Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fokana

America

ഫൊ​ക്കാ​ന തെ​ര​ഞ്ഞെ​ടു​പ്പ്: ക​മ്മീ​ഷ​ണ​റെ​യും അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റും സാം​സ്കാ​രി​ക, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും കൂ​ടി​യാ​യ ജോ​ർ​ജി വ​ർ​ഗീ​സി​നെ (ഫ്ലോ​റി​ഡ) തെ​ര​ഞ്ഞെ​ടു​ത്തു.

ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യി ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ൺ പി. ​ജോ​ൺ (കാ​ന​ഡ), ട്ര​സ്റ്റി ബോ​ർ​ഡ് സെ​ക്ര​ട്ട​റി ബി​ജു ജോ​ൺ കൊ​ട്ടാ​ര​ക്ക​ര (ന്യൂ​യോ​ർ​ക്ക് ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ഫൊ​ക്കാ​ന ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​ജി തോ​മ​സ് അ​റി​യി​ച്ചു.

ഓ​ഗ​സ്റ്റ് ആ​റ് മു​ത​ൽ ഒ​മ്പ​ത് വ​രെ പെ​നി​സി​ൽ​വേ​നി​യ​യി​ലെ ക​ല​ഹാ​രി റി​സോ​ർ​ട്ടി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന ഫൊ​ക്കാ​ന​യു​ടെ അ​ന്ത​ർ​ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ വ​ച്ചാ​ണ് 2026-28 വ​ർ​ഷ​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുക.

ജോ​ർ​ജി വ​ർ​ഗീ​സ് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ്, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ, ഫൊ​ക്കാ​ന ടു​ഡേ ചീ​ഫ് എ​ഡി​റ്റ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ, കേ​ര​ള ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ലും ഫൊ​ക്കാ​ന​യു​ടെ വി​വി​ധ പ​ദ​വി​ക​ളി​ലും സേ​വ​ന​മ​നു​ഷ്‌​ഠി​ച്ചി​ട്ടു​ണ്ട്.

ഫ്ലോ​റി​ഡ​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക മാ​ധ്യ​മ മേ​ഖ​ല​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ജോ​ർ​ജി വ​ർ​ഗീ​സ് ഫൊ​ക്കാ​ന​യു​ടെ പൊ​തു​സ​മ്മ​ത​നാ​യ പ്ര​വ​ർ​ത്ത​ക​നാ​യി എ​ക്കാ​ല​വും അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​യാ​ണ്.

ഒ​ഐ​സി​സി ഫ്ലോ​റി​ഡ ചാ​പ്റ്റ​റി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ്, ലോ​ക കേ​ര​ള സ​ഭാം​ഗം, കേ​ര​ള സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ, മാ​ർ​ത്തോ​മ്മാ സ​ഭ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​മ്പ​ർ, സൗ​ത്ത് ഫ്ലോ​റി​ഡ ച​ർ​ച്ച് വൈ​സ് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​ന​ങ്ങ​ളി​ൽ സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

ബ്രോ​വാ​ർ​ഡ് കൗ​ണ്ടി ഹ്യൂ​മ​ൻ സ​ർ​വീ​സി​ൽ സീ​നി​യ​ർ മാ​നേ​ജ​ർ ആ​യി ജോ​ലി ചെ​യ്യു​ന്ന ജോ​ർ​ജി വ​ർ​ഗീ​സ്, തി​രു​വ​ല്ല ക​വി​യൂ​ർ സ്വ​ദേ​ശി​യാ​ണ്.

ജോ​ൺ പി. ​ജോ​ൺ ഫൊ​ക്കാ​ന​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ്, മു​ൻ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പ​ത്തു ത​വ​ണ ടോ​റ​ന്‍റോ മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്, ട്ര​സ്റ്റി ബോ​ർ​ഡ് മെ​മ്പ​ർ, ക​മ്മി​റ്റി മെ​മ്പ​ർ, ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ എ​ന്നി നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കോ​ട്ട​യം ക​ള​ത്തി​പ്പ​ടി സ്വ​ദേ​ശി​യാ​യ ജോ​ൺ കാ​ന​ഡ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന വ്യ​വ​സാ​യി​യാ​ണ്.

ബി​ജു ജോ​ൺ കൊ​ട്ടാ​ര​ക്ക​ര ഫൊ​ക്കാ​ന​യു​ടെ ഇ​പ്പോ​ഴ​ത്തെ ട്ര​സ്റ്റി ബോ​ർ​ഡ് സെ​ക്ര​ട്ട​റി​യും ഫൊ​ക്കാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മു​ൻ ട്രെ​ഷ​റ​റും അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ, ഐ​പി​സി​എ​ൻ​എ ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ ജോ. ​ട്ര​ഷ​റ​ർ, ഫൊ​ക്കാ​ന ടു​ഡേ ചീ​ഫ് എ​ഡി​റ്റ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

മ​ല​യാ​ളം ട്രൈ​ബൂ​ൺ ഓ​ൺ​ലൈ​ൻ പ​ത്ര​ത്തി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​ർ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ൽ അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​ത്വ​മാ​ണ്. സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​റ​മെ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്.

കേ​ര​ള എ​ൻ​ജി​നി​യ​റിം​ഗ് ഗ്രാ​ഡു​വേ​റ്റ് അ​സോ​സി​യേ​ഷ​ൻ ഇ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും സം​ഘ​ട​ന​യു​ടെ നി​ര​വ​ധി പ​ദ​വി​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

കീ​ൻ ന്യൂ​സ് ലെ​റ്റ​ർ ആ​ൻ​ഡ് പു​ബ്ലി​ക്കേ​ഷ​ൻ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ, കീ​ൻ ലോം​ഗ് ഐ​ല​ൻ​ഡ് റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്, പ​ബ്ലി​ക് റി​ലേ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ചാ​പ്റ്റ​റി​ന്‍റെ ന്യൂ​യോ​ർ​ക്ക് റീ​ജി​യ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ ചു​മ​ത​ല​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. ദു​ബാ​യി​യി​ൽ ദീ​ർ​ഘ​കാ​ലം ജോ​ലി ചെ​യ്തി​ട്ടു​ള്ള​തും നി​ല​വി​ൽ ന്യൂ​യോ​ർ​ക്ക് ട്രാ​ൻ​സി​റ്റ് അ​തോ​റി​റ്റി​യി​ലെ സൂ​പ്പ​ർ​വൈ​സ​റും റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​ജു കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യാ​ണ്.

NRI

ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​നു​മാ​യി സ​ജി​മോ​ൻ ആ​ന്‍റ​ണി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​യു​ടെ ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​നു​മാ​യി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഡ​ൽ​ഹി​യി​ൽ ഉ​പ​രാ​ഷ്‌​ട്ര​പ​തി​യു​ടെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

രാ​ജ്യ​ത്തെ​യും അ​മേ​രി​ക്ക​യി​ലെ​യും രാ​ഷ്‌​ട്രീ​യ​വും സാ​മൂ​ഹ്യ​വു​മാ​യ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക​യും അ​ഭി​പ്ര​യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും ച​യ്തു. ച​ർ​ച്ച 25 മി​നി​റ്റോ​ളം നീ​ണ്ടു നി​ന്നു.

സി.​പി. രാ​ധാ​കൃ​ഷ്ണ​നെ ഫൊ​ക്കാ​ന​യു​ടെ ഓ​ഗ​സ്റ്റ് ആ​റ് മു​ത​ൽ ഒ​മ്പ​ത് വ​രെ ക​ല​ഹ​രി റി​സോ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ലേ​ക്കു ക്ഷ​ണി​ക്കു​ക​യും ആ ​ക്ഷ​ണം അ​ദ്ദേ​ഹം സ്വീ​ക​രി​ക്ക​യും ചെ​യ്തു.

 

NRI

ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് ബാ​ബു ത​ണ്ട​ശേ​രി മ​ത്സ​രി​ക്കു​ന്നു

ഫ്ലോ​റി​ഡ: മാ​ത്യു കു​ര്യ​ൻ എ​ന്ന ഔ​ദ്യോ​ഗി​ക നാ​മ​ധേ​യ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ബാ​ബു ത​ണ്ട​ശേ​രി 2026 - 2028 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് "ടീം ​എം​പ​വ​ര്‍' ലീ​ല മാ​രേ​ട്ട് പാ​ന​ലി​ന്‍റെ ഭാ​ഗ​മാ​യി മ​ത്സ​രി​ക്കു​ന്നു.

ഫ്ലോ​റി​ഡ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​രി​ക്കു​ന്ന ബാ​ബു ത​ണ്ട​ശേ​രി സ​ജീ​വ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​ണ്. മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​മ്പ രൂ​പീ​ക​ര​ണ കാ​ലം മു​ത​ൽ സ​ജീ​വ അം​ഗ​മാ​യി​രു​ന്ന അ​ദ്ദേ​ഹം, സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക അം​ഗം, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി, സീ​നി​യ​ർ ഫോ​റം, ട്ര​സ്റ്റി ബോ​ർ​ഡ് എ​ന്നി​വ​യി​ൽ വി​വി​ധ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഇ​തി​നൊ​പ്പം, ക്നാ​നാ​യ ക​മ്യൂ​ണി​റ്റി നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ അം​ഗം എ​ന്ന നി​ല​യി​ലും അ​ദ്ദേ​ഹം വ​ള​രെ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. ഫൊ​ക്കാ​ന​യു​മാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധം 20 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി നീ​ണ്ടു​നി​ൽ​ക്കു​ന്ന​താ​ണ്.

ക​ഴി​ഞ്ഞ 20 വ​ർ​ഷ​ങ്ങ​ളാ​യി ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നു​ക​ളി​ൽ ഡെ​ലി​ഗേ​റ്റാ​യി തു​ട​ർ​ച്ച​യാ​യി പ​ങ്കെ​ടു​ത്തു​കൊ​ണ്ട് സം​ഘ​ട​ന​യു​ടെ ദ​ർ​ശ​ന​ത്തോ​ടും പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടും അ​ടു​പ്പം പു​ല​ർ​ത്തി​യി​ട്ടു​ണ്ട്.

ദീ​ർ​ഘ​കാ​ല സം​ഘ​ട​നാ പ​രി​ച​യ​വും സ​മൂ​ഹ സേ​വ​ന​ത്തി​ലെ സ്ഥി​ര​ത​യും കൈ​വ​ശ​മു​ള്ള ബാ​ബു ത​ണ്ട​ശേ​രി, ടീം ​എം​പ​വ​റി​ന്‍റെ ദ​ർ​ശ​ന​ത്തോ​ടൊ​പ്പം ഫൊ​ക്കാ​ന​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ ക​ഴി​വു​ള്ള സ്ഥാ​നാ​ർ​ഥി​യാ​ണ്.

NRI

ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ; മികച്ച പ്രതികരണമെന്ന് ഭാരവാഹികൾ

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് ആ​റ് മു​ത​ൽ ഒ​മ്പ​ത് വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ പോ​ക്ക​നോ​സ് മൗ​ണ്ട​ൻ​സി​ലെ ക​ൽ​ഹാ​രി റി​സോ​ർ​ട്ടി​ൽ ന​ട​ക്കു​മ്പോ​ൾ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് അം​ഗ​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ക​ൺ​വ​ൻ​ഷ​ന് വേ​ണ്ടി റി​സ​ർ​വ് ചെ​യ്തി​രു​ന്ന റൂ​മു​ക​ൾ എ​ല്ലാം ത​ന്നെ സോ​ൾ​ഡ് ഔ​ട്ടാ​യി​യെ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി അ​റി​യി​ച്ചു. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി​യും ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് കു​റ​ച്ചു കൂ​ടി റൂ​മു​ക​ൾ റി​സോ​ർ​ട്ടി​ൽ ല​ഭ്യ​മാ​ക്കു​വാ​നു​ള്ള ശ്ര​മം ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ൻ​ഡോ​ർ ഔ​ട്ട്ഡോ​ർ വാ​ട്ട​ർ പാ​ർ​ക്കു​ക​ളി​ൽ ഒ​ന്നാ​യ ക​ൽ​ഹാ​രി റി​സോ​ർ​ട്ടി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ അ​ര​ങ്ങേ​റു​മ്പോ​ൾ ഈ ​ച​രി​ത്ര സം​ഗ​മ​ത്തി​ന് വേ​ദി പ​ങ്കി​ടാ​ൻ ഒ​ട്ട​നേ​കം ആ​ളു​ക​ൾ ത​യാ​റെ​ടു​ക്കു​ന്നു​ണ്ടെ​ന്ന​തി​ന്‍റെ തെ​ളി​വാ​യാ​ണ് റൂ​മു​ക​ൾ സോ​ൾ​ഡ് ഔ​ട്ടാ​യ​തെ​ന്ന് സ​ജി​മോ​ൻ ആ​ന്‍റ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

42 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ള്ള​തും പു​രാ​ത​ന​വു​മാ​യ അ​മേ​രി​ക്ക​ൻ - ക​നേ​ഡി​യ​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന ജ​ന​ഹൃ​ദ​യ​ങ്ങ​ളെ തി​രി​ച്ച​റി​ഞ്ഞ് അ​വ​രു​ടെ താ​ത്പ​ര്യാ​ർ​ഥം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തു കൊ​ണ്ടു​ത​ന്നെ സം​ഘ​ട​ന​യി​ലെ അം​ഗ​ത്വം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​നും ട്ര​ഷ​റ​ർ ജോ​യി ചാ​ക്ക​പ്പ​നും പ​റ​ഞ്ഞു.

യു​വ​ജ​നോ​ത്സ​വ​ത്തി​ന്‍റെ ഗ്രാ​ൻ​ഡ്ഫി​നാ​ലെ, പ്രൗ​ഢ​ഗം​ഭീ​ര​മാ​യ അ​വാ​ർ​ഡ് നൈ​റ്റ്, സ്റ്റേ​ജ് ഷോ​ക​ൾ, വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ അ​ങ്ങ​നെ​യ​ങ്ങ​നെ ക​ൺ​വ​ൻ​ഷ​നെ വ​ർ​ണാ​ഭ​മാ​ക്കാ​ൻ ഒ​ട്ട​നേ​കം പ​രി​പാ​ടി​ക​ളു​മാ​യി ത​യാ​റെ​ടു​ക്കു​ക​യാ​ണ് ഫൊ​ക്കാ​ന ഭാ​ര​വാ​ഹി​ക​ൾ.

അ​തേ​സ​മ​യം, ക​ൽ​ഹാ​രി റി​സോ​ർ​ട്ടി​ലെ ഏ​ർ​ലി ബേ​ർ​ഡ് ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​നി​ച്ചു. ഇ​നി മു​ത​ൽ ര​ണ്ടു​പേ​ർ​ക്ക് 1500 ഡോ​ള​റും നാ​ലു​പേ​ർ അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന് (മാ​താ​പി​താ​ക്ക​ളും ര​ണ്ടു കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന​ത്) 2000 ഡോ​ള​റു​മാ​ണ്.

ക​ൺ​വ​ൻ​ഷ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ട്ര​ഷ​റ​ർ ജോ​യി ചാ​ക്ക​പ്പ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​പി​ൻ രാ​ജു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​നോ​ജ് ഇ​ട​മ​ന, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജോ​ൺ ക​ല്ലോ​ലി​ക്ക​ൽ,അ​ഡീ​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, അ​ഡീ​ഷ​ണ​ൽ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ മി​ല്ലി ഫി​ലി​പ്പ്, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ രേ​വ​തി പി​ള്ള, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ ജോ​ജി തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

NRI

റെ​ജി വ​ർ​ഗീ​സി​നെ ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്തു

ന്യൂ​യോ​ര്‍​ക്ക്: പ്ര​വ​ർ​ത്ത​ന മി​ക​വ് മു​ഖ​മു​ദ്ര​യാ​യ റെ​ജി വ​ര്‍​ഗീ​സി​നെ ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് നാ​മ​നി​ർ​ദേ​ശം ചെ​യ്തു.

മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ്യ, സാം​സ്‌​കാ​രി​ക, സാ​മു​ദാ​യി​ക മേ​ഖ​ല​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ റെ​ജി, ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും മു​ന്‍​നി​ര​യി​ലു​ണ്ട്.

സ്റ്റാ​റ്റ​ന്‍​ഐ​ല​ൻഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡന്‍റ്, സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ര്‍ തു​ട​ങ്ങി​യ വി​വി​ധ പ​ദ​വി​ക​ളി​ല്‍ റെ​ജി വ​ര്‍​ഗീ​സ് തി​ള​ക്ക​മാ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ചി​ട്ടു​ണ്ട്.

സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ന​ത്തോ​ടൊ​പ്പം ത​ന്നെ രാ​ഷ്ട്രീ​യ രം​ഗ​ത്തും ആ​ധ്യാ​ത്മി​ക രം​ഗ​ത്തും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ള്ള റെ​ജി, ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ന്യൂ​യോ​ര്‍​ക്ക് ചാ​പ്റ്റ​ര്‍ ട്ര​ഷ​റ​ര്‍ എ​ന്ന നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട് 

ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ സ്റ്റാ​റ്റ​ന്‍​ഐ​ല​ൻഡ് സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ദേ​വാ​ല​യ​ത്തി​ന്‍റെ നി​ര്‍​മാ​ണ വേ​ള​യി​ല്‍ ഉ​ട​നീ​ളം ക​ര്‍​മ​നി​ര​ത​മാ​യി പ്ര​വ​ര്‍​ത്തി​ച്ച ബി​ല്‍​ഡിം​ഗ് ക​മ്മി​റ്റി ട്ര​ഷ​റ​റാ​യി​രു​ന്നു.

ബി​സി​ന​സ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​നി​ല്‍ മാ​സ്റ്റ​ര്‍ ബി​രു​ദ​ധാ​രി​യാ​യ അ​ദ്ദേ​ഹം പ​ല വ്യ​വ​സാ​യ​ങ്ങ​ളു​ടേ​യും ഉ​ട​മ​യാ​ണ്. ന്യൂ​യോ​ര്‍​ക്ക് സി​റ്റി ട്രാ​ന്‍​സി​റ്റ് അ​തോ​റി​റ്റി​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യ റെ​ജി കു​ടും​ബ സ​മേ​തം  സ്റ്റാ​റ്റ​ന്‍​ഐ​ല​ൻഡി​ല്‍ താ​മ​സി​ക്കു​ന്നു.

റെ​ജി വ​ര്‍​ഗീ​സി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ഫൊ​ക്കാ​ന എ​ന്ന മ​ഹ​ത്താ​യ സം​ഘ​ട​ന​യ്ക്ക് ഒ​രു മു​ത​ൽ കൂ​ട്ടാ​യി​രി​ക്കു​മെ​ന്ന് പ്ര​സി​ഡന്‍റ് ജേ​ക്ക​ബ് ജോ​സ​ഫ്, സെ​ക്ര​ട്ട​റി അ​ല​ക്സ് തോ​മ​സ്, ട്ര​ഷ​റാ​ർ ജോ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെട്ടു.

NRI

ജോ​ർ​ജ് ഓ​ലി​ക്ക​ല്‍ ഫോ​ക്കാ​ന "ടീം ​എം​പ​വ​റി​ന്‍റെ' ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി

ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ സ്വ​ദേ​ശി​യാ​യ ജോ​ർ​ജ് ഒ​ളി​ക്ക​ൽ, ക​ഴി​ഞ്ഞ 33 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ന് സ്വ​യം സ​മ​ർ​പ്പ​ണം ചെ​യ്തി​ട്ടു​ള്ള പ്ര​മു​ഖ നേ​താ​വും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും പ്ര​ഫ​ഷ​ണ​ലു​മാ​ണ്.

ലീ​ലാ മാ​രേ​ട്ട് പാ​ന​ലി​ന്‍റെ ഭാ​ഗ​മാ​യി ഫോ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ന്നു. ഫോ​ക്കാ​ന 2026 - 2028 കാ​ല​ഘ​ട്ട​ത്തേ​ക്കു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്ന ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കാ​നു​ള്ള ജോ​ർ​ജ് ഒ​ലി​ക്ക​ലി​ന്‍റെ തീ​രു​മാ​നം, അ​ധി​കാ​ര​ലോ​ഭ​മോ വ്യ​ക്തി​പ​ര​മാ​യ ആ​ഗ്ര​ഹ​ങ്ങ​ളോ മു​ൻ​നി​ർ​ത്തി​യു​ള്ള​ത​ല്ലെ​ന്ന് ലീ​ലാ മാ​രേ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​മൂ​ഹ സേ​വ​ന​ത്തി​ലൂ​ടെ​യും സ്ഥി​ര​ത​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും ഓ​ർ​ഗാ​നി​ക്കാ​യി സ​മൂ​ഹ​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നു​വ​ന്ന ജോ​ർ​ജ് ഒ​ലി​ക്ക​ലി​ന്‍റെ സ​വി​ശേ​ഷ വ്യ​ക്തി​ത്വ​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​ണി​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

സ്വാ​ർ​ഥ ലാ​ഭേ​ച്ഛ​ക​ളി​ല്ലാ​തെ, ത​ന്‍റെ ക​ഴി​വും സ​മ​യ​വും സൃ​ഷ്‌​ടി​പ​ര​മാ​യ ഊ​ർ​ജ​വും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കാ​യി സ​മ​ർ​പ്പി​ക്കു​മ്പോ​ഴാ​ണ് ഏ​തൊ​രു മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നും സം​ഘ​ട​ന​യും സ​ജീ​വ​മാ​കു​ന്ന​തെ​ന്ന് ലീ​ലാ മാ​രേ​ട്ട്.

ആ ​മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ പൊ​തു​സ​മൂ​ഹം ത​ന്നെ തി​രി​ച്ച​റി​ഞ്ഞ നേ​താ​വാ​ണ് ജോ​ർ​ജ് ഒ​ളി​ക്ക​ൽ. നാ​ലു​വ​ർ​ഷ​ക്കാ​ലം പെ​ൻ​സി​ൽ​വേ​നി​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (പ​മ്പ) പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം, സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

ജോ​ർ​ജ് ഒ​ലി​ക്ക​ൽ ഒ​രി​ക്ക​ലും നേ​തൃ​സ്ഥാ​ന​ങ്ങ​ൾ തേ​ടി പോ​യി​ട്ടി​ല്ല മ​റി​ച്ച്, അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​തി​ബ​ദ്ധ​ത​യും മൂ​ലം അ​തൊ​ക്കെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ർ​മ​പ​ഥ​ത്തി​ൽ എ​ത്തി​ച്ചേ​രു​ക​യാ​യി​രു​ന്നു.

സ​മൂ​ഹ​നേ​തൃ​ത്വ​വും സം​ഘ​ട​നാ സേ​വ​ന​വും ദ​ശ​ക​ങ്ങ​ളാ​യി വി​വി​ധ മ​ല​യാ​ളി - ഇ​ന്ത്യ​ൻ - അ​മേ​രി​ക്ക​ൻ സം​ഘ​ട​ന​ക​ളി​ൽ സു​താ​ര്യ​വും ഫ​ല​പ്ര​ദ​വു​മാ​യ നേ​തൃ​പ​രി​പാ​ടി​യാ​ണ് ജോ​ർ​ജ് ഒ​ലി​ക്ക​ൽ ന​ൽ​കി​വ​രു​ന്ന​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ധാ​ന സേ​വ​ന​ങ്ങ​ൾ:

  • ഫോ​ക്കാ​ന മു​ൻ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം - വൈ​സ് പ്ര​സി​ഡ​ന്‍റ്, അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ, സ്പെ​ല്ലിം​ഗ് ബി ​നാ​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ.
  • പ​മ്പ സ്ഥാ​പ​ക അം​ഗം, നാ​ലു ത​വ​ണ പ്ര​സി​ഡ​ന്‍റ്
  • ട്രൈ-​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം - സ്ഥാ​പ​ക അം​ഗ​വും മു​ൻ ചെ​യ​ർ​മാ​നും
  • മു​ൻ പ്ര​സി​ഡ​ന്‍റ് - ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ക​ത്തോ​ലി​ക് അ​സോ​സി​യേ​ഷ​ൻ
  • മു​ൻ ട്ര​ഷ​റ​ർ - ഐ​ഒ​സി ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ
  • മു​ൻ പ്ര​സി​ഡ​ന്‍റ് - ഇ​ന്ത്യാ പ്ര​സ് ക്ല​ബ് യു​എ​സ്എ, ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ
  • മാ​നീ​ഷി നാ​ഷ​ണ​ൽ സ്കൂ​ൾ ഓ​ഫ് ഡ്രാ​മ - ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ

ഈ ​സ​മ​ഗ്ര​മാ​യ സം​ഘ​ട​നാ​നു​ഭ​വ​വും സ​മൂ​ഹ​ബ​ന്ധ​വും ഫോ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കൂ​ടു​ത​ൽ സ​ജീ​വ​വും ഫ​ല​പ്ര​ദ​വു​മാ​ക്കാ​നും യു​വ​ത​ല​മു​റ​യ്ക്ക് മ​ല​യാ​ളി പാ​ര​മ്പ​ര്യം പ​ക​ർ​ന്നു ന​ൽ​കാ​നും ഫെ​ഡ​റേ​ഷ​ന്‍റെ ഐ​ക്യ​വും ജ​ന​കീ​യ​ത​യും ശ​ക്തി​പ്പെ​ടു​ത്താ​നും സ​ഹാ​യ​ക​മാ​വു​മെ​ന്ന് നേ​തൃ​സം​ഘം ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​യി, ജോ​ർ​ജ് ഒ​ളി​ക്ക​ൽ ഫോ​ക്കാ​ന - ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​കു​മ്പോ​ൾ, നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​ക്ക് ഒ​രു പു​തു​വ​സ​ന്ത​കാ​ലം പി​റ​ക്കു​മെ​ന്ന് സ​മൂ​ഹം പ്ര​തീ​ക്ഷി​ക്കു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര​ന്ത​ര പ​രി​ശ്ര​മ​ങ്ങ​ളും, സ​വി​ശേ​ഷ വ്യ​ക്തി​ത്വ​വും ഫോ​ക്കാ​ന​യെ മ​ല​യാ​ളി ഇ​ത​ര ഫെ​ഡ​റേ​ഷ​നു​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കൂ​ടു​ത​ൽ സ​മ്പ​ന്ന​മാ​യും ഉ​ത്സാ​ഹ​പൂ​ർ​ണ​മാ​യും മു​ന്നോ​ട്ട് ന​യി​ക്കും എ​ന്ന​തി​ൽ ലി​ല മാ​രേ​ട്ട് പാ​ന​ൽ അ​ത്യ​ന്തം ഉ​ത്സാ​ഹ​ത്തി​ലാ​ണ്.

NRI

തോ​മ​സ് ടി. ​സ​ക്ക​റി​യ ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് ട്രൈ-​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ പ്ര​മു​ഖ ബി​സി​ന​സ് പ്ര​ഫ​ഷ​ണ​ലും സം​ഗീ​ത​പ്ര​തി​ഭ​യു​മാ​യ തോ​മ​സ് ടി. ​സ​ക്ക​റി​യ (സു​ജി​ത് മൂ​ല​യി​ൽ) 2026-2028 കാ​ല​യ​ള​വി​നു​ള്ള ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് ലീ​ലാ മാ​രേ​ട്ടി​ന്‍റെ "ടീം ​എം​പ​വ​ർ' പാ​ന​ലി​ലൂ​ടെ അം​ഗ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു.

പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ തോ​മ​സ്, പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മാ​താ​പി​താ​ക്ക​ളു​ടെ ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​വൈ​റ്റി​ലേ​ക്ക് താ​മ​സം മാ​റി.

1990ലെ ​ഗ​ൾ​ഫ് യു​ദ്ധ​ത്തി​ന് ശേ​ഷം കു​ടും​ബം അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി, അ​വി​ടെ തു​ട​ർ​വി​ദ്യാ​ഭ്യാ​സ​വും പ്ര​ഫ​ഷ​ണ​ൽ പ​രി​ശീ​ല​ന​വും നേ​ടി. മൈ​ക്രോ​സോ​ഫ്റ്റ് സ​ർ​ട്ടി​ഫൈ​ഡ് സി​സ്റ്റം​സ് എ​ൻ​ജി​നി​യ​ർ (എം​സി​എ​സ്ഇ), ഓ​ഡി​യോ എ​ൻ​ജി​നി​യ​ർ യോ​ഗ്യ​ത​ക​ൾ നേ​ടി​യ അ​ദ്ദേ​ഹം, റി​യ​ൽ എ​സ്റ്റേ​റ്റ്, ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ സ​ർ​വീ​സ​സ്, മ്യൂ​സി​ക് പ്രൊ​ഡ​ക്ഷ​ൻ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സം​രം​ഭ​ക​നാ​യി സ​ജീ​വ​മാ​ണ്.

സ്റ്റാ​ർ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ സ​ർ​വീ​സ്, സ്വ​ര​സ്ഥാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ്, ന്യൂ ​മ്യൂ​സി​ക് പ്രൊ​ഡ​ക്ഷ​ൻ​സ് ഇ​ൻ​ക്. എ​ന്നി​വ​യു​ടെ സ്ഥാ​പ​ക​നാ​ണ്. ക​ർ​ണാ​ട​ക സം​ഗീ​ത​ത്തി​ൽ ശാ​സ്ത്രീ​യ പ​രി​ശീ​ല​നം നേ​ടി​യ ഗാ​യ​ക​നാ​യ തോ​മ​സ്, വി​വി​ധ ഭാ​ഷ​ക​ളി​ൽ ഗാ​നാ​ലാ​പ​നം ന​ട​ത്തു​ക​യും അ​മേ​രി​ക്ക​യി​ലും ഇ​ന്ത്യ​യി​ലും സാം​സ്കാ​രി​ക വേ​ദി​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്.

സ​മൂ​ഹ​സേ​വ​ന​ത്തി​ലും താ​ത്​പ​ര്യ​മു​ള്ള അ​ദ്ദേ​ഹം, ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജ​ൻ 2025 ക​മ്മി​റ്റി​യു​ടെ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ, ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ക​മ്മി​റ്റി അം​ഗം (2025), കേ​ര​ള സ​മാ​ജം ഓ​ഫ് ഗ്രേ​റ്റ​ർ ന്യൂ​യോ​ർ​ക്ക് - ഓ​ഡി​റ്റ​ർ (2026) എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ൽ ലൈ​സ​ൻ​സു​ള്ള ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സ് പ്ര​ഫ​ഷ​ണലാ​യ തോ​മ​സ്, ഇ​ൻ​ഡ​ക്സ് വെ​ൽ​ത്ത് സൊ​ലൂ​ഷ​ൻ​സ് ഇ​ൻ​ക്. സ്ഥാ​പ​ക​നും വ്യ​ക്തി​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും സാ​മ്പ​ത്തി​ക ല​ക്ഷ്യ​ങ്ങ​ൾ സ​ഫ​ല​മാ​ക്കു​ന്ന​തി​ൽ പ്ര​തി​ബ​ദ്ധ​നു​മാ​ണ്.

അ​നി​യ​ൻ മൂ​ല​യി​ലി​ന്‍റെ​യും ഡോ. ​ത​ങ്കം മൂ​ല​യി​ലി​ന്‍റെ​യും മ​ക​നാ​യ തോ​മ​സ്, മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ളി​ൽ മൂ​ത്ത​വ​നാ​ണ്. സ​ഹോ​ദ​ര​ൻ ബി​സി​ന​സു​കാ​ര​നും സ​ഹോ​ദ​രി ന​ഴ്സ് പ്രാ​ക്ടീ​ഷ​ന​റു​മാ​ണ്. ഭാ​ര്യ ദേ​വി​ക​യോ​ടും മ​ക​ൾ അ​ഞ്ജ​ന​യോ​ടും ചേ​ർ​ന്ന് ന്യൂ​യോ​ർ​ക്കി​ലെ ഫ്ലോ​റ​ൽ പാ​ർ​ക്കി​ലാ​ണ് താ​മ​സം.‌

NRI

ആ​ന്‍റ​ണി മാ​ത്യു ഫൊ​ക്കാ​ന നാ​ഷ​ണ​ല്‍ ക​മ്മി​റ്റി അം​ഗ​മാ​യി മ​ത്സ​രി​ക്കു​ന്നു

ന്യൂ​യോ​ര്‍​ക്ക്: അ​മേ​രി​ക്ക​യി​ലും കേ​ര​ള​ത്തി​ലും നി​ര​വ​ധി ക​ലാ​സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​വ​രു​ന്ന ആ​ന്‍റ​ണി മാ​ത്യു ഫൊ​ക്കാ​ന നാ​ഷ​ണ​ല്‍ ക​മ്മ​റ്റി അം​ഗ​മാ​യി മ​ത്സ​രി​ക്കു​ന്നു.

അ​മേ​രി​ക്ക​യി​ല്‍ ന്യൂ​യോ​ര്‍​ക്ക് പൂ​ജ, ഉ​ത്സ​വ് (യു​ണെെ​റ്റ​ഡ് ടാ​ല​ന്‍റ് സേ​ർ​ച്ച് ആ​ൻ​ഡ് വി​ഷ​ൻ) സ്‌​പോ​ണ്‍​സേ​ര്‍​ഡ് മ്യൂ​സി​ക് പ്രോ​ഗ്രാം എ​ന്നി​വ​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു.

ന്യൂ​യോ​ര്‍​ക്കി​ലെ ലിം​ക​യു​ടെ അം​ഗ​മാ​യും ഇ​പ്പോ​ള്‍ ഫ്ലോ​റി​ഡ​യി​ലെ ഓ​ര്‍​മ ലൈ​ഫ് അം​ഗ​മാ​യും പ്ര​വ​ത്തി​ച്ചു​വ​രു​ന്നു.

കേ​ര​ള​ത്തി​ല്‍ പൂ​ജ റി​ക്കാ​ര്‍​ഡിം​ഗ് സ്റ്റു​ഡി​യോ, പൂ ​ഫി​ലിം പൊ​ഡ​ക്ഷ​ന്‍, പൂ​ജ ഡ്രാ​മ സ​മി​തി, പൂ​ജ ക​ലാ സാം​സ്‌​കാ​രി​ക വേ​ദി​യും ന​ട​ത്തി​വ​രു​ന്നു.

കൂ​ടാ​തെ 12 സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

NRI

ഫൊ​ക്കാ​ന ജോ​ര്‍​ജി​യ റീ​ജ​ണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ജോ​ണ്‍ വ​ര്‍​ഗീ​സ് മ​ത്സ​രി​ക്കു​ന്നു

ജോ​ര്‍​ജി​യ: ഫൊ​ക്കാ​ന ജോ​ര്‍​ജി​യ റീ​ജ​ണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ജോ​ണ്‍ വ​ര്‍​ഗീ​സ് മ​ത്സ​രി​ക്കു​ന്നു. ലീ​ല മാ​രോ​ട്ട് പാ​ന​ലി​ന്‍റെ ഭാ​ഗ​മാ​യി​യാ​ണ് അ​റ്റ്ലാ​ന്‍റി​ൽ നി​ന്ന് ജോ​ൺ വ​ർ​ഗീ​സ് മ​ത്സ​രി​ക്കു​ന്ന​ത്.

2000 മു​ത​ൽ അ​മേ​രി​ക്ക മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ജോ​ൺ വ​ർ​ഗീ​സ്, സാ​മൂ​ഹ്യ​വും സാം​സ്കാ​രി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ൽ സ​മ​ർ​പ്പി​ത സേ​വ​നം ന​ട​ത്തി​യ നേ​താ​വാ​ണ്.

ഇ​പ്പോ​ൾ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​റ്റ്ലാ​ന്‍റ റീ​ജ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സേ​വ​നം അ​നു​ഷ്‌​ഠി​ക്കു​ന്നു. 2000ൽ ​അ​റ്റ്ലാ​ന്‍റി​ൽ താ​മ​സം ആ​രം​ഭി​ച്ച അ​ദ്ദേ​ഹം സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക അം​ഗ​മാ​യി ദീ​ർ​ഘ​കാ​ല​മാ​യി സ​ഭാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്.

അ​തോ​ടൊ​പ്പം, ദീ​ർ​ഘ​കാ​ല​മാ​യി സ​ഭ​യി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം, സെ​ക്ര​ട്ട​റി, ട്ര​സ്റ്റി, അ​സോ​സി​യേ​ഷ​ൻ കൗ​ൺ​സി​ൽ അം​ഗം എ​ന്നീ നി​ല​ക​ളി​ലും സേ​വ​നം അ​നു​ഷ്‌​ഠി​ച്ചു​വ​രു​ന്നു.

അ​റ്റ്ലാ​ന്‍റി​ലെ പ്ര​മു​ഖ സം​ഘ​ട​ന​യാ​യ ഗ്രേ​റ്റ​ർ അ​റ്റ്ലാ​ന്‍റ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ൽ ട്ര​ഷ​റ​റാ​യി​ട്ടും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​മാ​യി​ട്ടും അ​ദ്ദേ​ഹം നി​ര​വ​ധി വ​ർ​ഷ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

1989ൽ ​അ​മേ​രി​ക്ക​യി​ലെ​ത്തി​യ ജോ​ൺ വ​ർ​ഗീ​സ്, ന്യൂ​യോ​ർ​ക്കി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ ജോ​ലി ചെ​യ്തു​കൊ​ണ്ടാ​ണ് ത​ന്‍റെ തൊ​ഴി​ൽ​ജീ​വി​തം ആ​രം​ഭി​ച്ച​ത്.

തു​ട​ർ​ന്ന് സം​രം​ഭ​ക​നാ​യി വ​ള​ർ​ന്ന അ​ദ്ദേ​ഹം, കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​യോ​ർ​ക്ക് എ​ന്ന സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു.

ഫൊ​ക്കാ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ്റ്ലാ​ന്‍റ മേ​ഖ​ല പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന സ​ജീ​വ അം​ഗ​മാ​യ ജോ​ൺ വ​ർ​ഗീ​സ്, സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യം, കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​ക സം​ര​ക്ഷ​ണം, യു​വ​ജ​ന നേ​തൃ​ത്വം വി​ക​സ​നം, ഉ​ത്ത​ര​വാ​ദി​ത്ത​പ​ര​മാ​യ സം​ഘ​ട​നാ നി​ർ​മാ​ണം എ​ന്നി​വ​യാ​ണ് ത​ന്‍റെ ദ​ർ​ശ​ന​മാ​യി മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.

NRI

ശ്രീ​നി​വാ​സ​ന്‍റെ നിര്യാണത്തിൽ ഫൊ​ക്കാ​ന എം​പ​വ​ര്‍ ടീം ​അ​നു​ശോ​ചി​ച്ചു

ന്യൂ​യോ​ര്‍​ക്ക്: മ​ല​യാ​ള സി​നി​മ​യു​ടെ ബ​ഹു​മു​ഖ പ്ര​തി​ഭ​യാ​യി​രു​ന്ന ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ശ്രീ​നി​വാ​സ​ന്‍റെ വി​യോ​ഗ​ത്തി​ൽ ഫൊ​ക്കാ​ന എം​പ​വ​ര്‍ ടീം ​അ​നു​ശോ​ചി​ച്ചു.

ശ്രീ​നി​വാ​സ​ന്‍റെ ജീ​വി​ത​വും ചി​ന്ത​ക​ളും മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും സം​ഘ​ട​ന​ക​ൾ​ക്കും ഇ​ന്നും വ​ഴി​കാ​ട്ടി​യാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യ ലീ​ല മാ​രേ​ട്ട് പ​റ​ഞ്ഞു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ലാ​സൃ​ഷ്ടി​ക​ളേ​ക്കാ​ൾ അ​പ്പു​റം, വ്യ​ക്തി​ജീ​വി​ത​ത്തി​ലൂ​ടെ അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വെ​ച്ച മ​നു​ഷ്യ​ത്വ​വും മ​ത​സൗ​ഹാ​ർ​ദവും ഓ​ർ​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും ലീ​ല മാ​രേ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ശ്രീ​നി​വാ​സ​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ൾ പ​ല​പ്പോ​ഴും സാ​മൂ​ഹി​ക​മാ​യി ഒ​റ്റ​പ്പെ​ട്ട വ്യ​ക്തി​ക​ളു​ടെ ശ​ബ്ദ​മാ​യി മാ​റി​യ​താ​യും അ​വ​ർ കൂട്ടിച്ചേർത്തു.

ഫൊ​ക്കാ​ന പോ​ലു​ള്ള സം​ഘ​ട​ന​ക​ൾ​ക്ക് ശ്രീ​നി​വാ​സ​ന്‍റെ മൂ​ല്യ​ങ്ങ​ൾ പ്രാ​യോ​ഗി​ക​മാ​യി ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യ​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

NRI

മേ​രി ജോ​സ​ഫ് ഫൊ​ക്കാ​ന നാ​ഷ​ണ​ല്‍ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ബോ​സ്റ്റ​ൺ: മേ​രി ജോ​സ​ഫ് ഫൊ​ക്കാ​ന നാ​ഷ​ണ​ല്‍ ക​മ്മി​റ്റി​യി​ലേ​ക്ക് ലീ​ല മാ​രേ​ട്ട് "ടീം ​എം​പ​വ​ര്‍' പാ​ന​ലി​ല്‍ മ​ത്സ​രി​ക്കു​ന്നു. ന്യൂ ​ഇം​ഗ്ല​ണ്ട് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ​ജീ​വ അം​ഗ​മാ​ണ് മേ​രി ജോ​സ​ഫ്.

ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ട്ര​ഷ​റ​ർ, ആ​ർ​ട്സ് ചെ​യ​ർ, വെ​ബ് അ​ഡ്മി​ൻ, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ച അ​വ​ർ സം​ഘ​ട​ന​യു​ടെ ഡ​യ​റ​ക്‌‌​ട​ർ ബോ​ർ​ഡി​ൽ അം​ഗ​മാ​യി​രു​ന്നു.

2011-2012 കാ​ല​യ​ള​വി​ൽ പ്ര​സി​ഡ​ന്‍റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 2023-2025 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന ന്യൂ ​ഇം​ഗ്ല​ണ്ട് മേ​ഖ​ല വ​നി​താ ക​മ്മി​റ്റി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു.

25 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ന്യൂ ​ഇം​ഗ്ല​ണ്ട് നി​വാ​സി​യാ​യ അ​വ​ർ കു​ടും​ബ​ത്തോ​ടൊ​പ്പം ന്യൂ ​ഹാം​ഷെ​യ​റി​ൽ താ​മ​സി​ക്കു​ന്നു.

NRI

ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് ബി​ജോ വി​ത​യ​ത്തി​ൽ മ​ത്സ​രി​ക്കു​ന്നു

ബാ​ൾ​ട്ടി​മോ​ർ: ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബാ​ൾ​ട്ടി​മോ​റി​ലെ കൈ​ര​ളി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ബി​ജോ വി​ത​യ​ത്തി​ൽ ഇ​ന്‍റ​ഗ്രി​റ്റി പാ​ന​ലി​ന്‍റെ ഭാ​ഗ​മാ​യി നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.

2006 മു​ത​ൽ ഫൊ​ക്കാ​നാ​യു​മാ​യി സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​നാ​ണ് ബി​ജോ വി​ത​യ​ത്തി​ൽ. 2008-2010 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം, സം​ഘ​ട​ന​യു​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കാ​ര്യ​ക്ഷ​മ​മാ​യ പ​ങ്കാ​ളി​ത്തം വ​ഹി​ച്ചു.

നി​ല​വി​ൽ ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ൻ ക​ൺ​വീ​ന​റാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കു​ന്നു. ബാ​ൾ​ട്ടി​മോ​റി​ലെ കൈ​ര​ളി​യി​ൽ ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന  ബി​ജോ, കൈ​ര​ളി  വൈ​സ് പ്ര​സി​ഡ​ന്‍റാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നേ​ടി​യ ദീ​ർ​ഘ​കാ​ല അ​നു​ഭ​വ​വും നേ​തൃ​ത്വ ക​ഴി​വു​ക​ളും വീ​ണ്ടും ഫൊ​ക്കാ​നാ​യു​ടെ  ദേ​ശീ​യ ത​ല​ത്തി​ൽ  പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. വീ​ണ്ടും മ​ത്സ​രി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​തി​ൽ സം​ഘ​ട​നാ നേ​തൃ​ത്വ​ത്തി​നും ഇ​ന്‍റ​ഗ്രി​റ്റി പാ​ന​ലി​നും അ​ദ്ദേ​ഹം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ബി​ജോ വി​ത​യ​ത്തി​ലി​ന്‍റെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യം ഫൊ​ക്കാ​ന​യ്ക്ക് ശ​ക്തി പ​ക​രു​മെ​ന്ന് സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി സ​ന്തോ​ഷ് നാ​യ​ർ, ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി ആ​ന്‍റോ വ​ർ​ക്കി, ലി​ൻ​ഡോ ജോ​ളി (എ​ക്സി​ക്യു​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​സി കാ​ര​ക്കാ​ട്ട് (വൈ​സ് പ്ര​സി​ഡ​ന്‍റ്), സോ​ണി അ​മ്പൂ​ക്ക​ൻ (അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി), അ​പ്പു​ക്കു​ട്ട​ൻ പി​ള്ള (അ​സോ. ട്ര​ഷ​റ​ർ), അ​ജു ഉ​മ്മ​ൻ (അ​ഡീ. അ​സോ. സെ​ക്ര​ട്ട​റി), ഗ്രേ​സ് ജോ​സ​ഫ് (അ​ഡീ. അ​സോ. ട്ര​ഷ​റ​ർ), ഷൈ​നി രാ​ജു (വി​മ​ൻ​സ് ഫോ​റം ചെ​യ​ർ) എ​ന്നി​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. 

NRI

ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ൻ: ഏ​ർ​ലി ബേ​ർ​ഡ് ര​ജി​സ്ട്രേ​ഷ​ൻ 31 വ​രെ മാ​ത്രം

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​നാ​യ ഫൊ​ക്കാ​ന​യു​ടെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് 6, 7, 8, 9 തീ​യ​തി​ക​ളി​ൽ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ക​ൽ​ഹാ​രി റി​സോ​ർ​ട്ടി​ൽ ന​ട​ക്കും.

എ​ല്ലാ​വ​രെ​യും ക​ൺ​വ​ൻ​ഷ​നി​ൽ ഭാ​ഗ​മാ​കു​വാ​ൻ ക്ഷ​ണി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി അ​റി​യി​ച്ചു.​ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ൻ​ഡോ​ർ ആ​ൻ​ഡ് ഔ​ട്ട് ഡോ​ർ വാ​ട്ട​ർ പാ​ർ​ക്കാ​ണ് കാ​ലാ​ഹാ​രി റി​സോ​ർ​ട്ട്.

പ്ര​കൃ​തി ഭം​ഗി​കൊ​ണ്ട് അ​നു​ഗ്ര​ഹി​ത​മാ​യ പോ​ക്ക​നോ​സ് മൗ​ണ്ട​ൻ​സി​ലാ​ണ് ഈ ​റി​സോ​ർ​ട്ട്. ഫൈ​വ് സ്റ്റാ​ർ റീ​സോ​ർ​ട്ടി​ലെ താ​മ​സം, ഭ​ക്ഷ​ണം, വാ​ട്ട​ർ പാ​ർ​ക് എ​ൻ​ട്രി, മാ​സ്‌​മ​റി​സ് പ്രോ​ഗ്രാം​സ്, സ്റ്റേ​ജ് ഷോ, ​അ​വാ​ർ​ഡ് നൈ​റ്റ്, യു​വ​ജ​നോ​ത്സ​വം ഗ്രാ​ൻ ഫി​നാ​ലെ തു​ട​ങ്ങി​യ അ​നേ​കം പ​രി​പാ​ടി​ക​ൾ ക​ൺ​വൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.

ര​ജി​സ്‌​ട്രേ​ഷ​ൻ ര​ണ്ടു പേ​ർ​ക്ക് 1200 ഡോ​ള​റും നാ​ലു പേ​ർ അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന് (അ​ച്ഛ​ന​മ്മ​മാ​ർ ര​ണ്ടു കു​ട്ടി​ക​ൾ) 1500 ഡോ​ള​റു​മാ​ണ്. നാ​ലാ​യി​രം ഡോ​ള​ർ ചെ​ല​വു​ള്ള ഫാ​മി​ലി ര​ജി​സ്ട്രേ​ഷ​നാണ് 1500 ഡോ​ള​റി​ന് ന​ൽ​കു​ന്ന​ത്.​

ക​ല​ഹ​രി​യി​ലെ ഓ​ഗ​സ്റ്റി​ലെ ബേ​സി​ക് റൂം ​റേ​റ്റ് 690 മു​ത​ൽ 755 വ​രെയാ​ണ് അ​തി​ൽ ഫു​ഡ് ഉ​ൾ​പ്പെ​ടു​ന്നി​ല്ല. അ​താ​ണ് മൂന്ന് രാ​ത്രി​ക്കും നാ​ല് പ​ക​ലി​നും ഡോളർ 1500ന് ന​ൽ​കു​ന്ന​ത്.

ഡി​സം​ബ​ർ 31 വ​രെ മാ​ത്ര​മേ ഈ ​റേ​റ്റി​ൽ ര​ജി​സ്ട്രേ​ഷ​ൻ റേ​റ്റ് ന​ൽ​കു​ക​യു​ള്ളൂ. അ​തി​ന് ശേ​ഷം പു​തി​യ റേ​റ്റ് ആ​യി​രി​ക്കും.

താ​ഴെ​കാ​ണു​ന്ന ലി​ങ്കി​ൽ കൂ​ടെ​യോ അ​ല്ലെ​ങ്കി​ൽ fokanaonline.org എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ നി​ന്നോ ര​ജി​സ്റ്റ​ർ ചെ​യ്യാം.

https://convention.fokanaonline.org/?_gl=1*1tdlte1*_ga*NzAwNDUzODAzLjE3NjE0MTI5NzE.*_ga_G3TYNYPDEE*czE3NjE0MTI5NzAkbzEkZzAkdDE3NjE0MTI5NzAkajYwJGwwJGgw

NRI

സാ​ജ് കാ​വി​ന്റെ അ​രി​ക​ത്ത് ഫോ​ക്കാ​ന നാ​ഷ​ന​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് ലീ​ലാ മാ​രേ​ട്ട് ’ടീം ​എം​പ​വ​ര്‍’ പാ​ന​ലി​ല്‍ മ​ത്സ​രി​ക്കു​ന്നു

ഫ്ലോ​റി​ഡ: ഫ്ലോ​റി​ഡ​യി​ൽ നി​ന്ന് സാ​ജ് കാ​വി​ന്‍റെ അ​രി​ക​ത്ത് ഫോ​ക്കാ​ന 2026-28 കാ​ല​ഘ​ട്ട​ത്തെ നാ​ഷ​ന​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മത്സരി​ക്കു​ന്നു.

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സെ​ൻ​ട്ര​ൽ ഫ്ലോ​റി​ഡ​യി​ൽ ര​ണ്ടു​വ​ർ​ഷം ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച സാ​ജ്, 2022-2024 കാ​ല​ഘ​ട്ട​ത്തി​ൽ ഒ​രു പ്ര​മു​ഖ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നി​ലെ റീ​ജ​ണൽ ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി ആ​യി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ട് സ​ൺ​ഷൈ​ൻ റീ​ജിയണ​നു വേ​ണ്ടി ബെ​സ്റ്റ് റീ​ജൺ അ​വാ​ർ​ഡ് നേ​ടു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു.

നി​ല​വി​ലെ ഫോ​ക്കാ​ന സ​ൺ​ഷൈ​ൻ റീ​ജിയ​ൺ ആ​ർ​വി​പി ലി​ന്‍റോ ജോ​ളി​യു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദം പു​ല​ർ​ത്തു​ന്ന സാ​ജി​ന്, ച​രി​ത്ര​പ​ര​മാ​യി മാ​റ്റ​ങ്ങ​ൾ പ്ര​തി​ഫ​ലി​ച്ച ഫോ​ക്കാ​ന ​ഫ്ലോ​റി​ഡ റീ​ജ​ണൽ ഇ​ന്നോ​ഗ്രേ​ഷ​ന്‍റെ വി​ജ​യ​ത്തി​നു വേ​ണ്ടി ലി​ന്‍റോ ജോ​ളി​യോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ഐ​ടി പ്ര​ഫ​ഷ​ന​ലാ​യ സാ​ജ്, ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​യി​ൽ താ​മ​സി​ക്കു​ന്നു. സം​വാ​ദ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും അ​വ​യി​ൽ പ​ങ്കെ​ടു​ത്ത് സ​മൂ​ഹ സേ​വ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ൽ സാ​ജ് കാ​വി​ന്‍റെ അ​രി​ക​ത്ത്, ഫോ​ക്കാ​ന മെ​ൻ​സ് ഫോ​റം കോ​ചെ​യ​ർ ആ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു.

NRI

ഹെ​ൽ​ത്ത് ക്ലി​നി​ക്ക്: ഡോ​ക്‌​ട​ർ​മാ​രു​ടെ സേ​വ​നം അ​ഭ്യ​ർ​ഥി​ച്ച് ഫൊ​ക്കാ​ന

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ഹെ​ൽ​ത്ത് ക്ലി​നി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ൽ വി​വി​ധ സി​റ്റി​ക​ളി​ൽ സ്വ​ന്ത​മാ​യി ക്ലി​നി​ക്കു​ള്ള ഡോ​ക്‌​ട​ർ​മാ​രു​ടെ സേ​വ​നം അ​ഭ്യ​ർ​ഥി​ച്ച് ഫൊ​ക്കാ​ന.

