x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കഥപറഞ്ഞു മറഞ്ഞ് ശ്രീനി; ചിരി മാഞ്ഞ് മലയാളം


Published: December 21, 2025 01:02 PM IST | Updated: December 21, 2025 01:02 PM IST

കൊച്ചി: മ​ല​യാ​ള​ത്തി​ന്‍റെ ശ്രീ​നി​വാ​സ​ന്‍ അ​ര​ങ്ങൊ​ഴി​ഞ്ഞു. പ​ക​രം വ​യ്ക്കാ​നി​ല്ലാ​ത്ത ചി​ന്ത​ക​ള്‍​ക്കും ചി​രി​ക്കും വി​ട. കണ്ടനാട്ടെ വീട്ടുവളപ്പിൽ ആ അതുല്യ കലാകാരന്‍റെ ഭൗതിക ദേഹം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി.

ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്കാര ചടങ്ങിൽ മൂത്തമകൻ വിനീത് ശ്രീനിവാസനാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. ചിതയിൽ തീ കൊളുത്തിയ ശേഷം നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി രണ്ടാമത്തെ മകൻ ധ്യാൻ അച്ഛനെ അഭിവാദ്യം ചെയ്തു.

സർക്കാരിന്‍റെ പ്രതിനിധിയായി മന്ത്രി പി. പ്രസാദ് സംസ്കാര ചടങ്ങിൽ പങ്കെടുത്തു. വിവിധ മേഖലകളിലെ പ്രമുഖരടക്കം നൂറുകണക്കിനാളുകൾ ശ്രീനിവാസനെ യാത്രയാക്കാനെത്തിയിരുന്നു. സംസ്കാര ചടങ്ങുകൾക്കു മുമ്പ്, അദ്ദേഹത്തിന്‍റെ ഉറ്റ സുഹൃത്ത് കൂടിയായ സംവിധായകൻ സത്യൻ അന്തിക്കാട് "എല്ലാവർക്കും നന്മ നേരുന്നു' എന്ന കുറിപ്പും ഒരു പേനയും ചിതയിൽ വച്ചു.

ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേരാണ് എത്തിച്ചേർന്നത്.

46 വ​ര്‍​ഷം നീ​ണ്ടു നി​ന്ന സി​നി​മാ ജീ​വി​ത​ത്തി​നാ​ണ് തി​ര​ശീ​ല വീ​ണി​രി​ക്കു​ന്ന​ത്. മ​ല​യാ​ളി​യു​ടെ സാ​മൂ​ഹ്യ ജീ​വി​ത​വും വ്യ​ക്തി ജീ​വി​ത​വും രാ​ഷ്ട്രീ​യ ജീ​വി​ത​വും ഇ​തു​പോ​ലെ സി​നി​മ​യി​ല്‍ പ​ക​ര്‍​ത്തി​യ തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നും ന​ട​നും വേ​റെ​യു​ണ്ടാ​വി​ല്ല.

ന​ര്‍​മ​ത്തി​ന്‍റെ മേ​മ്പൊ​ടി​യോ​ടെ ശ്രീ​നി​വാ​സ​ന്‍ ത​ന്‍റെ സി​നി​മ​ക​ളി​ല്‍ എ​ത്തി​ച്ച​ത് മ​ല​യാ​ളി​യു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ ആ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ള്‍ ഇ​ന്നും കാ​ലി​ക​പ്ര​സ​ക്ത​മാ​ണ്. ഒ​രു പ്ര​ത്യേ​ക കാ​ല​ഘ​ട്ട​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു കൊ​ണ്ടാ​യി​രു​ന്നി​ല്ല ശ്രീ​നി​യു​ടെ സി​നി​മ​ക​ള്‍, എ​ല്ലാ കാ​ല​ത്തും ച​ര്‍​ച്ച​യാ​കു​ന്ന​താ​ണ്. സാ​മൂ​ഹി​ക പ്ര​തി​ബ​ന്ധ​ത​യു​ള്ള ആ​ക്ഷേ​പ​ഹാ​സ്യ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ് കീ​ഴ​ട​ക്കി​യ ശ്രീ​നി​വാ​സ​ന്‍, സി​നി​മ​യെ ജീ​വി​ത​ത്തോ​ട് ചേ​ര്‍​ത്ത് വാ​യി​ക്കാ​ന്‍ പ​ഠി​പ്പി​ച്ച ക​ലാ​കാ​ര​ന്‍ കൂ​ടി​യാ​ണ്. ആ അതുല്യ പ്രതിഭയ്ക്ക് വിട.

Tags : Sreenivasan Funeral

Recent News

Up