Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RVP

America

ര​ഞ്ജി​ത് എ​സ്. പി​ള്ള ക​ണ​ക്‌​ടി​ക്ക​ട്ട് റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു

ക​ണ​ക്‌​ടി​ക്ക​ട്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഹി​ന്ദൂ​സി​ന്‍റെ (മ​ന്ത്ര) ക​ണ​ക്‌​ടി​ക്ക​ട്ട് റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ര​ഞ്ജി​ത് എ​സ്. പി​ള്ള ചു​മ​ത​ല​യേ​റ്റ​താ​യി സം​ഘ​ട​ന ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക​കാ​ലം മു​ത​ൽ മ​ന്ത്ര​യോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ര​ഞ്ജി​ത്, മു​ൻ​പ് ക​ണ​ക്‌ടി​ക്ക​ട്ട് മേ​ഖ​ല​യി​ൽ വി​വി​ധ റീ​ജി​യ​ണ​ൽ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി ഏ​റ്റെ​ടു​ത്തു നി​റ​വേ​റ്റി​യി​ട്ടു​ള്ള വ്യ​ക്തി​യാ​ണ്.

സം​ഘ​ട​നാ​പ​ര​മാ​യ ദീ​ർ​ഘ​കാ​ല അ​നു​ഭ​വ​വും സ​മൂ​ഹ​സേ​വ​ന​ത്തി​ലെ സ​ജീ​വ പ​ങ്കാ​ളി​ത്ത​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​ക്തി​ക​ളാ​ണ്. പ്രാ​ദേ​ശി​ക സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ര​ഞ്ജി​ത്, ക​ണ​ക്‌ടി​ക്ക​ട്ടി​ലെ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ MASCONN-ന്‍റെ നി​ല​വി​ലെ ട്ര​ഷ​റ​റാ​യും സേ​വ​നം ചെ​യ്യു​ന്നു.

കൂ​ടാ​തെ ഫെ​യ​ർ​ഫീ​ൽ​ഡ് കൗ​ണ്ടി മേ​ഖ​ല​യി​ലെ മ​ല​യാ​ളി ഹി​ന്ദു സ​മൂ​ഹ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​ദ്ദേ​ഹം സ​ജീ​വ​മാ​ണ്. പ്ര​ത്യേ​കി​ച്ച് സ്ട്രാ​റ്റ്‌​ഫോ​ർ​ഡ് ഹി​ന്ദു ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന ആ​ത്മീ​യ -​ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

ഇ​രു​പ​ത് വ​ർ​ഷ​ത്തി​ല​ധി​കം ഐ​ടി മേ​ഖ​ല​യി​ലെ അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ര​ഞ്ജി​ത്, ഭാ​ര്യ സ​ബി​ത​യും മ​ക്ക​ളാ​യ ന​വ്യ, ഇ​ഷ എ​ന്നി​വ​ർ​ക്കൊ​പ്പം സ്റ്റാം​ഫോ​ർ​ഡി​ൽ ആ​ണ് താ​മ​സി​ക്കു​ന്ന​ത്.

ക​ണ​ക്‌ടിക്ക​ട്ട് മേ​ഖ​ല​യി​ലെ മ​ന്ത്ര​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ ദി​ശ​യും ശ​ക്തി​യും ന​ൽ​കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വം സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് സം​ഘ​ട​ന പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

NRI

ഫാ​ന്‍​സി​മോ​ള്‍ പ​ള്ളാ​ത്തു​മ​ഠം ഫൊ​ക്കാ​ന അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ര്‍ സ്ഥാ​ന​ത്തേ​ക്ക്‌ മ​ത്സ​രി​ക്കു​ന്നു

ന്യൂ‌​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ 2026- 28 കാ​ല​യ​ള​വി​ല്‍ ലീ​ലാ മാ​രേ​ട്ട് ന​യി​ക്കു​ന്ന പാ​ന​ലി​ല്‍ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ര്‍ സ്ഥാ​ന​ത്തേ​ക്ക് ഫാ​ന്‍​സി​മോ​ള്‍ പ​ള്ളാ​ത്തു​മ​ഠം മ​ത്സ​രി​ക്കു​ന്നു.

