Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Election

അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ 10,000 രൂ​പ ധ​ന​സ​ഹാ​യം; വ​മ്പ​ൻ പ്ര​ഖ്യാ​പ​ന​വു​മാ​യി അ​ണ്ണാ ഡി​എം​കെ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പു ത​ന്നെ വാ​ഗ്‌​ദാ​ന​ങ്ങ​ളു​മാ​യി അ​ണ്ണാ ഡി​എം​കെ. അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഓ​രോ കു​ടും​ബ​ത്തി​നും 10,000 രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി പ​റ​ഞ്ഞു.

അ​ണ്ണാ ഡി​എം​കെ പു​റ​ത്തി​റ​ക്കി​യ മൂ​ന്നാം ഘ​ട്ട പ്ര​ക​ട​ന പ​ത്രി​ക​യി​ലാ​ണ് ഈ ​സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ള്ള​ത്. കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ​ത്തി​ന് പു​റ​മെ തൊ​ഴി​ലി​ല്ലാ​യ്‌​മ പ​രി​ഹ​രി​ക്കാ​നും വി​വി​ധ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കും ആ​ശ്വാ​സ​ക​ര​മാ​യ നി​ര​വ​ധി വാ​ഗ്‌​ദാ​ന​ങ്ങ​ൾ പാ​ർ​ട്ടി മു​ന്നോ​ട്ടു​വെ​ക്കു​ന്നു​ണ്ട്.

എം​പ്ലോ​യ്മെ​ന്റ് എ​ക്സ്ചേ​ഞ്ചി​ൽ ര​ജി​സ്റ്റ​ർ ചെ​യ്‌​ത്‌ തൊ​ഴി​ൽ ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് മാ​സം 2,000 രൂ​പ വീ​തം ന​ൽ​കും. ഇ​തി​ൽ പ്ല​സ് ടു ​പാ​സാ​യ​വ​ർ​ക്ക് 1,000 രൂ​പ ന​ൽ​കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​യ​ള​വി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​ല​വി​ൽ സ​ർ​ക്കാ​ർ 8000 രൂ​പ​യാ​ണ് ന​ൽ​കു​ന്ന​ത്.

അ​ണ്ണാ ഡി​എം​കെ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ 10,000 രൂ​പ​യാ​യി ഉ​യ​ർ​ത്തു​മെ​ന്നാ​ണ് മ​റ്റൊ​രു പ്ര​ധാ​ന വാ​ഗ്ദാ​നം. താ​ഴെ​ത്ത​ട്ടി​ലു​ള്ള ജ​ന​വി​ഭാ​ഗ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് നെ​യ്ത്തു​കാ​ർ​ക്കും പ്ര​ത്യേ​ക സാ​മ്പ​ത്തി​ക സ​ഹാ​യം വാ​ഗ്‌​ദാ​നം ചെ​യ്തി​ട്ടു​ണ്ട്.

Kerala

അന്തിമ വോട്ടർ പട്ടിക ശനിയാഴ്ച; ആകെ 2.69 കോടി വോട്ടർമാർ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ശനിയാഴ്ച പുറത്തിറങ്ങും. കരട് വോട്ടർ പട്ടികയേക്കാൾ 15 ലക്ഷം പേർ കൂടിയതായാണ് ഔദ്യോഗിക വിവരം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ഇന്ന് തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് പട്ടികയ്ക്ക് സമ്മതം രേഖപ്പെടുത്തിയത്.

കരട് വോട്ടർ പട്ടികയേക്കാൾ 15 ലക്ഷം വോട്ടർമാർ കൂടിയിട്ടുണ്ട്. എന്നാൽ 53, 229 പേരെ അതിൽ നിന്നൊഴിവായി. ലോക്‌സഭയിലെ വോട്ടർ പട്ടികയേക്കാൾ വോട്ടർമാരുടെ എണ്ണം കുറഞ്ഞു. എന്നാൽ നിയമസഭാ വോട്ടർ പട്ടികയേക്കാൾ എണ്ണം കൂടിയിട്ടുണ്ട്.

പ്രത്യേക തീവ്ര വോട്ടർ പട്ടികാ പരിഷ്കരണത്തിനു ശേഷമാണ് (എസ്ഐആർ) അന്തിമ വോട്ടർ പട്ടിക വരുന്നതെങ്കിലും വിവിധ രാഷ്ട്രിയ പാർട്ടികൾ വ്യത്യസ്ത അഭിപ്രായവുമായി വന്നുകഴിഞ്ഞു. കള്ള വോട്ടുകൾ വീണ്ടും കടന്നുകൂടിയിട്ടുണ്ടെന്ന് സിപിഎം നേതാവ് എം.വി. ജയരാജൻ ആക്ഷേപിച്ചു.

ബൂത്തുകൾ വൻതോതിൽ പുനർനിർണയിക്കപ്പെട്ടതിനാൽ വോട്ടർമാർക്ക് നാലഞ്ചു കിലോമീറ്റർ വരെ കൂടുതൽ പോകേണ്ടി വരുന്നെന്നും അതിനാൽ ബൂത്തുകൾ പുനക്രമീകരിക്കണമെന്നും കോൺഗ്രസ് പ്രതിനിധി പി.സി. വിഷ്ണുനാഥ് പറഞ്ഞു.

എസ്ഐആർ വഴി പൗരൻമാരെ പുറത്തുകളയുമെന്ന് വർഗീയ തലത്തിൽ വരെ വ്യാഖ്യാനിച്ചവർ ലജ്ജിച്ച് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് ജെ.ആർ. പത്മകുമാർ പറഞ്ഞു.

National

വോട്ടിനു കോഴ വേണ്ട; സൗ​ജ​ന്യ​ങ്ങ​ൾ​ക്കെ​തി​രേ വീണ്ടും സു​പ്രീം​കോ​ട​തി

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് മു​​​​​ന്നി​​​​​ൽ​​​​​ക്ക​​​​​ണ്ട് സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ പൊ​​​​​തു​​​​​ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു സൗ​​​​​ജ​​​​​ന്യ​​​​​ങ്ങ​​​​​ളും സ​​​​​ബ്സി​​​​​ഡി​​​​​ക​​​​​ളും പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നെ​​​​​തി​​​​​രേ രൂ​​​​​ക്ഷവി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​വു​​​​​മാ​​​​​യി സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി. ഇ​​​​​ത്ത​​​​​രം ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളു​​​​​ടെ ആ​​​​​ത്യ​​​​​ന്തി​​​​​ക ഭാ​​​​​രം നി​​​​​കു​​​​​തി​​​​​ദാ​​​​​യ​​​​​ക​​​​​രാ​​​​​യ സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​ർ ത​​​​​ന്നെ ചു​​​​​മ​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​രു​​​​​മെ​​​​​ന്ന് ചീ​​​​​ഫ് ജ​​​​​സ്റ്റീ​​​​​സ് സൂ​​​​​ര്യ​​​​​കാ​​​​​ന്ത് ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

സാ​​​​​ന്പ​​​​​ത്തി​​​​​ക വേ​​​​​ർ​​​​​തി​​​​​രി​​​​​വി​​​​​ല്ലാ​​​​​തെ സൗ​​​​​ജ​​​​​ന്യ​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത് പ്രീ​​​​​ണ​​​​​ന​​​​​മ​​​​​ല്ലാ​​​​​തെ മ​​​​​റ്റൊ​​​​​ന്നു​​​​​മ​​​​​ല്ലെ​​​​​ന്നും രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ സാ​​​​​ന്പ​​​​​ത്തി​​​​​ക വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​നു വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​യാ​​​​​ണെ​​​​​ന്നും കോ​​​​​ട​​​​​തി പ​​​​​റ​​​​​ഞ്ഞു. വ​​​​​ർ​​​​​ധി​​​​​ച്ചു​​​​​വ​​​​​രു​​​​​ന്ന വ​​​​​രു​​​​​മാ​​​​​ന ക​​​​​മ്മി​​​​​ക്കി​​​​​ട​​​​​യി​​​​​ലും സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ളു​​​​​ടെ ഇ​​​​​ത്ത​​​​​രം ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ വ​​​​​ർ​​​​​ധി​​​​​ച്ചു​​​​​വ​​​​​രു​​​​​ന്ന​​​​​താ​​​​​യും ബെ​​​​​ഞ്ച് നി​​​​​രീ​​​​​ക്ഷി​​​​​ച്ചു.

2024ലെ ​​​​​വൈ​​​​​ദ്യു​​​​​തി ച​​​​​ട്ട ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​ക്കെ​​​​​തി​​​​​രേ ത​​​​​മി​​​​​ഴ്നാ​​​​​ട് വൈ​​​​​ദ്യു​​​​​തിവി​​​​​ത​​​​​ര​​​​​ണ ക​​​​​ന്പ​​​​​നി ന​​​​​ൽ​​​​​കി​​​​​യ ഹ​​​​​ർ​​​​​ജി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​ന്പോ​​​​​ഴാ​​​​​യി​​​​​രു​​​​​ന്നു ചീ​​​​​ഫ് ജ​​​​​സ്റ്റീ​​​​​സ് സൂ​​​​​ര്യ​​​​​കാ​​​​​ന്ത്, ജ​​​​​സ്റ്റീ​​​​​സു​​​​​മാ​​​​​രാ​​​​​യ ജോ​​​​​യ്മ​​​​​ല്യ ബാ​​​​​ഗ്ജി, വി​​​​​പു​​​​​ൽ പ​​​​​ഞ്ചോ​​​​​ലി എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ ബെ​​​​​ഞ്ച് വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​മു​​​​​ന്ന​​​​​യി​​​​​ച്ച​​​​​ത്. ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ എ​​​​​ത്ര​​​​​കാ​​​​​ലം സൗ​​​​​ജ​​​​​ന്യ വാ​​​​​ഗ്ദാ​​​​​ന​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​രാ​​​​​ൻ സാ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്നും ഇ​​​​​ത്ത​​​​​രം ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല സാ​​​​​ന്പ​​​​​ത്തി​​​​​ക​​​​​വി​​​​​ക​​​​​സ​​​​​ന​​​​​ത്തെ ത​​​​​ട​​​​​സ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​മെ​​​​​ന്നും ബെ​​​​​ഞ്ച് അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​പ്പെ​​​​​ട്ടു. അ​​​​​ടി​​​​​സ്ഥാ​​​​​ന ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ൾ നി​​​​​റ​​​​​വേ​​​​​റ്റാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​ത്ത​​​​​വ​​​​​രെ പി​​​​​ന്തു​​​​​ണ​​​​​യ്ക്കാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു ക​​​​​ട​​​​​മ​​​​​യു​​​​​ണ്ട്. എ​​​​​ന്നാ​​​​​ൽ പൊ​​​​​തു​​​​​വാ​​​​​യി ന​​​​​ൽ​​​​​കു​​​​​ന്ന സൗ​​​​​ജ​​​​​ന്യ ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ ശ​​​​​രി​​​​​യാ​​​​​യ ല​​​​​ക്ഷ്യ​​​​​മാ​​​​​ണോ നേ​​​​​ടു​​​​​ന്ന​​​​​തെ​​​​​ന്നും കോ​​​​​ട​​​​​തി ചോ​​​​​ദി​​​​​ച്ചു.

ത​​​​​മി​​​​​ഴ്നാ​​​​​ടു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വി​​​​​ഷ​​​​​യ​​​​​മാ​​​​​ണു കോ​​​​​ട​​​​​തി പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ചെ​​​​​തെ​​​​​ങ്കി​​​​​ലും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നു മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യി രാ​​​​​ജ്യ​​​​​ത്താ​​​​​കെ സൗ​​​​​ജ​​​​​ന്യ​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കു​​​​​ന്ന വി​​​​​വി​​​​​ധ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ​​​​​യും രൂ​​​​​ക്ഷ​​​​​ഭാ​​​​​ഷ​​​​​യി​​​​​ൽ കോ​​​​​ട​​​​​തി വി​​​​​മ​​​​​ർ​​​​​ശ​​​​ന​​​​മു​​​​ന്ന​​​​യി​​​​ച്ചു. രാ​​​​​ജ്യ​​​​ത്താ​​​​കെ ഇ​​​​​ത്ത​​​​​രം കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ സം​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും ഇ​​​​​തു പ​​​​​ല​​​​​പ്പോ​​​​​ഴും ത​​​​​ങ്ങ​​​​​ളെ അ​​​​​സ്വ​​​​​സ്ഥ​​​​​രാ​​​​​ക്കു​​​​​ന്ന​​​​​താ​​​​​യും കോ​​​​​ട​​​​​തി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

Kerala

എല്ലാം കെട്ടുകഥ; കേരള കോൺഗ്രസിൽ റോ ഗ്രൂപ്പില്ലെന്നു റോഷി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിൽ റോ ഗ്രൂപ്പില്ല തന്‍റെ ജീവിതകാലത്തിൽ ഒരിക്കലും അങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടാകില്ലെന്നും ഇപ്പോൾ പ്രചരിക്കുന്നതെല്ലാം കെട്ടുകഥയാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ. ജോസ് കെ. മാണി പാലായിൽ മത്സരിക്കണമെന്നതു തന്‍റെ വ്യക്തിപരമായ ആഗ്രഹമാണ്.

പാലായെ അനാഥമാക്കാനാകില്ല. അവിടെയുള്ള ജനങ്ങൾ തെറ്റ് തിരുത്താൻ ജോസ് കെ. മാണിക്കു വേണ്ടി വ്യഗ്രതയോടെ നിൽക്കുകയാണ്. അദ്ദേഹവുമായി ഒരു തർക്കവുമില്ല. പാർട്ടി ചെയർമാൻ ജോസ് കെ. മാണി പറയുന്നതാണ് പാർട്ടിയുടെ അഭിപ്രായം. യുഡിഎഫിലേക്കു പോകുമെന്നും കേരള കോണ്‍ഗ്രസ്-എമ്മിലെ ആരും പറഞ്ഞിട്ടില്ല. എൽഡിഎഫിൽ ഉറച്ച് നിൽക്കുമെന്ന് പാർട്ടി ചെയർമാൻതന്നെ പറഞ്ഞിരുന്നു.

പാലായിൽ ജോസ് കെ. മാണി മത്സരിക്കുമെന്നും പാർട്ടി തീരുമാനിക്കുമെന്നാണ് താൻ പറഞ്ഞത്. കെ.എം. മാണിയേക്കാൾ കൂടുതൽ അപ്ഗ്രേഡായ നേതാവാണ് ജോസ്. പാർലമെന്‍റിലെ അദ്ദേഹത്തിന്‍റെ പ്രകടനം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കടലിന്‍റെ അവകാശം കടലിന്‍റെ മക്കൾക്കെന്ന് അദ്ദേഹം പാർലമെന്‍റിൽ പ്രഖ്യാപിച്ചിരുന്നു.

ജോസ് കെ. മാണി നയിക്കുന്ന മധ്യമേഖലയാത്രയിൽ വലിയ ജനപങ്കാളിത്തമാണ്. കേരള കോണ്‍ഗ്രസ്-എം യുഡിഎഫിലേക്കു പോകുമെന്ന് വിശ്വസിക്കുന്ന യുഡിഎഫ് നേതാക്കൾ അവരുടെ വിശ്വാസവുമായി മുന്നോട്ടു പോകട്ടെയെന്നും റോഷി പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

Kerala

ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച് അ​ബ്ദു​ൾ ഗ​ഫൂ​ർ, വി​ക​സ​ന മു​ന്നേ​റ്റ​ങ്ങ​ളു​മാ​യി പി. ​രാ​ജീ​വും

കൊ​ച്ചി: ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ൽ മു​സ്ലീം ലീ​ഗ് സ്ഥാ​നാ​ർ​ഥി​യാ​യി വീ​ണ്ടും അ​ഡ്വ. വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​നും ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നും മു​ന്നേ ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ് അ​ബ്ദു​ൾ ഗ​ഫൂ​ർ. പ്ര​തി​പ ക്ഷ ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ പു​തു​യു​ഗ യാ​ത്ര​യ്ക്ക് മു​ന്നേ അ​ബ്ദു​ൾ ഗ​ഫൂ​ർ മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.

യു​ഡി​എ​ഫി​ന്‍റെ ഉ​റ​ച്ച കോ​ട്ട​യാ​യി​രു​ന്ന ക​ള​മ​ശേ​രി​യി​ൽ ക​ഴി​ഞ്ഞ ത​വ​ണ പി. ​രാ​ജീ​വ് വി​ജ​യ​ച്ച​ത് 10,850 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രു​ന്നു. വീ​ണ്ടും ഭ​ര​ണം പി​ടി​ക്കാ​ൻ നി​യ​മ​മ​ന്ത്രി​യാ​യ പി. ​രാ​ജീ​വ് വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ ന​ട​ത്തി മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണം നേ​ര​ത്തെ ആ​രം​ഭി​ച്ചി​രു​ന്നു.

എ​ൽ​എ​ഡി​എ​ഫി​ന്‍റെ മ​ധ്യ​മേ​ഖ​ല ജാ​ഥ​യ്ക്ക് മു​ന്നേ രാ​ജീ​വ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു. മ​ണ്ഡ​ല​ത്തി​ൽ പ​ല​യി​ട​ത്തും പി. ​രാ​ജീ​വ് ‘ഒ​പ്പം’ പ​ദ്ധ​തി​ക​ളി​ലൂ​ടെ അ​ട​ക്കം ന​ട​പ്പാ​ക്കി​യ വി​ക​സ​ന​ങ്ങ​ളു​ടെ ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ രാ​ജീ​വ് മ​ത്സ​രി​ക്കു​മെ​ന്നു​ള്ള ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​വും ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല.

District News

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ടിം​ഗ് യ​ന്ത്രം പ​രി​ച​യ​പ്പെ​ടാ​ൻ വോ​ട്ടു​വ​ണ്ടി

ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി വോ​ട്ട​ർ​മാ​രെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്രം, വി​വി​ പാ​റ്റ് എ​ന്നി​വ പ​രി​ച​യ​പ്പെ​ടു​ത്താ​നും ജി​ല്ല​യി​ൽ വോ​ട്ടു​വ​ണ്ടി പ​ര്യ​ട​നം ആ​രം​ഭി​ച്ചു.

ക​ൽ​പ്പ​റ്റ, മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ന് മൂ​ന്ന് വോ​ട്ടു​വ​ണ്ടി​ക​ൾ പ​ര്യ​ട​നം ന​ട​ത്തും.
ക​ള​ക്ട​റേ​റ്റി​ൽ നി​ന്നും പ​ര്യ​ട​നം ആ​രം​ഭി​ച്ച വോ​ട്ടു​വ​ണ്ടി ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

പൊ​തു ജ​ന​ങ്ങ​ൾ​ക്ക് രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വോ​ട്ട് വ​ണ്ടി​ക​ളു​ടെ സേ​വ​നം ഉ​പ​യോ​ഗി​ക്കാം. ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ നി​ജു കു​ര്യ​ൻ, എ​ൽ.​ആ​ർ. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​മ​നോ​ജ് കു​മാ​ർ, എ​ൽ​എ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എം.​കെ. ഇ​ന്ദു, ഇ​ല​ക്ഷ​ൻ അ​സി​സ്റ്റ​ന്‍റ് ബി​നു, ഉ​ദ്യോ​ഗ​സ്ഥ​ർ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

എ.​സു​രേ​ഷ് മ​ല​മ്പു​ഴ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും; തീ​രു​മാ​നം ഇ​ന്ന്

പാ​ല​ക്കാ​ട്: വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ പേ​ഴ്‌​സ​ണ​ല്‍ അ​സി​സ്റ്റ​ന്‍റും സ​ന്ത​ത​സ​ഹ​ചാ​രി​യു​മാ​യി​രു​ന്ന എ. ​സു​രേ​ഷ് മ​ല​മ്പു​ഴ​യി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ചേ​ക്കും. പു​തു​യു​ഗ​യാ​ത്ര ഇ​ന്നു പാ​ല​ക്കാ​ട്ടെ​ത്തു​മ്പോ​ള്‍ സു​രേ​ഷ് ജാ​ഥ​യി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

യു​ഡി​എ​ഫ് പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​പി​സി​സി നേ​താ​ക്ക​ള്‍ ച​ര്‍​ച്ച ന​ട​ത്തി. കെ​പി​സി​സി വ​ക്താ​വ് സ​ന്ദീ​പ് വാ​ര്യ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ ത​ന്‍റെ നി​ല​പാ​ട് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​നി സ്ഥാ​നാ​ര്‍​ഥി​പ്ര​ഖ്യാ​പ​നം ന​ട​ത്തേ​ണ്ട​ത് യു​ഡി​എ​ഫാ​ണെ​ന്നും സു​രേ​ഷ് പ​റ​ഞ്ഞു.

