിങ്ങളായിക്കോ.' ജന്മിമാരായ നന്പൂതിരിമാർ കാണിച്ച ക്രൂരതയോടും അടിച്ചമർത്തൽ മനോഭാവത്തോടുമുള്ള വെറുപ്പും അമർഷവും പ്രതിഷേധവും അന്നെനിക്കു തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. രാഷ്‌ട്രീയ പ്രവർത്തനത്തിന്‍റെ ഭാഗമായി അച്ഛന്‍റെ അധ്യാപക ജാലി നഷ്ടപ്പെട്ടു. പിന്നീട് കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ ജോലി തിരിച്ചുകിട്ടി.

ആ ആറു പേരിൽ ഞാനും

സ്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ എന്‍റെ കലാപരമായ കഴിവുകൾ സ്കൂളിലും നാട്ടിലുമൊക്കെ അംഗീകരിക്കപ്പെട്ടു. പഠനത്തിൽ വളരെ മോശമാണെന്ന മിക്കവരുടെയും ധാരണ തകർത്തുകൊണ്ട് നാൽപ്പതു പേരുള്ള ക്ലാസിൽ, എസ്എസ്എൽസി ജയിച്ച ആറു പേരിൽ ഞാനുമുണ്ടായിരുന്നു. കോളജ് വിദ്യാഭ്യാസം മട്ടന്നൂർ പഴശിരാജ എൻഎസ്എസിൽ. കൂത്തുപറന്പിൽനിന്നു മട്ടന്നൂരിലേക്കുള്ള യാത്രാപ്പടി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ താമസം മട്ടന്നൂരിലെ അമ്മയുടെ വീട്ടിലേക്കു മാറ്റി.
പ്രീഡിഗ്രി പഠനകാലത്ത് കോളേജ് നാടകങ്ങളിൽ അഭിനയിച്ചിരുന്നു. വൈരൂപ്യങ്ങൾ എന്ന നാടകമാണ് ആദ്യമായി അവതരിപ്പിച്ചത്. സലാം കാരശേരിയുടെ രചന. നാടകാഭിനയത്തിൽ മുൻ പരിചയമുള്ള എന്നെ നാടകം സംവിധാനം ചെയ്ത അധ്യാപകൻ സി.ജി. നായർ തെരഞ്ഞെടുത്തു. ആ വർഷത്തെ മികച്ച നടനുള്ള സമ്മാനം എനിക്കു കിട്ടി. അതിനിടയിൽ പ്രീഡിഗ്രി പരീക്ഷ. എണ്‍പതോളം പേരിൽനിന്നു ജയിച്ച എട്ടു പേരിൽ ഞാനുമുണ്ടായിരുന്നു. ക്ലാസിൽ കയറാതെ ഞാൻ ജയിച്ചത് അധ്യാപകർക്കു പോലും അത്ഭുതമായി.

പ്രീഡിഗ്രി ജയിച്ചതോടെ വീട്ടുകാർക്ക് എന്നോടുള്ള സമീപനത്തിൽ മാറ്റം വന്നു. മട്ടന്നൂർ കോളജിലെ അഞ്ചു വർഷം ജീവിതത്തിലെ സുപ്രധാന കാലഘട്ടമായിരുന്നു. അഭിനയവാസനയോട് അച്ഛന് ആദ്യം മുതലേ പുച്ഛമായിരുന്നു. നാടകം കളി നശിക്കാനുള്ള വഴിയാണെന്നാണ് അച്ഛന്‍റെ പക്ഷം. എന്നാൽ, അച്ഛനെ ഞെട്ടിച്ച സംഭവം ആയിടയ്ക്കുണ്ടായി. എനിക്ക് യൂണിവേഴ്സിറ്റി സോണൽ മത്സരത്തിൽ മികച്ച നടനുള്ള സമ്മാനം കിട്ടി. പത്രങ്ങളിൽ ഒന്നാം പേജിൽതന്നെ ചിത്രവും വാർത്തയും വന്നു. അച്ഛൻ അത്ഭുതത്തോടെയാണു വാർത്ത കണ്ടത്. കോളജ് പഠനത്തിനു ശേഷമാണ് ചെന്നൈയിൽ അഭിനയം പഠിക്കാൻ പോയത്.

Movies

എ​തി​ർ​വാ​ക്കു​ക​ളി​ല്ലാ​ത്ത തി​ര​ക്ക​ഥാ​കൃ​ത്ത്, സാ​ധാ​ര​ണ​ക്കാ​രു​ടെ ഇ​ട​യി​ലേ​യ്ക്ക് എ​ത്തി​യ ശ്രീ​നി​യു​ടെ ക​ഥ​ക​ൾ

മാ​നു​ഷി​ക പ്ര​തി​സ​ന്ധി​ക​ളു​ടെ ആ​ഴം നി​ര്‍​ണ​യി​ക്കു​ന്ന സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യു​ള​ള സി​നി​മ​ക​ള്‍ ഒ​രു​ക്കി​യ തി​ര​ക്ക​ഥാ​കൃ​ത്താ​ണ് ശ്രീ​നി​വാ​സ​ന്‍. ഓ​രോ സി​നി​മ​ക​ളും സ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള​വ​യാ​യി​രു​ന്നു.

തി​ര​ക്ക​ഥ എ​ന്ന സൗ​ന്ദ​ര്യ​ത്തെ ഘ​ട​നാ​പ​ര​വും വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടോ​യും അ​വ​ത​രി​പ്പി​ച്ച ശ്രീ​നി​വാ​സ​ന്‍റെ എ​ഴു​ത്തി​ന്‍റെ മൂ​ർ​ച്ച​യാ​ണ് മ​ല​യാ​ള​സി​നി​മ ക​ണ്ട​ത്. സാ​മ്പ​ത്തി​ക​മാ​യി​രു​ന്നു ആ​ദ്യം ശ്രീ​നി​യെ പ്ര​ലോ​ഭി​പ്പി​ച്ച​ത്. അ​തി​നി​ട​യ്ക്ക് പേ​രു​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ പ​ല തി​ര​ക്ക​ഥ​ക​ളും എ​ഴു​തി ന​ൽ​കി.

തി​ര​ക്ക​ഥാ​ര​ച​ന എ​ന്ന അ​ണ്ഡ​ക​ടാ​ഹ​ത്തി​ലേ​ക്ക് എ​ന്നെ ബ​ല​മാ​യി ത​ള​ളി​യി​ട്ട ഭീ​ക​ര​നാ​ണ് പ്രി​യ​ദ​ര്‍​ശ​നെ​ന്ന് ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്. ശ്രീ​നി​ക്ക് തി​ര​ക്ക​ഥ​യെ​ഴു​ത്ത് ന​ല്ല വ​ശ​മു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ പ്രി​യ​ദ​ർ​ശ​ൻ ത​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ലേ​യ്ക്ക് തി​ര​ക്ക​ഥ​യെ​ഴു​താ​ൻ അ​ദ്ദേ​ഹ​ത്തെ നി​ർ​ബ​ന്ധി​ച്ചു. പ​ക​രം ന​ൽ​കി​യ​താ​കാ​ട്ടെ ആ ​സി​നി​മ​യി​ൽ ന​ല്ലൊ​രു വേ​ഷ​വും. അ​ഭി​ന​യം ഇ​ഷ്ട​മാ​യി​രു​ന്ന ശ്രീ​നി ആ ​വാ​ക്കു​ക​ളി​ൽ വീ​ണു. അ​ങ്ങ​നെ പേ​ന കൈ​യി​ലെ​ടു​ത്തു.

അ​ങ്ങ​നെ പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്ത ഓ​ട​രു​ത​മ്മാ​വാ ആ​ള​റി​യാം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും ശ്രീ​നി​വാ​സ​ൻ ഒ​രു​ക്കി. ഓ​ട​രു​ത​മ്മാ​വാ ആ​ള​റി​യാം ബോ​ക്‌​സ് ഓ​ഫീ​സി​ൽ വ​ൻ വി​ജ​യ​മാ​യി​രു​ന്നു. ലി​സി അ​ഭി​ന​യി​ച്ച ആ​ദ്യ ചി​ത്ര​വും ഇ​താ​യി​രു​ന്നു.

പി​ന്നീ​ട് മു​ത്താ​രം​കു​ന്ന് പി​ഒ, ബോ​യിം​ഗ് ബോ​യിം​ഗ്, ഗാ​ന്ധി​ന​ഗ​ര്‍ സെ​ക്ക​ന്‍​ഡ് സ്ട്രീ​റ്റ് , സ​ന്‍​മ​ന​സു​ള​ള​വ​ര്‍​ക്ക് സ​മാ​ധാ​നം, നാ​ടോ​ടി​ക്കാ​റ്റ്, വ​ര​വേ​ല്‍​പ്പ്, സ​ന്ദേ​ശം, മി​ഥു​നം, വെ​ള​ളാ​ന​ക​ളു​ടെ നാ​ട് തു​ട​ങ്ങി സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ൾ പി​റ​വി​യെ​ടു​ത്തു.

സം​വി​ധാ​യ​ക​ന്‍ എ​ന്ന നി​ല​യി​ലേ​ക്ക് മാ​റി​യ​പ്പോ​ഴും തി​ര​ക്ക​ഥ​യാ​യി​രു​ന്നു ശ്രീ​നി​യു​ടെ പ്ര​ധാ​ന ആ​യു​ധം. വ​ട​ക്കു​നോ​ക്കി​യ​ന്ത്ര​വും ചി​ന്താ​വി​ഷ്ട​യാ​യ ശ്യാ​മ​ള​യും കാ​ത​ലു​ള​ള ഇ​തി​വൃ​ത്തം ഉ​ള്‍​ക്കൊ​ള​ളു​ന്ന ര​ച​ന​ക​ളാ​യി​രു​ന്നു.

പ​ല​പ്പോ​ഴും ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ നി​ന്നും നേ​രി​ട്ട് സ്ര്കീ​നി​ലേ​യ്ക്ക് ക​ട​ന്നു​വ​ന്ന ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു ശ്രീ​നി​യു​ടേ​ത്. അ​തി​രു​ക​ൾ കൃ​ത്യ​മാ​യി തി​ട്ട​പ്പെ​ടു​ത്തി​യ തി​ര​ക്ക​ഥ​ക​ൾ. അ​തി​ൽ പ്രേ​ക്ഷ​ക​ർ എ​ത്ര​ത്തോ​ളം ചി​രി​ക്കു​മെ​ന്ന് ശ്രീ​നി​ക്ക് കൃ​ത്യ​മാ​യ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു.

Kerala

എ​തി​ർ​വാ​ക്കു​ക​ളി​ല്ലാ​ത്ത തി​ര​ക്ക​ഥാ​കൃ​ത്ത്, സാ​ധാ​ര​ണ​ക്കാ​രു​ടെ ഇ​ട​യി​ലേ​യ്ക്ക് എ​ത്തി​യ ശ്രീ​നി​യു​ടെ ക​ഥ​ക​ൾ

കൊച്ചി: മാ​നു​ഷി​ക പ്ര​തി​സ​ന്ധി​ക​ളു​ടെ ആ​ഴം നി​ര്‍​ണ​യി​ക്കു​ന്ന സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യു​ള​ള സി​നി​മ​ക​ള്‍ ഒ​രു​ക്കി​യ തി​ര​ക്ക​ഥാ​കൃ​ത്താ​ണ് ശ്രീ​നി​വാ​സ​ന്‍. ഓ​രോ സി​നി​മ​ക​ളും സ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള​വ​യാ​യി​രു​ന്നു.

തി​ര​ക്ക​ഥ എ​ന്ന സൗ​ന്ദ​ര്യ​ത്തെ ഘ​ട​നാ​പ​ര​വും വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടോ​യും അ​വ​ത​രി​പ്പി​ച്ച ശ്രീ​നി​വാ​സ​ന്‍റെ എ​ഴു​ത്തി​ന്‍റെ മൂ​ർ​ച്ച​യാ​ണ് മ​ല​യാ​ള​സി​നി​മ ക​ണ്ട​ത്. സാ​മ്പ​ത്തി​ക​മാ​യി​രു​ന്നു ആ​ദ്യം ശ്രീ​നി​യെ പ്ര​ലോ​ഭി​പ്പി​ച്ച​ത്. അ​തി​നി​ട​യ്ക്ക് പേ​രു​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ പ​ല തി​ര​ക്ക​ഥ​ക​ളും എ​ഴു​തി ന​ൽ​കി.

തി​ര​ക്ക​ഥാ​ര​ച​ന എ​ന്ന അ​ണ്ഡ​ക​ടാ​ഹ​ത്തി​ലേ​ക്ക് എ​ന്നെ ബ​ല​മാ​യി ത​ള​ളി​യി​ട്ട ഭീ​ക​ര​നാ​ണ് പ്രി​യ​ദ​ര്‍​ശ​നെ​ന്ന് ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്. ശ്രീ​നി​ക്ക് തി​ര​ക്ക​ഥ​യെ​ഴു​ത്ത് ന​ല്ല വ​ശ​മു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ പ്രി​യ​ദ​ർ​ശ​ൻ ത​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ലേ​യ്ക്ക് തി​ര​ക്ക​ഥ​യെ​ഴു​താ​ൻ അ​ദ്ദേ​ഹ​ത്തെ നി​ർ​ബ​ന്ധി​ച്ചു. പ​ക​രം ന​ൽ​കി​യ​താ​കാ​ട്ടെ ആ ​സി​നി​മ​യി​ൽ ന​ല്ലൊ​രു വേ​ഷ​വും. അ​ഭി​ന​യം ഇ​ഷ്ട​മാ​യി​രു​ന്ന ശ്രീ​നി ആ ​വാ​ക്കു​ക​ളി​ൽ വീ​ണു. അ​ങ്ങ​നെ പേ​ന കൈ​യി​ലെ​ടു​ത്തു.

അ​ങ്ങ​നെ പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്ത ഓ​ട​രു​ത​മ്മാ​വാ ആ​ള​റി​യാം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും ശ്രീ​നി​വാ​സ​ൻ ഒ​രു​ക്കി. ഓ​ട​രു​ത​മ്മാ​വാ ആ​ള​റി​യാം ബോ​ക്‌​സ് ഓ​ഫീ​സി​ൽ വ​ൻ വി​ജ​യ​മാ​യി​രു​ന്നു. ലി​സി അ​ഭി​ന​യി​ച്ച ആ​ദ്യ ചി​ത്ര​വും ഇ​താ​യി​രു​ന്നു.

പി​ന്നീ​ട് മു​ത്താ​രം​കു​ന്ന് പി​ഒ, ബോ​യിം​ഗ് ബോ​യിം​ഗ്, ഗാ​ന്ധി​ന​ഗ​ര്‍ സെ​ക്ക​ന്‍​ഡ് സ്ട്രീ​റ്റ് , സ​ന്‍​മ​ന​സു​ള​ള​വ​ര്‍​ക്ക് സ​മാ​ധാ​നം, നാ​ടോ​ടി​ക്കാ​റ്റ്, വ​ര​വേ​ല്‍​പ്പ്, സ​ന്ദേ​ശം, മി​ഥു​നം, വെ​ള​ളാ​ന​ക​ളു​ടെ നാ​ട് തു​ട​ങ്ങി സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ൾ പി​റ​വി​യെ​ടു​ത്തു.

സം​വി​ധാ​യ​ക​ന്‍ എ​ന്ന നി​ല​യി​ലേ​ക്ക് മാ​റി​യ​പ്പോ​ഴും തി​ര​ക്ക​ഥ​യാ​യി​രു​ന്നു ശ്രീ​നി​യു​ടെ പ്ര​ധാ​ന ആ​യു​ധം. വ​ട​ക്കു​നോ​ക്കി​യ​ന്ത്ര​വും ചി​ന്താ​വി​ഷ്ട​യാ​യ ശ്യാ​മ​ള​യും കാ​ത​ലു​ള​ള ഇ​തി​വൃ​ത്തം ഉ​ള്‍​ക്കൊ​ള​ളു​ന്ന ര​ച​ന​ക​ളാ​യി​രു​ന്നു.

പ​ല​പ്പോ​ഴും ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ നി​ന്നും നേ​രി​ട്ട് സ്ര്കീ​നി​ലേ​യ്ക്ക് ക​ട​ന്നു​വ​ന്ന ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു ശ്രീ​നി​യു​ടേ​ത്. അ​തി​രു​ക​ൾ കൃ​ത്യ​മാ​യി തി​ട്ട​പ്പെ​ടു​ത്തി​യ തി​ര​ക്ക​ഥ​ക​ൾ. അ​തി​ൽ പ്രേ​ക്ഷ​ക​ർ എ​ത്ര​ത്തോ​ളം ചി​രി​ക്കു​മെ​ന്ന് ശ്രീ​നി​ക്ക് കൃ​ത്യ​മാ​യ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു.

Kerala

കുറിക്കുകൊള്ളുന്ന സാമൂഹ്യവിമർശനം; ശ്രീനിയുടെ തൂലികയുടെ ചൂടറിഞ്ഞ രാഷ്‌ട്രീയക്കാർ

മലയാള സിനിമയിലെ മികച്ച സാമൂഹ്യവിമർശകനായിരുന്നു ശ്രീനിവാസൻ. അദ്ദേഹത്തിന്‍റെ തൂലികയുടെ ചൂട് അറിയാത്തവർ ചുരുക്കം. രാഷ്‌ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിൽനിന്നാണ് വരവെങ്കിലും കക്ഷിരാഷ്‌ട്രീയം നോക്കാതെ അദ്ദേഹം എല്ലാവരെയും റോസ്റ്റ് ചെയ്തു. അതിൽത്തന്നെ മലയാള സിനിമയിലെ ക്ലാസിക് രാഷ്‌ട്രീയ സിനിമ എന്നു പറയാവുന്നത് സന്ദേശം എന്ന സിനിമയാണ്. രാഷ്‌ട്രീയത്തിലെ പുഴുക്കുത്തുകളെയും മൂല്യച്യുതികളെയും നിശിതമായി വിമർശിക്കുന്ന സിനിമയായിരുന്നു സന്ദേശം.

ആ സിനിമയിലെ വിമർശനവും സന്ദേശവും ഇപ്പോഴും രാഷ്‌ട്രീയത്തിൽ വൈറൽ ആണെന്നുള്ളതാണ് ഏറ്റവും കൗതുകകരമായ കാര്യം. സിനിമയിലെ തെരഞ്ഞെടുപ്പ് അവലോകനങ്ങളും രാഷ്‌ട്രീയ പ്രവർത്തകർ തമ്മിലുള്ളഏറ്റുമുട്ടലുകളും പോരുകളുമൊക്കെ തന്മയത്വത്തോടെയാണ് ശ്രീനി അവതരിപ്പിച്ചത്. ഇന്നും ഒാരോ തെരഞ്ഞെടുപ്പ് കഴിയുന്പോഴും കേരളത്തിൽ പ്രചരിക്കുന്നതാണ് കമ്യൂണിസ്റ്റ് പാർട്ടി യോഗത്തിൽ തെരഞ്ഞെടുപ്പിനെക്കുറിച്ചു വിലയിരുത്തുന്ന രംഗം. ആക്ഷേപഹാസ്യത്തിന്‍റെ ഇത്രയും മനോഹരമായ ആവിഷ്കരണം മലയാള സിനിമയിൽ വേറെയില്ലെന്നു പറയാം.

