x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മാ​ന​ത്തി​ൽ സീ​റ്റി​ല്ലാ​യി​രു​ന്നു, പ​ക്ഷേ എ​നി​ക്ക് ശ്രീ​നി​യേ​ട്ട​നെ കാ​ണ​ണ​മാ​യി​രു​ന്നു; പാ​ർ​ഥി​പ​ൻ  


Published: December 22, 2025 11:30 AM IST | Updated: December 23, 2025 12:59 PM IST

പ്രി​യ​താ​രം ശ്രീ​നി​വാ​സ​നെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്ക് കാ​ണാ​ൻ ന​ട​ൻ പാ​ർ​ഥി​പ​ൻ ന​ട​ത്തി​യ​ത് അ​തി​സാ​ഹ​സി​ക​മാ​യ യാ​ത്ര​യാ​യി​രു​ന്നു. ദു​ബാ​യി​ലെ പ​രി​പാ​ടി പോ​ലും മാ​റ്റി​വെ​ച്ചാ​ണ് താ​രം ചെ​ന്നൈ​യി​ൽ നി​ന്നും കൊ​ച്ചി​യി​ലെ​ത്തി ശ്രീ​നി​വാ​സ​നെ കാ​ണാ​ൻ എ​ത്തി​യ​ത്.

ചെ​ന്നൈ​യി​ൽ നി​ന്നു​ള്ള വി​മാ​ന​ത്തി​ൽ സീ​റ്റു​ക​ൾ ല​ഭ്യ​മ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ജീ​വ​ന​ക്കാ​ർ ഒ​ഴി​ഞ്ഞു കൊ​ടു​ത്ത സീ​റ്റി​ൽ ഇ​രു​ന്നാ​ണ് പാ​ർ​ത്ഥി​പ​ൻ കൊ​ച്ചി​യി​ലെ​ത്തി​യ​ത്.

ചെ​ന്നൈ​യി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള ആ ​യാ​ത്ര കേ​വ​ലം ഒ​രു സ​ഞ്ചാ​ര​മാ​യി​രു​ന്നി​ല്ല. അ​ത് വാ​ക്കു​ക​ൾ​ക്ക് വി​വ​രി​ക്കാ​നാ​വാ​ത്ത ഒ​രു നി​യോ​ഗ​മാ​യി​രു​ന്നു. ചെ​ന്നൈ​യി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് വി​മാ​ന​ങ്ങ​ൾ ഒ​ന്നു​മി​ല്ലെ​ന്ന​റി​ഞ്ഞ നി​മി​ഷം, ഉ​ള്ളി​ലെ​ന്തോ എ​ന്നെ വ​ല്ലാ​തെ അ​സ്വ​സ്ഥ​നാ​ക്കി.

രാ​ത്രി 7:55-ന് ​എ​ന്‍റെ ബെ​ൻ​സ് കാ​റി​ന്‍റെ സ്റ്റി​യ​റിം​ഗ് പി​ടി​ക്കു​മ്പോ​ൾ ല​ക്ഷ്യം ഒ​ന്നു​മാ​ത്രം, ഒ​രു നോ​ക്ക് കാ​ണ​ണം. 8:40-ന് ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​മ്പോ​ഴേ​ക്കും നാ​ല് ത​വ​ണ​യാ​ണ് മ​ര​ണ​ത്തെ ഞാ​ൻ മു​ഖാ​മു​ഖം ക​ണ്ട​ത്. ഓ​രോ അ​പ​ക​ട​ത്തി​ൽ നി​ന്നും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ടു​മ്പോ​ഴും, എ​ന്നെ മു​ന്നോ​ട്ട് ന​യി​ച്ച​ത് ഏ​തോ അ​ദൃ​ശ്യ​ശ​ക്തി​യാ​യി​രു​ന്നു.

രാ​ത്രി 8:50-ന്‍റെ വി​മാ​ന​ത്തി​ൽ സീ​റ്റു​ക​ളി​ല്ലാ​യി​രു​ന്നു. നി​സ​ഹാ​യ​നാ​യി ഞാ​ൻ ഇ​ൻ​ഡി​ഗോ മാ​നേ​ജ​രോ​ട് പ​റ​ഞ്ഞു: ‘എ​ന്നെ എ​ങ്ങ​നെ​യെ​ങ്കി​ലും ഈ ​വി​മാ​ന​ത്തി​ൽ ക​യ​റ്റൂ, പൈ​ല​റ്റി​ന്‍റെ സീ​റ്റി​ലാ​യാ​ലും എ​നി​ക്ക് കു​ഴ​പ്പ​മി​ല്ല.’ പ​കു​തി ത​മാ​ശ​യാ​യി​രു​ന്നെ​ങ്കി​ലും എ​ന്‍റെ ഉ​ള്ളു​രു​കു​ന്നു​ണ്ടാ​യി​രു​ന്നു.

