x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ഷ ജോ​ർ​ജ്‌ ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു


Published: November 12, 2025 04:09 PM IST | Updated: November 12, 2025 04:09 PM IST

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഉ​ഷ ജോ​ർ​ജ്‌ മ​ത്സ​രി​ക്കു​ന്നു. ലീ​ല മാ​രേ​ട്ട്‌ ന​യി​ക്കു​ന്ന പാ​ന​ലി​ൽ നി​ന്നാ​ണ് ഉ​ഷ ജോ​ർ​ജ് മ​ത്സ​രി​ക്കു​ന്ന​ത്.

40 വ​ർ​ഷ​ത്തി​ല​ധി​കം ക്ലി​നി​ക്ക​ൽ കെ​യ​ർ, മാ​ന​സി​കാ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ, ന​ഴ്സിം​ഗ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ച പ​രി​ച​യ​മു​ള്ള വ്യ​ക്തി​യാ​ണ് ഉ​ഷാ ജോ​ർ​ജ്‌.

ര​ണ്ട് ത​വ​ണ ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​യോ​ർ​ക്കി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഉ​ഷ സ​ജീ​വ​മാ​ണ്.

2018ലെ ​ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​നി​ൽ, ഉ​ഷ ജോ​ർ​ജ് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. 2018 മ​ല​യാ​ളി മ​ങ്ക മ​ത്സ​രം, പു​ഷ്പ അ​ല​ങ്കാ​ര മ​ത്സ​രം, ഗാ​ന മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ ക​മ്മി​റ്റി​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ക​യും വി​ധി​ക​ർ​ത്താ​വാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു.

നി​ല​വി​ൽ, ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ൺ വ​നി​താ ഫോ​റം ചെ​യ​ർ​പ​ഴ്സ​ൺ, ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ന്യൂ​യോ​ർ​ക്ക് മ​ഹി​ളാ കോ​ൺ​ഗ്ര​സ് ചെ​യ​ർ, കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്.

Tags : Usha George NewYork RVP Election

Recent News

Up