കമ്യൂണിസ്റ്റ് പശ്ചാത്തലത്തിൽനിന്നു വന്നെങ്കിലും കമ്യൂണിസ്റ്റുകാർ നിശിതമായ വിമർശനമാണ് ശ്രീനിവാസന്‍റെ തൂലികയിൽനിന്ന് ഏറ്റുവാങ്ങിയത്. അത് അവരും ആസ്വദിച്ചു എന്നതാണ് ശ്രീനിവാസൻ ടച്ചി്ന്‍റെ പ്രത്യേകത. വിമർശനം ഒരിക്കലും അധിക്ഷേപത്തിലേക്കു പോകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.  തിരക്കഥ ഒരുക്കുക മാത്രമല്ല അഭിനയ മികവുകൊണ്ടും ആ സിനിമയെ ഒരു ശ്രീനിവാസൻ ചിത്രമാക്കി ഈ പ്രതിഭ മാറ്റി. സന്ദേശം സിനിമയിലെ ഡയലോഗുകൾ പലതും ഒരു പഴഞ്ചൊല്ലുകൾ പോലെ ഇപ്പോൾ മലയാളികൾക്കു സുപരിചിതമാണ്. അതുപോലെതന്നെ മികച്ച സാമൂഹ്യവിർശനമായിരുന്നു ചിന്താവിഷ്ടയായ ശ്യാമള.
സ്വന്തം തട്ടകമായ സിനിമയിൽ ഉള്ളവരെയും അദ്ദേഹത്തിന്‍റെ തൂലിക വെറുതെ വിട്ടില്ല. സിനിമയ്ക്കുള്ളിൽ പോരിനെയും തെറ്റായ പ്രവണതകളെയുമൊന്നും അദ്ദേഹം കണ്ടില്ലെന്നു നടിച്ചില്ല. കടുത്ത സ്വയം വിമർശനം തന്നെ ഇതിനായി ശ്രീനി ഒരുക്കി. ജനം കൈയടിച്ച് ആസ്വദിച്ച സിനിമകളായിരുന്നു ഉദയനാണ് താരം. അതിലെ ശ്രീനിവാസന്‍റെ കഥാപാത്രം സരോജ് കുമാർ ഏറെ ചർച്ച ചെയ്യപ്പെട്ടു. 

Movies

'പോ​ള​ണ്ടി​നെ​ക്കു​റി​ച്ച് ഒ​ര​ക്ഷ​രം മി​ണ്ട​രു​ത്', കാ​ല​ത്തി​ന മു​ന്നേ മ​ല​യാ​ളി​യെ മ​ന​സി​ലാ​ക്കി​യ ശ്രീ​നി

മ​ല​യാ​ള​സി​നി​മ​യു​ടെ അ​ഭി​രു​ചി​ക​ൾ മാ​റി​യെ​ങ്കി​ലും ശ്രീ​നി​വാ​സ​ന്‍റെ സി​നി​മ​ക​ൾ ആ​സ്വ​ദി​ക്കു​ന്ന​തി​ൽ മ​ല​യാ​ളി​ക​ൾ​ക്ക് മ​ടു​പ്പു​ണ്ടാ​യി​ട്ടി​ല്ല. കാ​ര​ണം ശ്രീ​നി എ​ഴു​തു​ന്ന​തെ​ല്ലാം അ​ത്ര​മേ​ൽ ചി​രി​ക്കാ​നും ചി​ന്തി​ക്കാ​നു​മു​ള്ള​താ​യി​രു​ന്നു. അ​ത് അ​ഭി​ന​യ​ത്തി​ലൂ​ടെ​യും തി​ര​ക്ക​ഥ​യി​ലൂ​ടെ​യും സം​വി​ധാ​ന​ത്തി​ലൂ​ടെ​യും മാ​റ്റ​മി​ല്ലാ​തെ കൃ​ത്യ​മാ​യ അ​ള​വോ​ടെ ചേ​രു​വ​ക​ൾ ചേ​ർ​ത്ത് ശ്രീ​നി മ​ല​യാ​ള​ത്തി​നാ​യി ന​ൽ​കി.

ശ്രീ​നി​വാ​സ​ൻ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത് ഒ​രു പ്ര​ത്യേ​ക കാ​ല​ഘ​ട്ട​ത്തെ ആ​യി​രു​ന്നി​ല്ല, മ​റി​ച്ച് എ​ല്ലാ കാ​ല​ഘ​ട്ട​ത്തെ​യും ശ്രീ​നി വ്യ​ക്ത​വും കൃ​ത്യ​വു​മാ​യി അ​വ​ത​രി​പ്പി​ച്ചു. കാ​ലാ​തീ​ത​മാ​യി മ​ന​സി​ൽ ത​ട്ടി നി​ൽ​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളും ക​ഥ​ക​ളും സ​ന്ദേ​ശ​ങ്ങ​ളും പ​ല സി​നി​മ​ക​ളി​ലൂ​ടെ​യും ന​ൽ​കി.

Kerala

'പോ​ള​ണ്ടി​നെ​ക്കു​റി​ച്ച് ഒ​ര​ക്ഷ​രം മി​ണ്ട​രു​ത്', കാ​ല​ത്തി​ന് മു​ന്നേ മ​ല​യാ​ളി​യെ മ​ന​സി​ലാ​ക്കി​യ ശ്രീ​നി

കൊച്ചി: മ​ല​യാ​ള​സി​നി​മ​യു​ടെ അ​ഭി​രു​ചി​ക​ൾ മാ​റി​യെ​ങ്കി​ലും ശ്രീ​നി​വാ​സ​ന്‍റെ സി​നി​മ​ക​ൾ ആ​സ്വ​ദി​ക്കു​ന്ന​തി​ൽ മ​ല​യാ​ളി​ക​ൾ​ക്ക് മ​ടു​പ്പു​ണ്ടാ​യി​ട്ടി​ല്ല. കാ​ര​ണം ശ്രീ​നി എ​ഴു​തു​ന്ന​തെ​ല്ലാം അ​ത്ര​മേ​ൽ ചി​രി​ക്കാ​നും ചി​ന്തി​ക്കാ​നു​മു​ള്ള​താ​യി​രു​ന്നു. അ​ത് അ​ഭി​ന​യ​ത്തി​ലൂ​ടെ​യും തി​ര​ക്ക​ഥ​യി​ലൂ​ടെ​യും സം​വി​ധാ​ന​ത്തി​ലൂ​ടെ​യും മാ​റ്റ​മി​ല്ലാ​തെ കൃ​ത്യ​മാ​യ അ​ള​വോ​ടെ ചേ​രു​വ​ക​ൾ ചേ​ർ​ത്ത് ശ്രീ​നി മ​ല​യാ​ള​ത്തി​നാ​യി ന​ൽ​കി.

ശ്രീ​നി​വാ​സ​ൻ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത് ഒ​രു പ്ര​ത്യേ​ക കാ​ല​ഘ​ട്ട​ത്തെ ആ​യി​രു​ന്നി​ല്ല, മ​റി​ച്ച് എ​ല്ലാ കാ​ല​ഘ​ട്ട​ത്തെ​യും ശ്രീ​നി വ്യ​ക്ത​വും കൃ​ത്യ​വു​മാ​യി അ​വ​ത​രി​പ്പി​ച്ചു. കാ​ലാ​തീ​ത​മാ​യി മ​ന​സി​ൽ ത​ട്ടി നി​ൽ​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളും ക​ഥ​ക​ളും സ​ന്ദേ​ശ​ങ്ങ​ളും പ​ല സി​നി​മ​ക​ളി​ലൂ​ടെ​യും ന​ൽ​കി.

ഓ​രോ​ന്നി​നും അ​തി​ന്‍റേ​താ​യ സ​മ​യ​മു​ണ്ട് ദാ​സാ എ​ന്നു പ​റ​ഞ്ഞ് ദാ​സ​നെ​യും വി​ജ​യ​നെ​യും മ​ല​യാ​ളി​ക​ൾ​ക്ക് സ​മ്മാ​നി​ച്ച ശ്രീ​നി​വാ​സ​ൻ ക​ണ്ടെ​ത്തി​യ ഓ​രോ ക​ഥാ​പാ​ത്ര​ങ്ങ​ളും ന​മ്മു​ടെ അ​ടു​ത്തു​ള്ള​വ​രോ അ​ല്ലെ​ങ്കി​ൽ ന​മ്മ​ൾ ത​ന്നെ​യോ ആ​യി​രു​ന്നി​രി​ക്കാം.

ട്രോ​ളു​ക​ളു​ടെ കാ​ല​ത്തി​ന് മു​ന്നേ​യും മ​ല​യാ​ളി​ക​ൾ സ്ഥി​ര​മാ​ക്കി​യ ചി​ല ശ്രീ​നി​വാ​സ​ൻ ഡ​യ​ലോ​ഗു​ക​ളു​ണ്ട്, എ​ന്താ​ടാ ദാ​സാ ന​മ്മ​ൾ ന​ന്നാ​കാ​ത്ത​ത്, പോ​ള​ണ്ടി​നെ​ക്കു​റി​ച്ചൊ​ര​ക്ഷ​രം മി​ണ്ട​രു​ത് തു​ട​ങ്ങി നി​ര​വ​ധി​യെ​ണ്ണം അ​തി​ൽ പെ​ടു​ന്നു.

Kerala

ന​ർ​മ​ത്തി​ന്‍റെ ശ്രീ​നി, മ​ല​യാ​ളി​ക​ളു​ടെ​യും

കൊച്ചി: മ​ല​യാ​ള​സി​നി​മ​യെ വേ​റി​ട്ട വ​ഴി​ക​ളി​ലൂ​ടെ ന​ട​ത്തി​യ ശ്രീ​നി​വാ​സ​ൻ. ഒ​റ്റ​വാ​ക്കി​ൽ ഈ ​മ​ഹാ​പ്ര​തി​ഭ​യെ അ​ങ്ങ​നെ വി​ശേ​ഷി​പ്പി​ക്കാം. സാ​ധാ​ര​ണ​ക്കാ​രു​ടെ ഇ​ട​യി​ലേ​യ്ക്ക് ന​ർ​മ​ത്തി​ന്‍റെ ഭാ​വ​ത്തി​ൽ ആ​ഴ​ത്തി​ൽ ഇ​റ​ങ്ങി​ച്ചെ​ന്ന ശ്രീ​നി എ​ല്ലാ​വ​രു​ടെ​യും ചു​ണ്ടി​ൽ പൊ​ട്ടി​ച്ചി​രി വി​ട​ർ​ത്തി.

സ്വ​ന്തം സി​നി​മ​ക​ളി​ലു​ടെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ ന​ർ​മ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​ച്ചു.

അ​സാ​ധാ​ര​ണ പോ​രാ​ട്ട​വീ​ര്യ​വും എ​പ്പോ​ഴും കാ​ണു​മ്പോ​ൾ ത​മാ​ശ​ക​ൾ പ​റ​ഞ്ഞു​ള്ള ആ ​ചി​രി​യും രോ​ഗാ​തു​ര​നാ​യ​പ്പോ​ളും അ​ദ്ദേ​ഹ​ത്തെ ത​ള​ർ​ത്തി​യി​ല്ല.

അ​ഭി​ന​യ ഡി​പ്ലോ​മ ക​ഴി​ഞ്ഞ​തി​നു ശേ​ഷം 1976-ൽ ​പി. എ. ​ബ​ക്ക​ർ സം‌​വി​ധാ​നം ചെ​യ്ത മ​ണി​മു​ഴ​ക്കം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ രം​ഗ​ത്തേ​യ്ക്കെ​ത്തു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന് അ​ഭി​ന​യ​പാ​ഠ​ങ്ങ​ൾ പ​ഠി​പ്പി​ച്ച​ത് അ​ന്ന​ത്തെ വൈ​സ് പ്രി​ൻ​സി​പ്പ​ൾ ആ​യി​രു​ന്ന എ. ​പ്ര​ഭാ​ക​ര​ൻ ആ​യി​രു​ന്നു. പി​ന്നീ​ട് അ​ദ്ദേ​ഹം ത​ന്നെ ശ്രീ​നി​വാ​സ​ന് ത​ന്‍റെ ത​ന്നെ മേ​ള എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം കൊ​ടു​ക്കു​ക​യും ചെ​യ്തു.

ഒ​രു മി​ക​ച്ച ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റു​കൂ​ടി​യാ​യ ശ്രീ​നി​വാ​സ​ൻ വി​ധി​ച്ച​തും കൊ​തി​ച്ച​തും, വി​ൽ​ക്കാ​നു​ണ്ട് സ്വ​പ്ന​ങ്ങ​ൾ, ഒ​രു മാ​ട​പ്പി​റാ​വി​ന്‍റെ ക​ഥ, കെ.​ജി. ജോ​ർ​ജി​ന്‍റെ മേ​ള എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ മ​മ്മൂ​ട്ടി​ക്കു​വേ​ണ്ടി​യും ഒ​രു മു​ത്ത​ശി​ക്ക​ഥ എ​ന്ന ചി​ത്ര​ത്തി​ൽ ത​മി​ഴ് ന​ട​ൻ ത്യാ​ഗ​രാ​ജ​നു​വേ​ണ്ടി​യും ശ​ബ്ദം ന​ൽ​കി​യി​ട്ടു​ണ്ട്.

പ​ല്ലാ​ങ്കു​ഴ​ൽ എ​ന്ന ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച സാം​ബ​ശി​വ​നു ശ​ബ്ദം ന​ൽ​കി​യ​തും ശ്രീ​നി​വാ​സ​നാ​യി​രു​ന്നു. കു​റ​ച്ചു ചെ​റി​യ വേ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ശ്രീ​നി 1984ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറി.

1991 ൽ ​പു​റ​ത്തി​റ​ങ്ങി​യ സ​ന്ദേ​ശം സിനിമയുടെ രാ​ഷ്ട്രീ​യം ഇ​ന്നും കേ​ര​ളത്തിൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​താ​ണ്. 

Kerala

മെ​മ്മ​റി കാ​ർ​ഡി​ലെ ഉ​ള്ള​ട​ക്കം ക​ണ്ടു, അതി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​മി​ല്ല; അ​പ്പീ​ല്‍ ന​ല്‍​കും: അ​ഭി​ഭാ​ഷ​ക​ൻ

കൊ​ച്ചി: പ്ര​തി​ക​ളു​ടെ മൗ​ലി​ക​വ​കാ​ശ​ങ്ങ​ള്‍ ലം​ഘി​ക്ക​പ്പെ​ട്ട കേ​സാ​ണ് ന​ടി​യെ അ​ക്ര​മി​ച്ച കേ​സ് എ​ന്ന വാ​ദ​വു​മാ​യി അ​ഡ്വ. ടി.​ആ​ർ.എ​സ് കു​മാ​ര്‍. കേ​സി​ലെ നാ​ലാം പ്ര​തി​യാ​യ വി.​പി.​വി​ജീ​ഷി​ന്‍റെ അ​ഭി​ഭാ​ഷ​ക​നാ​ണ് ടി.​ആ​ര്‍.​എ​സ് കു​മാ​ര്‍.

ര​ണ്ടു മു​ത​ല്‍ അ​ഞ്ചു വ​രെ​യു​ള്ള പ്ര​തി​ക​ള്‍ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു എ​ന്ന വി​ചാ​ര​ണ കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ല്‍ നി​യ​മ​പരമായി തെ​റ്റാ​ണ്. ഇ​തി​നെ ചോ​ദ്യം ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് ത​ങ്ങ​ളെ​ന്ന് അ​ഭി​ഭാ​ഷ​ക​ന്‍ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ​റ​ഞ്ഞു.

""ന​ടി അ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ നാ​ലാം പ്ര​തി​ക്കു വേ​ണ്ടി കേ​സ് ന​ട​ത്തു​ക​യും പ്ര​തി​ക​ളെ​യും നി​യ​മ​ത്തി​ന്‍റെ​യും സാ​ക്ഷി​മൊ​ഴി​ക​ളു​ടെ​യും മെ​മ്മ​റി കാ​ര്‍​ഡി​ന്‍റെ ഉ​ള്ള​ട​ക്ക​ത്തെ​യും മു​ന്‍​നി​ർ​ത്തി വെ​റു​തേ വി​ട​ണ​മെ​ന്നു വി​ചാ​ര​ണ കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട ഒ​രു അ​ഭി​ഭാ​ഷ​ക​നാ​ണ്. പ്ര​തി​ക​ളെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ല്‍ വാ​ര്‍​ത്ത​ക​ള്‍ കെ​ട്ടി​ച്ച​മ​യ്ക്കു​ന്ന​തും വി​ധി വ​ന്ന​തി​നു ശേ​ഷ​വും ജു​ഡീ​ഷ്യ​റി​യെ അ​പ​മാ​നി​ക്കു​ന്ന​തും ഉ​ചി​ത​മാ​യ ന​ട​പ​ടി​യ​ല്ല.

അപ്പീൽ നൽകും

അ​തി​ജീ​വി​ത​യ്ക്കും സ​ര്‍​ക്കാ​രി​നും വി​ധി ന്യാ​യ​ത്തി​ല്‍ പി​ശ​കു​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ തി​രു​ത്താ​ന്‍ ക്രി​മി​ന​ല്‍ ന​ട​പ​ടി​ക്ര​മം പാ​ലി​ച്ച് അ​പ്പീ​ല്‍ ന​ൽ​കാ​ൻ ത​ട​സ​ങ്ങ​ള്‍ ഇ​ല്ല. ഞാ​നും ഈ ​വി​ധി​യു​ടെ പി​ശ​കു​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ച് അ​പ്പീ​ല്‍ ന​ല്‍​കു​ന്നു​ണ്ട്. ഈ ​കേ​സി​ലെ മെ​മ്മ​റി കാ​ര്‍​ഡി​ലെ ഉ​ള്ള​ട​ക്കം ക​ണ്ട ഒ​രു അ​ഭി​ഭാ​ഷ​ക​നാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​ത് ഒ​രു ബ​ലാ​ത്സം​ഘം അ​ല്ല എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് എ​ത്തി​ച്ചേ​ര്‍​ന്നി​ട്ടു​ള്ള​ത്.

പ്ര​തി​ക​ള്‍ കൂ​ട്ട​ബ​ലാ​ത്സം​ഘം ചെ​യ്തു എ​ന്ന വി​ചാ​ര​ണ കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ല്‍ നി​യ​മ​പരമായി തെ​റ്റാ​ണ്. ഇ​തു ചോ​ദ്യം ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ്. ഇ​നി ഇ​തു സം​ബ​ന്ധി​ച്ച് എ​ന്തെ​ങ്കി​ലും ച​ര്‍​ച്ച​യ്ക്കാ​ണെ​ങ്കി​ല്‍ പൊ​തുസ​മൂ​ഹ​ത്തോ​ടു നാ​ലാം പ്ര​തി​ക്കു വേ​ണ്ടി സം​സാ​രി​ക്കാ​ന്‍ ത​യാ​റാ​ണ്' - അ​ഭി​ഭാ​ഷ​ക​ൻ പറഞ്ഞു.

അ​തേ​സ​മ​യം, അ​ഞ്ചും ആ​റും പ്ര​തി​ക​ളാ​യ വ​ടി​വാ​ള്‍ സ​ലീം, പ്ര​ദീ​പ് എ​ന്നി​വ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. അ​പ്പീ​ല്‍ പ​രി​ഗ​ണി​ച്ച് തീ​ര്‍​പ്പു​ണ്ടാ​ക്കു​ന്ന​തി​നു കാ​ലതാ​മ​സ​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ശി​ക്ഷ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു ജാ​മ്യ​ത്തി​ല്‍ വി​ട​ണമെ​ന്നാ​ണ് ആ​വ​ശ്യം.

Movies

പു​തി​യ ചി​ത്രം സം​വി​ധാ​നം ചെ​യ്യാ​നൊ​രു​ങ്ങി ലി​ജോ ജോ​സ്? നാ​യ​ക​ൻ ഇ​ന്ദ്ര​ജി​ത്ത്

പു​തി​യ ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന ന​ൽ​കി സം​വി​ധാ​യ​ക​ൻ ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി. ഇ​ന്ദ്ര​ജി​ത്തി​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്ന് പ​ങ്കു​വ​ച്ച കു​റി​പ്പി​ലാ​ണ് പു​തി​യ ചി​ത്രം ചെ​യ്യു​ന്നു​വെ​ന്ന സൂ​ച​ന ല​ഭി​ച്ച​ത്. ഇ​ന്ദ്ര​ജി​ത്താ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.

