x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​ന മി​ഡ് ടേം ​ജ​ന​റ​ൽ ബോ​ഡി മീ​റ്റിം​ഗ് സം​ഘ​ടി​പ്പി​ച്ചു


Published: November 29, 2025 04:28 PM IST | Updated: November 29, 2025 04:28 PM IST

ന്യൂയോർക്ക്: ഫൊ​ക്കാ​ന​യു​ടെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മി​ഡ് ടേം ​ജ​ന​റ​ൽ ബോ​ഡി മീ​റ്റിം​ഗ് സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ട്ര​ഷ​ർ ജോ​യി ച​ക്ക​പ്പ​ൻ, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ ജോ​ജി തോ​മ​സ് എ​ന്നി​വ​ർ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ പ​റ്റി സം​സാ​രി​ച്ചു. 

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തു​ന്ന​തി​ന് വേ​ണ്ടി​യും സം​ഘ​ട​ന​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും വേ​ണ്ടി​യാ​ണ് മി​ഡ് ടേം ​ജ​ന​റ​ൽ ബോ​ഡി വി​ളി​ച്ച​തെ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ അ​റി​യി​ച്ചു.

ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ള​രെ ന​ല്ല രീ​തി​യി​ൽ പോ​കു​ന്നു. ഭ​ര​ണ​സ​മി​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും എ​ന്തെ​ങ്കി​ലും തെ​റ്റു​ക​ളോ കു​റ്റ​ങ്ങ​ളോ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് ചൂ​ണ്ടി​ക്കാ​ണി​ക്കേ​ണ്ട​ത് നി​ങ്ങ​ളാ​ണ്. അ​തി​നു​വേ​ണ്ടി​യാ​ണ് ജ​ന​റ​ൽ ബോ​ഡി കൂ​ടി​യ​തെ​ന്ന് ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ ജോ​ജി തോ​മ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഫൊ​ക്കാ​ന​യു​ടെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യോ​ഗം വി​ശ​ദീ​ക​രി​ച്ചു. മെ​ഡി​ക്ക​ൽ കാ​ർ​ഡ്, പ്രി​വി​ലേ​ജ് കാ​ർ​ഡ് എ​ന്നീ ര​ണ്ട് കാ​ർ​ഡു​ക​ളും സം​ഘ​ട​ന അ​വ​ത​രി​പ്പി​ച്ചു. ഓ​രോ മെ​ഡി​ക്ക​ൽ കാ​ർ​ഡി​ലൂ​ടെ​യും 10,000 മു​ത​ൽ 75,000 രൂ​പ വ​രെ ഇ​ള​വ് ല​ഭി​ക്കു​ന്നു.

 

K-Rail Survey

4000 - 5000ത്തി​ല​ധി​കം കാ​ർ​ഡു​ക​ൾ കേ​ര​ള ക​മ്യൂ​ണി​റ്റി​യി​ൽ എ​ത്തി​ക്കാ​ൻ ഫൊ​ക്കാ​ന​യ്ക്ക് ക​ഴി​ഞ്ഞു എ​ന്ന് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ അ​ഭി​പ്ര​യ​പെ​ട്ടു. ഫൊ​ക്കാ​ന​യു​ടെ യൂ​ത്ത് ക്ല​ബ് ഏ​ക​ദേ​ശം 100 ഓ​ളം അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി രൂ​പീ​ക​രി​ച്ചു.

ഏ​ക​ദേ​ശം 250-ൽ ​അ​ധി​കം അം​ഗ​ങ്ങ​ളു​ള്ള ഒ​രു വി​മ​ൻ​സ് ഫോ​റം ടീ​മും പ്ര​വ​ർ​ത്തി​ക്കു​ന്നു. ഫൊ​ക്കാ​ന​യു​ടെ റീ​ജി​യ​ണ​ൽ ഉ​ദ്ഘാ​ട​ന​ങ്ങ​ളും മി​ക​ച്ച രീ​തി​യി​ൽ ന​ട​ന്നു. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഫൊ​ക്കാ​ന‌​യ്ക്ക് ഒ​രു സ്പോ​ർ​ട്സ് ക്ല​ബ് തു​ട​ങ്ങു​വാ​ൻ സാ​ധി​ച്ചു.

ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​നം ഒ​രു വ​ർ​ഷം ഇ​ത്ര​യും ഭം​ഗി​യാ​യി കൊ​ണ്ടു​പോ​കാ​ൻ പ്ര​ചോ​ദ​ന​മാ​യി പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി​യെ ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ അ​ഭി​ന​ന്ദി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലെ​യും നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലെ​യും ട്ര​സ്റ്റി ബോ​ർ​ഡി​ലെ​യും അം​ഗ​ങ്ങ​ൾ​ക്കും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ​ക്കും സെ​ക്ര​ട്ട​റി​മാ​ർ​ക്കും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.

