x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ​ർ തെ​രേ​സാ പീ​സ് ആ​ൻ​ഡ് ഹാ​ർ​മ​ണി നാ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഷാ​ജി എ​ണ്ണ​ശേ​രി​ക്ക്

ഷാ​ജി രാ​മ​പു​രം
Published: February 21, 2026 10:46 AM IST | Updated: February 21, 2026 10:46 AM IST

 

ന്യൂ​യോ​ർ​ക്ക്: ന്യൂ​ഡ​ൽ​ഹി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക്രി​സ്ത്യ​ൻ പീ​സ് മി​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ മ​ദ​ർ തെ​രേ​സാ പീ​സ് ആ​ൻ​ഡ് ഹാ​ർ​മ​ണി നാ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ന്യൂ​യോ​ർ​ക്കി​ലു​ള്ള ഷാ​ജി എ​ണ്ണ​ശേ​രി​ലി​നു ല​ഭി​ച്ചു.

ന്യൂ​ഡ​ൽ​ഹി​യി​ലെ ശ്രീ​നി​വാ​സ​പു​രി​യി​ൽ ക്രി​സ്ത്യ​ൻ പീ​സ് മി​ഷ​ന്‍റെ ചെ​യ​ർ​മാ​ൻ രാ​ജീ​വ് ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ കാ​ത​ലി​ക് ബി​ഷ​പ്സ് കോ​ൺ​ഫ​റ​ൻ​സ് ഓ​ഫ് ഇ​ന്ത്യാ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ആ​ർ​ച്ച്ബി​ഷ​പ് ഡോ.​അ​നി​ൽ ജോ​സ​ഫ് തോ​മ​സ് കൗ​ട്ടോ അ​വാ​ർ​ഡ് ഷാ​ജി എ​ണ്ണ​ശേ​രി​ലി​നു സ​മ്മാ​നി​ച്ചു.

പ്ര​ഫ.​ഡോ. സാ​ജ​ൻ എം. ​ജോ​ർ​ജ് (ചെ​യ​ർ​മാ​ൻ, ഡോ​ൺ ബോ​സ്കോ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, ഓ​ഖ്ല, ന്യൂ​ഡ​ൽ​ഹി), റ​വ.​ഫാ. ഷി​നി​ൽ ജേ​ക്ക​ബ് (ഡ​ൽ​ഹി ആ​ർ​ച്ച്ബി​ഷ​പ് സെ​ക്ര​ട്ട​റി), റ​വ.​ഫാ. ജി​ന്‍റോ ടോം, ​മാ​ർ​ക്ക് ക്ലൈ​വ് (മെ​ത​ഡി​സ്റ്റ് ച​ർ​ച്ച് ഇ​ന്ത്യ മു​ൻ സി​ഇ​ഒ, ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ്), കു​ഞ്ഞ​മ്മ മാ​ത്യു (നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ്, വൈ​ഡ​ബ്ല്യു​സി​എ ഓ​ഫ് ഇ​ന്ത്യ), ഡോ. ​സ​ഞ്ജ​ന ജോ​ൺ (ഗ്ലോ​ബ​ൽ ക​ൾ​ച്ച​റ​ൽ ഡി​പ്ലോ​മാ​റ്റ്, ഫി​ലിം മേ​ക്ക​ർ) എ​ന്നി​വ​ർ അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി.

ഷാ​ജി എ​ണ്ണ​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫു​ഡ് ഫോ​ർ ഹം​ഗ​റി എ​ന്ന ചാ​രി​റ്റി മി​ഷ​ൻ ക​ഴി​ഞ്ഞ 20 വ​ർ​ഷ​ങ്ങ​ളാ​യി ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ത്തി​വ​രു​ന്ന ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി​യാ​ണ് ഈ ​അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ച്ച​ത് എ​ന്ന് ക്രി​സ്ത്യ​ൻ പീ​സ് മി​ഷ​ന്‍റെ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഡ​ൽ​ഹി കേ​ന്ദ്ര​മാ​ക്കി പാ​സ്റ്റ​ർ എം.​പി. ഫി​ലി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ലു​ള്ള ഓ​ൾ ഇ​ന്ത്യ മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ഹോ​സ്പി​റ്റ​ൽ, സ​ബ​ർ​ജം​ഗ് ഹോ​സ്പി​റ്റ​ൽ തു​ട​ങ്ങി നി​ര​വ​ധി ഹോ​സ്പി​റ്റ​ലു​ക​ളി​ൽ എ​ത്തു​ന്ന പാ​വ​ങ്ങ​ൾ​ക്കാ​യി ഭ​ക്ഷ​ണ​പൊ​തി ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഫു​ഡ് ഫോ​ർ ഹം​ഗ​റി എ​ന്ന ചാ​രി​റ്റി മി​ഷ​ൻ ഏ​റ്റെ​ടു​ത്ത് ന​ട​ത്താ​റു​ണ്ട് .

Tags : Sshaji Ennassery Mother teresa award USA

Recent News

Up