ഒ​രു സ​ർ​പ്രൈ​സി​നാ​യി വീ​ണ്ടും ഒ​രു​മി​ക്കു​ന്നു എ​ന്നാ​ണ് ലി​ജോ ജോ​സ് പോ​സ്റ്റ് ചെ​യ്ത​ത്. 'ഞ​ങ്ങ​ളൊ​രു​മി​ച്ച അ​വ​സാ​ന ച​ല​ച്ചി​ത്രം ഡ​ബി​ൾ ബാ​ര​ൽ ആ​യി​രു​ന്നു. എ​ന്‍റെ അ​ടു​ത്ത സി​നി​മ​യി​ലൂ​ടെ ഒ​രു സ​ർ​പ്രൈ​സി​നാ​യി ഞ​ങ്ങ​ൾ കൈ​കോ​ർ​ക്കു​ന്നു. ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ന് ജ​ന്മ​ദി​നാ​ശം​സ​ക​ൾ' എ​ന്നാ​യി​രു​ന്നു ലി​ജോ​യു​ടെ പോ​സ്റ്റ്.

ഡ​ബി​ൾ ബാ​ര​ൽ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷ​മാ​ണ് ലി​ജോ​യും ഇ​ന്ദ്ര​ജി​ത്തും ഒ​ന്നി​ക്കു​ന്ന​ത്. 2015-ലാ​ണ് ഈ ​ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ​ത്.

ഇ​ന്ദ്ര​ജി​ത് പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തി​യ നാ​യ​ക​ൻ എ​ന്ന ചി​ത്ര​മാ​ണ് ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത​ത്. പി​ന്നീ​ട് സി​റ്റി ഓ​ഫ് ഗോ​ഡ്, ആ​മേ​ന്‍, ഡ​ബി​ള്‍ ബാ​ര​ല്‍ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും ഇ​വ​ർ ഒ​ന്നി​ച്ചു.

മോ​ഹ​ൻ​ലാ​ൽ ചി​ത്രം മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ൻ ആ​ണ് അ​വ​സാ​ന​മാ​യി പു​റ​ത്തി​റ​ങ്ങി​യ ലി​ജോ​യു​ടെ ചി​ത്രം.

 

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​നി സി​നി​മാ പൂ​രം; അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് ഇ​ന്ന് തി​ര​ശീ​ല ഉ​യ​രും

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​നി എ​ട്ട് ദി​വ​സം സി​നി​മാ പൂ​രം. കേ​ര​ള അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ 30-ാമ​ത് പ​തി​പ്പി​ന് ഇ​ന്ന് തി​ര​ശീ​ല ഉ​യ​രു​ന്ന​തോ​ടെ ത​ല​സ്ഥാ​നം സി​നി​മാ പ്രേ​മി​ക​ളു​ടെ ന​ഗ​ര​മാ​കും.

വൈ​കി​ട്ട് ആ​റി​ന് നി​ശാ​ഗ​ന്ധി​യി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സാം​സ്‌​കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ച​ല​ച്ചി​ത്ര മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കു​ക്കു പ​ര​മേ​ശ്വ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ ചി​ലി സം​വി​ധാ​യ​ക​ന്‍ പാ​ബ്ലോ ലാ​റോ മു​ഖ്യാ​തി​ഥി​യാ​കും.

ച​ട​ങ്ങി​ല്‍ സ്പി​രി​റ്റ് ഓ​ഫ് സി​നി​മ അ​വാ​ര്‍​ഡ് ക​നേ​ഡി​യ​ന്‍ ച​ല​ച്ചി​ത്ര​കാ​രി കെ​ല്ലി ഫൈ​ഫ് മാ​ര്‍​ഷ​ലി​ന് സാം​സ്‌​കാ​രി​ക മ​ന്ത്രി സ​മ്മാ​നി​ക്കും. സം​വി​ധാ​യ​ക​ന്‍ ഷാ​ജി എ​ന്‍. ക​രു​ണി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം 'ക​രു​ണ​യു​ടെ ക്യാ​മ​റ' സാം​സ്‌​കാ​രി​ക മ​ന്ത്രി അ​ന​സൂ​യ ഷാ​ജി​ക്ക് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്യും. ച​ല​ച്ചി​ത്ര മേ​ള കൈ​പു​സ്ത​കം സ്പാ​നി​ഷ് ന​ടി​യും ജൂ​റി അം​ഗ​വു​മാ​യ ആ​ജ്ഞ​ല മോ​ളി​ന വി​യ​റ്റ്‌​നാ​മി​ല്‍​നി​ന്നു​ള്ള ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​നും ജൂ​റി അം​ഗ​വു​മാ​യ ബൂ​യി ത​ക് ചു​യെ​ന് ന​ല്‍​കി പ്ര​കാ​ശി​പ്പി​ക്കും.

ഉ​ദ്ഘാ​ട​ന​ശേ​ഷം പ​ല​സ്തീ​ന്‍ ജ​ന​ത​യു​ടെ പ്ര​തി​രോ​ധ​വും ച​രി​ത്ര​വും പ​റ​യു​ന്ന ആ​ന്‍ മേ​രി ജാ​സി​ര്‍ സം​വി​ധാ​നം ചെ​യ്ത ‘പ​ല​സ്തീ​ന്‍ 36' നി​ശാ​ഗ​ന്ധി​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. 16 തി​യേ​റ്റ​റു​ക​ളി​ലാ​യി 82 രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള 206 ച​ല​ച്ചി​ത്ര​ങ്ങ​ള്‍ കാ​ണി​ക​ള്‍​ക്ക് വി​രു​ന്നാ​കും. 26 വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് സി​നി​മ​ക​ള്‍ പ്രേ​ക്ഷ​ക​ര്‍​ക്ക് മു​ന്നി​ലെ​ത്തു​ന്ന​ത്.

 

Kerala

"മ​ക​ൻ' തി​രി​ച്ചു​വ​ന്നാ​ൽ അ​മ്മ​യി​ൽ എ​ന്തു സം​ഭ​വി​ക്കും? ച​ർ​ച്ച മു​റു​കു​ന്നു

കോ​ട്ട​യം: സി​നി​മാ​ലോ​കം അ​ട​ക്കി വാ​ഴു​ന്ന​തി​നി​ടെ ഇ​ടി​ത്തീ പോ​ലെ വ​ന്നു വീ​ണ കേ​സി​ൽ ക​ട​പു​ഴ​കി വീ​ണ വ​ൻ​മ​ര​മാ​ണ് ദി​ലീ​പ് എ​ന്ന ജ​ന​പ്രി​യ നാ​യ​ക​ൻ. ന​ട​ൻ എ​ന്ന​തി​നേ​ക്കാ​ൾ നി​ർ​മാ​ണം, തി​യ​റ്റ​ർ, വി​ത​ര​ണം, സി​നി​മാ സം​ഘ​ട​ന തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളെ​ല്ലാം​ത​ന്നെ ദി​ലീ​പ് എ​ന്ന താ​ര​രാ​ജാ​വി​ന്‍റെ ആ​ധി​പ​ത്യ​മു​ണ്ടാ​യി​രു​ന്നു. സൂ​പ്പ​ർ താ​ര​ങ്ങ​ൾ പോ​ലും ദി​ലീ​പി​ന്‍റെ നി​ഴ​ലി​ലാ​യ കാ​ലം.
ഇ​ങ്ങ​നെ സി​നി​മ​യു​ടെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും പി​ടി​മു​റു​ക്കി​യി​രു​ന്ന സ​മ​യ​ത്താ​ണ് പ്ര​മു​ഖ ന​ടി​ക്കെ​തി​രേ ഗു​ണ്ടാ​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​തും ദി​ലീ​പ് ആ​രോ​പ​ണ വ​ല​യ​ത്തി​ൽ കു​രു​ങ്ങു​ന്ന​തും.

അ​മ്മ​യു​ടെ മ​ക്ക​ൾ

ന​ടി​ക്കെ​തി​രേ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കാ​ൻ സി​നി​മാ​സം​ഘ​ട​ന​ക​ൾ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ ദി​ലീ​പി​ന്‍റെ ഭാ​ര്യ​യാ​യി​രു​ന്ന ന​ടി മ​ഞ്ജു​വാ​ര്യ​രാ​ണ് ന​ടി​യെ ആ​ക്ര​മി​ച്ച​തി​നു പി​ന്നി​ൽ ഒ​രു ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച​ത്. ഇ​തു ക​ത്തി​പ്പി​ടി​ച്ച​തോ​ടെ വൈ​കാ​തെ ആ​ക്ര​മ​ണം ക്വ​ട്ടേ​ഷ​ൻ ആ​യി​രു​ന്നെ​ന്നും പി​ന്നി​ൽ ദി​ലീ​പ് ആ​ണെ​ന്നു​മു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നു. ഇ​തി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ ര​ണ്ടു പേ​രും അ​മ്മ​യു​ടെ മ​ക്ക​ൾ ആ​ണെ​ന്ന​താ​യി​രു​ന്നു താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​തി​ക​ര​ണം. സി​നി​മ​യി​ലെ ചി​ല യു​വ​താ​ര​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ദി​ലീ​പി​നെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ട് സം​ഘ​ട​ന​യ്ക്കു​ള്ളി​ൽ എ​ടു​ത്തി​രു​ന്നു. മു​തി​ർ​ന്ന താ​ര​ങ്ങ​ൾ പോ​ലും അ​റ​ച്ചു​നി​ന്ന ഘ​ട്ട​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് ഇ​വ​ർ പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, വൈ​കാ​തെ കേ​സി​ൽ ദി​ലീ​പ് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​തോ​ടെ സം​ഘ​ട​ന​യി​ൽ​നി​ന്നു ദി​ലീ​പി​നെ പു​റ​ത്താ​ക്കാ​ൻ സം​ഘ​ട​ന നി​ർ​ബ​ന്ധി​ത​മാ​യി.

മങ്ങിയ പ്രതാപം

സി​നി​മ​യി​ലെ സ്ത്രീ​ക​ളെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യെ പി​ന്തു​ണ​യ്ക്കാ​നു​മാ​യി അ​മ്മ​യ്ക്കു പു​റ​ത്ത് വി​മ​ൺ ഇ​നി സി​നി​മ ക​ള​ക്ടീ​വ് എ​ന്ന സം​ഘ​ട​ന നി​ല​വി​ൽ വ​ന്നു. അമ്മയുടെ ചില നിലപാടുകളെ വരെ സംഘടന ചോദ്യം ചെയ്തു. കേസ് നടത്താൻ ആക്രമിക്കപ്പെട്ട നടിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട് 90 ദി​വ​സ​ത്തോ​ള​മാ​ണ് ദി​ലീ​പ് ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി​വ​ന്ന​ത്. ഇ​തോ​ടെ ദി​ലീ​പ് ക​രാ​റാ​യി​രു​ന്ന പ​ല പ്രോ​ജ​ക്ടു​ക​ളും മു​ട​ങ്ങി. സി​നി​മ​രം​ഗ​ത്തു​ത​ന്നെ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ദി​ലീ​പി​ന്‍റെ അ​റ​സ്റ്റും ജ​യി​ൽ​വാ​സ​വും സൃ​ഷ്ടി​ച്ച​ത്. ജാ​മ്യം കി​ട്ടി പു​റ​ത്തു​വ​ന്ന​തെ​ങ്കി​ലും കേ​സി​ന്‍റെ വി​ചാ​ര​ണ​യും നി​യ​മ​പ്ര​ശ്ന​ങ്ങ​ളും മൂ​ലം പ​ഴ​യ പ്ര​താ​പ​ത്തോ​ടെ സി​നി​മ​യി​ൽ തി​രി​ച്ചെ​ത്താ​ൻ ദി​ലീ​പി​നു ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​ട​യ്ക്ക് ചി​ല ചി​ത്ര​ങ്ങ​ൾ ചെ​യ്ത​ത് ഒ​ഴി​ച്ചാ​ൽ ക​ഴി​ഞ്ഞ എട്ടര വ​ർ​ഷ​ത്തി​നി​ട​യി​ൽ പ​ല​പ്പോ​ഴും സി​നി​മാ​വേ​ദി​ക​ളി​ൽ​നി​ന്ന് അ​ക​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ദി​ലീ​പ്. ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലും ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ദി​ലീ​പി​നൊ​പ്പം നി​ന്ന കു​റെ താ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. ദി​ലീ​പു​മാ​യി അ​ടു​പ്പം പു​ല​ർ​ത്തി​യ​തി​ന്‍റെ പേ​രി​ൽ നാ​ദി​ർ​ഷ​യും ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യു​മൊ​ക്കെ വി​മ​ർ​ശ​നം നേ​രി​ട്ടു.

തിരിച്ചെടുത്താൽ

വി​ചാ​ര​ണ​ക്കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തോ​ടെ ദി​ലീ​പി​നെ അ​മ്മ​യി​ൽ തി​രി​ച്ചെ​ടു​ക്കു​മോ​യെ​ന്ന ചോ​ദ്യ​മാ​ണ് ഏ​റ്റ​വും പ്ര​സ​ക്തം. ദി​ലീ​പി​നെ ഉ​ട​ൻ തി​രി​ച്ചെ​ടു​ക്കു​മെന്നു പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഇ​തി​ന​കം പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. സം​ഘ​ട​ന​ക​ളെ നി​യ​ന്ത്രി​ക്കു​ക വ​രെ ചെ​യ്തി​രു​ന്ന ദി​ലീ​പ് സം​ഘ​ട​ന​ക​ളി​ലേ​ക്കും സി​നി​മ​യി​ലേ​ക്കും തി​രി​കെ വ​രു​ന്പോ​ൾ ആ​ഹ്ലാ​ദി​ക്കു​ന്ന​വ​രെ​പ്പോ​ലെ ആ​ശ​ങ്ക​പ്പെ​ടു​ന്ന​വ​രു​മു​ണ്ട്. ത​ന്‍റെ പ​ഴ​യ പ്ര​താ​പം തി​രി​ച്ചു​പി​ടി​ക്കാ​ൻ ദി​ലീ​പും അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളും ഇ​റ​ങ്ങി​ത്തി​രി​ച്ചാ​ൽ എ​ന്തു സം​ഭ​വി​ക്കു​മെ​ന്ന ആ​കാം​ക്ഷ സി​നി​മ​വൃ​ത്ത​ങ്ങ​ളി​ൽ ശ​ക്ത​മാ​ണ്.
അ​തേ​സ​മ​യം, കേ​സ് തീ​ർ​ന്നി​ട്ടി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ കൊ​ടു​ക്കു​മെ​ന്നു പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ദി​ലീ​പ് വി​ഷ​യ​ത്തി​ൽ എ​ന്തു നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന​ത് അ​മ്മ​യ്ക്കും ത​ല​വേ​ദ​ന നി​റ​ഞ്ഞ വി​ഷ​യ​മാ​ണ്.
കു​റ്റ​വി​മു​ക്ത​നാ​യി പു​റ​ത്തു​വ​ന്ന​തി​നു ശേ​ഷം ദി​ലീ​പ് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് മ​റ്റൊ​രു ച​ർ​ച്ചാ​വി​ഷ​യം. മ​ഞ്ജു​വാ​ര്യ​ർ ആ​ക്ര​മ​ണ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച​തി​നു പി​ന്നാ​ലെ ത​ന്നെ പ്ര​തി​യാ​ക്കാ​നും തകർക്കാനും ഗൂ​ഢാ​ലോ​ച​ന ന​ട​ന്നു​വെ​ന്നാ​യി​രു​ന്നു ദി​ലീ​പ് കു​റ്റ​പ്പെ​ടു​ത്തി​യ​ത്. സി​നി​മ​യ്ക്കു​ള്ളി​ലു​ള്ള​വ​രും ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നു ത​നി​ക്കെ​തി​രേ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ദി​ലീ​പ് എ​ന്ന ഗോ​പാ​ല​കൃ​ഷ്ണ​ൻ വീ​ണ്ടും സി​നി​മ​യി​ലേ​ക്കു തി​രി​ച്ചു​വ​രു​ന്പോ​ൾ അ​തു പ​ല​ർ​ക്കും ആ​ശ​ങ്ക​യു​ടെ നി​മി​ഷ​ങ്ങ​ൾ​കൂ​ടി​യാ​ണ്. മ​ല​യാ​ള സി​നി​മ​യെ ഇ​ള​ക്കി​മ​റി​ച്ച ഒ​രു സി​നി​മാ​റ്റി​ക് സം​ഭ​വ​ത്തി​ന്‍റെ ശേ​ഷം ഭാ​ഗം ഒ​രു ത്രി​ല്ല​ർ മൂ​വി പോ​ലെ സം​ഭ​വ​ബ​ഹു​ല​മാ​കു​മോ​യെ​ന്നാ​ണ് ഇ​നി അ​റി​യാ​നു​ള്ള​ത്.

Kerala

ഇ​നി ബാക്കി അ​യാ​ൾ പ​റ​യ​ട്ടെ, കേൾക്കാൻ നമുക്കു ബാധ്യതയുണ്ട്: ശ്രീജിത് പണിക്കർ

കോട്ടയം: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ന​മ്മ​ൾ ഇ​തു​വ​രെ കേ​ട്ട​ത് ഒ​രു പ​ക്ഷം മാ​ത്ര​മാ​ണെന്നു സാമൂഹിക നിരീക്ഷകൻ ശ്രീജിത് പണിക്കർ. ഇ​രു​പ​ക്ഷ​വും കേ​ട്ട​തും തെ​ളി​വു​ക​ൾ ക​ണ്ട​തും കോ​ട​തി മാ​ത്ര​മാ​ണ്. ഒ​രു കൊ​ടും ക്രി​മി​ന​ലി​ന്‍റെ വാ​ക്കു​കേ​ട്ട് എ​ട്ട് കൊ​ല്ലം അ​ന്വേ​ഷി​ച്ചി​ട്ടും ഗൂ​ഢാ​ലോ​ച​ന​യും ക്വ​ട്ടേ​ഷ​ൻ കൊ​ടു​ക്ക​ലു​മൊ​ന്നും കോ​ട​തി​യെ ബോ​ധി​പ്പി​ക്കാ​ൻ കേ​ര​ളാ പോലീ​സി​ലെ മി​ടു​ക്ക​ർ​ക്കും ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ ഡ​യ​ലോ​ഗ് കാ​ച്ചി​യ അ​ഭി​ഭാ​ഷ​ക​ർ​ക്കും സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ ബാ​ക്കി ഇ​നി അ​യാ​ൾ പ​റ​യ​ട്ടെ.

എ​ട്ട് കൊ​ല്ലം എ​ന്ന​ത് ഒ​രു ചെ​റി​യ സ​മ​യ​മ​ല്ലെ​ന്ന് എ​ല്ലാ​വ​രും സ​മ്മ​തി​ക്കു​മ​ല്ലോ. ഇ​ന്നു തോ​റ്റ​ത് പ്രോ​സി​ക്യൂ​ഷ​ൻ മാ​ത്ര​മ​ല്ല, ഏ​ക​പ​ക്ഷീ​യ​മാ​യി വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത മി​ക്ക മാ​ധ്യ​മ​ങ്ങ​ളും കൂ​ടി​യാ​ണ്.