ഫൊ​ക്കാ​ന​യു​ടെ ഡ്രീം ​പ്രൊ​ജ​ക്‌​ടു​ക​ളി​ൽ ഒ​ന്നാ​യ ഫൊ​ക്കാ​ന ഹെ​ൽ​ത്ത് ക്ലി​നി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം ന്യൂ​ജ​ഴ്സി​യി​ലും ബോ​സ്റ്റ​ണി​ലും തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ അ​ത് അ​മേ​രി​ക്ക​യി​ലെ മേ​ജ​ർ സി​റ്റി​ക​ളി​ലേ​ക്കു വ്യാ​പി​പ്പി​ക്കു​വാ​ൻ ത​യാ​ർ എ​ടു​ക്കു​ക​യാ​ണ് ഫൊ​ക്കാ​ന.

അ​മേ​രി​ക്ക​യി​ൽ സ്വ​ന്ത​മാ​യി ഡോ​ക്ട​ർ​സ് ഓ​ഫീ​സു​ള്ള​വ​രും പ്രൈ​വ​റ്റ് പ്രാ​ക്‌​ടീ​സ് ചെ​യ്യു​ന്ന ഡോ​ക്‌​ട​ർ​മാ​രോ അ​ല്ലെ​ങ്കി​ൽ ഡോ​ക്‌​ട​ർ​മാ​രു​ടെ ഗ്രൂ​പ്പി​ന്‍റെ​യോ സേ​വ​ന​മാ​ണ് ഹെ​ൽ​ത്ത് ക്ലി​നി​ക്കി​ന് ആ​വി​ശ്യ​മു​ള്ള​ത്.

സ​ജി​മോ​ൻ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫൊ​ക്കാ​ന​യു​ടെ ഈ ​ഭ​ര​ണ​സ​മി​തി വാ​ഗ്‌​ദാ​നം ചെ​യ്‌​ത പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​ണ് ഫൊ​ക്കാ​ന ഹെ​ൽ​ത്ത് ക്ലി​നി​ക്ക്. അ​മേ​രി​ക്ക​യി​ലെ ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ് എ​ലി​ജി​ബി​ലി​റ്റി ഇ​ല്ലാ​ത്ത മ​ല​യാ​ളി​ക​ൾ​ക്ക് ബേ​സി​ക് ​ആ​രോ​ഗ്യ പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

അ​മേ​രി​ക്ക​യി​ൽ വി​സി​റ്റിം​ഗ് വി​സ​യി​ലു​ള്ള​വ​രും മെ​ഡി കെ​യ​ർ, മെ​ഡി​ക്കെ​യി​ട്, ഒ​ബാ​മ കെ​യ​ർ തു​ട​ങ്ങി​യ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യി​ല്ലാ​ത്ത നൂ​റു ക​ണ​ക്കി​ന് ഫാ​മി​ലി​ക​ളും വാ​ർ​ദ്ധ​ക്യ​മാ​യ​വ​രും അ​മേ​രി​ക്ക​യി​ൽ ഉ​ണ്ട്, അ​ങ്ങ​നെ​യു​ള്ള ആ​ളു​ക​ൾ​ക്ക് വേ​ണ്ടി ആ​ണ് ഫൊ​ക്കാ​ന​യു​ടെ ഹെ​ൽ​ത്ത് ക്ലി​നി​ക്ക് പ്ലാ​ൻ ചെ​യ്യു​ന്ന​ത്.  

സാ​ധാ​ര​ണ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി രോ​ഗി​ക​ളെ അ​ഡ്മി​റ്റ് ചെ​യ്യാ​തെ ഔ​ട്ട് പേ​ഷ്യ​ന്‍റാ​യി പ്രാ​ഥ​മി​ക പ​രി​ച​ര​ണം മാ​ത്രം ന​ൽ​കു​ന്ന ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ അ​മേ​രി​ക്ക​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പി​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മെ​ഡി​ക്ക​ൽ പ്ര​ഫ​ഷ​ണ​ലു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​വ​ശ്യ​മാ​യ പ്രാ​ഥ​മി​ക മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ മാ​ത്രം ല​ഭ്യ​മാ​ക്കാ​നാ​ണ് ഫൊ​ക്കാ​ന ശ്ര​മി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി മി​ക​ച്ച ഡോ​ക്ട​ർ​മാ​രും അ​നു​ബ​ന്ധ മെ​ഡി​ക്ക​ൽ പ്ര​ഫ​ഷ​ണ​ലു​ക​ളും ഫ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ മേ​ഘ​ല​യി​ലെ പ്ര​ഫ​ഷ​ണ​ലു​ക​ളും ലാ​ബ് മേ​ഘ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും ഉ​ൾ​പ്പെ​ടു​ന്ന ഒ​രു ടീം ​ആ​ണ് ഫൊ​ക്കാ​ന ഹെ​ൽ​ത്ത് ക്ലി​നി​ക്കി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ക​ൺ​സ​ൾ​ട്ട​ന്‍റാ​യി അ​നു​ഭ​വ​പ​രി​ച​യ​മു​ള്ള​വ​രും സ്വ​ന്ത​മാ​യി ഡോ​ക്‌​ട​ർ ഓ​ഫീ​സു​ള്ള​താ​യ ഡോ​ക്‌​ട​ർ​മാ​രോ അ​ല്ലെ​ങ്കി​ൽ ഡോ​ക്‌​ടേ​ഴ്സ് ഗ്രൂ​പ്പോ ഫൊ​ക്കാ​ന ഹെ​ൽ​ത്ത് ക്ലി​നി​ക്കു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക (862 438 2361, email:[email protected]).

NRI

കാ​ന​ഡ​യി​ല്‍ നി​ന്ന് ഫൊ​ക്കാ​ന യു​വ ക​മ്മി​റ്റി​യി​ലേ​ക്ക് ടീം ​എം​പ​വ​ര്‍ പാ​ന​ലി​ല്‍ അ​നി​ത ജോ​ര്‍​ജ് മ​ത്സ​രി​ക്കു​ന്നു

ടൊ​റ​ന്‍റോ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ യു​വ ക​മ്മി​റ്റി​യി​ലേ​ക്ക് കാ​ന​ഡ ചാ​പ്റ്റ​റി​ന്‍റെ പ്ര​തി​നി​ധി​യാ​യി അ​നി​ത ജോ​ർ​ജ് മ​ത്സ​രി​ക്കു​ന്നു.

ലീ​ല മ​രേ​ട്ടി​ന്‍റെ പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്ന അ​നി​ത, പ്ര​വാ​സ മ​ല​യാ​ളി യു​വാ​ക്ക​ളു​ടെ ആ​ശ​ങ്ക​ക​ളും ആ​ഗ്ര​ഹ​ങ്ങ​ളും കൂ​ടു​ത​ൽ ശ​ക്ത​മാ​യി സം​ഘ​ട​ന​യു​ടെ മ​ധ്യ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ടൊ​റ​ന്‍റോ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് സൈ​ക്കോ​ള​ജി ബി​രു​ദം നേ​ടി​യ അ​നി​ത ജോ​ർ​ജ്, കാ​ന​ഡ​യി​ലെ പ്രൊ​വി​ൻ​ഷ്യ​ൽ ഗ​വ​ൺ​മെ​ന്റി​ൽ കേ​സ് മാ​നേ​ജ​റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള വ്യ​ക്തി​യാ​ണ്.

സ​മൂ​ഹ​ത്തി​ലെ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ക​രു​ത്ത് പ​ക​രാ​നും അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​ത് അ​വ​രു​ടെ നേ​തൃ​പ​ര​മാ​യ പ്ര​തി​ബ​ദ്ധ​ത​യു​ടെ തെ​ളി​വാ​യി മ​ല​യാ​ളി സ​മൂ​ഹം വി​ല​യി​രു​ത്തു​ന്നു.

സാ​മൂ​ഹ്യ സേ​വ​ന മ​നോ​ഭാ​വ​വും യു​വ​ത​ല​മു​റ​യു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കാ​നു​ള്ള വ്യ​ക്ത​മാ​യ ദൗ​ത്യ​ബോ​ധ​വും ചേ​രു​മ്പോ​ൾ, അ​നി​ത​യെ ഫൊ​ക്കാ​ന യു​വ ക​മ്മി​റ്റി​യി​ൽ ഒ​രു സ്വാ​ധീ​ന​മു​ള്ള ശ​ബ്ദ​മാ​യി മ​ല​യാ​ളി​ക​ൾ ക​ണ​ക്കാ​ക്കു​ന്നു.

കേ​ര​ള​വും പ്ര​വാ​സ​വും ത​മ്മി​ൽ ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നും, യു​വാ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നു​മു​ള്ള ആ​ലോ​ച​ന​ക​ളു​മാ​യി അ​വ​ർ മു​ന്നോ​ട്ട് പോ​കു​മ്പോ​ൾ, സ​മൂ​ഹ​ത്തി​ന്‍റെ ശ​ക്ത​മാ​യ പി​ന്തു​ണ​യാ​ണ് അ​വ​രെ തേ​ടി​യെ​ത്തു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​കു​ന്നു.

ലീ​ല മാ​രേ​ട്ട് പാ​ന​ലി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള അ​നി​ത​യു​ടെ മ​ത്സ​ര​പ്ര​വേ​ശ​നം, യു​വ​ജ​ന നേ​തൃ​ത്വം സ്ത്രീ​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന ഒ​രു പു​തി​യ പ്ര​വ​ണ​ത​യ്ക്കും ഉ​ദാ​ഹ​ര​ണ​മാ​യി​ത്തീ​രു​ക​യാ​ണെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു.

NRI

സു​ബി ബാ​ബു ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​യി മ​ത്സ​രി​ക്കു​ന്നു

വാ​ഷിംഗ്ടൺ ​ഡിസി: ലീ​ലാ മാ​രേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​എം​പ​വ​ർ പാ​ന​ലി​ൽ നി​ന്ന് 2026 - 2028 ഫൊ​ക്കാ​ന തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി സു​ബി ബാ​ബു ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​യി മ​ത്സ​രി​ക്കു​ന്നു. 2025ലെ മിസ് സൗത്ത് ഏഷ്യ വേൾഡ് ​മ​ത്സ​ര​ത്തി​ൽ റ​ണ്ണ​റ​പ്പാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

രാ​ജ്യ​ത്ത് പ്ര​തി​ഭ​ക​ൾ​ക്ക് ഇ​പ്പോ​ഴും അ​നേ​കം തൊ​ഴി​ല​വ​സ​രം സു​ബി അ​മേ​രി​ക്ക​യി​ലെ ഒ​രു പ്ര​മു​ഖ ബാ​ങ്കിംഗ് സ്ഥാ​പ​ന​ത്തി​ന്‍റെ സൈ​ബ​ർ സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്നു.

തൊ​ഴി​ൽ​ജീ​വി​ത​ത്തോ​ടൊ​പ്പം ത​ന്നെ ഇ​ന്ത്യ​ൻ ടെ​ലി​വി​ഷ​ൻ മീ​ഡി​യ രം​ഗ​ത്തും സു​ബി സു​പ​രി​ചി​ത​യാ​ണ്. നി​ര​വ​ധി ബോ​ട്ടി​ക്, ആ​ഭ​ര​ണ ബ്രാ​ൻ​ഡു​ക​ളു​ടെ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റും മോ​ഡ​ലു​മാ​ണ് സു​ബി.

അ​മേ​രി​ക്ക​യി​ലെ വി​വി​ധ ചാ​രി​റ്റ​ബി​ൾ സം​ഘ​ട​ന​ക​ളി​ൽ സ​ജീ​വ അം​ഗ​മാ​ണ്. നി​ല​വി​ൽ ഫൊ​ക്കാ​ന വു​മ​ൺ ഫോ​റ​ത്തി​ന്‍റെ നാ​ഷ​ണ​ൽ വു​മ​ൺ ഫോ​റം സെ​ക്ര​ട്ട​റി‌യായി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു. അ​റ്റ്ലാ​ന്‍റ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ​ഗ്രേ​റ്റ​ർ അ​റ്റ്ലാ​ന്‍റ മ​ല​യാ​ളി അ​സോ​സി​യേ​ഷന്‍റെ മു​ൻ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

നി​ര​വ​ധി പ്രാ​ദേ​ശി​ക​വും ദേ​ശീ​യ​വു​മാ​യ ചാ​രി​റ്റ​ബി​ൾ സം​ഘ​ട​ന​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​ൽ സു​ബി എ​പ്പോ​ഴും മു​ൻ​നി​ര​യി​ലു​ണ്ട്. 2024ൽ ​വാ​ഷിംഗ്ടൺ ​ഡിസിയി​ൽ ന​ട​ന്ന ഫൊ​ക്കാ​ന മ​ല​യാ​ളി മ​ങ്ക മ​ത്സ​ര​ത്തി​ൽ ഒ​ന്നാം റ​ണ്ണ​റ​പ്പ് സ്വ​ന്ത​മാ​ക്കി.

2019-ൽ ​ലൊ​സാ​ഞ്ച​ല​സി​ൽ ന​ട​ന്ന​ഐ​ടി ടെ​കീ​സ് മ​ത്സ​ര​ത്തി​ൽ കി​രീ​ടം ചൂ​ടി​യി​ട്ടു​മു​ണ്ട്. ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഔ​ദ്യോ​ഗി​ക അം​ഗം കൂ​ടി​യാ​ണ് സു​ബി. ഭ​ർ​ത്താ​വ് തോ​മ​സ് രാ​ജ​നൊ​പ്പം ര​ണ്ട് മ​ക്ക​ളോ​ടൊ​പ്പം ജോ​ർ​ജി​യ​യി​ലെ ക​മ്മി​ങ് ന​ഗ​ര​ത്തി​ലാ​ണ് താ​മ​സം.

കേ​ര​ള​ത്തി​ൽ ജ​നി​ച്ച് വ​ള​ർ​ന്ന സു​ബി 13 വ​ർ​ഷം മു​മ്പാ​ണ് അ​മേ​രി​ക്ക​യി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്. ഭ​ര​ത​നാ​ട്യ​വും ബോ​ളി​വു​ഡ് നൃ​ത്ത​രൂ​പ​വും അ​ഭ്യ​സി​ച്ചി​ട്ടു​ണ്ട്.

NRI

ഫൊ​ക്കാ​ന മി​ഡ് വെ​സ്റ്റ് റീ​ജി​യ​ൺ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: പ​ഞ്ചാ​ബി​ന് ഒ​ന്നാം സ്ഥാ​നം

ഷി​ക്കാ​ഗോ: ഫൊ​ക്കാ​ന മി​ഡ് വെ​സ്റ്റ് റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൈ​ര​ളി ല​യ​ൺ​സ് ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി ന​ട​ത്തി​യ ഷി​ക്കാ​ഗോ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് വ​ൻ വി​ജ​യ​മാ​യി. നൈ​ൽ​സി​ലു​ള്ള 8800 ഡ​ബ്ല്യു കാ​ത്തി ലെ​യ്നി​ലു​ള്ള ഫെ​ൽ​ഡ്‌​മാ​ൻ കോ​ർ​ട്ടി​ൽ ന​ട​ന്ന മ​ത്സ​രം ഒ​ന്നി​ന് ആ​രം​ഭി​ച്ചു.

ഫൊ​ക്കാ​ന എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ തോ​മ​സ് ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ മാ​ത്യു ക​ട​മ​റ്റം ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു. കൈ​ര​ളി ല​യ​ൺ​സ് ക്ല​ബി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് സി​ബി ക​ബി​ല​മ​റ്റ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന മീ​റ്റിം​ഗി​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ റി​ന്‍റു ഫി​ലി​പ്പ് മ​ത്സ​ര​ത്തി​ന്‍റെ നി​യ​മ​വ​ശ​ങ്ങ​ൾ വി​വ​രി​ച്ചു.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യാ​യി​ട്ടും ധാ​രാ​ളം പേ​ർ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​നം ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

 

NRI

റോ​ണി വ​ര്‍​ഗീ​സ് ഫൊ​ക്കാ​ന നാ​ഷ​ണ​ല്‍ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ല്‍​ഫി​യ​യി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, സം​ഘ​ട​നാ രം​ഗ​ത്ത് സ​ജീ​വ​മാ​യ റോ​ണി വ​ര്‍​ഗീ​സ് 2026 - 2028 വ​ര്‍​ഷ​ത്തെ ഫൊ​ക്കാ​ന നാ​ഷ​ണ​ല്‍ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.

ഫി​ല​ഡ​ല്‍​ഫി​യ​യി​ലെ സാ​മൂ​ഹ്യ രം​ഗ​ത്ത് 20 വ​ര്‍​ഷ​മാ​യി സ​ജീ​വ​മാ​യ റോ​ണി കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍, പ​മ്പ അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​ട​ങ്ങ​ളി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ ത​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ച്ച വ്യ​ക്തി​യാ​ണ്.

ഫി​ലാ​ഡ​ല്‍​ഫി​യ​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​യു​ടെ പൊ​തു​വേ​ദി​യാ​യ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ചെ​യ​ര്‍​മാ​ന്‍, സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ള്‍ വ​ഹി​ച്ചി​ട്ടു​ള്ള റോ​ണി വ​ര്‍​ഗീ​സ് ഫി​ല​ഡ​ല്‍​ഫി​യ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ബി​സി​ന​സ് സം​രം​ഭ​ക​ന്‍ കൂ​ടി​യാ​ണ്.

മി​ക​ച്ച സം​ഘാ​ട​ക​ന്‍, സം​രം​ഭ​ക​ന്‍, സാ​മൂ​ഹ്യ - ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ എ​ന്നീ നി​ല​ക​ളി​ല്‍ തന്‍റെ സാ​ന്നി​ധ്യം അ​റി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന റോ​ണി വ​ര്‍​ഗീ​സ് ഫൊ​ക്കാ​ന​യ്ക്ക് മു​ത​ല്‍​ക്കൂ​ട്ടാ​വു​ക​യും ഫൊ​ക്കാ​ന​യു​ടെ ഭാ​വി വാ​ഗ്ദാ​ന​മാ​വു​ക​യും ചെ​യ്യു​മെ​ന്ന് പ്ര​സി​ഡന്‍റ് സ്ഥാ​നാ​ര്‍​ഥി ലീ​ലാ മാ​രേ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

NRI

മേ​രി ഫി​ലി​പ്പ് ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ 2024 - 2026 ഭ​ര​ണ​സ​മി​തി​യി​ൽ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് കേ​ര​ള സ​മാ​ജം ഓ​ഫ് ന്യൂ​യോ​ർ​ക്കി​ന്‍റെ മു​ൻ സെ​ക്ര​ട്ട​റി​യും ഇ​പ്പോ​ഴ​ത്തെ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ മേ​രി ഫി​ലി​പ്പ് മ​ത്സ​രി​ക്കു​ന്നു.

ന്യൂ​യോ​ർ​ക്കി​ൽ നി​ന്നു​ള്ള ഈ ​പ്ര​മു​ഖ വ​നി​താ നേ​താ​വ് ഫൊ​ക്കാ​ന​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യും നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം, റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ, വി​മ​ൻ​സ് ഫോ​റം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം, വി​മ​ൻ​സ് ഫോ​റം റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് നേ​തൃ​ത്വം ന​ൽ​കു​ന്ന ഇ​ൻ​ടി​ഗ്രി​റ്റി ടീ​മി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മേ​രി മ​ത്സ​രി​ക്കു​ന്ന​ത്. മി​ക​ച്ച സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക, പ്ര​സം​ഗി​ക, മ​ത-​സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക, സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച പ്ര​തി​ഭ​യാ​ണ് മേ​രി ഫി​ലി​പ്പ്.

ഫൊ​ക്കാ​ന​യു​ടെ വി​വി​ധ ക​ൺ​വ​ൻ​ഷ​നു​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി രൂ​പീ​ക​രി​ക്ക​പ്പെ​ട്ട പ​ല ക​മ്മി​റ്റി​ക​ളി​ലും അം​ഗ​വു​മാ​യി​രു​ന്നു. ഒ​രു ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക കൂ​ടി​യാ​യ മേ​രി ഫി​ലി​പ്പ് ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ ഏ​വ​ർ​ക്കും സു​പ​രി​ചി​ത​യാ​ണ്.

കേ​ര​ള സ​മാ​ജം ഓ​ഫ് ന്യൂ​യോ​ർ​ക്കി​ന്‍റെ 50-ാം വ​ർ​ഷ​ത്തെ സെ​ക്ര​ട്ട​റി​യാ​യി ന​ല്ല പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കാ​ൻ മേ​രി​ഫി​ലി​പ്പി​ന് ക​ഴി​ഞ്ഞു. ഈ ​അ​സോ​സി​യേ​ഷ​ന്‍റെ പ​ല ഭാ​ര​വാ​ഹി​ത്വ​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ള്ള മേ​രി, ഇ​ന്ത്യ​ൻ ന​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി സേ​വ​നം അ​നു​ഷ്‌​ഠി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ കാ​ത്ത​ലി​ക്ക് അ​സോ​സി​യേ​ഷ​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ്, ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗം, ട്ര​സ്റ്റി ചെ​യ​ർ തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ള്ള മേ​രി ഡ​ബ്ല്യു​എം​സി​യു​ടെ ഇ​ല​ക്ഷ​ൻ ചെ​യ​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

ന​സോ കൗ​ണ്ടി​യു​ടെ പ​ല അ​വാ​ർ​ഡു​ക​ളും നേ​ടി​യി​ട്ടു​ള്ള മേ​രി ഫി​ലി​പ്പ്, കേ​ര​ളാ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം ന​ൽ​കി​യ ബെ​സ്റ്റ് ക​മ്യൂ​ണി​റ്റി അ​വാ​ർ​ഡ് നേ​ടു​ക​യു​ണ്ടാ​യി. ഫ്ലോ​റ​ൽ പാ​ർ​ക്ക് മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ന്യൂ​യോ​ർ​ക്കി​ലെ ക്വീ​ൻ​സി​ൽ താ​മ​സി​ക്കു​ന്ന മേ​രിയുടെ ഭ​ർ​ത്താ​വ് ഫി​ലി​പ്പ് കു​ര്യ​ൻ, മ​ക്ക​ളാ​യ അ​ർ​പ്പ​ണ ഫി​ലി​പ്പ്, അ​ർ​ച്ച​ന ഫി​ലി​പ്പ് എ​ന്നി​വ​രും ന്യൂ​യോ​ർ​ക്കി​ൽ അ​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​ണ്.

NRI

ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ടീം ​ഇ​ന്‍റ​ഗ്രി​റ്റി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് ന​യി​ക്കു​ന്ന ടീം ​ഇ​ന്‍റ​ഗ്രി​റ്റി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഉ​ദ്ഘാ​ട​ന​വും പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും ആ​വേ​ശോ​ജ്വ​ല​മാ​യി. ലോ​ക​പ്ര​ശ​സ്ത മാ​ന്ത്രി​ക​നും ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​നു​മാ​യ പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത​ത് പ​രി​പാ​ടി​ക്ക് ഭം​ഗി​യും ആ​ക​ർ​ഷ​ണ​വും കൂ​ട്ടി.

അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ആ​ശം​സ​ക​ൾ ടീ​മം​ഗ​ങ്ങ​ൾ​ക്ക് പു​തി​യ ഊ​ർ​ജം പ​ക​ർ​ന്നു. റോ​ക്ക് ലാ​ൻ​ഡി​ൽ ചേ​ർ​ന്ന പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി സ​ന്തോ​ഷ് നാ​യ​ർ, ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ആ​ന്‍റോ വാ​ർ​ക്കി, വൈ​സ് പ്ര​സി​ഡന്‍റ് സ്ഥാ​നാ​ർ​ഥി ജോ​സി കാ​ര​ക്കാ​ട്ട്, അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, അ​ഡീ​ഷണൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി അ​ജി ഉ​മ്മ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വ​നി​താ ഫോ​റം ചെ​യ​ർ ഷൈ​നി രാ​ജു, ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് പോ​ൾ ക​റു​ക​പ്പ​ള്ളി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡന്‍റ് സ്ഥാ​നാ​ർ​ഥി ലി​ൻ​ഡോ ജോ​ളി​യും അ​ഡീ​ഷ​ന​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി ഗ്രേ​സ് മ​റി​യാ ജോ​സ​ഫും പ്ര​ത്യേ​കം ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ആ​ർ​വി​പിമാ​രും നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന സ​മ്പൂ​ർ​ണ സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക ഉ​ട​നെ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് വ്യ​ക്ത​മാ​ക്കി. നി​ര​വ​ധി അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്ന് സ്ഥാ​നാ​ർ​ഥി​ത്വ അ​ഭ്യ​ർ​ഥന​ക​ൾ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഓ​രോ​രു​ത്ത​രെ​യും ശ്ര​ദ്ധാ​പൂ​ർ​വം പ​രി​ശോ​ധി​ക്കു​ന്ന പ്ര​ക്രി​യ​യി​ലാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി.

 

NRI

ശി​വ​പ്ര​കാ​ശ് ഫൊ​ക്കാ​ന ന്യൂ​ഇം​ഗ്ല​ണ്ട് റീ​ജി​യ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ബോ​സ്റ്റ​ൺ: സാ​മൂ​ഹ്യ-​സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യ ശി​വ പ്ര​കാ​ശ് ഫൊ​ക്കാ​ന ന്യൂ​ഇം​ഗ്ല​ണ്ട് റീ​ജി​യ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ലീ​ലാ മാ​രേ​ട്ട് ന​യി​ക്കു​ന്ന പാ​ന​ലി​ല്‍ മ​ത്സ​രി​ക്കു​ന്നു. ന്യൂ​ഇം​ഗ്ല​ണ്ട് റീ​ജി​യ​ണി​ല്‍ ബോ​സ്റ്റ​ണ്‍, ക​ണ​ക്ടി​ക്ക​ട്ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട​താ​ണ്.

ബോ​സ്റ്റ​ണി​ലെ മ​ല​യാ​ളി സ​മൂ​ഹ​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ര്‍​ത്തു​ന്ന പ്ര​കാ​ശ് 2015 കാ​ല​യ​ള​വി​ല്‍ കെ​യി​ന്‍ (കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ന്യൂ​ഇം​ഗ്ല​ണ്ടി​ന്‍റെ) പ്ര​സി​ഡ​ന്‍റാ​യി സ്തു​ത്യ​ര്‍​ഹ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ നി​ര​വ​ധി വ​ര്‍​ഷ​ങ്ങ​ളി​ല്‍ സം​ഘ​ട​ന​യു​ടെ ട്ര​ഷ​റ​ര്‍, സെ​ക്ര​ട്ട​റി, ബോ​ര്‍​ഡ് മെ​മ്പ​ര്‍ എ​ന്നീ പ​ദ​വി​ക​ളും അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ആ​റ് വ​ര്‍​ഷ​മാ​യി ബോ​സ്റ്റ​ണി​ലെ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഓ​ഫ് വെ​റ്റ​റ​ന്‍ അ​ഫ​യേ​ഴ്‌​സി​ല്‍ ശി​വ പ്ര​കാ​ശ് ബ​യോ​മെ​ഡി​ക്ക​ല്‍ എ​ന്‍​ജി​നിയ​റിം​ഗ് മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്യു​ന്നു. ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മാ​യി ബോ​സ്റ്റ​ണി​ലെ നാ​ട്ടി​ക് ടൗ​ണി​ല്‍ താ​മ​സി​ക്കു​ന്നു. തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കു​ന്നം​കു​ളം സ്വ​ദേ​ശി​യാ​ണ് ശി​വ​പ്ര​കാ​ശ്.

