x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സുന്നി ഐക്യം അനിവാര്യമായിരുന്നു: സാദിഖലി ശിഹാബ് തങ്ങൾ


Published: February 15, 2026 07:18 PM IST | Updated: February 15, 2026 10:49 PM IST

കോഴിക്കോട്: അനിവാര്യമായ ഒന്നാണ് സുന്നി ഐക്യമെന്നും ഐക്യം യാഥാർഥ്യമാക്കാൻ പാണക്കാട് കുടുംബം മുന്നിലുണ്ടാകുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അനുകൂലമായി പ്രതികരിച്ചതിൽ സന്തോഷമുണ്ട്. പാണക്കാട് കുടുംബവും മുസ്‌ലിം ലീഗും ഇക്കാര്യത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സുന്നി ഐക്യം സന്തോഷമുള്ള കാര്യമാണെന്നും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയല്ല ഐക്യമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പാണക്കാട് കുടുംബവും താനും ഐക്യ ചർച്ചയുടെ ഭാഗമായിട്ടുണ്ട്. മാറി നിൽക്കുകയുമില്ല, മാറി നിൽക്കാനുമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കകം പ്രതിപക്ഷ നേതാവ് വി. ഡി. സതീശനൊപ്പം ഇരിക്കുമെന്നും നീക്കുപോക്കുകൾ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സീറ്റ് വച്ചുമാറുന്ന കാര്യങ്ങളെല്ലാം ചർച്ച ചെയ്ത് പരിഹരിക്കും. യുവാക്കളുടെ കാലമാണിത്. വിജയ സാധ്യത നോക്കി അവരെ സ്ഥാനാർഥികളാക്കുമെന്നും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.

Tags : Sayyid Sadiq Ali Shihab Thangal election

Recent News

Up