ഒ​ടു​വി​ൽ 9:25-ന് ​ഒ​രു ജീ​വ​ന​ക്കാ​ര​ൻ എ​നി​ക്കാ​യി ത​ന്‍റെ സീ​റ്റ് ഒ​ഴി​ഞ്ഞു​ത​ന്നു. ആ ​ക​രു​ണ​യ്ക്ക് മു​ന്നി​ൽ ഞാ​ൻ ഇ​ന്നും ക​ട​പ്പാ​ടു​ള്ള​വ​നാ​ണ്. രാ​ത്രി 11 മ​ണി​യോ​ടെ കൊ​ച്ചി​യി​ലെ മ​ണ്ണി​ൽ കാ​ലു​കു​ത്തു​മ്പോ​ൾ എ​വി​ടെ ത​ങ്ങ​ണ​മെ​ന്നോ എ​ങ്ങോ​ട്ട് പോ​ക​ണ​മെ​ന്നോ എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു.

ഒ​ടു​വി​ൽ ശ്രീ​നി​വാ​സ​ൻ സാ​റി​ന്‍റെ വീ​ടി​ന​ടു​ത്തു​ള്ള ഒ​രു ചെ​റി​യ ഹോ​ട്ട​ലി​ൽ ഞാ​ൻ അ​ഭ​യം തേ​ടി. യ​ഥാ​ർ​ഥ​ത്തി​ൽ ആ ​രാ​ത്രി ഞാ​ൻ ദു​ബാ​യി​ൽ ഉ​ണ്ടാ​കേ​ണ്ട​താ​യി​രു​ന്നു. പ​ക്ഷേ, എ​ന്‍റെ പ്രി​യ​പ്പെ​ട്ട ശ്രീ​നി​വാ​സ​ൻ സാ​റി​നു വേ​ണ്ടി ഞാ​ൻ എ​ല്ലാ ബു​ക്കിം​ഗു​ക​ളും റ​ദ്ദാ​ക്കി.

എ​ന്തി​നാ​യി​രു​ന്നു ഈ ​പ​ര​ക്കം​പാ​ച്ചി​ൽ? എ​നി​ക്ക് എ​വി​ടെ​യി​രു​ന്ന് വേ​ണ​മെ​ങ്കി​ലും ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​മാ​യി​രു​ന്നു. ​പ​ക്ഷേ, ഉ​ള്ളി​ലെ​ന്തോ ഒ​ന്ന് എ​ന്നെ വ​ല്ലാ​തെ വ​ലി​ച്ചു​കൊ​ണ്ടി​രു​ന്നു. ഞാ​ൻ എ​ന്തി​നാ​ണ് ഇ​ത്ര​യും ദൂ​രം ഓ​ടി​യെ​ത്തി​യ​ത്? എ​ന്ന് സ്വ​യം ചോ​ദി​ക്കു​മ്പോ​ഴും, ആ ​ചോ​ദ്യ​ത്തി​ന് യു​ക്തി​യേ​ക്കാ​ൾ കൂ​ടു​ത​ൽ വൈ​കാ​രി​ക​ത​യു​ടെ ഉ​ത്ത​ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

അ​വി​ടെ മ​ല​യാ​ള സി​നി​മ​യി​ലെ ഇ​തി​ഹാ​സ​ങ്ങ​ളാ​യ മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും, അ​തോ​ടൊ​പ്പം ത​ന്നെ ദി​ലീ​പും ഉ​ണ്ടാ​യി​രു​ന്നു. ജീ​വി​ത​ത്തി​ൽ ഒ​രു​പാ​ട് സ​മ്പ​ത്തും പ്ര​ശ​സ്തി​യും ഞാ​ൻ ക​ണ്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​ന്ന് എ​ന്‍റെ മു​ന്നി​ൽ നി​ന്ന​ത് പ​ണ​മ​ല്ലാ​യി​രു​ന്നു.