ദി​ലീ​പ് ത​ന്‍റെ കേ​സ് നേ​രി​ട്ട​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ല്ല, കോ​ട​തി​യി​ലാ​ണ്. അ​യാ​ൾ​ക്കു പ​റ​യാ​നു​ള്ള​തും ന​മ്മ​ൾ കേ​ൾ​ക്ക​ണം. അ​തിനു കേ​ര​ള​ത്തി​നും ഇ​വി​ട​ത്തെ മാ​ധ്യ​മ​ങ്ങ​ൾ​ക്കും ബാ​ധ്യ​ത​യു​ണ്ട്.- ശ്രീജിത് കൂട്ടിച്ചേർത്തു

Kerala

ഡ്രോണുകൾ വട്ടമിട്ടു, കുട ചൂടി ദിലീപ് കാറിലേക്ക്

കൊച്ചി: നടി ആക്രമണക്കേസിൽ വിധി കേൾക്കാനായി വിചാരണക്കോടതിയിലേക്കു പോകാനായി എട്ടാം പ്രതിയായ നടൻ ദിലീപ് വീട്ടിൽനിന്ന് ഇറങ്ങിയത് കുട ചൂടി. ചാനൽ കാമറകൾ ദിലീപിന്‍റെ കൊച്ചിയിലെ വീടിനു ചുറ്റും രാവിലെ തന്നെ തമ്പടിച്ചിരുന്നു.

ഇതിനിടയിൽ ചില ചാനലുകൾ ഡ്രോണുകൾ ഉപയോഗിച്ചു വീടിന്‍റെയും പരിസരത്തിന്‍റെയും ദൃശ്യങ്ങൾ തത്സമയം ചാനലുകളിൽ കാണിച്ചു. വീടിനു പുറത്തു രണ്ട് ഇന്നോവ കാറുകൾ തയാറായി കിടക്കുന്നുണ്ടെന്നതിന്‍റെ ദൃശ്യങ്ങളും വിവരിച്ചു.

ഡ്രോണുകൾ വീടിനു മുകളിൽ വട്ടമിട്ടു നിരീക്ഷണം നടത്തുകയാണെന്നു മനസിലാക്കിയതിനാലാവണം ദിലീപിനെ വലിയൊരു കുട ചൂടിച്ചാണ് സുഹൃത്തുക്കൾ കാറിലേക്കു കയറ്റിയത്. ദിലീപിന്‍റെ ദൃശ്യങ്ങൾ പകർത്താമെന്നു കരുതി കാത്തു നിന്നിരുന്ന കാമറകളെ സമർഥമായി കബളിപ്പിച്ച് അങ്ങനെ ദിലീപ് കാറിലേക്കു കയറി. ദിലീപിനൊപ്പം കേസിലെ മറ്റൊരു പ്രതിയായ സഹോദരൻ അനൂപും ഒപ്പമുണ്ടായിരുന്നു. കാറുകൾ അതിവേഗം ഗേറ്റ് കടന്ന് പുറത്തേക്കു പോയി. ഡ്രോണുകളും ചാനൽ കാമറകളും കുറെ നേരം ഈ കാറുകൾ പിന്തുടരുകയും ചെയ്തു. അദ്ദേഹം അഭിഭാഷകനായ രാമൻ പിള്ളയുടെ ഒാഫീസിൽ കയറിയതിനു ശേഷമാണ് ദിലീപ് കോടതിയിലേക്കു പോയത്. അഭിഭാഷകന്‍റെ ഒാഫീസിൽനിന്നു പുറത്തിറങ്ങുമ്പോൾ വീണ്ടും മാധ്യമപ്രവർത്തകർ ദിലീപിനെ വളഞ്ഞെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയാറായില്ല. 

Kerala

സിനിമാക്കാർക്കും എംഡിഎംഎ; ഉനൈസിനെയും കല്യാണിയെയും ചോദ്യം ചെയ്യും

കൊ​ച്ചി: കാ​ക്ക​നാ​ട് എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സി​ല്‍ അ​ന്വേ​ഷ​ണം സി​നി​മാ മേ​ഖ​ല​യി​ലേ​ക്ക്. പ്ര​തി ക​ല്ല്യാ​ണി സി​നി​മാ പ്ര​വ​ര്‍​ത്ത​ക​രു​മാ​യി ല​ഹ​രി ഇ​ട​പാ​ട് ന​ട​ത്തി​യി​രു​ന്നു​വെ​ന്ന വി​വ​ര​ത്തെത്തുട​ര്‍​ന്നാ​ണി​ത്. ഇ​വ​രു​ടെ ല​ഹ​രി ഇ​ട​പാ​ടു​ക​ളി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും. ഇ​തി​നാ​യി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങു​ക​യാ​ണ് പോ​ലീ​സ്.
ഇ​ന്ന​ലെ​യാ​ണ് കാ​ക്ക​നാ​ട് ഇ​ട​ച്ചി​റ​ക്ക് സ​മീ​പ​മു​ള്ള അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍നി​ന്നു 20.22 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഉ​നൈ​സ്, ക​ല്ല്യാ​ണി എ​ന്നി​വ​രെ ഡാ​ന്‍​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്. കാ​പ്പ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി എ​ടു​ത്തി​ട്ടു​ള്ള ഉ​നൈ​സ് നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. ക​ല്യാ​ണി മോ​ഡ​ലും സി​നി​മാ പ്ര​മോ​ഷ​ന്‍ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​ണ്.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ഫ്‌​ളാ​റ്റ് വാ​ട​ക​യ്ക്ക് എ​ടു​ത്താ​യി​രു​ന്നു ല​ഹ​രി ഇ​ട​പാ​ട്. നേരത്തെയും സിനിമാക്കാരുമായി ബന്ധപ്പെട്ട നിരവധി മയക്കുമരുന്നു കേസുകൾ ഉയർന്നിരുന്നു. സിനിമാ സെറ്റുകളിലും മറ്റും പരിശോധന നടത്താനുള്ള നീക്കങ്ങളും നടന്നിരുന്നു. സിനിമാ പ്രവർത്തകരിൽ ചിലർ മയക്കുമരുന്നുമായി പിടിയിലാവുകയും ചെയ്തു. എന്നാൽ, പിന്നീട് ഇത്തരം പരിശോധനകളൊക്കെ തണുത്തുപോവുകയായിരുന്നു. സമീപകാലത്തു പിടിയിലായ പല മയക്കുമരുന്നു കേസ് പ്രതികൾക്കും സിനിമാ മേഖലയിലുള്ള പലരുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഇത്തരം കേസുകളിലൊന്നും അന്വേഷണം സിനിമാരംഗത്തേക്ക് ആഴത്തിൽ പോയിട്ടില്ല. 

Movies

കാ​ലം പ​റ​ഞ്ഞ ക​ഥ തിയറ്ററുകളിലേയ്ക്ക്  

ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ ആ​റ് കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തി നാ​ടി​നെ വി​റ​പ്പി​ച്ച ഒ​രു യു​വാ​വ്. സാ​ഹ​ച​ര്യ​ത്തി​ന്‍റെ സ​മ്മ​ർ​ദം കൊ​ണ്ട് ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക പ​ര​മ്പ​ര​ക​ൾ ന​ട​ത്തേ​ണ്ടി വ​ന്ന ഈ ​യു​വാ​വി​ന്‍റെ അ​തി​ശ​യി​ക്കു​ന്ന ക​ഥ പ​റ​യു​ക​യാ​ണ് കാ​ലം പ​റ​ഞ്ഞ ക​ഥ എ​ന്ന ചി​ത്രം.

നി​ര​വ​ധി ടി​വി പ​ര​മ്പ​ര​ക​ളി​ലൂ​ടെ​യും സി​നി​മ​ക​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​യാ​യ പ്ര​സാ​ദ് നൂ​റ​നാ​ട് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്നു. അ​മ്പ​ത് വ​ർ​ഷ​മാ​യി അ​ശ്വ​തി ഭാ​വ​ന എ​ന്ന നാ​ട​ക സ​മി​തി​യു​ടെ സാ​ര​ഥി​യാ​യ ക​രു​നാ​ഗ​പ്പ​ള്ളി കൃ​ഷ്ണ​ൻ കു​ട്ടി, നാ​ട​ക​ശാ​ല ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മാ​ണ​വും, ക​ഥ-​തി​ര​ക്ക​ഥ- സം​ഭാ​ഷ​ണവും ര​ചി​ക്കു​ന്ന ചി​ത്രം റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു.

പു​ലി​മു​രു​ക​ൻ എ​ന്ന ചി​ത്ര​ത്തി​ൽ, മോ​ഹ​ൻ​ലാ​ലി​ന്‍റെ ചെ​റു​പ്പ​കാ​ലം അ​വ​ത​രി​പ്പി​ച്ച അ​ജാ​സാ​ണ് ആ​റ് കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തേ​ണ്ടി വ​ന്ന നാ​യ​ക​ന്‍റെ വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബാ​ല​ന​ടി​യാ​യി രം​ഗ​ത്തുവ​ന്ന സാ​ന്ദ്ര നാ​യി​ക​യാ​യി എ​ത്തു​ന്നു. വി​ദേ​ശ​ത്ത് അ​ച്ഛ​ൻ ഉ​ണ്ടാ​ക്കി​യ ക​ടം തീ​ർ​ക്കാ​ൻ വേ​ണ്ടി ക​ടം വാ​ങ്ങി​യ അ​മ്മ​യു​ടെ​യും മ​ക്ക​ളു​ടെ​യും കൂ​ടി ക​ഥ ചി​ത്രം പ​റ​യു​ന്നു.

സു​ഖ​ജീ​വി​ത​ത്തി​നുവേ​ണ്ടി പ​ണം ക​ണ​ക്കി​ൽ ക​വി​ഞ്ഞ് ചെല​വാ​ക്കി​യ ഇ​വ​ർ മ​റ്റു​ള്ള​വ​രു​ടെ മു​ന്നി​ൽ ത​ല​കു​നി​ക്കാ​തെ അ​വ​സാ​നം വ​രെ ജീ​വി​ച്ചു. ഒ​ടു​വി​ൽ ത​ല​കു​നി​ക്ക​ണം എ​ന്ന സാ​ഹ​ച​ര്യം വ​ന്ന​പ്പോ​ൾ അ​വ​ർ ഒ​രു ക​ടു​ത്ത തീ​രു​മാ​ന​മെ​ടു​ത്തു. എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ക്കു​ന്ന ഈ ​ക​ഥ പ​റ​യു​ക​യാ​ണ് കാ​ലം പ​റ​ഞ്ഞ ക​ഥ എ​ന്ന ചി​ത്രം.

അ​ജാ​സ്, സാ​ന്ദ്ര, നി​ഷ സാ​രം​ഗ്, മാ​സ്റ്റ​ർ അ​ർ​ജി​ത്ത്, ജ​യ​ൻ ചേ​ർ​ത്ത​ല, ശി​വ​ജി ഗു​രു​വാ​യൂ​ർ, അ​രി​സ്റ്റോ സു​രേ​ഷ്, കൊ​ല്ലം തു​ള​സി, കു​ട​ശ​നാ​ട് ക​ന​കം, ര​ശ്മി അ​നി​ൽ, ല​ക്ഷ്മി പ്ര​സാ​ദ്, കോ​ബ്ര രാ​ജേ​ഷ്, അ​റു​മു​ഖ​ൻ ആ​ല​പ്പു​ഴ, അ​ബ്ബാ മോ​ഹ​ൻ, ജീ​ജ സു​രേ​ന്ദ്ര​ൻ, ര​ത്ന​മ്മ ബ്രാ​ഹ്മ മു​ഹൂ​ർ​ത്തം, ജി​തി​ൻ ശ്യാം, ​ഭാ​വ​ന, പ്ര​സ​ന്ന​ൻ, ഹ​രി​കു​മാ​ർ, വി​നോ​ദ്, പോ​ണാ​ൽ ന​ന്ദ​കു​മാ​ർ, ഷാ​ന​വാ​സ് ക​മ്പി​ക്കീ​രി​ൽ തു​ട​ങ്ങി ഒ​ട്ടേ​റെ നാ​ട​ക ക​ലാ​കാ​രന്മാരും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു.

കാ​മ​റ- വി​നോ​ദ് ജി. ​മ​ധു, എ​ഡി​റ്റിം​ഗ്- ക​ണ്ണ​ൻ, ജോ​ജി,ആ​ലാ​പ​നം- സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ, സൂ​ര്യ​നാ​രാ​യ​ണ​ൻ അ​രി​സ്റ്റോ സു​രേ​ഷ്, ഗാ​ന രച​ന- വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ്മ, ശ്രീ​കു​മാ​ർ ഇ​ട​പ്പോ​ൺ, സം​ഗീ​തം- അ​ജ​യ് ര​വി, ആ​ക്ഷ​ൻ- ബ്രൂ​സി​ലി രാ​ജേ​ഷ്, നൃ​ത്ത​സം​വി​ധാ​നം- കി​ര​ൺ മാ​സ്റ്റ​ർ, ആ​ർ​ട്ട്- സ​ന്തോ​ഷ് പാ​പ്പ​നം​കോ​ട്, മേ​ക്ക​പ്പ്- സു​ധീ​ഷ് നാ​രാ​യ​ൻ, പി​ആ​ർ​ഒ- അ​യ്മ​നം സാ​ജ​ൻ.

Movies

ഡീ​യ​സ് ഈ​റെ ഒടിടിയിൽ

പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ഹൊ​റ​ർ ത്രി​ല്ല​ർ "ഡീ​യ​സ് ഈ​റെ' ഒ​ടി​ടി സ്ട്രീ​മിംഗ്​ന് ഒ​രു​ങ്ങു​ന്നു. ഡി​സം​ബ​ർ അ​ഞ്ചു മു​ത​ൽ ജി​യോ ഹോ​ട്ട്സ്റ്റാ​റി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ സ്ട്രീ​മിംഗ്. ഒ​ടി​ടി റി​ലീ​സി​നാ​യി പലരും ആകാംക്ഷയോടെ കാ​ത്തി​രു​ന്ന ചി​ത്ര​മാ​ണ് "ഡീ​യ​സ് ഈ​റെ'. ഒ​ക്ടോ​ബ​ർ 31ന് ​ആ​ണ് ചി​ത്രം തി​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്ത​ത്. മി​ക​ച്ച പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി​യ ചി​ത്രം ബോ​ക്സ്ഓ​ഫീ​സി​ൽ കോ​ടി​ക​ൾ വാ​രി​ക്കൂ​ട്ടു​ക​യും ചെ​യ്തു. ഒ​രു മാ​സ​ത്തിനു ശേ​ഷ​മാ​ണ് ചി​ത്രം ഒ​ടി​ടി​യി​ലെ​ത്തു​ന്ന​ത്.

ഹൊ​റ​ർ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ജ​ന​പ്രി​യ സം​വി​ധാ​യ​ക​നാ​യി മാ​റി​യ രാ​ഹു​ൽ സ​ദാ​ശി​വ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്. രാ​ഹു​ലി​ന്‍റെ ഭ്ര​മ​യു​ഗം, ഭൂ​ത​കാ​ലം എ​ന്നീ ചി​ത്ര​ങ്ങ​ൾ വ​ൻ വി​ജ​യ​മാ​യി​രു​ന്നു. സം​വി​ധാ​യ​ക​ന്‍റെ ക്രാ​ഫ്റ്റ്, ടെ​ക്നീ​ഷ​ൻ​മാ​രു​ടെ മി​ക​വ്, അ​ഭി​നേ​താ​ക്ക​ളു​ടെ മി​ക​ച്ച പ്ര​ക​ട​നം എ​ന്നി ചേ​ർ​ന്ന വെ​ള്ളി​ത്തി​ര​യി​ലെ വി​സ്മ​യ​മാ​ണ് "ഡീ​യ​സ് ഈ​റെ'. ഇ​തു​വ​രെ​യു​ള്ള പ്ര​ണ​വി​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ​നി​ന്ന് ഏ​റെ വ്യ​ത്യ​സ്ത​മാ​ണ് "ഡീ​യ​സ് ഈ​റെ'​യി​ലെ രോ​ഹ​ൻ ശ​ങ്ക​ർ.

നി​ർ​മാ​ണം ച​ക്ര​വ​ർ​ത്തി രാ​മ​ച​ന്ദ്ര-​എ​സ്. ശ​ശി​കാ​ന്ത്, സം​ഗീ​തം: ക്രി​സ്റ്റോ സേ​വ്യ​ർ, ഡി​ഒ​പി ഷെ​ഹ്‌​നാ​ദ് ജ​ലാ​ൽ, എ​ഡി​റ്റ​ർ ഷ​ഫീ​ക്ക് മു​ഹ​മ്മ​ദ് അ​ലി, മേ​ക്ക​പ്പ് റോ​ണ​ക്സ് സേ​വ്യ​ർ, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ മെ​ൽ​വി ജെ, ​സ്റ്റ​ണ്ട് ക​ലൈ കിം​ഗ്സ​ൺ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ അ​രോ​മ മോ​ഹ​ൻ.

Kerala

ബാദുഷയെ അത്രയ്ക്കു വിശ്വസിച്ചു, എന്നാൽ, ഞാൻ ചതിക്കപ്പെട്ടു: ഹരീഷ് കണാരൻ

കൊച്ചി: ഇരുപതു ലക്ഷം കടം വാങ്ങിയിട്ട് തിരികെ നൽകാതെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും നിർമാതാവുമായ ബാദുഷ വഞ്ചിച്ചെന്ന് നടൻ ഹരീഷ് കണാരൻ. കടം വാങ്ങിയിട്ട് തിരികെ നൽകിയില്ലെന്നു മാത്രമല്ല സിനിമകളിൽനിന്നു തന്നെ മനപ്പൂർവം പുറത്താക്കാൻ കളിച്ചെന്നും ഹരീഷ് ആരോപിച്ചു. രണ്ടു വർഷമായി തനിക്ക് ഒരു സിനിമ പോലും കിട്ടിയിട്ടില്ല. എന്തായാലും കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അങ്ങനെ വിട്ടുകളയാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഹരീഷിന്‍റെ വാക്കുകൾ ഇങ്ങനെ: അഞ്ചു വർഷത്തോളം എന്‍റെ ഡേറ്റും പരിപാടികളുമൊക്കെ നോക്കിക്കൊണ്ടിരുന്നത് ബാദുഷ ആയിരുന്നു. അദ്ദേഹവുമായി വളരെ അടുപ്പമായിരുന്നു. വീട്ടിൽ വരുന്നു, അവരുടെ വീട്ടിൽ പോകുന്നു.. അങ്ങനെ വളരെ അടുപ്പവും വിശ്വാസവുമായിരുന്നു. അങ്ങനെയിരിക്കെ പുള്ളിക്ക് കള്ളൻ ഡിസൂസ എന്ന പടം നടക്കുന്ന സമയം. വളരെ അത്യാവശ്യമായി എനിക്കൊരു 20 ലക്ഷം രൂപ വേണമെന്നു ബാദുഷ പറഞ്ഞു. വളരെ അത്യാവശ്യമാണ്. ഒരാഴ്ചയ്ക്കുള്ളിൽ തിരികെ നൽകാമെന്നാണ് പറഞ്ഞത്. അത്ര അടുപ്പവും വിശ്വാസവുമുള്ളതുകൊണ്ട് ഞാൻ ബാങ്കിൽ വിളിച്ചു പറഞ്ഞിട്ട് പണം ട്രാൻഫർ ചെയ്തുകൊടുത്തു. ഒരാഴ്ച കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞ്... പിന്നെ പുള്ളിയുടെ പടങ്ങളുമൊക്കെ അഭിനയിക്കാനുള്ളതുകൊണ്ട് ഞാൻ കാത്തിരുന്നു.

