x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ചോ​ദ​നം എ​ന്‍റെ അ​ച്ഛ​നാ​ണ്; ശ്രീ​നി​വാ​സ​ൻ മ​രി​ക്കു​ന്ന​തി​ന് ത​ലേ​ന്ന് ധ്യാ​ൻ ന​ട​ത്തി​യ പ്ര​സം​ഗം


Published: December 22, 2025 08:45 AM IST | Updated: December 23, 2025 01:00 PM IST

ശ്രീ​നി​വാ​സ​ൻ മ​രി​ക്കു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ തൃ​ശൂ​രി​ൽ ഒ​രു സ്കൂ​ൾ വാ​ർ​ഷി​ക​ത്തി​ലാ​യി​രു​ന്നു. രാ​ത്രി ന​ട​ന്ന വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു താ​രം. ആ ​പ്ര​സം​ഗ​ത്തി​ൽ ധ്യാ​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ സം​സാ​രി​ച്ച​ത് ത​ന്‍റെ പി​താ​വി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു എ​ന്ന​താ​യി​രു​ന്നു അ​തി​ലെ യാ​ദൃ​ശ്ചി​ക​ത.

ത​നി​ക്ക് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ചോ​ദ​നം ത​ന്‍റെ അ​ച്ഛ​നാ​ണ് എ​ന്നാ​ണ് പ​ഴു​വി​ൽ ഗോ​കു​ലം പ​ബ്ലി​ക് സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ ധ്യാ​ൻ പ​റ​ഞ്ഞ​ത്. ത​ന്‍റെ ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ൻ​സ്പി​രേ​ഷ​ൻ ന​ൽ​കി​യ വ്യ​ക്തി അ​ച്ഛ​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ​ജീ​വി​ത​യാ​ത്ര അ​തി​ശ​യി​പ്പി​ക്കു​ന്ന​താ​ണെ​ന്നും ധ്യാ​ൻ വേ​ദി​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ ആ ​വാ​ക്കു​ക​ൾ പ​റ​ഞ്ഞ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ അ​ച്ഛ​ൻ ഈ ​ലോ​ക​ത്തോ​ട് വി​ട​പ​റ​യു​മെ​ന്ന് ധ്യാ​ൻ ക​രു​തി​യി​രു​ന്നി​ല്ല. അ​ച്ഛ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട് പൊ​ട്ടി​ക്ക​ര​ഞ്ഞ ധ്യാ​നി​ന്‍റെ ക​ണ്ട് മ​ല​യാ​ളി​ക​ളു​ടെ ഉ​ള്ളു​ല​ഞ്ഞു.

ഒ​രാ​ളു​ടെ ഓ​ട്ടോ​ബ​യോ​ഗ്ര​ഫി​യാ​ണ്, അ​തി​ൽ കു​റ​ച്ചു സാ​ധ​ന​ങ്ങ​ളൊ​ക്കെ ഞാ​ൻ വാ​യി​ച്ചു. നി​ന​ക്ക് പ്ര​ചോ​ദ​നം കി​ട്ടു​വാ​നു​ള്ള​ത്, ന​മു​ക്ക് ഇ​ന്ന​ത്തെ കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വേ​ണ്ട​ത് പ്ര​ചോ​ദ​ന​മാ​ണ്. ഞാ​ൻ അ​ത് വാ​യി​ച്ച​പ്പോ​ൾ കു​റ​ച്ച് മോ​ട്ടി​വേ​റ്റ​ഡ് ആ​യി.

ന​മു​ക്ക് ന​മ്മു​ടെ ചു​റ്റു​പാ​ടു​ക​ളി​ൽ നി​ന്ന് പ്ര​ചോ​ദ​നം കി​ട്ടും. പ​ക്ഷെ ന​മു​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​ചോ​ദ​നം കി​ട്ടു​ന്ന​ത് ന​മ്മു​ടെ ചു​റ്റു​മു​ള്ള ആ​ൾ​ക്കാ​രി​ൽ നി​ന്നോ ന​മ്മ​ൾ ക​ണ്ട മ​നു​ഷ്യ​ന്മാ​രി​ൽ നി​ന്നോ ഒ​ക്കെ ആ​യി​രി​ക്കും. എ​നി​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ൻ​സ്പി​രേ​ഷ​ൻ കി​ട്ടി​യ​ത് എ​ന്‍റെ അ​ച്ഛ​നി​ൽ നി​ന്നാ​ണ്. എ​ന്‍റെ അ​ച്ഛ​ൻ പ​റ​ഞ്ഞ ക​ഥ​ക​ളി​ൽ അ​ദ്ദേ​ഹം ജീ​വി​ച്ച ജീ​വി​ത​മാ​ണ്.

