x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ര​ണി​ക്കാ​വി​ന്‍റെ മു​ദ്ര പ​തി​ഞ്ഞ മ​ന​സ് മ​ന​സി​ന്‍റെ കാ​തി​ൽ...

എ​സ്. മ​ഞ്ജു​ളാ​ദേ​വി
Published: February 20, 2026 02:01 PM IST | Updated: February 20, 2026 02:01 PM IST

മ​ന​സ് മ​ന​സി​ന്‍റെ കാ​തി​ൽ ര​ഹ​സ്യ​ങ്ങ​ൾ
മ​ന്ത്രി​ക്കും മ​ധു​വി​ധു രാ​ത്രി
മ​ന്ത്രി​ക്കും മ​ധു​വി​ധു രാ​ത്രി...

തേ​ൻ നി​ലാ​വി​ന്‍റെ കു​ളി​ർ​മ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​നു​ഭ​വി​ക്കു​ന്നു ഭ​ര​ണി​ക്കാ​വ് ശി​വ​കു​മാ​റും ആ​ർ.​കെ. ശേ​ഖ​റും ചേ​ർ​ന്ന് സൃ​ഷ്ടി​ച്ച മ​നോ​ഹ​ര​മാ​യ ഈ ​ഗാ​നം. 1976ൽ ​പു​റ​ത്തി​റ​ങ്ങി​യ ചോ​റ്റാ​നി​ക്ക​ര അ​മ്മ എ​ന്ന ചി​ത്ര​ത്തി​നു വേ​ണ്ടി അ​ന്ന​ത്തെ യു​വ​ഗാ​ന​ര​ച​യി​താ​വാ​യ ഭ​ര​ണി​ക്കാ​വ് ശി​വ​കു​മാ​ർ ര​ചി​ച്ച ഗാ​നം കേ​ൾ​ക്കു​മ്പോ​ൾ അ​തി​മ​ധു​ര​മാ​യ ഒ​ര​നു​ഭ​വം ത​ന്നെ ആ​ണ്. എ​ന്നാ​ൽ ഗാ​ന​ര​ച​ന​യു​ടെ നി​മി​ഷ​ങ്ങ​ൾ അ​ത്ര സു​ഖ​ക​ര​മാ​യി​രു​ന്നി​ല്ല എ​ന്ന് പ​റ​യാം.

ഭ​ര​ണി​ക്കാ​വ് ശി​വ​കു​മാ​ർ ത​ന്നെ ഈ ​ഗാ​ന​സൃ​ഷ്ടി​യു​ടെ സ​മ​യ​ത്ത് ഉ​ണ്ടാ​യ വേ​ദ​ന​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങു​ന്ന മ​ല​യാ​ളം പ​ത്ര​ത്തി​ന്‍റെ ലേ​ഖ​ക​നാ​യി​രു​ന്ന മ​ണി.​എ​സ്. തി​രു​വ​ല്ല​യോ​ടാ​ണ് ഗാ​ന ര​ച​ന​യു​ടെ പി​ന്നി​ലെ ക​ഥ ഭ​ര​ണി​ക്കാ​വ് പ​റ​ഞ്ഞ​ത്.

2005-2006 കാ​ല​ഘ​ട്ട​ത്തി​ൽ മ​ല​യാ​ളം പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു കൊ​ണ്ടി​രു​ന്ന മ​ല​യാ​ള സി​നി​മാ​ഗാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​ര​മ്പ​ര​യ്ക്കു വേ​ണ്ടി​യാ​ണ് ഭ​ര​ണി​ക്കാ​വി​നെ മ​ണി.​എ​സ്. തി​രു​വ​ല്ല കാ​ണു​ന്ന​ത്.

