x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ത് ത​ട്ടി​പ്പാ​ണ്, ആ​രും ഇ​തി​ൽ അ​ക​പ്പെ​ട​രു​ത്; ഗി​ന്ന​സ് പ​ക്രു​വി​ന്‍റെ പേ​രി​ൽ സ​മ്മാ​ന​പ​ദ്ധ​തി, മു​ന്ന​റി​യി​പ്പു​മാ​യി താ​രം


Published: November 7, 2025 11:15 AM IST | Updated: November 7, 2025 11:15 AM IST

ത​ന്‍റെ പേ​രും ചി​ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ വീ​ഴ​രു​തെ​ന്ന് ന​ട​ൻ ഗി​ന്ന​സ് പ​ക്രു. സ​മ്മാ​ന​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്ത് ഒ​രു ലി​ങ്ക് ഉ​പ​യോ​ഗി​ച്ച് ന​ട​ക്കു​ന്ന ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പാ​ണി​തെ​ന്നും ആ​രും ഇ​തി​ൽ വീ​ഴ​രു​തെ​ന്നും അ​ദ്ദേ​ഹം വി​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ത​ട്ടി​പ്പി​ന്‍റെ രീ​തി വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ഗി​ന്ന​സ് പ​ക്രു വീഡി​യോ പ​ങ്കു​വ​ച്ച​ത്.

ത​ന്‍റെ പേ​രും ഫോ​ട്ടോ​യും ഉ​പ​യോ​ഗി​ച്ച് ഒ​രു വെ​ബ് സൈ​റ്റ് വ​ഴി സ​മ്മാ​ന​പ​ദ്ധ​തി എ​ന്ന പേ​രി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്. ത​നി​ക്ക് ഈ ​ത​ട്ടി​പ്പു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും, ത​ന്‍റെ പേ​രി​ൽ യാ​തൊ​രു സ​മ്മാ​ന​പ​ദ്ധ​തി​യോ സാ​മ്പ​ത്തി​ക കൈ​മാ​റ്റ​ങ്ങ​ളോ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ന​ട​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

‘ഒ​രു പ്ര​ത്യേ​ക കാ​ര്യം അ​റി​യി​ക്കാ​നാ​ണ് ഞാ​ൻ ഈ ​വി​ഡി​യോ ചെ​യ്യു​ന്ന​ത്. ഈ ​അ​ടു​ത്ത കാ​ല​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന ഒ​രു സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് പ​റ​യാ​നാ​ണ്. ഒ​രു ലി​ങ്ക് ഒ​ക്കെ കൊ​ടു​ത്തി​ട്ട് സ​മ്മാ​ന​പ്പെ​രു​മ​ഴ എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ണ് ഈ ​ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്.

‘വെ​ൽ​ക്കം ടു ​ഗി​ന്ന​സ് പ​ക്രു, അ​ഭി​ന​ന്ദ​ന​ങ്ങ​ൾ, നി​ങ്ങ​ളെ ഒ​രു റാ​ഫി​ൾ വി​ജ​യി ആ​യി തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു എ​ന്ന​ത് നി​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​തി​ൽ എ​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. അ​ത് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ൻ​പ് താ​ഴെ ഉ​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക, ഇ​വി​ടെ റ​ജി​സ്റ്റ​ർ ചെ​യ്യു​ക’ എ​ന്നൊ​ക്കെ പ​റ​ഞ്ഞി​ട്ട് ഒ​രു ലി​ങ്ക് കൊ​ടു​ത്തി​ട്ടു​ണ്ട്.

ഇ​ത് എ​ന്താ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ല ഇ​ത് ആ​രോ ത​ട്ടി​പ്പി​ന് വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന ലി​ങ്ക് ആ​ണ്. എ​ന്‍റെ പേ​രും പ​ട​വും ഒ​ക്കെ കൊ​ടു​ത്തി​ട്ട് ഒ​രു സൈ​റ്റ് ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. അ​ത് ഞാ​ൻ നി​ങ്ങ​ളെ കാ​ണി​ക്കാം. ക്രെ​ഡി​റ്റ് കാ​ർ​ഡ് ന​മ്പ​ർ കൊ​ടു​ക്കു​ക എ​ന്നൊ​ക്കെ പ​റ​ഞ്ഞി​ട്ടു​ണ്ട്.

എ​ന്താ​യാ​ലും ഇ​ത് കൃ​ത്യ​മാ​യ ഒ​രു ത​ട്ടി​പ്പാ​ണ്. എ​നി​ക്ക് ഇ​തു​മാ​യി ഒ​രു ബ​ന്ധ​വും ഇ​ല്ല. എ​നി​ക്ക് യാ​തൊ​രു വി​ധ​ത്തി​ലു​ള്ള സ​മ്മാ​ന​പ​ദ്ധ​തി​ക​ളോ​സോ​ഷ്യ​ൽ മീ​ട്ടി​യ വ​ഴി ഉ​ള്ള സാ​മ്പ​ത്തി​ക കൈ​മാ​റ്റ​ങ്ങ​ളോ ഇ​ല്ല.

ദ​യ​വു​ചെ​യ്ത് ആ​രും ഈ ​ത​ട്ടി​പ്പി​ൽ വീ​ഴ​രു​ത്. ക​ഴി​വ​തും ഇ​ത് ഷെ​യ​ർ ചെ​യ്ത് എ​ല്ലാ​വ​രി​ലും എ​ത്തി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു. പ​ല ത​ര​ത്തി​ലു​ള്ള ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ നാ​ട്ടി​ൽ ന​ട​ക്കു​ന്നു​ണ്ട്. ന​മ്മ​ളെ സ്നേ​ഹി​ക്കു​ന്ന​വ​ർ ഇ​ത് സ​ത്യ​മാ​ണെ​ന്നു ക​രു​തും. ഒ​രു കാ​ര​ണ​വ​ശാ​ലും ഈ ​ത​ട്ടി​പ്പി​ൽ വീ​ഴ​രു​ത്.’’ ഗി​ന്ന​സ് പ​ക്രു പ​റ​ഞ്ഞു.

Tags : Guinness Pakru Cinema News Movie Malayamcinema Movie News

Recent News

Up