പു​തു​യു​ഗ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ കെ​പി​സി​സി നേ​താ​ക്ക​ള്‍ ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും പ​ങ്കെ​ടു​ക്ക​ണ​മോ​യെ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം സി​പി​എ​മ്മി​ല്‍ ക​ടു​ത്ത അ​പ​മാ​ന​മാ​ണ് നേ​രി​ട്ട​തെ​ന്നു സു​രേ​ഷ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു. സു​രേ​ഷി​നെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി​യ​താ​ണെ​ന്നും ആ ​തീ​രു​മാ​ന​ത്തി​ല്‍ മാ​റ്റ​മി​ല്ലെ​ന്നും സി​പി​എം സം​സ്ഥാ​ന​സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പു​റ​ത്താ​ക്കി​യാ​ല്‍ പു​റ​ത്താ​ക്കി​യ​തു​ത​ന്നെ​യാ​ണ്. ഇ​നി നൂ​റു​ത​വ​ണ അ​പ്പീ​ല്‍ ത​ന്നി​ട്ടും കാ​ര്യ​മി​ല്ല. സു​രേ​ഷി​നെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പാ​ര്‍​ട്ടി പ​രി​ഗ​ണി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. സു​രേ​ഷ് വി​ട്ടു​പോ​കു​ന്ന​തു മ​ല​മ്പു​ഴ​യി​ലെ സി​പി​എം വോ​ട്ടു​ക​ളെ ബാ​ധി​ക്കി​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ഇ​തി​നി​ടെ ​സു​രേ​ഷ് യു​ഡി​എ​ഫി​ലേ​ക്കു വ​രു​ന്ന​തി​നെ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.സ​തീ​ശ​ൻ സ്വാ​ഗ​തം ചെ​യ്തു.

ഇ​ട​തു​പ​ക്ഷ​പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ വി.​എ​സി​ന്‍റെ സ​ന്ത​ത​സ​ഹ​ചാ​രി​ക​ള്‍​പോ​ലും സി​പി​എ​മ്മു​മാ​യി പി​രി​യു​ക​യാ​ണെ​ന്നും വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വി​സ്മ​യ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. സു​രേ​ഷി​ന്‍റെ യു​ഡി​എ​ഫ് പ്ര​വേ​ശം സം​ബ​ന്ധി​ച്ച് ഇ​ന്നു വ്യ​ക്ത​മാ​യ തീ​രു​മാ​ന​മു​ണ്ടാ​കും.

Kerala

പ്രേം​കു​മാ​ർ ക​ഴ​ക്കൂ​ട്ട​ത്ത് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കും

തി​രു​വ​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി ന​ട​ൻ പ്രേം​കു​മാ​ർ മ​ത്സ​രി​ക്കും. ഇ​ന്ന​ലെ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ്രേം​കു​മാ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി ഇ​ത് സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യ​താ​യാ​ണ് വി​വി​രം. പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളും പ്രേം​കു​മാ​റു​മാ​യി സം​സാ​രി​ച്ച് എ​ല്ലാ പി​ന്തു​ണ​യും ഉ​റ​പ്പു ന​ൽ​കി.

അ​തി​നി​ടെ പാ​ർ​ട്ടി​യു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന പ്രേം​കു​മാ​റി​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള സി​പി​എം നീ​ക്ക​ങ്ങ​ൾ ഫ​ലം ക​ണ്ടി​ല്ല. പ്രേം​കു​മാ​റി​നെ നേ​രി​ൽ ക​ണ്ട് ച​ർ​ച്ച ന​ട​ത്തു​ന്ന​തി​നാ​യി മു​തി​ർ​ന്ന നേ​താ​വ് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും കൂ​ടി​ക്കാ​ഴ്ച സാ​ധ്യ​മാ​കാ​തെ മ​ട​ങ്ങി. ക​ട​കം​പ​ള്ളി വീ​ട്ടി​ലെ​ത്തി​യ സ​മ​യ​ത്ത് പ്രേം​കു​മാ​ർ അ​വി​ടെ ഇ​ല്ലാ​തി​രു​ന്ന​താ​ണ് ച​ർ​ച്ച​ക​ൾ വ​ഴി​മു​ട്ടാ​ൻ കാ​ര​ണം.

Kerala

സുന്നി ഐക്യം അനിവാര്യമായിരുന്നു: സാദിഖലി ശിഹാബ് തങ്ങൾ

കോഴിക്കോട്: അനിവാര്യമായ ഒന്നാണ് സുന്നി ഐക്യമെന്നും ഐക്യം യാഥാർഥ്യമാക്കാൻ പാണക്കാട് കുടുംബം മുന്നിലുണ്ടാകുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അനുകൂലമായി പ്രതികരിച്ചതിൽ സന്തോഷമുണ്ട്. പാണക്കാട് കുടുംബവും മുസ്‌ലിം ലീഗും ഇക്കാര്യത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സുന്നി ഐക്യം സന്തോഷമുള്ള കാര്യമാണെന്നും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയല്ല ഐക്യമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പാണക്കാട് കുടുംബവും താനും ഐക്യ ചർച്ചയുടെ ഭാഗമായിട്ടുണ്ട്. മാറി നിൽക്കുകയുമില്ല, മാറി നിൽക്കാനുമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കകം പ്രതിപക്ഷ നേതാവ് വി. ഡി. സതീശനൊപ്പം ഇരിക്കുമെന്നും നീക്കുപോക്കുകൾ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സീറ്റ് വച്ചുമാറുന്ന കാര്യങ്ങളെല്ലാം ചർച്ച ചെയ്ത് പരിഹരിക്കും. യുവാക്കളുടെ കാലമാണിത്. വിജയ സാധ്യത നോക്കി അവരെ സ്ഥാനാർഥികളാക്കുമെന്നും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.

Kerala

ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച മുരളീധരൻ വീണ്ടും വട്ടിയൂർക്കാവിൽ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.മുരളീധരൻ തന്‍റെ പഴയ തട്ടകമായ വട്ടിയൂർക്കാവിൽ മത്സരിക്കും.വട്ടിയൂർക്കാവിൽ മത്സരിക്കാനുള്ള സന്നദ്ധത കെ. മുരളീധരൻ ഹൈക്കമാൻഡിനെ അറിയിച്ചു. നേരത്തെ പാലക്കാട്,കോഴിക്കോട് ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലും തിരുവനന്തപുരം സെൻട്രലിലും മുരളീധരൻ മത്സരിക്കണമെന്നു പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വ്യക്തമായ മറുപടി പറയാതെ പാർട്ടി തീരുമാനിക്കുമെന്നും മത്സരത്തിനില്ലെന്നുമാണ് അദ്ദേഹം നിലപാട് സ്വീകരിച്ചിരുന്നത്. ഹൈക്കമാൻഡ് നടത്തിയ വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രധാന പേര് മുരളീധരന്‍റേതായിരുന്നു. മുരളി മത്സരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് വളർത്താനാണോ നിഗ്രഹിക്കാനാണോയെന്നായിരുന്നു പ്രതികരണം.

ബിജെപിയെ പൂട്ടിച്ചു

2011, 2016ലും വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽനിന്നു മുരളി മത്സരിച്ചു വിജയിച്ചിരുന്നു. നിയമസഭാംഗമായിരിക്കെ ലോക്സഭയിലേക്കു മത്സരിക്കാൻ അദ്ദേഹം കോഴിക്കോട്ടേക്കു പോകുകയും ലോക്സഭയിൽ വിജയം നേടുകയും ചെയ്തിരുന്നു. പിന്നീട് വട്ടിയൂർക്കാവിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി രംഗപ്രവേശം ചെയ്ത വി.കെ. പ്രശാന്ത് വിജയം നേടി. ലോക്സഭാംഗം ആയിരിക്കെ നേമത്തുനിന്നു നിയമസഭയിലേക്കു കെ. മുരളീധരൻ മത്സരിച്ചതു ബിജെപിയുടെ വിജയസാധ്യതയെ ബാധിച്ചു. സിപിഎമ്മിലെ വി. ശിവൻകുട്ടി വിജയിച്ചു. തുടർന്നു തൃശൂരിൽനിന്നു ലോക്സഭയിലേക്കു കെ. മുരളീധരൻ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു.

ഉഗ്രപോരാട്ടം

കെ. മുരളീധരൻ എവിടെ മത്സരിച്ചാലും പരാജയപ്പെടുത്തുമെന്ന് ആർഎസ്എസ് തീരുമാനമെടുത്തിരുന്നു. ബിജെപിയുടെ നേമത്തെ അക്കൗണ്ട് പൂട്ടിച്ചത് കെ. മുരളീധരനായിരുന്നു. ഇതിൽ മുരളി ആവേശംകൊണ്ടത് ആർഎസ്എസ് ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും മുരളിയോടു കടുത്ത വിരോധത്തിനിടയാക്കിയിരുന്നു.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിവിധ വാർഡുകൾ ബിജെപിയാണ് ഭരിക്കുന്നത്. മേയർ വി.വി. രാജേഷിന്‍റെ വാർഡ് കൊടുങ്ങാനുരാണ് എന്ന പ്രത്യേകതയും ഉണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥിയായി വി.കെ. പ്രശാന്ത് തന്നെ വരാനാണ് സാധ്യത. മുരളിയെ നേരിടാൻ ബിജെപിയും കരുത്തനായി സ്ഥാനാർഥിയെ രംഗത്തിറക്കാനാണ് സാധ്യത.

International

ഹസീനയെച്ചൊല്ലിയുള്ള പിണക്കം മാറുമോ? താ​രി​ഖ് റ​ഹ്‌മാന് ആ​ശം​സ​ക​ള​റി​യി​ച്ച് മോ​ദി

ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശ് പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച വി​ജ​യം സ്വന്തമാക്കിയ ബം​ഗ്ലാ​ദേ​ശ് നാ​ഷ​ണ​ലി​സ്റ്റ് പാ​ർ​ട്ടി​ക്കും താ​രി​ഖ് റ​ഹ്‌മാ​നും ആശംകളറിയിച്ച് പ്രധാനമന്ത്രി മോദി.

അ​യ​ൽ​രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യ​ ഭ​ര​ണ​ക്ര​മ​ത്തി​ന് ഇ​ന്ത്യ​യു​ടെ എ​ല്ലാ​വി​ധ പി​ന്തു​ണ​യു​മു​ണ്ടാ​കു​മെ​ന്നു മോ​ദി ഉ​റ​പ്പു​ന​ൽ​കി. തന്‍റെ എക്സ് അക്കൗണ്ടിലാണ് പ്ര​ധാ​ന​മ​ന്ത്രി സ​ന്ദേ​ശം പ​ങ്കുവ​ച്ച​ത്.

"പു​രോ​ഗ​മ​ന​പ​ര​വും ജ​നാ​ധി​പ​ത്യ​പ​ര​വു​മാ​യ ബം​ഗ്ലാ​ദേ​ശി​നൊ​പ്പം ഇ​ന്ത്യ നി​ല​കൊ​ള്ളും. ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പൊ​തു​വാ​യ വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും താ​രി​ഖ് റ​ഹ്മാ​നോ​ടൊ​പ്പം ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ഞാ​ൻ കാ​ത്തി​രി​ക്കു​ന്നു' -മോ​ദി കുറിച്ചു.

ഷെ​യ്ഖ് ഹ​സീ​ന​യ്ക്ക് രാഷ്‌ട്രീയ അഭയം നൽകിയതിനുശേഷം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ൽ അ​സ്വാ​ര​സ്യ​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. എ​ന്നാ​ൽ, പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തോ​ടെ ബ​ന്ധം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ ഇ​ന്ത്യ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യാ​ണ് മോ​ദി​യു​ടെ വാ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യു​മാ​യി ഇ​ന്ത്യ​യ്ക്കു​ണ്ടാ​യി​രു​ന്ന അ​ടു​ത്ത ബ​ന്ധം പ​രി​ഗ​ണി​ച്ച്, പു​തി​യ ബി​എ​ൻ​പി സ​ർ​ക്കാ​രിന്‍റെ നി​ല​പാ​ടു​ക​ളെ അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് ന​യ​ത​ന്ത്ര വി​ദ​ഗ്ധ​ർ നി​രീ​ക്ഷി​ക്കു​ന്ന​ത്.

International

ബം​ഗ്ലാ​ദേ​ശി​ൽ താ​രി​ഖ് റ​ഹ്‌മാ​ൻ തരംഗം, അഭിനന്ദിച്ച് അമേരിക്ക, ഇന്ത്യയെ തള്ളാതെ റഹ്‌മാൻ

ധാ​ക്ക: മു​ൻ പ്ര​സി​ഡ​ന്‍റ് സി​യാ​വു​ർ റ​ഹ്‌മാ​ന്‍റെയും ​മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഖാ​ലി​ദ സി​യ​യു​ടെ​യും മ​ക​നാ​യ താ​രി​ഖ് റ​ഹ്‌മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് നാ​ഷ​ണ​ലി​സ്റ്റ് പാ​ർ​ട്ടി (ബി​എ​ൻ​പി) അ​ധി​കാ​ര​ത്തി​ലേ​ക്ക്.

‌ഇന്നലെ ന​ട​ന്ന പൊ​തു​തെര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് ബിഎ​ൻ​പി സ​ഖ്യം വി​ജ​യം ഉ​റ​പ്പി​ച്ച​ത്. 60-കാ​ര​നാ​യ താ​രി​ഖ് റ​ഹ്‌മാ​ൻ ബം​ഗ്ലാ​ദേ​ശിന്‍റെ അ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി​യാ​കും.

ധാ​ക്ക-17, ബോ​ഗു​റ-6 എ​ന്നീ ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽനി​ന്നു മ​ത്സ​രി​ച്ച താ​രി​ഖ് റ​ഹ്‌മാ​ൻ ര​ണ്ടി​ട​ത്തും മി​ക​ച്ച വി​ജ​യമാണു നേടിയത്. ആ​കെ​യു​ള്ള 300 സീ​റ്റു​ക​ളി​ൽ 292 ഇ​ട​ത്താ​ണ് ബി​എ​ൻ​പി നേ​രി​ട്ട് മ​ത്സ​രി​ച്ച​ത്. ഇ​തി​ൽ മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷമാണ് ബിഎൻപി നേടിയത്.

2024 ഓ​ഗ​സ്റ്റി​ലെ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തെ​ത്തു​ട​ർ​ന്ന് ഷെ​യ്ഖ് ഹ​സീ​ന പു​റ​ത്താ​യ​തോ​ടെ​യാ​ണ് രാ​ഷ്ട്രീ​യ​ത്തി​ൽ താരിഖ് റഹ്മാൻ വീ​ണ്ടും സ​ജീ​വ​മാകുന്നത്. 17 വർഷം താരിഖ് യുകെയിൽ പ്രവാസജീവിതം നയിക്കുകയായിരുന്നു. 2025 ഡി​സം​ബ​റി​ൽ ഖാ​ലി​ദ സി​യ​യു​ടെ നിര്യാണത്തിനുശേ​ഷ​മാ​ണ് താരിഖ് ബംഗ്ലാദേശിൽ മടങ്ങിയെത്തുന്നതും പാ​ർ​ട്ടി​യു​ടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നതും.

യുഎസിന്‍റെ അഭിനന്ദനം

ബിഎൻപിയുടെ വി​ജ​യ​ത്തി​ൽ താ​രി​ഖ് റ​ഹ്‌മാ​നെ അ​മേ​രി​ക്ക അ​ഭി​ന​ന്ദി​ച്ചു. ബം​ഗ്ലാ​ദേ​ശി​ലെ ജ​ന​ങ്ങ​ൾ​ക്കും ബി​എ​ൻ​പി​ക്കും ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യും ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും സു​ര​ക്ഷ​യ്ക്കും പു​രോ​ഗ​തി​ക്കു​മാ​യി പു​തി​യ സ​ർ​ക്കാ​രു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ താത്​പര്യ​പ്പെ​ടു​ന്ന​താ​യും യു​എ​സ് സ്ഥാ​ന​പ​തി ബ്രെ​ന്‍റ് ടി. ​ക്രി​സ്റ്റ​ൻ​സ​ൺ പറഞ്ഞു.

ഇന്ത്യയോടുള്ള സൗഹൃദം

പു​തി​യ സ​ർ​ക്കാ​രിനു മു​ന്നി​ലു​ള്ള പ്ര​ധാ​ന വെ​ല്ലു​വി​ളി ഇ​ന്ത്യ​യു​മാ​യു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ക എ​ന്ന​താ​ണ്. ഷെ​യ്ഖ് ഹ​സീ​ന​യ്ക്ക് ഇ​ന്ത്യ അ​ഭ​യം ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ൾ, "പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ല​ധി​ഷ്ഠി​ത​മാ​യ ബ​ന്ധ​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്' എ​ന്നാ​യി​രു​ന്നു താരിഖിന്‍റെ മറുപടി. ഇ​ന്ത്യ​യു​മാ​യു​ള്ള സൗ​ഹൃ​ദം വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും എ​ടു​ക്കു​ന്ന നി​ല​പാ​ടു​ക​ളെ ആ​ശ്ര​യി​ച്ചി​രി​ക്കു​മെ​ന്നും താരിഖ് പറഞ്ഞിരുന്നു.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ല: പി.​ജെ. കു​ര്യ​ന്‍

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ജെ. കു​ര്യ​ൻ. ചെ​റു​പ്പ​ക്കാ​ര്‍ വ​ര​ട്ടെ​യെ​ന്നാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്നും കു​ര്യ​ൻ പ​റ​ഞ്ഞു. ഇ​ക്കാ​ര്യം പാ​ര്‍​ട്ടി​യോ​ട് പ​റ​യു​മെ​ന്നും ഇ​നി പാ​ര്‍​ട്ടി മ​ത്സ​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ സ്വാ​ത​ന്ത്ര്യം ഉ​പ​യോ​ഗി​ക്കു​മെ​ന്നും കു​ര്യ​ന്‍ പ​റ​ഞ്ഞു.

പാ​ര്‍​ട്ടി തീ​രു​മാ​നി​ക്കു​ന്ന​വ​രാ​യി​രി​ക്കും സ്ഥാ​നാ​ര്‍​ഥി​ക​ള്‍. സ്വ​യം പ്ര​ഖ്യാ​പി​ക്കു​ന്ന​വ​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ആ​യെ​ന്നും വ​രാം, ആ​യി​ല്ലെ​ന്നും വ​രാം. അ​ത് വ​ലി​യ കാ​ര്യ​മൊ​ന്നു​മി​ല്ല. അ​തി​പ്പോ​ള്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് പ​റ​യാം. ഞാ​ന്‍ മ​ത്സ​രി​ക്കു​ന്നു​വെ​ന്ന് എ​നി​ക്ക് വേ​ണ​മെ​ങ്കി​ല്‍ പ​റ​യാം.