(എ​ഴു​ത്തു​കാ​ര​നും പൊ​തു​പ്ര​വ​ർ​ത്ത​ക​നും ആ​ണ് ലേ​ഖ​ക​ൻ) ഭ​ര​ണി​ക്കാ​വ് താ​മ​സി​ച്ചി​രു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്തെ വ​ഴു​ത​ക്കാ​ട് ഫോ​റ​സ്റ്റ് ഓ​ഫീ​സ് ലൈ​നി​ലു​ള്ള വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു ആ ​ക​ണ്ടു​മു​ട്ട​ൽ. മ​ന​സി​ൽ എ​ന്നും മാ​യാ​തെ കി​ട​ക്കു​ന്ന മ​ന​സ് മ​ന​സി​ന്‍റെ കാ​തി​ൽ... എ​ന്ന ഗാ​ന​ത്തെ കു​റി​ച്ച് ഭ​ര​ണി​ക്കാ​വ് ലേ​ഖ​ക​നോ​ട് പ​റ​യു​ന്ന​ത് ഈ ​സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് . (2007 ൽ ​ഈ അ​ഭി​മു​ഖം ഉ​ൾ​പ്പെ​ടെ​യു​ള്ള ലേ​ഖ​ന​ങ്ങ​ൾ ചേ​ർ​ത്ത് മ​ണി.​എ​സ്. തി​രു​വ​ല്ല ‘ഈ ​ഗാ​നം മ​റ​ക്കു​മോ'​എ​ന്ന പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. 2014 ൽ ​വി​പു​ല​മാ​യ പ​രി​ഷ്ക​രി​ച്ച പ​തി​പ്പും ഇ​റ​ക്കി).

ക്രോ​സ് ബെ​ൽ​റ്റ് മ​ണി സം​വി​ധാ​നം ചെ​യ്ത ചോ​റ്റാ​നി​ക്ക​ര അ​മ്മ എ​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി ആ​ദ്യം ഭ​ര​ണി​ക്കാ​വ് ര​ചി​ച്ച​ത് കെ.​ജെ. യേ​ശു​ദാ​സ് പാ​ടി​യ ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി... ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്തി​ഗാ​ന​ങ്ങ​ൾ ആ​ണ്. ദേ​വി​യെ മ​ന​സി​ൽ ധ്യാ​നി​ച്ചാ​ണ് കു​റെ വ​രി​ക​ൾ എ​ഴു​തി​യ​ത് എ​ന്നും ആ​ർ.​കെ. ശേ​ഖ​ർ (സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ.​ആ​ർ. റ​ഹ്മാ​ന്‍റെ പി​താ​വ്) ഈ​ണം ന​ൽ​കി​യ ആ ​ഗാ​ന​ങ്ങ​ൾ എ​ല്ലാം ദേ​വി​ക​ടാ​ക്ഷ​ത്താ​ൽ ഹി​റ്റാ​യി എ​ന്നു​മാ​ണ് ഭ​ര​ണി​ക്കാ​വ് പ​റ​ഞ്ഞ​ത്. പി​ന്നീ​ട് നി​ന​ച്ചി​രി​ക്കാ​തെ​യാ​ണ് ഭ​ര​ണി​ക്കാ​വി​നെ തേ​ടി സം​വി​ധാ​യ​ക​ന്‍റെ ഫോ​ൺ​കോ​ൾ വ​രു​ന്ന​ത്.

ചോ​റ്റാ​നി​ക്ക​ര അ​മ്മ എ​ന്ന സി​നി​മ​യ്ക്ക് വേ​ണ്ടി ഒ​രു പാ​ട്ടു​കൂ​ടി എ​ഴു​ത​ണം.. മു​ൻ​പ് എ​ഴു​തി​യ​ത് പോ​ലു​ള്ള ഭ​ക്തി​ഗാ​നം അ​ല്ല ആ​ദ്യ​രാ​ത്രി​യെ കു​റി​ച്ചു​ള്ള ഒ​രു ഗാ​നം. . ക്രോ​സ് ബെ​ൽ​റ്റ് മ​ണി പ​റ​ഞ്ഞു. ചോ​റ്റാ​നി​ക്ക​ര അ​മ്മ എ​ന്ന സി​നി​മ​യി​ൽ എ​ന്തി​നാ​ണ് സം​വി​ധാ​യ​ക​ൻ പ​റ​യു​ന്ന​തു​പോ​ലെ ആ​ദ്യ​രാ​ത്രി കൊ​ഴു​പ്പി​ക്കു​ന്ന ത​ര​ത്തി​ലെ ഗാ​നം എ​ന്ന് യു​വ ഗാ​ന​ര​ച​യി​താ​വി​ന് ആ​ദ്യം സം​ശ​യ​മാ​യി. എ​ന്നാ​ൽ ദേ​വി ക​ഥ തു​ട​ങ്ങാ​നു​ള്ള ഒ​രു പ​ശ്ചാ​ത്ത​ലം ആ​ണ് ര​ണ്ട് യു​വ​മി​ഥു​ന​ങ്ങ​ളു​ടെ ആ​ദ്യ​രാ​ത്രി രം​ഗ​വും ഗാ​ന​വും എ​ന്ന് സം​വി​ധാ​യ​ക​ൻ വി​ശ​ദീ​ക​രി​ച്ചു.