പ്ര​ശ​സ്ത സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​യും സം​രം​ഭ​ക​യും ആ​രോ​ഗ്യ​പ​രി​പാ​ല​ന രം​ഗ​ത്ത് വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ള്ള ഫാ​ന്‍​സി​മോ​ള്‍ ഇ​പ്പോ​ള്‍ ടെ​ക്‌​സാ​സ് റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റാ​ണ്.

പൂ​നെ എ​എ​ഫ്എം​സി​യി​ല്‍ നി​ന്നും ബി​എ​സ്എ​ന്‍ ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ​ശേ​ഷം എം​ബി​എ​യും എ​ടു​ത്ത് ഹെ​ല്‍​ത്ത് കെ​യ​ര്‍ രം​ഗ​ത്ത് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു. അ​മേ​രി​ക്ക​യി​ല്‍ എ​ത്തി​യ​ശേ​ഷം ഹെ​ല്‍​ത്ത് കെ​യ​ര്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​നി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യും പ്ര​വ​ര്‍​ത്ത​ന മേ​ഖ​ല വി​പു​ലീ​ക​രി​ക്കു​ക​യും ചെ​യ്തു.

മൂ​ന്നു വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ല​ബോ​റ​ട്ട​റി​ക​ളു​ടെ സ്ഥാ​പ​ക​യും സി​ഇ​ഒ​യാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​വ​ര്‍ ഹെ​ല്‍​ത്ത് കെ​യ​ര്‍ ക​മ്പ​നി​ക​ള്‍​ക്കും ഹെ​ല്‍​ത്ത് കെ​യ​ര്‍ പ്ര​ഫ​ഷ​ണ​ല്‍​സു​ക​ള്‍​ക്കു​മാ​യി ക​ണ്‍​സ​ള്‍​ട്ടിം​ഗ് സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ച്ചു.

മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​നാ​ക​മാ​ന​വും അ​ഭി​മാ​നി​ക്കാ​വു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തി​വ​രു​ന്നു. അ​മേ​രി​ക്ക​യി​ല്‍ സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യ ഫാ​ന്‍​സി​മോ​ള്‍ പ​ള്ളാ​ത്തു​മ​ഠ​ത്തി​ന്‍റെ സാ​ന്നി​ധ്യം ഫൊ​ക്കാ​ന​യ്ക്ക് ഏ​റെ ഗു​ണം ന​ല്‍​കു​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല.

NRI

കെ​എ​ച്ച്എ​ൻ​എ ട്രൈ​സ്റ്റേ​റ്റ് - ന്യൂ​ജ​ഴ്‌​സി ആ​ർ​വി​പി​യാ​യി മാ​ലി​നി നാ​യ​ർ ചു​മ​ത​ല​യേ​ൽ​ക്കും

ന്യൂ​ജ​ഴ്സി: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (കെ​എ​ച്ച്എ​ൻ​എ) ട്രൈ​സ്റ്റേ​റ്റ് - ന്യൂ​ജ​ഴ്സി റീ​ജ​ന​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി (ആ​ർ​വി​പി) പ്ര​ശ​സ്ത ന​ർ​ത്ത​കി​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ മാ​ലി​നി നാ​യ​ർ ചു​മ​ത​ല​യേ​ൽ​ക്കും.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ മാ​ലി​നി നാ​യ​ർ നി​ല​വി​ൽ ന്യൂ​ജ​ഴ്സി​യി​ലാ​ണ് താ​മ​സം. എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​യി​രു​ന്ന അ​വ​ർ, നൃ​ത്ത​ത്തോ​ടു​ള്ള അ​ട​ങ്ങാ​ത്ത അ​ഭി​നി​വേ​ശം കാ​ര​ണം പ്ര​ഫ​ഷ​ന​ൽ ജീ​വി​ത​മാ​യി നൃ​ത്ത​ത്തെ ത​ന്നെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ശ​സ്ത ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം ന​ർ​ത്ത​കി​യാ​യ അ​വ​ർ 2008ൽ ​സൗ​പ​ർ​ണി​ക ഡാ​ൻ​സ് അ​ക്കാ​ദ​മി സ്ഥാ​പി​ക്കു​ക​യും നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ട്രൈ-​സ്റ്റേ​റ്റ് ഏ​രി​യ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ സ​ജീ​വ നേ​തൃ​ത്വ​മാ​ണ് മാ​ലി​നി നാ​യ​ർ.

