x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി സ്ഥാ​നാ​ർ​ഥി​യാ​യി ശോ​ശാ​മ്മ ആ​ൻ​ഡ്രൂ​സ് മ​ൽ​സ​രി​ക്കു​ന്നു

ജോ​യി​ച്ച​ൻ പു​തു​ക്കു​ളം
Published: December 3, 2025 06:45 AM IST | Updated: December 3, 2025 10:01 AM IST

 ന​ഴ്സിംഗ് മേ​ഖ​ല​യി​ലെ വി​ല​യേ​റി​യ സം​ഭാ​വ​ന​ക​ളു​ടെ പേ​രി​ലും മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലെ സ്ഥി​ര സാ​ന്നി​ധ്യം എ​ന്ന നി​ല​യ്ക്കും സ​മൂ​ഹ​സേ​വ​ന​ത്തി​ലൂ​ടെ​യു​മാ​ണ് ശോ​ശാ​മ്മ ആ​ൻ​ഡ്രൂ​സ് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് സു​പ​രി​ച​ത​യാ​യ​ത്. അ​ടു​ത്ത ടേ​മി​ലെ ഫൊ​ക്കാ​ന നാ​ഷണൽ ക​മ്മി​റ്റി സ്ഥാ​നാ​ർ​ഥി​യാ​യി രം​ഗ​ത്തെ​ത്തു​ന്ന ശോ​ശാ​മ്മ, ത​ന്‍റെ സ​മ്പ​ന്ന​മാ​യ അ​നു​ഭ​വ​വും പ്ര​വ​ർ​ത്ത​ന​പാ​ര​മ്പ​ര്യ​വും കൊ​ണ്ട് ശ്ര​ദ്ധേ​യ​യാ​ണ്.


1974ൽ ​അ​മേ​രി​ക്ക​യി​ലെ​ത്തി​യ ശോ​ശാ​മ്മ​യു​ടെ ജീ​വി​തം നി​ഷ്ഠ​യു​ടെ​യും അ​ധ്വാ​ന​ത്തി​ന്റെ​യും ക​ഥ​യാ​ണ്. റാ​ന്നി സെന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ൽ നി​ന്ന് എ​സ്എ​സ്എ​ൽ​സി​യും മൗ​ലാ​നാ ആ​സാ​ദ് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​ന്ന് ജ​ന​റ​ൽ ന​ഴ്സി​ങും മി​ഡ്വൈ​ഫ​റി​യി​ൽ ഡി​പ്ലോ​മ​യും പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഇ​ർ​വി​ൻ/​ജി.​ബി. പ​ന്ത് ഹോ​സ്പി​റ്റ​ൽ ( ന്യൂ​ഡ​ൽ​ഹി) എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ഴ്സാ​യി സേ​വ​ന​ത്തി​ന്‍റെ പു​തു അ​ധ്യാ​യം തു​റ​ന്നു.


ബ്രൂ​ക്ക്ലി​നി​ലെ സെ​ന്‍റ് ജോ​സ​ഫ് കോ​ളേ​ജി​ൽ നി​ന്ന് ഹെ​ൽ​ത്ത് അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ ബി​രു​ദം നേ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് 1975 മു​ത​ൽ 1990 വ​രെ ന്യൂ ​ഹൈ​ഡ് പാ​ർ​ക്കി​ലെ പാ​ർ​ക്ക​ർ ജ്യൂ​യി​ഷ് ആ​ശു​പ​ത്രി​യി​ൽ ഹെ​ഡ് ന​ഴ്സാ​യി പ്ര​വ​ർ​ത്തി​ച്ചു. പി​ന്നീ​ട് ക്വീ​ൻ​സ് വി​ല്ലേ​ജി​ലെ ക്രീ​ഡ്മോ​ർ സൈ​ക്യാ​ട്രി​ക് സെ​ന്‍ററിൽ സ്റ്റാ​ഫ് ന​ഴ്സാ​യി തു​ട​ങ്ങി ന​ഴ്സ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ​ദ​വി​വ​രെ ഉ​യ​ർ​ന്ന് 2010ൽ ​വി​ര​മി​ച്ചു.


അ​മേ​രി​ക്ക​യി​ലെ വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലും ന​ഴ്സി​ങ് അ​സോ​സി​യേ​ഷ​നു​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ച ശോ​ശാ​മ്മ, ഇ​വി​ടു​ത്തെ ശ​ക്ത​മാ​യ സ്ത്രീ ​ശ​ബ്ദ​മാ​ണ്.