ചോ​റ്റാ​നി​ക്ക​ര അ​മ്മ​യി​ലെ ഭ​ക്തി​ഗാ​ന​ങ്ങ​ൾ എ​ല്ലാം റെ​ക്കോ​ർ​ഡ് ചെ​യ്തു ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് പു​തി​യ ആ​ശ​യം വ​രു​ന്ന​ത്. ആ​ർ.​കെ. ശേ​ഖ​ർ അ​ക്കാ​ല​ത്ത് സി​റോ​സി​സ് എ​ന്ന മാ​ര​ക​മാ​യ രോ​ഗ​ത്തി​ന്‍റെ വേ​ദ​ന​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. അ​തു കൊ​ണ്ടു​ത​ന്നെ സ്റ്റു​ഡി​യോ​യി​ൽ എ​ത്തു​ക ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു.

അ​തി​നാ​ൽ ഭ​ര​ണി​ക്കാ​വ് നേ​രി​ട്ട് ചെ​ന്നൈ​യി​ലു​ള്ള ശേ​ഖ​റി​ന്‍റെ വീ​ട്ടി​ൽ എ​ത്തി. ഇ​നി ഭ​ര​ണി​ക്കാ​വ് മു​ന്പൊ​രി​ക്ക​ൽ പ​റ​ഞ്ഞ വാ​ക്കു​ക​ൾ ത​ന്നെ കേ​ൾ​ക്കാം... "ആ​ർ. കെ. ​ശേ​ഖ​റി​ന്‍റെ വീ​ട്ടി​ൽ ചെ​ന്ന​പ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന ഒ​രു സ​ത്യം മ​ന​സി​ലാ​യ​ത്. മാ​ര​ക​രോ​ഗം എ​ന്‍റെ സു​ഹൃ​ത്തി​ന്‍റെ ജീ​വ​ൻ ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും കാ​ർ​ന്നു തി​ന്നു​ക​ഴി​ഞ്ഞു. അ​സ​ഹ്യ​മാ​യ വേ​ദ​ന​യി​ലും, കി​ട​ന്ന കി​ട​പ്പി​ൽ ത​ന്നെ ഹൃ​ദ​യം നി​റ​ഞ്ഞ ഒ​രു ചി​രി​യോ​ടെ അ​ദ്ദേ​ഹം എ​ന്ന് അ​ക​ത്തേ​ക്ക് ക്ഷ​ണി​ച്ചു.

ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ഗാ​ന​ത്തി​ന് മ​ധ്യ​മാ​വ​തി രാ​ഗ​ത്തി​ൽ ഒ​രു ഈ​ണം മൂ​ളി. പ​ക്ഷേ വീ​ർ​ത്ത വ​യ​റു​മാ​യി മ​ര​ണ​ത്തെ കാ​ത്തു കി​ട​ക്കു​ന്ന എ​ന്‍റെ സു​ഹൃ​ത്തി​ന്‍റെ മു​ന്നി​ലി​രു​ന്ന് ആ​ദ്യ രാ​ത്രി​യെ വ​ർ​ണി​ച്ച് ഒ​രു വ​രി പോ​ലും എ​ഴു​താ​ൻ എ​നി​ക്ക് ക​ഴി​യു​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ആ ​അ​വ​സ്ഥ​യി​ലും സം​ഗീ​ത​ത്തോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​നി​വേ​ശം എ​ന്നെ ഉ​ണ​ർ​ത്തി.