ചെ​റു​പ്പ​ക്കാ​ര്‍ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് എ​ന്‍റെ അ​ഭി​പ്രാ​യം. എ​നി​ക്ക് മ​ത്സ​രി​ക്കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ല. മ​ത്സ​രി​ക്കാ​ന്‍ പാ​ര്‍​ട്ടി എ​ന്നോ​ട് പ​റ​ഞ്ഞാ​ല്‍ ഞാ​ന്‍ വ്യ​ക്തി​പ​ര​മാ​യ സ്വാ​ത​ന്ത്ര്യം ഉ​പ​യോ​ഗി​ക്കും. കു​ര്യ​ന്‍ പ​റ​ഞ്ഞു.

Kerala

നിയമസഭ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടർപട്ടിക 21ന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക ഈ മാസം 21ന്. വോട്ടര്‍പട്ടിക പുതുക്കലിന്‍റെ ഭാഗമായി സംസ്ഥാനത്തെ 62 നിയമസഭാ മണ്ഡലങ്ങളില്‍ നോട്ടീസ് നല്‍കിയ മുഴുവന്‍ പേരുടെയും ഹിയറിംഗ് നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. കേല്‍ക്കര്‍ അറിയിച്ചു.

അര്‍ഹതയുള്ള ഒരാള്‍ പോലും പട്ടികയില്‍ നിന്ന് പുറത്താകില്ലെന്ന് ഉറപ്പുവരുത്താന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹിയറിംഗ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയതില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളാണ് മുന്നില്‍.

ഇരു ജില്ലകളിലും 14 മണ്ഡലങ്ങളില്‍ വീതം ഹിയറിംഗ് പൂര്‍ത്തിയായി. പാലക്കാട് 10 മണ്ഡലങ്ങളിലും ആലപ്പുഴയില്‍ ഒൻപത് മണ്ഡലങ്ങളിലും നടപടികള്‍ പൂര്‍ത്തിയായതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഡിസംബര്‍ 23-ന് ആരംഭിച്ച ഹിയറിംഗ് ഈ മാസം 14നാണ് പൂര്‍ത്തിയാകുക.

സംസ്ഥാനത്തെ വോട്ടര്‍പട്ടിക സമഗ്രമായി പരിഷ്‌കരിക്കുന്നതിന്‍റെ അവസാന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

Kerala

യു​ഡി​എ​ഫ് ജ​യി​ച്ചാ​ൽ പാ​ലാ​യ്ക്കൊ​രു മ​ന്ത്രി; പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട് കാ​പ്പ​ൻ

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ലാ​യി​ൽ ജോ​സ് കെ. ​മാ​ണി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന സൂ​ച​ന പു​റ​ത്തു​വ​ന്ന​തോ​ടെ പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കി മാ​ണി സി. ​കാ​പ്പ​ൻ. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ പാ​ലാ​യ്ക്ക് മ​ന്ത്രി​യു​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞാ​ണ് കാ​പ്പ​ൻ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് മു​ന്നേ​റ്റം ന‌​ട​ത്തി​യ മ​ണ്ഡ​ല​മാ​ണ് പാ​ല. കെ.​എം.​മാ​ണി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കാ​പ്പ​ൻ ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. പി​ന്നീ​ട് ‌ജോ​സ് കെ.​മാ​ണി​യും കൂ​ട്ട​രും എ​ൽ​ഡി​എ​ഫി​ൽ എ​ത്തി​യ​തോ​ടെ കാ​പ്പ​ൻ മ​റു​ക​ണ്ഡം ചാ​ടു​ക​യാ​യി​രു​ന്നു.

2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ​സ് കെ. ​മാ​ണി​യെ 15,378 വോ​ട്ടു​ക​ളു​ട‌െ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് മാ​ണി സി.​കാ​പ്പ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ബി​ജെ​പി ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തീ​ക്ഷ വെ​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ൽ ഷോ​ൺ ജോ​ർ​ജ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Kerala

സീറ്റ് നിഷേധം: മാനന്തവാടിയിലും ബത്തേരിയിലും മത്സരിക്കുമെന്ന് ജെആര്‍പി നേതാക്കള്‍

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നതിന് പ്രാഥമിക ചര്‍ച്ചയില്‍ ബാലുശേരി, മാനന്തവാടി സീറ്റുകള്‍ ചോദിച്ചെങ്കിലും യുഡിഎഫ് നേതൃത്വം നിഷേധിച്ചതില്‍ അസോസിയേറ്റ് പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയില്‍(ജെആര്‍പി) പ്രതിഷേധം.

സീറ്റുകള്‍ ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ മാനന്തവാടി, ബത്തേരി പട്ടികവര്‍ഗ മണ്ഡലങ്ങളില്‍ ജെആര്‍പി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് വയനാട് ജില്ലാ സെക്രട്ടറി കൃഷ്ണന്‍ തവിഞ്ഞാല്‍, വൈസ് പ്രസിഡന്‍റ് എ. ചന്തുണ്ണി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബീന നടവയല്‍, കെ.എ. അരുണ്‍, കെ.ബി. രാമചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സി.കെ. ജാനു ഉള്‍പ്പെടെ പാര്‍ട്ടി സംസ്ഥാന നേതാക്കളുടെ അനുവാദത്തോടെയാണ് വാര്‍ത്താസമ്മേളനമെന്ന് അവര്‍ വ്യക്തമാക്കി. ജെആര്‍പിക്ക് യുഡിഎഫ് സീറ്റ് അനുവദിക്കാത്തപക്ഷം മാനന്തവാടിയില്‍ പാര്‍ട്ടി സംസ്ഥാന നേതാവ് സി.കെ. ജാനു ജനവിധി തേടും. ബത്തേരിയിലെ സ്ഥാനാര്‍ഥിയെ പിന്നീട് തീരുമാനിക്കും.

പട്ടികവര്‍ഗത്തിലെ അടിയ, പണിയ, കാട്ടുനായ്ക്ക, ബെട്ടക്കുറുമ തുടങ്ങിയ വിഭാഗങ്ങളെ ഇടത്, വലത് മുന്നണികള്‍ അവഗണിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് പട്ടികവര്‍ഗത്തിലെ കുറുമ, കുറിച്യ വിഭാഗങ്ങളിലുള്ളവര്‍ക്കാണ് പരിഗണന ലഭിക്കുന്നത്. മറ്റ് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

ജില്ലയിലെ സംവരണ മണ്ഡലങ്ങളില്‍നിന്ന് നിയമസഭയിലെത്തുന്നവര്‍ പട്ടികവര്‍ഗ ജനതയുടെ പ്രശ്‌നപരിഹാരത്തിന് ശക്തമായ ഇടപെടല്‍ നടത്തുന്നില്ല. പ്രാക്തന ഗോത്ര വിഭാഗങ്ങളില്‍പ്പെട്ടതടക്കം നൂറുകണക്കിന് ആദിവാസി കുടുംബങ്ങള്‍ ഭൂ-ഭവന രഹിതരായി തുടരുകയാണ്. ആദിവാസികള്‍ക്ക് പതിച്ചുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവായ ഭൂമിയുടെ വിതരണം പോലും നടത്തുന്നില്ലെന്നും ജെആര്‍പി നേതാക്കള്‍ പറഞ്ഞു. നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ജില്ലാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത്.

Kerala

ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്; ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ്

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ്. തെ​ര​ഞ്ഞെ​ടു​പ്പ് കോ​ൺ​ഗ്ര​സ് ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് തൃ​ശ്ശൂ​ർ ഡി​സി​സി അ​ധ്യ​ക്ഷ​ൻ ജോ​സ​ഫ് ടാ​ജ​റ്റ് അ​റി​യി​ച്ചു. ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളും സി​പി​എം അ​നു​ഭാ​വി​ക​ളാ​യ​തി​നാ​ൽ വീ​ണ്ടും ഒ​രു സി​പി​എം ഭ​ര​ണ​സ​മി​തി​യെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ച്ച് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ട്ടു എ​ന്നു വ​രു​ത്തി​തീ​ർ​ക്കാ​ൻ ഉ​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

ക​രു​വ​ന്നൂ​ര്‍ ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ 2021 മു​ത​ല്‍ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ ഭ​ര​ണ​ത്തി​ലാ​ണ് ബാ​ങ്ക് ഉ​ള്ള​ത്. ഈ ​മാ​സം 22 ന് ​മാ​ടാ​യി​ക്കോ​ണം ചാ​ത്ത​ന്‍ മാ​സ്റ്റ​ര്‍ എ​യു​പി സ്കൂ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. പ​തി​മൂ​ന്ന് അം​ഗ ഭ​ര​ണ സ​മി​തി​യെ ആ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​കാ​രം പ​തി​മൂ​വാ​യി​രം വോ​ട്ട​ര്‍​മാ​രാ​ണ് ക​രു​വ​ന്നൂ​രു​ള്ള​ത്. എ​ക്ലാ​സ് മെ​മ്പ​ര്‍​ഷി​പ്പു​ള്ള​വ​ര്‍​ക്കാ​ണ് വോ​ട്ട​വ​കാ​ശം.

സം​സ്ഥാ​നം ക​ണ്ട ഏ​റ്റ​വും വ​ലി​യ സ​ഹ​ക​ര​ണ കൊ​ള്ള​യാ​ണ് ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ന​ട​ന്ന​ത്. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പി​ന്‍റെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത്.

Kerala

സീറ്റിനായി പലരും കടിപിടി; ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് വി.എ. നാരായണൻ

തലശേരി: പതിറ്റാണ്ടുകളായി എം പിയും എംഎൽഎയും മന്ത്രിയും ഒക്കെ ആയിരുന്നവർ പോലും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റിനായി അങ്കം വെട്ടുമ്പോൾ മത്സരത്തിനില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയിലെ രണ്ടാമൻ. കെപിസിസി ട്രഷററും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ സന്തത സഹചാരിയുമായ വി.എ. നാരായണനാണ് മത്സരരംഗത്തില്ലെന്നു നവ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കെ പിസിസിയിൽ പ്രസിഡന്‍റ് കഴിഞ്ഞാൽ പിന്നെ ഒരാൾ മാത്രമുള്ള പദവി ട്രഷറർ പദവിയാണ്. ഈ പദവിയിരിക്കുന്നയാളാണ് മത്സരരംഗത്തേക്കു
വി.എ. നാരായണൻ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റായിരിക്കുമ്പോൾ സെക്രട്ടറിയായിരുന്നയാളാണ് കെ.സി. വേണുഗോപാൽ. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള മത്സരിക്കാൻ സാധ്യതയുള്ളപ്പോഴാണ് കെ.സി. വേണുഗോപാൽ വഴി
ഹൈക്കമാൻഡിൽ നല്ല സ്വാധീനമുള്ള നാരായണൻ മൽസ രംഗത്തേക്കില്ലെന്നു പ്രഖ്യാപിച്ചിട്ടുള്ളത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ പല മണ്ഡലത്തിലും തന്‍റെ പേര് പരിഗണിക്കുന്നുവെന്ന വാർത്ത സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും എന്നാൽ, ഒരു മണ്ഡലത്തിലും താൻ മൽസരിക്കുന്നില്ലെന്നുമാണ് നാരായണൻ പറയുന്നത്.

കെഎസ്‌യു താലൂക്ക് സെക്രട്ടറിയായി തുടങ്ങിയ രാഷ്ട്രീയ ജീവിതം കെപിസിസി ട്രഷറർ എന്ന വലിയ പദവിയിൽ എത്തി നിൽക്കുകയാണ്. പ്രസ്ഥാനം അർഹിക്കുന്നതിലും വലിയ പരിഗണന ഓരോ ഘട്ടത്തിലും നൽകിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾക്കു പുറമെ പല സുഹൃത്തുക്കളും നിയമ സഭയിലേക്ക് മൽസരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എല്ലാവരോടും സ്നേഹത്തോടെ പറയുന്നു ഒരു മണ്ഡലത്തിലും മൽസരിക്കുന്നില്ല. പ്രസ്ഥാനത്തിനായി മൽസരിക്കുന്നവരെ വിജയിപ്പിക്കാൻ താൻ ഉണ്ടാകുമെന്നും നാരായണൻ പറയുന്നു.

Kerala

35 സീ​റ്റു​കി​ട്ടി​യാ​ൽ കേ​ര​ളം ബി​ജെ​പി ഭ​രി​ക്കും; വീ​ണ്ടും അ​വ​കാ​ശ​വാ​ദ​വു​മാ​യി കെ.​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: 35 സീ​റ്റ് കി​ട്ടി​യാ​ൽ കേ​ര​ളം ഭ​രി​ക്കു​മെ​ന്ന വാ​ദം ആ​വ​ർ​ത്തി​ച്ച് ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ൻ. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സാ​ഹി​ത്യോ​ത്സ​വ​ത്തി​ലാ​ണ് സു​രേ​ന്ദ്ര​ൻ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​ത്. നാ​ലു സീ​റ്റ് കൊ​ണ്ട് ഞ​ങ്ങ​ൾ മ​റ്റ​ത്തൂ​ർ ഭ​രി​ക്കു​ന്നി​ല്ലേ.

അ​തു പോ​ലെ കേ​ര​ള​വും ഭ​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്തും സു​രേ​ന്ദ്ര​ൻ സ​മാ​ന​മാ​യ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഒ​രു സീ​റ്റി​ൽ​പോ​ലും വി​ജ​യി​ക്കാ​ൻ അ​വ​ർ​ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​തി​പ​ക്ഷ സ​ര്‍​ക്കാ​രു​ക​ളെ അ​ട്ടി​മ​റി​ക്കു​ന്ന​തി​നു സ​മാ​ന​മാ​യി​രു​ന്നു മ​റ്റ​ത്തൂ​രി​ലെ ബി​ജെ​പി​യു​ടെ ഓ​പ്പ​റേ​ഷ​ൻ താ​മ​ര നീ​ക്കം. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പാ​ണ് ജ​യി​ച്ച എ​ട്ട് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളും ഒ​ന്നി​ച്ച് പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് രാ​ജി​വെ​ച്ച​ത്.

നാ​ലു ബി​ജെ​പി അം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം രാ​ജി​വെ​ച്ച കോ​ണ്‍​ഗ്ര​സു​കാ​രും വോ​ട്ടു ചെ​യ്ത​തോ​ടെ കോ​ണ്‍​ഗ്ര​സ് വി​മ​ത ടെ​സി ജോ​സ് ക​ല്ല​റ​ക്ക​ല്‍ മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി. തു​ട​ർ​ന്ന് പാ​ർ​ട്ടി​യു​മാ​യി ന​ട​ത്തി​യ അ​നു​ന​യ ച​ർ​ച്ച​യെ തു​ട​ർ​ന്ന് കൂ​റു​മാ​റി​യ എ​ല്ലാ​വ​രും തി​രി​ച്ചെ​ത്തി​യി​രു​ന്നു.

 

 

 

Kerala

തെരഞ്ഞെടുപ്പ് രംഗത്തേയ്ക്കില്ല; പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ലും മ​ത്സ​രി​ക്കി​ല്ല: എ​സ്. രാ​ജേ​ന്ദ്ര​ന്‍

ഇ​ടു​ക്കി: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ മ​ത്സ​രി​ക്കി​ല്ലെ​ന്ന് സി​പി​എം വി​ട്ട് ബി​ജെ​പി​യി​ലെ​ത്തി​യ എ​സ്. രാ​ജേ​ന്ദ്ര​ൻ. പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ലും മ​ത്സരരം​ഗ​ത്ത് ഇ​റ​ങ്ങി​ല്ലെ​ന്നും രാ​ജേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

"തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ല. ദേ​വി​കു​ള​ത്ത് നി​ന്ന​ല്ല എ​വി​ടെ നി​ന്നും ജ​ന​വി​ധി തേ​ടി​ല്ല. ഈ​ക്കാ​ര്യ പാ​ർ​ട്ടി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​നാ​യി തു​ട​രാ​നാ​ണ് താ​ൽ​പ​ര്യം.'- രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

മൂ​ന്നാ​റി​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് തു​ട​ങ്ങി​യ​ത് രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തി​ന് വേ​ണ്ടി​യ​ല്ല. സാ​ധ​ര​ണ​കാ​രു​ടെ ന​ന്മ​ക്ക് വേ​ണ്ടി​യാ​ണ്. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി സൗ​ജ​ന്യ​മാ​യി വീ​ട് നി​ർ​മി​ക്കു​മെ​ന്നും മൂ​ന്നാ​റി​ൽ അ​ടു​ത്ത മാ​സം വ​മ്പ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ന​ട​ത്തു​മെ​ന്നും രാ​ജേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

മു​ന്നൂ​റോ​ളം പേ​ർ വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ നി​ന്ന് ബി​ജെ​പി​യി​ൽ അം​ഗ​ത്വം സ്വീ​ക​രി​ക്കു​മെ​ന്നും രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ഇ​ക്ക​ഴി​ഞ്ഞ പ​തി​നെ​ട്ടാം തീ​യ​തി​യാ​യി​രു​ന്നു രാ​ജേ​ന്ദ്ര​ന്‍ സി​പി​എം വി​ട്ട് ബി​ജെ​പി​യി​ൽ എ​ത്തി​യ​ത്. കാ​ല​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ച്ച് വ​ന്നി​രു​ന്ന പ്ര​സ്ഥാ​ന​ത്തി​ല്‍ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് രാ​ഷ്ട്രീ​യ മാ​റ്റ​ത്തി​ന് മു​തി​ര്‍​ന്ന​തെ​ന്ന് രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞി​രു​ന്നു.

ദീ​ര്‍​ഘ​കാ​ല രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന താ​ന്‍ ക​ഴി​ഞ്ഞ നാ​ല​ഞ്ച് വ​ര്‍​ഷ​മാ​യി പാ​ർ​ട്ടി പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ പൊ​തു​രം​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്നു. ഇ​ക്കാ​ല​യ​ള​വി​ല്‍ വ​ള​രെ​യ​ധി​കം മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ടി​രു​ന്നു​വെ​ന്നും രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞി​രു​ന്നു.

Kerala

കേരള കോൺഗ്രസിന്‍റെ സീറ്റ് വച്ചുമാറുകയോ വിട്ടുനൽകുകയോ ഇല്ലെന്ന് പി.ജെ. ജോസഫ്

കോതമംഗലം: കേരള കോൺഗ്രസിന്‍റെ സീറ്റുകൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസുമായി യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്ന് പാർട്ടി ചെയർമാൻ പി.ജെ. ജോസഫ്. സീറ്റ് വച്ചുമാറുന്നതോ വിട്ടുനൽകുന്നതോ സംബന്ധിച്ച് ആലോചനകളില്ലെന്നും സ്ഥാനാർഥി നിർണയത്തിൽ വിജയസാധ്യതയ്ക്കായിരിക്കും മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.

സീറ്റുകൾ വിട്ടുനൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്നും അത്തരമൊരു ചർച്ചയ്ക്ക് നിലവിൽ സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി കോൺഗ്രസുമായി ചർച്ച നടക്കുമ്പോഴും വിജയസാധ്യത തന്നെയായിരിക്കും പ്രധാന മാനദണ്ഡമെന്നും ജോസഫ് പറഞ്ഞു.

കേരള കോൺഗ്രസിൽനിന്ന് നാല് നിയമസഭാ സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജോസഫിന്‍റെ പ്രതികരണം. ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച ഇടുക്കി, ഏറ്റുമാനൂർ, ചങ്ങനാശേരി, കുട്ടനാട് എന്നീ നാല് സീറ്റുകളാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളിൽ രണ്ട് സീറ്റൊഴികെ പരാജയപ്പെട്ട സാഹചര്യത്തിലാണ് കോൺഗ്രസിന്‍റെ നീക്കം.

