ചെന്നൈ: ടി20 ലോകകപ്പിൽ നെതര്‍ലന്‍ഡ്സിനെതിരെ അമേരിക്കയ്ക്ക് ജയം. ചെന്നൈ എം.എ.ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 93 റൺസിന്റെ ജയമാണ് അമേരിക്ക സ്വന്തമാക്കിയത്. സ്കോർ: അമേരിക്ക 196/6 നെതര്‍ലന്‍ഡ് 103 (15.5).
അമേരിക്ക ഉയർത്തിയ 197 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ നെതര്‍ലൻഡ് 15.5 ഓവറിൽ 103 റൺസിന് എല്ലാവരും പുറത്തായി. നെതര്‍ലന്‍ഡ്സ് നിരയിൽ നാല് ബാറ്റ്സ്മാൻമാർക്ക് മാത്രമെ രണ്ടക്കം കടക്കാൻ കഴിഞ്ഞൊള്ളൂ.
23 റൺസ് നേടിയ ബാസ് ഡി ലീഡാണ് അവരുടെ ടോപ് സ്കോറർ. അമേരിക്കയ്ക്കായി ഹർമീത് സിംഗ് നാലും ഷാഡ്ലി വാൻ ഷാൽക്വിക്ക് മൂന്നും വിക്കറ്റ് നേടി. ആദ്യം ബാറ്റ് ചെയ്ത അമേരിക്കയ്ക്കായി സൈതേജ മുക്കമല്ല (79) അർധസെഞ്ചുറി നേടി.
ശുഭം രഞ്ജനെ (48), മോനാങ്ക് പട്ടേൽ (36) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നെതര്‍ലന്‍ഡ്സിനുവേണ്ടി ബാസ് ഡി ലീഡ് മൂന്ന് വിക്കറ്റ് നേടി.
Tags : T20 World Cup USA Netherlands Harmeet Singh