x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ഴി​ഞ്ഞ​ത്തെ വി​ധി​യെ​ഴു​ത്തി​ന് അ​ഞ്ചു നാ​ൾ; പ്ര​ച​ാരണ​ത്തി​നു മൂ​ർ​ച്ചകൂ​ട്ടി മു​ന്ന​ണി​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ
Published: January 7, 2026 07:26 AM IST | Updated: January 7, 2026 07:26 AM IST

വി​ഴി​ഞ്ഞം: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ന്‍റെ ഭ​ര​ണം ബി​ജെ​പി പി​ടി​ച്ചെ​ടു​ത്ത​തോ​ടെ ദേ​ശീ​യ ശ്ര​ദ്ധ നേ​ടി​യ ന​ഗ​ര​സ​ഭ​ വി​ഴി​ഞ്ഞം വാ​ർ​ഡി​ന്‍റെ വി​ധി​യെ​ഴു​ത്തി​ന് ഇ​നി അ​ഞ്ചു നാ​ൾ.

കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നു മൂ​ന്നു​നാ​ൾ മാ​ത്രം ബാ​ക്കി. മ​ത്സ​രം അ​വ​സാ​ന ലാ​പ്പി​ലേ​ക്കു നീ​ങ്ങി​യ​തോ​ടെ ര​ണ്ടും ക​ല് പി​ച്ചു​ള്ള പോ​രാ​ട്ട​ത്തി​നു ത​യാ​റെ​ടു​ത്തു മു​ന്ന​ണി​ക​ൾ. മൈ​ക്ക് അ​നൗ​ൺ​സ്മെ​ന്‍റും ക​വ​ല​പ്ര​സം​ഗ​ങ്ങ​ളും റോ​ഡ് ഷോ​യും കു​ടും​ബ സം​ഗ​മ​ങ്ങ​ളും സാം​സ്കാ​രി​ക സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ത്തി വോ​ട്ട​ർ​മാ​രെ പാ​ട്ടി​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കു മൂ​ർ​ച്ച കൂ​ട്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

ഇ​നി​യു​ള്ള മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ര​മാ​വ​ധി നേ​താ​ക്ക​ളെ ക​ള​ത്തി​ലി​റ​ക്കി കാ​ടി​ള​ക്കി​യു​ള്ള പ്ര​ചാ​ര​ണ​മാ​ണു മു​ന്ന​ണി​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​ന്നു ന​ട​ക്കു​ന്ന ന​ഗ​ര​സ​ഭ സ്റ്റാ​ൻ ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തോ​ടെ എ​ല്ലാ മു​ന്ന​ണി​ക​ളു​ടെയും നേ​താ​ക്ക​ൾ വി​ഴി​ഞ്ഞം വാ​ർ​ഡി​ലേ​ക്കി​റ​ങ്ങും. എ​ന്നാ​ൽ ഇ​ന്ന​ലെ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഊ​ർ​ജം പ​ക​രാ​ൻ എ​ത്തു​മെ​ന്ന​റി​യി​ച്ചി​രു​ന്ന നേ​താ​ക്ക​ൾ​ക്കു വ​രാ​നാ​യി​ല്ലെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​രു​ടെ സ​ജീ​വ​സാ​ന്നി​ധ്യ​ത്തി​നു കു​റ​വു​ണ്ടാ​യി​ല്ല.

മു​ൻ മ​ന്ത്രി ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി സു​ധീ​ർ ഖാ​നു​വേ​ണ്ടി റോ​ഡ് ഷോ ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച കു​ഞ്ഞാ​ലി​ക്കു​ട്ടി​യും കു​ടും​ബസം​ഗ​മം ന​ട​ത്താ​നി​രു​ന്ന ചാ​ണ്ടി ഉ​മ്മ​നും എ​ത്തി​യി​ല്ല. പ​ക​രം അ​ണി​ക​ളെ അ​ണി​നി​ര​ത്തി​യു​ള്ള ഷാ​ഫി പ​റ​മ്പി​ൽ എം​പിയു​ടെ റോ​ഡ് ഷോ ​ഇ​ന്നു വൈ​കു​ന്നേ​രം വി​ഴി​ഞ്ഞ​ത്ത് അ​ര​ങ്ങേ​റും.

ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി നൗ​ഷാ​ദി​നാ​യി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ത്താ​നി​രു​ന്ന സം​സ്കാ​രി​ക സം​ഗ​മം ന​ട​ന്നി​ല്ല. എന്നാൽ കെ.​ടി ജ​ലീ​ലി​ന്‍റെ റോ​ഡ്‌​ഷോ അ​ര​ങ്ങേ​റി. ഇ​ന്ന​ലെ വി​ഴി​ഞ്ഞം ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച ജ​ലീ​ലി​ന്‍റെ റോ​ഡ്ഷോ ടൗ​ൺ​ഷി​പ്പി​ൽ സ​മാ​പി​ച്ചു.

തു​ട​ർ​ന്ന് ടൗ​ൺ​ഷി​പ്പി​ൽ ചേ​ർ​ന്ന പൊ​തു​യോ​ഗം മു​ൻ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ടാ​തെ കാ​ക്കാ​രി​ശി ക​ലാ​കാ​ര​ൻ മ​ജു മൈ​നാ​ക​പ്പ​ള്ളി​യു​ടെ കാ​ക്കാ​ൻ വേ​ഷ​ത്തി​ലു​ള്ള വോ​ട്ടു പി​ടി​ത്ത​വും വോ​ട്ട​ർ​മാ​ർ​ക്കു വേ​റി​ട്ട അ​നു​ഭ​വം ന​ൽ​കി. പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലെ​ത്തി വോ​ട്ട​ർ​മാ​രോ​ട് കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് കാ​ക്കാ​ൻ മ​ട​ങ്ങി​യ​ത്.


ബി​ജെ​പി​ക്കും ഉ​ന്ന​ത നേ​താ​ക്ക​ൾ ക​ള​ത്തി​ലി​റ​ങ്ങാ​ത്ത ദി​വ​സ​മാ​യി​രു​ന്നു ഇ​ന്ന​ലെ. പ​ക​രം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ നാ​ളെ വാ​ർ​ഡി​ൽ എ​ത്തുമെ​ന്നു പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

Tags : nattu vishesham vizhinjam election

Recent News

Up