മൂന്നാലു മാസം കഴിഞ്ഞപ്പോൾ കോവിഡ് വന്നു. അപ്പോൾ പടങ്ങളൊന്നുമില്ല. കോവിഡ് കഴിഞ്ഞിട്ടും പടങ്ങളൊന്നുമില്ല. അപ്പോൾ ഞാൻ വിചാരിച്ചു, കോവിഡ് കഴിഞ്ഞ് പടങ്ങളുടെ രീതിയൊക്കെ മാറിയതുകൊണ്ട് എനിക്ക് അവസരമില്ലാത്തതാകും എന്ന്. കോവിഡ് സമയത്ത് ബാദുഷ കുറെ ചാരിറ്റിയൊക്കെ ചെയ്യുന്നുണ്ടായിരുന്നു. പലർക്കും സഹായം കൊടുക്കാനാണെന്നു പറഞ്ഞ് എന്നോടും പലവട്ടം പണം ചോദിച്ചു. ഫുഡ് കൊടുക്കാനാണ്, ടിവി കൊടുക്കാനാണ് എന്നൊക്കെ പറഞ്ഞ്. ഞാൻ പലവട്ടം ചാരിറ്റിക്കു പണം കൊടുത്തു. ഇതിനിടെ, ചാരിറ്റി നടത്തി അയാൾ പേരെടുത്തു. ആ സമയത്തൊക്കെ എന്നെ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. അതിനിടെ, എന്‍റെ വീടു പണി നടക്കുന്ന സമയത്ത് കുറച്ചു പണത്തിന് ആവശ്യം വന്നിട്ട് ഇദ്ദേഹത്തോടു ഞാൻ ചോദിച്ചു. "വെടിക്കെട്ട്' റിലീസ് ആകുമ്പോൾ തരാമെന്നു പറഞ്ഞു. റിലീസ് കഴിഞ്ഞിട്ടും പണം കിട്ടിയില്ല. പിന്നീട് ചോദിച്ചപ്പോൾ വെടിക്കെട്ട് നഷ്ടമായിരുന്നു എന്നു പറഞ്ഞു.

ഇതിനിടെ, എആർഎമ്മിൽ 40 ദിവസത്തെ ഡേറ്റ് വേണം റോൾ ഉണ്ടെന്നു പറഞ്ഞു. ഞാൻ സമ്മതിച്ചു. പണം കിട്ടിയില്ലെങ്കിലും അയാൾ വഴി പടം കിട്ടുന്നുണ്ടല്ലോ എന്നായിരുന്നു എന്‍റെ ആശ്വാസം. ഇതിനിടെ, ഇടവേള ബാബുച്ചേട്ടനെ വിളിച്ചിട്ട് എനിക്ക് ബാദുഷ കുറച്ചുപണം തരാനുണ്ട്. ഒന്നു സംസാരിക്കണമെന്നു പറഞ്ഞു. ബാബുച്ചേട്ടൻ പിന്നെ തിരികെ വിളിച്ചിട്ടു പറഞ്ഞു. അയാളോടു സംസാരിച്ചു. പണം വാങ്ങിയിട്ടുണ്ടെന്നൊക്കെ പറഞ്ഞു. പിന്നെ പലരും ഇതേ പോലെ പരാതി പറയുന്നുണ്ട്. അതുകൊണ്ട് അയാളെ പിണക്കാതെ എങ്ങനെയെങ്കിലും വാങ്ങിയെടുക്കാൻ പറഞ്ഞു. ഇതിനിടെ, എആർഎമ്മിലേക്ക് ആരും വിളിച്ചില്ല. ആ ക്യാരക്ടർ മാറിപ്പോയിട്ടുണ്ടാവും എന്നാണ് കരുതിയത്.

ഒരിക്കൽ ചാനലിന്‍റെ അവാർഡ് നൈറ്റിനു പോയി. ടോവീനോയും അവിടെയുണ്ടായിരുന്നു. തിരക്കായതിനാൽ നേരിട്ടു സംസാരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടു മടങ്ങുംവഴി ടോവീനോയെ വിളിച്ചു. അപ്പോൾ ടോവീനോ ചേട്ടൻ എവിടെയാ, അവിടെ നിൽക്ക് സംസാരിക്കാനുണ്ടെന്നു പറഞ്ഞു. ഞാൻ വഴിയിൽ കാത്തുനിന്നപ്പോൾ ടോവീനോ വന്നു കെട്ടിപ്പിടിച്ചു. പിന്നെ പറഞ്ഞു: എആർഎമ്മിൽ വിളിച്ചിട്ട് എന്താണ് വരാതിരുന്നത്. ചേട്ടനെ വിളിച്ചിട്ട് ഒരു മറുപടിയും ഇല്ല. ഡേറ്റില്ല എന്നൊക്കെയാണല്ലോ പറഞ്ഞത്.
അതു ശരിയല്ല. പടമൊന്നുമില്ലാതെ ഞാൻ വീട്ടിലിരിക്കുകയായിരുന്നെന്നു ഞാൻ മറുപടി നൽകി. അതുകഴിഞ്ഞാണ് എനിക്കു മനസിലായത് എന്നെ മനപ്പൂർവം അയാൾ ഒഴിവാക്കിയതാണെന്ന്. ഇതുപോലെ പല സിനിമകളും എനിക്ക് നഷ്ടമായെന്നു മനസിലായി. സെറ്റുകളിൽ എന്നെക്കുറിച്ചു നെഗറ്റീവ് കാര്യങ്ങൾ പറയുന്നുണ്ടെന്നു പലരും സൂചിപ്പിച്ചു.
എന്തായാലും ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് കൊണ്ടുപോയത്. എന്‍റെ മക്കൾ അനുഭവിക്കേണ്ടത്. അതു മാത്രമല്ല, എന്‍റെ അന്നം മുട്ടിക്കാനുള്ള ശ്രമം ക്രൂരമായിപ്പോയി. ഇതു പുറത്തുപറഞ്ഞതിന്‍റെ പേരിൽ എന്നെ ഇനി സിനിമയിൽനിന്നു തന്നെ ചവിട്ടിപ്പുറത്താക്കുമോയെന്നറിയില്ല. അതിനൊക്കെ സ്വാധീനമുള്ള ആളാണല്ലോ അദ്ദേഹം. എന്തായാലും ഇനി എന്തു വേണമെന്നു തീരുമാനിച്ചിട്ടില്ല. എന്തായാലും ഞാൻ കഷ്ടപ്പെട്ട പണമല്ലേ. ഒത്തിരി കഷ്ടപ്പെട്ടാണ് സിനിമയിൽ എത്തിയത്.

Movies

വി​ജ​യ് സേ​തു​പ​തി​യു​ടെ നാ​യി​ക​യാ​യി സം​യു​ക്ത മേ​നോ​ൻ; പാ​ൻ ഇ​ന്ത്യ​ൻ ചി​ത്ര​ത്തി​ന് പാ​ക്ക​പ്പ്

ത​മി​ഴ് സൂ​പ്പ​ർ​താ​രം വി​ജ​യ് സേ​തു​പ​തി​യെ നാ​യ​ക​നാ​ക്കി സൂ​പ്പ​ർ ഹി​റ്റ് തെ​ലു​ങ്ക് സം​വി​ധാ​യ​ക​ൻ പു​രി ജ​ഗ​നാ​ഥ് ഒ​രു​ക്കു​ന്ന പാ​ൻ ഇ​ന്ത്യ​ൻ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ന്‍റെ അ​വ​സാ​ന ദി​വ​സം, നാ​യ​ക​ൻ വി​ജ​യ് സേ​തു​പ​തി, നി​ർ​മാ​താ​വ് ചാ​ർ​മി കൗ​ർ, സം​വി​ധാ​യ​ക​ൻ പു​രി ജ​ഗ​നാ​ഥ് എ​ന്നി​വ​ർ പ​ര​സ്പ​രം സം​വ​ദി​ക്കു​ന്ന ഒ​രു മ​നോ​ഹ​ര​മാ​യ വീ​ഡി​യോ പു​റ​ത്തു വി​ട്ടു കൊ​ണ്ടാ​ണ് ചി​ത്രം പൂ​ർ​ത്തി​യാ​യ വി​വ​രം അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ച​ത്.

ബി​ഗ് ബ​ഡ്ജ​റ്റ് പാ​ൻ ഇ​ന്ത്യ​ൻ ചി​ത്ര​മാ​യി ഒ​രു​ക്കു​ന്ന ഈ ​പ്രൊ​ജ​ക്റ്റ് നി​ർ​മി​ക്കു​ന്ന​ത് പു​രി ക​ണ​ക്റ്റി​ന്‍റെ ബാ​ന​റി​ൽ പു​രി ജ​ഗ​ന്നാ​ഥും ചാ​ർ​മി കൌ​റും ഒ​പ്പം ജെ ​ബി മോ​ഷ​ൻ പി​ക്ചേ​ഴ്സ് ബാ​ന​റി​ൽ ജെ.​ബി. നാ​രാ​യ​ൺ റാ​വു കോ​ൺ​ഡ്രോ​ള്ള​യും ചേ​ർ​ന്നാ​ണ്. സം​യു​ക്ത മേ​നോ​ൻ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

പു​രി ജ​ഗ​നാ​ഥ് എ​ന്ന സം​വി​ധാ​യ​ക​നെ​യും ചി​ത്ര​ത്തി​ന്‍റെ മു​ഴു​വ​ൻ യൂ​ണി​റ്റി​നേ​യും താ​ൻ മി​സ് ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞു കൊ​ണ്ടാ​ണ് വി​ജ​യ് സേ​തു​പ​തി വീ​ഡി​യോ​യി​ൽ സം​സാ​രി​ച്ച​ത്.

ഇ​ത്ര​യും ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് എ​ല്ലാ​വ​രു​മാ​യും ഉ​ണ്ടാ​യ വൈ​കാ​രി​ക​മാ​യ ബ​ന്ധ​ത്തെ കു​റി​ച്ച് നി​ർ​മാ​താ​വ് ചാ​ർ​മി കൗ​ർ, സം​വി​ധാ​യ​ക​ൻ പു​രി ജ​ഗ​നാ​ഥ് എ​ന്നി​വ​രും സം​സാ​രി​ച്ചു. പു​രി ജ​ഗ​നാ​ഥി​ന്‍റെ ജാ​ക്ക​റ്റി​നെ കു​റി​ച്ച് സ​ര​സ​മാ​യി സം​സാ​രി​ച്ചു കൊ​ണ്ട് വി​ജ​യ് സേ​തു​പ​തി വീ​ഡി​യോ​യി​ൽ ചി​രി പ​ട​ർ​ത്തു​ക​യും ചെ​യ്തു.

ബോ​ളി​വു​ഡ് താ​രം ത​ബു​വും ക​ന്ന​ഡ താ​രം വി​ജ​യ് കു​മാ​റും ആ​ണ് ഈ ​ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ. ബ്ര​ഹ്മാ​ജി, വി.​ടി.​വി. ഗ​ണേ​ഷ് എ​ന്നി​വ​രും ചി​ത്ര​ത്തി​ന്‍റെ താ​ര​നി​ര​യി​ലു​ണ്ട്. ജൂ​ലൈ മാ​സ​ത്തി​ൽ ഹൈ​ദ​രാ​ബാ​ദി​ൽ ആ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഷെ​ഡ്യൂ​ൾ ആ​രം​ഭി​ച്ച​ത്.

ചി​ത്ര​ത്തി​ന് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത് ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വാ​യ ഹ​ർ​ഷ​വ​ർ​ധ​ൻ രാ​മേ​ശ്വ​ർ ആ​ണ്. സൂ​പ്പ​ർ ഹി​റ്റു​ക​ളാ​യ അ​ർ​ജു​ൻ റെ​ഡ്ഡി, ക​ബീ​ർ സിം​ഗ്, അ​നി​മ​ൽ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് സം​ഗീ​ത​മൊ​രു​ക്കി​യ ഹ​ർ​ഷ​വ​ർ​ധ​ൻ രാ​മേ​ശ്വ​ർ ഒ​ട്ടേ​റെ തെ​ന്നി​ന്ത്യ​ൻ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ഏ​റെ ശ്ര​ദ്ധ നേ​ടി​യ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ആ​ണ്.

ആ​ക്ഷ​ൻ, ഇ​മോ​ഷ​ൻ, മാ​സ്, സം​ഗീ​തം, കോ​മ​ഡി എ​ന്നി​വ​യെ​ല്ലാം കോ​ർ​ത്തി​ണ​ക്കി​യാ​ണ് ഈ ​മെ​ഗാ ബ​ഡ്ജ​റ്റ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. ത​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ ചി​ത്ര​മാ​യാ​ണ് പു​രി ജ​ഗ​നാ​ഥ് ഈ ​ചി​ത്ര​മൊ​രു​ക്കു​ന്ന​ത്. ചി​ത്രം ര​ചി​ച്ചി​രി​ക്കു​ന്ന​തും സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ്.

ചി​ത്രീ​ക​ര​ണം അ​വ​സാ​നി​ച്ച​തോ​ടെ ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റും വൈ​കാ​തെ പു​റ​ത്തു​വ​രും. അ​തോ​ടെ ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​ദ്ധ​തി​യി​ടു​ന്ന​ത്. പാ​ൻ ഇ​ന്ത്യ​ൻ ചി​ത്ര​മാ​യി തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ഡ, മ​ല​യാ​ളം, ഹി​ന്ദി ഭാ​ഷ​ക​ളി​ൽ ചി​ത്രം റി​ലീ​സി​നെ​ത്തും.

ര​ച​ന, സം​വി​ധാ​നം - പു​രി ജ​ഗ​ന്നാ​ഥ്, നി​ർ​മാ​താ​ക്ക​ൾ - പു​രി ജ​ഗ​ന്നാ​ഥ്, ചാ​ർ​മി കൌ​ർ, ജെ.​ബി. നാ​രാ​യ​ൺ റാ​വു കോ​ൺ​ഡ്രോ​ള്ള, ബാ​ന​ർ - പു​രി ക​ണ​ക്ട്സ്, ജെബി മോ​ഷ​ൻ പി​ക്ചേ​ഴ്സ്, സം​ഗീ​തം - ഹ​ർ​ഷ​വ​ർ​ധ​ൻ രാ​മേ​ശ്വ​ർ, സി​ഇ​ഒ - വി​ഷു റെ​ഡ്ഡി, മാ​ർ​ക്ക​റ്റിം​ഗ് - ഹാ​ഷ്ടാ​ഗ് മീ​ഡി​യ, പി​ആ​ർ​ഒ - ശ​ബ​രി.

Movies

ക​രി​ഷ്മ ക​പു​റും മക്കളും പുതിയ അപ്പാർട്ട്മെന്‍റിൽ; മാസ വാടക കേട്ടാൽ...

ബോ​ളി​വു​ഡ് താരം ക​രി​ഷ്മ ക​പു​റും മക്കളും പു​തി​യ അ​പ്പാ​ര്‍​ട്ട്‌​മെന്‍റി​ലേ​ക്കു താ​മ​സം മാ​റി. മു​ന്‍ ഭ​ര്‍​ത്താ​വ് സ​ഞ്ജ​യ് ക​പു​റി​ന്‍റെ 30,000 കോ​ടി രൂ​പ​യു​ടെ എ​സ്റ്റേ​റ്റി​ല്‍ ത​നി​ക്കും മ​ക്ക​ള്‍​ക്കും അ​വ​കാ​ശ​മു​ന്ന​യി​ച്ചു​ള്ള നി​യ​മ​പോ​രാ​ട്ട​ത്തി​നി​ടെ​യാ​ണ് ക​രി​ഷ്മ ക​പു​ര്‍ ആ​ഡം​ബ​ര അ​പ്പാ​ര്‍​ട്ട്‌​മെന്‍റി​ലേ​ക്കു താ​മ​സം മാ​റു​ന്ന​ത്. മാ​സം 5.51 ല​ക്ഷം രൂ​പ​യാ​ണ് വാ​ട​ക! മും​ബൈ ബാ​ന്ദ്ര വെ​സ്റ്റി​ല്‍ ആ​ണ് അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്.

ഹി​ല്‍ റോ​ഡി​ലെ ഗ്രാ​ന്‍​ഡ് ബേ ​കോ​ണ്ടോ​മി​നി​യ​ത്തി​ലാ​ണ് അ​പ്പാ​ര്‍​ട്ട്‌​മെ​ന്റ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. ഏ​ക​ദേ​ശം 2,200 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ര്‍​ണ​മു​ണ്ട് വ​സ​തി​ക്ക്. മൂ​ന്ന് പാ​ര്‍​ക്കിം​ഗ് സ്ഥ​ല​ങ്ങ​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് 1,000 രൂ​പ​യും സ്റ്റാ​മ്പ് ഡ്യൂ​ട്ടി 17,100 രൂ​പ​യു​മാ​ണ്. 20 ല​ക്ഷം രൂ​പ സെ​ക്യൂ​രി​റ്റി തു​ക​യാ​യി അ​പ്പാ​ര്‍​ട്ട്‌​മെ​ന്റ് ഉ​ട​മ​യ്ക്കും ന​ല്‍​കി. ന​വം​ബ​ര്‍ മു​ത​ല്‍ 12 മാ​സ​ത്തേ​ക്കാ​ണ് വാ​ട​ക​ക്ക​രാ​ര്‍.

മും​ബൈ​യി​ലെ മ​നോ​ഹ​ര​മാ​യ പാ​ര്‍​പ്പി​ട മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ് ബാ​ന്ദ്ര വെ​സ്റ്റ്. വ​മ്പ​ന്‍ ബി​സി​ന​സു​കാ​ര്‍​ക്കും സെ​ലി​ബ്രി​റ്റി​ക​ള്‍​ക്കും ഇ​വി​ടെ പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ങ്ങ​ളു​ണ്ട്. ജ​ന​പ്രി​യ ക​ഫേ​ക​ള്‍, കാ​ര്‍​ട്ട​ര്‍ റോ​ഡ് തു​ട​ങ്ങി​യ മ​നോ​ഹ​ര​മാ​യ സ്ഥ​ല​ങ്ങ​ള്‍​ക്കു പേ​രു​കേ​ട്ട​താ​ണ് ബാ​ന്ദ്ര.

നി​യ​മ​പോ​രാ​ട്ടം

ക​രി​ഷ്മ​യു​ടെ മു​ന്‍ ഭ​ര്‍​ത്താ​വ് സ​ഞ്ജ​യ് ക​പു​ര്‍ ജൂ​ണി​ലാ​ണ് അ​ന്ത​രി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ശേ​ഷം, സ്വ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​പ​ര​മാ​യ ത​ര്‍​ക്കം ആ​രം​ഭി​ച്ചു. ക​രി​ഷ്മ​യു​ടെ മ​ക്ക​ള്‍ അ​ച്ഛ​ന്‍റെ സ്വ​ത്തു​ക്ക​ളി​ല്‍ അ​വ​കാ​ശം ഉ​ന്ന​യി​ക്കു​മ്പോ​ള്‍, സ​ഞ്ജ​യ്‌​യു​ടെ സ​ഹോ​ദ​രി മ​ന്ദി​ര ക​പു​ര്‍ അ​മ്മ​യു​ടെ ഭാ​ഗം അ​വ​കാ​ശ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ചു. സ​ഞ്ജ​യ്-​ക​രി​ഷ്മ ദ​മ്പ​തി​മാ​രു​ടെ മ​ക്ക​ളാ​യ സ​മൈ​റ, കി​യാ​ന്‍ എ​ന്നി​വ​രും നി​യ​മ​പോ​രാ​ട്ട​ത്തി​ലാ​ണ്. ത​ങ്ങ​ളു​ടെ അ​ച്ഛ​ന്‍റെ ര​ണ്ടാം ഭാ​ര്യ പ്രി​യ സ​ച്‌​ദേ​വ് ത​ങ്ങ​ള്‍​ക്ക് അ​വ​കാ​ശ​പ്പെ​ട്ട സ്വ​ത്ത് വി​ട്ടു​ന​ല്‍​കു​ന്നി​ല്ലെ​ന്നു കാ​ണി​ച്ചാ​ണ് മ​ക്ക​ള്‍ കോ​ട​തി​യെ​യെ സ​മീ​പി​ച്ച​ത്. കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണു​ള്ള​ത്.

