ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫൊക്കാനയെ (ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) മുന്നോട്ടുള്ള കുതിപ്പിനു കരുത്തുപകരുകയും പുതിയ പദ്ധതികളും കൂടുതൽ ജനപങ്കാളിത്തവുമായി സംഘടനയെ പുതിയ തലത്തിൽ എത്തിക്കുമെന്നും ഉറപ്പുനൽകി ഫിലിപ്പോസ് ഫിലിപ്പ് നേതൃത്വം നൽകുന്ന ’ടീം ഇന്റഗ്രിറ്റി തെരഞ്ഞെടുപ്പ് ഗോദയിൽ.
സമൂഹത്തിലും സംഘടനയിലും മികച്ച പ്രവർത്തനം കാഴ്ചവച്ച പ്രമുഖരാണ് ടീം ഇന്റഗ്രിറ്റിയിലൂടെ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നത്.
പുതിയ കർമ്മ പദ്ധതികളുമായി രംഗത്തു വന്ന സ്ഥാനാർഥികൾ
ഫിലിപ്പോസ് ഫിലിപ്പ് (പ്രസിഡന്റ് സ്ഥാനാർഥി), സന്തോഷ് നായർ (ജനറൽ സെക്രട്ടറി സ്ഥാനാർഥി), ലിൻഡോ ജോളി (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി), ആന്റോ വർക്കി (ട്രഷറർ സ്ഥാനാർഥി), ഡോ. ഷൈനി രാജു (വിമൻസ് ഫോറം ചെയർ സ്ഥാനാർഥി), ഫിലിപ്പോസ് ഫിലിപ്പ് (പ്രസിഡന്റ് സ്ഥാനാർഥി).
ഫൊക്കാന ലീഗൽ കോഓർഡിനേറ്റർ എന്ന നിലയിൽ 2018 മുതൽ സംഘടനയ്ക്കെതിരേയുള്ള ഏഴ് വ്യവഹാരങ്ങളിലും ഫൊക്കാനയെ വിജയകരമായി പ്രതിരോധിക്കുകയും എതിർ കക്ഷികൾ സമർപ്പിച്ച ഹർജികൾക്കെതിരേ വിജയം നേടുകയും ചെയ്തിട്ടുണ്ട്.
വിദ്യാഭ്യാസ കാലഘട്ടം മുതൽ തന്നെ കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ സംഘാടന ശേഷി തെളിയിച്ച വ്യക്തിയാണ് ജനറൽ സെക്രട്ടറി സ്ഥാനാർഥിയായ സന്തോഷ് നായർ (ഷിക്കാഗോ).
നിലവിൽ ഫൊക്കാന ആർവിപിയായ അദ്ദേഹം, ഫൊക്കാനയുടെ വോളിബോൾ ടൂർണമെന്റ്, സ്റ്റാർ സിംഗർ പ്രോഗ്രാം, സ്പെല്ലിംഗ് ബീ എന്നിവ സംഘടിപ്പിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ കോർ കമ്മിറ്റി അംഗവും ഷിക്കാഗോ ബ്രദേഴ്സ് ക്ലബ് പ്രസിഡന്റുമാണ് അദ്ദേഹം.
ഫൊക്കാനയുടെ ഫ്ലോറിഡ ആർവിപിയായ ലിൻഡോ ജോളി (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി), സംഘടനാ രംഗത്തും വ്യക്തിപരമായും വലിയ നേട്ടങ്ങൾക്ക് ഉടമയാണ്.
പ്രഫഷണൽ പൈലറ്റ് പരിശീലന സ്കൂൾ ഉൾപ്പെടെ നിരവധി ബിസിനസ് സംരംഭങ്ങളിലൂടെ നിരവധി മലയാളികൾക്ക് ലിൻഡോ ജോളി തൊഴിൽ നൽകുന്നു. ചാരിറ്റി രംഗത്തും കായിക ഇവന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിലും ലിൻഡോ മുന്നിലാണ്.
ഫൊക്കാന ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ആന്റോ വർക്കി (ന്യൂയോർക്ക്), ഫൊക്കാനയുടെ ന്യൂയോർക്ക് റീജിയണൽ വൈസ് പ്രസിഡന്റ്, വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സീറോമലബാർ കാത്തലിക് കോൺഗ്രസ് ബ്രോങ്ക്സ് ചാപ്റ്റർ പ്രസിഡന്റ്, ഇന്ത്യൻ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ മുൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
വിമൻസ് ഫോറം ചെയർ സ്ഥാനാർഥിയായ ഡോ. ഷൈനി രാജു (ന്യൂജഴ്സി), ന്യൂജഴ്സിയിലെ പ്രമുഖ സംഘടനയായ മഞ്ചിന്റെ മുൻ പ്രസിഡന്റാണ്. അവതാരക, സംഘടനാ പ്രവർത്തക, അധ്യാപിക, ഹെൽത്ത് കെയർ പ്രഫഷനൽ എന്നീ നിലകളിൽ ശ്രദ്ധേയയായ ഡോ. ഷൈനി, ഗണിതശാസ്ത്രത്തിൽ പിഎച്ച്ഡി. നേടിയിട്ടുണ്ട്.
സ്സെക്സ് കൗണ്ടി കോളജിൽ റേഡിയോളജി വിഭാഗത്തിൽ ക്ലിനിക്കൽ കോഓർഡിനേറ്റർ കൂടിയാണ് ഡോ. ഷൈനി.
Tags : Philippos Philip Fokana Team Integrity USA