x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​ന മി​ഡ് വെ​സ്റ്റ് റീ​ജി​യ​ൺ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: പ​ഞ്ചാ​ബി​ന് ഒ​ന്നാം സ്ഥാ​നം


Published: December 8, 2025 04:53 PM IST | Updated: December 8, 2025 04:59 PM IST

ഷി​ക്കാ​ഗോ: ഫൊ​ക്കാ​ന മി​ഡ് വെ​സ്റ്റ് റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൈ​ര​ളി ല​യ​ൺ​സ് ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി ന​ട​ത്തി​യ ഷി​ക്കാ​ഗോ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് വ​ൻ വി​ജ​യ​മാ​യി. നൈ​ൽ​സി​ലു​ള്ള 8800 ഡ​ബ്ല്യു കാ​ത്തി ലെ​യ്നി​ലു​ള്ള ഫെ​ൽ​ഡ്‌​മാ​ൻ കോ​ർ​ട്ടി​ൽ ന​ട​ന്ന മ​ത്സ​രം ഒ​ന്നി​ന് ആ​രം​ഭി​ച്ചു.

ഫൊ​ക്കാ​ന എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ തോ​മ​സ് ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ മാ​ത്യു ക​ട​മ​റ്റം ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു. കൈ​ര​ളി ല​യ​ൺ​സ് ക്ല​ബി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് സി​ബി ക​ബി​ല​മ​റ്റ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന മീ​റ്റിം​ഗി​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ റി​ന്‍റു ഫി​ലി​പ്പ് മ​ത്സ​ര​ത്തി​ന്‍റെ നി​യ​മ​വ​ശ​ങ്ങ​ൾ വി​വ​രി​ച്ചു.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യാ​യി​ട്ടും ധാ​രാ​ളം പേ​ർ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​നം ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

 

K-Rail Survey

ഫൊ​ക്കാ​ന എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ തോ​മ​സ്, സ​തീ​ശ​ൻ നാ​യ​ർ, സി​ബി ക​ബ​ല​മ​റ്റം, ഡോ. ​ബ്രി​ഡ്‌​ജി​ത് ജോ​ർ​ജ്, വി​മ​ൻ​സ് ഫോ​റം റീ​ജി​യ​ണ​ൽ ചെ​യ​ർ സു​ജ ജോ​ൺ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സി​ബി കൈ​ത​ക്ക​ത്തൊ​ട്ടി​ൽ സ്വാ​ഗ​തം രേ​ഖ​പ്പെ​ടു​ത്തി. ടോ​മി അ​മ്പേ​നാ​ട്ട് ചെ​യ​ർ​മാ​നാ​യി​ട്ടു​ള്ള 51 അം​ഗ ക​മ്മി​റ്റി​യാ​ണ് ഈ ​ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച​ത്.

ഒ​രു ഡ​സ​നി​ല​ധി​കം ടീ​മു​ക​ൾ ‌ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്തു. കൈ​ര​ളി ല​യ​ൺ​സി​ന്‍റെ വി​ദ​ഗ്ധ പ​രി​ശീ​ല​ക​രാ​ണ് ഓ​രോ ടീ​മി​ന്‍റെ​യും കെ​ട്ടു​റ​പ്പും എ​തി​ർ ടീ​മി​നെ പ്ര​തി​രോ​ധി​ക്കു​വാ​നു​മു​ള്ള ക​ഴി​വും മ​ന​സി​ലാ​ക്കി ക​ള​ത്തി​ലേ​ക്കി​റ​ക്കി​യ​ത്.

അ​തു​കൊ​ണ്ട് ത​ന്നെ ക​ളി​ക്ക​ള​ത്തി​ൽ തു​ല്യ​ടീ​മു​ക​ൾ ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. പ​ഞ്ചാ​ബ് - കേ​ര​ള മ​ത്സ​രം കാ​ണി​ക​ളെ ആ​വേ​ശ​ഭ​രി​ത​രാ​ക്കി. പ​ഞ്ചാ​ബ് ഒ​ന്നാം സ്ഥാ​ന​വും കേ​ര​ള ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

 

