x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; സീ​റ്റ് വി​ഭ​ജ​നം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ന്ന് ബം​ഗാ​ൾ സി​പി​എം


Published: February 21, 2026 03:35 AM IST | Updated: February 21, 2026 03:38 AM IST

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​ട​തു​മു​ന്ന​ണി​യി​ലെ സീ​റ്റ് വി​ഭ​ജ​നം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് സ​ലിം. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കും

ര​ണ്ടു​ദി​വ​സ​ത്തെ സം​സ്ഥാ​ന ക​മ്മി​റ്റി​യോ​ഗ​ത്തി​നു​ശേ​ഷം മു​ഹ​മ്മ​ദ് സ​ലിം പ​റ​ഞ്ഞു. ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യു​ള്ള സീ​റ്റ് വി​ഭ​ജ​നം 90 ശ​ത​മാ​നം പൂ​ർ‌​ത്തി​യാ​യി. അ​വ​ശേ​ഷി​ച്ച​വ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും. ആ​കെ​യു​ള്ള 294 സീ​റ്റി​ലും മ​ത്സ​രി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും മു​ഹ​മ്മ​ദ് സ​ലിം അ​റി​യി​ച്ചു.

2021 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ട​തു​മു​ന്ന​ണി ഒ​രു സീ​റ്റി​ൽ​പോ​ലും വി​ജ​യി​ച്ചി​ല്ല. അ​തേ​സ​മ​യം സീ​റ്റ് വി​ഭ​ജ​ന​ധാ​ര​ണ​യു​ണ്ടാ​യി​രു​ന്ന ഐ​എ​സ്എ​ഫി​ലൂ​ടെ ഒ​രു സീ​റ്റ് ല​ഭി​ക്കു​ക​യും ചെ​യ്തു.

Tags : Election Seat sharing Cpm Bengal

Recent News

Up