x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോട്ടിനു കോഴ വേണ്ട; സൗ​ജ​ന്യ​ങ്ങ​ൾ​ക്കെ​തി​രേ വീണ്ടും സു​പ്രീം​കോ​ട​തി


Published: February 20, 2026 03:15 AM IST | Updated: February 20, 2026 03:34 AM IST

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് മു​​​​​ന്നി​​​​​ൽ​​​​​ക്ക​​​​​ണ്ട് സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ പൊ​​​​​തു​​​​​ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു സൗ​​​​​ജ​​​​​ന്യ​​​​​ങ്ങ​​​​​ളും സ​​​​​ബ്സി​​​​​ഡി​​​​​ക​​​​​ളും പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നെ​​​​​തി​​​​​രേ രൂ​​​​​ക്ഷവി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​വു​​​​​മാ​​​​​യി സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി. ഇ​​​​​ത്ത​​​​​രം ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളു​​​​​ടെ ആ​​​​​ത്യ​​​​​ന്തി​​​​​ക ഭാ​​​​​രം നി​​​​​കു​​​​​തി​​​​​ദാ​​​​​യ​​​​​ക​​​​​രാ​​​​​യ സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​ർ ത​​​​​ന്നെ ചു​​​​​മ​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​രു​​​​​മെ​​​​​ന്ന് ചീ​​​​​ഫ് ജ​​​​​സ്റ്റീ​​​​​സ് സൂ​​​​​ര്യ​​​​​കാ​​​​​ന്ത് ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

സാ​​​​​ന്പ​​​​​ത്തി​​​​​ക വേ​​​​​ർ​​​​​തി​​​​​രി​​​​​വി​​​​​ല്ലാ​​​​​തെ സൗ​​​​​ജ​​​​​ന്യ​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത് പ്രീ​​​​​ണ​​​​​ന​​​​​മ​​​​​ല്ലാ​​​​​തെ മ​​​​​റ്റൊ​​​​​ന്നു​​​​​മ​​​​​ല്ലെ​​​​​ന്നും രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ സാ​​​​​ന്പ​​​​​ത്തി​​​​​ക വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​നു വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​യാ​​​​​ണെ​​​​​ന്നും കോ​​​​​ട​​​​​തി പ​​​​​റ​​​​​ഞ്ഞു. വ​​​​​ർ​​​​​ധി​​​​​ച്ചു​​​​​വ​​​​​രു​​​​​ന്ന വ​​​​​രു​​​​​മാ​​​​​ന ക​​​​​മ്മി​​​​​ക്കി​​​​​ട​​​​​യി​​​​​ലും സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ളു​​​​​ടെ ഇ​​​​​ത്ത​​​​​രം ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ വ​​​​​ർ​​​​​ധി​​​​​ച്ചു​​​​​വ​​​​​രു​​​​​ന്ന​​​​​താ​​​​​യും ബെ​​​​​ഞ്ച് നി​​​​​രീ​​​​​ക്ഷി​​​​​ച്ചു.

2024ലെ ​​​​​വൈ​​​​​ദ്യു​​​​​തി ച​​​​​ട്ട ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​ക്കെ​​​​​തി​​​​​രേ ത​​​​​മി​​​​​ഴ്നാ​​​​​ട് വൈ​​​​​ദ്യു​​​​​തിവി​​​​​ത​​​​​ര​​​​​ണ ക​​​​​ന്പ​​​​​നി ന​​​​​ൽ​​​​​കി​​​​​യ ഹ​​​​​ർ​​​​​ജി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​ന്പോ​​​​​ഴാ​​​​​യി​​​​​രു​​​​​ന്നു ചീ​​​​​ഫ് ജ​​​​​സ്റ്റീ​​​​​സ് സൂ​​​​​ര്യ​​​​​കാ​​​​​ന്ത്, ജ​​​​​സ്റ്റീ​​​​​സു​​​​​മാ​​​​​രാ​​​​​യ ജോ​​​​​യ്മ​​​​​ല്യ ബാ​​​​​ഗ്ജി, വി​​​​​പു​​​​​ൽ പ​​​​​ഞ്ചോ​​​​​ലി എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ ബെ​​​​​ഞ്ച് വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​മു​​​​​ന്ന​​​​​യി​​​​​ച്ച​​​​​ത്. ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ എ​​​​​ത്ര​​​​​കാ​​​​​ലം സൗ​​​​​ജ​​​​​ന്യ വാ​​​​​ഗ്ദാ​​​​​ന​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​രാ​​​​​ൻ സാ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്നും ഇ​​​​​ത്ത​​​​​രം ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല സാ​​​​​ന്പ​​​​​ത്തി​​​​​ക​​​​​വി​​​​​ക​​​​​സ​​​​​ന​​​​​ത്തെ ത​​​​​ട​​​​​സ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​മെ​​​​​ന്നും ബെ​​​​​ഞ്ച് അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​പ്പെ​​​​​ട്ടു. അ​​​​​ടി​​​​​സ്ഥാ​​​​​ന ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ൾ നി​​​​​റ​​​​​വേ​​​​​റ്റാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​ത്ത​​​​​വ​​​​​രെ പി​​​​​ന്തു​​​​​ണ​​​​​യ്ക്കാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു ക​​​​​ട​​​​​മ​​​​​യു​​​​​ണ്ട്. എ​​​​​ന്നാ​​​​​ൽ പൊ​​​​​തു​​​​​വാ​​​​​യി ന​​​​​ൽ​​​​​കു​​​​​ന്ന സൗ​​​​​ജ​​​​​ന്യ ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ ശ​​​​​രി​​​​​യാ​​​​​യ ല​​​​​ക്ഷ്യ​​​​​മാ​​​​​ണോ നേ​​​​​ടു​​​​​ന്ന​​​​​തെ​​​​​ന്നും കോ​​​​​ട​​​​​തി ചോ​​​​​ദി​​​​​ച്ചു.