 

Kerala

നേമത്ത് മത്സരിക്കാനില്ലെന്ന് സതീശൻ പറഞ്ഞതിന് പിന്നിൽ പറവൂരിലെ ഡീൽ: വി. ശിവൻകുട്ടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മന്ത്രി വി. ശിവൻകുട്ടിയും തമ്മിലുള്ള പോര് തുടരുന്നു. നേമം മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന സതീശന്‍റെ പ്രസ്താവന കേവലമൊരു വ്യക്തിഗത തീരുമാനമല്ല. അത് ബിജെപിയുമായി ഉണ്ടാക്കിയ കൃത്യമായ രാഷ്ട്രീയ കച്ചവടത്തിന്‍റെ ഭാഗമാണെന്ന് ശിവൻകുട്ടി പറഞ്ഞു.

നേമത്ത് ബിജെപിയെ സഹായിക്കുക, പകരം പറവൂരിൽ ബിജെപി വോട്ടുകൾ കോൺഗ്രസിന് ഉറപ്പാക്കുക ഇതാണ് ഈ ഡീലിന്‍റെ അന്തസത്തയെന്നും ശിവൻകുട്ടി ആരോപിച്ചു.

വികസനവും മതേതരത്വവും ചർച്ചയാകുമ്പോൾ കോൺഗ്രസിന്‍റെ ബിജെപി പ്രീണനം ജനമധ്യത്തിൽ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നും ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

പ്രതിപക്ഷ നേതാവിനെ വി.ശിവൻകുട്ടി നേരത്തെ നേമത്ത് മത്സരിക്കാൻ വെല്ലുവിളിച്ചിരുന്നു. മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ സതീശൻ, ശിവൻകുട്ടി തന്നേക്കാൾ വളരെയധികം സംസ്‌കാരവും നിലവാരവും ഉള്ള ആളാണെന്നും പരിഹസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശിവൻകുട്ടിയുടെ പ്രതികരണം.

Kerala

കേരള കോൺഗ്രസിന്‍റെ നാല് സീറ്റുകൾ ഏറ്റെടുക്കാനൊരുങ്ങി കോൺഗ്രസ്

തിരുവനന്തപുരം: കേരള കോൺഗ്രസിൽനിന്ന് നാല് നിയമസഭാ സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച ഇടുക്കി, ഏറ്റുമാനൂർ, ചങ്ങനാശേരി, കുട്ടനാട് എന്നീ നാല് സീറ്റുകളാണ് കോൺഗ്രസ് തിരികെ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളിൽ രണ്ട് സീറ്റൊഴികെ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ നീക്കം. ഈ നാല് മണ്ഡലങ്ങളിലും കേരള കോൺഗ്രസ് സ്ഥാനാർഥികൾക്ക് വിജയസാധ്യത ഇല്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ.

പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പഠനത്തിന്‍റെയും അവലോകനത്തിന്‍റെയും അടിസ്ഥാനത്തിലാണ് കോൺഗ്രസ് ഈ നിലപാടിലേക്ക് എത്തിയത്. കോൺഗ്രസ് നേരിട്ട് മത്സരിച്ചാൽ ഈ സീറ്റുകൾ ഉറപ്പായും വിജയിക്കാൻ കഴിയുമെന്നാണ് പാർട്ടി വിലയിരുത്തൽ.

Kerala

മുഴുവൻ എംഎൽഎമാരെയും ഇറക്കി ജാഥയ്ക്ക് എൽഡിഎഫ്; ധര്‍മടത്ത് മുഖ്യമന്ത്രി ക്യാപ്റ്റനാകും

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ എല്‍ഡിഎഫിന്‍റെ 98 എംഎല്‍എമാരും ജാഥ നയിക്കും. നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി എല്‍ഡിഎഫിന്‍റെ മൂന്നു മേഖലാ ജാഥകള്‍ക്കു പുറമേയാണ് എല്‍ഡിഎഫിന്‍റെ മുഴുവന്‍ എംഎല്‍എമാരും ജാഥാ നയിക്കാനായി എത്തുന്നത്. ്

കഴിഞ്ഞ ദിവസം ചേര്‍ന്ന് സിപിഎം, എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ജാഥ നിര്‍ദേശിച്ചത്. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥായുടെ ക്യാപ്റ്റനാകും. മന്ത്രിമാര്‍ എല്ലാവരും അവരവരുടെ മണ്ഡലത്തില്‍ ക്യാപ്റ്റന്‍മാരാകും. എല്‍ഡിഎഫ് എംഎല്‍എമാര്‍ അതതു നിയോജക മണ്ഡലങ്ങളിലും ക്യാപ്റ്റന്‍മാരാകും.

പ്രതിപക്ഷ എംഎല്‍എമാരുള്ള നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ജില്ലാ നേതൃത്വം തീരുമാനിക്കുന്നതനുസരിച്ചുള്ള പ്രതിനിധികള്‍ ക്യാപ്റ്റന്‍മാരാകും. കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ പാര്‍ട്ടിയുടെ നേതാക്കന്മാരായിരിക്കും ഇവിടങ്ങളില്‍ ക്യാപ്റ്റന്‍മാര്‍.

എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കൾ ജാഥാ ക്യാപ്റ്റനു പുറമേ വൈസ് ക്യാപറ്റന്‍, മാനേജര്‍ പദവികളില്‍ എത്തും. മൂന്നു ദിവസത്തെ വാഹന പ്രചാരണ ജാഥയാണ് തീരുമാനിച്ചിരിക്കുന്നത്. എല്‍ഡിഎഫിന്‍റെ സംസ്ഥാന മേഖലാ ജാഥ കടന്നു പോകുന്നതിനു മുമ്പോ അതിനു ശേഷമേ ജാഥ നടത്താനാണ് നിര്‍ദേശം.

സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്നതാണ് ജാഥയുടെ ഉദ്ദേശം. വികസന നേട്ടങ്ങള്‍ സ്വീകരണ കേന്ദ്രങ്ങളില്‍ ക്യാപ്റ്റനും ജാഥാംഗങ്ങളും വിശദീകരിക്കും.

Kerala

പിണറായിയെ താഴെയിറക്കാൻ യുഡിഎഫ് എന്ത്‌ പറഞ്ഞാലും അനുസരിക്കുമെന്ന് പി.വി. അൻവർ

മലപ്പുറം: കേരളം മുഴുവൻ യുഡിഎഫിന് കിട്ടാൻ പോവുകയാണെന്ന് പി.വി.അൻവർ. അതിൽ ആദ്യം പിടിക്കുന്നത് ബേപ്പൂർ ആയിരിക്കും. പരമാവധി മണ്ഡലങ്ങളിൽ യുഡിഎഫിനായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

ബേപ്പൂരിന് ഒരു സ്‌പെഷൽ പരിഗണനയുണ്ടാകും. പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും. പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്‍റെ ക്യാൻസറാണ്.

കേരളം കണ്ടിട്ടില്ലാത്ത വർഗീയതയാണ് മുഖ്യമന്ത്രിയുടെയും അനുചരന്മാരുടെയും വായിൽ നിന്നും വരുന്നതെന്നും അൻവർ വിമർശിച്ചു.
 
കേരളത്തിൽ എവിടെയും മത്സരിക്കാൻ തൃണമൂൽ കോൺഗ്രസ് തയാറെന്ന് അൻവർ നേരത്തെ പറഞ്ഞിരുന്നു.

Kerala

സി​പി​എം നേതാക്കൾ കാലുവാരി; പരാതിയുമായി ആ​ർ​ജെ​ഡി

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ തി​രി​ച്ച​ടി​യു​ണ്ടാ​കാ​ൻ കാ​ര​ണം സി​പി​എ​മ്മാ​ണെ​ന്ന് തു​റ​ന്ന​ടി​ച്ച് ആ​ർ​ജെ​ഡി നേ​തൃ​ത്വം. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലേ​ക്ക് മ​ത്സ​രി​ച്ച ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ തോ​ൽ​ക്കാ​ൻ കാ​ര​ണം സി​പി​എം നേ​താ​ക്ക​ളാ​ണ്.

ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ തോ​ൽ​പ്പി​ക്കാ​ൻ ഒ​രു വി​ഭാ​ഗം സി​പി​എം നേ​താ​ക്ക​ൾ പ്ര​വ​ർ​ത്തി​ച്ചെ​ന്നും ആ​ർ​ജെ​ഡി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് സി​പി​എം നേ​താ​ക്ക​ളു​ടെ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി ആ​ർ​ജെ​ഡി സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ൽ​കി.

ആ​ർ​ജെ​ഡി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ട് ചെ​യ്യ​രു​തെ​ന്ന ആ​ഹ്വാ​നം വ​രെ ഉ​ണ്ടാ​യി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ ഇ​ല്ലെ​ങ്കി​ൽ പ്ര​വ​ർ​ത്ത​ക​ർ സ്വ​ന്തം നി​ല​യി​ൽ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും ആ​ർ​ജെ​ഡി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ആ​ർ​ജെ​ഡി​യു​ടെ ആ​രോ​പ​ണ​ത്തെ സി​പി​എം ജി​ല്ലാ നേ​തൃ​ത്വം ത​ള്ളി. തെ​ര​ഞ്ഞെ​ടു​പ്പി​നെ ഒ​റ്റ​ക്കെ​ട്ടാ​യി​ട്ടാ​ണ് നേ​രി​ട്ട​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

 

 

 

Kerala

ജോ​സ് കെ. ​മാ​ണി അ​ട​ഞ്ഞ അ​ധ്യാ​യ​മ​ല്ല; പ​രി​ശ്ര​മം തു​ട​ര​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള കോ​ൺ​ഗ്ര​സ് മാ​ണി വി​ഭാ​ഗ​ത്തെ യു​ഡി​എ​ഫി​ലെ​ത്തി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് രാ​ഹു​ൽ ഗാ​ന്ധി നി​ർ​ദേ​ശം ന​ൽ​കി. ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് രാ​ഹു​ൽ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ജോ​സ് കെ. ​മാ​ണി യു​ഡി​എ​ഫി​ൽ എ​ത്തു​ന്ന​തി​ലൂ​ടെ മ​ധ്യ​കേ​ര​ള​ത്തി​ൽ വ​ലി​യ മു​ന്നേ​റ്റം ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​ല​യി​രു​ത്ത​ൽ. അ​ദ്ദേ​ഹ​ത്തെ മു​ന്ന​ണി​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​ൻ ആ​വ​ശ്യ​മാ​യ ശ്ര​മ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടു.

യു​ഡി​എ​ഫി​ലേ​ക്കി​ല്ലെ​ന്നും ഇ​ട​ത് മു​ന്ന​ണി​യി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​മെ​ന്നും ജോ​സ് കെ. ​മാ​ണി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യ​ത്ത് ചേ​ർ​ന്ന ജി​ല്ലാ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ യു​ഡി​എ​ഫി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ‌​ർ​ന്നി​രു​ന്നു.

 

 

National

ത​മി​ഴ്നാ​ട്ടി​ൽ പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്ക​മി​ട്ട് എ​ൻ​ഡി​എ; ചെ​ങ്ക​ൽ​പ്പേ​ട്ടി​ൽ കൂ​റ്റ​ൻ റാ​ലി ഇ​ന്ന്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. പ്ര​ചാ​ര​ണ​ത്തി​ന്‍റെ​ഭാ​ഗ​മാ​യി ചെ​ങ്ക​ൽ​പ്പേ​ട്ടി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​റ്റ​ൻ റാ​ലി ന​ട​ത്തും. മോ​ദി​ക്കൊ​പ്പം ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളും അ​ണി​നി​ര​ക്കും.

കേ​ര​ള​ത്തി​ലെ പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷ​മാ​ണ് മോ​ദി ത​മി​ഴ്നാ​ട്ടി​ലെ​ത്തു​ക. ചെ​ങ്ക​ൽ​പ്പേ​ട്ടി​ൽ ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് തു​ട​ങ്ങു​ന്ന റാ​ലി​യി​ൽ എ​ട​പ്പാ​ടി പ​ള​നി​സാ​മി, ടി.​ടി.​വി. ദി​ന​ക​ര​ൻ, അ​ൻ​പു​മ​ണി രാ​മ​ദാ​സ് തു​ട​ങ്ങി​യ ഘ​ട​ക​ക്ഷി നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും.

പൊ​തു​യോ​ഗ​ത്തി​ന് ശേ​ഷം വൈ​കു​ന്നേ​രം അ​ഞ്ചി​ന് മോ​ദി ഡ​ൽ​ഹി​ക്ക് മ​ട​ങ്ങും. അ​തേ​സ​മ​യം പ്ര​ധാ​ന​മ​ന്ത്രി ത​മി​ഴ്നാ​ട്ടി​ലു​ള്ള ഇ​ന്നു ത​ന്നെ വി​ബി ജി ​റാം ജി ​ബി​ല്ലി​നെ​തി​രെ ബ​ദ​ൽ ബി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; പ​ശ്ചി​മ​ബം​ഗാ​ളി​ൽ കോ​ണ്‍​ഗ്ര​സ് ഒ​റ്റ​യ്ക്ക് മ​ത്സ​രി​ച്ചേ​ക്കും

കോ​ല്‍​ക്ക​ത്ത: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ കോ​ണ്‍​ഗ്ര​സ് ഒ​റ്റ​യ്ക്ക് മ​ത്സ​രി​ച്ചേ​ക്കും. വ​ർ​ഷ​ങ്ങ​ളാ​യി സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ത്സ​രി​ക്കു​ന്ന​തി​നാ​ല്‍ പാ​ർ​ട്ടി​ക്ക് നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​ത് പാ​ർ​ട്ടി​യെ ദു​ര്‍​ബ​ല​മാ​ക്കി.

അ​തി​നാ​ൽ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ആ​ഗ്ര​ഹ​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. ഇ​ട​തു​പാ​ര്‍​ട്ടി​ക​ളു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ ച​ര്‍​ച്ച​ക​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ല. മ​റ്റ് സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും പാ​ര്‍​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

സ​ഖ്യ​ത്തി​ല്‍ പാ​ര്‍​ട്ടി​ക്ക് വ​ള​രാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ദീ​ര്‍​ഘ​കാ​ല​മാ​യി മ​ത്സ​രി​ക്കാ​ത്ത മേ​ഖ​ല​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സ് ത​ക​രു​മെ​ന്നും ബം​ഗാ​ളി​ലെ ഒ​രു വി​ഭാ​ഗം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ക​രു​തു​ന്നു. വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സം​സ്ഥാ​ന​ത്തു​ട​നീ​ളം പാ​ര്‍​ട്ടിയുടെ അ​ടി​ത്ത​റ കെ​ട്ടി​പ്പ​ടു​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ പ​ക്ഷം.

National

വിസിലടിച്ച് വിജയ്, ടോർച്ചുമായി കമൽഹാസൻ; ഇരുവർക്കും തെരഞ്ഞെടുപ്പ് ചിഹ്നമായി

ന്യൂഡൽഹി: നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (ടിവികെ) തെരഞ്ഞെടുപ്പ് ചിഹ്നമായി. വിസിൽ ആണ് ടിവികെയ്ക്ക് ചിഹ്നമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത്.

വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിസിൽ ചിഹ്നത്തിലാകും ടിവികെ സ്ഥാനാർഥികൾ മത്സരിക്കുക. ചിഹ്നം ആവശ്യപ്പെട്ട് കഴിഞ്ഞവർഷം നവംബർ 11-നാണ് ടിവികെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

ലഭ്യമായ ചിഹ്നങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത ഏഴ് ചിഹ്നങ്ങളുടെ പട്ടികയാണ് അന്ന് പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചത്. കൂടാതെ സ്വന്തമായി ഉണ്ടാക്കിയ മൂന്ന് ചിഹ്നങ്ങളും പരിഗണനയ്ക്കായി പാർട്ടി സമർപ്പിച്ചിരുന്നു.

കമൽഹാസന്‍റെ മക്കൾ നീതി മയ്യത്തിനും (എംഎൻഎം) തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചു. ബാറ്ററി ടോർച്ചാണ് എംഎൻഎമ്മിന്‍റെ ചിഹ്നം.

DCL (Deepika Children’s League)

സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് 26-ന്

കോ​ട്ട​യം: ദീ​പി​ക ബാ​ല​സ​ഖ്യം സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ജ​നു​വ​രി 26-ന് ​മൂ​വാ​റ്റു​പു​ഴ നി​ർ​മ്മ​ല എ​ച്ച് .എ​സ്.​എ​സി​ൽ ന​ട​ക്കും.

ജ​ന​റ​ൽ ലീ​ഡ​ർ, ഡെ​പ്യൂ​ട്ടി ലീ​ഡ​ർ, ര​ണ്ടു ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ (ആ​ൺ​കു​ട്ടി​യും, പെ​ൺ​കു​ട്ടി​യും), ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, പ്രോ​ജ​ക്ട് സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ, എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്.

പ്ര​വി​ശ്യാ​ത​ല ഭാ​ര​വാ​ഹി​ക​ളി​ൽ കൗ​ൺ​സി​ല​ർ​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​ണ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യി മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത​യു​ള്ള​ത്.
തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പു​തി​യ ഭാ​ര​വാ​ഹി​ക​ൾ സ​ത്യ​പ്ര​തി​ജ്ഞ​ചൊ​ല്ലി സ്ഥാ​ന​മേ​ൽ​ക്കും.

Kerala

ക​രു​വ​ന്നൂ​ർ സ​ഹ. ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് 22ന്

തൃ​ശൂ​ർ: അഴിമതി, തട്ടിപ്പ് ആരോപണങ്ങളിലൂടെ വിവാദങ്ങളിൽ നിറഞ്ഞ ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പു വി​ജ്ഞാ​പ​ന​മി​റ​ങ്ങി. ഫെ​ബ്രു​വ​രി 22ന് ​മാ​ടാ​യി​ക്കോ​ണം പി.​കെ. ചാ​ത്ത​ൻ​മാ​സ്റ്റ​ർ മെ​മ്മോ​റി​യ​ൽ ഗ​വ. യു​പി സ്കൂ​ളി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ക. കരുവന്നൂർ അഴിമതി കണ്ടെത്തിയതോടെ 2021 മുതൽ ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണമായിരുന്നു.  ഫെ​ബ്രു​വ​രി ആ​റി​നു രാ​വി​ലെ 11മു​ത​ൽ ഉ​ച്ച​യ്ക്കു ​ശേ​ഷം ര​ണ്ടു​വ​രെ ബാ​ങ്ക് ഒാ​ഫീ​സി​ൽ​ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക നേ​രി​ട്ടു സ​മ​ർ​പ്പി​ക്കാം.