ഫൊ​ക്കാ​ന​യോ​ടു​ള്ള സ്നേ​ഹം​കൊ​ണ്ട് 2013ൽ ​ഒ​രു സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​നാ​യി തു​ട​ക്കം​കു​റി​ക്കു​ക​യും 2016ൽ ​ഒ​രു നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗ​വും 2018ൽ ​ട്ര​ഷ​റ​റും 2020ൽ ​സെ​ക്ര​ട്ട​റി​യു​മാ​യി.

 

K-Rail Survey

ഫൊ​ക്കാ​ന​യു​ടെ എ​ല്ലാ ബോ​ഡി​യി​ലും ഒ​രു സാ​ന്നി​ധ്യം അ​റി​യി​ച്ച് പ്ര​വ​ർ​ത്തി​ച്ച് മ​ന​സി​ലാ​യ​തി​നു​ശേ​ഷം പ്ര​സി​ഡ​ന്‍റാ​യ​താ​ണ് ത​ന്‍റെ നേ​ട്ട​മെ​ന്ന് സ​ജി​മോ​ൻ ആ​ന്‍റ​ണി വ്യ​ക്ത​മാ​ക്കി.

കൊ​ച്ചി രാ​ജ​ഗി​രി, പാ​ലാ മെ​ഡ്സി​റ്റി, കിം​സ് ട്രി​വാ​ൻ​ഡ്രം, ബേ​ബി മെ​മ്മോ​റി​യ​ൽ കോ​ഴി​ക്കോ​ട്, ബി​ലീ​വേ​ഴ്സ് തി​രു​വ​ല്ല, കാ​രി​ത്താ​സ്‌ കോ​ട്ട​യം അ​ങ്ങ​നെ ആ​റ് ഹോ​സ്പി​റ്റ​ലാ​ണ് അ​വി​ടെ അ​ഞ്ചു മു​ത​ൽ 15 ശ​ത​മാ​നം വ​രെ ഡി​സ്കൗ​ണ്ട് ല​ഭി​ക്കും. കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ടി​ലും 10 - 15 ശ​ത​മാ​നം വ​രെ ഡി​സ്‌​കൗ​ണ്ട് ല​ഭി​ക്കും.

കേ​ര​ള ക​ൺ​വ​ൻ​ഷ​ൻ ഭം​ഗി​യാ​ക്കി​യ ജോ​യ് ചേ​ട്ട​ന് ന​ന്ദി. ഫൊ​ക്കാ​ന ഹെ​ൽ​ത്ത് ക്ലി​നി​ക്ക് ന്യൂ​ജ​ഴ്സി​യി​ലും ബോ​സ്റ്റ​ണി​ലു​മാ​ണ് ആ​ദ്യം തു​ട​ങ്ങു​ന്ന​ത്. ഈ ​ക​മ്മി​റ്റി​യു​ടെ​യും അം​ഗ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി ഫി​ല​ഡ​ൽ​ഫി​യ​യി​ലും ന്യൂ​യോ​ർ​ക്കി​ലും ഷി​ക്കാ​ഗോ​യി​ലു​മെ​ല്ലാം സാ​ധാ​ര​ണ​ക്കാ​ർ​ക്കു​ള്ള ഡ്രീം ​പ്രൊ​ജ​ക്റ്റാ​യി ഇ​ത് മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​മെ​ന്ന് സ​ജി​മോ​ൻ ആ​ന്‍റ​ണി വ്യ​ക്ത​മാ​ക്കി.

ഇ​ന്ന​ത്തെ കാ​ല​ത്ത് അ​മേ​രി​ക്ക​യി​ൽ മെ​ൻ​സ് ഫോ​റം ഏ​റെ പ്ര​സ​ക്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ട്ര​ഷ​ർ ജോ​യി ചാ​ക്ക​പ്പ​ൻ ഫൊ​ക്കാ​ന​യി​ൽ ഇ​ല​ക്ഷ​ൻ വ​രു​ന്ന​തി​ന് സ്വാ​ഗ​തം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് വി​പി​ൻ രാ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​നോ​ജ് ഇ​ട​മ​ന, അ​ഡി​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്രെ​ട്ട​റി അ​പ്പു​കു​ട്ട​ൻ പി​ള്ള, ട്ര​സ്റ്റി ബോ​ർ​ഡ് ബി​ജു ജോ​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ക്സി. വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ തോ​മ​സ് പ​ങ്കെ​ടു​ത്ത ഏ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags : fokana mid term general body meeting usa

Recent News

Up