വാഷിംഗ്ടൺ ഡിസി: യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ ചലച്ചിത്ര കമ്പനി മ്യൂസ് റിലീസ് ചെയ്ത ഡോക്യൂഫിക്ഷൻ ഫിലിം മെലാനിയയ്ക്ക് ആദ്യ ആഴ്ചയിൽ എട്ട് ശതമാനം പ്രേക്ഷക പിന്തുണ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂവെന്ന് റിപ്പോർട്ടുകൾ.
ചിത്രത്തിന് വേണ്ടി മുടക്കിയത് 40 മില്യൺ ഡോളറും പരസ്യത്തിനും മറ്റുമായി 35 മില്യൺ ഡോളർ വേറെയും ചെലവഴിച്ചിരുന്നു. മുതൽ മുടക്കു തിരികെ നേടിയേക്കും എന്നാണ് മാധ്യമ പ്രവർത്തകർ പറയുന്നത്.
മെലാനിയ നേരിട്ട് ചിത്രീകരണത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നാൽ അവരുടെ വ്യക്തിത്വം ഉയർത്തിക്കാട്ടാൻ ധാരാളം രംഗങ്ങൾ ചേർത്തിട്ടുണ്ട്. വിവേകപൂർവമായ ചിത്രസംയോജനം നടത്തിയിട്ടില്ല എന്ന് നിരൂപകർ അഭിപ്രയപെടുന്നു.
ചിലർ ഇത് മെലാനിയയെ പരിശുദ്ധയാക്കാനുള്ള ശ്രമമാണെന്ന് വരെ വിമർശിച്ചു. എന്നാൽ മറ്റു ചിലർ പ്രഥമ വനിതയോടുള്ള ആരാധന മറച്ചുവയ്ക്കാതെ ചിത്രത്തെ ആവോളം പ്രകീർത്തിച്ചു. വലിയ ആൾ ആരവങ്ങളില്ലാതെയാണ് ജനുവരി 30നു ചിത്രം തീയേറ്ററുകളിൽ എത്തിയത്.
വളരെ അധികം വിവാദങ്ങളും ഇടക്കാല തെരഞ്ഞെടുപ്പിന്റെ കാത്തിരിപ്പിനും ഇടയിൽ തുടർന്നുള്ള ആഴ്ചകളിൽ ചിത്രം സാമ്പത്തിക വിജയം ആകുമോ എന്ന് പറയാനാവില്ല. മുതൽ മുടക്കും നേരിയ ലാഭവും പലതരം ശ്രോതസുകളിലൂടെ തിരിച്ചു പിടിക്കാൻ കഴിഞ്ഞെന്നു വരാമെന്നാണ് വിലയിരുത്തൽ.
Tags : Melania Trump Documentary Movie Critics USA