x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രാ​തി ന​ൽ​കി​യി​ട്ടും കാ​ര്യ​മു​ണ്ടാ​യി​ല്ല, അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും ഭീ​ഷ​ണി​യും നേ​രി​ട്ട് ന​ടി ര​വീ​ണ ര​വി


Published: February 5, 2026 02:56 PM IST | Updated: February 5, 2026 03:09 PM IST

ചെ​ന്നൈ സ്വ​ദേ​ശി​ക​ളാ​യ ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളി​ൽ നി​ന്നും നേ​രി​ടേ​ണ്ടി​വ​രു​ന്ന വ്യ​ക്തി​ഹ​ത്യ​ക​ൾ​ക്കെ​തി​രെ ന​ടി​യും ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റു​മാ​യ ര​വീ​ണ ര​വി രം​ഗ​ത്ത്.

ശ​ബ​രീ​ഷ് എ​ന്ന വ്യ​ക്തി​യും അ​യാ​ളു​ടെ ഇ​ര​ട്ട സ​ഹോ​ദ​ര​നും ത​ന്നെ​യും പ്രി​യ​പ്പെ​ട്ട​വ​രെ​യും മെ​സേ​ജു​ക​ളി​ലൂ​ടെ നി​ര​ന്ത​രം വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന് ര​വീ​ണ ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി.

പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും നി​യ​മ​പ​ര​മാ​യ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​ട്ടും ഈ ​പീ​ഡ​നം തു​ട​രു​ക​യാ​ണെ​ന്നും താ​രം പ​റ​യു​ന്നു.

‘‘സു​ഹൃ​ത്തു​ക്ക​ളെ - ഈ ​വ്യ​ക്തി വ​ർ​ഷ​ങ്ങ​ളാ​യി എ​ന്‍റെ ക​സി​നെ​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളെ​യും ഉ​പ​ദ്ര​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ അ​ച്ഛ​ന്‍റെ ജ​ന്മ​ദി​ന പോ​സ്റ്റു​ക​ളി​ൽ പോ​ലും ഇ​യാ​ൾ വ​ന്ന് വ​ള​രെ മോ​ശ​മാ​യ രീ​തി​യി​ൽ ക​മ​ന്‍റു​ക​ൾ ഇ​ട്ടു (ഭാ​ഗ്യ​ത്തി​ന് ഞ​ങ്ങ​ൾ​ക്ക് അ​ത് ഉ​ട​ൻ ത​ന്നെ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നും ഡി​ലീ​റ്റ് ചെ​യ്യാ​നും ക​ഴി​ഞ്ഞു).

പ​ര​സ്യ​മാ​യ ഒ​രു അ​റി​യി​പ്പ്: ഇ​നി​യും മൗ​നം പാ​ലി​ക്കാ​നാ​കി​ല്ല 

ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി എ​ന്നെ​യും എ​ന്‍റെ കു​ടും​ബ​ത്തെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും വേ​ട്ട​യാ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു വ്യ​ക്തി​യി​ൽ നി​ന്ന് പ്രി​യ​പ്പെ​ട്ട​വ​രെ സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഞാ​ൻ ഇ​ന്ന് ഈ ​കു​റി​പ്പ് പ​ങ്കു​വെ​ക്കു​ന്ന​ത്.

 

പോ​ലീ​സ് പ​രാ​തി​ക​ളും നി​യ​മ​പ​ര​മാ​യ മു​ന്ന​റി​യി​പ്പു​ക​ളും ന​ൽ​കി​യാ​ൽ ഇ​യാ​ൾ ഈ ​ക്രൂ​ര​ത അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് ക​രു​തി ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ഞാ​ൻ മൗ​നം പാ​ലി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, ശ​ബ​രീ​ഷ് എ​ന്ന വ്യ​ക്തി​യും അ​യാ​ളു​ടെ ഇ​ര​ട്ട സ​ഹോ​ദ​ര​നും എ​ന്നെ​യും എ​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​രെ​യും ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ഇ​പ്പോ​ഴും തു​ട​ർ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

എ​ന്നെ മാ​ത്ര​മ​ല്ല, എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ല​ക്ഷ്യം വ​ച്ചു​കൊ​ണ്ട് അ​തി​മ്ലേ​ച്ഛ​മാ​യ ഭാ​ഷ​യി​ലാ​ണ് ഇ​വ​ർ സ​ന്ദേ​ശ​ങ്ങ​ളും ക​മ​ന്‍റു​ക​ളും അ​യ​യ്ക്കു​ന്ന​ത്. എ​ന്‍റെ പേ​രി​ൽ ഇ​ത്ര​യും മാ​ന​സി​ക വി​ഷ​മം അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളോ​ടും പ്രി​യ​പ്പെ​ട്ട​വ​രോ​ടും എ​നി​ക്ക് അ​ഗാ​ധ​മാ​യ ഖേ​ദ​മു​ണ്ട്. 

ഞ​ങ്ങ​ൾ നി​യ​മ​പ​ര​മാ​യ എ​ല്ലാ വ​ഴി​ക​ളും തേ​ടി​യി​ട്ടും ഈ ​പീ​ഡ​നം അ​വ​സാ​നി​ക്കു​ന്നി​ല്ല. നി​ര​വ​ധി വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

എ​ന്നെ കൂ​ടാ​തെ മ​റ്റ് പ​ല വ​നി​താ അ​ഭി​നേ​താ​ക്ക​ളെ​യും പ്ര​ഫ​ഷ​ന​ലു​ക​ളെ​യും ഇ​യാ​ൾ ഇ​ത്ത​ര​ത്തി​ൽ പി​ന്തു​ട​രു​ക​യും ശ​ല്യം ചെ​യ്യു​ക​യും ചെ​യ്യു​ന്നു​ണ്ട്. "നേ​ര​ത്തെ പ​രി​ച​യ​മു​ള്ള​വ​ർ" എ​ന്നോ "വി​വാ​ഹം ഉ​റ​പ്പി​ച്ച​വ​ർ" എ​ന്നോ ഉ​ള്ള വ്യാ​ജ ക​ഥ​ക​ൾ പ്ര​ച​രി​പ്പി​ച്ചാ​ണ് ഇ​യാ​ൾ ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​ത്.

നി​ങ്ങ​ളോ​ട് ഓ​രോ​രു​ത്ത​രോ​ടു​മു​ള്ള എ​ന്‍റെ അ​ഭ്യ​ർ​ഥ​ന: ഇ​യാ​ളു​ടെ പ്രൊ​ഫൈ​ലു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും ബ്ലോ​ക്ക് ചെ​യ്യു​ക​യും ചെ​യ്യു​ക.​ഇ​യാ​ളി​ൽ നി​ന്നോ സ​ഹോ​ദ​ര​നി​ൽ നി​ന്നോ ഉ​ള്ള സ​ന്ദേ​ശ​ങ്ങ​ളോ​ട് ഒ​രു കാ​ര​ണ​വ​ശാ​ലും പ്ര​തി​ക​രി​ക്ക​രു​ത്. ഇ​വ​രു​ടെ ക​മ​ന്‍റു​ക​ളോ സ​ന്ദേ​ശ​ങ്ങ​ളോ ഗൗ​നി​ക്കാ​തി​രി​ക്കു​ക.  

Tags : Raveena Ravi obscene messages movie actress

Recent News

Up