x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജീ​വ് വി. ​കു​മാ​ര​ൻ ഫൊ​ക്കാ​ന ഫ്ലോ​റി​ഡ റീ​ജി​യ​ൺ ആ​ർ​വി​പി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു


Published: November 10, 2025 03:45 PM IST | Updated: November 10, 2025 03:45 PM IST

ഒ​ർ​ലാ​ൻ​ഡോ: സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തും ചാ​രി​റ്റി രം​ഗ​ത്തും വേ​റി​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ചവ​യ്ക്കു​ന്ന രാ​ജീ​വ് വി. ​കു​മാ​ര​ൻ ഫൊ​ക്കാ​ന​യു​ടെ ഫ്ലോ​റി​ഡ റീ​ജി​യൺ ആ​ർവിപിയാ​യി മ​ത്സ​രി​ക്കു​ന്നു.

ഫി​ലി​പ്പോ​സ് ഫി​ലി​പ് പ്ര​സി​ഡ​ന്‍റാ​യു​ള്ള പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്ന രാ​ജീ​വ് കു​മാ​ര​ൻ, മൂ​ന്ന് ത​വ​ണ ഒ​ർ​ലാ​ൻ​ഡോ റീ​ജി​യ​ണ​ൽ മ​ല​യാ​ളം അ​സോ​സി​യേ​ഷ​ന്‍റെ (ഓർമ) പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

നി​ല​വി​ൽ ഓർമ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​ണ്. ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഫ്ലോ​റി​ഡ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റും 2018 മു​ത​ൽ ഫൊ​ക്കാ​ന ദേ​ശീ​യ ക​മ്മി​റ്റി അം​ഗ​വു​മാ​ണ്.

Tags : Rajeev Kumaran Fokana Election

Recent News

Up