x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അന്തിമ വോട്ടർ പട്ടിക ഇപ്പോഴും അന്തിമം അല്ല


Published: February 21, 2026 06:26 PM IST | Updated: February 21, 2026 06:26 PM IST

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടികാ പരിഷ്ക്കാരത്തിനു ശേഷമുള്ള വോട്ടർ പട്ടിക അന്തിമമെന്ന പേരിൽ വെള്ളിയാഴ്ച പുറത്തുവന്നെങ്കിലും ഈ പട്ടികയും അന്തിമമല്ല.കാരണം ശനിയാഴ്ച മുതൽ വോട്ടർ പട്ടികയിൽ വീണ്ടും പേര് ചേർക്കാൻ അവസരമുണ്ട്.

നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിക്കാനുള്ള നാമനിദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. ഫോറം-6 എന്ന പ്രത്യേക അപേക്ഷ വഴി മണ്ഡല ചുമതലയുള്ള ഉദ്യോഗസ്ഥർ വഴി കളക്ടർക്ക് അപേക്ഷ നൽകാം. ഇവർ ഹിയറിംഗിനും ഹാജരാകണം.

തീവ്ര വോട്ടർ പട്ടികാ പരിഷ്കരണ തീയതിക്കുശേഷം കിട്ടിയ നിരവധി അപക്ഷകൾ ഇനിയും പരിഗണിക്കാനുണ്ട്. അതുകൂടി ചേരുമ്പോൾ വോട്ടർമാരുടെ എണ്ണം ഇപ്പോഴത്തെ 2.69 കോടി കവിയുമെന്നുറപ്പ്.

Tags : voter list voter election

Recent News

Up