അ​ത്യ​ധി​കം ബ​ഹു​മാ​നം അ​ർ​ഹി​ക്കു​ന്ന ഒ​രു മ​ഹാ​പ്ര​തി​ഭ​യാ​യി​രു​ന്നു, ഒ​രു ശു​ദ്ധാ​ത്മാ​വാ​യി​രു​ന്നു. എ​ന്‍റെ കൈ​യി​ൽ ആ ​പ്രി​യ സു​ഹൃ​ത്തി​ന് ന​ൽ​കാ​ൻ ഒ​രു​പി​ടി മു​ല്ല​പ്പൂ​ക്ക​ളു​ണ്ടാ​യി​രു​ന്നു. ആ​രും എ​ന്നെ തി​രി​ച്ച​റി​യ​രു​തെ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ച്ചു. പ്ര​ശ​സ്തി​യാ​യി​രു​ന്നി​ല്ല എ​ന്‍റെ ല​ക്ഷ്യം, മ​റി​ച്ച് ഈ ​പ്ര​വൃ​ത്തി പ്ര​പ​ഞ്ച​ത്തി​ന്‍റെ താ​ളു​ക​ളി​ൽ അ​ട​യാ​ള​പ്പെ​ടു​ത്ത​ണം എ​ന്ന​താ​യി​രു​ന്നു. ആ​ത്മാ​ർ​ഥ​ത​യോ​ടെ നാം ​ഒ​ന്ന് ചെ​യ്യു​മ്പോ​ൾ, സാ​ക്ഷി​യാ​യി പ്ര​പ​ഞ്ചം മാ​ത്രം മ​തി​യാ​കും.

തി​രി​ച്ച​റി​യ​പ്പെ​ടാ​തെ മ​ട​ങ്ങാ​നാ​യി​രു​ന്നു എ​നി​ക്ക് ഇ​ഷ്ടം. ആ​രും എ​ന്നെ തി​രി​ച്ച​റി​യി​ല്ല എ​ന്നാ​ണ് ഞാ​ൻ ക​രു​തി​യ​ത്, അ​തി​ൽ ഞാ​ൻ സ​മാ​ധാ​ന​വും ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ സം​വി​ധാ​യ​ക​ൻ ​രാ​ജ് പ്ര​ഭാ​വ​തി മേ​നോ​ൻ ഞാ​ൻ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു എ​ന്ന് ശ്ര​ദ്ധി​ക്കു​ക​യും പി​ന്നീ​ട് എ​നി​ക്ക് അ​ദ്ദേ​ഹം മെ​സേ​ജ് അ​യ​യ്ക്കു​ക​യും ചെ​യ്തു.

അ​ദ്ദേ​ഹം അ​യ​ച്ച വാ​ക്കു​ക​ൾ എ​ന്‍റെ ക​ണ്ണു​നി​റ​ച്ചു ‘ഇ​ന്ന് ആ ​ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ നി​ങ്ങ​ളെ ക​ണ്ട​പ്പോ​ൾ സ​ത്യ​സ​ന്ധ​മാ​യും വ​ലി​യ സ​ന്തോ​ഷം തോ​ന്നി. പ​വി​ത്ര​മാ​യ സൗ​ഹൃ​ദം. ശു​ദ്ധ​മാ​യ ബ​ഹു​മാ​നം. ശ്രീ​നി​യേ​ട്ട​ന് വേ​ണ്ടി മാ​ത്രം ചെ​ന്നൈ​യി​ൽ നി​ന്ന് ഇ​ത്ര​യും ദൂ​രം ഓ​ടി​യെ​ത്തി​യ​ത് നി​ങ്ങ​ളെ​ക്കു​റി​ച്ച് എ​ല്ലാം പ​റ​യു​ന്നു​ണ്ട്. ഒ​രു ന​ല്ല മ​നു​ഷ്യ​ൻ, ഒ​രു യ​ഥാ​ർ​ഥ സു​ഹൃ​ത്ത്. എ​ന്‍റെ ഹൃ​ദ​യ​ത്തെ സ്പ​ർ​ശി​ച്ചു. വ​ലി​യൊ​രു ആ​ലിം​ഗ​നം, വ​ലി​യ ബ​ഹു​മാ​നം. 

ഇ​ന്ന് നി​ങ്ങ​ൾ എ​നി​ക്കൊ​രു വ​ലി​യ ജീ​വി​ത ത​ത്വം പ​ഠി​പ്പി​ച്ചു ത​ന്നു, ഒ​രു പാ​ഠ​ത്തേ​ക്കാ​ൾ ഉ​പ​രി ഒ​രു ഫി​ലോ​സ​ഫി. എ​ന്നോ​ടൊ​പ്പം എ​ന്നും നി​ല​നി​ൽ​ക്കു​ന്ന ഒ​ന്ന് ഞാ​ൻ ഇ​ന്ന് പ​ഠി​ച്ചു. ന​ന്ദി സ​ർ. ഒ​രു​പാ​ട് സ്നേ​ഹ​വും അ​ഗാ​ധ​മാ​യ ബ​ഹു​മാ​ന​വും.​അ​വി​ടെ ക​ണ്ട എ​ല്ലാ നാ​യ​ക​ന്മാ​ർ​ക്കും ഇ​ട​യി​ൽ, നി​ങ്ങ​ളാ​ണ് ഏ​റ്റ​വും വ​ലി​യ താ​രം.