NRI

റോ​യ് ജോ​ര്‍​ജ് മ​ണ്ണി​ക്ക​രോ​ട്ട് ഫൊ​ക്കാ​ന നാ​ഷ​ണ​ല്‍ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ക​ലി​ഫോ​ര്‍​ണി​യ: സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​നും സം​ഘാ​ട​ക​നു​മാ​യ റോ​യ് മ​ണ്ണി​ക്ക​രോ​ട്ട് 2026- 2028 കാ​ല​യ​ള​വി​ല്‍ ഫൊ​ക്കാ​ന​യു​ടെ നാ​ഷ​ണ​ല്‍ ക​മ്മി​റ്റി മെ​മ്പ​ര്‍ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു. അ​ഖി​ല കേ​ര​ള ബാ​ല​ജ​ന​സ​ഖ്യ​ത്തി​ലൂ​ടെ​യാ​ണ് റോ​യ് സം​ഘ​ട​നാ രം​ഗ​ത്തേ​ക്ക് വ​രു​ന്ന​ത്.

ബാ​ല​ജ​ന​സ​ഖ്യ​ത്തി​ന്‍റെ സം​സ്ഥാ​ന ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി​യാ​യും ഓ​ള്‍ ഇ​ന്ത്യാ കാ​ത്ത​ലി​ക് യൂ​ണി​വേ​ഴ്‌​സി​റ്റി ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന കോ​ഓ​ര്‍​ഡി​നേ​റ്റ​റാ​യും പ്ര​വ​ര്‍​ത്തി​ച്ചു. യു​സി​എ​ല്‍​എ​യി​ല്‍ നി​ന്ന് ഫി​ലിം സ്റ്റ​ഡീ​സ് പൂ​ര്‍​ത്തി​യാ​ക്കി​യ റോ​യ് മ​ണ്ണി​ക്ക​രോ​ട്ട് അ​ക്കാ​ദ​മി അ​വാ​ര്‍​ഡ്‌​സ്, അ​മേ​രി​ക്ക​ന്‍ ഐ​ഡ​ല്‍ തു​ട​ങ്ങി​യ നി​ര​വ​ധി ടി​വി ഷോ​ക​ളു​ടെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ന്‍ എ​ന്‍​ജി​നീ​യ​റാ​യി​രു​ന്നു.

ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​വും ഡി​സ്ട്രി​ബ്യൂ​ട്ട​റു​മാ​യ അ​ദ്ദേ​ഹം ഏ​ഷ്യാ​നെ​റ്റ് ഹെ​ല്‍​ത്ത് കെ​യ​ര്‍ എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് നി​ര്‍​മാ​താ​വും ഷോ ​ഡ​യ​റ​ക്ട​റും ആ​യി​രു​ന്നു. മോ​ര്‍​ട്ട്‌​ഗേ​ജ് ബാ​ങ്ക​റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന റോ​യ് ബാ​ങ്ക് ഓ​ഫ് അ​മേ​രി​ക്ക, യെ​സ് ബാ​ങ്ക് തു​ട​ങ്ങി​യ മു​ഖ്യ ബാ​ങ്കിം​ഗ് കോ​ര്‍​പ​റേ​ഷ​നു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

നാ​ഷ​ണ​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഡി​ഫോ​ള്‍​ട്ട് പ്ര​ഫ​ഷ​ണ​ല്‍​സി​ന്‍റെ ബോ​ര്‍​ഡ് മെ​മ്പ​റാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. റെ​ഡ് ലാ​ന്‍​ഡ് റോ​ട്ട​റി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലി​ന്‍റെ പ്രോ​ഗ്രാം ചെ​യ​ര്‍​മാ​ന്‍ ആ​യി​രു​ന്നു. സൗ​ത്ത് ഏ​ഷ്യ​ന്‍ ജേ​ര്‍​ണ​ലി​സ്റ്റ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് അ​മേ​രി​ക്ക​യി​ലും അ​മേ​രി​ക്ക​ന്‍ ഫോ​റി​ന്‍ പ്ര​സ് അ​സോ​സി​യേ​ഷ​നി​ലും ലോ​സ് ആ​ഞ്ച​ല​സ് പ്ര​സ് ക്ല​ബി​ലും അം​ഗ​മാ​ണ്.

ബ​ഹു​മു​ഖ പ്ര​തി​ഭ​യും അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി സ​മൂ​ഹം അം​ഗീ​ക​രി​ക്കു​ന്ന റോ​യ് ജോ​ര്‍​ജ് മ​ണ്ണി​ക്ക​രോ​ട്ട് ശ്ര​ദ്ധേ​യ​നാ​യ സം​ഘാ​ട​ക​നും കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഒ​പ്പം​നി​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​വാ​ന്‍ ക​ഴി​വു​മു​ള്ള വ്യ​ക്തി​യാ​ണ്. ഇ​പ്പോ​ള്‍ കാ​ലി​ഫോ​ര്‍​ണി​യ റീ​ജി​ണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു.

NRI

അ​നീ​ഷ് കു​മാ​ര്‍ ഫൊ​ക്കാ​ന നാ​ഷ​ണ​ല്‍ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ഒ​ട്ടാ​വ: ഫൊ​ക്കാ​ന നാ​ഷ​ണ​ല്‍ ക​മ്മി​റ്റി​യി​ലേ​ക്ക് കാ​ന​ഡ​യി​ലെ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യ അ​നീ​ഷ് കു​മാ​ര്‍ മ​ത്സ​രി​ക്കു​ന്നു. കേ​ര​ള ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഒ​ന്‍റാ​രി​യോ​യു​ടെ പ്ര​സി​ഡ​ന്‍റാ​ണ് അ​നീ​ഷ് കു​മാ​ര്‍. അ​സോ​സി​യേ​ഷ​ന്‍റെ ബോ​ര്‍​ഡ് അം​ഗ​മാ​യും സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

2019 - 20 കാ​ല​യ​ള​ലി​ല്‍ "എം​ടാ​ക്' കാ​ന​ഡ​യു​ടെ അംഗമായും 2021 - 22 കാ​ല​യ​ള​വി​ല്‍ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ര്‍​ത്തി​ച്ചു. "എം​ടാ​ക്' സെ​ക്ര​ട്ട​റി​യാ​യി​രി​ക്കു​മ്പോ​ള്‍ ത​ന്നെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ ഒ​രു നി​ര്‍​ധ​ന കു​ടും​ബ​ത്തി​ന് വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന​തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത് ഉ​ള്‍​പ്പ​ടെ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​വാ​ന്‍ സം​ഘ​ട​ന വ​ഴി​യും വ്യ​ക്തി​പ​ര​മാ​യും അദ്ദേഹം ശ്ര​മി​ച്ചി​ട്ടു​ണ്ട്.

ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​നീ​ഷ് കു​മാ​ര്‍ വി​ദ്യാ​ഭ്യാ​സ കാ​ലം മു​ത​ല്‍ രാ​ഷ്‌ട്രീ​യ രം​ഗ​ത്തും യു​വ​ജ​ന നേ​തൃ​രം​ഗ​ത്തും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ യു​വ​ജ​ന​ങ്ങ​ള്‍ ഫൊ​ക്കാ​ന​യി​ലേ​ക്ക് വ​രു​വാ​ന്‍ ഇ​ത്ത​രം സ്ഥാ​നാ​ര്‍​ഥി​ത്വ​വും അ​നീ​ഷി​ന്‍റെ സം​ഘ​ട​നാ മി​ക​വും ഗു​ണം ചെ​യ്യു​മെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ത്ഥി ലീ​ലാ മാ​രേ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കാ​ന​ഡ​യി​ല്‍ നി​ന്നു​ള്ള യു​വ നേ​താ​വും ഗു​ഡ്‌​ഷെ​പ്പേ​ര്‍​ഡ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്പ​നി ഉ​ട​മ കൂ​ടി​യാ​യ അ​നീ​ഷ് കു​മാ​ര്‍ ബി​സി​ന​സ് രം​ഗ​ത്തും സാ​മൂ​ഹി​ക രം​ഗ​ത്തും സ​ജീ​വ​മാ​ണ്.

NRI

ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി സ്ഥാ​നാ​ർ​ഥി​യാ​യി ശോ​ശാ​മ്മ ആ​ൻ​ഡ്രൂ​സ് മ​ൽ​സ​രി​ക്കു​ന്നു

 ന​ഴ്സിംഗ് മേ​ഖ​ല​യി​ലെ വി​ല​യേ​റി​യ സം​ഭാ​വ​ന​ക​ളു​ടെ പേ​രി​ലും മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലെ സ്ഥി​ര സാ​ന്നി​ധ്യം എ​ന്ന നി​ല​യ്ക്കും സ​മൂ​ഹ​സേ​വ​ന​ത്തി​ലൂ​ടെ​യു​മാ​ണ് ശോ​ശാ​മ്മ ആ​ൻ​ഡ്രൂ​സ് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് സു​പ​രി​ച​ത​യാ​യ​ത്. അ​ടു​ത്ത ടേ​മി​ലെ ഫൊ​ക്കാ​ന നാ​ഷണൽ ക​മ്മി​റ്റി സ്ഥാ​നാ​ർ​ഥി​യാ​യി രം​ഗ​ത്തെ​ത്തു​ന്ന ശോ​ശാ​മ്മ, ത​ന്‍റെ സ​മ്പ​ന്ന​മാ​യ അ​നു​ഭ​വ​വും പ്ര​വ​ർ​ത്ത​ന​പാ​ര​മ്പ​ര്യ​വും കൊ​ണ്ട് ശ്ര​ദ്ധേ​യ​യാ​ണ്.


1974ൽ ​അ​മേ​രി​ക്ക​യി​ലെ​ത്തി​യ ശോ​ശാ​മ്മ​യു​ടെ ജീ​വി​തം നി​ഷ്ഠ​യു​ടെ​യും അ​ധ്വാ​ന​ത്തി​ന്റെ​യും ക​ഥ​യാ​ണ്. റാ​ന്നി സെന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ൽ നി​ന്ന് എ​സ്എ​സ്എ​ൽ​സി​യും മൗ​ലാ​നാ ആ​സാ​ദ് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​ന്ന് ജ​ന​റ​ൽ ന​ഴ്സി​ങും മി​ഡ്വൈ​ഫ​റി​യി​ൽ ഡി​പ്ലോ​മ​യും പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഇ​ർ​വി​ൻ/​ജി.​ബി. പ​ന്ത് ഹോ​സ്പി​റ്റ​ൽ ( ന്യൂ​ഡ​ൽ​ഹി) എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ഴ്സാ​യി സേ​വ​ന​ത്തി​ന്‍റെ പു​തു അ​ധ്യാ​യം തു​റ​ന്നു.


ബ്രൂ​ക്ക്ലി​നി​ലെ സെ​ന്‍റ് ജോ​സ​ഫ് കോ​ളേ​ജി​ൽ നി​ന്ന് ഹെ​ൽ​ത്ത് അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ ബി​രു​ദം നേ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് 1975 മു​ത​ൽ 1990 വ​രെ ന്യൂ ​ഹൈ​ഡ് പാ​ർ​ക്കി​ലെ പാ​ർ​ക്ക​ർ ജ്യൂ​യി​ഷ് ആ​ശു​പ​ത്രി​യി​ൽ ഹെ​ഡ് ന​ഴ്സാ​യി പ്ര​വ​ർ​ത്തി​ച്ചു. പി​ന്നീ​ട് ക്വീ​ൻ​സ് വി​ല്ലേ​ജി​ലെ ക്രീ​ഡ്മോ​ർ സൈ​ക്യാ​ട്രി​ക് സെ​ന്‍ററിൽ സ്റ്റാ​ഫ് ന​ഴ്സാ​യി തു​ട​ങ്ങി ന​ഴ്സ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ​ദ​വി​വ​രെ ഉ​യ​ർ​ന്ന് 2010ൽ ​വി​ര​മി​ച്ചു.


അ​മേ​രി​ക്ക​യി​ലെ വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലും ന​ഴ്സി​ങ് അ​സോ​സി​യേ​ഷ​നു​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ച ശോ​ശാ​മ്മ, ഇ​വി​ടു​ത്തെ ശ​ക്ത​മാ​യ സ്ത്രീ ​ശ​ബ്ദ​മാ​ണ്.


സം​ഘ​ട​ന​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​പ​രി​ച​യം:

  1. ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​യോ​ർ​ക്ക് (ഐ​നാ​നി)​ജ​ന​റ​ൽ സെ​ക്ര​ട്ട​റി: 20062010പ്ര​സി​ഡ​ന്റ്: 20112014 (ബെ​സ്റ്റ് ചാ​പ്റ്റ​ർ അ​വാ​ർ​ഡ് 201112)അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ: 20152018അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെം​ബ​ർ: 2019 മു​ത​ൽ സ​ജീ​വം
    2. നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഓ​ഫ് അ​മേ​രി​ക്ക (നൈ​ന)3ാം ബൈ​നി​യ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ക​ൺ​വെ​ൻ​ഷ​ൻ (2012) ജ​ന​റ​ൽ ക​ൺ​വീ​ന​ർ
    3. കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​വൈ​സ് പ്ര​സി​ഡന്‍റ്: 1985ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി: 2008, 2009ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ്: 20122014
    4. ഫൊ​ക്കാ​ന​ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ (201718)കോ​ചെ​യ​ർ ന​ഴ്സ​സ് ഫോ​റം, നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ​ചെ​യ​ർ മ​ങ്ക ബ്യൂ​ട്ടി പേ​ജ​ന്റ് (2018)ചെ​യ​ർ ഫ്ല​വ​ർ ഷോ (2018)
    5. ​ഇ​ന്ത്യ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലോംഗ് ഐ​ല​ൻ​ഡ്വൈ​സ് പ്ര​സി​ഡ​ന്റ്: 2018ക​മ്മ​റ്റി മെം​ബ​ർ: 2019 മു​ത​ൽ സ​ജീ​വം
    6. ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്ചെ​യ​ർ​പേ​ഴ്സ​ൺ, കേ​ര​ള ചാ​പ്റ്റ​ർ യു​എ​സ്എ വി​മ​ൻ​സ് ഫോ​റം: 2019 മു​ത​ൽ
    7.വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ​പി​ആ​ർ​ഒ (ന്യൂ​യോ​ർ​ക്ക് പ്രൊ​വി​ൻ​സ് ): 2018-19വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ (ന്യൂ​യോ​ർ​ക്ക് പ്രൊ​വി​ൻ​സ്): 2022 മു​ത​ൽ​വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് (അ​മേ​രി​ക്ക റീ​ജി​യ​ൻ): 2020-22വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ (അ​മേ​രി​ക്ക റീ​ജി‌‌യൺ): 2022 മു​ത​ൽ

    മ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ

    വൈ​സ് പ്ര​സി​ഡന്‍റ് കേ​ര​ള റി​സേ​ർ​ച്ച് ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് സ​ർ​വീ​സ് ഇ​ങ്ക്അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ ലി​റ്റ​റ​റി മാ​ർ​ക്ക​റ്റ് റി​വ്യൂ​എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ കു​ന്നു​പ​റ​മ്പി​ൽ ഫൗ​ണ്ടേ​ഷ​ൻ∙

    ല​ഭി​ച്ചി​ട്ടു​ള്ള ബ​ഹു​മ​തി​ക​ളും അം​ഗീ​കാ​ര​ങ്ങ​ളും

    ന​ഴ്സി​ങ് രം​ഗ​ത്തും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ന​ൽ​കി​യ അ​സാ​ധാ​ര​ണ സേ​വ​ന​ങ്ങ​ൾ​ക്ക് ശോ​ശാ​മ്മ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും അം​ഗീ​കാ​ര​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്.1996, 2010 ഔ​ട്‍​സ്റ്റാ​ൻഡിംഗ് സ​ർ​വീ​സ് അ​വാ​ർ​ഡു​ക​ൾ, ക്രീ​ഡ്മൂ​ർ സൈ​ക്യാ​ട്രി​ക് സെ​ന്റ​ർ2018 ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം റോ​ക്ലാ​ൻ​ഡ് കൗ​ണ്ടി ലെ​ജി​സ്ളേ​ച്ച​റിന്‍റെ അം​ഗീ​കാ​രം2009-2010 നൈ​ന​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ്2011, 2013, 2017 ഐ​നാ​നി​യു​ടെ സ​ർ​വീ​സ് അ​വാ​ർ​ഡു​ക​ൾ2015 ഐ​നാ​നി എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡി​ന്‍റെ അം​ഗീ​കാ​രം2021 ഡെ​യ്സി അ​വാ​ർ​ഡ് ഫോ​ർ ന​ഴ്സ​സ് അ​ഡ്വാ​ൻ​സിംഗ് ഹെ​ൽ​ത്ത് ഇ​ക്വി​റ്റി2021 ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡ്2010 പി​ഇ​എ​ഫ് സ​ർ​വീ​സ് അ​വാ​ർ​ഡ്2012 ഐ​നാ​നി പ്ര​സി​ഡ​ന്‍റ് സ​ർ​വീ​സ് അ​വാ​ർ​ഡ്2009 ഐ​നാ​നി സെ​ക്ര​ട്ട​റി സ​ർ​വീ​സ് അ​വാ​ർ​ഡ്ന​ഴ്സിംഗി​ലെ പ്ര​ഫ​ഷ​ണ​ലി​സ​വും സ​മൂ​ഹ​സേ​വ​ന​ത്തി​ലെ സ​മ​ർ​പ്പ​ണ​വും ഒ​ത്തി​ണ​ങ്ങു​ന്ന ശോ​ശാ​മ്മ ആ​ൻ​ഡ്രൂ​സ്, അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് വ​ലി​യൊ​രു മാ​തൃ​ക​യാ​ണ്.

NRI

ഫൊ​ക്കാ​ന നാ​ഷ​ണ​ല്‍ ക​മ്മി​റ്റി​യി​ലേ​ക്ക് അ​ഭി​ലാ​ഷ് ജോ​ണ്‍ മ​ത്സ​രി​ക്കു​ന്നു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ 2026 - 2028 കാ​ല​യ​ള​വി​ലേ​ക്ക് പെ​ന്‍​സി​ല്‍​വേ​നി​യ​യി​ല്‍ നി​ന്ന് നാ​ഷ​ണ​ല്‍ ക​മ്മി​റ്റി​യി​ലേ​ക്ക് അ​ഭി​ലാ​ഷ് ജോ​ണ്‍ മ​ത്സ​രി​ക്കു​ന്നു. ലീ​ലാ മാ​രേ​ട്ട് നേ​തൃ​ത്വം ന​ല്‍​കു​ന്ന ടീം ​എം​പ​വ​ര്‍ പാ​ന​ലി​ലാ​ണ് അ​ഭി​ലാ​ഷ് മ​ത്സ​രി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യി​ല്‍ എ​ത്തു​ന്ന​തി​നു മു​മ്പ് സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക രം​ഗ​ത്ത് സ​ജി​വ​മാ​യ അ​ഭി​ലാ​ഷ് ജോ​ണ്‍ തി​രു​വ​ന​ന്ത​പു​രം ലോ ​കോ​ള​ജി​ല്‍ നി​യ​മ ബി​രു​ദ​വും കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി കാ​മ്പ​സി​ല്‍ നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി. വി​ദ്യാ​ര്‍​ഥി പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന നേ​താ​വാ​ണ് അ​ഭി​ലാ​ഷ് ജോ​ണ്‍.

പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച് വി​ജ​യം നേ​ടി​യാ​ണ് പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്ത് അ​ദ്ദേ​ഹം സ​ജീ​വ​മാ​യ​ത്. കൊ​ല്ലം ക​ല്ലു​വാ​തു​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചു. കൊ​ല്ലം ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​തി​നി​ധി, അ​ഭി​ഭാ​ഷ​ക സം​ഘ​ട​ന​യു​ടെ അ​മ​ര​ക്കാ​ര​ൻ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു.

2010 മു​ത​ല്‍ ഫി​ലാ​ഡ​ല്‍​ഫി​യ​യി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ അ​ഭി​ലാ​ഷ് ജോ​ണ്‍ നി​ല​വി​ല്‍ പെ​ന്‍​സി​ല്‍​വേ​നി​യ, ന്യൂ​ജ​ഴ്‌​സി, ഡെ​ല​വെ​യ​ര്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​തി​ന​ഞ്ചി​ല്‍​പ്പ​രം മ​ല​യാ​ളി സം​ഘ​ട​ന​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ല്‍ അ​ണി​നി​ര​ത്തു​ന്ന ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​ണ്.

അ​ഭി​ലാ​ഷ് ജോ​ണി​നെ​പ്പോ​ലെ ക​ഴി​വും ആ​ര്‍​ജ​വ​വു​മു​ള്ള ചെ​റു​പ്പ​ക്കാ​ര്‍ ഫൊ​ക്കാ​ന​യ്ക്ക് ഒ​രു മു​ത​ല്‍​ക്കൂ​ട്ടാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ലീ​ലാ മാ​രേ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

NRI

ഫൊ​ക്കാ​ന ഹെ​ൽ​ത്ത് ക്ലി​നി​ക്ക് ഗോ​പി​നാ​ഥ് മു​തു​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു

ന്യൂ​ജ​ഴ്‌​സി: ഫൊ​ക്കാ​ന ഹെ​ൽ​ത്ത് ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ശ​സ്ത ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നും മ​ജി​ഷ്യ​നു​മാ​യ ഗോ​പി​നാ​ഥ് മു​തു​കാ​ട് നി​ർ​വ​ഹി​ച്ചു.

നാ​ട്ടി​ൽ നി​ന്ന് ​വരു​ന്ന ബ​ന്ധു​ക്ക​ൾ​ക്ക് മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ട​ണ​മെ​ന്ന് ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് ഹെ​ൽ​ത്ത് ക്ലി​നി​ക്ക് വി​ഭാ​വ​നം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി പ​റ​ഞ്ഞു.

 

NRI

വി​നോ​യ് കു​ര്യ​ൻ ഫൊ​ക്കാ​ന ടെ​ക്സ​സ് റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ടെ​ക്സ​സ്: ഫൊ​ക്കാ​ന ടെ​ക്സ​സ് റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് വി​നോ​യ് കു​ര്യ​ൻ മ​ത്സ​രി​ക്കു​ന്നു. ലീ​ല മാ​രേ​ട്ട്‌ ന​യി​ക്കു​ന്ന പാ​ന​ലി​ന് കീ​ഴി​ലാ​ണ് വി​നോ​യ് കു​ര്യ​ൻ മ​ത്സ​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ​യും അ​മേ​രി​ക്ക​യു​ടെ​യും സാ​മൂ​ഹി​ക - സാം​സ്കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ല പ്ര​വ​ർ​ത്ത​ന​പ​രി​ച​യ​മു​ള്ള വ്യ​ക്തി​ത്വ​മാ​ണ് വി​നോ​യ്. കോ​ട്ട​യം ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​യാ​യ വി​നോ​യ് മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും കം​പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ മാ​സ്റ്റേ​ഴ്‌​സ് ഡി​ഗ്രി നേ​ടി​യ ശേ​ഷ​മാ​ണ് ക​രി​യ​ർ ആ​രം​ഭി​ച്ച​ത്.

അ​മേ​രി​ക്ക​യി​ലെ​ത്തി​യ ശേ​ഷ​വും മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​മാ​യി കൈ​കോ​ർ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യി. മൂ​ന്നു ദ​ശാ​ബ്ദം നീ​ളു​ന്ന ഐ​ടി രം​ഗ​ത്തെ അ​നു​ഭ​വ​സ​മ്പ​ത്തും അ​മേ​രി​ക്ക​യി​ലെ നി​ര​വ​ധി​യാ​യ മ​ൾ​ട്ടി​നാ​ഷ​ന​ൽ ക​മ്പ​നി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള പ്ര​വ​ർ​ത്തി​പ​രി​ച​യ​വും നേ​തൃ​ക്ഷ​മ​ത​യും സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​വും അ​ദ്ദേ​ഹ​ത്തി​ന്‍റം സ്വീ​കാ​ര്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്.

ഹൂ​സ്റ്റ​ൺ സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ പ​ള്ളി അം​ഗ​മാ​ണ്. നാ​ല് വി​കാ​രി​മാ​രു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ പ​ള്ളി​ക്ക​മ്മി​റ്റി അം​ഗം, ര​ണ്ടു ത​വ​ണ പ​ള്ളി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി, ഓ​ക്‌​ല​ഹോ​മ​യി​ൽ ന​ട​ന്ന ആ​ദ്യ ഇ​ന്‍റ​ർ പാ​രി​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റി​വ​ലി​ന്‍റെ ഹൂ​സ്റ്റ​ൺ കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

പ​ള്ളി​യു​ടെ ഇ​രു​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​മാ​യ "20/20 പ്രോ​ജ​ക്ട്' വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ൽ 20 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ച്ച് ന​ൽ​കി. ഹൂ​സ്റ്റ​ണി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ൽ ക​രു​ത്തു​റ്റ സാ​ന്നി​ധ്യ​മാ​ണ് വി​നോ​യ്.

മാ​ഗി​ൽ ലൈ​ഫ് ടൈം ​അം​ഗ​വും ഒ​രു​മ​യി​ലെ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​നു​മാ​ണ്. 2017 - 2019ൽ ​പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യു​മാ​യി പ്ര​വ​ർ​ത്തി​ച്ചു. കേ​ര​ള പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി ഗോ​ഫ​ണ്ട് മു​ഖേ​ന ഫ​ണ്ട് ശേ​ഖ​രി​ച്ച് അ​ഞ്ച് കു​ടും​ബ​ങ്ങ​ൾ​ക്ക് വ്യ​ക്തി​പ​ര​മാ​യി സ​ഹാ​യം കൈ​മാ​റി.

ഹാ​ർ​വേ ചു​ഴ​ലി​ക്കാറ്റ് ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​ങ്ങ​ൾ​ നൽകാനും അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കി.

NRI

താ​ങ്ക്സ് ഗി​വിം​ഗ് ആ​ശം​സ​ക​ൾ നേ​ർ​ന്ന് ഫൊ​ക്കാ​ന

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ക്കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സ​ഹാ​യി​ച്ച് ഓ​രോ അം​ഗ​ങ്ങ​ൾ​ക്കും ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ക്കു​ന്ന​തി​നാ​യി ഈ ​താ​ങ്ക്സ് ഗി​വിം​ഗ് സ​മ​യം തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണ് എ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി അ​റി​യി​ച്ചു.

സ​മാ​ന​ത​ക​ൾ ഇ​ല്ലാ​ത്ത ഒ​രു പ്ര​വ​ർ​ത്ത​ന​വു​മാ​യാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ജോ​ലി തി​ര​ക്കു​ക​ൾ​ക്ക് ഇ​ട​യി​ലും കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം പോ​ലെ സം​ഘ​ട​ന​യെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​യു​ന്ന​താ​യി സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ അ​റി​യി​ച്ചു.

