x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​ന ഹെ​ൽ​ത്ത് ക്ലി​നി​ക്ക് ഗോ​പി​നാ​ഥ് മു​തു​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: December 1, 2025 03:03 PM IST | Updated: December 1, 2025 03:03 PM IST

ന്യൂ​ജ​ഴ്‌​സി: ഫൊ​ക്കാ​ന ഹെ​ൽ​ത്ത് ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ശ​സ്ത ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നും മ​ജി​ഷ്യ​നു​മാ​യ ഗോ​പി​നാ​ഥ് മു​തു​കാ​ട് നി​ർ​വ​ഹി​ച്ചു.

നാ​ട്ടി​ൽ നി​ന്ന് ​വരു​ന്ന ബ​ന്ധു​ക്ക​ൾ​ക്ക് മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ട​ണ​മെ​ന്ന് ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് ഹെ​ൽ​ത്ത് ക്ലി​നി​ക്ക് വി​ഭാ​വ​നം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി പ​റ​ഞ്ഞു.

 

K-Rail Survey

പ​ക്ഷെ അ​ത് തു​ട​ങ്ങാ​ൻ സാ​ങ്കേ​തി​ക, സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ന്നു പെ​ട്ടെ​ന്ന് ത​ന്നെ വ്യ​ക്ത​മാ​യി. മാ​ൽ​പ്രാ​ക്ടീ​സ്‌ ഇ​ൻ​ഷു​റ​ൻ​സി​നു ത​ന്നെ ഒ​രു മാ​സം 4000 ഡോ​ള​ർ വേ​ണം. അ​തി​നാ​ൽ നി​ല​വി​ൽ ക്ലി​നി​ക്കു​ക​ൾ ഉ​ള്ള മ​ല​യാ​ളി ഡോ​ക്ട​ർ​മാ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ന​മ്മു​ടെ പ്രാ​യം ചെ​ന്ന മാ​താ​പി​താ​ക്ക​ളെ ചേ​ര്‍​ത്തു​പി​ടി​ക്കാ​ന്‍ ഹെ​ൽ​ത്ത് ക്ലി​നി​ക്കി​ന് സാ​ധി​ക്ക​ട്ടെ എ​ന്ന് ഗോ​പി​നാ​ഥ്‌ മു​തു​കാ​ട് ആ​ശം​സി​ച്ചു. ആ​ശ​യം മു​ന്നോ​ട്ടു വ​ച്ച ഭാ​ര​വാ​ഹി​ക​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദ​ച്ചു.

 

K-Rail Survey

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു. ട്ര​ഷ​റ​ർ ജോ​യ് ചാ​ക്ക​പ്പ​ൻ, ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ ജോ​ജി തോ​മ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

വി​പി​ൻ രാ​ജ് ന​ന്ദി പ​റ​ഞ്ഞു. പ്ര​വീ​ൺ തോ​മ​സും രേ​വ​തി പി​ള്ള​യു​മാ​യി​രു​ന്നു എം​സി​മാ​ർ.

Tags : gopinath muthukad fokana health project usa

Recent News

Up