മ​ല​ബാ​റി​ലെ ത​ല​ശേ​രി പോ​ലെ​യു​ള്ള സ്ഥ​ല​ത്തു​നി​ന്ന് ചെ​ന്നൈ​യി​ൽ വ​ന്ന്, സി​നി​മ​യി​ൽ വ​ന്ന്, അ​വി​ടെ ഒ​രു രീ​തി​യി​ലും ര​ക്ഷ​പെ​ടി​ല്ല എ​ന്ന് മ​ന​സി​ലാ​യി അ​ഭി​ന​യി​ക്കാ​ൻ വ​ന്ന ഒ​രാ​ളാ​ണ്. അ​വി​ടെ നി​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു സ​ഞ്ചാ​ര​മു​ണ്ട്, അ​ത് വ​ള​രെ വ​ലു​താ​ണ്.

അ​ദ്ദേ​ഹ​ത്തി​ന് ഒ​രു പ്രി​വി​ലേ​ജും ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​നി​ക്ക് എ​ല്ലാ പ്രി​വി​ലേ​ജു​ക​ളും ഉ​ണ്ട്, ഞാ​ൻ ശ്രീ​നി​വാ​സ​ന്‍റെ മ​ക​നാ​ണ്, നെ​പ്പോ കി​ഡ് ആ​ണ്. പ​ക്ഷെ ഇ​തൊ​ന്നും ഇ​ല്ലാ​ത്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ യാ​ത്ര എ​ന്നെ ഒ​രു​പാ​ട് പ്ര​ചോ​ദി​പ്പി​ച്ചി​ട്ടു​ണ്ട്. 

അ​ങ്ങ​നെ വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഞാ​ൻ പ​ഠി​ക്കാ​നാ​യി ചെ​ന്നൈ​യി​ലേ​ക്ക് വ​ന്ന​പ്പോ​ൾ, അ​ച്ഛ​ൻ സ്ഥി​ര​മാ​യി ചെ​ന്നൈ​യി​ൽ മീ​റ്റിം​ഗു​ക​ൾ​ക്കും പ്രോ​ഗ്രാ​മു​ക​ൾ​ക്കു​മൊ​ക്കെ പോ​യി​രു​ന്ന​ത് എ​പ്പോ​ഴും ഒ​രു ഹോ​ട്ട​ലി​ലാ​ണ്. അ​ശോ​ക് ന​ഗ​റി​ലെ ഗോ​കു​ലം എ​ന്ന ഹോ​ട്ട​ൽ. ഈ ​ഹോ​ട്ട​ൽ ആ​രു​ടെ​യാ​ണെ​ന്നോ എ​ന്താ​ണെ​ന്നോ എ​നി​ക്ക് അ​റി​യി​ല്ല. 

കോ​ട​മ്പാ​ക്ക​ത്ത് ബ്രി​ഡ്ജ് ക​യ​റു​ന്ന സ​മ​യ​ത്ത് വ​ലി​യ അ​ക്ഷ​ര​ത്തി​ൽ സൈ​ഡി​ൽ എ​ഴു​തി വ​ച്ചി​ട്ടു​ണ്ട് ശ്രീ ​ഗോ​കു​ലം ചി​റ്റ്‌​സ്. അ​ച്ഛ​ൻ ഇ​ട​യ്ക്കി​ടെ ഈ ​ഹോ​ട്ട​ലി​ൽ പോ​കു​ന്ന സ​മ​യ​ത്ത് ഞാ​ൻ ആ​ദ്യ​മാ​യി അ​ച്ഛ​ന്‍റെ വാ​യി​ൽ നി​ന്ന് ഗോ​കു​ലം ഗോ​പാ​ല​ൻ എ​ന്ന പേ​ര് കേ​ട്ടു. അ​ച്ഛ​ൻ അ​ന്ന് പ​റ​ഞ്ഞു ഇ​ദ്ദേ​ഹം ന​മ്മു​ടെ നാ​ട്ടു​കാ​ര​നാ​ണ്, വ​ട​ക​ര​ക്കാ​ര​നാ​ണ് എ​ന്ന്. ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു.

 

Tags : sreenivasan dhyan sreenivasan malayalam cinema

Recent News

Up