അം​ഗ​ങ്ങ​ൾ ന​ൽ​കു​ന്ന സ​ഹാ​യ സ​ഹ​ക​ര​ണം സം​ഘ​ട​ന​യ്ക്ക് ഊ​ർ​ജം ന​ൽ​കു​ന്നു. ഓ​രോ ചെ​റി​യ സ​ഹാ​യ​ങ്ങ​ൾ​ക്കും ഏ​വ​രു​ടെ​യും സ്നേ​ഹ​ത്തി​നും മു​ൻ​പി​ൽ കൈ​ക​ൾ കൂ​പ്പു​ന്നു എ​ന്ന് ട്ര​ഷ​ർ ജോ​യി ചാ​ക്ക​പ്പ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

NRI

ഫൊ​ക്കാ​ന മി​ഡ് ടേം ​ജ​ന​റ​ൽ ബോ​ഡി മീ​റ്റിം​ഗ് സം​ഘ​ടി​പ്പി​ച്ചു

ന്യൂയോർക്ക്: ഫൊ​ക്കാ​ന​യു​ടെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മി​ഡ് ടേം ​ജ​ന​റ​ൽ ബോ​ഡി മീ​റ്റിം​ഗ് സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ട്ര​ഷ​ർ ജോ​യി ച​ക്ക​പ്പ​ൻ, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ ജോ​ജി തോ​മ​സ് എ​ന്നി​വ​ർ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ പ​റ്റി സം​സാ​രി​ച്ചു. 

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തു​ന്ന​തി​ന് വേ​ണ്ടി​യും സം​ഘ​ട​ന​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും വേ​ണ്ടി​യാ​ണ് മി​ഡ് ടേം ​ജ​ന​റ​ൽ ബോ​ഡി വി​ളി​ച്ച​തെ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ അ​റി​യി​ച്ചു.

ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ള​രെ ന​ല്ല രീ​തി​യി​ൽ പോ​കു​ന്നു. ഭ​ര​ണ​സ​മി​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും എ​ന്തെ​ങ്കി​ലും തെ​റ്റു​ക​ളോ കു​റ്റ​ങ്ങ​ളോ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് ചൂ​ണ്ടി​ക്കാ​ണി​ക്കേ​ണ്ട​ത് നി​ങ്ങ​ളാ​ണ്. അ​തി​നു​വേ​ണ്ടി​യാ​ണ് ജ​ന​റ​ൽ ബോ​ഡി കൂ​ടി​യ​തെ​ന്ന് ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ ജോ​ജി തോ​മ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഫൊ​ക്കാ​ന​യു​ടെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യോ​ഗം വി​ശ​ദീ​ക​രി​ച്ചു. മെ​ഡി​ക്ക​ൽ കാ​ർ​ഡ്, പ്രി​വി​ലേ​ജ് കാ​ർ​ഡ് എ​ന്നീ ര​ണ്ട് കാ​ർ​ഡു​ക​ളും സം​ഘ​ട​ന അ​വ​ത​രി​പ്പി​ച്ചു. ഓ​രോ മെ​ഡി​ക്ക​ൽ കാ​ർ​ഡി​ലൂ​ടെ​യും 10,000 മു​ത​ൽ 75,000 രൂ​പ വ​രെ ഇ​ള​വ് ല​ഭി​ക്കു​ന്നു.

 

NRI

മാ​ഗ് ട്ര​സ്റ്റി ബോ​ർ​ഡി​ലേ​ക്ക് ച​രി​ത്രം കു​റി​ക്കാ​ൻ ക്ലാ​ര​മ്മ മാ​ത്യൂ​സ്

ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി അ​സോ​സി​യേ​ഷ ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ (മാ​ഗ്) 2026ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ, റോ​യ് മാ​ത്യു ന​യി​ക്കു​ന്ന "ടീം ​യു​ണൈ​റ്റ​ഡ്' പാ​ന​ലി​ൽ നി​ന്ന് ട്ര​സ്റ്റി ബോ​ർ​ഡി​ലേ​ക്ക് ക്ലാ​ര​മ്മ മാ​ത്യൂ​സ് ജ​ന​വി​ധി തേ​ടു​ന്നു.

മാ​ഗി​ന്‍റെ ച​രി​ത്ര​ത്തി​ൽ ട്ര​സ്റ്റി ബോ​ർ​ഡി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന ആ​ദ്യ വ​നി​ത എ​ന്ന സ​വി​ശേ​ഷ​ത​യു​മാ​യാ​ണ് ക്ലാ​ര​മ്മ മാ​ത്യൂ​സ് രം​ഗ​ത്തെ​ത്തു​ന്ന​ത്. ഹൂ​സ്റ്റ​ണി​ലെ സാ​മൂ​ഹ്യ-​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​ണ് ക്ലാ​ര​മ്മ.

ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ, മാ​ഗ് എ​ന്നീ സം​ഘ​ട​ന​ക​ളി​ൽ വി​വി​ധ നേ​തൃ​സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ള്ള ഇ​വ​ർ ഹെ​ൽ​ത്ത് ഫെ​യ​റു​ക​ൾ, വ​നി​താ ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി​ക​ൾ, ക​മ്യൂ​ണി​റ്റി ഫ​ണ്ട് റൈ​സിം​ഗ് എ​ന്നി​വ​യി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​സ്കു​ക​ൾ ത​യ്ച്ചു ന​ൽ​കി​യും, 2018-ലെ ​കേ​ര​ള പ്ര​ള​യ​കാ​ല​ത്ത് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യും ത​ന്റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

2021ൽ ​ഓ​ട​ക്കാ​ലി ട്ര​സ്റ്റ് ഹ​ബ്ബി​ലെ സ്ത്രീ​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​നും ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​ങ്ങ​ളും മ​റ്റ് അ​വ​ശ്യ സാ​ധ​ന​ങ്ങ​ളും എ​ത്തി​ക്കാ​നും ഇ​വ​ർ മു​ൻ​കൈ എ​ടു​ത്തു.

കൂ​ടാ​തെ, 2024ൽ ​ഇ​രു​ന്നൂ​റി​ല​ധി​കം സ്ത്രീ​ക​ൾ​ക്കാ​യി ബ്രെ​സ്റ്റ് കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ലും മു​ഖ്യ പ​ങ്കു​വ​ഹി​ച്ചു.

റോ​യ് മാ​ത്യു പ്ര​സി​ഡ​ന്‍റാ​യി മ​ത്സ​രി​ക്കു​ന്ന പാ​ന​ലി​ൽ വി​നോ​ദ് ചെ​റി​യാ​ൻ, സ​ന്തോ​ഷ് ആ​റ്റു​പു​റം, ഡോ. ​സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ, അ​നി​ല സ​ന്ദീ​പ് തു​ട​ങ്ങി​യ സ്ഥാ​നാ​ർ​ഥി​ക​ൾ അ​ണി​നി​ര​ക്കു​ന്നു.

"നേ​രാ​ണ് പാ​ത, ന​ന്മ​യാ​ണ് ല​ക്ഷ്യം' എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി എ​ത്തു​ന്ന ടീം ​യു​ണൈ​റ്റ​ഡി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​ർ 13ന് ​സ്റ്റാ​ഫോ​ർ​ഡ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഹാ​ളി​ൽ ന​ട​ക്കും.

NRI

നി​ജോ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു

വാ​ഷിം​ഗ്ട​ൺ ഡി​സി: ഫൊ​ക്കാ​ന​യു​ടെ അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള (2026-2028) ഭ​ര​ണ​സ​മി​തി​യി​ൽ വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലെ സാ​മൂ​ഹ്യ - സാം​സ്കാ​രി​ക - രാ​ഷ്ട്രീ​യ - സാ​മു​ദാ​യി​ക മേ​ഖ​ല​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യ നി​ജോ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.

പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ലീ​ലാ മാ​രേ​ട്ടി​ന്‍റെ പാ​ന​ലി​ലാ​ണ് നി​ജോ മ​ത്സ​രി​ക്കു​ന്ന​ത്. വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലെ​യും മേ​രി​ലാ​ൻ​ഡി​ലെ​യും എ​ല്ലാ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ഏ​വ​ർ​ക്കും സു​പ​രി​ച​ത​നു​മാ​യ യു​വ നേ​താ​വാ​ണ് നി​ജോ.

ഫൊ​ക്കാ​ന വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ൺ മീ​ഡി​യ & പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ, കൈ​ര​ളി ഓ​ഫ് ബാ​ൾ​ട്ടി​മോ​റി​ന്‍റെ (കെ​ഒ​ബി) പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് & സോ​ഷ്യ​ൽ മീ​ഡി​യ ക​മ്മി​റ്റി അം​ഗം, ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് വാ​ഷിം​ഗ്ട​ൺ ഡി​സി ചാ​പ്റ്റ​റി​ന്‍റെ നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗം, പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (പി​എം​എ​ഫ്), നോ​ർ​ത്ത് അ​മേ​രി​ക്ക റീ​ജി​യ​ൺ ക​മ്യൂ​ണി​റ്റി ഫോ​റം ചെ​യ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

പ​ഠ​ന കാ​ല​യ​ള​വി​ൽ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ക്യാം​പ് സം​ഘാ​ട​ക​ൻ, വെെ​എം​സി​എ യൂ​ത്ത് കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​ന്നീ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ച് സം​ഘ​ട​നാ രം​ഗ​ത്തേ​ക്ക് ചു​വ​ടു​റ​പ്പി​ച്ച നി​ജോ പി​ന്നീ​ട് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ക​നാ​യി സ്കൂ​ൾ-​കോ​ള​ജ് ത​ല​ങ്ങ​ളി​ൽ സം​ഘ​ട​ന പ്ര​വ​ർ​ത്ത​നം ന​ട​ത്തി നേ​തൃ​ത്വ നി​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ചു.

 

NRI

ജോ​ണ്‍ മാ​ത്യു ഫൊ​ക്കാ​ന ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ റീ​ജി​യ​ണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ഒട്ടാവ: കാ​ന​ഡ​യി​ലെ സാ​മൂ​ഹി​ക - സം​ഘ​ട​നാ നേ​താ​വാ​യ മാ​ത്യു ജോ​ണ്‍ ഫൊ​ക്കാ​ന​യു​ടെ 2026 - 28 തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബ്രി​ട്ടി​ഷ് കൊ​ളം​ബി​യ റീ​ജിയണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ലീ​ലാ മാ​രേ​ട്ട് പാ​ന​ലി​ല്‍ മ​ത്സ​രി​ക്കു​ന്നു.

ക​ഴി​ഞ്ഞ 40 വ​ര്‍​ഷ​മാ​യി വി​വി​ധ സം​ഘ​ട​ന​ക​ളി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് പ​ദ​വി​ക​ള്‍ വ​ഹി​ച്ചു​വ​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത തി​ക​ച്ചും മാ​തൃ​കാ​പ​ര​മാ​ണ്.

സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ മാ​ത്യു ത​ന്‍റെ പ്ര​ഫ​ഷ​ണ​ല്‍ തി​ര​ക്കു​ക​ള്‍​ക്കി​ട​യി​ലും മ​ത-​സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന വ്യ​ക്തി​യാ​ണ്.

വി​വി​ധ നേ​തൃ​പ​ദ​വി​ക​ള്‍ അ​ല​ങ്ക​രി​ച്ച ജോ​ണ്‍ മാ​ത്യു സെ​യി​ല്‍​സ് ക​ണ്‍​സ​ള്‍​ട്ട​ന്‍റാ​യി 35 വ​ര്‍​ഷം ജോ​ലി ചെ​യ്തു. നാ​ട്ടി​ല്‍ സെന്‍റ് മേ​രീ​സ് കോ​ള​ജ് അ​ധ്യാ​പ​ക​നാ​യി​രു​ന്നു.

കേ​ര​ള ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ബ്രി​ട്ടി​ഷ് കൊ​ളം​ബി​യ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി ഒമ്പത് വ​ര്‍​ഷം സേ​വ​നം ചെ​യ്തു. 40 വ​ര്‍​ഷ​മാ​യി ഡ​യ​റ​ക്ട​ര്‍ ഓ​ഫ് സെന്‍റ​ര്‍ ഫോ​ര്‍ ഗ്ലോ​ബ​ല്‍ മി​ഷ​നി​ല്‍ സേ​വ​നം അ​നു​ഷ്ഠി​ച്ചു.

ച​ര്‍​ച്ച് ബോ​ര്‍​ഡ് അംഗമായും അ​നേ​ക വ​ര്‍​ഷ​ങ്ങ​ള്‍ ജോ​ലി ചെ​യ്തു. 1985ല്‍ ​കാ​ന​ഡ​യി​ല്‍ കു​ടി​യേ​റി​യ ജോ​ണ്‍ മാ​ത്യു ടീം ​എം​പ​വ​റി​ല്‍ ഒ​രു ശ​ക്തി​ത​ന്നെ​യാ​ണെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ലീ​ലാ മാ​രേ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

NRI

മാ​ഗ് തെ​ര​ഞ്ഞെ​ടു​പ്പ്: ബ​നീ​ജ ചെ​റു ജ​ന​വി​ധി തേ​ടു​ന്നു

ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ (മാ​ഗ്) 2026ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ റോ​യ് മാ​ത്യു ന​യി​ക്കു​ന്ന ടീം ​യു​ണൈ​റ്റ​ഡ് പാ​ന​ലി​ൽ നി​ന്ന് പ്ര​മു​ഖ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​യും ഐ​ടി വി​ദ​ഗ്ധ​യു​മാ​യ ബ​നീ​ജ ചെ​റു ജ​ന​വി​ധി തേ​ടു​ന്നു.

മെ​മോ​റി​യ​ൽ ഹെ​ർ​മ​ൻ ഹെ​ൽ​ത്ത് സി​സ്റ്റ​ത്തി​ൽ ഐ​ടി ക്ലി​നി​ക്ക​ൽ സൊ​ല്യൂ​ഷ​ൻ​സ് സീ​നി​യ​ർ മാ​നേ​ജ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​നീ​ജ​യ്ക്ക് നേ​തൃ​രം​ഗ​ത്ത് 25 വ​ർ​ഷ​ത്തി​ല​ധി​കം പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യ​മു​ണ്ട്. ഔ​ദ്യോ​ഗി​ക തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ആ​ത്മീ​യ - സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ങ്ങ​ളി​ൽ ഇ​വ​ർ സ​ജീ​വ​മാ​ണ്.

ഹൂ​സ്റ്റ​ൺ സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലെ സ​ജീ​വ അം​ഗ​വും സ​ൺ​ഡേ സ്കൂ​ൾ അ​ധ്യാ​പി​ക​യു​മാ​യ ബ​നീ​ജ, ദീ​ർ​ഘ​കാ​ലം പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​മാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ സ​ഭ (എ​സ്എം​സി​സി) ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​ണി​വ​ർ. തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ, എ​ച്ച്എം​സി എ​ന്നി​വ​യി​ൽ അം​ഗ​മാ​യ ബ​നീ​ജ, ഹൂ​സ്റ്റ​ൺ ഫു​ഡ് ബാ​ങ്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വോ​ള​ന്‍റി​യ​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

റോ​യ് മാ​ത്യു (പ്ര​സി​ഡ​ന്‍റ്), ക്ലാ​ര​മ്മ മാ​ത്യൂ​സ് (ട്ര​സ്റ്റി ബോ​ർ​ഡ്) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ന​ലി​ൽ വി​നോ​ദ് ചെ​റി​യാ​ൻ, സ​ന്തോ​ഷ് ആ​റ്റു​പു​റം, അ​നി​ല സ​ന്ദീ​പ്, ഡോ. ​സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ക്കു​ന്നു.

2025 ഡി​സം​ബ​ർ 13ന് ​സ്റ്റാ​ഫോ​ർ​ഡ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഹാ​ളി​ൽ (2411 5th St, Stafford, TX 77477) വ​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

NRI

ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മാ​ത്യു ചെ​റി​യാ​ൻ മ​ത്സ​രി​ക്കു​ന്നു

ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 2026 -2028 നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മാ​ത്യു ചെ​റി​യാ​ൻ (മോ​ൻ​സി) മ​ത്സ​രി​ക്കു​ന്നു. മി​ക​ച്ച സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ, സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ൻ തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ത​ന​താ​യ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച ബ​ഹു​മു​ഖ​പ്ര​തി​ഭ​യാ​ണ് പെ​ൻ​സി​ൽ​വേ​നി​യ മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​യ മാ​ത്യു ചെ​റി​യാ​ൻ.

ക​ഴി​ഞ്ഞ ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നി​ലും നി​റ​സാ​നി​ധ്യ​മാ​യി​രു​ന്നു മാ​ത്യു ചെ​റി​യാ​ൻ 2023ൽ ​ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ന​ട​ന്ന ഫൊ​ക്കാ​ന റീ​ജിയ​ണ​ൽ ക​ൺ​വ​ൻ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി​യ​വ​രി​ൽ ഒ​രാ​ൾ കൂ​ടി​യാ​ണ്.

ഫൊ​ക്കാ​ന​യു​ടെ നി​ര​വ​ധി പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി ക​ഴി​വ് തെ​ളി​യി​ച്ച അ​ദ്ദേ​ഹം ഫൊ​ക്കാ​ന​യു​ടെ പെ​ൻ​സി​ൽ​വേ​നി​യ റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ സം​ഘ​ട​ന​ക​ളെ ഫൊ​ക്കാ​ന​യു​ടെ ഭാ​ഗ​മാ​കു​ന്ന​തി​ലും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന വ്യ​ക്തി​കൂ​ടി​യാ​ണ്.

ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ വി​വി​ധ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യും സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ത്യു ചെ​റി​യാ​ൻ, പെ​ൻ​സി​ൽ​വേ​നി​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (പി​എം​എ) രൂ​പീ​ക​ര​ണ​ത്തി​ൽ മു​ഖ്യ​പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​യാ​ണ്.

പി​എം​എ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന മി​ക​വാ​ണ് പി​എം​എ ഇ​ന്ന് ഈ ​റീ​ജി​യ​ണി​ലെ അ​റി​യ​പ്പെ​ടു​ന്ന ഒ​രു സം​ഘ​ട​ന​യാ​യി മാ​റ്റി എ​ടു​ക്കു​വാ​നും ക​ഴി​ഞ്ഞ​ത്.

ഫൊ​ക്കാ​ന​യു​ടെ ഇ​പ്പോ​ഴ​ത്തെ ക​മ്മി​റ്റി​യി​ൽ ക​ൺ​വെ​ൻ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ത്യു ചെ​റി​യാ​ൻ, ഫൊ​ക്കാ​ന​യു​ടെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ന്‍റേ​താ​യ രി​തി​യി​ൽ വ​ള​രെ അ​ധി​കം പി​ന്തു​ണ ന​ൽ​കു​ന്ന വ്യ​ക്തി കൂ​ടി​യാ​ണ്.

പെ​ൻ​സി​ൽ​വേ​നി​യ മ​ല​യാ​ളി​ക​ളു​ടെ ഏ​തു കാ​ര്യ​ങ്ങ​ൾ​ക്കും കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക​യും പെ​ൻ​സി​ൽ​വേ​നി​യ ഏ​രി​യ​യി​ലെ എ​ല്ലാ മ​ല​യാ​ളി​ക​ളു​മാ​യും വ​ള​രെ അ​ധി​കം സു​ഹൃ​ത്തു​ബ​ന്ധം കാ​ത്തു സൂ​ക്ഷി​ക്കു​ന്ന മോ​ൻ​സി ത​ന്‍റെ പ്ര​വ​ർ​ത്ത​ന രീ​തി​യി​ലൂ​ടെ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഇ​ട​യി​ൽ സു​പ​രി​ചി​ത​നു​മാ​ണ്.

1985ൽ ​അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ മാ​ത്യു ചെ​റി​യാ​ൻ സ്കൂ​ൾ കോ​ളേ​ജ് വി​ദ്യാ​ഭ്യാ​സം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ നി​ന്നും പൂ​ർ​ത്തീ​ക​രി​ച്ചു. ഹെ​ൽ​ത്ത്‌ സ​യ​ൻ​സി​ൽ ബി​രു​ദം നേ​ടി​യ​തി​നു​ശേ​ഷം ബി​സി​ന​സ് രം​ഗ​ത്തേ​ക്ക് തി​രി​ഞ്ഞ് ത​ന്‍റേതാ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു.

ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ യൂ​ട്ടി​ലെ​റ്റ്സ് ആ​ൻ​ഡ് ‌ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് നാ​ഷ​ണ​ൽ വെെ​ഡ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തി ബി​സി​ന​സ് രം​ഗ​ത്തും തി​ള​ങ്ങി നി​ൽ​ക്കു​ന്നു. ഇ​പ്പോ​ൾ കു​ടും​ബ​മാ​യി കിം​ഗോ പ്ര​ഷി​യാ​യി​ൽ താ​മ​സി​ക്കു​ന്നു.

അ​മേ​രി​ക്ക​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് എ​ന്നും ആ​വേ​ശം പ​ക​രു​ന്ന യു​വ ത​ല​മു​റ​യു​ടെ പ്ര​തി​നി​ധി​യാ​ണ് മാ​ത്യു ചെ​റി​യാ​ൻ, അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഘ​ട​നാ മി​ക​വും നേ​തൃ​പാ​ട​വ​വും ഫൊ​ക്കാ​ന​യു​ടെ 2026 -2028 ലെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ത​ൽ കു​ട്ടാ​കും എ​ന്ന കാ​ര്യ​ത്തി​ൽ യാ​തൊ​രു സം​ശ​യ​വും ഇ​ല്ലെ​ന്ന് പ്ര​സി​ഡന്‍റ് സ്ഥാ​നാ​ർ​ഥി ലീ​ലാ മാ​രേ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

NRI

ഫൊ​ക്കാ​ന വി​മൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാനത്തേക്ക് സ​രൂ​പാ അ​നി​ൽ മ​ത്സ​രി​ക്കു​ന്നു

വാ​ഷിം​ഗ്ട​ൺ ഡിസി: ഫൊ​ക്കാ​ന​യു​ടെ 2026-28 ഭ​ര​ണ​സ​മി​തി​യി​ൽ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ ആ​യി സാ​മു​ഹ്യ പ്ര​വ​ർ​ത്ത​ക​യും ക​ലാ​കാ​രി​യു​മാ​യ സ​രൂ​പാ അ​നി​ൽ മ​ത്സ​രി​ക്കു​ന്നു. ലീ​ല മാ​രേ​ട്ട് നേ​തൃ​ത്വം ന​ൽ​കു​ന്ന ടീ​മി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.


വാ​ഷിം​ഗ്ട​ൺ ഡിസി ഏ​രി​യ​യി​ൽ നി​ന്നു​ള്ള പ്ര​മു​ഖ വ​നി​താ സം​ഘ​ട​നാ നേ​താ​വും ക​ലാ​കാ​രി​യു​മാ​യ സ​രൂ​പാ അ​നി​ല്‍ ഫൊ​ക്കാ​ന വി​മെ​ൻ​സ് ഫോ​റം കോ ​ചെ​യ​ർ ആ​യി വ​ള​രെ അ​ധി​കം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ ശേ​ഷ​മാ​ണ് വി​മെ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ ആ​യി മ​ത്സ​രി​ക്കു​ന്ന​ത്.

മി​ക​ച്ച പ്ര​സം​ഗി​ക, ടിവി. അ​വ​താ​രി​ക, പ്രോ​ഗ്രാം അ​വ​താ​രി​ക , മോ​ഹി​നി​യാ​ട്ടം ന​ർ​ത്ത​കി , സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക, മ​ത​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക, ക​ഠ പ്രൊ​ഫ​ഷ​ണ​ൽ തു​ട​ങ്ങി നി​ര​വ​ധി​യാ​യ മേ​ഖ​ല​ക​ളി​ൽ ത​ന​താ​യ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച ബ​ഹു​മു​ഖ​പ്ര​തി​ഭ​യാ​ണ് വാ​ഷിം​ഗ്ട​ൺ ഡിസി​ക്കാ​രു​ടെ അ​ഭി​മാ​ന​മാ​യ സാ​രൂ​പ അ​നി​ൽ .

കേ​ര​ള ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി ഓ​ഫ് മെ​ട്രോ​പൊ​ളി​റ്റ​ൻ വാ​ഷിം​ഗ്ട്ട​ണി​ലൂ​ടെ ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന സ​രൂ​പാ അ​നി​ൽ ഫൊ​ക്കാ​ന​യു​ടെ മി​ക്ക​വാ​റു​മു​ള്ള എ​ല്ലാ ക​ൺ​വെ​ൻ​ഷ​നു​ക​ളു​ടെ​യും ക​ല​സാം​സ്കാ​രി​ക വേ​ദി​ക​ളി​ൽ നി​റ സ​ജീ​വ സാന്നിധ്യ​മാ​യി​രുന്നു.

സ​രൂ​പാ അ​നി​ലി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്തി പ​രി​ച​യ​വും അ​റി​വും ടീം ​എം​പ​വ​റി​നു ഒ​രു മു​ത​ൽ​കൂ​ട്ടാ​കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർഥി  ലീ​ലാ മാ​റേ​റ്റും ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി  രേ​വ​തി പി​ള്ള​യും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

NRI

അ​ജു ഏ​ബ്ര​ഹാം ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ന്യൂ ​ഇം​ഗ്ല​ണ്ട്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ക​ണ​ക്ടി​ക്ക​ട്ടി​ന്‍റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​മാ​യ അ​ജു ഏ​ബ്ര​ഹാം ന്യൂ ​ഇം​ഗ്ല​ണ്ട് റീ​ജി​യ​ണി​ൽ നി​ന്ന് ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്നു.

തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ അ​ജു എ​ബ്ര​ഹാം പ്ര​മു​ഖ ഐ​ടി സ്ഥാ​പ​ന​മാ​യ ഇ​ൻ​ഫോ​സി​സി​ലാ​ണ് ക​രി​യ​ർ ആ​രം​ഭി​ച്ച​ത്. ഒ​രു വ്യാ​ഴ​വ​ട്ടം മു​മ്പ് അ​മേ​രി​ക്ക​യി​ലെ​ത്തി. അ​തി​ന് ശേ​ഷം ഐ​ടി, ക​ൺ​സ​ൾ​ട്ടിം​ഗ് മേ​ഖ​ല​ക​ളി​ൽ അ​ദ്ദേ​ഹം ഉ​യ​ർ​ന്ന നി​ല​ക​ളി​ലേ​ക്ക് മു​ന്നേ​റി. ഇ​പ്പോ​ൾ പ്ര​മു​ഖ ഐ​ടി ക​മ്പ​നി​യി​ൽ ഡ​യ​റ​ക്ട​റും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ക​ൺ​സ​ൾ​ട്ടിം​ഗ് നോ​ർ​ത്ത് അ​മേ​രി​ക്ക മേ​ധാ​വി​യാ​യു​മാ​ണ്.