ത​​​​​മി​​​​​ഴ്നാ​​​​​ടു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വി​​​​​ഷ​​​​​യ​​​​​മാ​​​​​ണു കോ​​​​​ട​​​​​തി പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ചെ​​​​​തെ​​​​​ങ്കി​​​​​ലും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നു മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യി രാ​​​​​ജ്യ​​​​​ത്താ​​​​​കെ സൗ​​​​​ജ​​​​​ന്യ​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കു​​​​​ന്ന വി​​​​​വി​​​​​ധ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ​​​​​യും രൂ​​​​​ക്ഷ​​​​​ഭാ​​​​​ഷ​​​​​യി​​​​​ൽ കോ​​​​​ട​​​​​തി വി​​​​​മ​​​​​ർ​​​​​ശ​​​​ന​​​​മു​​​​ന്ന​​​​യി​​​​ച്ചു. രാ​​​​​ജ്യ​​​​ത്താ​​​​കെ ഇ​​​​​ത്ത​​​​​രം കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ സം​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും ഇ​​​​​തു പ​​​​​ല​​​​​പ്പോ​​​​​ഴും ത​​​​​ങ്ങ​​​​​ളെ അ​​​​​സ്വ​​​​​സ്ഥ​​​​​രാ​​​​​ക്കു​​​​​ന്ന​​​​​താ​​​​​യും കോ​​​​​ട​​​​​തി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

► അ​​​​​ധി​​​​​കവ​​​​​രു​​​​​മാ​​​​​ന​​​​​മു​​​​​ണ്ടെ​​​​​ങ്കി​​​​​ൽ വി​​​ക​​​സ​​​ന​​​ത്തി​​​നുപ​​​യോ​​​ഗി​​​ക്കൂ

സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് അ​​​​​ധി​​​​​കവ​​​​​രു​​​​​മാ​​​​​ന​​​​​മു​​​​​ണ്ടെ​​​​​ങ്കി​​​​​ൽ ആ ​​​​​തു​​​​​ക പൊ​​​​​തു​​​​​ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​നും റോ​​​​​ഡു​​​​​ക​​​​​ൾ, ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ൾ, സ്കൂ​​​​​ളു​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​നുംവേ​​​​​ണ്ടി ചെ​​​​​ല​​​​​വാ​​​​​ക്കാ​​​​​നു​​​​​ള്ള ബാ​​​​​ധ്യ​​​​​ത സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നി​​​​​ല്ലേ​​​​​യെ​​​​​ന്നും കോ​​​​​ട​​​​​തി ചോ​​​​​ദി​​​​​ച്ചു.

► പ​​​​​ണം ന​​​​​ൽ​​​​​കു​​​​​ക​​​​​യ​​​​​ല്ല, തൊ​​​​​ഴി​​​​​ല​​​​​വ​​​​​സ​​​​​രം സൃ​​​​​ഷ്‌​​​​​ടി​​​​​ക്കു​​​​​ക​​​​​യാ​​​​​ണു വേ​​​​​ണ്ട​​​​​ത്

ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ക്കൗ​​​​​ണ്ടി​​​​​ലേ​​​​​ക്കു നേ​​​​​രി​​​​​ട്ടു പ​​​​​ണം ന​​​​​ൽ​​​​​കു​​​​​ന്ന ന​​​​​ട​​​​​പ​​​​​ടി​​​​​യെ​​​​​യും ചീ​​​​​ഫ് ജ​​​​​സ്റ്റീ​​​​​സ് രൂ​​​​​ക്ഷ​​​​​മാ​​​​​യി വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ചു. ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി തൊ​​​​​ഴി​​​​​ല​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ സൃ​​​​​ഷ്‌​​​​​ടി​​​​​ക്ക​​​​​ണം. അ​​​​​തു​​​​​വ​​​​​ഴി അ​​​​​വ​​​​​രു​​​​​ടെ അ​​​​​ന്ത​​​​​സും ആ​​​​​ത്മാ​​​​​ഭി​​​​​മാ​​​​​ന​​​​​വും നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​ൻ ക​​​​​ഴി​​​​​യും. അ​​​​​ല്ലാ​​​​​തെ എ​​​​​ല്ലാം സൗ​​​​​ജ​​​​​ന്യ​​​​​മാ​​​​​യി ന​​​​​ൽ​​​​​കാ​​​​​ൻ തു​​​​​ട​​​​​ങ്ങി​​​​​യാ​​​​​ൽ ജ​​​​​ന​​​​​ങ്ങ​​​​​ൾ എ​​​​​ന്തി​​​​​നാ​​​​​ണു ജോ​​​​​ലി​​​​​ക്കു പോ​​​​​കു​​​​​ന്ന​​​​​തെ​​​​​ന്നും കോ​​​​​ട​​​​​തി ചോ​​​​​ദി​​​​​ച്ചു.

വൈ​​​​ദ്യു​​​​തി സൗ​​​​ജ​​​​ന്യ​​​​മാ​​​​യ ഒ​​​​രു സം​​​​സ്ഥാ​​​​ന​​​​മു​​​​ണ്ട്. വൈ​​​​ദ്യു​​​​തി ബി​​​​ല്ലു​​​​ക​​​​ള്‍ അ​​​​ട​​​​യ്ക്കാ​​​​ന്‍ ക​​​​ഴി​​​​വു​​​​ള്ള​​​​വ​​​​ർ​​​​ക്കും പാ​​​​ര്‍ശ്വ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​ര്‍ക്കും വേ​​​​ര്‍തി​​​​രി​​​​വി​​​​ല്ലാ​​​​തെ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​ത് എ​​​​ന്തു ന​​​​യ​​​​പ​​​​ര​​​​മാ​​​​യ സം​​​​സ്‌​​​​കാ​​​​ര​​​​മാ​​​​ണു സൃ​​​​ഷ്‌​​​​ടി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. നി​​​​ങ്ങ​​​​ള്‍ക്ക് എ​​​​ന്തെ​​​​ങ്കി​​​​ലും സൗ​​​​ക​​​​ര്യം വേ​​​​ണ​​​​മെ​​​​ങ്കി​​​​ൽ അ​​​​തി​​​​നു പ​​​​ണം ന​​​​ല്‍ക​​​​ണം. ഇ​​​​ത്ത​​​​രം സൗ​​​​ജ​​​​ന്യ​​​​ങ്ങ​​​​ള്‍ നി​​​​കു​​​​തി​​​​പ്പ​​​​ണ​​​​മാ​​​​ണെ​​​​ന്ന് മ​​​​റ​​​​ക്ക​​​​രു​​​​തെ​​​​ന്നും ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ബി​​​​​ഹാ​​​​​ർ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​തി​​​​​നു​​​​​ശേ​​​​​ഷം സ്ത്രീ​​​​​ക​​​​​ളു​​​​​ടെ അ​​​​​ക്കൗ​​​​​ണ്ടി​​​​​ലേ​​​​​ക്ക് 10,000 രൂ​​​​​പ എ​​​​​ൻ​​​​​ഡി​​​​​എ സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​ക്ഷേ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു. ഇ​​​​​തു പ​​​​​രാ​​​​​മ​​​​​ർ​​​​​ശി​​​​​ക്കാ​​​​​തെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​​​യു​​​​​ടെ വി​​​​​മ​​​​​ർ​​​​​ശ​​​​​നം. സൗ​​​​​ജ​​​​​ന്യ​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​​നെ​​​​​തി​​​​​രേ ഇ​​​​​താ​​​​​ദ്യ​​​​​മാ​​​​​യ​​​​​ല്ല സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​മു​​​​​ന്ന​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത്. സൗ​​​​​ജ​​​​​ന്യ​​​​​ങ്ങ​​​​​ൾ ജ​​​​​ന​​​​​ങ്ങ​​​​​ളെ മ​​​​​ടി​​​​​യ​​​​​ന്മാ​​​​​രാ​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു കോ​​​​​ട​​​​​തി​​​​​യു​​​​​ടെ മു​​​​​ൻ വി​​​​​മ​​​​​ർ​​​​​ശ​​​​​നം.

Tags : Supreme Court bribery' for votes freebies subsidies Public election

Recent News

Up