പി​റ്റേ​ന്നു രാ​വി​ലെ 11മു​ത​ൽ ബാ​ങ്ക് ഒാ​ഫീ​സി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ സു​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കും. ഒ​ന്പ​തി​നു വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യാ​ണു പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന​തീ​യ​തി.
ബാ​ങ്ക് ന​ട​ത്തി​പ്പി​നാ​യി 13 അം​ഗ ഭ​ര​ണ​സ​മി​തി​യാ​ണു തെ​ര​ഞ്ഞെ​ടു​ക്കു​ക. ഇ​തി​ൽ സ​ഹ​ക​ര​ണ​നി​യ​മ​പ്ര​കാ​രം ഏ​ഴു ജ​ന​റ​ൽ, ര​ണ്ടു വ​നി​ത, എ​സ്്സി- എ​സ്ടി ഒ​ന്ന്, 25,000 രൂ​പ​യോ അ​തി​ൽ കൂ​ടു​ത​ലോ നി​ക്ഷേ​പ​മു​ള്ള അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ന്ന്, 40 വ​യ​സി​ൽ താ​ഴെ​യു​ള്ള പൊ​തു​വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ന്ന്, 40 വ​യ​സി​ൽ താ​ഴെ​യു​ള്ള വ​നി​താ​വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക.
തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ്രാ​ഥ​മി​ക വോ​ട്ട​ർ​പ​ട്ടി​ക ബാ​ങ്ക് ഒാ​ഫീ​സ് ബോ​ർ​ഡി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ത​ട​സ​വാ​ദ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ 27ന് ​അ​ഞ്ചി​നു​ള്ളി​ൽ സ​മ​ർ​പ്പി​ക്ക​ണം. ല​ഭി​ച്ച ത​ട​സ​വാ​ദ​ങ്ങ​ളി​ൽ. പി​റ്റേ​ന്നു രാ​വി​ലെ 11 മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു​വ​രെ ബാ​ങ്കി​ൽ​വ​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തും. തു​ട​ർ​ന്ന് 30നു ​രാ​വി​ലെ 11ന് ​ബാ​ങ്ക് ഹെ​ഡ് ഒാ​ഫീ​സി​ലെ നോ​ട്ടീ​സ് ബോ​ർ​ഡി​ൽ അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.

Kerala

തു​ട​ക്ക​ത്തി​ലെ ക​ല്ലു​ക​ടി; അ​ന്‍​വ​റി​നെ​തി​രെ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തു​മെ​ന്ന് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്

മ​ല​പ്പു​റം: പി.​വി.​അ​ൻ​വ​ർ ബേ​പ്പൂ​രി​ൽ മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തു​മെ​ന്ന് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​ജി.​ഉ​ണ്ണി. പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യി അ​ൻ​വ​ർ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തു​ന്നി​ല്ല.

ദേ​ശീ​യ നേ​തൃ​ത്വ​വു​മാ​യി ആ​ലോ​ചി​ക്കാ​തെ​യും അ​നു​മ​തി​യി​ല്ലാ​തെ​യു​മാ​ണ് അ​ന്‍​വ​ര്‍ യു​ഡി​എ​ഫ് അ​സോ​സി​യേ​റ്റ് അം​ഗ​മാ​യ​തെ​ന്നും സി.​ജി.​ഉ​ണ്ണി പ​റ​ഞ്ഞു. ബേ​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ക്കാ​നാ​ണ് അ​ൻ​വ​റി​ന്‍റെ നീ​ക്കം.

മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച് അ​ൻ​വ​ർ ബേ​പ്പൂ​രി​ൽ സ​ജീ​വ​മാ​യി​ക്ക​ഴി​ഞ്ഞു. മു​സ്‌​ലിം ലീ​ഗി​ന്‍റെ​യും കോ​ഴി​ക്കോ​ട് ഡി​സി​സി​യു​ടെ​യും പൂ​ർ​ണ പി​ന്തു​ണ​യും അ​ൻ​വ​റി​നു​ണ്ട്.

Kerala

വ​ര്‍​ഗീ​യ​ത​യ്‌​ക്കെ​തി​രാ​യ കോൺഗ്രസ് നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ല, സ​ര്‍​ക്കാ​രി​നെ താ​ഴെ​യി​റ​ക്കു​ക എന്നത് ല​ക്ഷ്യം: കെ.​സി. വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ സം​ഘ​ട​ന​ക​ളെ​യും ബ​ഹു​മാ​നി​ക്കു​ന്നു​വെ​ന്നും ഇ​വ​രെ മാ​റ്റി നി​ര്‍​ത്തി​യാ​ല്‍ കേ​ര​ള​ത്തി​ല്‍ ഒ​രു സ​മൂ​ഹ​മി​ല്ലെ​ന്നും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രാ​യ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ വി​മ​ര്‍​ശ​ന​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ര്‍​ഗീ​യ​ത​യ്‌​ക്കെ​തി​രാ​യ പാ​ര്‍​ട്ടി​യു​ടെ നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ല. സ​ര്‍​ക്കാ​രി​നെ​തി​രാ​യ വി​ഷ​യ​ങ്ങ​ളെ മാ​റ്റി​മ​റി​ക്കാ​ന്‍ ത​യാ​റാ​വി​ല്ല. ആ​രു​ടെ​യെ​ങ്കി​ലും പ്ര​സ്താ​വ​ന​ക​ള്‍​ക്ക് മ​റു​പ​ടി പ​റ​യാ​നി​ല്ല.

കോ​ണ്‍​ഗ്ര​സി​ന് ഒ​രു ല​ക്ഷ്യ​മു​ണ്ട്. ആ ​ല​ക്ഷ്യം ര​ണ്ട് മാ​സ​ങ്ങ​ള്‍​ക്ക് അ​ക​ലെ കാ​ത്തു​നി​ല്‍​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പാ​ണ്. കേ​ര​ള​ത്തെ പ​ത്ത് വ​ര്‍​ഷം കൊ​ണ്ട് ത​ക​ര്‍​ത്ത സ​ര്‍​ക്കാ​രി​നെ എ​ടു​ത്ത് ദൂ​രെ ക​ള​യു​ക എ​ന്ന​താ​ണ് ദൗ​ത്യം.

ആ ​ദൗ​ത്യ​ത്തി​ലെ സെ​മി ഫൈ​ന​ല്‍ ത​ങ്ങ​ള്‍ ജ​യി​ച്ച് ക​ഴി​ഞ്ഞു. ഇ​നി ഫൈ​ന​ലാ​ണ്. ഈ ​സ​ര്‍​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കാ​ന്‍ എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത വി​ഷ​യ​ങ്ങ​ളു​ണ്ട്. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യ​മാ​യി ഹൈ​ക്കോ​ട​തി പോ​ലും വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്.

ഇ​ത്ത​ര​ത്തി​ല്‍ ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന നി​ര​വ​ധി പ്ര​ശ്‌​ന​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​മ്പോ​ള്‍ അ​തി​നെ മാ​റ്റി​മ​റി​ക്കാ​ന്‍ ആ​രു​ടെ പ്ര​സ്താ​വ​ന​യ്ക്കും സാ​ധി​ക്കി​ല്ലെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ല്‍ വ്യ​ക്ത​മാ​ക്കി.

കോ​ണ്‍​ഗ്ര​സി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും സോ​ഷ്യ​ല്‍ എ​ഞ്ചി​നീ​യ​റിം​ഗ് കൃ​ത്യ​മാ​യി ത​ന്നെ​യാ​ണ് മു​ന്നോ​ട്ടുപോ​കു​ന്ന​ത്. ത​ങ്ങ​ളു​ടെ ല​ക്ഷ്യ​ത്തി​നാ​യി വ​ള​രെ വേ​ഗ​ത്തി​ല്‍ മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്. അ​തി​ല്‍ നി​ന്ന് ത​ങ്ങ​ളെ വ്യ​തി​ച​ലി​പ്പി​ക്കാ​ന്‍ ഒ​ന്നി​നും ക​ഴി​യി​ല്ല. ഈ ​സ​ര്‍​ക്കാ​രി​നെ താ​ഴെ​യി​റ​ക്കു​ക എ​ന്ന​ത് ത​ന്നെ​യാ​ണ് ഞ​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ ല​ക്ഷ്യ​മെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

Kerala

സുകുമാരൻ നായർക്കും വെള്ളപ്പള്ളിക്കുമെതിരേ നിരവധി കേസുകളുണ്ടെന്നു വിദ്യാസാഗർ

തിരുവനന്തപുരം: പുതുതായി രൂപം കൊണ്ടിരിക്കുന്ന എൻഎസ്എസ് - എസ്എൻഡിപി സഖ്യം വെറും തുല്യു ദുഃഖിതരുടെ പങ്കു കച്ചവടം മാത്രമാണെന്ന് അസ്വ.സി.കെ. വിദ്യാസാഗർ. കമ്പനി, സംഘടനാ നിയമങ്ങൾ ലംഘിച്ചതിന്‍റെ പേരിൽ ഇരു സംഘടനാ നേതാക്കളും നിയമ കുടുക്കിലായതിനാലാണ് സർക്കാരിന്‍റെ ഔദാര്യം തേടി നടക്കുന്നതെന്ന് ശ്രീനാരായണ സഹോദര ധർമവേദി നേതാവും എസ്എൻഡിപി മുൻ പ്രസിഡന്‍റുമായ അസ്വ.സി.കെ. വിദ്യാസാഗർ ആരോപിച്ചു.

സുകുമാരൻ നായർക്കും വെള്ളാപ്പള്ളി നടേശനുമെതിരെ നിരവധി കേസുകൾ വിവിധ കോടതികളിലുണ്ട്. പലതും മുൻ ഭാരവാഹികൾ നൽകിയതാണ്. വെളളാപ്പള്ളിക്കെതിരെ മൈക്രോ ഫിനാൻസ് വിഷയത്തിൽ മാത്രം 124 കേസുണ്ട്. കൊല്ലം എസ്.എൻ കോളജ് പ്രത്യേക ഫണ്ട് കേസും പ്രതികൂലമാണ്. ഇവയിൽ എല്ലാം സർക്കാരിന്‍റെ പരിഗണന കിട്ടാൻ വേദിയാണ് രണ്ടു കൂട്ടരും അടിമപ്പണി ചെയ്യുന്നത്. വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുക വഴി ഈഴവ സമുദായത്തെ എൽഡിഎഫും ഗവൺമെന്‍റും വഞ്ചിക്കുകയാണ്. സമുദായങ്ങളെ കച്ചവടം നടത്തുന്ന 'കങ്കാണിപണിക്കാരെ 'പൊതുജനം തിരിച്ചറിയണമെന്നും വിദ്യാസാഗർ പറഞ്ഞു. അഡ്വ മധുസൂദനൻ, സൗത്ത് ഇന്ത്യൻ ആർ. വിനോദ്, ചന്ദ്രസേനൻ എന്നിവരും പത്രസേമ്മേളനത്തിൽ പങ്കെടുത്തു.

Kerala

എസ്എൻഡിപി നേതൃയോഗം നാളെ; നിർണായക പ്രഖ്യാപനത്തിനു സാധ്യത

ആലപ്പുഴ: എൻഎസ്എസുമായുള്ള ഐക്യത്തിൽ നിർണായക തീരുമാനമെടുക്കാൻ നാളെ എസ്എൻഡിപി നേതൃയോഗം ചേരും. ഐക്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചയ്ക്കു തയാറാണെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവനയോടെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നീക്കം സജീവമാക്കിയിരിക്കുകയാണ്. വെള്ളാപ്പള്ളിയും സുകുമാരൻനായരും പ്രതിപക്ഷനേതാവ് വി.ഡി.സതീശനെ ലക്ഷ്യമിട്ട് പ്രസ്താവനകൾ കടുപ്പിച്ച സാഹചര്യത്തിൽ യുഡിഎഫിനെ അസ്വസ്ഥമാക്കുന്ന പ്രഖ്യാപനങ്ങൾ യോഗത്തിനു ശേഷം ഉണ്ടാകുമോയെന്ന ആകാംക്ഷ രാഷ്‌ട്രീയ വൃത്തങ്ങളിൽ സജീവമായിട്ടുണ്ട്.

എൻഎസ്എസ് രാഷ്‌ട്രീയകാര്യത്തിൽ സമദൂരമെന്നാണ് പ്രഖ്യാപിതനയമെങ്കിലും പ്രതിപക്ഷ നേതാവിനെ കടന്നാക്രമിച്ചത് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ, പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ആവർത്തിക്കുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇടതുപക്ഷത്തോടുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. എസ്എൻഡിപി യോഗം വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി പ്രസിഡന്‍റായ ബിഡിജെഎസ് ആണെങ്കിൽ ബിജെപി നയിക്കുന്ന എൻഡിഎയിൽ ഘടകകക്ഷിയുമാണ്

‌നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ ഐക്യം വേണമെന്നു പറയുന്ന എസ്എൻഡിപിയോഗം എസ്എസ്എസുമായി ഐക്യത്തിനു തയാറെടുക്കുകയാണെങ്കിലും സംവരണം, ജാതി സെൻസസ് പോലെയുള്ള വിഷയങ്ങളിൽ ഇരുസംഘടനകൾക്കും വ്യത്യസ്തമായ നിലപാടാണുള്ളത്. ഇതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള താത്കാലിക സൗഹൃദമാണോയെന്ന ചർച്ചയും രാഷ്‌ട്രീയ വൃത്തങ്ങളിൽ സജീവമാണ്. നാളത്തെ എസ്എൻഡിപിയോഗത്തിന്‍റെ പ്രഖ്യാപനത്തിലേക്കാണ് രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്.

District News

കാ​ര​ശേ​രി ബാ​ങ്കി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്; വോ​ട്ട​ർ പ​ട്ടി​ക​യെ ചൊ​ല്ലി ത​ർ​ക്കം

മു​ക്കം: അ​ഡ്മി​നി​സ്ട്രേ​റ്റ് ഭ​ര​ണം നി​ല​നി​ൽ​ക്കു​ന്ന കാ​ര​ശേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ എ​ൽ​ഡി​എ​ഫ്- യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ വാ​ക്കേ​റ്റം. ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ല്ലാ​ത്ത​വ​ർ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ ക​യ്യേ​റ്റം ചെ​യ്ത​താ​യും ആ​രോ​പ​ണ​മു​ണ്ട്.

ബാ​ങ്കി​ൽ ഫെ​ബ്രു​വ​രി 22 ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ ദി​വ​സം വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ ക​ര​ട് പ​ട്ടി​ക ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ർ പ​ട്ടി​ക ഫോ​ട്ടോ എ​ടു​ക്കാ​ൻ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ച​പ്പോ​ൾ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ല്ലാ​ത്ത പു​റ​ത്ത് നി​ന്നെ​ത്തി​യ​വ​ർ ത​ട​യു​ക​യും പ​ട്ടി​ക വ​ലി​ച്ചു കീ​റി​ക്ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​ഡി​എ​ഫ് ആ​രോ​പി​ക്കു​ന്നു. ബാ​ങ്കി​ന്‍റെ ഹെ​ഡ് ഓ​ഫീ​സി​ൽ മാ​ത്ര​മ​ല്ല ചി​ല ബ്രാ​ഞ്ചു​ക​ളി​ലും ഇ​താ​ണ് അ​വ​സ്ഥ​യെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.


ക​ര​ട് പ​ട്ടി​ക സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കാ​ൻ ര​ണ്ട് ദി​വ​സം മാ​ത്രം ബാ​ക്കി നി​ൽ​ക്കേ ബാ​ങ്ക് ഭ​ര​ണം സി​പി​എ​മ്മി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ക്കാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​മ​മെ​ന്നും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. ക​ര​ട് പ​ട്ടി​ക ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മ​പ​ര​മാ​യി നേ​രി​ടാ​ൻ പോ​ലും യു​ഡി​എ​ഫി​ന് പ്ര​യാ​സ​മാ​കും. എ​ൽ​ഡി​എ​ഫ് - യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ മു​ക്കം പോ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.

National

വോട്ടിംഗ് മെഷീൻ പുറത്ത്, ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്യാൻ ബംഗളൂരു

ബംഗളൂരു: ഗ്രേറ്റർ ബംഗളൂരു എരിയ (ജിബിഎ) പരിധിക്കു കീഴിലുള്ള അഞ്ച് നഗരങ്ങളിലെ കോർപറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിൽ നടത്തുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ജി.എസ്. സംഗ്രേഷി. 88.91 ലക്ഷം വോട്ടർമാർ ഉൾപ്പെടുന്ന വാർഡ് തിരിച്ചുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചുകൊണ്ടാണ് അദ്ദേഹം ഈ കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ജിബിഎ നിയമപ്രകാരം ബാലറ്റ് പേപ്പറോ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളോ ഉപയോഗിക്കാൻ അനുമതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നതിനു തടസങ്ങളോ കോടതി നിർദേശങ്ങളോ ഇല്ലാത്തതിനാൽ, ഞങ്ങൾ ബാലറ്റ് പേപ്പറുകളുമായി തന്നെ മുന്നോട്ട് പോകും- അദ്ദേഹം അറിയിച്ചു. ജൂൺ 30ന് മുമ്പുമായി നഗരസഭാ തെരഞ്ഞെടുപ്പുകൾ നടത്താനാണ് തീരുമാനം.

പുതുതായി രൂപീകരിച്ച അഞ്ച് നഗര കോർപറേഷനുകളിലെ (ബംഗളൂരു സെൻട്രൽ, ബംഗളൂരു നോർത്ത്, ബംഗളൂരു സൗത്ത്, ബംഗളൂരു ഈസ്റ്റ്, ബംഗളൂരു വെസ്റ്റ്) 369 വാർഡുകൾ ഉൾപ്പെടുത്തിയതാണ് കരട് വോട്ടർപട്ടിക. കരട് വോട്ടർപട്ടികയിൽ 45,69,193 പുരുഷന്മാരും 43,20,583 സ്ത്രീകളും മറ്റ് വിഭാഗങ്ങളിൽപ്പെട്ട 1,635 വോട്ടർമാരുമാണ് ഉൾപ്പെട്ടിരിക്കുന്നത്.
വോട്ടർപട്ടിക പുതുക്കൽ നടപടികളുടെ ഭാഗമായി 2026 ജനുവരി 20 മുതൽ ഫെബ്രുവരി മൂന്നു വരെ ബൂത്ത് ലെവൽ ഓഫീസർമാർ വീടുകൾ കയറിയുള്ള പരിശോധന നടത്തുമെന്നും ഈ കാലയളവിൽ വോട്ടർമാർക്കു പരാതികൾ നൽകാനും തിരുത്തലുകൾ വരുത്താനും സാധിക്കുമെന്നും അധികൃതർ അറിയിച്ചു.

49,530 വോട്ടർമാരുള്ള ബംഗളൂരു വെസ്റ്റ് നഗര കോർപറേഷനിലെ 23 വാർഡിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. 10,926 പേരുള്ള ബംഗളൂരു ഈസ്റ്റ് നഗര കോർപറേഷനിലെ 16 വാർഡിലാണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത്. 369 വാർഡുകളിലായി മൊത്തം 8,044 പോളിംഗ് സ്റ്റേഷനുകൾ ക്രമീകരിക്കും.
വോട്ടിംഗ് മെഷിംഗ് ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ പ്രതിപക്ഷവും മറ്റു കേന്ദ്രങ്ങളും ശക്തമായി ഉയർത്തി ബാലറ്റിലേക്കു തിരികെ പോകണമെന്ന് ആവശ്യപ്പെടുന്നതിനിടയിൽ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലെ പുതിയ നീക്കം കൗതുകമുണർത്തുകയാണ്.

Kerala

മ​രു​മോ​നി​സ​ത്തി​ന് അ​ന്ത്യം കു​റി​ക്കും; ബേ​പ്പൂ​രി​ൽ ക​ളം​നി​റ​ഞ്ഞ് അ​ൻ​വ​ർ

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പെ ബേ​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​യി പി.​വി.​അ​ൻ​വ​ർ. എ​ൽ​ഡി​എ​ഫി​ന് മു​ൻ തൂ​ക്ക​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ അ​ട്ടി​മ​റി വി​ജ​യം നേ​ടു​മെ​ന്നാ​ണ് അ​ൻ​വ​ർ ക്യാ​മ്പ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

താ​ൻ മ​ത്സ​രി​ക്കു​ന്ന​ത് കു​ടും​ബാ​ധി​പ​ത്യ​ത്തി​ന് എ​തി​രെ​യാ​ണെ​ന്നും മ​രു​മോ​നി​സ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യെ ത​ക​ർ​ത്ത​തെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു. മ​രു​മോ​ൻ വ​ന്ന ശേ​ഷ​മാ​ണ് സ​ഖാ​വ് പി​ണ​റാ​യി സ​ഖാ​വ് പി​ണ​റാ​യി അ​ല്ലാ​താ​യി മാ​റി​യ​ത്.