കാ​ഞ്ച് (കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്സി), നാ​മം എ​ന്നി​വ​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ്രാ​ദേ​ശി​ക, ദേ​ശീ​യ ത​ല​ങ്ങ​ളി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ അ​വ​ർ നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ ത​ല​ത്തി​ൽ ര​ണ്ടു​ത​വ​ണ "മ​ല​യാ​ളി മ​ങ്ക' പ​ട്ടം നേ​ടി.

ഫോ​മാ മ​യൂ​ഖം നാ​ഷ​ന​ൽ​സി​ൽ "മി​സ് വി​വേ​ഷ്യ​സ്' പ​ട്ട​വും സ്വ​ന്ത​മാ​ക്കി. ദു​ബാ​യി ഗ്ലോ​ബ​ൽ വി​ല്ലേ​ജ് ഉ​ൾ​പ്പെ​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലും വി​ദേ​ശ​ത്തും നി​ര​വ​ധി വേ​ദി​ക​ളി​ൽ അ​വ​ർ നൃ​ത്തം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. മാ​ലി​നി നാ​യ​രു​ടെ ഭ​ർ​ത്താ​വ് ജ​യ​കൃ​ഷ്ണ​ൻ മ​ണി​യി​ൽ ആ​ണ്. അ​ർ​ജു​ൻ നാ​യ​ർ, അ​ജ​യ് നാ​യ​ർ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

പ്ര​ഫ​ഷ​ണ​ൽ മി​ക​വും സം​ഘ​ട​നാ നേ​തൃ​ത്വ​ത്തി​ലെ വി​പു​ല​മാ​യ അ​നു​ഭ​വ​പ​രി​ച​യ​വും ക​ലാ സാം​സ്കാ​രി​ക രം​ഗ​ത്തെ മാ​ലി​നി നാ​യ​രു​ടെ പ്രാ​ഗ​ത്ഭ്യ​വും ട്രൈ-​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ കെ​എ​ച്ച്എ​ൻ​എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​മെ​ന്ന് കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ സ​ഞ്ജീ​വ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഹ​രി​ലാ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ്, ട്ര​സ്റ്റി ബോ​ർ​ഡ് എ​ന്നി​വ​രും മാ​ലി​നി നാ​യ​ർ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

NRI

ഫോ​ബി പോ​ൾ ഫൊ​ക്കാ​ന ന്യൂ ​ഇം​ഗ്ല​ണ്ട് റീ​ജി​യ​ൺ ആ​ർ​വി​പി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ന്യൂ ​ഇം​ഗ്ല​ണ്ട്: സം​ഘ​ട​നാ രം​ഗ​ത്തും സാ​മൂ​ഹി​ക മേ​ഖ​ല​യി​ലും ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​ന​മി​ക​വ് കൈ​മു​ത​ലാ​യു​ള്ള ഫോ​ബി പോ​ൾ ഫൊ​ക്കാ​ന ന്യൂ ​ഇം​ഗ്ല​ണ്ട് റീ​ജി​യ​ൺ ആ​ർ​വി​പി സ്ഥാ​ന​ത്തേ​ക്ക് ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്നു

ഐ​ടി പ്ര​ഫ​ഷ​ണ​ലാ​യ ഫോ​ബി പോ​ൾ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ക​ണ​ക്ടി​ക്ക​ട്ടി​ന്‍റെ പ്ര​സി​ഡ​ന്‍റാ‌​യി (2023) മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കു​ക​യു​ണ്ടാ​യി. ആ​ക്ടിം​ഗ് ബി​ഒ​ഡി‌​യാ​യും (2024-25) പ്ര​വ​ർ​ത്തി​ക്കു​ന്നു.

