x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ജി തോ​മ​സ് ഫൊ​ക്കാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ഷാ​ജി രാ​മ​പു​രം
Published: November 11, 2025 11:52 AM IST | Updated: November 11, 2025 11:52 AM IST

ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള​തും അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​യു​മാ​യ ഫൊ​ക്കാ​ന​യു​ടെ 2026-2028 ഭ​ര​ണ സ​മി​തി​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി ന്യൂ​യോ​ർ​ക്കി​ലെ ലോം​ഗ് ഐ​ല​ൻ​ഡി​ൽ ക​ഴി​ഞ്ഞ 30-ൽ ​പ​രം വ​ർ​ഷ​മാ​യി താ​മ​സി​ക്കു​ന്ന​തും സാ​മൂ​ഹി​ക ക​ലാ സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ൽ നി​റ സാ​ന്നി​ധ്യ​വു​മാ​യ ലാ​ജി തോ​മ​സ് മ​ത്സ​രി​ക്കു​ന്നു.

ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (നൈ​മ) പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ പ്ര​ധാ​നി കൂ​ടി​യാ​യ ലാ​ജി തോ​മ​സി​നെ സം​ഘ​ട​ന​യി​ൽ നി​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ക​യും അ​സോ​സി​യേ​ഷ​ൻ ഒ​ന്ന​ട​ങ്കം പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

ഫൊ​ക്കാ​ന​യു​ടെ നി​ല​വി​ൽ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലാ​ജി തോ​മ​സ് 2022-24 വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​യും ഫൊ​ക്കാ​ന​യു​ടെ ന്യൂ​സ് ലെ​റ്റ​റാ​യ ഫൊ​ക്കാ​ന ടു​ഡേ എ​ഡി​റ്റോ​റി​യ​ൽ അം​ഗ​വും 2022-ൽ ​ന​ട​ന്ന ഫ്ലോ​റി​ഡ ക​ൺ​വ​ൻ​ഷ​ൻ ക​മ്മി​റ്റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും 2022, 2024 വ​ർ​ഷ​ത്തെ ക​ൺ​വ​ൻ​ഷ​ൻ സു​വ​നീ​ർ എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ് അം​ഗ​വു​മാ​യി​രു​ന്നു.

ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (നൈ​മ) ര​ണ്ട് വ​ർ​ഷ​ക്കാ​ലം പ്ര​സി​ഡ​ന്‍റാ​യി​യി​രു​ന്ന ലാ​ജി തോ​മ​സ് സം​ഘ​ട​ന​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ്, ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ, ക​മ്മി​റ്റി അം​ഗം തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. 2024-25 വ​ർ​ഷ​ത്തെ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കൂ​ടി​യാ​ണ്.

 

K-Rail Survey

ന്യൂ​യോ​ർ​ക്കി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന എ​ക്യു​മെ​നി​ക്ക​ൽ പ്ര​സ്ഥാ​ന​മാ​യ സെ​ന്‍റ് തോ​മ​സ് എ​ക്യു​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ, ജൂ​ബി​ലി ക​ൺ​വീ​ന​ർ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ, ക്വ​യ​ർ ലീ​ഡ​ർ ആ​ൻ​ഡ് കോ​ഓ​ർ​ഡി​നേ​റ്റ​ർ തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളി​ൽ വി​വി​ധ കാ​ല​യ​ള​വി​ൽ ലാ​ജി നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്.

മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗ​മാ​യും സ​ഭ​യു​ടെ യു​വ​ജ​ന പ്ര​സ്ഥാ​ന​മാ​യ യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ ശാ​ഖ, സെ​ന്‍റ​ർ, റീ​ജി​യ​ണ​ൽ, ഭ​ദ്രാ​സ​ന ത​ല​ങ്ങ​ളി​ൽ സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ, വെ​സ് പ്ര​സി​ഡ​ന്റ്, അ​സം​ബ്ലി അ​ഗം തു​ട​ങ്ങി​യ വി​വി​ധ നി​ല​ക​ളി​ൽ ചു​മ​ത​ല വ​ഹി​ച്ചു. ഇ​പ്പോ​ൾ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന എ​ക്യു​മെ​നി​ക്ക​ൽ റി​ലേ​ഷ​ൻ ക​മ്മി​റ്റി അം​ഗ​വു​മാ​ണ്.

ഒ​രു സം​ഘാ​ട​ക​ൻ എ​ന്ന നി​ല​യി​ൽ അ​ന​വ​ധി മ്യൂ​സി​ക്ക​ൽ ക​ൺ​സേ​ർ​ട്ടും സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. നി​ല​വി​ൽ പ്ര​വാ​സി ചാ​ന​ലി​ന്‍റെ ന്യൂ​യോ​ർ​ക്ക് റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് മാ​നേ​ജ​ർ കൂ​ടി​യാ​ണ്.

മി​ക​ച്ച നേ​തൃ​ത്വ​പാ​ട​വും സം​ഘാ​ട​ക മി​ക​വും കൈ​മു​ത​ലാ​യു​ള്ള ലാ​ജി തോ​മ​സ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത് ഫൊ​ക്കാ​ന​യ്ക്ക് ഒ​രു മു​ത​ൽ കൂ​ട്ടാ​കു​മെ​ന്ന് വി​വി​ധ നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ക​യും അ​സോ​സി​യേ​ഷ​നു​ക​ളു​ടെ വി​ജ​യാ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു.

ത​ന്‍റെ വി​ജ​യ​ത്തി​നാ​യി ഏ​വ​രു​ടെ​യും പ്രാ​ർ​ഥ​ന​യും പി​ന്തു​ണ​യും അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി ലാ​ജി തോ​മ​സ് അ​റി​യി​ച്ചു.

Tags : Laji Thomas Fokana Vice Presdient

Recent News

Up