x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​നു​മാ​യി സ​ജി​മോ​ൻ ആ​ന്‍റ​ണി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ
Published: January 19, 2026 12:52 PM IST | Updated: January 19, 2026 12:52 PM IST

ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​യു​ടെ ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​നു​മാ​യി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഡ​ൽ​ഹി​യി​ൽ ഉ​പ​രാ​ഷ്‌​ട്ര​പ​തി​യു​ടെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

രാ​ജ്യ​ത്തെ​യും അ​മേ​രി​ക്ക​യി​ലെ​യും രാ​ഷ്‌​ട്രീ​യ​വും സാ​മൂ​ഹ്യ​വു​മാ​യ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക​യും അ​ഭി​പ്ര​യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും ച​യ്തു. ച​ർ​ച്ച 25 മി​നി​റ്റോ​ളം നീ​ണ്ടു നി​ന്നു.

സി.​പി. രാ​ധാ​കൃ​ഷ്ണ​നെ ഫൊ​ക്കാ​ന​യു​ടെ ഓ​ഗ​സ്റ്റ് ആ​റ് മു​ത​ൽ ഒ​മ്പ​ത് വ​രെ ക​ല​ഹ​രി റി​സോ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ലേ​ക്കു ക്ഷ​ണി​ക്കു​ക​യും ആ ​ക്ഷ​ണം അ​ദ്ദേ​ഹം സ്വീ​ക​രി​ക്ക​യും ചെ​യ്തു.

 

K-Rail Survey

ഫൊ​ക്കാ​ന​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യ​ണ് ഇ​ന്ത്യ​യു​ടെ ഉ​പ​രാ​ഷ്ട്ര​പ​തി ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് സ​മ്മ​തി​ക്കു​ന്ന​ത്. ഉ​പ​രാ​ഷ്ട്ര​പ​തി പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ന്‍റെ സ​മ്മ​തം ആ​വി​ശ്യ​മാ​യ​തി​നാ​ൽ അ​തി​ന് ശേ​ഷം മാ​ത്ര​മേ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​ക.

സ​ജി​മോ​ൻ ആ​ന്‍റ​ണി​ക്ക് ഉ​പ​രാ​ഷ്ട്ര​പ​തി ഫ​ല​കം ന​ൽ​കി ആ​ദ​രി​ക്കു​ക​യും ചെ​യ്തു. സ​ജി​മോ​ൻ ആ​ന്‍റ​ണി​യു​ടെ​യും ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​രാ​ഷ്ട്ര​പ​തി എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​ർ​ന്നു.

 

K-Rail Survey

സി.​പി. രാ​ധാ​കൃ​ഷ്ണ​നും സ​ജി​മോ​ൻ ആ​ന്‍റ​ണി​യും മാ​ത്ര​മാ​യി​രു​ന്നു ആ​ദ്യ​ത്തെ 15 മി​നി​റ്റ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

ബി​ജെ​പി തൃ​ശൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​ഹു​നാ​ഥ് മേ​നോ​ൻ, അ​ഡ്വ. അ​ഖി​ല​സ്, സു​നി​ൽ പാ​റ​ക്ക​ൽ എ​ന്നി​വ​രും അ​വ​സാ​ന​വ​ട്ട ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Tags : Sajimon Antony C.P. Radhakrishnan Fokana Vice President

Recent News

Up