ക​ണ​ക്ടി​ക്ക​ട്ടി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലും അ​ജു സ​ജീ​വ​മാ​ണ്. ഫൊ​ക്കാ​ന​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ക​യും വി​വി​ധ യോ​ഗ​ങ്ങ​ളി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്യു​ന്നു. ഈ​സ്റ്റ് കോ​സ്റ്റി​ലെ വൈ​വി​ധ്യ​മാ​ർ​ന്ന മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​മാ​യും നേ​താ​ക്ക​ളു​മാ​യും ശ​ക്ത​മാ​യ ബ​ന്ധ​ങ്ങ​ൾ അ​ദ്ദേ​ഹ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

തൊ​ഴി​ൽ ജീ​വി​ത​ത്തി​നു പു​റ​മെ, മ​ല​യാ​ളി സ​മൂ​ഹ​ത്തോ​ടു​ള്ള ബ​ന്ധ​വും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യും ഏ​റെ ദൃ​ഢ​ത​യാ​ർ​ന്ന​താ​ണ്. അ​മേ​രി​ക്ക​യി​ലെ ശ്ര​ദ്ധേ​യ​മാ​യ ഹാ​ർ​ലി ഡേ​വി​ഡ്സ​ൺ മ​ല​യാ​ളി റൈ​ഡേ​ഴ്സ് ക​മ്യൂ​ണി​റ്റി​യാ​യ ഗോ​ഡ്സ് ഓ​ൺ റെ​ഡേ​ഴ്സി​ന്‍റെ​സ്ഥാ​പ​ക അം​ഗ​മാ​ണ്.

ഇ​ത് അ​ദ്ദേ​ഹ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ബൈ​ക്ക​ർ​മാ​രു​മാ​യും കൂ​ട്ടാ​യ്മ​ക​ളു​മാ​യും ശ​ക്ത​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നു. ക​ല, സി​നി​മ, രാ​ഷ്ട്രീ​യം, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ലെ വ്യ​ക്തി​ക​ളു​മാ​യി അ​ജു​വി​ന് അ​ടു​ത്ത ബ​ന്ധം നി​ല​നി​ൽ​ക്കു​ന്നു. കൂ​ടാ​തെ അ​ദ്ദേ​ഹം ത​ന്‍റെ പ​ല മേ​ഖ​ല​ക​ളി​ലു​മു​ള്ള സം​രം​ഭ​ക​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും അ​റി​യ​പ്പെ​ടു​ന്ന ആ​ളു​മാ​ണ്.

ടെ​ക്ക് രം​ഗ​ത്തും സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്തും ശ്ര​ദ്ധേ​യ​നാ​യ അ​ജു ഏ​ബ്ര​ഹാം നേ​തൃ​ത്വം എ​ക്കാ​ല​ത്തും ഫൊ​ക്കാ​ന​യ്ക്ക് നേ​ട്ട​മാ​യി​രി​ക്കു​മെ​ന്ന് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി സ​ന്തോ​ഷ് നാ​യ​ർ, ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി ആ​ന്‍റോ വ​ർ​ക്കി എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

NRI

ബി​ജു ജോ​ര്‍​ജ് കാ​ന​ഡ​യി​ല്‍ നി​ന്നും ഫൊ​ക്കാ​ന നാ​ഷ​ണ​ല്‍ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ഒട്ടാവ: കാ​ന​ഡ​യി​ലെ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ല്‍ തി​ള​ങ്ങി നി​ല്‍​ക്കു​ന്ന ബി​ജു ജോ​ര്‍​ജ് ഫൊ​ക്കാ​ന നാ​ഷ​ണ​ല്‍ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.

ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍റെ മു​ന്‍ പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യ ബി​ജു ജോ​ര്‍​ജിന്‍റെ നേതൃത്വത്തിലാണ് കാ​ന​ഡ പാ​ര്‍​ല​മെ​ന്‍റി​ല്‍ ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന​ത്.

കാ​ന​ഡ​യു​ടെ മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് മലയാളികളെ കൊ​ണ്ടു​വ​രു​വാ​ന്‍ ബി​ജു ജോ​ര്‍​ജി​ന് ക​ഴി​യും എ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍ഥി ലീ​ലാ മാ​രേ​ട്ട് പറഞ്ഞു.

പ​ത്ത​നം​തി​ട്ട ഓ​മ​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ ബി​ജു ജോ​ര്‍​ജ് ന​ല്ല എ​ഴു​ത്തു​കാ​ര​നും ക​വി​യും കൂ​ടി​യാ​ണ്. റ​സ്റ്ററ​ന്‍റ് ബി​സി​ന​സി​ലും റി​യ​ല്‍ എ​സ്റ്റേ​റ്റ് രം​ഗ​ത്തും പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന അ​ദ്ദേ​ഹം നി​ര​വ​ധി സി​നി​മ​ക​ളും നി​ര്‍​മി​ച്ചി​ട്ടു​ണ്ട്.

കു​ട്ടി​ക്കാ​ലം മു​ത​ല്‍ രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച അ​ദ്ദേ​ഹം 18-ാം വ​യ​സി​ല്‍ കേ​ര​ളം വി​ട്ട​താ​ണ്. ഭാ​ര്യ ബീ​ന​യും ഏ​ക മ​ക​ള്‍ അ​നി​ത​യും ആ​യി ഒ​ട്ടാ​വ​യി​ല്‍ താ​മ​സി​ക്കു​ന്നു.

ഇ​പ്പോ​ള്‍ ബി​ജു ജോ​ര്‍​ജ് ഫൊ​ക്കാന പൊ​ളി​റ്റി​ക്ക​ല്‍ ഫോ​റം വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ൺ ആ​ണ്. ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ലീ​ലാ മാ​രേ​ട്ടിന്‍റെ ടീ​മിലാണ് ബി​ജു മ​ത്സ​രി​ക്കു​ന്നത്.

NRI

ഫൊ​ക്കാ​ന മെ​ൻ​സ് ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ഗോ​പി​നാ​ഥ് മു​തു​കാ​ട് നി​ർ​വ​ഹി​ക്കും

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന മെ​ൻ​സ് ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​മു​ഖ മ​ജീ​ഷ്യ​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട് ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മു​ത​ൽ സെ​ന്‍റ് ജോ​ർ​ജ് സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (408 Getty Avenue, Paterson, NJ 07503) ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​താ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി അ​റി​യി​ച്ചു.

ഫൊ​ക്കാ​ന​യിലു​ള്ള യു​വജ​ന​ങ്ങ​ളു​ടെ സ​മ​ഗ്ര​മാ​യ വി​ക​സ​ന​ത്തി​നും ക്ഷേ​മ​ത്തി​നും സ​ഹാ​യ​ക​മാ​കു​ന്ന പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ല​കി ന​ട​പ്പി​ലാ​ക്കു​ക​യും അ​വ​രു​ടെ അ​ഭി​രു​ചി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി ഫൊ​ക്കാ​ന മെ​ൻ​സ് ക്ല​ബ് രൂ​പീ​ക​രി​ക്കു​ന്ന​ത്.

മെ​ൻ​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​യി ചെ​യ​ർ ലി​ജോ ജോ​ൺ, വൈ​സ് ചെ​യെ​ർ​സ് ആ​യ കൃ​ഷ്ണ​രാ​ജ് മോ​ഹ​ൻ, കോ​ചെ​യ​ർ ജി​ൻ​സ് മാ​ത്യു, കോ​ഓർ​ഡി​നേ​റ്റേ​ഴ്‌​സായ സു​ബി​ൻ മാ​ത്യു, ഫോ​ബി പോ​ൾ എ​ന്നി​വ​രെ നി​യ​മി​ച്ചു.

NRI

ഫോ​ബി പോ​ൾ ഫൊ​ക്കാ​ന ന്യൂ ​ഇം​ഗ്ല​ണ്ട് റീ​ജി​യ​ൺ ആ​ർ​വി​പി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ന്യൂ ​ഇം​ഗ്ല​ണ്ട്: സം​ഘ​ട​നാ രം​ഗ​ത്തും സാ​മൂ​ഹി​ക മേ​ഖ​ല​യി​ലും ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​ന​മി​ക​വ് കൈ​മു​ത​ലാ​യു​ള്ള ഫോ​ബി പോ​ൾ ഫൊ​ക്കാ​ന ന്യൂ ​ഇം​ഗ്ല​ണ്ട് റീ​ജി​യ​ൺ ആ​ർ​വി​പി സ്ഥാ​ന​ത്തേ​ക്ക് ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്നു

ഐ​ടി പ്ര​ഫ​ഷ​ണ​ലാ​യ ഫോ​ബി പോ​ൾ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ക​ണ​ക്ടി​ക്ക​ട്ടി​ന്‍റെ പ്ര​സി​ഡ​ന്‍റാ‌​യി (2023) മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കു​ക​യു​ണ്ടാ​യി. ആ​ക്ടിം​ഗ് ബി​ഒ​ഡി‌​യാ​യും (2024-25) പ്ര​വ​ർ​ത്തി​ക്കു​ന്നു.

കു​രു​ത്തു​റ്റ നേ​തൃ​ത്വം മു​ഖ​മു​ദ്ര​യാ​യ ഫോ​ബി പോ​ളി​ന്‍റെ നേ​തൃ​ത്വം എ​ക്കാ​ല​ത്തും ഫൊ​ക്കാ​ന‌യ്​ക്ക് നേ​ട്ട​മാ​യി​രി​ക്കു​മെ​ന്ന് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി സ​ന്തോ​ഷ് നാ​യ​ർ, ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി ആ​ന്‍റോ വ​ർ​ക്കി എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

NRI

മാ​റ്റ് വി​ല​ങ്ങാ​ട്ടു​ശേ​രി​ൽ ഫൊ​ക്കാ​ന മി​ഡ്‌​വെ​സ്റ്റ് റീ​ജി​യ​ൺ ആ​ർ​വി​പി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ഷി​ക്കാ​ഗോ: സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്ത് ശ്ര​ദ്ധേ​യ​നാ​യ യു​വ​നേ​താ​വ് മാ​റ്റ് വി​ല​ങ്ങാ​ട്ടു​ശേ​രി​ൽ ഫൊ​ക്കാ​ന മി​ഡ്‌​വെ​സ്റ്റ് റീ​ജി​യ​ൺ ആ​ർവി​പി സ്ഥാ​ന​ത്തേ​ക്ക് ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്നു.

മെ​ഡി​ക്ക​ൽ ഇ​മേ​ജിംഗ് മേ​ഖ​ല​യി​ൽ 25 വ​ർ​ഷ​ത്തി​ലേ​റെ സ​മ​ർ​പ്പി​ത സേ​വ​ന​ത്തി​നു​ട​മ​യാ​ണ് മാ​റ്റ് വി​ല​ങ്ങാ​ട്ടു​ശേ​രി​ൽ. ആ​റു വ​ർ​ഷ​മാ​യി ഒ​രു പ്ര​മു​ഖ ആ​രോ​ഗ്യ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ മാ​നേ​ജ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളി​ൽ സു​താ​ര്യ​ത, നീ​തി, പു​രോ​ഗ​തി എ​ന്നി​വ ഉ​റ​പ്പാ​ക്കാ​ൻ മാ​റ്റ് എ​ക്കാ​ല​വും ശ്ര​മി​ച്ചി​ട്ടു​ണ്ട്. ഷി​ക്കാ​ഗോ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ സാം​സ്കാ​രി​ക, സാ​മൂ​ഹി​ക, ക​മ്യൂ​ണി​റ്റി പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ നേ​തൃ​ത്വം ന​ൽ​കു​ന്ന വ്യ​ക്തി​യാ​ണ്.

മു​മ്പ് ര​ണ്ട് ത​വ​ണ കെ​സി​എ​സ് ലെ​ജി​സ്‌ലേറ്റീ​വ് ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്, നി​ല​വി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്. ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി മ​ല​യാ​ളി റേ​ഡി​യോ​ഗ്രാ​ഫ​ർ അ​സോ​സി​യേ​ഷ​ന്റെ സ​ജീ​വ അം​ഗ​മാ​ണ്.

സം​ഘ​ട​ന​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും സെ​ക്ര​ട്ട​റി​യാ​യും പ്ര​സി​ഡ​ന്‍റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഫൊ​ക്കാ​ന​യെ അ​ടു​ത്ത ത​ല​ത്തി​ലേ​ക്കു​യ​ർ​ത്താ​ൻ മാ​റ്റ് വി​ല​ങ്ങാ​ട്ടു​ശേ​രി​ലി​നു ക​ഴി​യു​മെ​ന്ന് ഫി​ലി​പ്പോ​സ് ഫി​ലി​പ്പും ടീം ​ഇ​ന്‍റ​ഗ്രി​റ്റി പാ​ന​ലി​ൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി സ​ന്തോ​ഷ് നാ​യ​ർ, ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി ആ​ന്‍റോ വ​ർ​ക്കി എ​ന്നി​വ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

NRI

ജോ​ജോ മാ​ത്യു ഫൊ​ക്കാ​ന ഷി​ക്കാ​ഗോ റീ​ജി​യ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ഷി​ക്കാ​ഗോ: വ്യ​വ​സാ​യ പ്ര​മു​ഖ​നും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ജോ​ജോ മാ​ത്യു ഫൊ​ക്കാ​ന ഷി​ക്കാ​ഗോ റീ​ജി​യ​ണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.

കാ​ല്‍ നൂ​റ്റാ​ണ്ടി​ല്‍ അ​ധി​ക​മാ​യി ഇ​ല്ലി​നോ​യി സ്റ്റേ​റ്റ് സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍ ആ​യി ജോ​ലി ചെ​യ്യു​ക​യും ഷി​ക്കാ​ഗോ മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ സു​പ​രി​ചി​ത​നും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നും വ്യ​വ​സാ​യ പ്ര​മു​ഖ​നു​മാ​ണ് ജോ​ജോ മാ​ത്യു.

ഉ​മ എ​ന്ന സം​ഘ​ട​ന​യു​ടെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നും ക്‌​നാ​നാ​യ കു​ടും​ബ​യോ​ഗ പ്ര​സി​ഡ​ന്‍റും ക്‌​നാ​നാ​യ അ​സോ​സി​യേ​ഷ​ന്‍ ബോ​ര്‍​ഡ് മെ​മ്പ​റു​മാ​യും ജോ​ജോ മാ​ത്യു ചെ​യ്ത സു​ദീ​ര്‍​ഘ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മ​റ​ക്കാ​നാ​കു​ന്ന​ത​ല്ല.

ഷി​ക്കാ​ഗോ മ​ല​യാ​ളി​ക​ള്‍​ക്ക് മാ​ത്ര​മ​ല്ല ലോ​കം എ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​തൊ​രു ആ​വ​ശ്യ​ത്തി​നും സ​ഹാ​യ​ഹ​സ്ത​വു​മാ​യി വ​രു​ന്ന ജോ​ജോ മാ​ത്യു​വി​ന്‍റെ സേ​വ​ന​ങ്ങ​ള്‍ എ​ണ്ണ​മ​റ്റ​താ​ണെ​ന്ന് പ​റ​യാ​തി​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല.

പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ലീ​ലാ മാ​രേ​ട്ടി​ന്‍റെ പാ​ന​ലി​ലാ​ണ് ജോ​ജോ മാ​ത്യു മ​ത്സ​രി​ക്കു​ന്ന​ത്.

NRI

സോ​ണി അ​മ്പൂ​ക്ക​ൻ ഫൊ​ക്കാ​ന അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ന്യൂ​യോ​ർ​ക്ക്: സം​ഘ​ട​നാ രം​ഗ​ത്തും ടെ​ക്നോ​ള​ജി രം​ഗ​ത്തും ശ്ര​ദ്ധേ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച സോ​ണി അ​മ്പൂ​ക്ക​ൻ ഫൊ​ക്കാ​ന അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി​ സ്ഥാ​ന​ത്തേ​ക്ക് ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ "ടീം ​ഇ​ന്‍റ​ഗ്രി​റ്റി' പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്നു.

ലോ​ക കേ​ര​ള സ​ഭ​യി​ലെ അം​ഗം കൂ​ടി​യാ​യ സോ​ണി അ​മ്പൂ​ക്ക​ൻ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ക​ണ​ക്ടി​ക്ക​റ്റി​ന്‍റെ(​കെ​എ​സി​ടി) പ്ര​വ​ർ​ത്ത​ക​നാ​ണ്. ഫൊ​ക്കാ​ന​യു​ടെ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​വും അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​റു​മാ​യി​രു​ന്നു.

ഫൊ​ക്കാ​ന മ​ല​യാ​ളം അ​ക്കാ​ഡ​മി ക​മ്മി​റ്റി അം​ഗ​വും "അ​ക്ഷ​ര ജ്വാ​ല' പ​രി​പാ​ടി​യു​ടെ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രി​ൽ ഒ​രാ​ളു​മാ​യും പ്ര​വ​ർ​ത്തി​ച്ചു. എ​ന്‍റെ മ​ല​യാ​ളം പ​ദ്ധ​തി​യു​ടെ പ്ര​ച​ര​ണ​ത്തി​ൽ ഫൊ​ക്കാ​ന​യെ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​ച്ച​തി​ന് സോ​ണി അ​മ്പൂ​ക്ക​ന് മി​ക​ച്ച ഏ​കോ​പ​ന​ത്തി​നു​ള്ള പു​ര​സ്‌​കാ​രം ല​ഭി​ച്ചി​രു​ന്നു

കെ​എ​സി​ടി​യു​ടെ 2018-2020 കാ​ല​യ​ള​വി​ലെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും മി​ക​ച്ച പ്രാ​സം​ഗി​ക​ൻ കൂ​ടി​യാ​യ സോ​ണി അ​മ്പൂ​ക്ക​ൻ ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ഡി​സ്ട്രി​ക്റ്റ് 51ന്‍റെ ഗ​വ​ർ​ണ​ർ പ​ദ​വി​യും വ​ഹി​ച്ചി​രു​ന്നു. ഹാ​ർ​ട്ട് ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലൈ​ഫ് സ്പീ​ഡ് ക്ല​ബ് പ്ര​സി​ഡ​ന്‍റാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചു

തൃ​ശൂ​രി​ലെ പ്ര​ശ​സ്ത​മാ​യ അ​മ്പൂ​ക്ക​ൻ കു​ടും​ബാം​ഗ​മാ​യ സോ​ണി മാ​ള​ക്ക​ടു​ത്ത് പു​ത്ത​ൻ​ചി​റ സ്വ​ദേ​ശി​യാ​ണ്. തൃ​ശൂ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ നി​ന്ന് ബി​ടെ​ക് ബി​രു​ദം നേ​ടി​യ സോ​ണി എ​ൻ​ഐ​ടി സൂ​റ​റ്റ്‌​ക​ലി​ൽ നി​ന്നും എം​ടെ​ക്ക് നേ​ടി.

അ​മേ​രി​ക്ക​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ഐ​ടി മാ​നേ​ജ്‌​മെ​ന്‍റ് - ലീ​ഡ​ർ​ഷി​പ്പ് ത​ല​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ല​മാ​യി തി​ള​ങ്ങി വ​രു​ന്ന മി​ക​ച്ച ഐ​ടി പ്ര​ഫ​ഷ​ണ​ൽ ആ​ണ്. 2008 മു​ത​ൽ ക​ണ​ക്ക​റ്റി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി. ഇ​തി​നി​ടെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഹാ​ർ​ട്ട്ഫോ​ഡി​ൽ നി​ന്ന് എം​ബി​എ, എം​ഐ​ടി സ്ലോ​ൺ മാ​നേ​ജ്‌​മെ​ന്‍റി​ൽ നി​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡ്യൂ​ക്കേ​ഷ​ൻ എ​ന്നീ ബി​രു​ദ​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി.

വി​വി​ധ രം​ഗ​ങ്ങ​ളി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച സോ​ണി അ​മ്പൂ​ക്ക​ന്‍റെ നേ​തൃ​ത്വം എ​ക്കാ​ല​ത്തും ഫൊ​ക്കാ​ന​ക് മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്ന് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി സ​ന്തോ​ഷ് നാ​യ​ർ, ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി ആ​ന്‍റോ വ​ർ​ക്കി എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

NRI

ലി​ബി​ൻ കു​ര്യ​നെ ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​യി മാ​പ്പ് നാ​മ​നി​ർ​ദേ​ശം ചെ​യ്തു

ഫി​ലാ​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ഡ​ൽ​ഫി​യ (മാ​പ്പ്) ലി​ബി​ൻ കു​ര്യ​നെ ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്തു

സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​ണ് ലി​ബി​ൻ കു​ര്യ​ൻ. പ​ഠി​ക്കു​ന്ന കാ​ല​ത്ത് ത​ന്നെ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക​യും പ്ര​മു​ഖ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ ഉ​ന്ന​ത​മാ​യ പ​ല പ​ദ​വി​ക​ളും അ​ല​ങ്ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ ശേ​ഷം മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ​യു​ടെ സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ, ചാ​രി​റ്റി കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​ന്നീ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

NRI

ഡോ. ​ബ്രീ​ജി​റ്റ് ജോ​ര്‍​ജ് ഫൊ​ക്കാ​ന അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ല്‍ നി​ന്നു​ള്ള പ്ര​മു​ഖ വ​നി​താ സം​ഘ​ട​നാ നേ​താ​വും ഫി​സി​യോ തെ​റാ​പ്പി ഡോ​ക്‌​ട​റു​മാ​യ ബ്രീ​ജി​റ്റ് ജോ​ര്‍​ജ് ഫൊ​ക്കാ​ന​യു​ടെ 2026- 28 ഭ​ര​ണ​സ​മി​തി​യി​ല്‍ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.

ലീ​ലാ മാ​രേ​ട്ട് പ്ര​സി​ഡ​ന്‍റാ​യി മ​ത്സ​രി​ക്കു​ന്ന ടീ​മി​ല്‍ നി​ന്നാ​ണ് ഡോ. ​ബ്രി​ജി​റ്റും മ​ത്സ​രി​ക്കു​ന്ന​ത്. മി​ക​ച്ച പ്രാ​സം​ഗി​ക, ടി​വി അ​വ​താ​ര​ക, പ്രോ​ഗ്രാം അ​വ​താ​ര​ക, സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക, ഗാ​യി​ക, മ​ത - സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക, അ​തു​ര സേ​വ​ന സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക തു​ട​ങ്ങി​യ നി​ല​ക​ളി​ല്‍ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച പ്ര​തി​ഭ​യാ​ണ്.

2022- 24 കാ​ല​യ​ള​വി​ല്‍ ഫൊ​ക്ക​ന വി​മ​ന്‍​സ് ഫോ​റ​ത്തി​ന്‍റെ ചെ​യ​ര്‍​പ​ഴ്‌​സ​ണാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ മു​ഖ്യ​ധാ​ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​നി​താ നേ​താ​വാ​യ ഡോ. ​ബ്രി​ജി​റ്റ് അ​സോ​സി​യേ​ഷ​ന്‍ ബോ​ര്‍​ഡ് മെ​മ്പ​ര്‍, വി​മ​ന്‍​സ് ഫോ​റം കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍, യൂ​ത്ത് ഫെ​സ്റ്റി​വ​ല്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്നീ ത​ല​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചു.

2012ല്‍ ​ഹൂ​സ്റ്റ​ണി​ല്‍ ന​ട​ന്ന ഫൊ​ക്കാ​ന ക​ണ്‍​വ​ന്‍​ഷ​നി​ല്‍ മ​ല​യാ​ളി മ​ങ്ക​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഫൊ​ക്കാ​ന ഓ​ര്‍​ലാ​ൻ​ഡോ ക​ണ്‍​വ​ന്‍​ഷ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍, മ​ല​യാ​ളി മ​ങ്ക കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്നീ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്.

NRI

ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ ആ​ർ​വി​പി സ്ഥാ​ന​ത്തേ​ക്ക് റെ​ജി വ​ര്‍​ഗീ​സ് മ​ത്സ​രി​ക്കു​ന്നു

ന്യൂ​യോ​ര്‍​ക്ക്: റെ​ജി വ​ര്‍​ഗീ​സ് ഫൊ​ക്കാ​ന ന്യൂ​യോ​ര്‍​ക്ക് മെ​ട്രോ റീ​ജി​യ​ണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് നേ​തൃ​ത്വം ന​ൽ​കു​ന്ന ടീം ​ഇ​ന്‍റ​ഗ്രി​റ്റി പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്നു.

മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ്യ, സാം​സ്‌​കാ​രി​ക, സാ​മു​ദാ​യി​ക മേ​ഖ​ല​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ റെ​ജി, ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും മു​ന്‍​നി​ര​യി​ലു​ണ്ട്.

സ്റ്റാ​റ്റ​ന്‍​ഐ​ല​ൻ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ര്‍ തു​ട​ങ്ങി​യ വി​വി​ധ പ​ദ​വി​ക​ളി​ല്‍ റെ​ജി വ​ര്‍​ഗീ​സ് തി​ള​ക്ക​മാ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ചി​ട്ടു​ണ്ട്.

സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ന​ത്തോ​ടൊ​പ്പം ത​ന്നെ രാ​ഷ്ട്രീ​യ രം​ഗ​ത്തും ആ​ധ്യാ​ത്മി​ക രം​ഗ​ത്തും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ള്ള റെ​ജി, ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ന്യൂ​യോ​ര്‍​ക്ക് ചാ​പ്റ്റ​ര്‍ ട്ര​ഷ​റ​ര്‍ എ​ന്ന നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ സ്റ്റാ​റ്റ​ന്‍​ഐ​ല​ന്‍റ് സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ദേ​വാ​ല​യ​ത്തി​ന്‍റെ നി​ര്‍​മാ​ണ വേ​ള​യി​ല്‍ ഉ​ട​നീ​ളം ക​ര്‍​മ​നി​ര​ത​മാ​യി പ്ര​വ​ര്‍​ത്തി​ച്ച ബി​ല്‍​ഡിം​ഗ് ക​മ്മി​റ്റി ട്ര​ഷ​റ​റാ​യി​രു​ന്നു.

ബി​സി​ന​സ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​നി​ല്‍ മാ​സ്റ്റ​ര്‍ ബി​രു​ദ​ധാ​രി​യാ​യ അ​ദ്ദേ​ഹം പ​ല വ്യ​വ​സാ​യ​ങ്ങ​ളു​ടേ​യും ഉ​ട​മ​യാ​ണ്. ന്യൂ​യോ​ര്‍​ക്ക് സി​റ്റി ട്രാ​ന്‍​സി​റ്റ് അ​തോ​റി​റ്റി​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യ റെ​ജി കു​ടും​ബ സ​മേ​തം സ്റ്റാ​റ്റ​ന്‍​ഐ​ല​ന്‍റി​ല്‍ താ​മ​സി​ക്കു​ന്നു.

റെ​ജി വ​ര്‍​ഗീ​സി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ഫൊ​ക്കാ​ന എ​ന്ന മ​ഹ​ത്താ​യ സം​ഘ​ട​ന​യ്ക്ക് മു​ത​ല്‍​ക്കൂ​ട്ടാ​യി​രി​ക്കു​മെ​ന്ന് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് പ​റ​ഞ്ഞു.

