x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​ച്ച്എ​ൻ​എ മ​സാ​ച്യു​സെ​റ്റ്‌​സ് ആ​ർ​വി​പി​യാ​യി ശ്രീ​ല​ക്ഷ്മി അ​ജ​യി​നെ നാ​മ​നി​ർ​ദേ​ശം ചെ​യ്തു


Published: January 9, 2026 01:08 PM IST | Updated: January 9, 2026 01:08 PM IST

ക​ണ​ക്‌‌​ടി​ക്ക​ട്ട്: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹി​ന്ദു​ക്ക​ളു​ടെ കേ​ന്ദ്ര സം​ഘ​ട​ന​യാ​യ കെ​എ​ച്ച്എ​ൻ​എ​യു​ടെ ക​ണ​ക്‌​ടി​ക്ക​ട്ട് മ​സാ​ച്യു​സെ​റ്റ്‌​സ് റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ശ്രീ​ല​ക്ഷ്മി അ​ജ​യി​നെ നാ​മ​നി​ർ​ദേ​ശം ചെ​യ്തു.

ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി ഈ ​മേ​ഖ​ല​യി​ൽ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ൽ ആ​ർ​വി​പി എ​ന്ന നി​ല​യി​ൽ ശ്രീ​ല​ക്ഷ്മി സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​മാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി​യാ​യ ശ്രീ​ല​ക്ഷ്മി തൊ​ഴി​ൽ​പ​ര​മാ​യി ഡാ​റ്റാ സ​യ​ന്‍റി​സ്റ്റാ​ണ്.

മി​ക​ച്ച ഒ​രു ഗാ​യി​ക കൂ​ടി​യാ​യ അ​വ​ർ കെ​എ​ച്ച്എ​ൻ​എ​യു​ടെ സാം​സ്കാ​രി​ക - സാ​മൂ​ഹി​ക വേ​ദി​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. മു​ൻ​പ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ക​ണ​ക്‌​ടി​ക്ക​ട്ടി​ന്‍റെ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​റാ​യും ആ​ർ​ട്‌​സ് ക്ല​ബ് സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​വ​ർ​ക്ക് ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലും അ​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും മി​ക​ച്ച നേ​തൃ​പാ​ട​വ​മു​ണ്ട്.

നി​ല​വി​ൽ ഭ​ർ​ത്താ​വി​നും ര​ണ്ട് മ​ക്ക​ൾ​ക്കു​മൊ​പ്പം ക​ണ​ക്‌​ടി​ക്ക​ട്ടി​ൽ താ​മ​സി​ക്കു​ന്ന ശ്രീ​ല​ക്ഷ്മി, ന​മ്മു​ടെ സാം​സ്കാ​രി​ക പൈ​തൃ​കം മു​റു​കെ പി​ടി​ച്ചു​കൊ​ണ്ട് സ​മൂ​ഹ​ത്തി​ന് ഗു​ണ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​രും​ത​ല​മു​റ​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ശ്രീ​ല​ക്ഷ്മി അ​ജ​യി​ന്‍റെ നി​യ​മ​ന​ത്തെ കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സ്വാ​ഗ​തം ചെ​യ്തു. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി ക​ണ​ക്‌​ടി​ക്ക​ട്ട് റീ​ജി​യ​ണി​ൽ വീ​ണാ പി​ള്ള​യോ​ടൊ​പ്പം ചേ​ർ​ന്ന് കെ​എ​ച്ച്എ​ൻ​എ​യ്ക്ക് വേ​ണ്ടി ശ്രീ​ല​ക്ഷ്മി ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്.

അ​വ​രു​ടെ പ്ര​ഫ​ഷ​ണ​ൽ മി​ക​വും ക​ലാ​പ​ര​മാ​യ ക​ഴി​വും സം​ഘ​ട​ന​യു​ടെ ഭാ​വി പ​രി​പാ​ടി​ക​ൾ​ക്ക് വ​ലി​യ ക​രു​ത്താ​കും എ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ഞ്ജീ​വ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഹ​രി​ലാ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ്, ട്ര​സ്റ്റീ ബോ​ർ​ഡ് എ​ന്നി​വ​രും ശ്രീ​ല​ക്ഷ്മി അ​ജ​യി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Tags : sreelakshmi ajay rvp khna connecticut massachusetts

Recent News

Up