Movies

ഏറ്റവും കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമായിട്ടും അതു നഷ്ടം വരുത്തി... എങ്കിലും

2025ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമായിരുന്നു "വാർ 2'. എന്നാൽ, കൂറ്റൻ ബജറ്റിൽ പുറത്തിറങ്ങിയതു മൂലം ഭേദപ്പെട്ട കളക്‌ഷൻ നേടിയിട്ടും ചിത്രത്തിന്‍റെ മു​ട​ക്കു​മു​ത​ല്‍ തി​രി​ച്ചു​പി​ടി​ക്കാ​ന്‍ അണിയറക്കാർക്കായില്ല. ഋ​ത്വി​ക് റോ​ഷ​ന്‍, ജൂ​ണി​യ​ര്‍ എ​ന്‍​ടി​ആ​ര്‍, കി​യാ​ര അ​ദ്വാ​നി എ​ന്നി​വ​ര്‍ അ​ഭി​ന​യി​ച്ച ചി​ത്രം ബോ​ക്‌​സ്ഓ​ഫീ​സി​ല്‍ വീ​ണെ​ങ്കി​ലും ചി​ത്ര​ത്തി​ന്‍റെ പ​രാ​ജ​യ​ത്തി​ല്‍ വ​ന്‍ ച​ര്‍​ച്ച​ക​ളു​ണ്ടാ​യി.

ക​ഴി​ഞ്ഞ ദി​വ​സം ദു​ബാ​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ചി​ത്ര​ത്തെ​ക്കു​റി​ച്ച് ആ​രാ​ധ​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് ബോ​ളി​വു​ഡ് സൂ​പ്പ​ര്‍​താ​രം ഋ​ത്വി​ക് റോ​ഷ​ന്‍ പ​റ​ഞ്ഞ മ​റു​പ​ടി ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തു. ദു​ബാ​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ അ​വ​താ​ര​ക​ന്‍ സ്വാ​ഗ​തം ചെ​യ്യു​മ്പോ​ള്‍, സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ന്ന വി​ശേ​ഷ​ണം ന​ല്‍​കി​യ​തി​നാ​ണ് ഋ​ത്വി​ക് സ്‌​നേ​ഹ​നി​ര്‍​ഭ​ര​മാ​യ മ​റു​പ​ടി പ​റ​ഞ്ഞ​ത്. തന്‍റെ സി​നി​മ, വാ​ര്‍ 2- ബോ​ക്‌​സ്ഓ​ഫീ​സി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടി​ട്ടും നി​ങ്ങ​ളെ​ല്ലാ​വ​രും എ​ന്നെ സ്‌​നേ​ഹി​ക്കു​ന്ന​തി​നും ഹൃ​ദ​യ​ത്തോ​ടു ചേ​ര്‍​ത്തു​പി​ടി​ക്കു​ന്ന​തി​നും താ​ന്‍ വ​ള​രെ​യ​ധി​കം ന​ന്ദി​യു​ള്ള​വ​നാ​ണ് എ​ന്നാ​ണ് ഋ​ത്വി​ക് പ​റ​ഞ്ഞ​ത്.

ഓ​ഗ​സ്റ്റി​ലാ​ണ് വാർ 2- പു​റ​ത്തി​റ​ങ്ങി​യ​ത്. തി​യ​റ്റ​ര്‍ റി​ലീ​സി​നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് താ​രം ചി​ത്ര​ത്തെ​ക്കു​റി​ച്ച് പ​ര​സ്യ​പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​ത്. ആ​രാ​ധ​ക​രു​മാ​യി ത​ന്‍റെ പു​തി​യ വി​ശേ​ഷ​ങ്ങ​ള്‍ താ​രം പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. താ​ര​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് ആ​രാ​ധ​ക​ര്‍ വ്യാ​പ​ക​മാ​യി പ്ര​തി​ക​രി​ച്ചു. "വാ​ര്‍ 2-ന്‍റെ ​പ​രാ​ജ​യം അ​ദ്ദേ​ഹം അ​ത് തു​റ​ന്നു സ​മ്മ​തി​ച്ച​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. ഇ​നി, താ​രം അ​ത്ത​രം വി​ഡ്ഢി​ത്തം ചെ​യ്യി​ല്ലെ​ന്നാണ് പ്രതീക്ഷ... ഇ​പ്പോ​ള്‍ എ​ല്ലാ​വ​രും ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന​ത് 'ക്രി​ഷ് 4' ആണ് തു​ട​ങ്ങി​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണു ല​ഭി​ച്ച​ത്.

ഋ​ത്വി​ക് റോ​ഷ​നും ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​റും ഒ​രു​മി​ച്ച ആ​ദ്യ ചി​ത്ര​മാ​ണ് വാ​ര്‍ 2. അ​യാ​ന്‍ മു​ഖ​ര്‍​ജി സം​വി​ധാ​നം ചെ​യ്ത "വാ​ര്‍ 2', 2019ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ബ്ലോ​ക്ക്ബ​സ്റ്റ​റി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ്. വൈ​ആ​ര്‍​എ​ഫിന്‍റെ ഭാ​ഗ​മാ​യ ആ​ക്ഷ​ന്‍ ത്രി​ല്ല​ര്‍ സ്റ്റു​ഡി​യോ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം.

Movies

ബോബനും മോളിക്കും കല്യാണം; വാർത്ത കണ്ട് വിസ്മയിച്ച് ചാക്കോച്ചൻ

അമ്പ​തു വ​ർ​ഷം മു​മ്പ​ത്തെ ഒ​രു പ​ത്ര​വാ​ർ​ത്ത​യു​ടെ ക​ട്ടിം​ഗ് ക​ണ്ട​പ്പോ​ൾ ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​ന് വി​സ്മ​യം. എ​ങ്ങ​നെ വി​സ്മ​യി​ക്കാ​തി​രി​ക്കും പി​താ​വ് ബോ​ബ​ന്‍റെ​യും അ​മ്മ മോ​ളി​യു​ടെ​യും വി​വാ​ഹ വാ​ർ​ത്ത​യു​ടെ പ​ത്ര ക​ട്ടിം​ഗ് ആ​ണ​ത്. ദീ​പി​ക​യി​ൽ 1975 ഒ​ക്ടോ​ബ​ർ 25ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത​യു​ടെ ക​ട്ടിം​ഗ് ആ​ണ് ദീ​പി​ക​യു​ടെ ലൈ​ബ്ര​റി​യി​ൽ​നി​ന്നു ചാ​ക്കോ​ച്ച​നു വാ​ട്ട്സ് ആ​പ്പി​ൽ ല​ഭി​ച്ച​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യ ആ ​വാ​ർ​ത്ത​യു​ടെ ക​ട്ടിം​ഗ് ക​ണ്ട​തും ചാ​ക്കോ​ച്ച​ൻ വി​സ്മ​യ​ത്തോ​ടെ​യും കൗ​തു​ക​ത്തോ​ടെ​യും പ്ര​തി​ക​രി​ച്ചു. പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത ഇ​ങ്ങ​നെ: ഫി​ലിം പ്രൊ​ഡ്യൂ​സ​ർ, ഡ​യ​റ​ക്ട​ർ, സ്റ്റു​ഡി​യോ ഒാ​ണ​ർ ശ്രീ ​എം. കു​ഞ്ചാ​ക്കോ​യു​ടെ പു​ത്ര​നും എ​ക്സ​ൽ ഗ്ലാ​സി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ശ്രീ ​ബോ​ബ​ൻ കു​ഞ്ചാ​ക്കോ​യും ചാ​ല​ക്കു​ടി മാ​ളി​യേ​ക്ക​ൽ ശ്രീ ​ഇ​ട്ടൂ​പ്പി​ന്‍റെ മ​ക​ൾ മോ​ളി​യു​മാ​യു​ള്ള വി​വാ​ഹം ന​വം​ബ​ർ 5-ാം തീ​യ​തി ഉ​ച്ച​ക​ഴി​ഞ്ഞ് ആ​ല​പ്പു​ഴ​യി​ൽ വ​ച്ച് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. വി​വാ​ഹ​ച​ട​ങ്ങു​ക​ളോ​ട​നു​ബ​ന്ധി​ച്ച് ശ്രീ ​യേ​ശു​ദാ​സ​ൻ, അ​ന്പി​ളി, സു​ജാ​ത, എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ മു​ത​ലാ​യ​വ​രു​ടെ പാ​ട്ടു​ക​ച്ചേ​രി​യും ഉ​ഷാ കു​മാ​രി, ജ​യ​ഭാ​ര​തി എ​ന്നി​വ​രു​ടെ ഡാ​ൻ​സ് പ്രോ​ഗ്രാ​മു​ക​ളും ഉ​ണ്ടാ​യി​രി​ക്കും. പ​രി​പാ​ടി​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പാ​സ് കൂ​ടാ​തെ കാ​ണാ​നു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഈ ​വാ​ർ​ത്ത​യോ​ടൊ​പ്പം ബോ​ബ​ന്‍റെ​യും മോ​ളി​യു​ടെ​യും ഫോ​ട്ടോ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നു.

 

Movies

ആയിരം മുറിവുകളാൽ ഭീകരർ ചോര വീഴ്ത്തുമോ? തരംഗമായി ധുരന്ധർ

ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗിന്‍റെ ഹൈ-ഒക്ടേൻ സ്പൈ ത്രില്ലർ "ധുരന്ധർ'-ന്‍റെ ട്രെയിലർ തരംഗമാകുമ്പോൾ പ്രേക്ഷകർ ആകാംക്ഷയിൽ. റിലീസ് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ട്രെയിലർ വൻ തരംഗമായി മാറി. കഴിഞ്ഞ ഒരാഴ്ചയായി ടീം "ധുരന്ധർ', ചിത്രത്തിലെ കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. രൺവീർ സിങ്, സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ, എന്നിവരുടെ പോസ്റ്ററുകൾ ആരാധകരിൽ വലിയ ആവേശം തീർത്തിരുന്നു. പോസ്റ്ററുകൾക്കു പിന്നാലെ ഇന്നു റിലീസ് ചെയ്ത ട്രെയിലറും ആരാധകർ ആഘോഷമാക്കി മാറ്റുകയാണ്.

നാലു മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ "ധുരന്ധർ'-റിലേക്കുള്ള നേർക്കാഴ്ചയാണ്. ഓരോ കഥാപാത്രത്തിന്‍റെയും ഉൾവശംകൂടി വെളിപ്പെടുത്തുന്നതാണ് ട്രെയിലർ. അവിശ്വസനീയമായ യഥാർഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രമാണ് "ധുരന്ധർ'. പാകിസ്ഥാൻ ഭീകരതയും അതു തകർക്കാനുള്ള ഇന്ത്യയുടെ ഉറച്ച ശ്രമങ്ങളും അതിർത്തി കടന്നുള്ള രഹസ്യാന്വേഷണ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലുമാണ് "ധുരന്ധർ' ഒരുക്കിയിരിക്കുന്നത്.

ഒരു തടവുകാരനെ പീഡിപ്പിക്കുന്ന അർജുന്‍റെ കഥാപാത്രത്തിന്‍റെ ഭയാനകമായ രംഗത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. പാകിസ്ഥാൻ ഏകാധിപതി മുഹമ്മദ് സിയാ ഉൾ ഹഖ്, ഇന്ത്യയെ ആയിരം മുറിവുകളാൽ ചോര വീഴ്ത്താനുള്ള ലക്ഷ്യമാണ് വിഷയം. അർജുൻ രാംപാലിന്‍റെയും അക്ഷയ് ഖന്നയുടെയും ശക്തമായ പെർഫോമൻസ് ട്രെയിലർ കാണാം. ട്രെയിലർ അക്രമാസക്തമാണ്. കൂടാതെ വെടിവയ്പ്, സ്ഫോടനങ്ങൾ, വൻനാശം എന്നിവ ഉൾക്കൊള്ളുന്ന ആക്ഷൻ-പായ്ക്ക് സീക്വൻസുകൾ നിറഞ്ഞതാണ്.


ആദിത്യ ധർ സംവിധാനം ചെയ്ത ഈ ഹൈ-ഒക്ടേൻ സ്പൈ ത്രില്ലർ 2025 ലെ ബോളിവുഡിലെ ഏറ്റവും വലിയ ആക്ഷൻ ചിത്രങ്ങളിൽ ഒന്നാണ്. കഥ, രണ്ട് ഭാഗങ്ങളുള്ള ഫ്രാഞ്ചൈസി റോളൗട്ടിലേക്ക് നയിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. രൺവീർ സിങ്ങിന്‍റെ ഇതുവരെയുള്ള കഥാപാത്രങ്ങളിൽനിന്നു വ്യത്യസ്തമാണ് "ധുരന്ധർ'.

Movies

ര​ജ​നി-​ക​മ​ല്‍ ചി​ത്ര​ത്തി​ല്‍​നി​ന്നു സം​വി​ധാ​യ​ക​ന്‍ സു​ന്ദ​ര്‍ സി. ​പി​ന്മാ​റി; കാ​ര​ണം...

ലോ​ക​സി​നി​മ​യി​ലെ ഇ​തി​ഹാ​സ​താ​ര​ങ്ങ​ളാ​യ ര​ജ​നി​കാ​ന്തും ക​മ​ല്‍​ഹാ​സ​നും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു! ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​രും ച​ല​ച്ചി​ത്ര​ലോ​ക​വും ആ​കാം​ഷ​യോ​ടെ​യാ​ണ് ആ ​പ്ര​ഖ്യാ​പ​നം ഏ​റ്റെ​ടു​ത്ത​ത്. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ ആ​രാ​കു​മെ​ന്നാ​യി​രു​ന്നു ഏ​വ​രും ഉ​റ്റു​നോ​ക്കി​യ​ത്.

ര​ജ​നി​കാ​ന്തി​ന്‍റെ അ​വ​സാ​നം പു​റ​ത്തി​റ​ങ്ങി​യ കൂ​ലി എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ ലോ​കേ​ഷ് ക​ന​ക​രാ​ജി​ന്‍റെ പേ​രാ​ണ് ആ​ദ്യം ഉ​യ​ര്‍​ന്നു​കേ​ട്ട​ത്. പി​ന്നീ​ട്, പ​ല​രു​ടെ​യും പേ​രു​ക​ള്‍ ഉ​യ​ര്‍​ന്നു​വ​ന്നെ​ങ്കി​ലും ഹി​റ്റ് സം​വി​ധാ​യ​ക​ന്‍ സു​ന്ദ​ര്‍ സി-​യി​ലേ​ക്കു പ്രോ​ജ​ക്ട് എ​ത്തു​ക​യാ​യി​രു​ന്നു. വാ​ര്‍​ത്ത പ്ര​ച​രി​ച്ച​തോ​ടെ, ആ​രാ​ധ​ക​രും ആ​ഘോ​ഷ​ത്തി​ലാ​യി.

എ​ന്നാ​ല്‍, പ്രീ ​പ്രൊ​ഡ​ക്ഷ​ന്‍ ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള പു​തി​യ വാ​ര്‍​ത്ത ആ​രാ​ധ​ക​രെ ഞെ​ട്ടി​ക്കു​ന്ന​താ​യി. സു​ന്ദ​ര്‍ പ്രോ​ജ​ക്ടി​ല്‍​നി​ന്നു പി​ന്മാ​റി! സം​വി​ധാ​യ​ക​ന്‍റെ ഭാ​ര്യ​യും സൂ​പ്പ​ര്‍​താ​ര​വു​മാ​യ ഖു​ഷ്ബു ആ​ണ് ഇ​ക്കാ​ര്യം ത​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടി​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി പ​ങ്കു​വ​ച്ച​ത്. എ​ന്നാ​ല്‍, മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ഖു​ഷ്ബു പോ​സ്റ്റ് പി​ന്‍​വ​ലി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട്, സു​ന്ദ​ര്‍ സി ​ത​ന്നെ നേ​രി​ട്ട് എ​ത്തു​ക​യും പി​ന്മാ​റു​ന്ന തീ​രു​മാ​നം ത​ന്നെ നേ​രി​ട്ട് അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

ഹൃ​ദ​യ​വേ​ദ​ന​യോ​ടെ

'ഹൃ​ദ​യ​വേ​ദ​ന​യോ​ടെ​യാ​ണ് ഞാ​ന്‍ ചി​ല പ്ര​ധാ​ന കാ​ര്യ​ങ്ങ​ള്‍ നി​ങ്ങ​ളു​മാ​യി പ​ങ്കി​ടു​ന്ന​ത്. അ​പ്ര​തീ​ക്ഷി​ത​വും ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​തു​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ കാ​ര​ണം, അ​ഭി​മാ​ന​ക​ര​മാ​യ പ്രോ​ജ​ക്റ്റ് ത​ലൈ​വ​ര്‍ 173ല്‍​നി​ന്ന് പി​ന്മാ​റാ​ന്‍ ഞാ​ന്‍ തീ​രു​മാ​നി​ച്ചു. അ​ത് എ​ന്ന സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ബു​ദ്ധി​മു​ട്ടു​ള്ള തീ​രു​മാ​ന​മാ​യി​രു​ന്നു' സു​ന്ദ​ര്‍ സി ​സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ചു.

'ജീ​വി​ത​ത്തി​ല്‍, സ്വ​പ്ന​ങ്ങ​ളി​ല്‍​നി​ന്നു വ്യ​തി​ച​ലി​ച്ചാ​ലും, ന​മു​ക്കു വേ​ണ്ടി ഒ​രു​ക്കി​യ പാ​ത പി​ന്തു​ട​രേ​ണ്ട​തു​ണ്ട്. ഈ ​ര​ണ്ട് ഐ​ക്ക​ണു​ക​ളു​മാ​യു​ള്ള എ​ന്‍റെ ബ​ന്ധം വ​ള​രെ പ​ഴ​ക്ക​മു​ള്ള​താ​ണ്. അ​വ​ര്‍ എ​ക്കാ​ല​വും എ​ന്‍റെ പ്രി​യ​പ്പെ​ട്ട താ​ര​ങ്ങ​ളാ​ണ്. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ഞ​ങ്ങ​ള്‍ പ​ങ്കി​ട്ട നി​മി​ഷ​ങ്ങ​ള്‍ ഞാ​ന്‍ എ​ന്നെ​ന്നേ​ക്കു​മാ​യി വി​ല​മ​തി​ക്കും. അ​വ​ര്‍ എ​ന്നെ വി​ല​മ​തി​ക്കാ​നാ​വാ​ത്ത പാ​ഠ​ങ്ങ​ള്‍ പ​ഠി​പ്പി​ച്ചു. ഞാ​ന്‍ മു​ന്നോ​ട്ട് പോ​കു​മ്പോ​ള്‍ അ​വ​രു​ടെ പ്ര​ചോ​ദ​ന​വും അ​റി​വും തേ​ടു​ന്ന​ത് തു​ട​രും... എ​ന്‍റെ ആ​ത്മാ​ര്‍​ഥ​മാ​യ ക്ഷ​മാ​പ​ണം സ്വീ​ക​രി​ക്കു​ക...' സു​ന്ദ​ര്‍ സി ​കൂ​ട്ടി​ച്ചേ​ര്‍​ത്തു.

'നി​ങ്ങ​ളു​ടെ അ​ച​ഞ്ച​ല​മാ​യ പി​ന്തു​ണ​യ്ക്കും മ​ന​സി​ലാ​ക്ക​ലി​നും ന​ന്ദി. അ​ത് എ​നി​ക്ക് ഒ​രു ലോ​കം പോ​ലെ​യാ​ണ്. നി​ങ്ങ​ളോ​ടൊ​പ്പ​മു​ള്ള കൂ​ടു​ത​ല്‍ ഓ​ര്‍​മ​ക​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു...' എ​ന്നു പ​റ​ഞ്ഞാ​ണ് സു​ന്ദ​ര്‍ സി ​കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, പ്രോ​ജ​ക്ടി​നെ​ക്കു​റി​ച്ചു സൂ​പ്പ​ർ താ​ര​ങ്ങ​ളു​മാ​യു​ള്ള ചി​ല അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളാ​ണ് പി​ൻ​മാ​റ്റ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് അ​ഭ്യൂ​ഹം പ​ര​ക്കു​ന്ന​ത്. 