കു​രു​ത്തു​റ്റ നേ​തൃ​ത്വം മു​ഖ​മു​ദ്ര​യാ​യ ഫോ​ബി പോ​ളി​ന്‍റെ നേ​തൃ​ത്വം എ​ക്കാ​ല​ത്തും ഫൊ​ക്കാ​ന‌യ്​ക്ക് നേ​ട്ട​മാ​യി​രി​ക്കു​മെ​ന്ന് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി സ​ന്തോ​ഷ് നാ​യ​ർ, ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി ആ​ന്‍റോ വ​ർ​ക്കി എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

NRI

ജോ​ജോ മാ​ത്യു ഫൊ​ക്കാ​ന ഷി​ക്കാ​ഗോ റീ​ജി​യ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ഷി​ക്കാ​ഗോ: വ്യ​വ​സാ​യ പ്ര​മു​ഖ​നും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ജോ​ജോ മാ​ത്യു ഫൊ​ക്കാ​ന ഷി​ക്കാ​ഗോ റീ​ജി​യ​ണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.

കാ​ല്‍ നൂ​റ്റാ​ണ്ടി​ല്‍ അ​ധി​ക​മാ​യി ഇ​ല്ലി​നോ​യി സ്റ്റേ​റ്റ് സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍ ആ​യി ജോ​ലി ചെ​യ്യു​ക​യും ഷി​ക്കാ​ഗോ മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ സു​പ​രി​ചി​ത​നും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നും വ്യ​വ​സാ​യ പ്ര​മു​ഖ​നു​മാ​ണ് ജോ​ജോ മാ​ത്യു.

ഉ​മ എ​ന്ന സം​ഘ​ട​ന​യു​ടെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നും ക്‌​നാ​നാ​യ കു​ടും​ബ​യോ​ഗ പ്ര​സി​ഡ​ന്‍റും ക്‌​നാ​നാ​യ അ​സോ​സി​യേ​ഷ​ന്‍ ബോ​ര്‍​ഡ് മെ​മ്പ​റു​മാ​യും ജോ​ജോ മാ​ത്യു ചെ​യ്ത സു​ദീ​ര്‍​ഘ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മ​റ​ക്കാ​നാ​കു​ന്ന​ത​ല്ല.

ഷി​ക്കാ​ഗോ മ​ല​യാ​ളി​ക​ള്‍​ക്ക് മാ​ത്ര​മ​ല്ല ലോ​കം എ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​തൊ​രു ആ​വ​ശ്യ​ത്തി​നും സ​ഹാ​യ​ഹ​സ്ത​വു​മാ​യി വ​രു​ന്ന ജോ​ജോ മാ​ത്യു​വി​ന്‍റെ സേ​വ​ന​ങ്ങ​ള്‍ എ​ണ്ണ​മ​റ്റ​താ​ണെ​ന്ന് പ​റ​യാ​തി​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല.

പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ലീ​ലാ മാ​രേ​ട്ടി​ന്‍റെ പാ​ന​ലി​ലാ​ണ് ജോ​ജോ മാ​ത്യു മ​ത്സ​രി​ക്കു​ന്ന​ത്.

NRI

കാ​ന​ഡ​യി​ൽ നി​ന്ന് ആ​ർ​വി​പി സ്ഥാ​ന​ത്തേ​ക്ക് ല​ത മേ​നോ​ൻ മ​ത്സ​രി​ക്കു​ന്നു

ടൊ​റ​ന്‍റോ: ഫൊ​ക്കാ​ന​യു​ടെ 2026 - 2028 ഭ​ര​ണ​സ​മി​തി​യി​ൽ കാ​ന​ഡ​യി​ൽ നി​ന്ന് ആ​ർ​വി​പി​യാ​യി ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ പാ​ന​ലി​ൽ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ ല​ത മേ​നോ​ൻ മ​ത്സ​രി​ക്കു​ന്നു.

