x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ജോ മാ​ത്യു ഫൊ​ക്കാ​ന ഷി​ക്കാ​ഗോ റീ​ജി​യ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ജോയിച്ചൻ പുതുക്കുളം
Published: November 20, 2025 05:10 PM IST | Updated: November 20, 2025 05:10 PM IST

ഷി​ക്കാ​ഗോ: വ്യ​വ​സാ​യ പ്ര​മു​ഖ​നും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ജോ​ജോ മാ​ത്യു ഫൊ​ക്കാ​ന ഷി​ക്കാ​ഗോ റീ​ജി​യ​ണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.

കാ​ല്‍ നൂ​റ്റാ​ണ്ടി​ല്‍ അ​ധി​ക​മാ​യി ഇ​ല്ലി​നോ​യി സ്റ്റേ​റ്റ് സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍ ആ​യി ജോ​ലി ചെ​യ്യു​ക​യും ഷി​ക്കാ​ഗോ മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ സു​പ​രി​ചി​ത​നും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നും വ്യ​വ​സാ​യ പ്ര​മു​ഖ​നു​മാ​ണ് ജോ​ജോ മാ​ത്യു.

ഉ​മ എ​ന്ന സം​ഘ​ട​ന​യു​ടെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നും ക്‌​നാ​നാ​യ കു​ടും​ബ​യോ​ഗ പ്ര​സി​ഡ​ന്‍റും ക്‌​നാ​നാ​യ അ​സോ​സി​യേ​ഷ​ന്‍ ബോ​ര്‍​ഡ് മെ​മ്പ​റു​മാ​യും ജോ​ജോ മാ​ത്യു ചെ​യ്ത സു​ദീ​ര്‍​ഘ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മ​റ​ക്കാ​നാ​കു​ന്ന​ത​ല്ല.

ഷി​ക്കാ​ഗോ മ​ല​യാ​ളി​ക​ള്‍​ക്ക് മാ​ത്ര​മ​ല്ല ലോ​കം എ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​തൊ​രു ആ​വ​ശ്യ​ത്തി​നും സ​ഹാ​യ​ഹ​സ്ത​വു​മാ​യി വ​രു​ന്ന ജോ​ജോ മാ​ത്യു​വി​ന്‍റെ സേ​വ​ന​ങ്ങ​ള്‍ എ​ണ്ണ​മ​റ്റ​താ​ണെ​ന്ന് പ​റ​യാ​തി​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല.

പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ലീ​ലാ മാ​രേ​ട്ടി​ന്‍റെ പാ​ന​ലി​ലാ​ണ് ജോ​ജോ മാ​ത്യു മ​ത്സ​രി​ക്കു​ന്ന​ത്.

Tags : Jojo Mathew Fokana RVP USA

Recent News

Up