വി​ൻ​സെ​ന്‍റും രാ​ജ​കോ​കി​ല​യും ര​വി മേ​നോ​നും ഉ​ണ്ണി​മേ​രി​യു​മാ​ണ് ചി​ത്ര​ത്തി​ൽ യു​വ​മി​ഥു​ന​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​ന​സ് പാ​ക​പ്പെ​ടു​ത്തി ഒ​രു നി​മി​ഷം ഞാ​ൻ വി​ൻ​സെ​ന്‍റോ ര​വി മേ​നോ​നോ ആ​യി. അ​ദ്ദേ​ഹം ഈ​ണം മൂ​ളാ​ൻ തു​ട​ങ്ങി. എ​ന്‍റെ തൂ​ലി​ക ച​ലി​ച്ചും തു​ട​ങ്ങി. അ​ല്പം നി​മി​ഷ​ത്തി​നു​ള്ളി​ൽ ഗാ​നം എ​ഴു​തി പൂ​ർ​ത്തി​യാ​ക്കി.​ആ ഗാ​ന​മാ​ണ് ‘മ​ന​സ് മ​ന​സി​ന്‍റെ കാ​തി​ൽ ര​ഹ​സ്യ​ങ്ങ​ൾ മ​ന്ത്രി​ക്ക് മ​ധു​വി​ധു രാ​ത്രി...'​ഈ​ണ​മി​ട്ട് റെ​ക്കോ​ർ​ഡിം​ഗ് തു​ട​ങ്ങി​യെ​ങ്കി​ലും പൂ​ർ​ത്തി​യാ​ക്കാ​നാ​വാ​തെ എ​ന്‍റെ ഉ​റ്റ ച​ങ്ങാ​തി ഈ ​ലോ​കം വി​ട്ട് യാ​ത്ര​യാ​യി. പി​ന്നീ​ട് ആ ​ജോ​ലി പൂ​ർ​ത്തി​യാ​ക്കി​യ​ത് അ​ർ​ജു​ന​ൻ മാ​ഷാ​ണ്.

ചെ​ണ്ട എ​ന്ന് സി​നി​മ​യി​ലെ പ​ഞ്ച​മി തി​രു​നാ​ൾ... എ​ന്ന ഗാ​നം എ​ഴു​തു​മ്പോ​ൾ ഭ​ര​ണി​ക്കാ​വി​ന് 21 വ​യ​സ് മാ​ത്ര​മാ​ണ് പ്രാ​യം. സം​ഗീ​ത ഇ​തി​ഹാ​സം ജി. ​ദേ​വ​രാ​ജ​ൻ ആ​ണ് യു​വ ഗാ​ന​ര​ച​യി​താ​വി​ന്‍റെ ആ​ദ്യ ഗാ​ന​ത്തി​ന് സം​ഗീ​തം ന​ൽ​കി​യ​ത് എ​ന്ന​തും ഒ​രു ച​രി​ത്ര​മാ​ണ്. സീ​മ​ന്ത​രേ​ഖ​യി​ൽ ച​ന്ദ​നം ചാ​ർ​ത്തി​യ.., ആ​ഷാ​ഢ​മാ​സം.., മ​ധു​രം തി​രു​മ​ധു​രം.., രാ​ഗാ​ർ​ദ്ര ഹം​സ​ങ്ങ​ളോ... തു​ട​ങ്ങി നി​ര​വ​ധി നി​ര​വ​ധി ഗാ​ന​ങ്ങ​ൾ ഭ​ര​ണി​ക്കാ​വ് മ​ല​യാ​ള സി​നി​മ​യ്ക്ക് സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്.

2007 ജ​നു​വ​രി​യി​ലാ​ണ് ഭ​ര​ണി​ക്കാ​വ് ശി​വ​കു​മാ​ർ ഭൂ​മി​യി​ൽ​നി​ന്നു വി​ട​വാ​ങ്ങു​ന്ന​ത്. 2007 ന​വം​ബ​റി​ൽ പു​റ​ത്തു​വ​ന്ന മ​ണി. എ​സ്. തി​രു​വ​ല്ല​യു​ടെ പു​സ്ത​ക​ത്തി​ലെ അ​ഭി​മു​ഖ​ക്കു​റി​പ്പ് ഭ​ര​ണി​ക്കാ​വി​നു​ള്ള ആ​ദ​രാ​ഞ്ജ​ലി​യാ​യി​ട്ടാ​ണ് ലേ​ഖ​ക​ൻ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Tags : music story malayalam movie music

Recent News

Up