NRI

ഫാ​ന്‍​സി​മോ​ള്‍ പ​ള്ളാ​ത്തു​മ​ഠം ഫൊ​ക്കാ​ന ടെ​ക്സ​സ് റീ​ജി​യ​ണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ടെ​ക്‌​സ​സ്: ഫൊ​ക്കാ​ന​യു​ടെ 2026- 28 കാ​ല​യ​ള​വി​ല്‍ ലീ​ലാ മാ​രേ​ട്ട് ന​യി​ക്കു​ന്ന പാ​ന​ലി​ല്‍ ടെ​ക്‌​സ​സി​ല്‍ നി​ന്നും റീ​ജി​യ​ണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഫാ​ന്‍​സി​മോ​ള്‍ പ​ള്ളാ​ത്തു​മ​ഠം മ​ത്സ​രി​ക്കു​ന്നു. പ്ര​ശ​സ്ത സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​യും സം​രം​ഭ​ക​യും ആ​രോ​ഗ്യ​പ​രി​പാ​ല​ന രം​ഗ​ത്ത് വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ള്ള ഫാ​ന്‍​സി​മോ​ള്‍ ഇ​പ്പോ​ള്‍ ടെ​ക്സ​സ് റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റാ​ണ്. 

പു​ണെ എ​എ​ഫ്എം​സി​യി​ല്‍ നി​ന്നും ബി​എ​സ്എ​ന്‍ ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ​ശേ​ഷം ഫാ​ന്‍​സി​മോ​ള്‍ എം​ബി​എ​യും എ​ടു​ത്ത് ഹെ​ല്‍​ത്ത് കെ​യ​ര്‍ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു. അ​മേ​രി​ക്ക​യി​ല്‍ എ​ത്തി​യ​ശേ​ഷം ഹെ​ല്‍​ത്ത് കെ​യ​ര്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​നി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യും പ്ര​വ​ര്‍​ത്ത​ന മേ​ഖ​ല വി​പു​ലീ​ക​രി​ക്കു​ക​യും ചെ​യ്തു.

മൂ​ന്നു വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ല​ബോ​റ​ട്ട​റി​ക​ളു​ടെ സ്ഥാ​പ​ക​യും സി​ഇ​ഒ‌​യാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​വ​ര്‍ ഹെ​ല്‍​ത്ത് കെ​യ​ര്‍ ക​മ്പ​നി​ക​ള്‍​ക്കും ഹെ​ല്‍​ത്ത് കെ​യ​ര്‍ പ്ര​ഫ​ഷ​ണ​ല്‍​സി​നാ​യി ക​ണ്‍​സ​ള്‍​ട്ടിം​ഗ് സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ച്ചു.

മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​നാ​ക​മാ​ന​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തി​വ​രു​ന്നു.

NRI

അ​ഖി​ല്‍ വി​ജ​യ് ഫൊ​ക്കാ​ന യൂ​ത്ത് ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ഫ്ലോ​റി​ഡ: ച​ല​ച്ചി​ത്ര ന​ട​നും വൈ​മാ​നി​ക​നു​മാ​യ ക്യാ​പ്റ്റ​ന്‍ അ​ഖി​ല്‍ വി​ജ​യ് ഫ്ലോ​റി​ഡ​യി​ല്‍ നി​ന്നും ഫൊ​ക്കാ​ന​യു​ടെ യൂ​ത്ത് പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ക്കു​ന്നു. ഫ്ലോ​റി​ഡ കൈ​ര​ളി ആ​ര്‍​ട്‌​സ് ക്ല​ബ് അം​ഗ​മാ​യ അ​ഖി​ല്‍ ഡെ​ല്‍​റ്റ എ​യ​ര്‍​ലൈ​ന്‍​സി​ല്‍ പൈ​ല​റ്റാ​യി ജോ​ലി ചെ​യ്യു​ന്നു.

ഫ്ലോ​റി​ഡ​യി​ലെ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ല്‍ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യ അ​ദ്ദേ​ഹം മ​ല​യാ​ള ച​ല​ച്ചി​ത്ര രം​ഗ​ത്തെ ഉ​ദി​ച്ചു​യ​രു​ന്ന ഒ​രു താ​രം​കൂ​ടി​യാ​ണ്. 2019-ല്‍ ക​ര്‍​ണ്ണ​ന്‍ നെ​പ്പോ​ളി​യ​ന്‍ ഭ​ഗ​ത് സിം​ഗ് എ​ന്ന ചിത്രത്തിലൂടെ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.

ആ​ലീ​സ് ഇ​ന്‍ പാ​ഞ്ചാ​ലി​നാ​ട്. മൂ​ണ്‍​വാ​ക്ക് തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ച അ​ഖി​ലി​ന് സാ​മൂ​ഹ്യ-​സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ള്‍ ഉ​ണ്ട്. മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ര്‍​ത്തു​ന്ന അ​ഖി​ലി​ന്‍റെ മ​റ്റൊ​രു മേ​ഖ​ല മോ​ഡ​ലിം​ഗ് ആ​ണ്. ഡേ​റ്റോ​ണ ബീ​ച്ചി​ലെ പ്ര​മു​ഖ സം​ഘ​ട​ന​യാ​യ മാ​സി​ന്‍റെ പ്ര​തി​നി​ധി കൂ​ടി​യാ​ണ്.

അ​ഖി​ലി​നെ​പ്പോ​ലെ ചു​റു​ചു​റു​ക്കു​ള്ള ചെ​റു​പ്പ​ക്കാ​ര​നെ യൂ​ത്ത് പ്ര​തി​നി​ധി​യാ​യി ല​ഭി​ച്ച​തി​ല്‍ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ലീ​ലാ മാ​രേ​ട്ട് പറഞ്ഞു. അ​ഖി​ല്‍ വി​ജ​യ് ലീ​ല മാ​രേ​ട്ട് നേ​തൃ​ത്വം ന​ല്‍​കു​ന്ന ടീ​മി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

NRI

ഫെ​യ്ത്ത് മ​റി​യ എ​ല്‍​ദോ ഫൊ​ക്കാ​ന യൂ​ത്ത് പ്ര​തി​നി​ധി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ഫി​ല​ഡ​ല്‍​ഫി​യ​: ലീ​ലാ മാ​രേ​ട്ട് നേ​തൃ​ത്വം ന​ല്‍​കു​ന്ന ടീ​മി​ന്‍റെ ഭാ​ഗ​മാ​യി യൂ​ത്ത് പ്ര​തി​നി​ധി​യാ​യി ക​ലാ-​സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​യാ​യ ഫെ​യ്ത്ത് മ​റി​യ എ​ല്‍​ദോ മ​ത്സ​രി​ക്കു​ന്നു. ഫി​ല​ഡ​ല്‍​ഫി​യ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "മാ​പ്പ്' പ്ര​വ​ര്‍​ത്ത​ക​യാ​ണ് ഫെ​യ്ത്ത് മ​റി​യ എ​ല്‍​ദോ.

ഫി​ല​ഡ​ല്‍​ഫി​യ​യി​ലെ വി​വി​ധ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ വേ​ദി​ക​ളി​ലൂ​ടെ വ​ള​ര്‍​ന്നു​വ​രു​ന്ന യു​വ ക​ലാ​കാ​രി​യാ​യ ഫെ​യ്ത്ത് ബി​സി​ന​സ് അ​ന​ലി​സ്റ്റി​ക്‌​സ് മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്.

സ്റ്റു​ഡ​ന്‍റ് ലീ​ഡ​റി​ന്‍റെ റോ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​വ​ര്‍ വൈ​വി​ധ്യ​മാ​ര്‍​ന്ന മൂ​ല്യ​ങ്ങ​ള്‍ പു​തി​യ കു​ട്ടി​ക​ളി​ലേ​ക്കും സ​ഹ​പാ​ഠി​ക​ളി​ലേ​ക്കും പ​ക​ര്‍​ന്നു ന​ല്‍​കു​ന്ന​തി​ലും കോ​ള​ജി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ലും ഒ​രു സ്റ്റു​ഡ​ന്‍റ് ലീ​ഡ​ര്‍ എ​ന്ന നി​ല​യി​ല്‍ സു​പ​രി​ചി​ത​യാ​ണ്.

ന​ര്‍​ത്ത​കി, പാ​ട്ടു​കാ​രി, സം​ഘാ​ട​ക, സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക, സ്റ്റു​ഡ​ന്‍റ് ലീ​ഡ​ര്‍, പ്രാ​സം​ഗി​ക തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ല്‍ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ആ​ളാ​ണ് ഫെ​യ്ത്ത്.

ഡ്രെ​ക്‌​സ​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ ബി​സി​ന​സ് അ​ന​ലി​സ്റ്റി​ക്‌​സ് ഡി​ഗ്രി​ക്ക് പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഫെ​യ്ത്ത് ഫൊ​ക്കാ​ന​യി​ലെ യൂ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും കൂ​ടു​ത​ല്‍ യു​വാ​ക്ക​ളെ സം​ഘ​ട​ന​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നും നി​ല​വി​ലെ യൂ​ത്ത് പ്ര​തി​നി​ധി എ​ന്ന നി​ല​യി​ല്‍ ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ക്കു​ന്നു.

NRI

കാ​ന​ഡ​യി​ൽ നി​ന്ന് ആ​ർ​വി​പി സ്ഥാ​ന​ത്തേ​ക്ക് ല​ത മേ​നോ​ൻ മ​ത്സ​രി​ക്കു​ന്നു

ടൊ​റ​ന്‍റോ: ഫൊ​ക്കാ​ന​യു​ടെ 2026 - 2028 ഭ​ര​ണ​സ​മി​തി​യി​ൽ കാ​ന​ഡ​യി​ൽ നി​ന്ന് ആ​ർ​വി​പി​യാ​യി ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ പാ​ന​ലി​ൽ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ ല​ത മേ​നോ​ൻ മ​ത്സ​രി​ക്കു​ന്നു.

കാ​ന​ഡ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യ ല​ത മേ​നോ​ൻ ബ്രാം​റ്റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി ദീ​ർ​ഘ​കാ​ലം സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

കാ​ന​ഡ മ​ല​യാ​ളി​ക​ളു​ടെ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ൾ​ക്കും മു​മ്പി​ൽ നി​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ത മേ​നോ​ന് സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ സാ​മു​ദാ​യി​ക മേ​ഖ​ല​ക​ളി​ല്‍ നി​ര​വ​ധി സം​ഭാ​വ​ന​ക​ള്‍ ന​ൽ​കു​വാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്‌.

കേ​ര​ള ലോ​ക​കേ​ര​ള സ​ഭ​യി​ൽ അം​ഗ​മാ​യ ല​ത മേ​നോ​ൻ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​രം ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന ലോ​ക കേ​ര​ള​സ​ഭ​യി​ലും പ​ങ്കെ​ടു​ത്തി​രു​ന്നു.

ലത ലോ ​പ്ര​ഫ​ഷ​ണ​ൽ കോ​ർ​പ​റേ​ഷ​ന്‍റെ സ്ഥാ​പ​ക​യാ​ണ്. ഇ​ന്ത്യ​യി​ലെ​യും അ​മേ​രി​ക്ക​ൻ നാ​ടു​ക​ളി​ലെ​യും സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ത ഐ​സി​ഡ​ബ്ല്യു എ​ന്ന സം​ഘ​ട​ന​യു​ടെ സ​ഹ​സ്ഥാ​പ​ക കൂ​ടി​യാ​ണ്.

പ്ര​ഫ​ഷ​ണ​ലാ​യ ആ​യി​ര​ത്തി​ൽ അ​ധി​കം സ്ത്രീ​ക​ൾ അം​ഗ​ങ്ങ​ളാ​യ സം​ഘ​ട​ന​യാ​ണി​ത്. എം​പ​വ​ർ, എ​ൻ​ഗേ​ജ്, എ​ൻ​ക​റേ​ജ്, എ​ന്‍റർ​പ്രൈ​സ്‌ എ​ന്ന​താ​ണ് ഈ സം​ഘ​ട​ന​യു​ടെ മു​ദ്രാ​വാ​ക്യം. ക​ർ​ണാ​ട​ക​യി​ൽ വി​മ​ൻ​സ് ഡേ​യ്ക്ക് 125 പേ​രെ തെ​ര​ഞ്ഞെ​ടു​ത്ത് ആ​ദ​രി​ച്ച​പ്പോ​ൾ അ​തി​ൽ ഒ​രാ​ളാ​യി​രു​ന്നു ല​ത ​മേ​നോ​ൻ.

ബാ​രി​സ്റ്റ​റും സോ​ളി​സി​റ്റ​റും സ​ജീ​വ ക​മ്യൂ​ണി​റ്റി പ്ര​വ​ർ​ത്ത​ക​യു​മാ​യ ല​ത ഒ​ന്‍റാ​റി​യോ​യി​ലെ​യും കാ​ന​ഡ​യി​ലേ​ക്ക് കു​ടി​യേ​റു​ന്ന​തി​നു മു​മ്പ് മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ളെ​യും അ​ഭി​ഭാ​ഷ​ക​യാ​യി പ്രാ​ക്ടീ​സ് ചെ​യ്തി​ട്ടു​ണ്ട്.

ഹാ​ർ​വാ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ലോയി​ൽ ഉ​പ​രി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. ബം​ഗ​ളൂ​രുവി​ൽ വ​ള​ർ​ന്ന ല​ത മേ​നോ​ന്‍റെ ഭ​ർ​ത്താ​വ് ജ​യ്മോ​ഹ​ൻ മേ​നോ​ൻ. മ​ക്ക​ൾ: ഡോ. ​ത്രി​ശാ​ല മേ​നോ​ൻ, അ​ർ​ജു​ൻ മേ​നോ​ൻ.

ല​ത​യുടെ സ്ഥാ​നാ​ർ​ഥി​ത്വം ഫൊ​ക്കാ​ന​യ്ക്കും മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും വ​ലി​യ നേ​ട്ട​മാ​യി​രി​ക്കു​മെ​ന്ന് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സ​ന്തോ​ഷ് നാ​യ​ർ എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

NRI

ജോ​സി കാ​ര​ക്കാ​ട്ട് ഫൊ​ക്കാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ടൊ​റ​ന്‍റോ: കാ​ന​ഡ മ​ല​യാ​ളി ജോ​സി കാ​ര​ക്കാ​ട്ട് ഫൊ​ക്കാ​ന​യു​ടെ 2026 - 2028 ഭ​ര​ണ​സ​മി​തി​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്നു.

ഇ​പ്പോ​ഴ​ത്തെ ആ​ർ​വി​പി​യാ​യ ജോ​സി കാ​ന​ഡ​യി​ൽ ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ സം​ഘ​ട​ന​ക​ളെ സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന​തി​ലും വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു.

കാ​ന​ഡ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക സാ​മു​ദാ​യി​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ക​രു​ത്തു​റ്റ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കു​ന്ന ജോ​സി കാ​ര​ക്കാ​ട്ട് ഫൊ​ക്കാ​ന​യു​ടെ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഫൊ​ക്കാ​ന​യു​ടെ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​യി ര​ണ്ട്‌ ടെം ​പ്ര​വ​ർ​ത്തി​ച്ചു. 2016ൽ ​കാ​ന​ഡ​യി​ൽ ന​ട​ന്ന ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ന്‍റെ ഗ്രാ​ൻ​ഡ് സ്പോ​ൺ​സ​റു​മാ​യി​രു​ന്നു.

ടൊ​റ​ന്‍റോ മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ (ടി​എം​എ​സ്) ട്ര​സ്റ്റി ബോ​ർ​ഡ്‌ ചെ​യ​ർ​മാ​നാ​യി പ്ര​വ​ർ​ത്തി​ച്ച ജോ​സി കാ​ര​ക്കാ​ട്ട്, അ​സോ​സി​യേ​ഷ​ന്‍റെ വി​വി​ധ ക​മ്മി​റ്റി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. സ്കൂ​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തു​ട​ങ്ങി​യ ജോ​സി കോ​ള​ജ് ത​ല​ങ്ങ​ളി​ൽ എ​ൻ​സി​സി നേ​താ​വാ​യും തി​ള​ങ്ങി.

സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച് ടൊ​റ​ണ്ടോ​യു​ടെ യു​വ​ജ​ന സം​ഘ​ട​ന ഉ​ൾ​പ്പെ​ടെ വി​വി​ധ ക​മ്മി​റ്റി​ക​ളി​ൽ വി​വി​ധ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. ച​ർ​ച്ചി​ന്‍റെ പാ​രീ​ഷ് ക​മ്മി​റ്റി അം​ഗം, ട്ര​ഷ​റ​ർ, ബി​ൽ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ച ജോ​സി അ​റി​യ​പ്പെ​ടു​ന്ന ഒ​രു ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​ണ്.

പ്ര​മു​ഖ റി​യ​ൽ​ട്ട​ർ കൂ​ടി​യാ​യ ജോ​സി ലൈ​സ​ൻ​സി​ഡ് ഇ​ൻ​കം ടാ​ക്സ് ഈ ​ഫൈ​ല​ർ കൂ​ടി​യാ​ണ്. ഭാ​ര്യ ലി​സി കാ​ര​ക്കാ​ട്ട്. മ​ക്ക​ൾ: ജി​സ്മി കാ​ര​ക്കാ​ട്ട്, ജോ​മി കാ​ര​ക്കാ​ട്ട്, ജൂ​ലി കാ​ര​ക്കാ​ട്ട്.

വി​വി​ധ ക​ർ​മ​രം​ഗ​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച ജോ​സി​യു​ടെ പ്ര​വ​ർ​ത്ത​നം സം​ഘ​ട​ന​യ്ക്ക് മു​ത​ൽ​കൂ​ട്ടാ​വു​മെ​ന്നു ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി.

NRI

അ​ഭി​ലാ​ഷ് പു​ളി​ക്ക​ത്തൊ​ടി ഫൊ​ക്കാ​ന ആ​ർ​വി​പി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ന്യൂ​യോ​ർ​ക്ക്: ആ​ൽ​ബ​നി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ ഒ​രു ദ​ശ​ക​ത്തി​ലേ​റെ‌‌​യാ​യി സ​ജീ​വ സാ​ന്നി​ധ്യ​മാ​യ അ​ഭി​ലാ​ഷ് പു​ളി​ക്ക​ത്തൊ​ടി ഫൊ​ക്കാ​ന അ​പ്പ്‌​സ്റ്റെ​റ്റ് റീ​ജി​യ​ൺ ആ​ർ​വി​പി​യാ​യി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് നേ​തൃ​ത്വം ന​ൽ​കു​ന്ന ടീം ​ഇ​ന്‍റ​ഗ്രി​റ്റി പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്നു.

സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ലും സാ​മൂ​ഹ്യ​സേ​വ​ന​ത്തി​ലും ശ്ര​ദ്ധേ​യ​മാ​യ പ​ങ്ക് വ​ഹി​ച്ചി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് അ​ഭി​ലാ​ഷ് പു​ളി​ക്ക​ത്തൊ​ടി. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി അ​ദ്ദേ​ഹം ആ​ൽ​ബ​നി കാ​പ്പി​റ്റ​ൽ ഡി​സ്ട്രി​ക്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ട്ര​സ്റ്റി ബോ​ർ​ഡി​ൽ അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

2018-19ൽ ​സെ​ക്ര​ട്ട​റി​യാ​യും 2016-17, 2020-21 വ​ർ​ഷ​ങ്ങ​ളി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം, ക​മ്യൂ​ണി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. ഇ​ന്ത്യ​യി​ലെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​ഭി​ലാ​ഷ് സ​ജീ​വ​മാ​ണ്.

ബം​ഗ​ളൂ​രു​വി​ലെ പ്ര​ശ​സ്ത എ​ൻ​ജി​ഒ​യാ​യ പ​രി​ക്ര​മ​യു​മാ​യി ചേ​ർ​ന്ന് പി​ന്നാ​ക്ക സാ​ഹ​ച​ര്യ​ങ്ങ​ളി​ലു​ള്ള ഇ​രു​പ​തി​ല​ധി​കം കു​ട്ടി​ക​ളെ ഒ​ന്നാം ക്ലാ​സ് മു​ത​ൽ ഹൈ​സ്കൂ​ൾ വ​രെ ഗു​ണ​മേ​ന്മ​യു​ള്ള സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കി.

തൊ​ഴി​ൽ​രം​ഗ​ത്ത് ഒ​രു മു​ൻ​നി​ര മ​ൾ​ട്ടി​നാ​ഷ​ണ​ൽ ഐ​ടി ക​മ്പ​നി​യി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്. പ​തി​നാ​യി​ര​ത്തി​ല​ധി​കം ജീ​വ​ന​ക്കാ​രു​ള്ള കോ​ർ​പ്പ​റേ​റ്റ് ക്ല​ബി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം രൂ​പ​പ്പെ​ടു​ത്തി​യ "കോ​ർ​പ്പ​റേ​റ്റ് ഒ​ളി​മ്പ്യാ​ഡ്' ആ​ശ​യം ക​മ്പ​നി വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി.

2010-ൽ ​ല​ഭി​ച്ച "ബെ​സ്റ്റ് എ​മ്പ്ലോ​യ​ർ' അ​വാ​ർ​ഡി​ൽ ഈ ​പ​ദ്ധ​തി​ക്ക് വ​ലി​യ പ​ങ്ക് ഉ​ണ്ടാ​യി. പ്ര​ഫ​ഷ​ണ​ൽ രം​ഗ​ത്തി​ന​പ്പു​റം ക​ല​യും സാ​ങ്കേ​തി​ക​ത​യും അ​ഭി​ലാ​ഷി​ന്‍റെ പ്രി​യ മേ​ഖ​ല​ക​ളാ​ണ്. മി​ക​ച്ച ഫോ​ട്ടോ​ഗ്രാ​ഫ​റും വീ​ഡി​യോ എ​ഡി​റ്റ​റു​മാ​ണ് അ​ദ്ദേ​ഹം.

അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വം ഫൊ​ക്കാ​ന​യ്ക്ക് മു​ത​ൽ​ക്കൂ​ട്ടാ​യി​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് പ​റ​ഞ്ഞു.

NRI

"ഫൊ​ക്കാ​ന​യെ പു​തി​യ ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തും': ഫി​ലി​പ്പോ​സ് ഫി​ലി​പ്പും ടീം ​ഇ​ന്‍റ​ഗ്രി​റ്റി​യും മ​ത്സ​ര​രം​ഗ​ത്ത്  

ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫൊ​ക്കാ​ന​യെ (ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ളാ അ​​സോ​സി​യേ​ഷ​ൻ​സ് ഇ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക) മു​ന്നോ​ട്ടു​ള്ള കു​തി​പ്പി​നു ക​രു​ത്തു​പ​ക​രു​ക​യും പു​തി​യ പ​ദ്ധ​തി​ക​ളും കൂ​ടു​ത​ൽ ജ​ന​പ​ങ്കാ​ളി​ത്ത​വു​മാ​യി സം​ഘ​ട​ന​യെ പു​തി​യ ത​ല​ത്തി​ൽ എ​ത്തി​ക്കു​മെ​ന്നും ഉ​റ​പ്പു​ന​ൽ​കി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് നേ​തൃ​ത്വം ന​ൽ​കു​ന്ന ’ടീം ​ഇ​ന്‍റ​ഗ്രി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ൽ.

സ​മൂ​ഹ​ത്തി​ലും സം​ഘ​ട​ന​യി​ലും മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച പ്ര​മു​ഖ​രാ​ണ് ​ടീം ഇന്‍റ​ഗ്രി​റ്റിയി​ലൂ​ടെ വി​വി​ധ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്.

പു​തി​യ ക​ർ​മ്മ പ​ദ്ധ​തി​ക​ളു​മാ​യി രം​ഗ​ത്തു വ​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ

ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് (പ്ര​സി​ഡന്‍റ്​ സ്ഥാ​നാ​ർ​ഥി), സ​ന്തോ​ഷ് നാ​യ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി), ലി​ൻ​ഡോ ജോ​ളി (എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി), ആ​ന്‍റോ വ​ർ​ക്കി (ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി), ഡോ. ​ഷൈ​നി രാ​ജു (വി​മ​ൻ​സ് ഫോ​റം ചെ​യ​ർ സ്ഥാ​നാ​ർ​ഥി), ​ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് (പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി).

 

ഫൊ​ക്കാ​ന ലീ​ഗ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​ന്ന നി​ല​യി​ൽ 2018 മു​ത​ൽ സം​ഘ​ട​ന​യ്ക്കെ​തി​രേയു​ള്ള ഏ​ഴ് വ്യ​വ​ഹാ​ര​ങ്ങ​ളി​ലും ഫൊ​ക്കാ​ന​യെ വി​ജ​യ​ക​ര​മാ​യി പ്ര​തി​രോ​ധി​ക്കു​ക​യും എ​തി​ർ ക​ക്ഷി​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ൾ​ക്കെ​തി​രേ വി​ജ​യം നേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.​

വി​ദ്യാ​ഭ്യാ​സ കാ​ല​ഘ​ട്ടം മു​ത​ൽ ത​ന്നെ കേ​ര​ള​ത്തി​ൽ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ സം​ഘാ​ട​ന ശേ​ഷി തെ​ളി​യി​ച്ച വ്യ​ക്തി​യാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി​യാ​യ സ​ന്തോ​ഷ് നാ​യ​ർ (ഷി​ക്കാ​ഗോ).

നി​ല​വി​ൽ ഫൊ​ക്കാ​ന ആ​ർ​വി​പി​യാ​യ അ​ദ്ദേ​ഹം, ഫൊ​ക്കാ​ന​യു​ടെ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്, സ്റ്റാ​ർ സിം​ഗ​ർ പ്രോ​ഗ്രാം, സ്പെ​ല്ലിംഗ് ബീ ​എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യു​എ​സ്എ കോ​ർ ക​മ്മി​റ്റി അം​ഗ​വും ഷി​ക്കാ​ഗോ ബ്ര​ദേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റു​മാ​ണ് അ​ദ്ദേ​ഹം.

ഫൊ​ക്കാ​ന​യു​ടെ ഫ്ലോ​റി​ഡ ആ​ർ​വി​പി​യാ​യ ലി​ൻ​ഡോ ജോ​ളി (എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി), സം​ഘ​ട​നാ രം​ഗ​ത്തും വ്യ​ക്തി​പ​ര​മാ​യും വ​ലി​യ നേ​ട്ട​ങ്ങ​ൾ​ക്ക് ഉ​ട​മ​യാ​ണ്.

പ്ര​ഫ​ഷണ​ൽ പൈ​ല​റ്റ് പ​രി​ശീ​ല​ന സ്കൂ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളി​ലൂ​ടെ നി​ര​വ​ധി മ​ല​യാ​ളി​ക​ൾ​ക്ക് ലി​ൻ​ഡോ ജോ​ളി തൊ​ഴി​ൽ ന​ൽ​കു​ന്നു. ചാ​രി​റ്റി രം​ഗ​ത്തും കാ​യി​ക ഇ​വ​ന്‍റു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും ലി​ൻ​ഡോ മു​ന്നി​ലാ​ണ്.