മ​രു​മോ​നെ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ​ല നേ​താ​ക്ക​ളും അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു. അ​വ​രു​ടെ​യെ​ല്ലാം പി​ന്തു​ണ ത​നി​ക്ക് കി​ട്ടു​മെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം അ​ൻ​വ​റി​നാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ന്ന് മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Kerala

സി​പി​എം കേ​ന്ദ്ര ​ക​മ്മി​റ്റി ഇന്ന് സ​മാ​പി​ക്കും; മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​ത്സ​രി​ക്കു​മോ ?

തി​രു​വ​ന​ന്ത​പു​രം: സി​പി​എം കേ​ന്ദ്ര ​ക​മ്മി​റ്റി സ​മാ​പി​ക്കാനിരിക്കെ ര​ണ്ടു​ത​വ​ണ തു​ട​ർ​ച്ച​യാ​യി എം​എ​ൽ​എ ആ​യ​വ​ർ​ക്ക് ഇ​ള​വു ന​ൽ​ക​ണോ എ​ന്ന​തി​ൽ അ​ന്തി​മ ഇ​ന്ന് തീ​രു​മാ​ന​മാ​കും. കേ​ര​ളം ഉ​ൾ​പ്പെ​ടെ അഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ള്ള ഒ​രു​ക്ക​ങ്ങ​ളാ​ണ് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യി​ൽ ച​ർ​ച്ച ചെ​യ്യു​ന്ന​ത്.

സം​സ്ഥാ​ന​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തു​ന്ന കാ​ര്യ​വും തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രു​ന്ന ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ അ​ന്തി​മ​മാ​ക്കി​യേ​ക്കും. ര​ണ്ട് ത​വ​ണ തു​ട​ർ​ച്ച​യാ​യി എം​എ​ൽ​എ ആ​യ​വ​രെ മ​ത്സ​രി​പ്പി​ക്കാ​ൻ ഇ​ള​വു ന​ൽ​ക​ണ​മോ കാ​ര്യ​ത്തി​ൽ കേ​ന്ദ്ര​ ക​മ്മി​റ്റി മാ​ർ​ഗ​രേ​ഖ ത​യാ​റാ​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​തോ​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​ത്സ​രി​ക്കു​മോ എ​ന്ന കാ​ര്യം വ്യ​ക്ത​മാ​കു​മെ​ന്നാ​ണ് സൂ​ച​ന. കേ​ന്ദ്ര​ സ​ർ​ക്കാ​രി​നെ​തി​രാ​യ തു​ട​ർ സ​മ​ര​പ​രി​പാ​ടി​ക​ളും ആ​ലോ​ച​ന​യി​ലാ​ണ്.

Kerala

കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രാ​യി നി​ര​വ​ധി വ​നി​ത​ക​ളു​ണ്ടാ​കും: ജെ​ബി മേ​ത്ത​ർ എം​പി

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ എം​എ​ൽ​എ​മാ​രാ​യി നി​ര​വ​ധി വ​നി​ത​ക​ൾ വി​ജ​യി​ക്കു​മെ​ന്ന് സം​സ്ഥാ​ന മ​ഹി​ളാ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ ജെ​ബി മേ​ത്ത​ർ എം​പി. യു​ഡി​എ​ഫി​ന്‍റെ മു​ഖ്യ​മ​ന്ത്രി​ക്കാ​യി വ​നി​ത​ക​ൾ ത​ന്നെ കൈ ​ഉ​യ​ർ​ത്താ​നു​ണ്ടാ​കു​മെ​ന്നും ജെ​ബി പ​റ​ഞ്ഞു.

"കോ​ൺ​ഗ്ര​സി​ൽ വ​നി​ത​ക​ൾ​ക്ക് വ​ലി​യ വി​ശ്വാ​സ​മു​ണ്ട്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​നി​ത​ക​ൾ​ക്ക് പ​രി​ഗ​ണ​ന​യു​ണ്ടാ​വു​മെ​ന്നാ​ണ് വി​ശ്വാ​സം. ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റു​ക​ൾ ത​ന്നെ ല​ഭി​ക്കും.'-​ജെ​ബി മേ​ത്ത​ർ പ​റ​ഞ്ഞു.

ഒ​രു വ​നി​ത​യ​ല്ല, വ​നി​ത​ക​ൾ ത​ന്നെ നി​യ​മ​സ​ഭ​യി​ലു​ണ്ടാ​കും. എ​വി​ടെ, ആ​ര് മ​ത്സ​രി​ക്ക​ണ​മെ​ന്ന കാ​ര്യം കൃ​ത്യ​മാ​യി അ​റി​യി​ക്കും. വ​നി​ത​ക​ളു​ടെ ലി​സ്റ്റ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ തീ​രു​മാ​ന​ത്തോ​ടെ കൈ​മാ​റു​മെ​ന്നും ജെ​ബി മേ​ത്ത​ർ എം​പി വ്യ​ക്ത​മാ​ക്കി.

Kerala

ടേം ​വ്യ​വ​സ്ഥ​യി​ൽ തീ​രു​മാ​നം; സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി ഇ​ന്നു മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​നി​രി​ക്കു​ന്ന കേ​ര​ളം ഉ​ൾ​പ്പെ​ടെ അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യോ​ഗം ഇ​ന്നു മു​ത​ൽ ചേ​രും. ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ കേ​ന്ദ്രം വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ​ക്കും പു​തി​യ തൊ​ഴി​ൽ കോ​ഡി​നു​മെ​തി​രെ ദേ​ശീ​യ ത​ല​ത്തി​ൽ ആ​വി​ഷ്ക​രി​ക്കേ​ണ്ട സ​മ​ര​പ​രി​പാ​ടി​ക​ളും ച​ർ​ച്ച ചെ​യ്യും.

കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ബം​ഗാ​ൾ, അ​സം, പു​തു​ച്ചേ​രി സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പു വ​രാ​നി​രി​ക്കു​ന്ന​ത്. ഇ​തി​ൽ പാ​ർ​ട്ടി​ക്കു ഭ​ര​ണ​മു​ള്ള ഏ​ക സം​സ്ഥാ​നം കേ​ര​ള​മാ​ണ്. ര​ണ്ടു ത​വ​ണ തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​ച്ച​വ​ർ മാ​റി നി​ൽ​ക്ക​ണ​മെ​ന്ന ടേം ​വ്യ​വ​സ്ഥ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​യ​തു സി​സി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ്.

ടേം ​വ്യ​വ​സ്ഥ‌​യി​ൽ ഇ​ള​വു​ണ്ടാ​ക​ണ​മെ​ങ്കി​ലും സി​സി​യു​ടെ അം​ഗീ​കാ​രം വാ​ങ്ങ​ണം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ണ്ടും മ​ത്സ​രി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ലും കേ​ന്ദ്ര​ക​മ്മി​റ്റി​യി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും.

Kerala

പോറ്റി പോയ ക്ഷീണം തീർക്കാൻ നടി ഭാവനയെ മത്സരരംഗത്തിറക്കാൻ സിപിഎം ശ്രമം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ "സർപ്രൈസ്' സ്ഥാനാർഥികളെ അവതരിപ്പിക്കാനുള്ള ശ്രമം ഊർജിതമായി. നടി ഭാ​വ​ന​യെ തെര​ഞ്ഞെ​ടു​പ്പ് ഗോ​ദയിലി​റ​ക്കാ​ൻ പാ​ർ​ട്ടി ഉ​ന്ന​ത​ത​ല​ത്തി​ൽ ആ​ലോ​ച​ന​ക​ൾ സ​ജീ​വ​മാ​ണെന്നാണ് വിവരം. സ്ത്രീ ​വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ലും യു​വാ​ക്ക​ൾ​ക്കി​ട​യി​ലും ഭാ​വ​ന​യ്ക്കു​ള്ള വ​ലി​യ ജ​ന​പ്രീ​തി വോ​ട്ടാ​യി മാ​റ്റാ​നാ​വു​മെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

രാഷ്‌ട്രീ​യ​ത്തി​ന​തീ​ത​മാ​യ വ​ലി​യൊ​രു സൗഹൃ​ദവ​ല​യ​വും പി​ന്തു​ണ​യും ഭാ​വ​ന​യ്ക്കു​ണ്ട്. ഇ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ ഗു​ണം ചെ​യ്യു​മെ​ന്നു പാ​ർ​ട്ടി വി​ല​യി​രു​ത്തു​ന്നു. മു​തി​ർ​ന്ന നേ​താ​വ് അയിഷക് പോ​റ്റി പാ​ർ​ട്ടി വി​ട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​തു സിപി​എ​മ്മിനു ക്ഷീണമായിരുന്നു. ഇ​തിനു മ​റു​പ​ടി​യാ​യി ഒ​രു "ബി​ഗ് സ​ർ​പ്രൈ​സ്' സ്ഥാ​നാ​ർ​ഥിയെ അ​വ​ത​രി​പ്പി​ക്കാ​നാ​ണു സി​പി​എം ശ്ര​മം. സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ന്ന ഭാ​വ​ന​യ്ക്ക് ഇ​ട​തു​പ​ക്ഷ നി​ല​പാ​ടു​ക​ളോ​ട് അ​നു​ഭാ​വ​മു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ ക്രി​സ്മ​സ് വി​രു​ന്നി​ൽ ഭാ​വ​ന പ​ങ്കെ​ടു​ത്ത​ത് നേ​ര​ത്തെ വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു.

നി​ല​വി​ലെ എം​എ​ൽ​എ​മാ​രാ​യ താ​ര​ങ്ങ​ളെ മാ​റ്റി നി​ർ​ത്തി പു​തി​യ മു​ഖ​ങ്ങ​ളെ പ​രീ​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഭാ​വ​ന​യു​ടെ പേ​ര് ചർച്ചയാകുന്നത്. ‌ഭാ​വ​ന​യു​ടെ നി​ല​പാ​ട് അ​റി​ഞ്ഞ ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും. നടി സമ്മതം അറിയിച്ചാൽ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ മ​ണ്ഡ​ലം ത​ന്നെ താ​ര​ത്തി​നാ​യി ന​ൽ​കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

Kerala

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് വി​സ്മ​യ​ങ്ങ​ളു​ണ്ടാ​കും, കാ​ത്തി​രി​ക്കു​ക: പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പാ​യി കേ​ര​ള​ത്തി​ൽ വി​സ്മ​യ​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഇ​ട​തു​മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു പാ​ർ​ട്ടി​യാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം. അ​വ​രു​ടെ വി​ശ്വാ​സി​യ​ത​യെ ചോ​ദ്യം ചെ​യ്യു​ന്ന ഒ​ന്നും ത​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് നി​ന്നു​മു​ണ്ടാ​കി​ല്ലെന്നും അദ്ദേഹം പറഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പാ​യി കേ​ര​ള​ത്തി​ൽ വി​സ്മ​യ​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. എ​ൽ​ഡി​എ​ഫി​ലു​ള്ള ക​ക്ഷി​ക​ളും എ​ൻ​ഡി​എ​യി​ലു​ള്ള ക​ക്ഷി​ക​ളും നി​ഷ്പ​ക്ഷ​രാ​യ ആ​ളു​ക​ളും യു​ഡി​എ​ഫി​ന്‍റെ പ്ലാ​റ്റ്ഫോ​മി​ലേ​ക്കു വ​രും.

അ​വ​ര്‍ ആ​രൊ​ക്കെ​യാ​ണ് എ​ന്ന് ഇ​പ്പോ​ള്‍ ദ​യ​വാ​യി ചോ​ദി​ക്ക​രു​ത്. കാ​ത്തി​രി​ക്കാ​നും സ​തീ​ശ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി​യെ കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ സോ​ണി​യാ​ഗാ​ന്ധി വി​ളി​ച്ച് യു​ഡി​എ​ഫി​ല്‍ ചേ​രാ​ന്‍ ക്ഷ​ണി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

എ​ന്നാ​ൽ, പാ​ർ​ട്ടി ഇ​ട​തു​മു​ന്ന​ണി വി​ടി​ല്ലെ​ന്നാ​ണ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ വ്യ​ക്ത​മാ​ക്കി​യ​ത്. മു​ന്ന​ണിമാ​റ്റം അ​ഭ്യൂ​ഹം മാ​ത്ര​മാ​ണെ​ന്നും വി​സ്മ​യം സൃ​ഷ്ടി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ച​ര്‍​ച്ച ന​ട​ന്ന​താ​യി അ​റി​യി​ല്ലെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.

Kerala

മാ​റ്റി​വ​ച്ച മൂ​ന്ന് വാ​ര്‍​ഡു​ക​ളി​ലെ വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ച്ചു; വോ​ട്ടെ​ണ്ണ​ൽ ചൊ​വ്വാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം:​സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് മാ​റ്റി​വ​ച്ച സം​സ്ഥാ​ന​ത്തെ മൂ​ന്നു വാ​ര്‍​ഡു​ക​ളി​ലെ വോ​ട്ടെു​പ്പ് അ​വ​സാ​നി​ച്ചു. വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ 67.2 % പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ വി​ഴി​ഞ്ഞം, മ​ല​പ്പു​റം മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​യിം​പാ​ടം വാ​ര്‍​ഡ്, എ​റ​ണാ​കു​ളം പാ​മ്പാ​ക്കു​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഓ​ണ​ക്കൂ​ര്‍ വാ​ര്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വോ​ടെ​ടു​പ്പ് ന​ട​ന്ന​ത്. വൈ​കു​ന്നേ​രം ആ​റി​നാ​ണ് വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​ത്.

ഒ​മ്പ​തു​പേ​ര്‍ മ​ത്സ​രി​ക്കു​ന്ന വി​ഴി‍​ഞ്ഞ​ത്ത് 13307 വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. പാ​യിം​പാ​ട​ത്ത് 991 ഉം ​ഓ​ണ​ക്കൂ​റി​ൽ 1183 ഉം ​വോ​ട്ട​ര്‍​മാ​രു​ണ്ട്. ര​ണ്ടി​ട​ത്തും നാ​ലു വീ​തം സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണു​ള്ള​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കു​ന്ന​ത്.

NRI

ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് ബാ​ബു ത​ണ്ട​ശേ​രി മ​ത്സ​രി​ക്കു​ന്നു

ഫ്ലോ​റി​ഡ: മാ​ത്യു കു​ര്യ​ൻ എ​ന്ന ഔ​ദ്യോ​ഗി​ക നാ​മ​ധേ​യ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ബാ​ബു ത​ണ്ട​ശേ​രി 2026 - 2028 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് "ടീം ​എം​പ​വ​ര്‍' ലീ​ല മാ​രേ​ട്ട് പാ​ന​ലി​ന്‍റെ ഭാ​ഗ​മാ​യി മ​ത്സ​രി​ക്കു​ന്നു.

ഫ്ലോ​റി​ഡ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​രി​ക്കു​ന്ന ബാ​ബു ത​ണ്ട​ശേ​രി സ​ജീ​വ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​ണ്. മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​മ്പ രൂ​പീ​ക​ര​ണ കാ​ലം മു​ത​ൽ സ​ജീ​വ അം​ഗ​മാ​യി​രു​ന്ന അ​ദ്ദേ​ഹം, സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക അം​ഗം, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി, സീ​നി​യ​ർ ഫോ​റം, ട്ര​സ്റ്റി ബോ​ർ​ഡ് എ​ന്നി​വ​യി​ൽ വി​വി​ധ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഇ​തി​നൊ​പ്പം, ക്നാ​നാ​യ ക​മ്യൂ​ണി​റ്റി നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ അം​ഗം എ​ന്ന നി​ല​യി​ലും അ​ദ്ദേ​ഹം വ​ള​രെ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. ഫൊ​ക്കാ​ന​യു​മാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധം 20 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി നീ​ണ്ടു​നി​ൽ​ക്കു​ന്ന​താ​ണ്.

ക​ഴി​ഞ്ഞ 20 വ​ർ​ഷ​ങ്ങ​ളാ​യി ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നു​ക​ളി​ൽ ഡെ​ലി​ഗേ​റ്റാ​യി തു​ട​ർ​ച്ച​യാ​യി പ​ങ്കെ​ടു​ത്തു​കൊ​ണ്ട് സം​ഘ​ട​ന​യു​ടെ ദ​ർ​ശ​ന​ത്തോ​ടും പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടും അ​ടു​പ്പം പു​ല​ർ​ത്തി​യി​ട്ടു​ണ്ട്.

ദീ​ർ​ഘ​കാ​ല സം​ഘ​ട​നാ പ​രി​ച​യ​വും സ​മൂ​ഹ സേ​വ​ന​ത്തി​ലെ സ്ഥി​ര​ത​യും കൈ​വ​ശ​മു​ള്ള ബാ​ബു ത​ണ്ട​ശേ​രി, ടീം ​എം​പ​വ​റി​ന്‍റെ ദ​ർ​ശ​ന​ത്തോ​ടൊ​പ്പം ഫൊ​ക്കാ​ന​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ ക​ഴി​വു​ള്ള സ്ഥാ​നാ​ർ​ഥി​യാ​ണ്.

Kerala

ജ​യ​സാ​ധ്യ​ത, മ​ണി​യാ​ശാ​ൻ വീ​ണ്ടും ക​ള​ത്തി​ലി​റ​ങ്ങ​ണ​മെ​ന്ന് സി​പി​എം

ഇ​ടു​ക്കി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം​എ​ല്‍​എ​യും മു​ന്‍​മ​ന്ത്രി​യു​മാ​യ എം.​എം. മ​ണി​യെ ഉ​ടു​മ്പ​ന്‍​ചോ​ല​യി​ൽ വീ​ണ്ടും മ​ത്സ​രി​പ്പി​ക്കാ​ൻ സി​പി​എം. എം.​എം. മ​ണി മ​ത്സ​ര രം​ഗ​ത്ത് ഇ​റ​ങ്ങി​യാ​ൽ ജ​യം ഉ​റ​പ്പാ​ണെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ഇ​ടു​ക്കി ജി​ല്ലാ നേ​തൃ​ത്വം.

ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ എം.​എം. മ​ണി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത് മു​ൻ എം​പി ജോ​യ്‌​സ് ജോ​ർ​ജി​നെ പ​രി​ഗ​ണി​ച്ചി​രു​ന്നു. എന്നാൽ മണിയാശാൻ മത്സരിച്ചാൽ ജയം ഉറപ്പാണെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ.

2016 ൽ ​വെ​റും 1109 വോ​ട്ടു​ക​ൾ​ക്കാ​യി​രു​ന്നു മ​ണി​യു​ടെ ജ​യം. എ​ന്നാ​ൽ, 2021ൽ 38,000ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് എം.​എം. മ​ണി ഉ​ടു​മ്പ​ൻ​ചോ​ല മ​ണ്ഡ​ലം നി​ല​നി​ർ​ത്തി​യ​ത്.

കോ​ട്ട​യം കി​ട​ങ്ങൂ​രി​ല്‍ ജ​നി​ച്ച എം.​എം. മ​ണി 1955ലാ​ണ് ഇ​ടു​ക്കി​യി​ലെ ഹൈ​റേ​ഞ്ചി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. 1958 ലെ ​ദേ​വി​കു​ളം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ​ത്തി​ല്‍ സ​ജീ​വ​മാ​യ​ത്.

