x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ സ്ഥാ​ന​മൊ​ഴി​ഞ്ഞ എ​ക്സി​ക്യൂ​ട്ടീ​വി​ന് ഇ​ട​വ​ക​യു​ടെ ആ​ദ​രം


Published: February 16, 2026 04:39 PM IST | Updated: February 16, 2026 04:39 PM IST

ഷി​ക്കാ​ഗോ: മോ​ർ​ട്ട​ൺ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ സ്ഥാ​ന​മൊ​ഴി​ഞ്ഞ എ​ക്സി​ക്യൂ​ട്ടീ​വി​നെ ആ​ദ​രി​ച്ചു.

ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി ട്ര​സ്റ്റി കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സാ​ബു ക​ട്ട​പ്പു​റം, ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി കൈ​ക്കാ​ര​ന്മാ​രാ​യി സേ​വ​നം അ​നു​ഷ്‌​ഠി​ച്ചി​രു​ന്ന ബി​നു പൂ​ത്തു​റ​യി​ൽ, ജോ​ർ​ജ് മ​റ്റ​ത്തി​പ്പ​റ​മ്പി​ൽ, ലൂ​ക്കോ​സ് പൂ​ഴി​ക്കു​ന്നേ​ൽ, നി​ബി​ൻ വെ​ട്ടി​ക്കാ​ട്ട് എ​ന്നി​വ​രെ​യും പ​ബ്ലി​ക് റി​ലേ​ഷ​ൻ ഓ​ഫീ​സ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ലി​നെ​യും ആ​ണ് ആ​ദ​രി​ച്ച​ത്.

K-Rail Survey

ഞാ​യ​റാ​ഴ്ച പ​ത്തി​നു​ള്ള കു​ർ​ബാ​ന​യ്ക്ക് ശേ​ഷം വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ് ഈ ​പ്ര​ത്യേ​ക ച​ട​ങ്ങു ന​ട​ന്ന​ത്.

ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, സ്ഥാ​ന​മൊ​ഴി​ഞ്ഞ ഓ​രോ​രു​ത്ത​രു​ടെ​യും പ്ര​വ​ർ​ത്ത​ങ്ങ​ൾ പ്ര​ത്യേ​കം അ​നു​സ്മ​രി​ക്കു​ക​യും ഇ​ട​വ​ക​യു​ടെ ആ​ദ​ര​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി പ്ര​ശം​സാ​ഫ​ല​കം സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു.

 

K-Rail Survey

ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ജീ​വി​ത​പ​ങ്കാ​ളി​ക​ളെ​യും യോ​ഗ​ത്തി​ൽ പ്ര​ത്യേ​കം അ​നു​സ്മ​രി​ച്ചു.

സ്ഥാ​ന​മൊ​ഴി​ഞ്ഞ ഭാ​ര​വാ​ഹി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു സാ​ബു ക​ട്ട​പ്പു​റം ത​ന്‍റെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ത​ങ്ങ​ളു​ടെ കാ​ല​യ​ള​വി​ൽ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നി​സീ​മ​മാ​യ സ​ഹ​ക​ര​ണം ന​ല​കി​യ വി​വി​ധ വൈ​ദി​ക​ർ, സി​സ്റ്റേ​ഴ്സ്, പാ​രീ​ഷ് കൗ​ൺ​സി​ൽ, സ​ർ​വോ​പ​രി എ​ല്ലാ ഇ​ട​വ​ക ജ​ന​ങ്ങ​ൾ​ക്കും ഹൃ​ദ​യ​ത്തി​ന്‍റെ ഭാ​ഷ​യി​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

K-Rail Survey

ച​ട​ങ്ങു​ക​ൾ​ക്ക് അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര​യി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ സേ​വ്യ​ർ ന​ടു​പ​റ​മ്പി​ൽ, സ​ണ്ണി ക​ണ്ണാ​ല, ജോ​ബി പോ​ള​ക്ക​ൽ, മ​ജോ കു​ന്ന​ശേ​രി, ഫെ​ലി​ക്സ് പാ​ല​ക​ൻ, എ​ന്നി​വ​രും സ​ണ്ണി മേ​ലേ​ടം, സി. ​ശാ​ലോം, റോ​യി ചേ​ല​മ​ല​യി​ൽ എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി.

Tags : st marys church chicago usa

Recent News

Up