K-Rail Survey

ഷി​ക്കാ​ഗോ​യി​ലു​ള്ള ടീ​മു​ക​ൾ ത​മ്മി​ൽ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്ക് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി, സ്പോ​ൺ​സ​ർ​മാ​രാ​യ ജി​ബി​റ്റ് കി​ഴ​ക്കേ​ക്കു​റ്റ്, ഐ​ബു കി​ഴ​ക്കേ​ക്കു​റ്റ്‌ എ​ന്നി​വ​ർ ചേ​ർ​ന്ന് സ​മ്മാ​ന​ങ്ങ​ളും ട്രോ​ഫി​യും വി​ത​ര​ണം ചെ​യ്തു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഫൊ​ക്കാ​ന​യു​ടെ മെ​ഡി​ക്ക​ൽ കാ​ർ​ഡും പ്രി​വി​ലേ​ജ് കാ​ർ​ഡും വി​ത​ര​ണ​വും ന​ട​ത്തി. അ​തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫി​ൽ നി​ര​വ​ധി ആ​ളു​ക​ൾ ഫൊ​ക്കാ​ന കാ​ല​ഹ​രി കോ​ൺ​വ​ൻ​ഷ​നി​ലേ​ക്ക്‌ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു.

 

K-Rail Survey

ഫൊ​ക്കാ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു സ്പോ​ർ​ട്സ് ക്ല​ബ് ത​ന്നെ നി​ല​വി​ൽ വ​ന്നു. അ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം വ​ള​രെ ന​ല്ല രീ​തി​യി​ൽ മു​ന്നോ​ട്ട് പോ​കു​ന്നു. അ​മേ​രി​ക്ക​യി​ൽ ഉ​ട​നീ​ളം വി​വി​ധ സ്പോ​ർ​ട്ടു​ക​ളു​ടെ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ക​യും കൂ​ടു​ത​ൽ യു​വാ​ക്ക​ളെ സ്പോ​ർ​ട്സി​ന്‍റെ ഭാ​ഗ​മാ​ക്ക​നു​മാ​ണ് ഈ ​ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം. യു​വാ​ക്ക​ളു​ടേ​യും കാ​യി​ക​മേ​ഖ​ല​യു​ടേ​യും ഉ​ന്ന​മ​ന​ത്തി​നാ​യി വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് സ​ജി​മോ​ൻ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഈ ​രൂ​പീ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്.

 

K-Rail Survey

സം​ഘാ​ട​ക സ​മി​തി​ക്കു​വേ​ണ്ടി ചെ​യ​ർ​മാ​ൻ ടോ​മി അ​മ്പ​നാ​ട്ട്, മാ​ത്യു ത​ട്ടാ​മ​റ്റം, റി​ന്‍റു ഫി​ലി​പ്പ്, ടോ​ണി ജോ​ർ​ജ്, കി​ര​ൺ ച​ന്ദ്ര​ൻ, സി​റി​യ​ക് കു​വ​ക്കാ​ട്ടി​ൽ, സി​ബി ക​ദ​ളി മ​റ്റം, സാ​ജ​ൻ തോ​മ​സ്, അ​നി​ൽ കു​മാ​ർ പി​ള്ള, സ​ന്തോ​ഷ് നാ​യ​ർ, സ​തീ​ശ​ൻ നാ​യ​ർ, ജോ​സ് ജോ​ർ​ജ്, നി​ര​ൻ മു​ണ്ടി​യി​ൽ, അ​ഖി​ൽ മോ​ഹ​ൻ, ബോ​ബി വ​ർ​ഗീ​സ്, ബി​ന്ദു കൃ​ഷ്ണ​ൻ, ബൈ​ജു ക​ണ്ട​ത്തി​ൽ, ലീ​സ് ടോം ​മാ​ത്യു, പ്ര​ജി​ൽ അ​ല​ക്സാ​ണ്ട​ർ, സൂ​സ​ൻ ചാ​ക്കോ, കാ​രി​ക്ക​ൽ, ര​വി കു​ട്ട​പ്പ​ൻ, വി​ജി നാ​യ​ർ, സു​ജ ജോ​ൺ, ലീ​ലാ ജോ​സ​ഫ്, മ​നോ​ജ് വ​ഞ്ചി​യി​ൽ, ബ്രി​ജി​റ്റ് ജോ​ർ​ജ്, സാ​യി പു​ല്ലാ​പ്പ​ള്ളി​ൽ, ജി​ബി​റ്റ് കി​ഴ​ക്കേ​ക്കു​റ്റ്, ഐ​ബു കി​ഴ​ക്കേ​ക്കു​റ്റ്‌, മാ​റ്റ് വി​ല​ങ്ങാ​ട്ടു​ശേ​രി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വി​വി​ധ ക​മ്മി​റ്റി​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​മാ​ക്കു​വാ​ൻ സ​ഹാ​യി​ച്ച​ത്.

Tags : fokana volleyball tournament chicago

Recent News

Up