NRI

ഒ​ഹാ​യോ ഗ​വ​ർ​ണ​ർ തെര​ഞ്ഞെ​ടു​പ്പ്: റിക്കാർഡ്​ തു​ക സ​മാ​ഹ​രി​ച്ച് വി​വേ​ക് രാ​മ​സ്വാ​മി

സി​ൻ​സി​നാ​റ്റി, ഒ​ഹാ​യോ: അ​മേ​രി​ക്ക​യി​ലെ ഒ​ഹാ​യോ ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി വി​വേ​ക് രാ​മ​സ്വാ​മി തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി റിക്കാർഡ് തു​ക സ​മാ​ഹ​രി​ച്ചു.

2025ന്‍റെ ​ര​ണ്ടാം പ​കു​തി​യി​ൽ മാ​ത്രം 9.88 ദ​ശ​ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 82 കോ​ടി​യി​ല​ധി​കം രൂ​പ) ആ​ണ് അ​ദ്ദേ​ഹം സ​മാ​ഹ​രി​ച്ച​ത്. 2025ൽ ​ആ​കെ 19.57 ദ​ശ​ല​ക്ഷം ഡോ​ള​ർ വി​വേ​ക് സ​മാ​ഹ​രി​ച്ചു.

ഇ​ത് ഒ​ഹാ​യോ ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന തു​ക​യാ​ണ്. 2017ൽ ​മൈ​ക്ക് ഡി​വി​ൻ സ്ഥാ​പി​ച്ച 8.4 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്‍റെ റെ​ക്കോ​ർ​ഡാ​ണ് വി​വേ​ക് മ​റി​ക​ട​ന്ന​ത്.

സ്വ​ന്തം സ​മ്പാ​ദ്യ​ത്തി​ൽ നി​ന്നു​ള്ള പ​ണ​മ​ല്ല ഇ​തെ​ന്നും, 40,000ത്തി​ല​ധി​കം വ്യ​ക്തി​ഗ​ത ദാ​താ​ക്ക​ളി​ൽ നി​ന്നാ​ണ് ഈ ​തു​ക ല​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ചാ​ര​ണ വി​ഭാ​ഗം അ​റി​യി​ച്ചു.

പ്ര​ചാ​ര​ണ​ത്തി​ന്‍റെ ആ​ദ്യ ദി​നം ത​ന്നെ പ്ര​സി​ഡ​ന്‍റ് ഡോ​ണൾ​ഡ് ട്രം​പ് വി​വേ​ക് രാ​മ​സ്വാ​മി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​താ​ണ് ഇ​ത്ര​യും വ​ലി​യ രാ​ഷ്ട്രീ​യ മു​ന്നേ​റ്റ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു.

ഈ ​വ​ൻ തു​ക സ​മാ​ഹ​ര​ണ​ത്തി​ലൂ​ടെ വി​വേ​ക് രാ​മ​സ്വാ​മി​യു​ടെ പ്ര​ചാ​ര​ണം വ​ലി​യ ത​രം​ഗ​മാ​ണ് ഒ​ഹാ​യോ​യി​ൽ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. 2026ലാ​ണ് ഒ​ഹാ​യോ ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

Kerala

നിയമസഭയിലേക്കുണ്ടോ? ചെറിയാൻ ഫിലിപ്പിന്‍റെ മനസ് ഇങ്ങനെ

തിരുവനന്തപുരം: നിയമസഭയിലേക്കു മത്സരിക്കുമോയെന്ന ചോദ്യത്തിനു കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിനു കൃത്യമായ ഉത്തരമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ എനിക്കു ജയസാധ്യതയുള്ള സീറ്റ് നൽകാൻ കോൺഗ്രസ് നേതൃത്വം തയാറാണെങ്കിലും സപ്തതി കഴിഞ്ഞതിനാൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ല.

ശാന്തികവാടത്തിലെ വൈദ്യുത ശ്‌മശാനത്തിൽ എരിഞ്ഞടങ്ങുന്നതുവരെ കോൺഗ്രസിന്‍റെ സജീവ പ്രവർത്തകനായിരിക്കും. രാഷ്‌ട്രീയ ചിന്താശേഷിയിലും ഓർമശക്തിയിലും യുവത്വം നിലനിൽക്കുന്നതിനാൽ പാർട്ടി ഏല്പിക്കുന്ന ഏതു ചുമതലയും ഉത്തരവാദിത്വത്തോടെ നിർവഹിക്കും.- ചെറിയാൻ ഫിലിപ്പ് ദീപികയോടു പറഞ്ഞു.

District News

വി​ഴി​ഞ്ഞ​ത്തെ വി​ധി​യെ​ഴു​ത്തി​ന് അ​ഞ്ചു നാ​ൾ; പ്ര​ച​ാരണ​ത്തി​നു മൂ​ർ​ച്ചകൂ​ട്ടി മു​ന്ന​ണി​ക​ൾ

വി​ഴി​ഞ്ഞം: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ന്‍റെ ഭ​ര​ണം ബി​ജെ​പി പി​ടി​ച്ചെ​ടു​ത്ത​തോ​ടെ ദേ​ശീ​യ ശ്ര​ദ്ധ നേ​ടി​യ ന​ഗ​ര​സ​ഭ​ വി​ഴി​ഞ്ഞം വാ​ർ​ഡി​ന്‍റെ വി​ധി​യെ​ഴു​ത്തി​ന് ഇ​നി അ​ഞ്ചു നാ​ൾ.

കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നു മൂ​ന്നു​നാ​ൾ മാ​ത്രം ബാ​ക്കി. മ​ത്സ​രം അ​വ​സാ​ന ലാ​പ്പി​ലേ​ക്കു നീ​ങ്ങി​യ​തോ​ടെ ര​ണ്ടും ക​ല് പി​ച്ചു​ള്ള പോ​രാ​ട്ട​ത്തി​നു ത​യാ​റെ​ടു​ത്തു മു​ന്ന​ണി​ക​ൾ. മൈ​ക്ക് അ​നൗ​ൺ​സ്മെ​ന്‍റും ക​വ​ല​പ്ര​സം​ഗ​ങ്ങ​ളും റോ​ഡ് ഷോ​യും കു​ടും​ബ സം​ഗ​മ​ങ്ങ​ളും സാം​സ്കാ​രി​ക സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ത്തി വോ​ട്ട​ർ​മാ​രെ പാ​ട്ടി​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കു മൂ​ർ​ച്ച കൂ​ട്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

ഇ​നി​യു​ള്ള മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ര​മാ​വ​ധി നേ​താ​ക്ക​ളെ ക​ള​ത്തി​ലി​റ​ക്കി കാ​ടി​ള​ക്കി​യു​ള്ള പ്ര​ചാ​ര​ണ​മാ​ണു മു​ന്ന​ണി​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​ന്നു ന​ട​ക്കു​ന്ന ന​ഗ​ര​സ​ഭ സ്റ്റാ​ൻ ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തോ​ടെ എ​ല്ലാ മു​ന്ന​ണി​ക​ളു​ടെയും നേ​താ​ക്ക​ൾ വി​ഴി​ഞ്ഞം വാ​ർ​ഡി​ലേ​ക്കി​റ​ങ്ങും. എ​ന്നാ​ൽ ഇ​ന്ന​ലെ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഊ​ർ​ജം പ​ക​രാ​ൻ എ​ത്തു​മെ​ന്ന​റി​യി​ച്ചി​രു​ന്ന നേ​താ​ക്ക​ൾ​ക്കു വ​രാ​നാ​യി​ല്ലെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​രു​ടെ സ​ജീ​വ​സാ​ന്നി​ധ്യ​ത്തി​നു കു​റ​വു​ണ്ടാ​യി​ല്ല.

മു​ൻ മ​ന്ത്രി ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി സു​ധീ​ർ ഖാ​നു​വേ​ണ്ടി റോ​ഡ് ഷോ ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച കു​ഞ്ഞാ​ലി​ക്കു​ട്ടി​യും കു​ടും​ബസം​ഗ​മം ന​ട​ത്താ​നി​രു​ന്ന ചാ​ണ്ടി ഉ​മ്മ​നും എ​ത്തി​യി​ല്ല. പ​ക​രം അ​ണി​ക​ളെ അ​ണി​നി​ര​ത്തി​യു​ള്ള ഷാ​ഫി പ​റ​മ്പി​ൽ എം​പിയു​ടെ റോ​ഡ് ഷോ ​ഇ​ന്നു വൈ​കു​ന്നേ​രം വി​ഴി​ഞ്ഞ​ത്ത് അ​ര​ങ്ങേ​റും.

ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി നൗ​ഷാ​ദി​നാ​യി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ത്താ​നി​രു​ന്ന സം​സ്കാ​രി​ക സം​ഗ​മം ന​ട​ന്നി​ല്ല. എന്നാൽ കെ.​ടി ജ​ലീ​ലി​ന്‍റെ റോ​ഡ്‌​ഷോ അ​ര​ങ്ങേ​റി. ഇ​ന്ന​ലെ വി​ഴി​ഞ്ഞം ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച ജ​ലീ​ലി​ന്‍റെ റോ​ഡ്ഷോ ടൗ​ൺ​ഷി​പ്പി​ൽ സ​മാ​പി​ച്ചു.

തു​ട​ർ​ന്ന് ടൗ​ൺ​ഷി​പ്പി​ൽ ചേ​ർ​ന്ന പൊ​തു​യോ​ഗം മു​ൻ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ടാ​തെ കാ​ക്കാ​രി​ശി ക​ലാ​കാ​ര​ൻ മ​ജു മൈ​നാ​ക​പ്പ​ള്ളി​യു​ടെ കാ​ക്കാ​ൻ വേ​ഷ​ത്തി​ലു​ള്ള വോ​ട്ടു പി​ടി​ത്ത​വും വോ​ട്ട​ർ​മാ​ർ​ക്കു വേ​റി​ട്ട അ​നു​ഭ​വം ന​ൽ​കി. പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലെ​ത്തി വോ​ട്ട​ർ​മാ​രോ​ട് കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് കാ​ക്കാ​ൻ മ​ട​ങ്ങി​യ​ത്.


ബി​ജെ​പി​ക്കും ഉ​ന്ന​ത നേ​താ​ക്ക​ൾ ക​ള​ത്തി​ലി​റ​ങ്ങാ​ത്ത ദി​വ​സ​മാ​യി​രു​ന്നു ഇ​ന്ന​ലെ. പ​ക​രം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ നാ​ളെ വാ​ർ​ഡി​ൽ എ​ത്തുമെ​ന്നു പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

Kerala

പാ​ലാ​യി​ൽ ജോ​സ് കെ. ​മാ​ണി വീ​ണ്ടും മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത, കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രെ​ല്ലാം മ​ത്സ​രി​ക്കും

കോ​ട്ട​യം: പാ​ലാ​യി​ൽ ക​ഴി​ഞ്ഞ ത​വ​ണ പ​രാ​ജ​യ​പ്പെ​ട്ട കേ​ര​ള കോ​ൺ​ഗ്ര​സ്-​എം പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി ത​ന്നെ വീ​ണ്ടും മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത. പാ​ലാ വി​ട്ടു​പോ​യാ​ൽ രാ​ഷ്ട്രീ​യ ഒ​ളി​ച്ചോ​ട്ട​മെ​ന്ന വി​മ​ർ​ശ​നം നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന വി​ല​യി​രു​ത്ത​ലി​നെ​ത്തു​ട​ർ​ന്നാ​ണ് ജോ​സ് കെ. ​മാ​ണി ത​ന്നെ വീ​ണ്ടും മ​ത്സ​രി​ക്കാ​ൻ ധാ​ര​ണ​യാ​യ​ത്.

പാ​ലാ അ​ല്ലെ​ങ്കി​ൽ ക​ടു​ത്തു​രു​ത്തി​യി​ൽ ജോ​സ് കെ. ​മാ​ണി ഇ​റ​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യ​വും പാ​ർ​ട്ടി​യി​ലു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ ക​ടു​ത്തു​രു​ത്തി​യി​ൽ മ​ത്സ​രി​ച്ച സ്റ്റീ​ഫ​ൻ ജോ​ർ​ജ് ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല. മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​മ്മ​ല ജി​മ്മി​യേ​യും ക​ടു​ത്തു​രു​ത്തി​യി​ൽ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന്‍റെ സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രെ​ല്ലാം വീ​ണ്ടും മ​ത്സ​രി​ക്കും. ഇ​ടു​ക്കി​യി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ചീ​ഫ് വി​പ്പ് എ​ൻ. ജ​യ​രാ​ജ്, പൂ​ഞ്ഞാ​റി​ൽ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, ച​ങ്ങ​നാ​ശേ​രി​യി​ൽ ജോ​ബ് മൈ​ക്കി​ൾ, റാ​ന്നി​യി​ൽ പ്ര​മോ​ദ് നാ​രാ​യ​ൺ എ​ന്നീ അ​ഞ്ച് എം​എ​ൽ​എ​മാ​രും ര​ണ്ടി​ല ചി​ഹ്ന​ത്തി​ൽ വീ​ണ്ടും ഇ​റ​ങ്ങു​മെ​ന്ന് ഏ​ക​ദേ​ശം ഉ​റ​പ്പാ​യി.

ക​ഴി​ഞ്ഞ ത​വ​ണ 13 സീ​റ്റാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന് കൊ​ടു​ത്ത​ത്. എ​ന്നാ​ൽ കു​റ്റ്യാ​ടി സീ​റ്റ് കൊ​ടു​ത്ത​തി​നെ​തി​രെ സി​പി​എം തെ​രു​വി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച​തോ​ടെ 12 ഇ​ട​ത്ത് മാ​ത്ര​മാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന് മ​ത്സ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​ത്ത​വ​ണ കു​റ്റ്യാ​ടി ഇ​ല്ലെ​ങ്കി​ൽ മ​റ്റൊ​രു സീ​റ്റ് വേ​ണ​മെ​ന്നാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​വ​ശ്യം.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ സീ​റ്റ് വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കോ​ട്ട​യ​ത്ത് ചേ​രു​ന്ന പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗ​ത്തി​ൽ സീ​റ്റു​ക​ൾ സം​ബ​ന്ധി​ച്ചു​ള്ള അ​ന്തി​മ തീ​രു​മാ​ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Kerala

താനില്ലാതെ പ​ത്ത​നാ​പു​ര​ത്തു​കാ​ർ​ക്ക് പ​റ്റി​ല്ല, അ​വ​രി​ല്ലാ​തെ എ​നി​ക്കും: മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ്‌​കു​മാ​ർ

കൊ​ല്ലം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ത്ത​നാ​പു​ര​ത്തു മ​ത്സ​രി​ക്കു​മെ​ന്ന് മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ്‌​കു​മാ​ർ. പ​ത്ത​നാ​പു​ര​ത്ത​ല്ലാ​തെ എ​വി​ടെ പോ​കാ​നാ​ണ്. ഞാ​ൻ പ​ത്ത​നാ​പു​ര​ത്ത് ത​ന്നെ മ​ത്സ​രി​ക്കും വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​ക​യും ചെ​യ്യും.

പ​ത്ത​നാ​പു​ര​ത്തു​കാ​ര്‍​ക്ക് ഞാ​നി​ല്ലാ​തെ പ​റ്റി​ല്ല, അ​വ​രി​ല്ലാ​തെ എ​നി​ക്കും പ​റ്റി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ത്ത​നാ​പു​ര​ത്തു​കാ​രെ ത​നി​ക്ക് ന​ല്ല വി​ശ്വാ​സ​മാ​ണ്. കെ​എ​സ്ആ​ർ​ടി​സി​യെ ന​ല്ല നി​ല​യി​ലേ​ക്ക് വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രു​മ്പോ​ൾ അ​ഭി​മാ​നം പ​ത്ത​നാ​പു​ര​ത്തു​കാ​ർ​ക്കാ​ണ്.

ഞാ​ൻ അ​വ​രു​ടെ മ​ന്ത്രി​യാ​ണ്, അ​വ​രു​ടെ എം​എ​ൽ​എ​യാ​ണ്. അ​വ​രാ​ണ് മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​ക്കി​യ​ത്. അ​തി​നാ​ൽ പ​ത്ത​നാ​പു​ര​ത്തു നി​ന്ന് മാ​റി​ല്ലെ​ന്നും ഗ​ണേ​ഷ്‌​കു​മാ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ത്ത​നാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ണ്ഡ​ല​ങ്ങ​ളി​ൽ യു​ഡി​എ​ഫ് വ​ൻ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ കോ​ൺ​ഗ്ര​സി​ലെ ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഗ​ണേ​ഷ്കു​മാ​ർ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്.

പ​ത്ത​നാ​പു​രം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല ത​ന്നെ​യാ​കും ഇ​ത്ത​വ​ണ​യും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.

Kerala

ര​മേ​ഷ് പി​ഷാ​ര​ടി മ​ത്സ​രി​ച്ചാ​ൽ... ധ​ർ​മ​ജ​ൻ പ​റ​യു​ന്നു

കൊ​ച്ചി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ വി​ജ​യി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള ഒ​രു സ്ഥാ​നാ​ര്‍​ഥി​യാ​കും ര​മേ​ഷ് പി​ഷാ​ര​ടി​യെ​ന്ന് സു​ഹൃ​ത്തും ന​ട​നു​മാ​യ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി. ര​മേ​ശ് പി​ഷാ​ര​ടി സ്ഥാ​നാ​ര്‍​ഥി ആ​യേ​ക്കും എ​ന്ന വാ​ര്‍​ത്ത മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് താ​ന്‍ അ​റി​ഞ്ഞ​തെ​ന്നും ഇ​ത്ത​വ​ണ കു​റെ അ​നു​കൂ​ല ഘ​ട​ക​ങ്ങ​ളു​ണ്ടെ​ന്നും ധ​ര്‍​മ​ജ​ന്‍ ദീ​പി​ക ഓ​ൺ​ലൈ​നി​നോ​ടു പ്ര​തി​ക​രി​ച്ചു.

പി​ഷാ​ര​ടി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്നു​വെ​ന്ന വാ​ര്‍​ത്ത മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഞാ​നും അ​റി​ഞ്ഞ​ത്. മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ന​ല്ലൊ​രു സ്ഥാ​നാ​ര്‍​ഥി ആ​യി​രി​ക്കും. അ​ദ്ദേ​ഹ​ത്തി​ന് ന​ല്ല ജ​യ സാ​ധ്യ​ത​യു​ണ്ടെ​ന്നും ധ​ര്‍​മ​ജ​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ര​മേ​ഷ് പി​ഷാ​ര​ടി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ചേ​ക്കും എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളും വാ​ര്‍​ത്ത​ക​ളും ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍, പി​ഷാ​ര​ടി ഈ ​വി​ഷ​യ​ത്തി​ല്‍ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ഉ​ണ്ണി മു​കു​ന്ദ​ന്‍, ആ​സി​ഫ് അ​ലി എ​ന്നീ താ​ര​ങ്ങ​ളും ഇ​ത്ത​വ​ണ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കു​മെ​ന്ന പ്ര​ച​ര​ണം ന​ട​ക്കു​ന്നു​ണ്ട്.

Kerala

മത്സരിക്കുമോ? പാർട്ടി സമീപിച്ചാലും അലട്ടുന്ന വിഷയം മറ്റൊന്നുണ്ട്: ധർമജൻ

കൊ​ച്ചി: വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന ആ​വ​ശ്യ​വു​മാ​യി പാ​ർ​ട്ടി ഇ​തു​വ​രെ സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്ന് ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി. മ​ത്സ​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​ത​ന്നെ ഇ​തു​വ​രെ കോ​ൺ​ഗ്ര​സ് പാ​ര്‍​ട്ടി സ​മീ​പി​ച്ചി​ട്ടി​ല്ല. പാ​ര്‍​ട്ടി സ​മീ​പി​ച്ചാ​ലും ആ​ലോ​ചി​ച്ചി​ട്ടേ പ​റ​യാ​നാ​വൂ, കാ​ര​ണം മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങാ​നു​ള്ള സാ​മ്പ​ത്തി​കം ഇ​പ്പോ​ഴി​ല്ലെ​ന്ന് ധ​ര്‍​മ​ജ​ന്‍ ദീ​പി​ക ഓ​ൺ​ലൈ​നി​നോ​ടു പ്ര​തി​ക​രി​ച്ചു.

