x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൂ​സ്റ്റ​ണി​ൽ ഫാ​മി​ലി ബോ​ണ്ടിം​ഗ് വാ​ർ​ഷി​ക ഉ​ദ്ഘാ​ട​നം

ബി​ബി തെ​ക്ക​നാ​ട്ട്
Published: January 2, 2026 05:12 PM IST | Updated: January 2, 2026 05:12 PM IST

ഹൂ​സ്റ്റ​ൺ: 2026 ഫാ​മി​ലി ബോ​ണ്ടിം​ഗ് വ​ർ​ഷ​മാ​യി ആ​ച​രി​ക്കു​ന്ന സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​ന ദൈ​വാ​ല​യ​ത്തി​ൽ കു​ടും​ബ​ന​വീ​ക​ര​ണ വ​ർ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ട​വ​ക​യി​ലെ കു​ടും​ബ​ങ്ങ​ളു​ടെ ആ​ത്മീ​യ ഉ​ന്ന​മ​നം, കു​ടും​ബ കൂ​ട്ടാ​യ്മ, കു​ടും​ബ ദാ​മ്പ​ത്യ ബ​ന്ധ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് മു​ൻ‌​തൂ​ക്കം ന​ൽ​കു​ന്ന​ത്.

ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ ഈ ​മാ​സം 24ന് ​വൈ​കു​ന്നേ​രം അ​തി​ഗം​ഭീ​ര​മാ​യി ആ​ച​രി​ച്ചു. യു​വ​ജ​ന​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി ഇം​ഗ്ലീ​ഷി​ലും പൊ​തു​വാ​യി മ​ല​യാ​ള​ത്തി​ലും വി​ജി​ൽ മാ​സു​ക​ൾ ന​ട​ത്ത​പ്പെ​ട്ടു.  

വി​ശു​ദ്ധ​മാ​യ തീ ​കാ​യ​ൽ ച​ട​ങ്ങു​ക​ൾ​ക്ക് ആ​ബാ​ല​വൃ​ദ്ധം ഇ​ട​വ​ക​ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് കേ​ക്ക് മു​റി​ച് പ​ങ്കു​വെ​ച്ചു​കൊ​ണ്ട് എ​ല്ലാ​വ​രും സ​ന്തോ​ഷ​ത്തോ​ടെ ക്രി​സ്തു​മ​സ് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഇ​മ്പ​മേ​റി​യ ഗാ​ന​ങ്ങ​ളാ​ല​പി​ച്ച ഗാ​യ​ക സം​ഘ​വും അ​ൾ​ത്താ​ര ശു​ശ്രു​ഷി​ക​ളും ച​ട​ങ്ങു​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഫാ.​ഏ​ബ്ര​ഹാം​മു​ത്തോ​ല​ത്ത്, ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ, എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ ന​യി​ക്കു​ക​യും വ​ച​ന സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

ക്രി​സ്മ​സ് രാ​വി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഈ ​ഇ​ട​വ​ക​യി​ൽ നി​ന്നും 2025ൽ ​വി​വാ​ഹി​ത​രാ​യ യു​വ​ജ​ന ദ​മ്പ​തി​ക​ളെ പ്ര​ത്യേ​കം ആ​ദ​രി​ക്കു​ക​യും അ​വ​ർ​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

ബോ​ണ്ടിം​ഗ് ഫാ​മി​ലീ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, കൈ​ക്കാ​ര​ൻ​മാ​ർ, ഇ​ട​വ​ക എ​സ്‌​സി​ക്യൂ​ട്ടീ​വ് എ​ന്നി​വ​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, അ​സി. വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ബോ​ണ്ടിം​ഗ് ഫാ​മി​ലി വ​ർ​ഷം നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey

അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തേ​ക്ക് വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ധ്യാ​ന​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ, ഷി​പ് ക്രൂ​യി​സ്, വി​ശു​ദ്ധ നാ​ട് സ​ന്ദ​ർ​ശ​നം, ടൂ​റു​ക​ൾ, ഫാ​മി​ലി കോ​ൺ​റ​ൻ​സു​ക​ൾ തു​ട​ങ്ങി​യ വ​ള​രെ വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

2026ലെ ​ഇ​ട​വ​ക​യു​ടെ പ്ര​ധാ​ന തി​രു​നാ​ൾ ഇ​ട​വ​ക​യി​ലെ എ​ല്ലാ ദ​മ്പ​തി​ക​ളും ചേ​ർ​ന്ന് ​പ്ര​സു​ദേ​ന്തി​മാ​രാ​യാ​ണ് ന​ട​ത്തു​ന്ന​ത്. 2025 ഡി​സം​ബ​ർ 31ന് ​രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം വ​രെ 12 മ​ണി​ക്കൂ​ർ ആ​രാ​ധ​ന​യും വൈ​കി​ട്ട് വ​ർ​ഷാ​വ​സാ​ന പ്രാ​ർ​ഥ​ന​ക​ളും തു​ട​ർ​ന്നു പു​തു​വ​ർ​ഷാ​രം​ഭ​പ്രാ​ർ​ഥ​ന​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ഇ​ട​വ​ക​യു​ടെ ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്നു ആ​ത്മീ​യ വി​ശു​ദ്ധി​യും കു​ടും​ബ അ​ഭി​വൃ​ദ്ധി​യും പ്രാ​പി​ക്കു​വാ​ൻ ഏ​വ​രെ​യും പ​രി​ശു​ദ്ധ അ​മ്മ അ​നു​ഗ്ര​ഹി​ക്ക​ട്ടെ എ​ന്ന് ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, ഫാ.​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ ആ​ശം​സി​ച്ചു.

എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കും കൈ​ക്കാ​ര​ന്മാ​രാ​യ ജാ​യി​ച്ച​ൻ ത​യ്യി​ൽ​പു​ത്ത​ൻ​പു​ര​യി​ൽ, ഷാ​ജു​മോ​ൻ മു​ക​ളേ​ൽ, ബാ​ബു പ​റ​യം​കാ​ല​യി​ൽ, ജോ​പ്പ​ൻ പൂ​വ​പ്പാ​ട​ത്ത്, ജെ​യിം​സ് ഇ​ടു​ക്കു​ത​റ​യി​ൽ, ജോ​സ് പു​ളി​ക്ക​ത്തൊ​ട്ടി​യി​ൽ, ബി​ബി തെ​ക്ക​നാ​ട്ട്, സി​സ്റ്റ​ർ റെ​ജി എ​സ്.​ജെ.​സി. പാ​രി​ഷ് എ​സ്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ, പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി.

Tags : Christmas Family Year Celebration USA

Recent News

Up