കാ​ന​ഡ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യ ല​ത മേ​നോ​ൻ ബ്രാം​റ്റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി ദീ​ർ​ഘ​കാ​ലം സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

കാ​ന​ഡ മ​ല​യാ​ളി​ക​ളു​ടെ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ൾ​ക്കും മു​മ്പി​ൽ നി​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ത മേ​നോ​ന് സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ സാ​മു​ദാ​യി​ക മേ​ഖ​ല​ക​ളി​ല്‍ നി​ര​വ​ധി സം​ഭാ​വ​ന​ക​ള്‍ ന​ൽ​കു​വാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്‌.

കേ​ര​ള ലോ​ക​കേ​ര​ള സ​ഭ​യി​ൽ അം​ഗ​മാ​യ ല​ത മേ​നോ​ൻ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​രം ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന ലോ​ക കേ​ര​ള​സ​ഭ​യി​ലും പ​ങ്കെ​ടു​ത്തി​രു​ന്നു.

ലത ലോ ​പ്ര​ഫ​ഷ​ണ​ൽ കോ​ർ​പ​റേ​ഷ​ന്‍റെ സ്ഥാ​പ​ക​യാ​ണ്. ഇ​ന്ത്യ​യി​ലെ​യും അ​മേ​രി​ക്ക​ൻ നാ​ടു​ക​ളി​ലെ​യും സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ത ഐ​സി​ഡ​ബ്ല്യു എ​ന്ന സം​ഘ​ട​ന​യു​ടെ സ​ഹ​സ്ഥാ​പ​ക കൂ​ടി​യാ​ണ്.

പ്ര​ഫ​ഷ​ണ​ലാ​യ ആ​യി​ര​ത്തി​ൽ അ​ധി​കം സ്ത്രീ​ക​ൾ അം​ഗ​ങ്ങ​ളാ​യ സം​ഘ​ട​ന​യാ​ണി​ത്. എം​പ​വ​ർ, എ​ൻ​ഗേ​ജ്, എ​ൻ​ക​റേ​ജ്, എ​ന്‍റർ​പ്രൈ​സ്‌ എ​ന്ന​താ​ണ് ഈ സം​ഘ​ട​ന​യു​ടെ മു​ദ്രാ​വാ​ക്യം. ക​ർ​ണാ​ട​ക​യി​ൽ വി​മ​ൻ​സ് ഡേ​യ്ക്ക് 125 പേ​രെ തെ​ര​ഞ്ഞെ​ടു​ത്ത് ആ​ദ​രി​ച്ച​പ്പോ​ൾ അ​തി​ൽ ഒ​രാ​ളാ​യി​രു​ന്നു ല​ത ​മേ​നോ​ൻ.

ബാ​രി​സ്റ്റ​റും സോ​ളി​സി​റ്റ​റും സ​ജീ​വ ക​മ്യൂ​ണി​റ്റി പ്ര​വ​ർ​ത്ത​ക​യു​മാ​യ ല​ത ഒ​ന്‍റാ​റി​യോ​യി​ലെ​യും കാ​ന​ഡ​യി​ലേ​ക്ക് കു​ടി​യേ​റു​ന്ന​തി​നു മു​മ്പ് മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ളെ​യും അ​ഭി​ഭാ​ഷ​ക​യാ​യി പ്രാ​ക്ടീ​സ് ചെ​യ്തി​ട്ടു​ണ്ട്.

ഹാ​ർ​വാ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ലോയി​ൽ ഉ​പ​രി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. ബം​ഗ​ളൂ​രുവി​ൽ വ​ള​ർ​ന്ന ല​ത മേ​നോ​ന്‍റെ ഭ​ർ​ത്താ​വ് ജ​യ്മോ​ഹ​ൻ മേ​നോ​ൻ. മ​ക്ക​ൾ: ഡോ. ​ത്രി​ശാ​ല മേ​നോ​ൻ, അ​ർ​ജു​ൻ മേ​നോ​ൻ.