കൂ​ലി എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​ന് മു​മ്പു ത​ന്നെ ര​ജ​നി​കാ​ന്തും ക​മ​ലും ത​ങ്ങ​ള്‍ ഒ​ന്നി​ച്ചു​ള്ള പ്രോ​ജ​ക്ടി​നെ​ക്കു​റി​ച്ചു തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്നു. മ​ണി​ര​ത്‌​ന​ത്തി​ന്‍റെ ത​ഗ് ലൈ​ഫി​ലാ​ണ് ക​മ​ല്‍ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്. ഇ​പ്പോ​ള്‍ പു​തി​യ സി​നി​മ​യു​ടെ തി​ര​ക്കു​ക​ളി​ലു​മാ​ണ്.
ചി​ത്രം ആ​രു സം​വി​ധാ​നം ചെ​യ്യു​മെ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Movies

ഇ​ത് ത​ട്ടി​പ്പാ​ണ്, ആ​രും ഇ​തി​ൽ അ​ക​പ്പെ​ട​രു​ത്; ഗി​ന്ന​സ് പ​ക്രു​വി​ന്‍റെ പേ​രി​ൽ സ​മ്മാ​ന​പ​ദ്ധ​തി, മു​ന്ന​റി​യി​പ്പു​മാ​യി താ​രം

ത​ന്‍റെ പേ​രും ചി​ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ വീ​ഴ​രു​തെ​ന്ന് ന​ട​ൻ ഗി​ന്ന​സ് പ​ക്രു. സ​മ്മാ​ന​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്ത് ഒ​രു ലി​ങ്ക് ഉ​പ​യോ​ഗി​ച്ച് ന​ട​ക്കു​ന്ന ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പാ​ണി​തെ​ന്നും ആ​രും ഇ​തി​ൽ വീ​ഴ​രു​തെ​ന്നും അ​ദ്ദേ​ഹം വി​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ത​ട്ടി​പ്പി​ന്‍റെ രീ​തി വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ഗി​ന്ന​സ് പ​ക്രു വീഡി​യോ പ​ങ്കു​വ​ച്ച​ത്.

ത​ന്‍റെ പേ​രും ഫോ​ട്ടോ​യും ഉ​പ​യോ​ഗി​ച്ച് ഒ​രു വെ​ബ് സൈ​റ്റ് വ​ഴി സ​മ്മാ​ന​പ​ദ്ധ​തി എ​ന്ന പേ​രി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്. ത​നി​ക്ക് ഈ ​ത​ട്ടി​പ്പു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും, ത​ന്‍റെ പേ​രി​ൽ യാ​തൊ​രു സ​മ്മാ​ന​പ​ദ്ധ​തി​യോ സാ​മ്പ​ത്തി​ക കൈ​മാ​റ്റ​ങ്ങ​ളോ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ന​ട​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

‘ഒ​രു പ്ര​ത്യേ​ക കാ​ര്യം അ​റി​യി​ക്കാ​നാ​ണ് ഞാ​ൻ ഈ ​വി​ഡി​യോ ചെ​യ്യു​ന്ന​ത്. ഈ ​അ​ടു​ത്ത കാ​ല​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന ഒ​രു സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് പ​റ​യാ​നാ​ണ്. ഒ​രു ലി​ങ്ക് ഒ​ക്കെ കൊ​ടു​ത്തി​ട്ട് സ​മ്മാ​ന​പ്പെ​രു​മ​ഴ എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ണ് ഈ ​ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്.

‘വെ​ൽ​ക്കം ടു ​ഗി​ന്ന​സ് പ​ക്രു, അ​ഭി​ന​ന്ദ​ന​ങ്ങ​ൾ, നി​ങ്ങ​ളെ ഒ​രു റാ​ഫി​ൾ വി​ജ​യി ആ​യി തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു എ​ന്ന​ത് നി​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​തി​ൽ എ​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. അ​ത് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ൻ​പ് താ​ഴെ ഉ​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക, ഇ​വി​ടെ റ​ജി​സ്റ്റ​ർ ചെ​യ്യു​ക’ എ​ന്നൊ​ക്കെ പ​റ​ഞ്ഞി​ട്ട് ഒ​രു ലി​ങ്ക് കൊ​ടു​ത്തി​ട്ടു​ണ്ട്.

Movies

റാ​സ​ൽ​ഖൈ​മ​യി​ലെ ആ ​വ​ലി​യ വീ​ട്ടി​ലെ രാ​ജ​കു​മാ​ര​ൻ, എ​ല്ലാം തു​ട​ങ്ങി​യ​ത് ഇ​വി​ടെ നി​ന്ന്; ഷ​റ​ഫു​ദീ​ൻ പ​റ​യു​ന്നു

റാ​സ​ൽ​ഖൈ​മ​യി​ൽ നി​ന്നും ന​ട​ൻ ഷ​റ​ഫു​ദ്ദീ​ൻ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഷ​റ​ഫു​ദീ​നെ പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ ജ​ന​പ്രി​യ​നാ​ക്കി​യ പ്രേ​മം സി​നി​മ​യു​ടെ റ​ഫ​റ​ൻ​സാ​ണ് റാ​സ​ൽ​ഖൈ​മ. 

എ​ല്ലാം തു​ട​ങ്ങി​യ​ത് ഇ​വി​ടെ നി​ന്നാ​ണ്എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ഷ​റ​ഫു​ദീ​ൻ ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്ത​ത്. റാ​സ​ൽ​ഖൈ​മ​യി​ലെ വ​ലി​യ വീ​ട്ടി​ൽ ആ ​രാ​ജ​കു​മാ​ര​ൻ ഒ​റ്റ​യ്ക്കാ​യി​രു​ന്നു എ​ന്ന ഷ​റ​ഫു​ദ്ദീ​ന്‍റെ ഡ​യ​ലോ​ഗ് പ്രേ​മം സി​നി​മ ക​ണ്ട ആ​രും മ​റ​ക്കാ​നി​ട​യി​ല്ല. 

ഷ​റ​ഫു​ദ്ദീ​ന്‍റെ ഗി​രി​രാ​ജ​ൻ കോ​ഴി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത്. ഷ​റ​ഫു​ദ്ദീ​ന്‍റെ ആ ​ഡ​യ​ലോ​ഗും വൈ​റ​ലാ​യി​രു​ന്നു. പി​ന്നീ​ട് പ​ല​രും ഈ ​ഡ​യ​ലോ​ഗ് ക​ട​മെ​ടു​ത്ത് സം​ഭാ​ഷ​ണ​ത്തി​ൽ പോ​ലും ചേ​ർ​ക്കു​മാ​യി​രു​ന്നു. 
റാ​സ​ൽ​ഖൈ​മ‍​യി​ലെ രാ​ജ​കു​മാ​ര​ന്‍റെ വ​ലി​യ വീ​ട് എ​വി​ടെ എ​ന്നാ​ണ് ആ​രാ​ധ​ക​ർ ത​മാ​ശ​രൂ​പേ​ണ ചോ​ദി​ക്കു​ന്ന​ത്.

Movies

"ചെ​റു​ക്ക​നും പെ​ണ്ണും' വ​രു​ന്നു, ഒ​ക്ടോ​ബ​ർ 31-ന്

ശ്രീ​ജി​ത്ത്‌ വി​ജ​യ്, ദി​ലീ​ഷ് പോ​ത്ത​ൻ, ദീ​പ്തി, റി​യ സൈ​റ, മി​ഥു​ൻ, അ​ഹ​മ്മ​ദ് സി​ദി​ഖ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി പ്ര​ദീ​പ്‌ നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന റൊ​മാ​ന്‍റി​ക് ത്രി​ല്ല​ർ ചി​ത്ര​മാ​യ ചെ​റു​ക്ക​നും പെ​ണ്ണും ഒ​ക്ടോ​ബ​ർ 31-ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

ന​ന്ത്യാ​ട്ട് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സ​ജി ന​ന്ത്യാ​ട്ട് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം മ​നോ​ജ്‌ മു​ണ്ട​യാ​ട്ട് നി​ർ​വ​ഹി​ക്കു​ന്നു.

പ്ര​ദീ​പ്‌ നാ​യ​ർ, രാ​ജേ​ഷ് വ​ർ​മ്മ എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു. റ​ഫീ​ഖ് അ​ഹ​മ്മ​ദ്, ശ്രീ​പ്ര​സാ​ദ് എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് അ​രു​ൺ സി​ദ്ധാ​ർ​ഥ്, ര​തീ​ഷ് വേ​ഗ എ​ന്നി​വ​ർ സം​ഗീ​തം പ​ക​രു​ന്നു.

എ​ഡി​റ്റിം​ഗ്-​ജോ​ൺ​കു​ട്ടി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ഷി​ബു ജി. ​സു​ശീ​ല​ൻ, കോ​സ്റ്റ്യും ഡി​സൈ​ന​ർ-​കു​മാ​ർ എ​ട​പ്പാ​ൾ, ക​ലാ സം​വി​ധാ​നം-​മ​ഹേ​ഷ്‌ ശ്രീ​ധ​ർ, വി​നോ​ദ്. പി. ​ശി​വ​രാം-​സൗ​ണ്ട് മി​ക്സിം​ഗ്, സ്റ്റി​ൽ​സ് -അ​ർ​ഷ​ൽ പ​ട്ടാ​മ്പി, ശ്രീ​നി മ​ഞ്ചേ​രി. വി​ത​ര​ണം-ന​ന്ത്യാ​ട്ട് റി​ലീ​സ്, പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

Movies

ക​നോ​ലി ബാ​ൻ​ഡ്സെ​റ്റ് ഒ​ക്ടോ​ബ​ർ 24-ന് ​തി​യ​റ്റ​റു​ക​ളി​ൽ

റോ​ഷ​ൻ ച​ന്ദ്ര, ലി​ഷാ പൊ​ന്നി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഗൗ​തം ര​വീ​ന്ദ്ര​ൻ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം സം​വി​ധാ​നം ചെ​യ്യു​ന്ന ക​നോ​ലി ബാ​ൻ​ഡ് സെ​റ്റ് ഒ​ക്ടോ​ബ​ർ 24-ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

മേ​ഘ​നാ​ഥ​ൻ, ജ​യ​രാ​ജ് കോ​ഴി​ക്കോ​ട്, വി​ജ​യ​ൻ വി. ​നാ​യ​ർ, ബൈ​ജു കു​ട്ട​ൻ, എ​ൻ.​ആ​ർ. ര​ജീ​ഷ്, സ​ബി​ൻ ടി.​വി., ല​ത്തീ​ഫ് കു​റ്റി​പ്പു​റം, ആ​ദി​ൽ, മ​ണി​ക​ണ്ഠ​ൻ, സു​ന്ദ​ർ പാ​ണ്ട്യ​ൻ, സാ​ജു കൊ​ടി​യ​ൻ, സ​തീ​ഷ് ക​ലാ​ഭ​വ​ൻ, റി​ഷി സു​രേ​ഷ്, ബൈ​ജു കു​ട്ട​ൻ, അ​ജ​യ് ഘോ​ഷ്, രാ​ജീ​വ് മേ​ന​ത്ത്, ക​മ​ൽ​മോ​ഹ​ൻ, ല​ത, ര​ജ​നി മു​ര​ളി, പ​വി​ത്ര, ഇ​ന്ദു ശ്രീ, ​സു​ലോ​ച​ന ന​ന്മ​ണ്ട, കെ.​കെ. സു​നി​ൽ കു​മാ​ർ, റി​മോ, അ​ൻ​സാ​ർ അ​ബ്ബാ​സ്, ദാ​സ​ൻ, പ്ര​കാ​ശ​ൻ, ലോ​ജേ​ഷ് തു​ട​ങ്ങി അ​റു​പ​തോ​ളം പേ​ർ ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

വെ​സ്റ്റേ​ൺ ബ്രീ​സ് പി​ക്ച്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ബാ​ബു കാ​രാ​ട്ട്, സി.​കെ. സു​ന്ദ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ഇ​ന്ദ്ര​ജി​ത്ത് എ​സ്. നി​ർ​വ​ഹി​ക്കു​ന്നു. ഗൗ​തം ര​വീ​ന്ദ്ര​ൻ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ഉ​ൻ​മേ​ഷ് സം​ഗീ​തം പ​ക​രു​ന്നു. ശ്രു​തി, കാ​വ്യാ രാ​ജ്, രാ​ജീ​വ്, ഉ​ൻ​മേ​ഷ് എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ. എ​ഡി​റ്റ​ർ-​റ​ഷീം അ​ഹ​മ്മ​ദ്.

പ​ശ്ചാ​ത്ത​ല സം​ഗീ​തം-​സി​ബു സു​കു​മാ​ര​ൻ,സൗ​ണ്ട് ഡി​സൈ​ൻ-​ഗ​ണേ​ഷ് മാ​രാ​ർ, വി.​എ​ഫ്.​എ​ക്‌​സ്- രാ​ജ് മാ​ർ​ത്താ​ണ്ഡം, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​വി​ന​യ് ചെ​ന്നി​ത്ത​ല, ആ​യു​ഷ്‌ സു​ന്ദ​ർ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ-​അ​ൻ​സാ​ർ അ​ബ്ബാ​സ്, ജ​യ​രാ​ജ്, അ​രു​ൺ​കു​മാ​ർ, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ- സോ​ബി​ൻ സു​ലൈ​മാ​ൻ മേ​ക്ക​പ്പ്- രാ​ജേ​ഷ് നെ​ന്മാ​റ, സ്റ്റി​ൽ​സ്-​ജ​യ​പ്ര​കാ​ശ് അ​ത​ളൂ​ർ,ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ- സ​ജി​ത്ത് മു​ണ്ട​യാ​ട്,

പ്രൊ​ജ​ക്ട് ഡി​സൈ​ന​ർ-​അ​രു​ൺ ലാ​ൽ,പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ദാ​സ് വ​ട​ക്കാ​ഞ്ചേ​രി, പ്രൊ​ഡ​ക്ഷ​ൻ എ​ക്‌​സി​ക്യു​ട്ടീ​വ്-​റോ​യ് തൈ​ക്കാ​ട​ൻ,ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ- കാ​ട്ടു​ങ്ക​ൽ പ്ര​ഭാ​ക​ര​ൻ, പ്രൊ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ-​എ​ൽ പി ​സ​തീ​ഷ്,പ​ര​സ്യ​ക​ല-​ശ്യാം​പ്ര​സാ​ദ് ടി ​വി. എ​ൺ​പ​തു​ക​ളി​ലെ കേ​ര​ളീ​യ കാ​ല​ഘ​ട്ടം പ്ര​മേ​യ​മാ​കു​ന്ന ക​നോ​ലി ബാ​ൻ​ഡ് സെ​റ്റ് ഉ​ട​ൻ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

Movies

27 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പ​ര​മേ​ശ്വ​ര​ന്‍റെ വ​ര​വ്; "ഉ​സ്താ​ദ്' റീ ​റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു

റി​പ്പീ​റ്റ് വാ​ല്യൂ പ​ഴ​യ​കാ​ല മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ങ്ങ​ളു​ടെ വ​ലി​യ സ​വി​ശേ​ഷ​ത​യാ​ണ്. കാ​ണു​ന്ന​വ​രെ ഒ​ട്ടും മ​ടു​പ്പി​ക്കാ​ത്ത, വീ​ണ്ടും വീ​ണ്ടും കാ​ണാ​ൻ തോ​ന്നി​പ്പി​ക്കു​ന്ന ഒ​രു മാ​ജി​ക് അ​ത് മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ങ്ങ​ൾ​ക്കു​ണ്ട്.

സ്ഫ​ടി​കം, ദേ​വ​ദൂ​ത​ൻ, ഛോട്ടാ ​മും​ബൈ, മ​ണി​ച്ചി​ത്ര​ത്താ​ഴ്, രാ​വ​ണ​പ്ര​ഭു തു​ട​ങ്ങി അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളു​ടെ റീ​റി​ലീ​സു​ക​ൾ ആ​വ​ർ​ത്തി​ച്ച് ഹി​റ്റ് അ​ടി​ക്കു​ന്ന​തും ഇ​തി​ന് തെ​ളി​വാ​ണ്. ഇ​നി റീ ​റി​ലീ​സി​ന് ഒ​രു​ങ്ങു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്രം "ഉ​സ്താ​ദ്" ആ​ണ്.

1999ൽ ​പു​റ​ത്തി​റ​ങ്ങി​യ ആ​ക്‌​ഷ​ൻ ത്രി​ല്ല​ർ ചി​ത്രം, ര​ഞ്ജി​ത്ത് എ​ഴു​തി സി​ബി മ​ല​യി​ൽ ആ​ണ് സം​വി​ധാ​നം ചെ​യ്ത​ത്. ക​ൺ​ട്രി ടോ​ക്കീ​സി​ന്‍റെ ബാ​ന​റി​ൽ ഷാ​ജി കൈ​ലാ​സും ര​ഞ്ജി​ത്തും ചേ​ർ​ന്നാ​ണ് സി​നി​മ നി​ർ​മി​ച്ച​ത്.

ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ, ദി​വ്യ ഉ​ണ്ണി, ഇ​ന്ദ്ര​ജ, വാ​ണി​വി​ശ്വ​നാ​ഥ്, വി​നീ​ത്, രാ​ജീ​വ്, ഇ​ന്ന​സെ​ൻ്റ്, ജ​നാ​ർ​ദ്ദ​ന​ൻ, സാ​യി​കു​മാ​ർ, ശ്രീ ​വി​ദ്യ, ന​രേ​ന്ദ്ര പ്ര​സാ​ദ്, മ​ണി​യ​ൻ​പി​ള്ള രാ​ജു, ഗ​ണേ​ഷ്കു​മാ​ർ, കു​ഞ്ച​ൻ, സി​ദ്ദി​ഖ്, കൊ​ച്ചി​ൻ ഹ​നീ​ഫ, അ​ഗ​സ്റ്റി​ൻ, ജോ​മോ​ൾ, സു​ധീ​ഷ് തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.

സ​ഹോ​ദ​രി​യെ ജീ​വ​ന് തു​ല്യം സ്നേ​ഹി​ക്കു​ന്ന ഏ​ട്ട​ൻ, പ​ര​മേ​ശ്വ​ര​ന് ആ​രും അ​റി​യാ​ത്ത ഒ​രു അ​ധോ​ലോ​ക പ​രി​വേ​ഷം കൂ​ടി​യു​ണ്ട് ചി​ത്ര​ത്തി​ൽ.

മോ​ഹ​ൻ​ലാ​ലി​ന്‍റെ വ്യ​ത്യ​സ്ത വേ​ഷ​പ്പ​ക​ർ​ച്ച​ക​ളാ​ൽ പ​ര​മേ​ശ്വ​ര​ന്‍റെ​യും അ​ധോ​ലോ​ക നാ​യ​ക​നാ​യ ഉ​സ്താ​ദി​ന്‍റെ​യും ക‌​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ദി​വ്യ ഉ​ണ്ണി​യാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ സ​ഹോ​ദ​രി​യാ​യി വേ​ഷ​മി​ട്ട​ത്.

ഇ​രു​വ​രും ത​മ്മി​ലു​ള്ള വൈ​കാ​രി​ക രം​ഗ​ങ്ങ​ൾ ഇ​ന്നും പ്രേ​ക്ഷ​ക​രു​ടെ ഉ​ള്ളു​ല​യ്ക്കു​ന്ന​താ​ണ്. മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​ക്‌​ഷ​ൻ രം​ഗ​ങ്ങ​ൾ കൊ​ണ്ടും അ​ഭി​ന​യ​ത്തി​ക​വ് കൊ​ണ്ടും ഇ​ന്നും ആ​രാ​ധ​ക​രു​ടെ ഫേ​വ​റേ​റ്റ് ലി​സ്റ്റി​ലു​ള്ള സി​നി​മ​യാ​ണ് ഉ​സ്താ​ദ്.