അ​വ​രെ​ല്ലാം പു​തു​ത​ല​മു​റ, ജെ​ൻ സി ​കു​ട്ടി​ക​ളാ​ണ് സ​ർ. ഇ​ന്ന് അ​വ​ർ നി​ങ്ങ​ളു​ടെ സി​നി​മ​ക​ൾ കാ​ണാ​ൻ പോ​കു​ക​യാ​ണ്. ഒ​രു യ​ഥാ​ർ​ഥ ഹീ​റോ എ​ന്നാ​ൽ എ​ന്താ​ണെ​ന്ന് എ​നി​ക്ക് അ​വ​ർ​ക്ക് കാ​ണി​ച്ചു കൊ​ടു​ക്ക​ണം. ഞാ​ൻ അ​ത് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്നു. ഒ​രാ​ൾ ഇ​ങ്ങ​നെ​യൊ​ക്കെ വ​ന്ന്, യാ​തൊ​രു ബ​ഹ​ള​വു​മി​ല്ലാ​തെ മ​ട​ങ്ങി​പ്പോ​യി എ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ അ​വ​ർ​ക്കും വ​ലി​യ സ​ങ്ക​ട​മാ​യി. രാ​ജേ​ഷ് എ​നി​ക്ക​യ​ച്ച മെ​സേ​ജു​ക​ളാ​ണി​വ. ആ ​വാ​ക്കു​ക​ൾ നി​ശ​ബ്ദ​മാ​യി എ​ന്‍റെ​യു​ള്ളി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്നു.

ദുഃ​ഖ​വീ​ട്ടി​ൽ ഞാ​ൻ ശൂ​ന്യ​ത​യു​മാ​യി സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന​ത് നി​ർ​മാ​താ​വ് മി​സ്റ്റ​ർ ആ​ന്‍റോ ജോ​സ​ഫ്, മ​മ്മൂ​ട്ടി സാ​റി​നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ടാ​ക​ണം. ശ്രീ​നി​വാ​സ​ന്‍റെ അ​ന്ത്യ​യാ​ത്ര​യ്ക്കാ​യി ചി​ത ഒ​രു​ങ്ങി​ക്കൊ​ണ്ടി​രി​ക്കെ, അ​തി​ലേ​ക്ക് ത​ന്നെ ഉ​റ്റു​നോ​ക്കി​ക്കൊ​ണ്ടി​രു​ന്ന എ​ന്നെ, ആ ​ചൂ​ട് ശ്രീ​നി​യു​ടെ ശ​രീ​രം അ​റി​യി​ല്ല എ​ന്ന ചി​ന്ത പൊ​ള്ളി​ച്ചു.

അ​തി​ൽ കൂ​ടു​ത​ൽ അ​വി​ടെ നി​ൽ​ക്കാ​ൻ ക​ഴി​യാ​തെ ദുഃ​ഖ​ത്തോ​ടെ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ, മ​മ്മൂ​ട്ടി എ​ന്നെ ആ​ശ്വ​സി​പ്പി​ച്ച് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. ശ്രീ​നി​യു​ടെ ഓ​ർ​മ​ക​ൾ അ​യ​വി​റ​ക്കി​ക്കൊ​ണ്ട് വൈ​കു​ന്നേ​രം വ​രെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്നേ​ഹ​നി​ർ​ഭ​ര​മാ​യ ആ​തി​ഥേ​യ​ത്വ​ത്തി​ൽ! സൗ​ഹൃ​ദ​ത്തി​ന് ഭാ​ഷാ​ഭേ​ദ​ങ്ങ​ളി​ല്ല.

ആ​രു​മ​റി​യാ​തെ വ​ന്ന്, ആ​ദ​ര​വ് അ​ർ​പ്പി​ച്ച് മ​ട​ങ്ങു​മ്പോ​ൾ എ​ന്‍റെ മ​ന​സ് ശാ​ന്ത​മാ​യി​രു​ന്നു.  ശു​ഭ​നി​ദ്ര, സു​ഹൃ​ത്തു​ക്ക​ളേ. പാ​ർ​ത്ഥി​പ​ൻ കു​റി​ച്ചു.

Tags : sreenivasan parthipan malayalam cinema

Recent News

Up