ല​ത​യുടെ സ്ഥാ​നാ​ർ​ഥി​ത്വം ഫൊ​ക്കാ​ന​യ്ക്കും മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും വ​ലി​യ നേ​ട്ട​മാ​യി​രി​ക്കു​മെ​ന്ന് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സ​ന്തോ​ഷ് നാ​യ​ർ എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

NRI

ഉ​ഷ ജോ​ർ​ജ്‌ ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഉ​ഷ ജോ​ർ​ജ്‌ മ​ത്സ​രി​ക്കു​ന്നു. ലീ​ല മാ​രേ​ട്ട്‌ ന​യി​ക്കു​ന്ന പാ​ന​ലി​ൽ നി​ന്നാ​ണ് ഉ​ഷ ജോ​ർ​ജ് മ​ത്സ​രി​ക്കു​ന്ന​ത്.

40 വ​ർ​ഷ​ത്തി​ല​ധി​കം ക്ലി​നി​ക്ക​ൽ കെ​യ​ർ, മാ​ന​സി​കാ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ, ന​ഴ്സിം​ഗ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ച പ​രി​ച​യ​മു​ള്ള വ്യ​ക്തി​യാ​ണ് ഉ​ഷാ ജോ​ർ​ജ്‌.

ര​ണ്ട് ത​വ​ണ ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​യോ​ർ​ക്കി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഉ​ഷ സ​ജീ​വ​മാ​ണ്.

2018ലെ ​ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​നി​ൽ, ഉ​ഷ ജോ​ർ​ജ് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. 2018 മ​ല​യാ​ളി മ​ങ്ക മ​ത്സ​രം, പു​ഷ്പ അ​ല​ങ്കാ​ര മ​ത്സ​രം, ഗാ​ന മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ ക​മ്മി​റ്റി​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ക​യും വി​ധി​ക​ർ​ത്താ​വാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു.

നി​ല​വി​ൽ, ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ൺ വ​നി​താ ഫോ​റം ചെ​യ​ർ​പ​ഴ്സ​ൺ, ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ന്യൂ​യോ​ർ​ക്ക് മ​ഹി​ളാ കോ​ൺ​ഗ്ര​സ് ചെ​യ​ർ, കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്.

NRI

അ​ഭി​ലാ​ഷ് പു​ളി​ക്ക​ത്തൊ​ടി ഫൊ​ക്കാ​ന ആ​ർ​വി​പി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ന്യൂ​യോ​ർ​ക്ക്: ആ​ൽ​ബ​നി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ ഒ​രു ദ​ശ​ക​ത്തി​ലേ​റെ‌‌​യാ​യി സ​ജീ​വ സാ​ന്നി​ധ്യ​മാ​യ അ​ഭി​ലാ​ഷ് പു​ളി​ക്ക​ത്തൊ​ടി ഫൊ​ക്കാ​ന അ​പ്പ്‌​സ്റ്റെ​റ്റ് റീ​ജി​യ​ൺ ആ​ർ​വി​പി​യാ​യി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് നേ​തൃ​ത്വം ന​ൽ​കു​ന്ന ടീം ​ഇ​ന്‍റ​ഗ്രി​റ്റി പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്നു.

സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ലും സാ​മൂ​ഹ്യ​സേ​വ​ന​ത്തി​ലും ശ്ര​ദ്ധേ​യ​മാ​യ പ​ങ്ക് വ​ഹി​ച്ചി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് അ​ഭി​ലാ​ഷ് പു​ളി​ക്ക​ത്തൊ​ടി. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി അ​ദ്ദേ​ഹം ആ​ൽ​ബ​നി കാ​പ്പി​റ്റ​ൽ ഡി​സ്ട്രി​ക്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ട്ര​സ്റ്റി ബോ​ർ​ഡി​ൽ അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

2018-19ൽ ​സെ​ക്ര​ട്ട​റി​യാ​യും 2016-17, 2020-21 വ​ർ​ഷ​ങ്ങ​ളി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം, ക​മ്യൂ​ണി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. ഇ​ന്ത്യ​യി​ലെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​ഭി​ലാ​ഷ് സ​ജീ​വ​മാ​ണ്.