27 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ജാ​ഗ്വാ​ർ സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ ബി. ​വി​നോ​ദ് ജെ​യി​ൻ ആ​ണ് വീ​ണ്ടും തീ​യ​റ്റ​റി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. മി​ക​ച്ച 4K ദൃ​ശ്യ നി​ല​വാ​ര​ത്തി​ലും, ശ​ബ്ദ​ത്തി​ലും പു​ന​ര​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം 2026 ഫെ​ബ്രു​വ​രി​യി​ൽ പ്രേ​ക്ഷ​ക​ർ​ക്ക് മു​ൻ​പി​ൽ എ​ത്തി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​റി​യി​ച്ചു.

ദേ​വ​ദൂ​ത​നും, ഛോട്ടാ ​മും​ബൈ​ക്കും ശേ​ഷം ഹൈ ​സ്റ്റു​ഡി​യോ​സ് ആ​ണ് സി​നി​മ 4K ഡോ​ൾ​ബി അ​റ്റ്മോ​സി​ൽ റീ​മാ​സ്റ്റ​റിം​ഗ് ചെ​യ്യു​ന്ന​ത്.

ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ​ക്കൊ​പ്പം സം​ഗീ​ത​ത്തി​നും ഏ​റെ ശ്ര​ദ്ധ​നേ​ടി​യ ചി​ത്ര​ത്തി​ൽ ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി, ക​ണ്ണ​ൻ പ​രീ​ക്കു​ട്ടി എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് വി​ദ്യാ​സാ​ഗ​ർ, തേ​ജ് മെ​റി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സം​ഗീ​തം ഒ​രു​ക്കി​യ​ത്.

കെ. ​ജെ. യേ​ശു​ദാ​സ്, എം. ​ജി. ശ്രീ​കു​മാ​ർ, മോ​ഹ​ൻ​ലാ​ൽ, ശ്രീ​നി​വാ​സ്, സു​ജാ​ത, രാ​ധി​ക തി​ല​ക് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ ഗാ​യ​ക​ർ.

ഛായാ​ഗ്ര​ഹ​ണം: ആ​ന​ന്ദ​ക്കു​ട്ട​ൻ, എ​ഡി​റ്റിം​ഗ്: ഭൂ​മി​നാ​ഥ​ൻ, പ​ശ്ചാ​ത്ത​ല സം​ഗീ​തം: രാ​ജാ​മ​ണി, മേ​ക്ക​പ്പ്: സ​ലീം, കോ​സ്റ്റ്യൂം​സ്: എ.​സ​തീ​ശ​ൻ എ​സ്.​ബി., മു​ര​ളി, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് & ഡി​സ്ട്രി​ബൂ​ഷ​ൻ ഹെ​ഡ്: ഷാ​നു പ​ര​പ്പ​ന​ങ്ങാ​ടി, പി.​ആ​ർ.​ഒ: പി.​ശി​വ​പ്ര​സാ​ദ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ​സ്: ഗാ​യ​ത്രി അ​ശോ​ക​ൻ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ.

National

കൂ​ലി​ക്ക് "എ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്' ത​ന്നെ; സ​ൺ പി​ക്ചേ​ഴ്സ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ത​ള്ളി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ചെ​ന്നൈ: ര​ജ​നി​കാ​ന്ത് സി​നി​മ കൂ​ലി​ക്ക് എ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​തി​നെ ചോ​ദ്യം ചെ​യ്ത് സ​ൺ​പി​ക്ചേ​ഴ്സ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ത​ള്ളി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. ജ​സ്റ്റീ​സ് ടി.​വി. ത​മി​ഴ്സ​ൽ​വി​യാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്.

ഹ​ർ​ജി​യി​ൽ യാ​തൊ​രു ക​ഴ​മ്പു​മി​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി, സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഫി​ലിം സ​ർ​ട്ടി​ഫി​ക്കേ​ഷ​ന്‍റെ തീ​രു​മാ​നം ശ​രി​വ​ച്ചു.

സി​നി​മ​യ്ക്ക് ല​ഭി​ച്ച എ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് കു​ടും​ബ​പ്രേ​ക്ഷ​ക​രെ അ​ക​റ്റി നി​ർ​ത്തു​ക​യാ​ണെ​ന്നും ചി​ത്രം റീ​സ​ർ​ട്ടി​ഫൈ ചെ​യ്യ​ണ​മെ​ന്നു​മാ​ണ് സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ സ​ൺ​പി​ക്ചേ​ഴ്സ് കോ​ട​തി​യി​ൽ വാ​ദി​ച്ച​ത്.

എ​ന്നാ​ൽ കൂ​ലി സി​നി​മ​യി​ൽ നി​ര​വ​ധി അ​ക്ര​മാ​സ​ക്ത​വും അ​ങ്ങേ​യ​റ്റം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തു​മാ​യ രം​ഗ​ങ്ങ​ളു​ണ്ടെ​ന്ന് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഫി​ലിം സ​ർ​ട്ടി​ഫി​ക്കേ​ഷ​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ എ.​ആ​ർ.​എ​ൽ. സ​ന്ദ​രേ​ശ​ൻ വാ​ദി​ച്ചു.

Movies

അമ്പതാം വാർഷികം: ചലച്ചിത്രോത്സവത്തിൽ ഷോലെ

ര​​​​​​മേ​​​​​​ഷ് സി​​​​​​പ്പി സം​​​​​​വി​​​​​​ധാ​​​​​​നം ചെ​​​​​​യ്ത് 1975ൽ ​​​​​​പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ങ്ങി​​​​​​യ ബ്ലോ​​​​​​ക്ക്ബ​​​​​​സ്റ്റ​​​​​​ർ ബോ​​​​​​ളി​​​​​​വു​​​​​​ഡ് ചി​​​​​​ത്രം ഷോ​​​​​​ലെ സെ​​​​​​പ്റ്റം​​​​​​ബ​​​​​​ർ ആ​​​​​​റി​​​​​​ന് ടൊ​​​​​​റ​​​​​​ന്‍റോ അ​​​​​​ന്താ​​​​​​രാ​​​​​​ഷ്ട്ര ച​​​​​​ല​​​​​​ച്ചി​​​​​​ത്രോ​​​​​​ൽ​​​​​​സ​​​​​​വ​​​​​​ത്തി​​​​​​ൽ പ്ര​​​​​​ദ​​​​​​ർ​​​​​​ശി​​​​​​പ്പി​​​​​​ക്കും.

ചി​​​​​​ത്രം റി​​​​​​ലീ​​​​​​സ് ചെ​​​​​​യ്ത​​​​​​തി​​​​​​ന്‍റെ അമ്പ​​​​​​താം വാ​​​​​​ർ​​​​​​ഷി​​​​​​ക​​​​​​ത്തോ​​​​​​ട​​​​​​നു​​​​​​ബ​​​​​​ന്ധി​​​​​​ച്ച് പു​​​​​​തു​​​​​​ക്കി​​​​​​യ 4കെ ​​​​​​വേ​​​​​​ർ​​​​​​ഷ​​​​​​ൻ ആ​​​​​​ണ് കാ​​​​​​ണി​​​​​​ക​​​​​​ൾ​​​​​​ക്ക് മു​​​​​​ന്നി​​​​​​ലെ​​​​​​ത്തു​​​​​​ക. സി​​​​​​പ്പി ഫി​​​​​​ലിം​​​​​​സു​​​​​​മാ​​​​​​യി ചേ​​​​​​ർ​​​​​​ന്ന് ചി​​​​​​ത്രം റീ​​​​​​മാ​​​​​​സ്റ്റ​​​​​​ർ ചെ​​​​​​യ്ത​​​​​​ത് ഫി​​​​​​ലിം ഹെ​​​​​​റി​​​​​​റ്റേ​​​​​​ജ് ഫൗ​​​​​​ണ്ടേ​​​​​​ഷ​​​​​​നാ​​​​​​ണ്. 1800 സീ​​​​​​റ്റു​​​​​​ക​​​​​​ളു​​​​​​ള്ള റോ​​​​​​യ് തോം​​​​​​സ​​​​​​ൺ ഹാ​​​​​​ളി​​​​​​ലാ​​​​​​യി​​​​​​രി​​​​​​ക്കും പ്ര​​​​​​ദ​​​​​​ർ​​​​​​ശ​​​​​​നം ന​​​​​​ട​​​​​​ക്കു​​​​​​ക.

ചി​​​​​​ത്ര​​​​​​ത്തി​​​​​​ന്‍റെ യ​​​​​​ഥാ​​​​​​ർ​​​​​​ഥ ക്ലൈ​​​​​​മാ​​​​​​ക്സി​​​​​​നോ​​​​​​ടൊ​​​​​​പ്പം ക​​​​​​ള​​​​​​ഞ്ഞ രം​​​​​​ഗ​​​​​​ങ്ങ​​​​​​ളും ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യാ​​​​​​ണ് പു​​​​​​തി​​​​​​യ വേ​​​​​​ർ​​​​​​ഷ​​​​​​ൻ ത​​​​​​യാ​​​​​​റാ​​​​​​ക്കി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഹി​​​​​​ന്ദി സി​​​​​​നി​​​​​​മ​​​​​​യ്ക്ക് ഒ​​​​​​രു​​​​​​കാ​​​​​​ല​​​​​​ത്തും മ​​​​​​റ​​​​​​ക്കാ​​​​​​നാ​​​​​​കാ​​​​​​ത്ത വി​​​​​​സ്മ​​​​​​യ​​​​​​മാ​​​​​​യി അ​​​​​​റി​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന ഷോ​​​​​​ലെ, മും​​​​​​ബൈ​​​​​​യി​​​​​​ലെ മി​​​​​​ന​​​​​​ർ​​​​​​വ അ​​​​​​ട​​​​​​ക്ക​​​​​​മു​​​​​​ള്ള നി​​​​​​ര​​​​​​വ​​​​​​ധി തീ​​​​​​യേ​​​​​​റ്റ​​​​​​റു​​​​​​ക​​​​​​ളി​​​​​​ൽ അ​​​​​​ഞ്ച് വ​​​​​​ർ​​​​​​ഷ​​​​​​ത്തോ​​​​​​ളം തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യി പ്ര​​​​​​ദ​​​​​​ർ​​​​​​ശി​​​​​​പ്പി​​​​​​ച്ച് റി​​​​​​ക്കാ​​​​​​ർ​​​​​​ഡ് നേ​​​​​​ടി​​​​​​യി​​​​​​രു​​​​​​ന്നു.

Movies

ജാ​ന​കി വി. ​വേ​ഴ്സ​സ് സ്റ്റേ​റ്റ്‌​സ് ഓ​ഫ് കേ​ര​ള ഒ​ടി​ടി​യി​ലേ​യ്ക്ക്

സു​രേ​ഷ് ഗോ​പി​യെ നാ​യ​ക​നാ​ക്കി പ്ര​വീ​ൺ നാ​രാ​യ​ണ​ൻ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്ത ജെ​എ​സ്കെ- ജാ​ന​കി വി. ​വേ​ഴ്സ​സ് സ്റ്റേ​റ്റ് ഓ​ഫ് കേ​ര​ള ZEE5 ഇ​ൽ ഓ​ഗ​സ്റ്റ്15-​ന് റി​ലീ​സ് ചെ​യ്യും. കാ​ർ​ത്തി​ക് ക്രി​യേ​ഷ​ൻ​സു​മാ​യി സ​ഹ​ക​രി​ച്ച് കോ​സ്മോ​സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ആ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്. ജെ. ​ഫ​നീ​ന്ദ്ര കു​മാ​ർ നി​ർ​മി​ച്ച ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​താ​വ് സേ​തു​രാ​മ​ൻ നാ​യ​ർ ക​ങ്കോ​ൾ ആ​ണ്.

ഒ​രു കോ​ർ​ട്ട് റൂം ​ത്രി​ല്ല​ർ അ​ല്ലെ​ങ്കി​ൽ മാ​സ് ലീ​ഗ​ൽ ഡ്രാ​മ ആ​യി ഒ​രു​ക്കി​യ ചി​ത്ര​ത്തി​ൽ സു​രേ​ഷ് ഗോ​പി ഡേ​വി​ഡ് ആ​ബേ​ൽ ഡോ​ണോ​വ​ൻ എ​ന്ന വ​ക്കീ​ൽ ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്നു. ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​മാ​യ ജാ​ന​കി​യാ​യി എ​ത്തു​ന്ന​ത് അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ ആ​ണ്.

ഇ​വ​രെ കൂ​ടാ​തെ, ദി​വ്യ പി​ള്ള, ശ്രു​തി രാ​മ​ച​ന്ദ്ര​ൻ, മാ​ധ​വ് സു​രേ​ഷ്, അ​സ്‌​ക​ർ അ​ലി, ബൈ​ജു സ​ന്തോ​ഷ്, ജ​യ​ൻ ചേ​ർ​ത്ത​ല, ജോ​യ് മാ​ത്യു, അ​ഭി​ലാ​ഷ് ര​വീ​ന്ദ്ര​ൻ, ര​ജി​ത് മേ​നോ​ൻ എ​ന്നി​വ​ർ ആ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ൾ.

മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം തി​യ​റ്റ​ർ റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​ടി​ടി റി​ലീ​സി​ൽ ചി​ത്രം ഹി​ന്ദി​യി​ലും എ​ല്ലാ ദ​ക്ഷി​ണേ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലു​മാ​യി ZEE5 ആ​ണ് പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തു​ന്ന​ത്.

ആ​രാ​ധ​ക​രി​ൽ നി​ന്നും സി​നി​മാ പ്രേ​മി​ക​ളി​ൽ നി​ന്നും വ​ലി​യ സ്വീ​ക​ര​ണം ല​ഭി​ച്ച ചി​ത്രം, ZEE5 പ്രേ​ക്ഷ​ക​ർ​ക്ക് സ​മ്മാ​നി​ക്കു​ന്ന​തി​ൽ അ​ഭി​മാ​നം ഉ​ണ്ടെ​ന്ന് ZEE5 മാ​ർ​ക്ക​റ്റിം​ഗ് സൗ​ത്ത് വി​ഭാ​ഗ​ത്തി​ലെ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് (ത​മി​ഴ് & മ​ല​യാ​ളം) ബി​സി​ന​സ് ഹെ​ഡ് ആ​യ ലോ​യി​ഡ് സി. ​സേ​വ്യ​ർ പ​റ​ഞ്ഞു.

ജാ​ന​കി V/S സ്റ്റേ​റ്റ്‌​സ് ഓ​ഫ് കേ​ര​ള​യു​ടെ ഒ​ഫീ​ഷ്യ​ൽ പ്രീ​മി​യ​ർ ZEE5 ലൂ​ടെ ഓ​ഗ​സ്റ്റ് 15 മു​ത​ൽ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തും

Movies

ജോ​ണി വാ​ക്ക​റി​ലെ വി​ല്ല​ൻ വേ​ഷം വേ​ണ്ടെ​ന്നു​വ​ച്ച​തി​ന്‍റെ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി ലാ​ൽ

ജോ​ണി വാ​ക്ക​ർ സി​നി​മ​യി​ലെ വി​ല്ല​ൻ വേ​ഷം വേ​ണ്ടെ​ന്നു​വ​ച്ച​തി​ന്‍റെ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ലാ​ൽ. അ​ക്കാ​ല​ത്ത് ത​ന്‍റെ ഇ​മേ​ജി​നെ ഈ ​വേ​ഷം ബാ​ധി​ക്കു​മെ​ന്നു ക​രു​തി​യാ​ണ് ആ ​വേ​ഷ​ത്തോ​ട് നോ ​പ​റ​ഞ്ഞ​തെ​ന്ന് ലാ​ൽ പ​റ​ഞ്ഞു.

കേ​ര​ള ക്രൈം ​ഫ​യ​ൽ​സ് സീ​സ​ൺ 2 സി​നി​മ​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൈ​ന സൗ​ത്ത് പ്ല​സി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ലാ​ൽ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

‘അ​ന്ന് ഞ​ങ്ങ​ൾ ന​ല്ല ചെ​റു​പ്പ​ക്കാ​ർ, ഒ​രു കു​ഴ​പ്പ​ത്തി​നും പോ​കാ​ത്ത വ​ള​രെ ന​ല്ല സം​വി​ധാ​യ​ക​ർ. ന​മു​ക്ക​ള്ള​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ന​ല്ല പേ​രു കി​ട്ടി​യി​രി​ക്കു​ന്ന ആ​ളു​ക​ളാ​ണ്. ഒ​ട്ടും ന​മ്മ​ൾ ചീ​ത്ത​യാ​കാ​ൻ പാ​ടി​ല്ലെ​ന്ന ബാ​ധ്യ​ത​യും ആ ​സ​മ​യ​ത്ത് ഞ​ങ്ങ​ൾ​ക്കു​ണ്ട്.

എ​ല്ലാ​വ​രും ന​ല്ല പി​ള്ളേ​ർ, ന​ല്ല പി​ള്ളേ​ർ എ​ന്നു പ​റ​യു​മ്പോ​ൾ ഒ​രു കു​ഴ​പ്പ​വും ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ. ആ ​സ​മ​യ​ത്താ​ണ് ജോ​ണി വാ​ക്ക​ർ വ​രു​ന്ന​ത്.

ക​ഞ്ചാ​വും ഡ്ര​ഗ്സും ഒ​ക്കെ ഉ​പ​യോ​ഗി​ക്കു​ന്ന സ്വാ​മി എ​ന്ന വി​ല്ല​ൻ. ന​മ്മു​ടെ ഇ​മേ​ജി​നെ അ​തു ബാ​ധി​ക്കു​മെ​ന്ന തോ​ന്ന​ൽ അ​ന്നു വ​ന്ന​തു​കൊ​ണ്ട് ഇ​ല്ല എ​ന്നു പ​റ​ഞ്ഞു. പ​ക്ഷേ കാ​ലം ക​ഴി​യു​ന്തോ​റും ബു​ദ്ധി കൂ​ടു​മ​ല്ലോ, കു​റ​ച്ചു​കൂ​ടി ബു​ദ്ധി​വ​ച്ച​പ്പോ​ഴാ​ണ്, ക​ളി​യാ​ട്ട​ത്തി​നു​വേ​ണ്ടി ജ​യ​രാ​ജ് വീ​ണ്ടും വി​ളി​ക്കു​ന്ന​ത്.

അ​തി​നു പു​റ​മെ അ​തൊ​രു ഷേ​ക്സ്പി​യ​റി​ന്‍റെ ക​ഥാ​പാ​ത്ര​മാ​ണെ​ന്നും അ​റി​ഞ്ഞു. അ​ത് ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് സം​വി​ധാ​യ​ക​ൻ സി​ദ്ധി​ഖും ഫാ​സി​ൽ സാ​റി​ന്‍റെ സ​ഹോ​ദ​ര​നും എ​ന്നോ​ടു പ​റ​ഞ്ഞു. അ​ങ്ങ​നെ​യാ​ണ് ‘ക​ളി​യാ​ട്ടം’ ചെ​യ്യു​ന്ന​ത്. ലാ​ൽ പ​റ​ഞ്ഞു.

അ​ഭി​ന​യ​ത്തി​ൽ ലാ​ലി​ന്‍റെ ആ​ദ്യ അ​ര​ങ്ങേ​റ്റം കൂ​ടി​യാ​യി​രു​ന്നു ക​ളി​യാ​ട്ട​ത്തി​ലെ പ​ണി​യ​ൻ. ലാ​ൽ വേ​ണ്ടെ​ന്നു വ​ച്ച ജോ​ണി വാ​ക്ക​റിലെ ആ ​വി​ല്ല​ൻ വേ​ഷം പി​ന്നീ​ട് ചെ​യ്ത​ത് ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ ക​മാ​ൽ ഗൗ​ർ ആ​ണ്.

Latest News

Up