സം​ഘ​ട​ന​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​പ​രി​ച​യം:

  1. ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​യോ​ർ​ക്ക് (ഐ​നാ​നി)​ജ​ന​റ​ൽ സെ​ക്ര​ട്ട​റി: 20062010പ്ര​സി​ഡ​ന്റ്: 20112014 (ബെ​സ്റ്റ് ചാ​പ്റ്റ​ർ അ​വാ​ർ​ഡ് 201112)അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ: 20152018അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെം​ബ​ർ: 2019 മു​ത​ൽ സ​ജീ​വം
    2. നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഓ​ഫ് അ​മേ​രി​ക്ക (നൈ​ന)3ാം ബൈ​നി​യ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ക​ൺ​വെ​ൻ​ഷ​ൻ (2012) ജ​ന​റ​ൽ ക​ൺ​വീ​ന​ർ
    3. കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​വൈ​സ് പ്ര​സി​ഡന്‍റ്: 1985ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി: 2008, 2009ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ്: 20122014
    4. ഫൊ​ക്കാ​ന​ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ (201718)കോ​ചെ​യ​ർ ന​ഴ്സ​സ് ഫോ​റം, നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ​ചെ​യ​ർ മ​ങ്ക ബ്യൂ​ട്ടി പേ​ജ​ന്റ് (2018)ചെ​യ​ർ ഫ്ല​വ​ർ ഷോ (2018)
    5. ​ഇ​ന്ത്യ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലോംഗ് ഐ​ല​ൻ​ഡ്വൈ​സ് പ്ര​സി​ഡ​ന്റ്: 2018ക​മ്മ​റ്റി മെം​ബ​ർ: 2019 മു​ത​ൽ സ​ജീ​വം
    6. ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്ചെ​യ​ർ​പേ​ഴ്സ​ൺ, കേ​ര​ള ചാ​പ്റ്റ​ർ യു​എ​സ്എ വി​മ​ൻ​സ് ഫോ​റം: 2019 മു​ത​ൽ
    7.വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ​പി​ആ​ർ​ഒ (ന്യൂ​യോ​ർ​ക്ക് പ്രൊ​വി​ൻ​സ് ): 2018-19വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ (ന്യൂ​യോ​ർ​ക്ക് പ്രൊ​വി​ൻ​സ്): 2022 മു​ത​ൽ​വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് (അ​മേ​രി​ക്ക റീ​ജി​യ​ൻ): 2020-22വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ (അ​മേ​രി​ക്ക റീ​ജി‌‌യൺ): 2022 മു​ത​ൽ

    മ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ

    വൈ​സ് പ്ര​സി​ഡന്‍റ് കേ​ര​ള റി​സേ​ർ​ച്ച് ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് സ​ർ​വീ​സ് ഇ​ങ്ക്അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ ലി​റ്റ​റ​റി മാ​ർ​ക്ക​റ്റ് റി​വ്യൂ​എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ കു​ന്നു​പ​റ​മ്പി​ൽ ഫൗ​ണ്ടേ​ഷ​ൻ∙

    ല​ഭി​ച്ചി​ട്ടു​ള്ള ബ​ഹു​മ​തി​ക​ളും അം​ഗീ​കാ​ര​ങ്ങ​ളും

    ന​ഴ്സി​ങ് രം​ഗ​ത്തും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ന​ൽ​കി​യ അ​സാ​ധാ​ര​ണ സേ​വ​ന​ങ്ങ​ൾ​ക്ക് ശോ​ശാ​മ്മ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും അം​ഗീ​കാ​ര​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്.1996, 2010 ഔ​ട്‍​സ്റ്റാ​ൻഡിംഗ് സ​ർ​വീ​സ് അ​വാ​ർ​ഡു​ക​ൾ, ക്രീ​ഡ്മൂ​ർ സൈ​ക്യാ​ട്രി​ക് സെ​ന്റ​ർ2018 ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം റോ​ക്ലാ​ൻ​ഡ് കൗ​ണ്ടി ലെ​ജി​സ്ളേ​ച്ച​റിന്‍റെ അം​ഗീ​കാ​രം2009-2010 നൈ​ന​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ്2011, 2013, 2017 ഐ​നാ​നി​യു​ടെ സ​ർ​വീ​സ് അ​വാ​ർ​ഡു​ക​ൾ2015 ഐ​നാ​നി എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡി​ന്‍റെ അം​ഗീ​കാ​രം2021 ഡെ​യ്സി അ​വാ​ർ​ഡ് ഫോ​ർ ന​ഴ്സ​സ് അ​ഡ്വാ​ൻ​സിംഗ് ഹെ​ൽ​ത്ത് ഇ​ക്വി​റ്റി2021 ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡ്2010 പി​ഇ​എ​ഫ് സ​ർ​വീ​സ് അ​വാ​ർ​ഡ്2012 ഐ​നാ​നി പ്ര​സി​ഡ​ന്‍റ് സ​ർ​വീ​സ് അ​വാ​ർ​ഡ്2009 ഐ​നാ​നി സെ​ക്ര​ട്ട​റി സ​ർ​വീ​സ് അ​വാ​ർ​ഡ്ന​ഴ്സിംഗി​ലെ പ്ര​ഫ​ഷ​ണ​ലി​സ​വും സ​മൂ​ഹ​സേ​വ​ന​ത്തി​ലെ സ​മ​ർ​പ്പ​ണ​വും ഒ​ത്തി​ണ​ങ്ങു​ന്ന ശോ​ശാ​മ്മ ആ​ൻ​ഡ്രൂ​സ്, അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് വ​ലി​യൊ​രു മാ​തൃ​ക​യാ​ണ്.

Tags : Shoshamma Andrews candidate Fokana

Recent News

Up