ഫൊ​ക്കാ​ന ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ആ​ന്‍റോ വ​ർ​ക്കി (ന്യൂ​യോ​ർ​ക്ക്), ഫൊ​ക്കാ​ന​യു​ടെ ന്യൂ​യോ​ർ​ക്ക് റീ​ജി‌യണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്, വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

സീ​റോമ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ് ബ്രോ​ങ്ക്സ് ചാ​പ്റ്റ​ർ പ്ര​സി​ഡന്‍റ്, ഇ​ന്ത്യ​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് അ​മേ​രി​ക്ക​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് എ​ന്നീ സ്ഥാ​ന​ങ്ങ​ളും ഇ​ദ്ദേ​ഹം വ​ഹി​ച്ചി​ട്ടു​ണ്ട്.

വി​മ​ൻ​സ് ഫോ​റം ചെ​യ​ർ സ്ഥാ​നാ​ർ​ഥി​യാ​യ ഡോ. ​ഷൈ​നി രാ​ജു (ന്യൂ​ജ​ഴ്സി), ന്യൂ​ജ​ഴ്സി​യി​ലെ പ്ര​മു​ഖ സം​ഘ​ട​ന​യാ​യ ​മ​ഞ്ചിന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റാ​ണ്. അ​വ​താ​ര​ക, സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക, അ​ധ്യാ​പി​ക, ഹെ​ൽ​ത്ത് കെ​യ​ർ പ്ര​ഫ​ഷ​ന​ൽ എ​ന്നീ നി​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​യാ​യ ഡോ. ​ഷൈ​നി, ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ പിഎ​ച്ച്ഡി. നേ​ടി​യി​ട്ടു​ണ്ട്.

സ്‌​സെ​ക്സ് കൗ​ണ്ടി കോ​ള​ജി​ൽ റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ക്ലി​നി​ക്ക​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ കൂ​ടി​യാ​ണ് ഡോ. ​ഷൈ​നി.

NRI

ഫൊ​ക്കാ​ന അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് അ​പ്പു​ക്കു​ട്ട​ൻ പി​ള്ള മ​ത്സ​രി​ക്കു​ന്നു

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ അ​ടു​ത്ത ഭ​ര​ണ​സ​മി​തി​യി​ലെ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് പ്ര​ശ​സ്ത സാ​മൂ​ഹി​ക - സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നാ​യ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള മ​ത്സ​രി​ക്കു​ന്നു. നി​ല​വി​ൽ ഫൊ​ക്കാ​ന അ​സോ​സി​യേ​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​ണ്.

ഓ​ണാ​ഘോ​ഷ​ത്തി​ന് 50 വ​ർ​ഷ​മാ​യി മാ​വേ​ലി​യെ അ​വ​ത​രി​പ്പി​ച്ച് ഗി​ന്ന​സ് റെ​ക്കോ​ർ​ഡ് സൃ​ഷ്ടി​ച്ച അ​പ്പു​ക്കു​ട്ട​ൻ ഫൊ​ക്കാ​ന​യു​ടെ പ്ര​ഥ​മ ക​ണ്‍​വ​ന്‍​ഷ​നി​ലെ സം​ഘാ​ട​ക​രി​ല്‍ ഒ​രാ​ളാ​യി​രു​ന്നു​വ​ന്ന​തും ച​രി​ത്രം. കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ഫി​ലി​പ്പോ​സ് ഫി​ലി​പ് നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ന​ലി​ലാ​ണ് അ​പ്പു​ക്കു​ട്ട​ൻ പി​ള്ള സ്ഥാ​നാ​ർ​ഥി​യാ​വു​ന്ന​ത്. ചാ​രി​റ്റി അ​ട​ക്കം വ്യ​ത്യ​സ്ത രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച വ​ലി​യ അ​നു​ഭ​വ സ​മ്പ​ത്തി​ന്‍റെ ഉ​ട​മ​യാ​ണ് അ​പ്പു​ക്കു​ട്ട​ൻ പി​ള്ള.

മ​ല​യാ​ള​ത്തി​ല്‍ മു​ല്ല​മൊ​ട്ടും മു​ന്തി​രി​ച്ചാ​റും, സ്വ​ർ​ണം, കാ​ഞ്ചി​പു​ര​ത്തെ ക​ല്യാ​ണം എ​ന്നീ സി​നി​മ​ക​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഗ​ണേ​ഷ് നാ​യ​രു​ടെ സം​വി​ധാ​ന​ത്തി​ൽ അ​മേ​രി​ക്ക​യി​ൽ ചി​ത്രീ​ക​രി​ച്ച അ​വ​ർ​ക്കൊ​പ്പം എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തു.

എ​ൻ.​എ​ൻ. പി​ള്ള​യു​ടെ ഗ​റി​ല്ലാ എ​ന്ന നാ​ട​കം കൊ​ളം​ബി​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റി​യ​പ്പോ​ള്‍ അ​തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു. കെ​എ​ച്ച്എ​ൻ​എ​യ്ക്കാ​യി മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റെ ജീ​വ​ച​രി​ത്രം നാ​ട​ക​മാ​ക്കി​യ​പ്പോ​ൾ അ​തി​ൽ അ​ഭി​ന​യി​ച്ചു.

ഫ്ര​ണ്ട്സ് ഓ​ഫ് കേ​ര​ള എ​ന്ന പേ​രി​ൽ ചെ​ണ്ട ഗ്രൂ​പ്പു​ണ്ട്. തൊ​ഴി​ലി​ൽ​നി​ന്ന് വി​ര​മി​ച്ച​വ​രെ​യും ക​ല​യി​ൽ താ​ത്പ​ര്യ​മു​ള്ള കു​ട്ടി​ക​ളെ​യും പ​രി​ശീ​ലി​പ്പി​ക്കു​ന്നു.

യു​എ​സ് പോ​സ്റ്റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ 32 വ​ർ​ഷം ജോ​ലി ചെ​യ്ത ശേ​ഷ​മാ​ണ് വി​ര​മി​ച്ച​ത്. കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​യോ​ർ​ക്കി​ൽ 48 വ​ർ​ഷ​മാ​യി സ​ജീ​വ​മാ​ണ്. അ​തി​ന്‍റെ സ്ഥാ​പ​ക​അം​ഗ​വു​മാ​ണ്.

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, പ​യ​നീ​ർ ക്ല​ബ്, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ, നാ​ട്ടി​ലെ ആ​റ്റു​കാ​ൽ യു​വ​കേ​സ​രി ക്ല​ബ് തു​ട​ങ്ങി നി​ര​വ​ധി സം​ഘ​ട​ന​ക​ളി​ൽ സ​ജീ​വ​മാ​ണ്. ഇ​തു​കൂ​ടാ​തെ ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് ന​ട​ത്തു​ന്നു​ണ്ട്. പ്ര​തി​ഭ ആ​ർ​ട്സ് ഓ​ഫ് ന്യൂ​യോ​ർ​ക്ക് എ​ന്നൊ​രു ഗ്രൂ​പ്പു​മു​ണ്ട്.

NRI

അ​ജി​ത് ചാ​ണ്ടി ഫൊ​ക്കാ​ന പെ​ന്‍​സി​ല്‍​വേ​നി​യ റീ​ജി​യ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

പെ​ന്‍​സി​ല്‍​വേ​നി​യ: ലീ​ലാ മാ​രേ​ട്ട് നേ​തൃ​ത്വം ന​ല്‍​കു​ന്ന ടീ​മി​ന്‍റെ ഭാ​ഗ​മാ​യി ഫൊ​ക്കാ​ന​യു​ടെ 2026 - 28 ഭ​ര​ണ​സ​മി​തി​യി​ല്‍ പെ​ന്‍​സി​ല്‍​വേ​നി​യ റീ​ജി​യ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​ജി​ത് ചാ​ണ്ടി മ​ത്സ​രി​ക്കു​ന്നു. പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഡെ​ല​വെ​യ​ര്‍ വാ​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ മു​ന്‍ പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​ണ് ഇ​ദ്ദേ​ഹം.

ഡെ​ല​വെ​യ​റി​ലെ മ​ല​യാ​ളി​ക​ളു​ടെ ഏ​തു കാ​ര്യ​ങ്ങ​ള്‍​ക്കും കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ന്ന വ്യ​ക്തി​യാ​ണ് അ​ജി​ത്. 2012-ല്‍ ​ഡെ​ല​വെ​യ​ര്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ രൂ​പീ​ക​രി​ക്കാ​ന്‍ മു​മ്പ​ന്തി​യി​ല്‍ നി​ന്ന് പ്ര​വ​ര്‍​ത്തി​ച്ച അ​ജി​ത് അ​സോ​സി​യേ​ഷ​ന്‍റെ വ​ള​ര്‍​ച്ച​യി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​ട്ടു​ള്ള വ്യ​ക്തി​കൂ​ടി​യാ​ണ്.

ഡെ​ല​വെ​യ​ര്‍ ഏ​രി​യ​യി​ലെ എ​ല്ലാ മ​ല​യാ​ളി​ക​ളു​മാ​യും വ​ള​രെ​യ​ധി​കം ന​ല്ല സു​ഹൃ​ദ് ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന അ​ജി​ത് ത​ന്‍റെ പ്ര​വ​ര്‍​ത്ത​ന രീ​തി​യി​ലൂ​ടെ അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ സു​പ​രി​ചി​ത​നു​മാ​ണ്.

ഈ ​കാ​ല​യ​ള​വി​ലെ ഫൊ​ക്കാ​ന ക​മ്മി​റ്റി​യി​ലെ നാ​ഷ​ണ​ല്‍ ക​മ്മി​റ്റി മെ​മ്പ​ര്‍ ആ​യി സ്തു​ത്യ​ര്‍​ഹ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു. കെ​എ​സ്‌​യുവിന്‍റെ പ്ര​വ​ര്‍​ത്ത​ക​നാ​യി സ്‌​കൂ​ള്‍ - കോ​ള​ജ് ത​ല​ങ്ങ​ളി​ല്‍ സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി നേ​തൃ​നി​ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച് കോ​ള​ജ് യൂ​ണി​യ​ന്‍ കൗ​ണ്‍​സി​ല​ര്‍, കെ​എ​സ്‌​യു​വി​ന്‍റെ താ​ലൂ​ക്ക്, ജി​ല്ലാ ഭാ​ര​വാ​ഹി​യാ​യും പ്ര​വ​ര്‍​ത്തി​ച്ചു.

ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റി​ല്‍ ഡി​ഗ്രി​യു​ള്ള അ​ദ്ദേ​ഹം ബ​ഹ​റി​നി​ല്‍ ഹോ​ട്ട​ല്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റാ​യും പ്ര​വ​ര്‍​ത്തി​ച്ച ശേ​ഷം 2006ലാ​ണ് അ​മേ​രി​ക്ക​യി​ല്‍ എ​ത്തു​ന്ന​ത്. ഒ​രു ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ക​ന്‍ കൂ​ടി​യാ​യ അ​ജി​ത് പ​ല ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും നേ​തൃ​ത്വം ന​ല്‍​കി​യി​ട്ടു​ള്ള വ്യ​ക്തി​യാ​ണ്.

ഏ​തു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ലും സ​ഹാ​യ​ക​നെ​ന്ന നി​ല​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ര​ങ്ങ​ള്‍ ഉ​ണ്ടാ​കും. പെ​ന്‍​സി​ല്‍​വേ​നി​യ റീ​ജി​യ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ല്‍ ഫൊ​ക്കാ​ന​യ്ക്ക് ഒ​രു മു​ത​ല്‍​ക്കൂ​ട്ടാ​യി​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റാ​യി മ​ത്സ​രി​ക്കു​ന്ന ലീ​ലാ മാ​രേ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

NRI

ലാ​ജി തോ​മ​സ് ഫൊ​ക്കാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള​തും അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​യു​മാ​യ ഫൊ​ക്കാ​ന​യു​ടെ 2026-2028 ഭ​ര​ണ സ​മി​തി​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി ന്യൂ​യോ​ർ​ക്കി​ലെ ലോം​ഗ് ഐ​ല​ൻ​ഡി​ൽ ക​ഴി​ഞ്ഞ 30-ൽ ​പ​രം വ​ർ​ഷ​മാ​യി താ​മ​സി​ക്കു​ന്ന​തും സാ​മൂ​ഹി​ക ക​ലാ സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ൽ നി​റ സാ​ന്നി​ധ്യ​വു​മാ​യ ലാ​ജി തോ​മ​സ് മ​ത്സ​രി​ക്കു​ന്നു.

ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (നൈ​മ) പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ പ്ര​ധാ​നി കൂ​ടി​യാ​യ ലാ​ജി തോ​മ​സി​നെ സം​ഘ​ട​ന​യി​ൽ നി​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ക​യും അ​സോ​സി​യേ​ഷ​ൻ ഒ​ന്ന​ട​ങ്കം പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

ഫൊ​ക്കാ​ന​യു​ടെ നി​ല​വി​ൽ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലാ​ജി തോ​മ​സ് 2022-24 വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​യും ഫൊ​ക്കാ​ന​യു​ടെ ന്യൂ​സ് ലെ​റ്റ​റാ​യ ഫൊ​ക്കാ​ന ടു​ഡേ എ​ഡി​റ്റോ​റി​യ​ൽ അം​ഗ​വും 2022-ൽ ​ന​ട​ന്ന ഫ്ലോ​റി​ഡ ക​ൺ​വ​ൻ​ഷ​ൻ ക​മ്മി​റ്റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും 2022, 2024 വ​ർ​ഷ​ത്തെ ക​ൺ​വ​ൻ​ഷ​ൻ സു​വ​നീ​ർ എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ് അം​ഗ​വു​മാ​യി​രു​ന്നു.

ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (നൈ​മ) ര​ണ്ട് വ​ർ​ഷ​ക്കാ​ലം പ്ര​സി​ഡ​ന്‍റാ​യി​യി​രു​ന്ന ലാ​ജി തോ​മ​സ് സം​ഘ​ട​ന​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ്, ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ, ക​മ്മി​റ്റി അം​ഗം തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. 2024-25 വ​ർ​ഷ​ത്തെ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കൂ​ടി​യാ​ണ്.

 

NRI

സ​ന്തോ​ഷ് എ​ബ്ര​ഹാം ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വേ​നി​യ റീ​ജി​യ​ൺ ആ​ർ​വി​പി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ഫി​ലാ​ഡ​ൽ​ഫി​യ: വ്യ​ത്യ​സ്ത രം​ഗ​ങ്ങ​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച സ​ന്തോ​ഷ് എ​ബ്ര​ഹാം ഫൊ​ക്കാ​ന​യു​ടെ പെ​ൻ​സി​ൽ​വേ​നി​യ റീ​ജി​യ​ൺ ആ​ർ​വി​പി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ ചാ​രി​റ്റി കോ​ഓ​ർ​ഡി​നേ​റ്റ​ർ, ഫൊ​ക്കാ​ന ന്യൂ​സ് ടീം ​മെ​മ്പ​ർ എ​ന്നീ നി​ല​ക​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച വ​ച്ച സ​ന്തോ​ഷ് എ​ബ്ര​ഹാം സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​ണ്.

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് കേ​ര​ള യു​എ​സ്എ​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. തി​രു​വ​ല്ല മാ​ർ​ത്തോ​മ്മാ കോ​ള​ജ് യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സ​ന്തോ​ഷ് മാ​ർ​ത്തോ​മാ സ​ഭ കൗ​ൺ​സി​ൽ മെ​മ്പ​ർ, മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്‌​ച​വ​ച്ചു.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റാ​യി മ​ത്സ​രി​ക്കു​ന്ന ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ പാ​ന​ലി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് സ​ന്തോ​ഷ് എ​ബ്ര​ഹാം അ​റി​യി​ച്ചു.

 

NRI

ഫൊ​ക്കാ​ന മി​ഡ്ടേം ജ​ന​റ​ല്‍ ബോ​ഡി മീ​റ്റിം​ഗ്‌ 22ന്

 

​ന്യൂ​യോ​ർ​ക്ക്‌: നോ​ര്‍​ത്ത്‌ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ (ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ​സ് ഇ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക) മി​ഡ്ടേം ജ​ന​റ​ല്‍ ബോ​ഡി മീ​റ്റിം​ഗ്‌ ഈ ​മാ​സം 22ന് ​ന​ട​ക്കും.

ഉ​ച്ച​യ്ക്ക് 12 മു​ത​ൽ സെ​ന്‍റ് ജോ​ർ​ജ് സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് (408 Getty Avenue, Paterson, NJ 07503) മീ​റ്റിം​ഗ് ന​ട​ത്തു​ന്ന​ത് എ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

മീ​റ്റിം​ഗി​ൽ ഫൊ​ക്കാ​ന അം​ഗ​സം​ഘ​ട​ന​ക​ളു​ടെ എ​ല്ലാ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്ക​ണം എ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ട്ര​ഷ​ർ ജോ​യി ചാ​ക്ക​പ്പ​ൻ, എ​ക്സി. വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​പി​ൻ രാ​ജു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​നോ​ജ് ഇ​ട​മ​ന, ജോ​യി​ന്‍റ് ട്ര​ഷ​ർ ജോ​ൺ ക​ല്ലോ​ലി​ക്ക​ൽ, അ​ഡി​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​പ്പു​കു​ട്ട​ൻ പി​ള്ള, അ​ഡി​ഷ​ണ​ൽ ജോ​യി​ന്‍റ് ട്ര​ഷ​ർ മി​ല്ലി ഫി​ലി​പ്പ്, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ രേ​വ​തി പി​ള്ള, ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ ജോ​ജി തോ​മ​സ്, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ട്ര​സ്റ്റീ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ അ​റി​യി​ച്ചു.

NRI

രാ​ജീ​വ് വി. ​കു​മാ​ര​ൻ ഫൊ​ക്കാ​ന ഫ്ലോ​റി​ഡ റീ​ജി​യ​ൺ ആ​ർ​വി​പി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ഒ​ർ​ലാ​ൻ​ഡോ: സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തും ചാ​രി​റ്റി രം​ഗ​ത്തും വേ​റി​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ചവ​യ്ക്കു​ന്ന രാ​ജീ​വ് വി. ​കു​മാ​ര​ൻ ഫൊ​ക്കാ​ന​യു​ടെ ഫ്ലോ​റി​ഡ റീ​ജി​യൺ ആ​ർവിപിയാ​യി മ​ത്സ​രി​ക്കു​ന്നു.

ഫി​ലി​പ്പോ​സ് ഫി​ലി​പ് പ്ര​സി​ഡ​ന്‍റാ​യു​ള്ള പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്ന രാ​ജീ​വ് കു​മാ​ര​ൻ, മൂ​ന്ന് ത​വ​ണ ഒ​ർ​ലാ​ൻ​ഡോ റീ​ജി​യ​ണ​ൽ മ​ല​യാ​ളം അ​സോ​സി​യേ​ഷ​ന്‍റെ (ഓർമ) പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

നി​ല​വി​ൽ ഓർമ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​ണ്. ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഫ്ലോ​റി​ഡ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റും 2018 മു​ത​ൽ ഫൊ​ക്കാ​ന ദേ​ശീ​യ ക​മ്മി​റ്റി അം​ഗ​വു​മാ​ണ്.

NRI

ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ൺ ചാ​രി​റ്റി ക്രി​ക്ക​റ്റ് ബാ​ഷ് വി​ജ​യാ​ഘോ​ഷം ന​ട​ത്തി

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ൺ ചാ​രി​റ്റി ക്രി​ക്ക​റ്റ് ബാ​ഷ് 2025 വി​ജ​യാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 26ന് ​സ​ന്തൂ​ർ കു​ട്ട​നാ​ട​ൻ റസ്റ്റോ​റ​ന്‍റിൽ ന​ട​ത്തി. ഈ ​ച​ട​ങ്ങി​ൽ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. സ​ജി​മോ​ൻ ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് മു​ൻ താ​രം ടി​നു യോ​ഹ​ന്നാ​ൻ, യുഎ​സ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് ഈ​സ്റ്റ് സോ​ൺ ചെ​യ​ർ​മാ​ൻ ജോ​ർ​ജ് സാ​മു​വ​ൽ, ന്യൂ​യോ​ർ​ക്ക് റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ജി തോ​മ​സ്, സെ​ക്ര​ട്ട​റി ഡോ​ൺ തോ​മ​സ്, ട്ര​ഷ​റ​ർ മാ​ത്യു തോ​മ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ചാ​രി​റ്റി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റിന്‍റെ ​വ​ൻ​വി​ജ​യം ആ​ഘോ​ഷി​ക്കാ​നും അ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രെ​യും ആ​ദ​രി​ക്കാ​നു​മാ​യി​രു​ന്നു ഈ ​പ​രി​പാ​ടി ന​ട​ത്തി​യ​ത്. ച​ട​ങ്ങി​നി​ടെ ഫൊ​ക്കാ​ന മെ​ഡി​ക്ക​ൽ കാ​ർ​ഡും പ്രി​വി​ലേ​ജ് കാ​ർ​ഡും വി​ത​ര​ണം ചെ​യ്തു.

ഫൊ​ക്കാ​ന റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ജി തോ​മ​സ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച മീ​റ്റിംഗി​ൽ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു. ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. സ​ജി​മോ​ൻ ആ​ന്‍റണി മു​ഖ്യാതിഥി ആ​യി​രു​ന്ന ച​ട​ങ്ങി​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ഫൊ​ക്കാ​ന എ​ല്ലാ റീ​ജി​യ​ണ​ൽ ത​ല​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​മെ​ന്നും കൂ​ടാ​തെ നാ​ഷ​ണ​ൽ ലെ​വ​ലി​ൽ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​ക്ക് തു​ട​ക്കം കു​റി​ക്കു​മെ​ന്ന് പ്ര​സി​ഡന്‍റ് അ​റി​യി​ച്ചു.

 

NRI

ഫൊ​ക്കാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ലി​ന്‍റോ ജോ​ളി മ​ത്സ​രി​ക്കു​ന്നു

ഫ്ലോ​റി​ഡ: ഫൊ​ക്കാ​ന​യു​ടെ ഫ്ലോ​റി​ഡ റീ​ജി​യ​ണി​ന്‍റെ റീ​ജി​യ​ണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന അ​നു​ഷ്ഠി​ക്കു​ന്ന ലി​ന്‍റോ ജോ​ളി ഫൊ​ക്കാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി മ​ത്സ​രി​ക്കു​ന്നു. 2023ലാ​ണ് ലി​ന്‍റോ ജോ​ളി ഫ്ലോ​റി​ഡ​യി​ല്‍ എ​ത്തി​യ​ത്.

ചെ​റു​പ്പം മു​ത​ല്‍ ഒ​രു പൈ​ല​റ്റാ​കു​ക എ​ന്ന ആ​ഗ്ര​ഹ​ത്തി​ല്‍ അ​മേ​രി​ക്ക​ന്‍ നി​ല​വാ​ര​ത്തി​ലു​ള്ള ഒ​രു പ്ര​ഫ​ഷ​ണ​ല്‍ പ​രി​ശീ​ല​ന​ത്തി​നു​ള്ള ഒ​രു സ്‌​കൂ​ള്‍ ആ​രം​ഭി​ക്കു​ക​യും നി​ര​വ​ധി ചെ​റു​പ്പ​ക്കാ​രെ വൈ​മാ​നി​ക​രാ​ക്കി മാ​റ്റു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

നി​ര​വ​ധി ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളും ഇ​തൊ​ടൊ​പ്പം ലി​ന്‍റോ ന​ട​ത്തു​ന്നു​ണ്ട്. ഹൈ ​എ​ന്‍​ഡ് ബി​സി​ന​സു​കാ​ര​നാ​യ ഇ​ദ്ദേ​ഹ​ത്തി​ന് നി​ര​വ​ധി ഗ്യാ​സ് സ്റ്റേ​ഷ​നു​ക​ളും നി​ല​വി​ലു​ണ്ട്. ഇ​ത്ത​രം സം​രം​ഭ​ങ്ങ​ളി​ലൂ​ടെ നി​ര​വ​ധി മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും കു​ടും​ബ​ങ്ങ​ള്‍​ക്കും നി​ര​വ​ധി തൊ​ഴി​ല​വ​സ​ങ്ങ​ളും ന​ല്‍​കു​ന്നു​ണ്ട്.

ന​ല്ലൊ​രു ക​ലാആ​സ്വാ​ദ​ക​ന്‍ കൂ​ടി​യാ​യ ലി​ന്‍റോ പ്ര​വാ​സി ചാ​ന​ലി​ന്‍റെ ബോ​ര്‍​ഡ് അംഗം കൂ​ടി​യാ​ണ്. മ​ല​യാ​ള സ​മൂ​ഹ​ത്തെ ഫൊ​ക്കാ​ന​യു​ടെ പി​ന്നി​ല്‍ അ​ണി​നി​ര​ത്തു​വാ​ന്‍ നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ചു.

ഫു​ട്‌​ബോ​ള്‍, ക്രി​ക്ക​റ്റ് ടീ​മു​ക​ള്‍ രൂ​പീ​ക​രി​ച്ച് യു​വാ​ക്ക​ളു​ടെ സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്തം പ്രോ​ത്സാ​ഹി​പ്പി​ച്ചു. സാം​സ്‌​കാ​രി​ക​വും കാ​യി​ക​വു​മാ​യ ഇ​വ​ന്‍റു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യും സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്യു​ക​യും അ​വ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ല്‍ എ​ന്നും മു​മ്പി​ലാ​ണ് ലി​ന്‍റോ.

ത​ന്‍റെ സ​ഹാ​യം തേ​ടി​യെ​ത്തു​ന്ന എ​ല്ലാ അ​സോ​സി​യേ​ഷ​നു​ക​ള്‍​ക്കും വേ​ണ്ട പി​ന്തു​ണ ന​ല്കി​യി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക​വും അ​മേ​രി​ക്ക​യി​ലു​ട​നീ​ള​വും നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ലി​ന്‍റ നേ​തൃ​ത്വം ന​ല്കു​ന്നു​ണ്ട്.

ഇ​പ്പോ​ള്‍ ഫൊ​ക്കാ​ന​യു​ടെ ഫ്ലോ​റി​ഡ റീ​ജി​യണിന്‍റെ ​റീ​ജി​യ​ണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ദ്ദേ​ഹം ഫ്ലോ​റി​ഡ റീ​ജി​യി‌യണി​​ല്‍ 500 പേ​രെ സം​ഘ​ടി​പ്പി​ച്ച് ച​രി​ത്രം കു​റി​ച്ച് റീ​ജി​യിണിന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തു​ക​യു​ണ്ടാ​യി.

ഫൊ​ക്കാ​ന പ്ര​സി​ഡന്‍റ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ലീ​ലാ മാ​രേ​ട്ടിന്‍റെ പാ​ന​ലി​ല്‍ ലി​ന്‍റോ ജോ​ളി എ​ക്‌​സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി മ​ത്സ​രി​ക്കു​ന്നു.

Latest News

Up