ബം​ഗ​ളൂ​രു​വി​ലെ പ്ര​ശ​സ്ത എ​ൻ​ജി​ഒ​യാ​യ പ​രി​ക്ര​മ​യു​മാ​യി ചേ​ർ​ന്ന് പി​ന്നാ​ക്ക സാ​ഹ​ച​ര്യ​ങ്ങ​ളി​ലു​ള്ള ഇ​രു​പ​തി​ല​ധി​കം കു​ട്ടി​ക​ളെ ഒ​ന്നാം ക്ലാ​സ് മു​ത​ൽ ഹൈ​സ്കൂ​ൾ വ​രെ ഗു​ണ​മേ​ന്മ​യു​ള്ള സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കി.

തൊ​ഴി​ൽ​രം​ഗ​ത്ത് ഒ​രു മു​ൻ​നി​ര മ​ൾ​ട്ടി​നാ​ഷ​ണ​ൽ ഐ​ടി ക​മ്പ​നി​യി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്. പ​തി​നാ​യി​ര​ത്തി​ല​ധി​കം ജീ​വ​ന​ക്കാ​രു​ള്ള കോ​ർ​പ്പ​റേ​റ്റ് ക്ല​ബി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം രൂ​പ​പ്പെ​ടു​ത്തി​യ "കോ​ർ​പ്പ​റേ​റ്റ് ഒ​ളി​മ്പ്യാ​ഡ്' ആ​ശ​യം ക​മ്പ​നി വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി.

2010-ൽ ​ല​ഭി​ച്ച "ബെ​സ്റ്റ് എ​മ്പ്ലോ​യ​ർ' അ​വാ​ർ​ഡി​ൽ ഈ ​പ​ദ്ധ​തി​ക്ക് വ​ലി​യ പ​ങ്ക് ഉ​ണ്ടാ​യി. പ്ര​ഫ​ഷ​ണ​ൽ രം​ഗ​ത്തി​ന​പ്പു​റം ക​ല​യും സാ​ങ്കേ​തി​ക​ത​യും അ​ഭി​ലാ​ഷി​ന്‍റെ പ്രി​യ മേ​ഖ​ല​ക​ളാ​ണ്. മി​ക​ച്ച ഫോ​ട്ടോ​ഗ്രാ​ഫ​റും വീ​ഡി​യോ എ​ഡി​റ്റ​റു​മാ​ണ് അ​ദ്ദേ​ഹം.

അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വം ഫൊ​ക്കാ​ന​യ്ക്ക് മു​ത​ൽ​ക്കൂ​ട്ടാ​യി​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് പ​റ​ഞ്ഞു.

NRI

സ​ന്തോ​ഷ് എ​ബ്ര​ഹാം ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വേ​നി​യ റീ​ജി​യ​ൺ ആ​ർ​വി​പി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ഫി​ലാ​ഡ​ൽ​ഫി​യ: വ്യ​ത്യ​സ്ത രം​ഗ​ങ്ങ​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച സ​ന്തോ​ഷ് എ​ബ്ര​ഹാം ഫൊ​ക്കാ​ന​യു​ടെ പെ​ൻ​സി​ൽ​വേ​നി​യ റീ​ജി​യ​ൺ ആ​ർ​വി​പി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ ചാ​രി​റ്റി കോ​ഓ​ർ​ഡി​നേ​റ്റ​ർ, ഫൊ​ക്കാ​ന ന്യൂ​സ് ടീം ​മെ​മ്പ​ർ എ​ന്നീ നി​ല​ക​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച വ​ച്ച സ​ന്തോ​ഷ് എ​ബ്ര​ഹാം സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​ണ്.

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് കേ​ര​ള യു​എ​സ്എ​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. തി​രു​വ​ല്ല മാ​ർ​ത്തോ​മ്മാ കോ​ള​ജ് യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സ​ന്തോ​ഷ് മാ​ർ​ത്തോ​മാ സ​ഭ കൗ​ൺ​സി​ൽ മെ​മ്പ​ർ, മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്‌​ച​വ​ച്ചു.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റാ​യി മ​ത്സ​രി​ക്കു​ന്ന ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ പാ​ന​ലി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് സ​ന്തോ​ഷ് എ​ബ്ര​ഹാം അ​റി​യി​ച്ചു.

 

Latest News

Up