x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​പി​എ ക്രി​സ്മ​സ് ക​രോ​ളു​ക​ൾ​ക്ക് വ​ർ​ണാ​ഭ​മാ​യ സ​മാ​പ​നം


Published: December 30, 2025 11:11 AM IST | Updated: December 30, 2025 11:11 AM IST

മനാമ: വി​ണ്ണി​ൽ നി​ന്നും പെ​യ്തി​റ​ങ്ങി​യ സ്നേ​ഹ​ത്താ​ര​ക​ങ്ങ​ളു​മാ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ക​ഴി​ഞ്ഞ നാ​ല് ആ​ഴ്ച​യാ​യി ന​ട​ത്തി​യ ക്രി​സ്​മ​സ് ക​രോ​ൾ ഗൃ​ഹസ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ർ​ണാ​ഭ​മാ​യ സ​മാ​പ​നം.

കെപിഎ ക്രി​സ്മ​സ് രാ​വ് 2025 എ​ന്ന പേ​രി​ൽ കെപിഎ കു​ടും​ബാം​ഗ​ങ്ങ​ളെ​യും ക​രോ​ൾ സം​ഘ​ത്തെ​യും പ​ങ്കെ​ടു​പ്പി​ച്ചു​ക്കൊ​ണ്ട് സ​ൽ​മാ​നി​യ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ്സ് ഹാ​ളി​ൽ വ​ച്ച് വി​പു​ല​മാ​യി ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

 

K-Rail Survey

പ്ര​സി​ഡന്‍റ് ​അ​നോ​ജ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി പ്ര​ശ​സ്ത ക​ലാ​കാ​ര​നും ലൈ​വ് എ​ഫ്എം ആ​ർജെ​യു​മാ​യ ഷി​ബു മ​ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ​ഹ്‌​റി​ൻ മ​ല​യാ​ളി സിഎസ്ഐ പാ​രി​ഷ് സ​ഗാ​യ ബ​ഹ്റി​ൻ വി​കാ​രി റ​വ. ഫാ​. മാ​ത്യൂ​സ് ഡേ​വി​ഡ് ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. ക​രോ​ൾ ക​ൺ​വീ​ന​ർ ജോ​സ് മാ​ങ്ങാ​ട് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

 

K-Rail Survey

പ​രി​പാ​ടി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ, ട്ര​ഷ​റ​ർ മ​നോ​ജ് ജ​മാ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ​കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞു, സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി രെ​ജീ​ഷ് പ​ട്ടാ​ഴി, ​ക​രോ​ൾ ക​ൺ​വീ​ന​ർ​മാ​രാ​യ ര​ഞ്ജി​ത് ആ​ർ. പി​ള്ള, മ​ജു വ​ർഗീ​സ്, ലി​നീ​ഷ് പി. ​ആ​ചാ​രി, അ​നൂ​പ് ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ ക്രി​സ്മ​സ് ആ​ശം​സ​ക​ളും ക​രോ​ൾ ക​ൺ​വീ​ന​ർ ബി​ജു ആ​ർ. പി​ള്ള ന​ന്ദി​യും അ​റി​യി​ച്ചു.

 

K-Rail Survey

തു​ട​ർ​ന്ന് ക​രോ​ൾ സം​ഘ​ത്തി​ന്‍റെ ക​രോ​ൾ ഗാ​ന​ത്തോ​ട് കൂ​ടി ക​ലാ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. ക​രോ​ൾ ടീ​മി​ന്‍റെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ​സിം​ഫ​ണി ടീ​മി​ന്‍റെ ഗാ​ന​സ​ന്ധ്യ​യും ക്രി​സ്മ​സ് രാ​വ് മി​ക​വു​റ്റ​താ​ക്കി.

K-Rail Survey

പ​രി​പാ​ടി​യി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഡി​സ്ട്രി​ക്ട് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ്ര​വാ​സിശ്രീ ​യൂ​ണി​റ്റ് ഹെ​ഡു​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

Tags : Christmas Celebration KPA

Recent News

Up