അ​ങ്ങ​നെ​യൊ​രു ആ​വ​ശ്യം ഉ​ന്ന​യി​ച്ച് പാ​ര്‍​ട്ടി എ​ന്നെ സ​മീ​പി​ച്ചി​ട്ടി​ല്ല. സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ല. പാ​ര്‍​ട്ടി സ​മീ​പി​ച്ചാ​ലും ആ ​സ​മ​യ​ത്ത് ആ​ലോ​ചി​ച്ചി​ട്ടേ പ​റ​യാ​ന്‍ പ​റ്റൂ. കാ​ര​ണം ഇ​തി​നു അ​ത്യാ​വ​ശ്യം സാ​മ്പ​ത്തി​ക പി​ൻ​ബ​ലം ആ​വ​ശ്യ​മാ​ണ്. അ​തൊ​ന്നും എ​ന്‍റ​ടു​ത്ത് ഇ​ല്ല. അ​തു​കൊ​ണ്ട് ഒ​ന്നും പ​റ​യാ​ന്‍ പ​റ്റി​ല്ല. പി​ന്‍​വ​ലി​ഞ്ഞു നി​ല്‍​ക്കാ​നാ​ണ് സാ​ധ്യ​ത - ധ​ര്‍​മ​ജ​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ധ​ര്‍​മ​ജ​ന്‍ ബാ​ലു​ശേ​രി​യി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ചു പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. എ​ല്‍​ഡി​എ​ഫി​ന്‍റെ സ​ച്ചി​ന്‍ ദേ​വ് ആ​ണ് ബാ​ലു​ശേ​രി​യി​ല്‍ ജ​യി​ച്ച​ത്. ധ​ര്‍​മ​ജ​ന്‍റെ പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ ഫ​ണ്ട് പി​രി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​വും കോ​ണ്‍​ഗ്ര​സി​ല്‍ ന​ട​ന്നി​രു​ന്നു.

ഒ​രു കെ​പി​സി​സി സെ​ക്ര​ട്ട​റി​യും യു​ഡി​എ​ഫ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​യും ചേ​ർ​ന്നു ത​ന്‍റെ പേ​രി​ല്‍ ല​ക്ഷ​ങ്ങ​ള്‍ പി​രി​ച്ചെ​ടു​ത്തു​വെ​ന്നു ന​ട​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നു പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഈ ​പ​ണം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​നി​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും ത​ന്നെ തോ​ല്‍​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നും ആ​യി​രു​ന്നു ധ​ര്‍​മ​ജ​ന്‍റെ പ​രാ​തി.

Kerala

ഇത്തവണ മത്സരത്തിനിറങ്ങുമോ? നിലപാട് വ്യക്തമാക്കി നടൻ മുകേഷ്

കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ കൊല്ലത്തുനിന്നു വീണ്ടും ജനവിധി തേടാൻ എം. മുകേഷ് എംഎൽഎക്കു താത്പര്യമില്ല. സിനിമയിൽ സജീവമാകാനാണ് ഇഷ്ടമെന്ന് അദ്ദേഹം ദീപിക ഒാൺലൈനിനോടു പറഞ്ഞു. സിനിമയിൽനിന്നുള്ള അവസരം കുറയുന്നതും തെരഞ്ഞെടുപ്പിൽനിന്നു മാറിനിൽക്കാൻ പ്രേരിപ്പിക്കുന്നു. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽപോലും മത്സരിച്ചതു പാർട്ടിയുടെ താൽപര്യം കൊണ്ടുമാത്രമാണെന്നു അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പാർട്ടി ആവശ്യപ്പെട്ടാലും മത്സരിക്കാനുള്ള സാധ്യതയില്ലെന്നാണ് അറിയുന്നത്. ഇക്കുറി പാർട്ടിനിലപാടും മുകേഷിന് അനുകൂലമാകാൻ സാധ്യതയില്ല. മുകേഷ് മത്സരരംഗത്തേക്കു വന്നില്ലെങ്കിൽ സിപിഎം ആക്ടിംഗ് സെക്രട്ടറി ജയമോഹൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ.പി.കെ. ഗോപൻ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോം തുടങ്ങിയവരുടെ പേരുകൾ സജീവമാണ്.

സിപിഎം അനുഭാവിയായിരുന്ന എം. മുകേഷിനെ 2016-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎൽഎയും മുൻ മന്ത്രിയുമായിരുന്ന പി.കെ. ഗുരുദാസനു പകരം കൊല്ലം മണ്ഡലത്തിൽ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. 2016ലെ ഇടതുതരംഗത്തിൽ കൊല്ലത്തുനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായ സൂരജ് രവിയെ പരാജയപ്പെടുത്തി ആദ്യമായി സിപിഎം ടിക്കറ്റിൽ നിയമസഭാംഗമായി. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും സിറ്റിംഗ് സീറ്റീൽനിന്നു മത്സരിച്ച മുകേഷ് കൊല്ലം ഡിസിസി പ്രസിഡന്‍റായിരുന്ന ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്തി രണ്ടാം തവണയും നിയമസഭയിലെത്തി.

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കൊല്ലം പാർലമെന്‍റ് മണ്ഡലത്തിൽനിന്നു സിപിഎം ടിക്കറ്റിൽ മത്സരിച്ചെങ്കിലും യുഡിഎഫ് സ്ഥാനാർഥിയായ ആർഎസ്പി നേതാവും സിറ്റിംഗ് എംപിയുമായ എൻ.കെ. പ്രേമചന്ദ്രനോട് പരാജയപ്പെട്ടു. പ്രശസ്ത നാടക അഭിനേതാക്കളായിരുന്ന ഒ.മാധവന്‍റെ മകനായ മുകേഷ് കൊല്ലം ജില്ലയിലെ പട്ടത്താനം സ്വദേശിയാണ്. 1982ൽ റിലീസായ ബലൂൺ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തു സജീവമായി. 1985ൽ റിലീസായ മുത്താരംകുന്ന് പി.ഒ, ബോയിംഗ് ബോയിംഗ് എന്നീ ചിത്രങ്ങൾ മുകേഷിനെ മലയാള സിനിമയിലെ ശ്രദ്ധേയ താരമാക്കിയത്.

Kerala

മ​ത്സ​രി​ച്ച​ത് മേ​യ​ര്‍ ആ​ക്കു​മെ​ന്ന ഉ​റ​പ്പി​ൽ; അ​തൃ​പ്തി തു​റ​ന്ന് പ​റ​ഞ്ഞ് ആ​ര്‍. ശ്രീ​ലേ​ഖ

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ര്‍​ത്തി​യ​ത് കൗ​ണ്‍​സി​ല​റാ​കാ​ൻ വേ​ണ്ടി മാ​ത്ര​മ​ല്ലെ​ന്നും മേ​യ​റാ​ക്കു​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ന്‍റെ പു​റ​ത്താ​ണെ​ന്നും ശാ​സ്ത​മം​ഗ​ലം കൗ​ണ്‍​സി​ല​ര്‍ ആ​ര്‍.​ശ്രീ​ലേ​ഖ. മ​ത്സ​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച ത​ന്നെ മേ​യ​റാ​ക്കു​മെ​ന്ന ഉ​റ​പ്പി​ലാ​ണ് മ​ത്സ​രി​പ്പി​ച്ച​തെ​ന്നും ശ്രീ​ലേ​ഖ പ​റ​ഞ്ഞു.

താ​നാ​യി​രി​ക്കും കോ​ര്‍​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ഖ​മെ​ന്നാ​ണ് ക​രു​തി​യ​തെ​ന്നും ശ്രീ​ലേ​ഖ കൂ​ട്ടി​ച്ചേ​ർ​ത്തു. സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് എ​ല്ലാ​വ​ര്‍​ക്കും വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ് താ​നെ​ന്നും പ​റ​ഞ്ഞു

"പ​ത്തു സ്ഥാ​നാ​ര്‍​ഥി​യെ ജ​യി​പ്പി​ക്കാ​നു​ള്ള ചു​മ​ത​ല​യും ന​ൽ​കി. അ​വ​സാ​നം കൗ​ണ്‍​സി​ല​റാ​കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ പാ​ര്‍​ട്ടി പ​റ​ഞ്ഞ​ത് അം​ഗീ​ക​രി​ച്ച​ത് നി​ന്നു. താ​നാ​ണ് കോ​ര്‍​പ്പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ഖ​മെ​ന്ന രീ​തി​യി​ൽ ത​ന്നെ​യാ​ണ് നേ​തൃ​ത്വം പ​റ​ഞ്ഞ​തും ചാ​ന​ലു​ക​ള്‍​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച​തും. ച​ര്‍​ച്ച​ക​ള്‍​ക്കും താ​നാ​ണ് പോ​യി​രു​ന്ന​ത്. എ​ന്നാ​ൽ, എ​ന്തോ കാ​ര​ണം കൊ​ണ്ട് അ​വ​സാ​ന നി​മി​ഷം കാ​ര്യ​ങ്ങ​ള്‍ മാ​റി.'-​ശ്രീ​ലേ​ഖ പ​റ​ഞ്ഞു.

"രാ​ജേ​ഷി​ന് കു​റ​ച്ചു​കൂ​ടെ മി​ക​ച്ച രീ​തി​യി​ൽ മേ​യ​റാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ൻ പ​റ്റു​മെ​ന്നും ആ​ശാ​നാ​ഥി​ന് ഡെ​പ്യൂ​ട്ടി മേ​യ​റാ​യും കു​റ​ച്ചു​കൂ​ടി ന​ന്നാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ൻ പ​റ്റു​മെ​ന്നും കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് തോ​ന്നി​യ​തു​കൊ​ണ്ടാ​ണെ​ന്നാ​ണ് ത​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തോ​ട് ത​ര്‍​ക്ക​മി​ല്ല. അ​ത് അം​ഗീ​ക​രി​ക്കു​ന്നു.'-​ശ്രീ​ലേ​ഖ വ്യ​ക്ത​മാ​ക്കി.

തീ​രു​മാ​ന​ത്തെ എ​തി​ര്‍​ത്ത് പോ​ടാ പു​ല്ലെ എ​ന്ന് പ​റ​ഞ്ഞ് ഇ​റ​ങ്ങി​യോ​ടാ​ൻ പ​റ്റി​ല്ല. ത​ന്നെ ജ​യി​പ്പി​ച്ച​വ​ര്‍ ഇ​വി​ടെ​യു​ണ്ട്. കൗ​ണ്‍​സി​ല​റാ​യി അ​ഞ്ചു​വ​ര്‍​ഷം തു​ട​രാ​മെ​ന്ന് തീ​രു​മാ​നി​ച്ച് ഇ​വി​ടെ ഇ​രി​ക്കാ​ൻ അ​താ​ണ് തീ​രു​മാ​നി​ച്ച​തെ​ന്നും ആ​ര്‍. ശ്രീ​ലേ​ഖ പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും ശ്രീ​ലേ​ഖ വ്യ​ക്ത​മാ​ക്കി.

Kerala

മാണി സി. കാപ്പന്‍ - ജോസ് കെ. മാണി - ഷോണ്‍ ജോര്‍ജ് പോരാട്ടത്തിനു പാലാ വേദിയാകും

കോ​ട്ട​യം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ലം മാ​ണി സി. ​കാ​പ്പ​നും ജോ​സ് കെ. ​മാ​ണി​യും ഷോ​ണ്‍ ജോ​ര്‍​ജും ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​നു വേ​ദി​യാ​യേ​ക്കും. സി​റ്റിം​ഗ് എം​എ​ല്‍​എ മാ​ണി സി. ​കാ​പ്പ​ന്‍ താ​ന്‍ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്നും പ്ര​ചാ​ര​ണം തു​ട​ങ്ങി​യെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

യു​ഡി​എ​ഫി​ലേ​ക്ക് ആ​രു വ​ന്നാ​ലും കു​ഴ​പ്പ​മി​ല്ലെ​ന്നും പാ​ലാ സീ​റ്റ് വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്നും കാ​പ്പ​ന്‍ പ​റ​ഞ്ഞി​രു​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പും തു​ട​ര്‍​ന്ന് പാ​ലാ മു​നി​സി​പ്പാ​ലി​റ്റി​യി​ല​ട​ക്കം ഭ​ര​ണം യു​ഡി​എ​ഫി​നു ല​ഭി​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ണാ​യ​ക നീ​ക്ക​ങ്ങ​ളി​ലും മാ​ണി സി. ​കാ​പ്പ​ന്‍ സ​ജീ​വ​മാ​യി​രു​ന്നു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ.​മാ​ണി​യും പാ​ലാ​യി​ല്‍ മ​ത്സ​രി​ക്കു​മെ​ന്നു​ള്ള സൂ​ച​ന ന​ല്‍​കി​യി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം 13 ​സീ​റ്റി​ല്‍ മ​ത്സ​രി​ക്കു​മെ​ന്നും സീ​റ്റു വ​ച്ചു​മാ​റ്റ​വും മ​റ്റും ഇ​പ്പോ​ള്‍ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് ജോ​സ് കെ.​മാ​ണി​യു​ടെ സൂ​ച​ന.

മ​ത്സ​രി​ക്കു​മെ​ന്നു​ള്ള സൂ​ച​ന​യി​ല്‍ പാ​ലാ​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​ജീ​വ​മാ​ക്കി​യ ജോ​സ് കെ.​മാ​ണി മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ള്ളി​ക​ളി​ല്‍ ന​ട​ന്ന തി​രു​നാ​ളി​ലും ളാ​ല​ത്തു​ത്സ​വ​ത്തി​ലും മ​റ്റും സ​ജീ​വ​മാ​യി​രു​ന്നു ജോ​സ് കെ. ​മാ​ണി. കൂ​ടാ​തെ പാ​ലാ​യി​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം, ​സി​പി​എം, സി​പി​ഐ നേ​തൃ​ത്വ​വു​മാ​യും ജോ​സ് കെ.​മാ​ണി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം പാ​ലാ​യി​ല്‍ ഒ​രു വി​വാ​ഹ ച​ട​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ ജോ​സ് കെ. ​മാ​ണി​യു​ടെ വീ​ട്ടി​ലെ​ത്തു​ക​യും ദീ​ര്‍​ഘ​നേ​രം ച​ര്‍​ച്ച ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. പാ​ലാ​യി​ല്‍ മ​ത്സ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു സൗ​ഹൃ​ദ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ മു​ഖ്യ​മാ​യും ച​ര്‍​ച്ച.

ക​ഴി​ഞ്ഞ ത​വ​ണ പാ​ലാ​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ല്‍ ഇ​ത്ത​വ​ണ ക​ടു​ത്തു​രു​ത്തി​യി​ലേ​ക്ക് ജോ​സ് കെ ​മാ​ണി മാ​റു​മെ​ന്ന് വ​ലി​യ രീ​തി​യി​ല്‍ പ്ര​ചാ​ര​ണ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ പാ​ലാ​യി​ല്‍ ത​ന്നെ മ​ത്സ​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ ജോ​സ് കെ. ​മാ​ണി​യും കേ​ര​ള കോ​ണ്‍​ഗ്ര​സും എ​ത്തി​യ​താ​യാ​ണ് സൂ​ച​ന.

ബി​ജെ​പി​യു​ടെ എ ​ക്ലാ​സ് മ​ണ്ഡ​ല​മ​ല്ലെ​ങ്കി​ലും പാ​ലാ​യി​ല്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത അ​നു​യാ​യി​യു​മാ​യ ഷോ​ണ്‍ ജോ​ര്‍​ജി​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ തീ​രു​മാ​നം. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന ബി​ജെ​പി കോ​ര്‍ ക​മ്മി​റ്റി​യി​ല്‍ ഇ​തു സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന ഷോ​ണി​നു ബി​ജെ​പി നേ​തൃ​ത്വം ന​ല്‍​കി.

പൂ​ഞ്ഞാ​ര്‍, കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​ലാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഒ​രി​ട​ത്തു മ​ത്സ​രി​ക്കാ​നാ​ണ് ഷോ​ണി​നോ​ട് ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഷോ​ണ്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്ന​പ്പോ​ള്‍ ഡി​വി​ഷ​ന്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്ന മേ​ലു​കാ​വ്, ത​ല​നാ​ട്, മൂ​ന്നി​ല​വ്, ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്തു​ക​ളും മു​മ്പ് പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യി​രു​ന്ന ഭ​ര​ണ​ങ്ങാ​നം, ക​ട​നാ​ട് പ​ഞ്ചാ​യ​യ​ത്തു​ക​ളും ഇ​പ്പോ​ള്‍ പാ​ലാ മ​ണ്ഡ​ല​ത്തി​ലാ​ണ് ഇ​ത് ഷോ​ണി​നു അ​നു​കൂ​ല​മാ​കു​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍.

ഷോ​ണ്‍ ജോ​ര്‍​ജ് ഇ​തി​നോ​ട​കം പാ​ലാ മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​മാ​ണ്. മാ​ണി സി. ​കാ​പ്പ​നും ജോ​സ് കെ.​മാ​ണി​യും ഷോ​ണ്‍ ജോ​ര്‍​ജും മ​ത്സ​ര​രം​ഗ​ത്ത് എ​ത്തി​യാ​ല്‍ കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന മ​ത്സ​ര​മാ​യി പാ​ലാ മാ​റും. ഒ​പ്പം ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​നാ​കും പാ​ലാ സാ​ക്ഷ്യം വ​ഹി​ക്കു​ക. രാ​ഷ്ട്രീ​യ ധ്രു​വീ​ക​ര​ണ​വും സ​മു​ദാ​യ വോ​ട്ടു​ക​ളും ഒ​ക്കെ എ​ങ്ങ​നെ പ്ര​തി​ഫ​ലി​ക്കു​മെ​ന്നു പോ​ലും പ​റ​യാ​ന്‍ വ​യ്യാ​ത്ത രീ​തി​യി​ലാ​യി​രി​ക്കും മ​ത്സ​രം.

Kerala

മ​ത്സ​രി​ക്കാ​നി​ല്ല; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി വി.​എം. സു​ധീ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ച് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ന്‍.

സു​ധീ​ര​ന്‍ മ​ത്സ​രി​ക്കു​മെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി സു​ധീ​ര​ന്‍റ ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

"പാ​ര്‍​ല​മെ​ന്‍റ​റി രാ​ഷ്ട്രീ​യ രം​ഗ​ത്തു നി​ന്നു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പേ​ത​ന്നെ ഞാ​ന്‍ വി​ട​പ​റ​ഞ്ഞ​താ​ണ്. പി​ന്നീ​ട് പ​ല സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത​ല​ത്തി​ല്‍ നി​ന്നും സ​മ്മ​ര്‍​ദ​ങ്ങ​ളു​ണ്ടാ​യെ​ങ്കി​ലും ന​ന്ദി​പൂ​ര്‍​വം അ​തൊ​ക്കെ ഒ​ഴി​വാ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ആ ​നി​ല​പാ​ടി​ന് യാ​തൊ​രു മാ​റ്റ​വു​മി​ല്ല. മ​റി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ള്‍​ക്ക് യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ല.' -സു​ധീ​ര​ന്‍ കു​റി​ച്ചു.

Latest News

Up